കാശി...... വേഗം വായോ...... ഇപ്പോൾ തന്നെ ഒരുപാട് ലേറ്റ് ആയി....
വരുന്നു..........
നിരഞ്ജൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അകത്തേക്ക് നോക്കി വൈകയേ വിളിച്ചു... വൈകയ്ക്ക് ഇന്ന് മുതൽ ക്ലാസ്സ് തുടങ്ങുവാണ്.... നിരഞ്ജൻ അവളെ കൊണ്ടു വിടാം എന്ന് പറഞ്ഞത് കൊണ്ടു വൈക നേരത്തെ തന്നെ റെഡി ആയി... പക്ഷേ ഇറങ്ങാൻ നേരം വേണു വിളിച്ചത് കൊണ്ടു അവൾ സംസാരിച്ചു നിന്നു...
അമ്മേ... ഞാൻ ഇറങ്ങുവാ......
ബാഗും എടുത്തു വൈക ഓടി പുറത്തേക്ക് വന്നു... വന്നപ്പോൾ തന്നെ കണ്ടു, നിരഞ്ജൻ മുഖം വീർപ്പിച്ചു കൊണ്ടു ഇരിക്കുന്നത്...അവൾ താലി വേഗം തന്നെ ഡ്രെസിന്റെ അകത്തേക്ക് ആക്കി... സിന്ദൂരം അമ്മ പറഞ്ഞത് കൊണ്ടു ഇട്ടിട്ടില്ലായിരുന്നു.... അവളുടെ ക്ലാസിലെ കുട്ടികൾക്ക് കല്യാണം മുടങ്ങി എന്ന് മാത്രമേ അറിയാവുള്ളൂ, നിരഞ്ജൻ ആണ് അവളുടെ ഭർത്താവ് എന്ന് അവർക്ക് അറിയില്ലായിരുന്നു....
ദൈവമേ... നരി സിംഹം ആകുവോ... കാത്തോളണേ മാതാവേ...
വൈക പിറുപിറുത്ത് കൊണ്ടു അവന്റെ അടുത്തേക്ക് വന്നു....
അല്ല ബുള്ളറ്റ് ആണോ.......
മ്മ്.... എന്തേ...
ഏയ് ഒന്നുല്ല..........
വൈക ചാടി രണ്ടു വശവും കാലിട്ടു ഇരുന്നു..... കൈ എടുത്തു നിരഞ്ജന്റെ തോളിൽ പിടിച്ചു.....അർമാനി പ്രൗഡ് പെർഫ്യൂമിന്റെ മണം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി...
പോകാം....
തല ചരിച്ചു കൊണ്ടു നിരഞ്ജൻ അവളെ നോക്കി വണ്ടി സ്റ്റാർട്ട് ചെയ്തു... വൈക കുറച്ചൊക്കെ അകലം വച്ചു ഇരുന്നു....
നിരഞ്ജൻ അവളോട് ഏതൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു... വൈക എല്ലാം മൂളി കേട്ട് കൊണ്ടു ഇരുന്നു...... കോളേജിന്റെ ഗേറ്റിൽ അവളെ ഇറക്കി.... ആനിയും സിദ്ധുവും അവളെ കാത്ത് ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു....
ഹൈ സാർ.....
അവർ രണ്ടു പേരും അവന്റെ അടുത്തേക്ക് വന്നു... നിരഞ്ജൻ രണ്ടു പേരോടും ചിരിച്ചു കൊണ്ടു സംസാരിക്കാൻ തുടങ്ങി....
എന്നെ സാർ എന്നൊന്നും വിളിക്കണ്ട... ഏട്ടൻ അത് മതി....
കേട്ടോ...
ഒക്കെ സാർ... അയ്യോ സോറി ഏട്ടാ....
ആനി ചിരിച്ചു കൊണ്ടു വൈകയേ നോക്കി... മുഖം കൊട്ട കണക്കിന് വീർപ്പിച്ചു കൊണ്ടു നിൽക്കുന്ന അവളെ കണ്ടു ആനിക്ക് ചിരി വന്നു...
