കൊച്ചുവിന്റെ കൈ നല്ല വേദന ഉണ്ടായിരുന്നു. balm ഒക്കെ ഇട്ടു നോക്കിയെങ്കിലും ശരി ആയില്ല. അവസാനം, അവരുടെ ക്ലാസ്സ്‌മേറ്റ് ന്റെ അമ്മ(ഡോക്ടർ ആണ്) യെ കാണാൻ പോയി. ചെറിയ സ്പ്രൈന് ഉള്ളത് കാരണം, കയ്യിൽ ബാൻഡേജ് ചുറ്റി.
പൊന്നുവും കൊച്ചുവും ഡോക്ടറിന്റെ അടുത്ത് പോയി തിരിച്ചു വരുമ്പോഴാണ് കാർ പാർക്കിങ്ങിൽ വച്ച് ഇഷാനെയും അനിരുദ്ധിനെയും റയനെയും കാണുന്നത്. അവർ അപ്പൊ കോളേജിൽ നിന്ന് തിരിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. കയ്യിൽ കെട്ടൊക്കെ ആയി കൊച്ചു വരുന്നത് കണ്ടപ്പോ ഇഷാന്റെ ഉള്ളൊന്നു പിടഞ്ഞു. അത് സമർഥമായി മറച്ചു വച്ചു കൊണ്ട് അവൻ അവരുടെ അടുത്തേക്ക് ചെന്നു. പൊന്നുവിനെ കണ്ടതും അനിരുദ്ധ് ഇപ്പൊ വരാമെന്നു പറഞ്ഞു അവളെയും വിളിച്ചുകൊണ്ടു നൈറ്റ് റൈഡിനു പോയി.
ഇഷാൻ :"എവിടെ പോയിട്ട് വരുന്നു ഇന്ത്യയുടെ നെക്സ്റ്റ് ബാസ്കറ്റ്ബാൾ ടീം ക്യാപ്റ്റിൻ ?"
കൊച്ചു :" ഈ കൈ കണ്ടാൽ അറിയില്ലേ എവിടെ പോയിട്ട് വരുവാണെന്നു."
ഇഷാൻ :"ഓ! ഇത്രയ്‌ക്കൊക്കെ ഉണ്ടായിരുന്നോ ? മിയയ്ക്ക് ടെക്സ്റ്റ് ചെയ്തു നോക്കട്ടെ, ഇപ്പോഴും വേദന ഉണ്ടോന്നു."
കൊച്ചു :"ആ ചേച്ചിക്ക് അതിനുമാത്രം ഒന്നും പറ്റിയിട്ടില്ല. ഞാൻ കണ്ടതാ ഒരു പ്രേശ്നവും കൂടാതെ എഴുന്നേൽക്കുന്നത്. പിന്നെ ഓരോരുത്തരെ കണ്ടപ്പൊഴാ കൂടിയേ. " അവൾ ചിറികോട്ടി.
ഇഷാൻ :"പിന്നെ അത് നിനക്കെങ്ങനെ അറിയാം? നീ ഒരു പൊടിക്ക് കയ്യിന്നിട്ടതാണോ എന്നെ എനിക്ക് സംശയം ഉള്ളു. പാവം മിയ, അവളുടെ കണ്ണൊക്കെ നിറഞ്ഞതു ഞാൻ കണ്ടതാ. "
കൊച്ചു ലിഫ്റ്റ് ന്റെ ബട്ടൺ il കുറെ തവണ കുത്തി അതിനോട് ദേഷ്യം തീർത്തു.
റയാൻ :"ടി കുട്ടിപ്പിശാശ്ശെ, നീ അതിലിട്ടിങ്ങനെ കുത്തികൊണ്ടിരുന്നാൽ അത് വേഗം വരതൊന്നും ഇല്ല. "
കൊച്ചു :"ഓ ശരി! എനിക്ക് അറിയത്തില്ലായിരുന്നു." അവൾ കുറുമ്പൊടെ പറഞ്ഞു.
റയാൻ :"ഡോക്ടർ എന്ത് പറഞ്ഞു?"
