വൈകാശി തിങ്കൾ, പാർട്ട്‌ 20

Valappottukal


ഒരാഴ്ച്ച കൂടി മാത്രമേ ബാക്കിയുള്ളു വൈകയ്ക്ക് കോളേജ് തുറക്കാൻ.... നിരഞ്ജൻ അവൾക്കുള്ള ബുക്ക്‌ ഒക്കെ വാങ്ങി കൊണ്ടു വന്നിരുന്നു... ബോറടിച്ചു ബോറടിച്ചു വൈക ദിവസങ്ങൾ തള്ളി നീക്കി.....

രാവിലെ തന്നെ നിരഞ്ജൻ കോളേജിൽ പോയി...വൈകയ്ക്ക് ആകെ ബോറടി ആയിരുന്നു... നീലു ആരെയോ കാണാനായി രാവിലെ സേതുവിന്റെ കൂടെ പോയതോടെ ആനിയെ വിളിച്ചു കുറച്ചു കത്തിയടിയും കഴിഞ്ഞു വൈക അമ്മയെ കുറച്ചു സഹായിച്ചു... പിന്നെ കുറച്ചു കിടന്നുറങ്ങി...... ഉച്ചക്ക് നീലുവോക്കെ വന്നപ്പോൾ ആണ് അവൾ എണീറ്റത്...

വൈകയും നീലുവും കൂടി വൈകുന്നേരം ആയപ്പോൾ  ചുമ്മാ പുറത്തേക്ക്  ഇറങ്ങി നടന്നു... നല്ലൊരു നാട്ടിൻപുറം ആയിരുന്നു ആ പ്രദേശം...... നീലു അവളെ അടുത്തൊരു കാവുണ്ട്, കാണിക്കാം എന്ന് പറഞ്ഞു...

അതേ... ഞാനൊക്കെ കുഞ്ഞിതിൽ പോയിട്ടുണ്ട് എന്നല്ലാതെ, എനിക്ക് കറക്റ്റ് ആയിട്ട് വഴിയൊന്നും അറിയില്ല ഏടത്തി.....
Loading...

അതിനെന്താ... നമുക്ക് ചോയിച്ചു ചോയിച്ചു പോകാം...

ഒരു ഓളത്തിൽ പറഞ്ഞുകൊണ്ട് വൈക അവളെ നോക്കി...

അതേ... വേഗം തിരിച്ചു പോകാം കേട്ടോ... ഏട്ടൻ എങ്ങാനും അറിഞ്ഞാൽ....

ഓ... അവളുടെ ഒരേട്ടൻ... അങ്ങേര് എന്റെ കെട്ടിയോൻ അല്ലേടി നാത്തൂനേ.... ഞാൻ പറഞ്ഞാൽ നരി ദാ.... അവിടെ നില്കും.... ഹിഹി......

ആ.. നിൽക്കേണ്ട സ്ഥലം ഏട്ടൻ തീരുമാനിക്കും എന്ന് മാത്രം.. അല്ലെ ഏടത്തി...

നീലു അവളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.... വൈക ചമ്മി അവളെ നോക്കി....

മ്മ്.. അതേ.... എന്നാലും നിന്റെ ഏട്ടൻ എന്നാ റൊമാന്റിക് ആണെടാ.... ഹോ.... എനിക്ക് താങ്ങാൻ പറ്റുന്നില്ല പൊന്നു മോളേ... അങ്ങേരു എത്രയും പെട്ടെന്ന്  ട്രെയിനിങ് പോകണേ കൃഷ്ണ.....

വൈക മുകളിലെക്ക് കൈകൾ ഉയർത്തി കൊണ്ടു നീലുവിനെ നോക്കി.....

അതേ.... ഏട്ടൻ ഏടത്തിയെ കാണാതെ നില്കും എന്ന് തോന്നുന്നുണ്ടോ....... വീഡിയോ കാൾ എങ്കിലും കാണും ഡെയിലി...

ആ.... വരട്ടെ നോക്കാം....