എന്താടി.. രാവിലെ തന്നെ ഗോതമ്പുണ്ട വിഴുങ്ങിയോ....
അവളുടെ കവിളിൽ കുത്തി കൊണ്ടു ആനി നിരഞ്ജനെ നോക്കി.. അവൻ വൈകയേ നോക്കി കൊണ്ടു നിൽകുവാണ്.....
ഒന്ന് പോയെ ആനി.... സിദ്ധു ഞാൻ ക്ലാസ്സിൽ കാണും അങ്ങോട്ട് വന്നേക്ക്...
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.....
കാശി......
പ്രതീക്ഷിച്ചത് കേട്ടത് പോലെ അവൾ ഒന്നു നിന്നു..... എന്നിട്ട് തല ചരിച്ചു നിരഞ്ജനെ നോക്കി..... അവൻ അവളെ കൈ കാട്ടി വിളിച്ചു...
ഇങ്ങോട്ട് വാടി.......
മ്മ്.......
അതേ ഉച്ചയ്ക്ക് ട്യൂഷൻ സെന്റർ വരെ വാ... ആനിയും കൂടെ ഇല്ലേ.. അവിടെ നിന്നും ഞാൻ കൊണ്ടു വിടാം... മ്മ്.....
അവൾ ശരി എന്ന രീതിയിൽ തലയാട്ടി..... വൈഗയുടെ കവിളിൽ ഒന്ന് തലോടി നിരഞ്ജൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു പോയി.....
ടി....... ഇങ്ങോട്ട് വന്നേ... ചോദിക്കട്ടെ......
സിദ്ധു അവളെ വലിച്ചു മുന്നോട്ട് നടന്നു....... ആനിയും അവരുടെ കൂടെ പോയി.... ക്ലാസ്സിൽ കയറി എറ്റവും പുറകിലെ ബെഞ്ചിൽ ആയി അവർ ഇരുന്നു.... കുട്ടികൾ ഒക്കെ വന്നു തുടങ്ങിയിരുന്നു....
വൈകാ.... നിന്റെ നരി വെറും പാവം ആണല്ലോ...
മ്മ്..... പാവോക്കെ തന്നെ... എന്നാലും.. കുറച്ചു കുരുത്തക്കേട് കയ്യിൽ ഉണ്ട്....
അങ്ങേര് എനിക്ക് സ്പെഷ്യൽ ആയി ട്യൂഷൻ വച്ചു... ആനി......
ആഹ്..... അപ്പോൾ നീ ട്യൂഷന് വരുന്നില്ല എന്ന് പറഞ്ഞത് നേരാണല്ലേ....
പിന്നെ..... നീയെന്താ വിചാരിച്ചേ.. ഞാൻ തമാശ പറഞ്ഞത് ആണെന്നോ. ബെസ്റ്റ്........ ആ നരി എന്നെ കുടുക്കി സിദ്ധു......
വൈക കള്ള കരച്ചിൽ കരഞ്ഞുകൊണ്ട് അവനെ നോക്കി.... സിദ്ധു ചിരിച്ചു കൊണ്ടു അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.
നിന്റെ കെട്ടിയോൻ അല്ലെ.... നിനക്കങ്ങോട്ട് പറഞ്ഞു കൂടെ.... ട്യൂഷൻ വേണ്ടെന്ന്...
മ്മ്.. ബെസ്റ്റ്... നിനക്ക് അറിയാഞ്ഞിട്ടാടാ....... പറയണ്ട താമസം, അങ്ങേരു ഒഴിവാക്കി തരും.... ഹ്മ്മ്മ്...
ആനി നീയും വാ... എനിക്കൊരു കമ്പനിക്ക്....
എന്റെ പൊന്നോ... നിങ്ങളുടെ ഇടയിൽ ഞാനോ.... ബെസ്റ്റ്......
എന്നിട്ട് വേണം നിങ്ങളുടെ റൊമാൻസ് കണ്ടു ഞാൻ തളർന്നു പോകാൻ.....