കൊച്ചു :"ഒരാഴ്ച ബാൻഡേജ് ഇടാൻ പറഞ്ഞു. നെക്സ്റ്റ് വീക്ക് ചെന്ന് ചെക്ക് ചെയ്തിട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞു. ആ പിന്നെ ചേട്ടായി, അന്നാമ്മനോട്എനിക്ക് പകരം പൊന്നു കളിക്കാൻ വരുമെന്ന് പറയണേ."
റയാൻ :"അത് ഞാൻ പറഞ്ഞേക്കാം."
പറഞ്ഞു തീർന്നപ്പോഴേക്കു റയാനിനു ഒരു കാൾ വന്നു, അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് പറഞ്ഞു, "ഹോ! നൂറായുസാണ് അവൾക്കു. അന്നമ്മയാ..." അവൻ ഫോൺ തിരിച്ചു കൊച്ചുവിനെ കാണിച്ചു. അവൾ ചിരിച്ചു.
റയാൻ :"ഡാ, യൂ ഗയ്‌സ് കാരി ഓൺ. ഞാൻ സംസാരിച്ചിട്ട് വന്നേക്കാം. " അവൻ തിരിഞ്ഞു പാർക്കിങ്ങിലേക്കു നടന്നു.
അവിടെ കൊച്ചുവും ഇഷാനും മാത്രം ആയി. കൊച്ചു ഇഷാനെ നോക്കി. അവൻ ഫോണിൽ എന്തോ കുത്തികൊണ്ടിരിക്കുകയാണ്. ഒരു ചിരി മുഘത്തുണ്ടു. 'അയ്യടാ! അവളോട് കൊഞ്ചിക്കൊണ്ടിരിക്കുവായിരിക്കും, കുളക്കോഴി! " കൊച്ചു പിറുപിറുത്തു.
ഇഷാൻ ഫോണിൽ നിന്ന് തല പൊക്കി നോക്കി, "നീ എന്തേലും പറഞ്ഞോ?"
"അങ്ങോട്ടൊന്നും പറഞ്ഞില്ല." കൊച്ചു ദേഷ്യത്തിൽ മുഖം തിരിച്ചു.
"ഇന്ന് വീണപ്പോ നിന്റെ തലയ്ക്കു വല്ലതും പറ്റിയോ? ഫുൾ കലിപ്പാണല്ലോ?" ഇഷാൻ ഫോൺ പോക്കറ്റിലേക്കു വച്ച്, മതിലിലേക്കു ചാരി അവളെ നോക്കി.
"ഒന്ന് മിണ്ടാതിരിക്കാവോ?" അവൾ ദേഷ്യത്തിൽ പിന്നെയും ലിഫ്റ്റ് ന്റെ ബട്ടൺ കുത്തി.
"അത് കുത്തി പൊട്ടിക്കാതെ!" ഇഷാൻ അവളുടെ കയ്യിൽ കയറി പിടിച്ചു.
"എന്റെ കയ്യിന്നു വിട്ടേ." അവൾ അവനെ നോക്കി ദേഷ്യപ്പെട്ടു.
അവൻ പിടിവിട്ടു,"അല്ലെങ്കിലും നിന്റെ കയ്യിൽ പിടിച്ചോണ്ടിരിക്കാൻ ഒന്നും പോവുന്നില്ല. ആ ബട്ടൺ നശിപ്പിക്കാതിരിക്കാൻ പിടിച്ചതാ. അവളും അവളുടെ ഒരു കയ്യും. നീ ആരുവാ?"
"ഞാൻ ആരെങ്കിലും ആയിക്കോട്ടെ, അതിനു ചേട്ടായിക്കെന്നതാ?" കൊച്ചു ചൊടിച്ചു.
"ടി! നിന്റെ മറ്റേ കൈ കൂടെ തല്ലി ഓടിക്കണാ?" ഇഷാൻ അവളെ നോക്കി പേടിപ്പിച്ചു.
അവൾ ഒന്നും മിണ്ടിയില്ല.
അപ്പോഴേക്ക് ലിഫ്റ്റ് വന്നു. അവർ രണ്ടും ലിഫ്റ്റിലേക്കു കയറി.