അവർ സംസാരിച്ചു കൊണ്ടു നടന്നു... കുറെ ദൂരം ചെന്നപ്പോൾ വഴി തെറ്റിയോ എന്ന് നീലുവിന് ഡൌട്ട് ആയി...

ഏടത്തി... വഴി തെറ്റി എന്നാ തോന്നുന്നേ...

ഏയ്‌... ഇല്ലാ... ഇതിലെ തന്നെയാണ്....

ഏ....അതെങ്ങനെ ഏടത്തിക്ക് അറിയാം...

എനിക്കറിയാം... നീ വാ....

വൈക ചുമ്മാ അവളെ നോക്കി കണ്ണിറുക്കി കൊണ്ടു നടന്നു... നടന്നു നടന്നു അവർ എത്തിയത് ഏതോ പാടത്തു ആണ്....

വൗ... സൂപ്പർ......

അവൾക്ക് അവിടെ നന്നായി ഇഷ്ടപ്പെട്ടു... വൈക മുന്നോട്ട് നടന്നു...

ഏടത്തി.... ചെളി കാണും.... പോകണ്ട...

ഏയ്‌... ഇല്ലാ... നീ വന്നേ... അവിടെ ആമ്പൽ ഉണ്ട്... പറിക്കാം...

വൈക സൂക്ഷിച്ചു കൊണ്ടു മുന്നോട്ടേക്ക് നടന്നു... പോകണ്ട എന്ന് നീലു പറഞ്ഞെങ്കിലും അവൾ പോയി.....

നീലു... എന്ത് ഭംഗിയാ... ഞാൻ ഇത് പറിക്കട്ടെ...

അയ്യോ . വേണ്ട... ആഴം കാണും ഏടത്തി... നമ്മടെ വീട്ടിൽ ഉണ്ടല്ലോ.....

നീലു അവളെ പുറകിലെക്ക് പിടിച്ചു വലിച്ചു..... വൈക അവളുടെ കൈ വിടുവിപ്പിച്ചു കൊണ്ടു വെള്ളത്തിലേക്ക് ഇറങ്ങി.. ആഴം കുറവായിരുന്നു എങ്കിലും മുഴുവൻ ചെളി  ആയിരുന്നു......

നീലു അവളെ വീണ്ടും വിലക്കി.. നിരഞ്ജൻ എങ്ങാനും അറിഞ്ഞാൽ വലിയ ലഹള നടക്കും എന്ന് അവൾക്കറിയാം..

ഏടത്തി.. പ്ലീസ്... വാ പോകാം..... ഏട്ടൻ എങ്ങാനും അറിഞ്ഞാൽ........

ഒന്ന് പോയെ നീലു.... രഞ്ജു ഏട്ടൻ ഇപ്പഴേ ഒന്നും വരത്തില്ല.....

അവള് രണ്ടു മൂന്ന് പൂക്കൾ പൊട്ടിച്ചു തിരിച്ചു കയറാൻ നോക്കി... പക്ഷെ കാൽ ചെളിയിൽ ഉറച്ചു പോയി.....അവൾ പിന്നെയും ശ്രമിച്ചു... പക്ഷെ ഉരുണ്ട് കെട്ടി താഴേക്കു വീണു... ഫുൾ ചെളിയിൽ കുളിച്ചു...

അയ്യേ....... നാറുന്നു......

അയ്യോ... ഏടത്തി.........

നീലു ആകെ പേടിച്ചു കരയാൻ തുടങ്ങി...... അവൾ വൈകയെ പിടിച്ചു കയറ്റാൻ നോക്കി.. പക്ഷേ നടന്നില്ല....

നീലു.... എന്നെ ഒന്ന് കയറ്റടി......

ആകുന്നില്ല ഏടത്തി.......

അവൾ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി..... കുറച്ചു മാറി പാലത്തിൽ കുറച്ചു രണ്ടു പേര് ഇരിക്കുന്നത് കണ്ടു നീലു വൈകയേ നോക്കി...