അമലേട്ടൻ അല്ലലെ ഇവിടില്ല.... ടു മന്ത്സ് ബിസിനസ് ട്രിപ്പിൽ ആണ്.....
ആനി വൈകയേ നോക്കി തൊഴുതു കൊണ്ടു പറഞ്ഞു.....
ആഹാ... പുള്ളി കൊള്ളാലോ.... അല്ല ആനി... കല്യാണം ഇപ്പോഴേ ഇല്ലേ.... അമ്മ പറയുന്നുണ്ടായിരുന്നു എന്തോ ജാതകദോഷം ഒക്കെ....
മ്മ്.... രണ്ടു വർഷം കഴിയണം... എന്നാൽ മാത്രമേ വിവാഹം നടത്താൻ പാടുള്ളു.....
ഹ്മ്മ്മ്മ്.....
ക്ലാസ്സിൽ സാർ വന്നത് കൊണ്ടു എല്ലാവരും കയറി ഇരുന്നു..... മൂന്നാമത്തെ വർഷം തുടങ്ങുന്നത് കൊണ്ടു തന്നെ ക്ലാസ്സ് ഉണ്ടായിരുന്നില്ല.. സാർ വന്നു അവരുടെ പുതിയ അധ്യാപകരെക്കുറിച്ചും മൂന്നാം വർഷത്തിലെ സബ്ജെക്റ്റിനെ കുറിച്ചും ഒക്കെ പറഞ്ഞുകൊണ്ടു നിന്നു...
അന്ന് ഉച്ച വരെയേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളു..... അതുകൊണ്ട് തന്നെ അവർ മൂന്നു പേരും കോളേജിന്റെ തൊട്ടടുത്തുള്ള ഐസ് ക്രീം പാർലറിൽ കയറി കഴിച്ചിട്ട് ആണ് വീട്ടിലേക്ക് പോയത്...
ആനി ട്യൂഷൻ സെന്ററിൽ പോയില്ല...ക്ലാസ്സ് മര്യാദക്ക് തുടങ്ങിയിട്ട് പോകാം എന്ന് അവൾ തീരുമാനിച്ചു.....
എന്നാൽ ഞാൻ പോട്ടെ ആനി..... ബൈ സിദ്ധു......
വൈക ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു അതിൽ കയറി ട്യൂഷൻ സെന്ററിലേക്ക് പോയി...
വൈക നേരെ സ്റ്റാഫ് റൂമിലേക്ക് ചെന്നു... നിരഞ്ജൻ അവിടെ ഉണ്ടായിരുന്നില്ല..... അവൾ തിരിച്ചു ഇറങ്ങി പോകുന്ന വഴിയിൽ അവൻ വേറെ ചെറിയ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് കണ്ടു.... അവൾ ഒരു നിമിഷം അവിടെ നിന്ന് അവനെ നോക്കി...
നിരഞ്ജൻ ക്ലാസ്സ് എടുക്കുന്നതിനിടയിൽ ആണ് അവളെ കണ്ടത്.....
കാശി.... കുറച്ചു സമയം ആ സ്റ്റാഫ് റൂമിൽ ഇരുന്നോ... ഞാൻ ഇപ്പോൾ വരാം... മ്മ്.....
അവൻ അവളോട് പറഞ്ഞു വീണ്ടും ക്ലാസ്സ് എടുക്കാനായി അകത്തേക്ക് കയറി...
വൈക കുറച്ചു സമയം അവിടെ ഇരികുമ്പോഴേക്കും നിരഞ്ജൻ വന്നു... അവൾ അവനെ കണ്ടു എണീറ്റു നിന്നു....
കാശി... ഫുഡ് കഴിച്ചായിരുന്നോ...
ഇല്ലാ.... ഐസ് ക്രീം കഴിച്ചു.....
ആഹ്..... വാ... പോകാം.......
അവൻ ബുള്ളറ്റിന്റെ ചാവി എടുത്തു നടന്നു.. വൈക അവന്റെ കൂടെ എത്താൻ വേണ്ടി കാലുകൾ വേഗത്തിൽ പെറുക്കി വച്ചു നടന്നു......