കൊച്ചു ഒന്നും മിണ്ടാതെ നിൽക്കുകയാണ്. ഇഷാൻ പതിയെ തല ചരിച്ചു നോക്കി. അവനെ നോക്കാതെ തല ചരിച്ചു വച്ചിട്ടുണ്ട്. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. 'എന്നെ പ്രാകുവാണെന്നുള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല. ' അവൻ മനസ്സിൽ പറഞ്ഞു. അവളുടെ മുഖഭാവം കണ്ടിട്ട് അവനു ചിരി വരുന്നുണ്ടായിരുന്നു.
"എന്നതാടി പിറുപിറുക്കുന്നെ? കുറെ നേരം ആയല്ലോ!" അവൻ ചോദിച്ചു.
കൊച്ചു : "മിണ്ടാതിരിക്കാൻ പറഞ്ഞിട്ട് പിന്നെ എന്നാത്തിനാ മിണ്ടാൻ വരുന്നേ?"
ഇഷാൻ :"ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നതു കണ്ടു ചോദിച്ചതാ. ക്ഷെമി! ഹ്മ്മ്മ്... അതൊക്കെ പോട്ടെ, നിന്റെ കയ്യിന്റെ വേദന എങ്ങനെ ഉണ്ട്? "
കൊച്ചു :"ചേട്ടായി അറിയണ്ട. പോയി ആ മിയടെ വിവരം തിരക്ക് ."
ഇഷാൻ :"അവളുടെ വിവരം ഒക്കെ ഞാൻ കറക്റ്റ് ആയിട്ട് അന്വേഷിക്കുന്നുണ്ട്. നിന്നോട് ഒരു ഫോര്മാലിറ്റിക്കു ചോദിച്ചെന്നെ ഉള്ളു. ഒന്നില്ലെങ്കിലും കുറച്ചു നാൾ പുറകെ നടന്നതല്ലേ നിന്റെ. ആ ഒരു കൺസിഡറേഷൻ കൊണ്ട് ചോദിച്ചന്നെ ഉള്ളു. "
കൊച്ചു :"ഓ! അപ്പൊ അതൊക്കെ ഓർമ്മ ഉണ്ട്! ഇത്ര പെട്ടന്ന് വേറെ ഒരെണ്ണത്തിനെ പുറകെ പോയപ്പോ ഞാൻ കരുതി അതു മറന്നു കാണും ന്നു."
ഇഷാൻ :"മറക്കാൻ എനിക്ക് അമ്മാതിരി അസുഖങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നെ ഞാൻ എനിക്ക് സൗകര്യം ഉള്ളവരുടെ പുറകെ നടക്കും. അത് ചോദിക്കാൻ നീ ആരാ? "
കൊച്ചു :"ഞാൻ ആരും അല്ലെ? "
ഇഷാൻ തിരിഞ്ഞു അവളുടെ നേരെ നിന്നു, "നീ ആരാ? നീ എന്റെ ആരും അല്ലെന്നു പറഞ്ഞു പോയതല്ലേ ?"
കൊച്ചു :"ഇനി ഫ്രണ്ട്സ് ആവാമെന്ന് പറഞ്ഞില്ലേ അപ്പൊ ?"
ഇഷാൻ :"അതൊന്നും പറ്റില്ല. ഇന്നലെ വരെ സ്വന്തം പെണ്ണായി കണ്ടവളെ ഇന്ന് ഫ്രണ്ട് ആയി കാണാനൊന്നും എനിക്കു പറ്റില്ല. "
കൊച്ചു :"വേണ്ട! പോ! ആ മിയനോട് പോയി മിണ്ടു. എന്നിട്ടു അവസാനം അവള് തേച്ചൊട്ടിച്ചൂ കഴിയുമ്പോ, ഞാൻ കാണിച്ചു തരാം. "
ഇഷാൻ :"അതപ്പോഴല്ലേ. .. അത് ഞാൻ അപ്പൊ നോക്കികൊളാം."
ഇങ്ങനെ വഴക്കിട്ടു വഴക്കിട്ടു അവർ അവരുടെ ഫ്ലോർ എത്തി.
അവനോടു ദേഷ്യപ്പെട്ടു ഫ്ലാറ്റിലേക്ക് നടന്ന കൊച്ചുവിനെ അവൻ കൈ പിടിച്ചു നിർത്തി. അവന്റെ പോക്കറ്റിൽ നിന്ന് ഒരു കൊച്ചു കവർ എടുത്തു അവളുടെ കയ്യിലേക്ക് വച്ചു.