ഞാൻ ഇപ്പോൾ വരാം... ഇവിടെ നില്ക്കു...

എങ്ങോട്ടാടി... എന്നെ വിട്ടു പോകല്ലേ നീലു....

വൈക ഇപ്പോൾ കരയും എന്ന മട്ടിൽ നിന്നു.... നീലു അവളെ നോക്കാതെ ഓടി പാലത്തിൽ ഇരിക്കുന്ന ആൾക്കാരുടെ അടുത്തേക്ക് ചെന്നു...
Loading...

ചേട്ടാ... അതേ... എന്റെ ഏടത്തി അവിടെ ചെളിയിൽ താണ് പോയി... ഒന്നു വന്നു പിടിച്ചു കയറ്റാമോ..

അയ്യോ.... അവിടെ നല്ല ചെളിയുണ്ടല്ലോ.... മ്മ് വാ... നോക്കാം

അല്ല... കുട്ടി നിരഞ്ജന്റെ അനിയത്തി അല്ലെ....

രണ്ടുപേരിൽ ഒരാൾ അവളെ നോക്കി ചോദിച്ചു....

അതേ... ഏട്ടനെ അറിയാമോ....

മ്മ്... എന്റെ സീനിയർ ആയിരുന്നു നിരഞ്ജൻ....

വൈക ആണെങ്കിൽ കരഞ്ഞു തുടങ്ങിയിരുന്നു.. അവൾക്ക് ആകെ പേടിയാവാൻ തുടങ്ങി....... നീലു രണ്ടു പേരുടെ കൂടെ വരുന്നത് കണ്ടു അവൾ ദയനീയമായി അവരെ നോക്കി....

ഇതാരാ  നീലാഞ്ജന.....

ഏട്ടന്റെ വൈഫ്‌ ആണ്... വൈകാശി...

ഓ.....

അതിൽ ഒരാൾ അവൾക്ക് നേരെ കൈ നീട്ടി....

ദാ... ഇതിൽ പിടിച്ചോ.....

വൈക അയാളുടെ കയ്യിൽ പിടിച്ചു...

മ്മ്... പതുക്കെ കയറി വാ...

വൈക കാൽ പതുക്കെ എടുത്തു വച്ചു... പെട്ടന്ന് അവൾ പുറകോട്ടു വെച്ച് പോയി.... വീഴാണ്ടിരിക്കാൻ അയാളുടെ കയ്യിൽ പിടിച്ചു വലിച്ചു.... അവളുടെ വലിയുടെ ശക്തിയിൽ ആ മനുഷ്യനും കൂടെ ചെളിയിലേക്ക് വീണു.....

ഹഹ... ഹ ഹാ.......

അതുകണ്ട് നീലുവും കൂടെ ഉള്ളയാളും ഉറക്കെ ചിരിച്ചു....വീണയാൾ എണീറ്റു നിന്ന് അവളെ നോക്കി... വൈക ആണെങ്കിൽ ചമ്മി നില്പുണ്ട്.....

നീ കൊള്ളാലോ.... ആ നിരഞ്ജനെ സമ്മതിക്കണം മനു....

അയാൾ ചിരിച്ചു കൊണ്ടു മറ്റയാളെ നോക്കി..... എങ്ങനെ ഒക്കെയോ അവർ വൈകയേ പിടിച്ചു കയറ്റി....

ഹാവൂ...... രക്ഷപെട്ടു....

വൈക ആശ്വാസത്തോടെ നീലുവിനെ കെട്ടിപിടിക്കാൻ ആയി പോയി...

അതേ... നിൽക്ക്.. നില്ക്കു.....

മ്മ്.....

നാറിയിട്ടു വയ്യാ... എന്നെയെങ്ങും തൊടണ്ട... വാ വേഗം പോകാം... ഏട്ടൻ എങ്ങാനും കണ്ടാൽ ഉണ്ടല്ലോ....

നീലു വൈകയെ നോക്കി കൊണ്ടു പറഞ്ഞു.....