വീട്ടിൽ അവളെ കൊണ്ടു വിട്ടു ഭക്ഷണം കഴിച്ചു നിരഞ്ജൻ തിരികെ പോയി....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ആഴ്ചകൾ കടന്നു പോയി. വൈക പതിവുപോലെ കോളേജിൽ നിരഞ്ജന്റെ കൂടെ ആണ് പോകാറ്... കൂട്ടിനു ഇപ്പോൾ നീലുവും കൂടി ഉണ്ട്.. അവൾക്ക് ക്ലാസ്സ് തുടങ്ങിയിട്ട് ഒരാഴ്ച്ച ആയി...വൈകുന്നേരം രണ്ടു പേരും ബസിന് തിരിച്ചു വരും.
ആരുടെയോ ഭാഗ്യത്തിന് നിരഞ്ജൻ വൈകയ്ക്ക് ക്ലാസ്സ് എടുക്കാൻ തുടങ്ങിയില്ല.... ഏതോ കരിയർ ഡെവലപ്‌മെന്റിന്റെ ഇൻസ്റ്റിറ്റ്യൂട്ട് വഴി കോളേജുകളിൽ ക്ലാസ്സ് എടുക്കാൻ പോകുന്നുണ്ട് നിരഞ്ജൻ.....
നിരഞ്ജനെ പോലെ സിവിൽ സർവീസ് കിട്ടിയ കുറച്ചു ആൾക്കാർ ചേർന്നാണ് അത് സംഘടിപ്പിക്കുന്നത്.. അതുകൊണ്ട് തന്നെ അവരെല്ലാം അതിൻറേതായ ബിസിയിൽ ആണ്.....
ഒരു ദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വന്നു നീലുവും വൈകയും കൂടി അരുന്ധതിയോട് പറഞ്ഞു ടൗണിലേക്ക് പോയി. വൈകയ്ക്ക് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞാണ് അവര് പോയത്.. നിരഞ്ജൻ വരുന്നതിനു മുൻപ് വരാം എന്ന് പറഞ്ഞത് കൊണ്ടു അവനോട് പറയാതെ അവര് പോയി....
നീലു.... എനിക്ക് പാർലറിൽ പോകണം... വേഗം വരാം... വാ...
ഏടത്തി... നാളെ വരാം.... ഇന്നെന്തായാലും വേണ്ട... സമയം ആറു മണി കഴിഞ്ഞു.....
വേഗം വരാടി... നീ വന്നേ.......
വൈക അവളെയും വലിച്ചു അടുത്ത് കണ്ട പാർലറിലേക്ക് കയറി..... നീലുവിനു പേടി ആകാൻ തുടങ്ങി.... കനത്ത മഴയും ഇടിയും ഒക്കെയായി ആറര ആയപ്പോൾ തന്നെ രാത്രി ആയപോലെ ആയി...
ഏടത്തി........
മിണ്ടാണ്ടിരിക്ക് കൊച്ചേ.....
ഫേഷ്യൽ ചെയ്തോണ്ട് ഇരിക്കുന്നതിനിടയിൽ വൈക നീലുവിനോട് പറഞ്ഞു.......
പെട്ടെന്ന് ആണ് വൈഗയുടെ ഫോൺ റിങ് ചെയതത്...... അവൾ ബാഗ് നീലുവിനു നേരെ നീട്ടി....
എടുത്തു നോക്ക്...
ഏടത്തി... ഏട്ടൻ ആണ്......
നീലു ഫോൺ അവൾക്ക് നേരെ നീട്ടി.....
എടുക്കണ്ട... അറിഞ്ഞാൽ നരി കിടന്നു തുള്ളും.... ഒരു പത്തു മിനിറ്റ് ..... ദേ ഇപ്പോൾ ഇറങ്ങാം......
ഫോൺ അപ്പഴേക്കും കട്ട് ആയി.... നീലുവിന്റെ ഫോണിൽ നിരഞ്ജൻ വിളിച്ചു... അവളോട് വൈക എടുക്കരുത് എന്ന് പറഞ്ഞെങ്കിലും അവൾ കാൾ അറ്റൻഡ് ചെയ്തു....