ഇഷാൻ: "painകില്ലേഴ്സ് ആണ്. ഭക്ഷണം കഴിച്ചിട്ട് കഴിക്കെണം. അല്പം ക്ഷീണം വരും. സൊ കിടക്കുന്നതിനു തൊട്ടു മുൻപ് കഴിക്കണം."
കൊച്ചുവിന്റെ മുഖം ബൾബ് കത്തിയത് പോലെ തെളിഞ്ഞു.
കൊച്ചു :"അപ്പൊ എന്നെ ഫ്രണ്ടായി പോലും കാണുന്നില്ലാന്നു പറഞ്ഞത് വെറുതെ ആല്ലേ ?" അവൾ ചിരിച്ചു. അവളുടെ ആ ചിരിയിൽ സ്വയം മറന്നു അവൻ ഒരു നിമിഷം നിന്നു.'നോ, ഇഷാൻ. കണ്ട്രോൾ! ' ആവൻ സ്വയം പറഞ്ഞു.
ഇഷാൻ :"ഓ പിന്നെ! മിയയ്ക്കു വേണ്ടി വാങ്ങിയതാ. അവളുടെ കയ്യിൽ ഉണ്ടെന്നു പറഞ്ഞപ്പോ വെറുതെ കളയണ്ടല്ലോ എന്ന് കരുതി നിനക്ക് തന്നതാ."
കൊച്ചുവിന്റെ മുഖത്തെ ആ തെളിച്ചം തെളിഞ്ഞ അതേ സ്പീഡിൽ കെട്ടു.
കൊച്ചു :"എനിക്കൊന്നും വേണ്ട തന്റെ മരുന്ന്. ഇത് താൻ തന്നെ കൊണ്ട് പോയി പുഴുങ്ങി തിന്നു. കൂടുതൽ ഉണ്ടെങ്കിൽ ആ മിയയ്ക്കും കൊടുക്ക്. "
ദേഷ്യത്തിൽ പറഞ്ഞു മരുന്ന് ഇഷാന്റെ കയ്യിലേക്ക് വച്ച് കൊടുത്തു അവൾ ഫ്ലാറ്റിലേക്ക് കയറി പോയി.
ഇഷാൻ ചിരിച്ചുകൊണ്ട് അവിടെ തന്നെ കുറച്ചു നേരം നിന്നു, എന്നിട്ടു തിരിഞ്ഞു അവന്റെ ഫ്ലാറ്റിലേക്ക് കയറി.
**********************************************************************************************************************************
പിറ്റേന്ന് ഉച്ച കഴിഞ്ഞു പൊന്നുവിനെ ഫുഡ് കഴിക്കാൻ വിളിക്കാൻ ഇറങ്ങിയ അനിരുദ്ധ്നൊപ്പം ഇഷാനും പോയി. ഓഡിറ്റോറിയത്തിൽ ഡാൻസ് പ്രാക്ടിസിൽ ആയിരുന്നു അവർ. അമ്മുവും മെഹറുവും മാളുവും എന്തോ ആവശ്യത്തിനായി പുറത്തു പോയിരിക്കുകയാണ്.
പൊന്നു അനിരുദ്ധ്നെ കണ്ടപ്പോ അഞ്ചു മിനുട്ടെന്നു പറഞ്ഞു കൈ പൊക്കി കാണിച്ചു. അവർ ഡാൻസ് പ്രാക്റ്റീസ് തുടർന്നു. ഇതേസമയം ഇഷാൻ മിയയ്ക്കു മെസ്സേജ് അയച്ചു ഓഡിറ്റോറിയത്തിലേക്കു വരാൻ പറഞ്ഞു.