അതേ.. താങ്ക്സ് ഉണ്ട് കേട്ടോ..... ഞങ്ങൾ പോട്ടെ...

നീലു അവരെ നോക്കി കൊണ്ടു വൈകയുടെ കൂടെ നടന്നു....... നീലുവിന് വൈകയേ നോക്കുമ്പോൾ ചിരി പൊട്ടുന്നുണ്ട്.... ആകെ ചെളിയിൽ മുങ്ങി കണ്ണും പല്ലും മാത്രം പുറത്ത് കാണാം......

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് നടക്കുമ്പോഴേ അവർ കണ്ടു, നിരഞ്ജനും അമ്മയും അച്ഛനും കൂടി ഉമ്മറത്തെ ചാരു പടിയിൽ ഇരിക്കുന്നത്.... വൈക നീലുവിന്റെ പുറകിലായി മാറി നടന്നു....

ടി.... നിന്റെ ഏട്ടൻ എപ്പോഴാ  വന്നേ..... ഭഗവതി.. എന്നെ ഇന്ന് നരി കൊല്ലും...

ആവോ... എനിക്ക് എങ്ങനെ അറിയാനാ.... കിട്ടുന്നത് ഒറ്റക്ക് വാങ്ങിക്കോ....

ടി... ദുഷ്ടേ....

വൈക അവളുടെ പുറത്തിനിട്ടു ഒരിടി കൊടുത്തു....

അവരെ കണ്ടു ഉമ്മറത്തു നിന്നും നിരഞ്ജൻ താഴേക്ക് ഇറങ്ങി നിന്നു..... കൈകൾ മാറിൽ പിണച്ചു കൊണ്ടു നിൽക്കുന്ന നിരഞ്ജനെ കണ്ടു നീലു പേടിച്ചു മാറി നിന്നു...... വൈക തല ഉയർത്തി അവനെ നോക്കി.... നല്ലോണം ഇളിച്ചു കാണിച്ചു...
അരുന്ധതിയും സേതുവും അവളെ കണ്ടു പൊട്ടിച്ചിരിച്ചു....

എന്റെ മോളേ... നീ കണ്ടം ഉഴുതു മറിച്ചിട്ടാണോ വരുന്നേ......

വൈക ചമ്മി അവരെ നോക്കി ചിരിച്ചു കാണിച്ചു....
നിരഞ്ജൻ അവളുടെ അടുത്തേക്ക് വന്നു...

ഹും... നാറിയിട്ട് വയ്യ....

നീലു..... നിന്നോടാരാ ഇവളെ കൊണ്ടു അങ്ങോട്ടോക്കെ പോകാൻ പറഞ്ഞത്... മ്മ്

നീലു ഒന്നും മിണ്ടാതെ വൈകയേ നോക്കി.. അവൾ എന്തൊക്കെയോ ആംഗ്യം കാണിക്കുന്നുണ്ട്.. നീലുവിന്റെ നോട്ടം കണ്ട് നിരഞ്ജൻ വൈകയേ നോക്കി... അവൾ എങ്ങോട്ടോ നോക്കുന്നത് പോലെ നിന്നു.

അമ്മയ്ക്ക് അറിയോ... ആ മനു വിളിച്ചു പറഞ്ഞപ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി...

നിന്റെ ഭാര്യ ഇവിടെ ചെളിയിൽ കുത്തി മറിഞ്ഞു വീട്ടിലേക്ക് പോയിട്ടുണ്ട് എന്ന്....

വൈകയേ കലിപ്പിച്ചു നോക്കികൊണ്ട് നിരഞ്ജൻ അമ്മയോട് പറഞ്ഞു...

അവളെ കുളിപ്പിച്ച് അകത്തേക്ക് കയറ്റിയാൽ മതി... അല്ലേൽ ഇവിടെ മൊത്തം നാറും...

സേതു അവളെ നോക്കി ചിരിച്ചു കൊണ്ടു അവനോടു പറഞ്ഞു..

അച്ഛാ......