Loading...
എടുത്ത പാടെ ഒന്നൊന്നര തെറി ആയിരുന്നു...... നീലു വൈകയേ ദേഷ്യത്തിൽ നോക്കി...
ഏട്ടാ... ഞങ്ങൾ വരുവാ..... ഒരു പത്തു മിനിറ്റ്.....
വേണ്ട... അവിടെ വെയിറ്റ് ചെയ്താൽ മതി... ഞാൻ അങ്ങോട്ടേക്ക് വരാം....
നീലു വേഗം തന്നെ വൈകയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.... വരുമ്പോൾ കാലാവസ്ഥ അനുകൂലമായതിനാൽ കുട എടുത്തിരുന്നില്ല. പുറത്തേക്ക് ഇറങ്ങിയപ്പോഴേ കണ്ടു, അടച്ചു കെട്ടി പെയ്യുന്ന മഴയും ഇടിയും ഒക്കെയുമുണ്ട്....
എങ്ങനെ പോകും നീലു..... പെട്ടല്ലോ....
ഞാൻ പറഞ്ഞതല്ലേ ഏടത്തി... വാ... അങ്ങോട്ട് നിൽക്കാം... ഏട്ടൻ വരും എന്ന് പറഞ്ഞിട്ടുണ്ട്....
മ്മ്.. വാ.... നിന്റെ ഏട്ടൻ എവിടേം വിടത്തില്ലെ... എപ്പോഴും പുറകിലെ തന്നെ ആണല്ലോ...
മിണ്ടാതെ ഇരുന്നോണം...... അല്ലെ എങ്ങനെ പോകാൻ ആണ് ഈ മഴയ്ക്ക്...
വൈക നീലുവിനെ നോക്കി ഒരു ഇളിച്ച ചിരിചിരിച്ചു..... കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും നിരഞ്ജൻ കാറുമായി വന്നു.... രണ്ടു പേരും വേഗം തന്നെ കാറിൽ ബാക്ക് സീറ്റിൽ കയറി ഇരുന്നു... നിരഞ്ജൻ വൈകയേ തറപ്പിച്ചു നോക്കി....
എവിടെ പോയതാ... മ്മ്...
വൈക ഒന്നും മിണ്ടിയില്ല... അവന് ദേഷ്യം വന്നത് കൊണ്ടു തിരിച്ചു എന്തെങ്കിലും പറയാൻ അവൾക്ക് പേടി ആയി.... തല താഴ്ത്തി ഇരിക്കുന്ന വൈക ഇടം കണ്ണിട്ട് അവനെ നോക്കി...
നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ കാശി.... ഈ മഴയത്തു......
നീലു... നീയും തുടങ്ങിയോ... ഇവളുടെ കൂടെ കൂടി തെണ്ടാൻ നടക്കാൻ.....
നിരഞ്ജൻ കടുപ്പിച്ചു നീലുവിനെ നോക്കികൊണ്ട് വണ്ടി എടുത്തു...... വീട്ടിൽ എത്തുന്നത് വരെ അവരൊന്നും മിണ്ടിയില്ല...... ചെല്ലുമ്പോൾ തന്നെ കണ്ടു സേതുവും അരുന്ധതിയും ഉമ്മറത്തു നിൽക്കുന്നത്.....
കാറിൽ നിന്നും വാങ്ങിയ സാധനങ്ങൾ ഒക്കെ ആയി രണ്ടു പേരും ഇറങ്ങി.... നിരഞ്ജൻ പോർച്ചിലേക്ക് കാർ പാർക്ക് ചെയ്തു അവർക്ക് അരികിലേക്ക് വന്നു...
എന്താ മക്കളെ... എപ്പോ പോയതാ നിങ്ങൾ... വേഗം വരാമെന്നു പറഞ്ഞല്ലേ ഞാൻ പൊക്കോളാൻ പറഞ്ഞേ...
