അന്ന് കെട്ട്യോനോടു
പിണങ്ങിയാണ് വീട്ടിന്നിറങ്ങിയത്....,
വിവാഹം കഴിഞ്ഞ്
അഞ്ചാം വാർഷികമാണ് നാളെ !
എന്തു ഗിഫ്റ്റാണു വാങ്ങി തരാൻ പോകുന്നത് എന്നു ചോദിച്ചപ്പോൾ മൂപ്പരു പറയാ...,
ഞാൻ നിന്നെ നീ എന്നും ഒാർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ദിവസമായി കണ്ട് നാളെ നിന്നെ കൂടുതൽ സ്നേഹിച്ചോളാന്ന്,
അപ്പം വന്ന ദേഷ്യത്തിനു അങ്ങേരെ തല്ലികൊല്ലെണ്ടതാണ് പക്ഷെ എന്റെ കൊച്ചിനച്ചനില്ലാതെ വരുമല്ലോ എന്നെനിക്ക് അപ്പം തോന്നിയത് അങ്ങേർക്കു നന്നായി......,
ഞാൻ എനിക്കു വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു ഞാനിങ്ങു പോന്നു....,
അങ്ങേരുടെ ഒരു സ്നേഹം ഹും......!
ഇനി വൈകിട്ടു ചെന്നിട്ടു വേണം ബാക്കി കൂടി കൊടുക്കാൻ....,
കുറച്ചു ദണമുണ്ട് എനിക്കേ,...,
അഞ്ചു വർഷം മുന്നേ
അങ്ങേരെ കൂടെ ഒളിച്ചോടി പോന്നതാ ഞാൻ....,
അന്നു മുതൽ എന്റെ വീട്ടുക്കാരെന്നെ തിരിഞ്ഞു നോക്കീട്ടില്ല...,
എന്റെ അച്ഛനെന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു,...,
ഈ വിവാഹത്തിനു മുന്നേ എന്നെ ഏറ്റവും അധികം സ്നേഹിച്ചതും വിവാഹത്തിനു ശേഷം എന്നെ ഏറ്റവും വെറുത്തതും അച്ഛൻ തന്നെയാണ്...,
പക്ഷെ അച്ഛനെ എനിക്കൊരുപാടിഷ്ടാ...,
വേണമെങ്കിൽ അച്ഛന്റെ ഇഷ്ടത്തിനു വേണ്ടി മറ്റൊരാളുടെ കൂടെ ജീവിക്കാൻ കഴിയുമായിരിക്കും.....,
പക്ഷേ ഞാൻ ചിന്തിച്ചത് നേരെ തിരിച്ചാണ് അങ്ങിനെ സംഭവിച്ച ശേഷം കെട്ടിയ ആൾ എന്നെ അത്ര ഒന്നും സ്നേഹിച്ചില്ലെങ്കിൽ തെറ്റു പറ്റിയതോർത്ത് എന്റച്ഛൻ ഒരുപാട് സങ്കടപ്പെടില്ലെ....,
ഞാൻ തിരഞ്ഞെടുത്ത വഴിയാകുമ്പോൾ എല്ലാ തെറ്റും എന്റെ തലയിലല്ലെ വരു.....,
പിന്നെ മറ്റൊന്ന് ഏറ്റവും വലിയ ഇഷ്ടത്തോടെ സ്നേഹിക്കുന്ന ഒരാളെ വിട്ട് ഉറപ്പില്ലാത്ത മറ്റൊരാളിൽ നിന്നും സ്നേഹത്തിനായ് യാചിക്കാനും ഞാൻ തയ്യാറല്ലായിരുന്നു....,
ഇത്രയൊക്കെ അങ്ങേരോടു കാണിച്ചിട്ടും എന്നോടാ സ്നേഹമില്ല...,
'
അഞ്ചു വർഷമായി ഞാനെന്റെ അച്ഛനെ ഒന്നു കണ്ടിട്ടു പോലുമില്ല....,