വൈക അയാളെ നോക്കി മുറുമുറുത്തു....നിരഞ്ജനെ നോക്കികൊണ്ടു നീലു വേഗം അകത്തേക്ക് കയറി പോയി.... അരുന്ധതിയും കൂടി അവളുടെ കൂടെ പോയി...

അച്ഛാ... എന്റെ റൂമിന്റെ പുറത്തേക്ക് ഉള്ള ഡോർ തുറന്നിട്ടേ.... ഞാൻ ഈ പോത്തിനെ കുളിപ്പിച്ച് അതിലെ കയറിക്കോളാം.....

സേതു വാ പൊത്തി ചിരിച്ചു കൊണ്ടു വൈകയേ നോക്കി... എന്നാൽ അവളുടെ മുഖത്തെ ഭാവം എന്താണെന്ന് മനസിലായില്ല... എങ്ങനെ മനസിലാക്കാൻ ആണ്... ഫുൾ ചെളിയല്ലേ... ഉണങ്ങി പറ്റി പിടിച്ചിട്ടുണ്ട് എല്ലാം കൂടെ...

നിരഞ്ജൻ അവളുടെ അടുത്തേക്ക് ചെന്നു മൂക്ക് പിടിച്ചു.....

ഭയങ്കര നാറ്റം.....

സഹിച്ചോ.... ഹും

വൈക അവനെ നോക്കി ഗർവിച്ചു കൊണ്ടു തിരിഞ്ഞു നിന്നു.....

വാ... ഞാൻ വെള്ളം എടുത്തു തരാം.. വന്നു കുളിക്കാൻ നോക്ക്...

നിരഞ്ജൻ വീടിന്റെ സൈഡിലേക്ക് നടന്നു.. വൈക അവന്റെ കൂടെ നടന്നു..... പൈപ്പിന്റെ അടുത്ത് എത്തിയപോൾ നിരഞ്ജൻ വെള്ളം ഓൺ ചെയ്തു അവളുടെ മേലേക്ക് അടിച്ചു കൊടുത്തു.... വൈക കൈ കൊണ്ടു ചെളി ഇളക്കി കളയാൻ തുടങ്ങി...

എന്നാലും എന്റെ കാശി.... നീ വല്ലാത്തൊരു ജന്മം തന്നെ... നിനക്ക് ആമ്പൽ വേണമെങ്കിൽ ഇവിടെ നിന്നും പറിച്ചാൽ പോരെ...

ഓ.. എന്നിട്ട് വേണം എന്നെയിട്ട് വഴക്ക് പറയാൻ... നമുക്ക് വേണ്ടേ അമ്മോ...

വൈക അവനോട് പറഞ്ഞു ചെളി ഇളക്കി കളയുന്നതിൽ ശ്രദ്ധിച്ചു..... നിരഞ്ജൻ അകത്തേക്ക് പോയി സോപ്പ് എടുത്തു കൊണ്ടു വന്നു അവൾക്ക് കൊടുത്തു.....

ഇതാ... അല്ലേൽ മണത്തു ചാകും ഞാൻ.....

ഒരു ചിരിയോടെ നിരഞ്ജൻ അവളെ നോക്കി... വൈക അവളുടെ മുഖത്തേ ചെളി കൈകളിൽ ആക്കി നിരഞ്ജന്റെ കൈയിലേക്ക് തേച്ചു...

അതേ... സൗകര്യം പോലെ ഇരുന്നു മണത്തോ... അല്ലപിന്നെ...

ടി... നിന്നെ ഞാൻ....

നിരഞ്ജൻ വന്നു അവളെ ചേർത്ത് പിടിച്ചു.... മുഖം അവളിലേക്ക് ചേർത്ത് നിന്നു

അതേ... ഇങ്ങനെ മണക്കാൻ ആണ് എനിക്കിഷ്ടം.....

അവളിലേക്ക് ചേർന്ന് നിന്ന് കൊണ്ടു നിരഞ്ജൻ പറഞ്ഞു... വൈക പെട്ടെന്ന് അകന്നു മാറി നിന്നു..