അരുന്ധതി അവരെ നോക്കി പരിഭവിച്ചു..... വൈക ഒന്നും മിണ്ടാതെ നിൽകുവാണ്..... അവൾക്ക് നിരഞ്ജൻ കാറിൽ വച്ചു പറഞ്ഞത് ഒന്നും ദഹിച്ചിരുന്നില്ല....
അമ്മേ.... മനഃപൂർവം അല്ല.. ഏടത്തി പാർലറിൽ കയറി... അതുകൊണ്ട് ആണ്.....
അരുന്ധതി വൈഗയുടെ കയ്യിൽ പിടിച്ചു കൊണ്ടു അവളെ അടുത്തേക്ക് നീക്കി നിർത്തി...
ഇനി ഇങ്ങനെ ഉണ്ടാക്കല്ലേ മോളേ... അമ്മ പേടിച്ചു പോയി... മഴയൊക്കെ അല്ലെ.. അതാ ഞാൻ രഞ്ജുനെ വിളിച്ചു പറഞ്ഞത്....
ഇവളോട് എന്ത് പറഞ്ഞിട്ട് എന്താ അമ്മേ... കാര്യവിവരം സൈഡിലെ പോയിട്ടില്ല....
നിരഞ്ജൻ വൈകയേ നോക്കികൊണ്ടു പറഞ്ഞു..... നീലു വേഗം തന്നെ അകത്തേക്ക് എസ്‌കേപ്പ് ആയി.....
ഞാൻ എങ്ങും പോയതൊന്നുമല്ലല്ലോ... തിരിച്ചു വന്നില്ലേ... ഇതിലും വൈകി ഞാനും ആനിയും വീട്ടിൽ എത്തിയിട്ടുണ്ടല്ലോ...
വൈക വീറോടെ നിരഞ്ജനെ നോക്കി... അവളുടെ സംസാരം കേട്ട് അവന് ദേഷ്യം വരാൻ തുടങ്ങി.....
ടി.....ഇത് എന്റെ വീട്... ഇവിടെ ഞാൻ പറയുന്നത് പോലെ കാര്യങ്ങൾ നടക്കണം, നീ എന്റെ ഭാര്യ ആണെങ്കിൽ.. കേട്ടല്ലോ....
ഇനി പൊന്നുമോള് എന്റെ അനിയത്തിയെ കൂടെ കൊണ്ടു പോയി ചീത്ത ആക്കണ്ട... കേട്ടല്ലോ....
രഞ്ജു... ഒന്ന് നിർത്തുന്നുണ്ടോ....
അരുന്ധതിക്ക് അവൻ പറയുന്നത് കേട്ട് ദേഷ്യം വന്നു.. വൈക കണ്ണൊക്കെ നിറഞ്ഞു തുളുമ്പി നിൽകുവാണ്...
ഇവളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല അമ്മേ... അടിച്ചു തൊലി പൊട്ടിക്കണം.. എന്നാലേ പഠിക്കു......
അതുകൂടി കേട്ടപ്പോൾ വൈക അടക്കി പിടിച്ച കരച്ചിൽ പുറത്തേക്ക് വന്നു... ഏങ്ങലടിച്ചു കൊണ്ടു അവൾ റൂമിലേക്ക് ഓടി...
നിനക്ക് തൃപ്തിയായല്ലോ...
അരുന്ധതി ദേഷ്യത്തോടെ നിരഞ്ജനെ നോക്കിയിട്ട് അകത്തേക്ക് കയറി പോയി. സേതു അവനെ നോക്കി ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു..
എടാ മോനെ.. അവൾ പാവമല്ലെടാ... അങ്ങനെ ഒക്കെ പറയാവോ...
അച്ഛാ... ഞാൻ അവളെ ചൂടാക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതാണ്...... കരയും എന്ന് വിചാരിച്ചില്ല....
മ്മ്.. ചെല്ല്...പോയി മോളേ സമാധാനിപ്പിക്ക്....