പലപ്പോഴും അച്ഛനെയും അമ്മയേയും ഒാർത്ത് ഒരുപാടു കരഞ്ഞിട്ടുണ്ട്....,
ഞാനൊറ്റ മോളാ എന്റെ വീട്ടുക്കാർക്ക് അവർക്കു സങ്കടം ഉള്ള പോലെ എനിക്കും ഉണ്ടാവില്ലെ....,
ഇന്നെന്തോ അച്ഛനെ കാണണമെന്നോരു തോന്നൽ....,
ഒരു ദിവസവും ഇല്ലാത്ത തിരക്കാണ് ഇന്നു ഒാഫീസിൽ....,
എല്ലാം കൊണ്ടും ദേഷ്യം പിടിച്ചു നിൽക്കുന്ന നേരം...,
പ്യൂൺ എനിക്കു അന്നേ ദിവസം വന്ന ഒാഫീസ് കവറുകളുടെ കൂട്ടത്തിൽ ഒരു ഇൻലഡും കൂടി എന്നെ ഏൽപ്പിച്ചു....,
സാധാരണഗതിയിൽ എനിക്കു കത്തൊന്നും വരാത്തതാണ്...,
എന്തിനും എതിനും വാട്ട്സ് ആപ്പ് ഉള്ളപ്പോൾ ഇങ്ങനെ ഒരു കത്തു ഒരൽഭുതമായി തോന്നി....,
കത്തു തുറന്നതും ഞാനൊന്നു ഞെട്ടി....,
മോളെ....."
എന്നെന്നെ അഭിസംബോധന ചെയ്ത ആ വാക്കിൽ തന്നെ ഞാൻ അച്ഛന്റെ മുഖം കണ്ടു...,
മോളെ എന്ന ആ ഒരൊറ്റ വാക്കു പൂർത്തിയാക്കാനാവാതെ മനസ്സു പിടഞ്ഞു ഞാൻ കരഞ്ഞു താഴെ എഴുതിട്ടുള്ള മറ്റു വാക്കുകളൊന്നും കാണാനാവാത്ത വിധം വികാര പരവശയായി....,
ഒരോ വരികളും കണ്ണീരിൽ കുതിർന്നു പോയി.....,
അതിങ്ങനെയായിരുന്നു..
മോളെ....,
നിയൊരാളെ കണ്ടു പിടിച്ചപ്പോൾ എനിക്കയാളെ ഇഷ്ടമായില്ല എന്നതു ശരിതന്നെ....,
ന്നാലും....,
അച്ഛനല്ലെ വാവേ.,
അച്ഛനു മോളല്ലാതെ വേറെയാരാ ഉള്ളത്,
അച്ഛനെ ഇത്രയും കാലം കാണാതിരിക്കാൻ മാത്രം
അത്ര വലിയ തെറ്റാണോ അച്ഛൻ ചെയ്തത്..?
അഞ്ചു വർഷം ഒരു ചെറിയ കാലയളവാണോ...?
മോളച്ഛനെ എത്ര വേദനിപ്പിച്ചാലും അച്ഛനു നിന്നെ വെറുക്കാനാവുമോ കുഞ്ഞെ...?
നിന്റെ മേലെ എനിക്കൊരവകാശവും ഇല്ലെ...?
നീ പോയ ശേഷം ഞങ്ങൾ തീർത്തും തനിച്ചായി...,,
എല്ലാവരും പറയുന്നു അച്ഛന്റെ വളർത്തു ദോഷം കൊണ്ടാണെന്ന് ആണോ വാവേ..?
ശരിക്കും ഞങ്ങളെ മറന്നൂല്ലെ....?
അത്രയേറെ വേണ്ടാത്തവരായോ മോൾക്ക് ഞങ്ങൾ...?
ഇറങ്ങി പോയപ്പോലെ തിരിച്ചു കയറി വരാനും അനുവാദത്തിന്റെ ആവശ്യമില്ലാട്ടോ വാവേ...
ദേഷ്യവും പിണക്കങ്ങളും ഒക്കെ മാറുമ്പോൾ ഇങ്ങനെ രണ്ടു പേരുള്ളത് ഒന്നോർക്കുക....!