നിങ്ങൾക്ക് എന്തിന്റെ കേടാണ് മനുഷ്യ... ഹോ.... ആകെ നാറി നിൽകുമ്പോൾ ആണ് നരിയുടെ റൊമാൻസ്....

അവസാനത്തെ വാക്കുകൾ അവൾ പതിയെ പറഞ്ഞത് ആണെങ്കിലും, നല്ല വൃത്തിയായി നിരഞ്ജൻ അത് കേട്ടു....

ആരാടി നരി.... ഏ.....

ഇയാള് തന്നെ... എന്തേ

അവനോട് ചുണ്ട് കോട്ടി കൊണ്ടു വൈക പറഞ്ഞു..... ഏകദേശം ചെളി എല്ലാം പോയിരുന്നു....... നിരഞ്ജൻ ഒന്നുകൂടി അവളെ മുഴുവൻ ആയി കഴുകി എടുത്തു...... വൈക മുടി മുന്നിലേക്ക് ഇട്ടു തുവർത്താൻ തുടങ്ങി..... ചെളി ആയതു കൊണ്ടു ചെറിയ മണം ഉണ്ടായിരുന്നു...

മുടി കൈ കൊണ്ടു കോതി ഒതുക്കി അവൾ നിന്നു... നിരഞ്ജൻ അവളെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ടു അവൾ തിരിച്ചു അകത്തേക്ക് പോകാൻ സ്റ്റെപ്പ് കയറി.... തിരിഞ്ഞു കണ്ണ് കൊണ്ടു അവനോട് എന്താ എന്ന് ചോദിച്ചു...

നിരഞ്ജൻ താടി കൈ കൊണ്ടു തടവി, ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് വന്നു.... സ്റ്റെപ്പിന്റെ കൈവരിയിൽ വച്ച അവളുടെ കൈയുടെ മുകളിൽ കൈ വച്ചു..

നിന്നെ ഇങ്ങനെ കാണാൻ നല്ല ഭംഗി ഉണ്ട്....

ഓ.. അല്ലേലും എന്നെ കാണാൻ നല്ല ഭംഗി ആണെന്ന് എനിക്കറിയാം....

നിരഞ്ജൻ ഒരു സ്റ്റെപ് കയറി അവളുടെ അടുത്തേക്ക് ചെന്നു..

അതല്ല കാശി.... ഇങ്ങനെ നനഞ്ഞു ഒട്ടി.... ഹോ...... ദൈവമേ........

നിരഞ്ജന്റെ സംസാരവും മുഖഭാവവും കണ്ടു വൈക മെല്ലെ പുറകോട്ടു വലിഞ്ഞു.....

എസ്‌കേപ്പ്............

അവൾ അവന്റെ കൈ വിട്ടു അകത്തേക്ക് ഓടി ബാത്‌റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു.... നിരഞ്ജൻ ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി...... ഡ്രസ്സ്‌ മാറി ബാൽക്കണിയിൽ വന്നിരുന്നു.....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാത്രിയിൽ ഭക്ഷണ ശേഷം എല്ലാവരും കൂടി ഗാർഡൻ ഏരിയയിൽ പോയിരുന്നു...... വൈകയും നീലുവും കൂടി ഊഞ്ഞാലാടാൻ പോയി....നിരഞ്ജനും അമ്മയും അച്ഛനും അവർക്ക് ഓപ്പോസിറ്റ് ആയിട്ട് ഇരുന്നു....

മോനെ.... വൈക മോൾക്ക് ക്ലാസ്സ്‌ തുടങ്ങാൻ ആയില്ലേ.... അടുത്ത ആഴ്ച എങ്ങാനും അല്ലെ....

അതേ.... ഇവിടെ നിന്നും രാവിലെ എന്റെ കൂടെ വരട്ടെ... പിന്നെ ഒരു മാസം കൂടി കഴിഞ്ഞാൽ നീലുവും കാണില്ലേ...ഞാൻ ട്രെയിനിങ്  പോയി കഴിഞ്ഞാൽ പിന്നെ രണ്ടാളും ബസിന് പോകട്ടെ...