നിരഞ്ജൻ സേതുവിനോട് പറഞ്ഞു അകത്തേക്ക് നടന്നു.... നിരഞ്ജൻ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു... വൈക ബാത്‌റൂമിൽ ആയിരുന്നു... വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.....
നിരഞ്ജൻ ഡ്രസ്സ് മാറി ബെഡിൽ വന്നു കിടന്നു....
വൈകയ്ക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു... അതെല്ലാം അവൾ ബാത്‌റൂമിൽ തീർത്തിട്ട് പുറത്തേക്ക് ഇറങ്ങി.... നിരഞ്ജനെ കണ്ടു അവൾ വേഗം തന്നെ ഡോർ തുറന്നു പുറത്തേക്ക് പോകാനായി ഒരുങ്ങി.....
കാശി.........
നിരഞ്ജൻ എഴുനേറ്റു വന്നു ഡോർ വീണ്ടും ലോക്ക് ചെയ്ത് അവളെ പുറകിലൂടെ കെട്ടിപിടിച്ചു..... ചുമലിലേക്ക് താടി വച്ചു നിരഞ്ജൻ വൈകയേ ബെഡിലേക്ക് ഇരുത്തി...... വൈക ഒന്നും മിണ്ടാതെ അവന്റെ കൈ തട്ടി മാറ്റി ഒരു സൈഡിലേക്ക് കയറി കിടന്നു....
നിരഞ്ജന് അവളുടെ മുഖം കണ്ടു സങ്കടം വന്നു... എങ്കിലും അവൻ അത് പുറത്ത് കാണിക്കാതെ നിന്നു...
കാശി..... മോളേ........
നിരഞ്ജൻ ആർദ്രമായി അവളെ വിളിച്ചു.... വൈക ഒരു പുതപ്പ് എടുത്തു മൊത്തമായി പുതച്ചു കിടന്നു..... അവൻ അവൾക്ക് പുറകിലെ കിടന്നു, വൈഗയുടെ മുഖത്തു നിന്നും പുതപ്പ് നീക്കി....
കാശി.... സോറി.......
അങ്ങോട്ട് മാറി കിടക്കു....അല്ലേൽ എന്റെ കൂടെ കൂടി നിങ്ങളും ചീത്ത ആകും...
വൈക അവനെ തള്ളി നീക്കികൊണ്ട് പറഞ്ഞു... കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു നിരഞ്ജൻ അവളെ ബലമായി എഴുന്നേൽപ്പിച്ചു അവന്റെ നേരെ അവളുടെ മുഖം പിടിച്ചു....
സോറി പറഞ്ഞല്ലോ മോളേ...... അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ...
അമ്മ നിങ്ങൾ വന്നില്ല എന്ന് വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ എത്ര ടെൻഷൻ അടിച്ചു എന്ന് അറിയുവോ...
നീ ഇത്രേം ആയില്ലേ മോളേ.... നീലുവിന് നല്ലത് പറഞ്ഞു കൊടുക്കേണ്ടത് നീയല്ലേ.. മ്മ്....
അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു നിരന്ജൻ ചോദിച്ചു... വൈക ഒന്നും മിണ്ടാതെ തന്നെ നിന്നു....അവൻ വൈഗയുടെ കണ്ണുകളിൽ ചുംബിച്ചു കൊണ്ടു അവളെ നോക്കി...
നിനക്ക് ഉറങ്ങണ്മെങ്കിൽ കിടന്നോ .....
അവളുടെ പിടി വിട്ടു നിരഞ്ജൻ കുളിക്കാനായി ടവൽ എടുത്തു..... അവളെ തിരിഞ്ഞൊന്ന് നോക്കിയ ശേഷം അവൻ ബാത്റൂമിലേക്ക് നടന്നു...
സോറി........
വൈക തല താഴ്ത്തി കൊണ്ടു അവന് നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു.... ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളുടെ കവിളിൽ തലോടി കൊണ്ടു കുളിക്കാൻ ആയി കയറി......
Loading...
തുടരും..... ♦️
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത് കമന്റ് ഇടൂ....
രചന: ചാരുവർണ്ണ