കൈ വയ്യാതിരിക്കുന്നതു കാരണം കൊച്ചു കൂടുതലും സ്റ്റെപ്സ് പറഞ്ഞു കൊടുക്കുകയായിരുന്നു, കളിക്കുന്നത് കുറവായിരുന്നു. അതിനിടെ കൊച്ചു കണ്ടു മിയ വന്നു ഇഷാന്റെ അടുത്തിരിക്കുന്നതും, ഇഷാൻ അവളുടെ തോളത്തു കൈ ഇടുന്നതും. അവളുടെ ശ്രദ്ധ പതിയെ അങ്ങോട്ടേക്ക് തിരിഞ്ഞു. ഇഷാൻ മിയയുടെ മുടി ഒതൂക്കി കൊടുക്കുന്നത് കണ്ടപ്പോ അവൾക്കു ദേഷ്യം വല്ലാണ്ട് കൂടി. അവൾ തൽക്കാലത്തേക്ക് പ്രാക്റ്റിസ് നിർത്താം എന്ന് പറഞ്ഞു മാറി ഇരുന്നു. പ്രാക്റ്റീസ് നിർത്തിയതും പൊന്നു കൊച്ചുവിനെ ഒന്ന് നോക്കിയിട്ടു അനിരുദ്ധ് ന്റെ അടുത്തേക്ക് ചെന്നു. അപ്പോഴേക്ക് മിയയെ ആരോ വന്നു വിളിച്ചുകൊണ്ട് പോയി.
പൊന്നു വന്നു അനിരുദ്ധിന്റേയും ഇഷാന്റെയും നടുക്കായി ഇരുന്നു.
കൊച്ചു :"സിദ്ധ്, വാടാ. .. നമുക്ക് നമ്മുടെ ഡാൻസ്ന്റെ കുറച്ചു സ്റെപ്സ് നോക്കാം." അവൾ പതിയെ ഇടം കണ്ണിട്ടു ഇഷാനെ നോക്കി കൊണ്ട് പറഞ്ഞു.
പൊന്നു പതിയെ ഇഷനോടായി ചോദിച്ചു, "ചേട്ടായി, ഇത് എന്തുദ്ദേശിച്ചാണ് ഈ മിയയോടു ഇങ്ങനെ കൊച്ചുവിന്റെ മുൻപിൽ വച്ചു flirt ചെയ്യുന്നേ? അവളെ ദേഷ്യം പിടിപ്പിക്കാൻ ആണെങ്കിൽ പ്ലാൻ വളരെ successful ആണ്. പക്ഷെ കൊച്ചുവിനെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കാതിരിക്കുന്നതാണ് ബുദ്ധി. "
ഇഷാൻ :"അതെന്താ നീ അങ്ങനെ പറഞ്ഞേ?"
പൊന്നു :"അവളെ ചൊറിഞ്ഞാൽ, അവൾ തിരിച്ചു മാന്തും. ചേട്ടായി ഇപ്പൊ ഉപയോഗിച്ച വഴി വച്ച് നോക്കുമ്പോൾ, അവൾ തിരിച്ചു ചെയ്യുന്നത് ചേട്ടായിക്കു നല്ലോണം കൊള്ളും എന്നുള്ള കാര്യത്തിൽ എനിക്ക് വല്യ സംശയം ഇല്ലാതില്ല. "
ഇഷാൻ കണ്ണ് മിഴിച്ചു അവളെ നോക്കി.
പൊന്നു തുടർന്നു,"അവളുടെ ഒരു സ്വഭാവം വച്ചിട്ട്, ഇപ്പൊ കേട്ട ആ വിളി ഇല്ലേ, അത് ചേട്ടായിക്കുള്ള പണി ആവനാ ആണ് ചാൻസ് കൂടുതൽ."
ഇഷാൻ അനിരുദ്ധിനെ നോക്കി.
അനിരുദ്ധ് :"എന്നെ നോക്കണ്ടളിയാ... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടാന്ന്. "
അപ്പോഴേക്ക് കൊച്ചുവും സിദ്ധ്വും സ്റ്റേജിൽ കയറി ഡാൻസ് പ്രാക്റ്റീസ് സ്റ്റാർട്ട് ചെയ്തു. കൊച്ചു സിദ്ധ്വിനോട് ആവശ്യത്തിൽ കൂടുതൽ ചേർന്നാണ് നിൽക്കുന്നത്. അവൾ പറയുന്ന സ്റ്റെപ്‌സ് ഒക്കെ അങ്ങനെ ക്ലോസ് ആയി നിൽക്കേണ്ട സ്റ്റെപ്‌സും ആണ്. ഇഷാന് ഇതൊക്കെ കണ്ടപ്പോ ദയനീയം ആയി പൊന്നുവിനെ നോക്കി. അവൾ "വല്ല കാര്യം ഉണ്ടായിരുന്നോ" എന്നുള്ള രീതിയിൽ അവനെ നോക്കി കൈ കാണിച്ചു.