അത് മതി അല്ലെ ആതി.....

മ്മ്.... വരുമ്പോൾ എങ്ങനെ ആണ് മോനെ......

വൈക അവര് പറയുന്നതൊക്കെ കേട്ടോണ്ട് ഇരിക്കുവാണ്....

വരുമ്പോൾ എന്റെ കൂടെ തന്നെ വരട്ടെ... അവൾ എന്തായാലും ട്യൂഷന് വരുന്നുണ്ടല്ലോ... കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നിച്ചു വരാം..

ധും.........

എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത്, വൈക ഊഞ്ഞാലിൽ നിന്നും താഴെ വീണു കിടക്കുന്നത് ആണ്... നിരഞ്ജൻ വേഗം ചെന്നു അവളെ എണീപ്പിച്ചു...

എന്റെ കാശി... നീ ലോക ദുരന്തം ആണല്ലോ....

വൈക ദേഷ്യത്തോടെ അവനെ നോക്കി...

അത് പിന്നെ... ഇനിയും ട്യൂഷന് എന്ന് കേട്ടപ്പോൾ .. ഞാൻ.....

എനിക്കെങ്ങും വയ്യ....

അവൾ ഓടി അരുന്ധതിയുടെ അരികിൽ പോയിരുന്നു....

അമ്മേ.... പ്ലീസ്... എനിക്ക് ഇനിയും ദേ നരിയുടെ ചീത്ത കേൾക്കാൻ വയ്യാഞ്ഞിട്ടാ.....

അവൻ അവളുടെ അടുത്തേക്ക് വന്നു നിന്നു.....

നരി...ദേ കാശി... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.... അങ്ങനെ വിളിക്കരുത് എന്ന്....

സേതുവും അരുന്ധതിയും പരസ്പരം നോക്കി ചിരിച്ചു...

ഞാൻ വിളിക്കും.... ഇനിയും വിളിക്കും.... നരി.. നരി.... എന്തേ... 

ദേ അമ്മേ.. ഒന്ന് പറയ്... പ്ലീസ്

കാശി.... നിന്നെ ഞാൻ........

നിരഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു എണീപ്പിച്ചു നിർത്തി.....

രഞ്ജു.........

സേതു വിളിച്ചത് കേട്ട് അവൻ വൈകയേ വിട്ടു...

എടാ... അവൾക്ക് വേണ്ടെങ്കിൽ വിട്ടേക്ക്... കൊച്ചു കുഞ്ഞു അല്ലല്ലോ....

അച്ഛാ... അല്ലേൽ തന്നെ മന്ദബുദ്ധിയാ... ഇനി ട്യൂഷൻ കൂടി ഒഴിവാക്കിയാൽ...

മന്ദബുദ്ധി തന്റെ കെട്യോൾ......

പതിയെ പറഞ്ഞത് ആണെങ്കിലും നിരഞ്ജൻ വെടിപ്പായി അത് കേട്ടു....

അത് തന്നെയാ  ഞാനും പറഞ്ഞേ.....

നീലു അത് കേട്ട് വാ പൊത്തി ചിരിച്ചു...... വൈക അവളെ നോക്കി ദഹിപ്പിച്ചു കൊണ്ടു ദയനീയമായി അരുന്ധതിയെ നോക്കി....

അവൾക്ക് വേണ്ടെങ്കിൽ നിര്ബന്ധിക്കണ്ട രഞ്ജു.... ഇവിടെ എന്തെങ്കിലും ഡൌട്ട് ഉണ്ടേൽ അവൾ ചോദിച്ചോളും നിന്നോട്..... അല്ലെ മോളേ....

മ്മ്.. അതേ... എനിക്ക് ആ ട്യൂഷന് ക്ലാസിൽ ഇരിക്കേണ്ട അമ്മേ...... അവിടെ ഇരിക്കുമ്പോൾ തന്നെ എനിക്ക് പഠിക്കാൻ തോന്നില്ല.. അതാ.. അല്ലാതെ രഞ്ജു ഏട്ടന്റെ ക്ലാസ്സ്‌ മോശം ആണെന്ന് അല്ല....