എന്ന്
സ്നേഹപ്പൂർവ്വം
അച്ഛൻ,
കത്തു വായിച്ചു തീർന്നതും എല്ലാ തിരക്കുകളെയും അവഗണിച്ചു ഞാൻ വീട്ടിലെക്കു തിരിച്ചു..,
കാരണം
ഭർത്താവു ഒന്നും തന്നില്ലെങ്കിലും ആ കത്തെനിക്കു ശരിക്കും ഗിഫ്റ്റായിരുന്നു.....,
വീട്ടിലെത്തിയതും ഒരു മുഖവുരയും കൂടാതെ ഞാൻ പറഞ്ഞു....,
എനിക്കെന്റെ വീട്ടിൽ പോണും....,!!
എന്റെ മുഖത്തെ നിശ്ചയദാർഢ്യം കണ്ടിട്ടാവണം...,
കൊട്ടിയോൻ തലയാട്ടി സമ്മതിച്ചു......,
പോകും വഴി പ്ലെസ്ക്കൂളിൽ നിന്നു മോളേയും കൂട്ടി,
എന്റെ വീടിന്റെ ഗെയ്റ്റിൽ കാറെത്തിയതും ഞാൻ ഇറങ്ങി ഗെയ്റ്റു തുറന്നു അകത്തേക്കു നടന്നു....
വാതിൽ തുറന്നു പുറത്തു വന്ന അച്ഛനെ കണ്ടതും എന്റെ കാലുകൾ നിശ്ചലമായി കണ്ണുകൾ നിറഞ്ഞു..,
അച്ഛനെനെ കണ്ടതും അത്ഭുതമായി...,,
അച്ഛനെ കണ്ണുകളും നിറകുടങ്ങളായി...,
ഞാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല ഒാടിച്ചെന്നു അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു അച്ഛനും കരഞ്ഞു....,
അഞ്ചു വർഷത്തെ പിണക്കങ്ങൾ ആ ഒരു നിമിഷം കൊണ്ടു പെയ്തു തീർന്നു.,
എല്ലാ വികാര പ്രകടനത്തിനും ശേഷം ഞാനച്ചനോട് ചോദിച്ചു എന്നെ ഒന്നു വിളിച്ചാ പോരെ എന്തിനാ അച്ഛാ ആ കത്തെന്ന് ....?
അതു കേട്ടതും
അച്ഛൻ ചോദിച്ചു
ഏത് കത്തെന്ന്...?
അതൊടെ എനിക്കും അത്ഭുതമായി അപ്പം ആ കത്ത്....?
അപ്പോഴാണ് എന്റെ കൂടെ വന്ന
എന്റെ കെട്ട്യേനെ ഞാൻ നോക്കുന്നത്.,
അനുവാദം ഇല്ലാത്തതു കൊണ്ടാവും ഇപ്പോഴും ഗെയ്റ്റിനു വെളിയിൽ തന്നെ മോളുമായി നിൽക്കുന്ന കെട്ട്യേന്റെ മുഖത്ത് അപ്പോൾ ഒരു കള്ള ചിരിയുണ്ടായിരുന്നു,
ആ നിമിഷം എനിക്കു മനസ്സിലായി
ആ കത്തിന്റെ ഉറവിടം എവിടുന്നാണെന്ന്,
കൂടെ എന്നോട് പറഞ്ഞ
ഞാൻ നിന്നെ നീ എന്നും ഒാർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ദിവസമായി നാളെ നിന്നെ സ്നേഹിച്ചോള്ളാമെന്നു പറഞ്ഞതിന്റെ അർത്ഥവും....,
തുടർന്ന്
അവരുടെ മുന്നിലെക്കു നടന്നു ചെന്ന് വീടിന്റെ ഗെയിറ്റ് അവരുടെ മുന്നിലേക്കു തുറന്നിട്ട് ഞാനവരോടു പറഞ്ഞു....,
ഈ വീട്ടിൽ കേറാനുളള അവകാശം എന്നെക്കാൾ നിങ്ങൾക്കാണെന്ന്,...."
തുടർന്ന് എന്റെ ഹൃദയത്തിലെ സകല സ്നേഹത്തോടെയും ഞാൻ അവരുടെ കൈചേർത്തു പിടിച്ചു....!!!
രചന: Pratheesh
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഫോളോ ചെയ്യൂ....

Loading...