ഡാൻസ് പ്രാക്റ്റീസ് അപ്പോഴും നടക്കുകയാണ്...
കൊച്ചു :"സിദ്ധ്, ഈ പാർട്ടിൽ, ഹൌ എബൌട്ട് യു ലിഫ്റ്റ് മി അപ്പ്, ടേൺ once, ബ്രിങ് മി ഡൌൺ slowly, ആൻഡ് we കിസ്സ്?"
ഇഷാൻ ചാടി എഴുന്നേറ്റു, "അതെ പ്രാക്റ്റീസ് പിന്നെ ആവാം, കുറെ നേരം ആയി ഞങ്ങൾ ഇവിടെ പോസ്റ്റ് ആയിട്ട് . ഫുഡ് കഴിക്കാൻ വരുന്നുണ്ടോ ?"
കൊച്ചു :"നിങ്ങൾ പൊയ്ക്കോ. .. ഞാൻ സിദ്ധുന്റെ കൂടെ വന്നോളാം" അവൾ സിദുവിന്റെ തോളത്തു കൈ ഇട്ടു കൊണ്ട് പറഞ്ഞു.
ഇഷാൻ :"അപ്പൊ പിന്നെ ഇത്രേം നേരം ഞങ്ങൾ എന്തിനാ ഇവിടെ ഇരുന്നേ?"
കൊച്ചു :"ഞാൻ പറഞ്ഞോ ഇരിക്കാൻ. പറഞ്ഞോ, സിദ്ധ് ?"
സിദ്ധ് :"ഹേയ്, ഇല്ലല്ലോ. ഞാൻ കേട്ടില്ല. "
ഇഷാൻ അവനെ നോക്കി കണ്ണുരുട്ടി.
സിദ്ധ് :"എടാ. . എനിക്ക് നല്ല വിശപ്പ്. നമുക്ക് ഫുഡ് കഴിഞ്ഞിട്ട് പ്രാക്റ്റീസ് ചെയ്യാം. നീയും പോയി കഴിച്ചിട്ട് വാ. അവര് വെയിറ്റ് ചെയ്തതല്ലേ. "
സിദ്ധു scoot ആയി.
കൊച്ചു രൂക്ഷമായി ഇഷാനെ നോക്കി. അവൻ അവളെ നോക്കി നന്നായി ചിരിച്ചു കാണിച്ചു.
അപ്പോഴേക്ക് മെഹറുവും അമ്മുവും മാളുവും തിരിച്ചെത്തി. പിന്നെ എല്ലാവരും കൂടെ ഫുഡ് കഴിക്കാൻ പോയി.
കൊച്ചു ഒന്ന് പേടിപ്പിച്ചെങ്കിലും ഇഷാൻ പൂർവാധികം ശക്തിയോടെ വെറുപ്പിക്കൽ തുടർന്നു. എത്രയൊക്കെ തനിക്കു കുഴപ്പം ഇല്ലെന്നു ഭാവിച്ചാലും അവന്റെ ഈ പെരുമാറ്റം അവൾക്കു നല്ലോണം വിഷമം ഉണ്ടാക്കി. പക്ഷെ താൻ ആയിട്ട് വേണ്ടാന്നു വച്ച ബന്ധം ആയതു കൊണ്ട് അവൾ ഒന്നും മിണ്ടിയില്ല. എന്നാലും കയ്യിന്നു പോവുന്ന ചില നിമിഷങ്ങളിൽ തന്നെക്കൊണ്ടാവുന്നതു പോലെ കൊച്ചുവും തിരിച്ചു കൊടുത്തു. സിദ്ധു ആണ് അതിനു ബലിയാടായതു.