നിരഞ്ജനെ നോക്കി നന്നായൊന്ന് പതപ്പിക്കാൻ നോക്കി വൈക... സേതു  അവളുടെ കളിയൊക്കെ കണ്ടു ചിരിച്ചു കൊണ്ടു ഇരിക്കുകയാണ്......

അപ്പോൾ നിനക്ക് എന്റെ ക്ലാസ്സിൽ ഇരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലാ... ട്യൂഷൻ സെന്റർ ആണ് പ്രശ്നം...

അതേ.......

അതേ അച്ഛാ.... ഞാൻ അടുത്താഴ്ച മുതൽ കുറച്ചു നേരത്തെ വരാം.....

എന്തിനാ രഞ്ജു ഏട്ടാ.....

വൈക അവന്റെ കയ്യിൽ പിടിച്ചു നന്നായൊന്നു ഷവർ ജെൽ തന്നെയിട്ട് പതപ്പിച്ചു... കിട്ടിയ അവസരം മുതലാക്കി നിരഞ്ജൻ അവളെ ബാക്കിലൂടെ ചേർത്ത് പിടിച്ചു.......

അതെ... അമ്മേ.. അച്ഛാ.... കാശിക്ക് ഞാൻ ഇവിടെ വന്നു ട്യൂഷൻ എടുത്തോളാം.... എന്തേ... അതല്ലേ നല്ലത്....

വൈക ഷോക്ക് അടിച്ച കാക്കയെ പോലെ നിന്നു.... സേതുവും നീലുവും കൂടി പൊട്ടിച്ചിരിച്ചു... അരുന്ധതി ചിരി അടക്കി പിടിച്ചു അവളെ നോക്കി....

ചതി.... കൊടും ചതി.......

നിരഞ്ജന്റെ കാലിനിട്ട് ഒരു ചവിട്ട് ചവിട്ടി അവൾ മാറി  നിന്നു. മാറി നിന്ന് അവൾ ആലോചിച്ചു...

ഒറ്റക്ക്..... വേണോ... അയ്യോ.... ഡേഞ്ചർ ആണ്....
മ്മ്....

നിരഞ്ജന് നേരെ തിരിഞ്ഞു അവൾ അവനെ ദയനീയമായി നോക്കി...

ഞാൻ അവിടേക്ക് തന്നെ വന്നോളാം..... എനിക്ക് ഒറ്റക്ക് എടുക്കണ്ട...

അതൊന്നും വേണ്ട... ഞാൻ പറഞ്ഞത് പോലെ തന്നെ... ഇവിടെ വച്ചു....

നിരഞ്ജൻ  അതും പറഞ്ഞു അകത്തേക്ക് കയറിപോയി... സേതുവും അരുന്ധതിയും കൂടി അവന്റെ കൂടെ പോയി... വൈക വിളറി പിടിച്ചു അങ്ങോട്ടും എങ്ങോട്ടും നടന്നു..... നീലു അവളുടെ കളി കണ്ടു ചിരി അടക്കി വച്ചു.. അല്ലേൽ അവൾ കേറി മാന്തും എന്ന് അവൾക്കറിയാം.....

ടി .. നിനക്ക് നിന്റെ ഏട്ടനെ വേണോ.....

എന്താ ഏടത്തി.....

അങ്ങേരെ ഞാൻ... അരച്ചു കലക്കി കുടിക്കും... നീ നോക്കിക്കോ.....

വൈക അതും പറഞ്ഞു ചവിട്ടി തുള്ളി അകത്തേക്കു നടന്നു... ചിരിച്ചു കൊണ്ടു നീലുവും......
Loading...

തുടരും.... ♦️

അഭിപ്രായങ്ങൾ അറിയിക്കണേ....

രചന: ചാരുവർണ്ണ
To Top