അങ്ങനെ ഒരു വെള്ളിയാഴ്ച വന്നെത്തി. അന്ന് ഫസ്റ്റ് ഇയർസും തേർഡ് ഇയറുകാരും തമ്മിൽ ബാസ്കറ്റ്ബാൾ കോമ്പറ്റിഷൻ ഉണ്ട്. കൊച്ചുവിന്റെ 2 row മുന്നിലായി മിയയും കൂട്ടുകാരും ഉണ്ട്. കളി തുടങ്ങിയപ്പോ തൊട്ടു മിയ ഇഷാനിന് വേണ്ടി ചിയർ ചെയ്യുന്നുണ്ട്. കൊച്ചു ഇത് വെല്യ കാര്യം ആക്കാതെ ഇരിക്കുകയാണ്. അവളും ഫ്രണ്ട്സും അവരുടെ ക്ലാസ്സ്‌മേറ്റ്സ്നു വേണ്ടി ചിയർ ചെയ്തു കൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്. ഇഷാൻ ഫസ്റ്റ് ഇയറുകാർക്കു against ബാസ്കറ്റ് ചെയ്തു സ്കോർ ചെയ്തു.
മിയ ഇരുന്നിടത്തുനിന്നു ചാടി എഴുന്നേറ്റു വിളിച്ചു കൂവി,"ഇഷാൻ! we ലവ് യു. ...!" ഇഷാൻ കോർട്ടിൽ നിന്ന്, അതിനു മറുപടി ആയി ഗൺ കിസ് ചെയ്തു. പക്ഷെ അവൻ നോക്കിയത് കൊച്ചുവിനെ ആയിരുന്നു. അല്പം ദൂരെ ആയിരുന്നത് കൊണ്ട്, അത് മിയയ്ക്കുള്ളതാണെന്നു എല്ലാവരും കരുതി.
ഇത് മതിയല്ലോ കൊച്ചുവിന് ഹാലിളകാൻ. അവൾ അവളുടെ ബലിയാടിനെ തന്നെ പൊക്കി. പാവം സിദ്ധു, പെട്ടന്ന് ഭയങ്കര ചിയറിങ് കേട്ട് ഞെട്ടി. നോക്കുമ്പോ കൊച്ചു ആണ്. അവന്റെ നോട്ടം അടുത്തതു പോയത് ഇഷാന്റെ നേർക്കാണ്. അവൻ സിദ്ധുവിനെ കലിപ്പിച്ചു നോക്കുകയാണ്. ഇതൊക്കെ ശ്രദ്ധിച്ച അച്യുത് അവന്റെ അടുത്ത് ചെന്ന് ചെവിയിൽ പറഞ്ഞു,"നീ തീർന്നെടാ. .. നീ തീർന്നു. " സിദ്ധു അവനെയും, പിന്നെ ഇഷാനെയും, ശേഷം കൊച്ചുവിനെയും ദയനീയം ആയി നോക്കി. കൊച്ചു അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് വീണ്ടും അവനു വേണ്ടി ചിയർ ചെയ്യാൻ തുടങ്ങി. അവൻ പേടിച്ചു പേടിച്ചാണ് പിന്നെ കളിച്ചതു. ഇഷാന്റെ അടുത്തേക്ക് പോവാതിരിക്കാൻ അവൻ ശ്രമിച്ചു. ഇഷാൻ മനപ്പൂർവം അവന്റെ അടുത്ത് ചെല്ലുമ്പോ അവൻ ജീവനും കൊണ്ട് ഓടും.
ടൈം തീരുന്നതിനു തൊട്ടു മുന്നേ ഇഷാൻ ബാസ്കറ്റ് ചെയ്തു, അവരുടെ ടീമിനെ ജയിപ്പിച്ചു. കളി കഴിഞ്ഞതും മിയ ഓടി ചെന്ന് ഇഷാനെ കെട്ടിപിടിച്ചു. ഇതിന്റെ പണി തനിക്കു കിട്ടും എന്ന് ഇഷാന് അറിയാമായിരുന്നു. അവൻ അവളെ പതുക്കെ നീക്കി നിർത്തി കൊണ്ട് കൊച്ചുവിനെ നിരീക്ഷിച്ചു. അവളും ഒരു നിമിഷം ഇഷാനെ നോക്കി നിന്നു. പിന്നീട് അവളുടെ കണ്ണുകൾ ആരെയോ പരതാൻ തുടങ്ങി. അത് ചെന്ന് നിന്നതു സിദ്ധുവിന്റെ അടുത്താണ്. അവളുടെ നോട്ടം പിന്തുടർന്ന് ചെന്ന് ഇഷാനും കണ്ടു സിദ്ധുവിനെ. അവൻ കൂട്ടുകാരോട് സംസാരിച്ചു നിൽക്കുകയാണ്. ഇതൊന്നും പാവം അറിയുന്നില്ല. കൊച്ചു പതിയെ സ്റ്റെപ്സ് ഇറങ്ങാൻ തുടങ്ങി. ഇഷാനും പതിയെ സിദുവിന്റെ അടുത്തേക്ക് നടന്നു. പെട്ടന്ന് മിയ വന്നു ഇഷാന്റെ കൈ പിടിച്ചു നിർത്തി അവന്റെ കളിയെ കുറിച്ച് പ്രശംസിക്കാൻ തുടങ്ങി. ഈ സമയം കൊണ്ട് കൊച്ചു ഓടി വന്നു സിദ്ധുവിനെ കെട്ടിപിടിച്ചു. പതിവ് പോലെ 2 കാര്യങ്ങൾ സംഭവിച്ചു. 1. സിദ്ധു ഞെട്ടി ഇഷാനെ നോക്കി. 2. ഇഷാൻ ദേഷ്യത്തിൽ സിദ്ധുവിനെ നോക്കി.
ഇതെങ്ങനെ പോയാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും എന്ന് മനസിലാക്കിയ സിദ്ധു അപ്പൊ തന്നെ അവളെ പിടിച്ചു വലിച്ചു പുറത്തേക്കു പോയി. ഇഷാൻ തന്റെ കയ്യിൽ പിടിച്ചിരുന്ന മിയയുടെ കൈ വിടുവിച്ചു, ദേഷ്യത്തിൽ ലോക്കർ റൂമിലേക്ക് പോയി. ഇതൊക്കെ കണ്ടു കൊണ്ടിരുന്ന കൊച്ചുവിന്റെയും ഇഷാന്റെയും കൂട്ടുകാർ തലയിൽ കൈ വച്ചു.
സിദ്ധു കൊച്ചുവിനെ ഹാളിലേക്കാണ് കൊണ്ട് പോയത്.
സിദ്ധു :"എടി നീ എന്നെ കൊലയ്ക്കു കൊടുക്കാൻ നോക്കുവാണോ?"
കൊച്ചു :"എന്നതാടാ ചെറുക്കാ?"
സിദ്ധു :"ടീ... നീ ഇഷാൻ ചേട്ടനെ ചൂടാക്കാൻ എന്റെ അടുത്ത് ഇങ്ങനെ കാണിക്കല്ലേ! അങ്ങേരെന്നെ പഞ്ഞിക്കിടും. ഇത് വരെ ഞാൻ എങ്ങനെ ഒക്കെയോ രക്ഷപ്പെട്ടു. 2-3 തവണ അൽമോസ്റ് അങ്ങേരുടെ കയ്യിൽ ചെന്ന് പെട്ടതാ. എന്റെ പൊന്നു മോളെ... എന്നെ വെറുതെ വിടെടി. ജീവിക്കാൻ കൊതിയുള്ളതു കൊണ്ടാ. " അവൻ കൈകൂപ്പി.
കൊച്ചു :"എടാ. .. പിന്നെ ഞാൻ വേറെ ആരെ പിടിക്കും ? നീ ആവുമ്പൊ പ്രെശ്നം ഇല്ല. വേറെ ആരേലും ആണെങ്കിൽ... അത് ശരി ആവത്തില. എടാ പ്ളീസ് ഡാ. .. എന്നെ ഒന്ന് ഹെല്പ് ചെയ്യൂ. "
സിദ്ധു : "ഒന്ന് പോയെടി! എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒന്നേ ഉള്ളു ആണും പെണ്ണും ആയിട്ട്. അങ്ങേരുടെ ആ muscle ഉരുട്ടി വച്ചിരിക്കുന്ന കൈ കൊണ്ട് ഒന്ന് എന്റെ മുഖത്തിന്റെ അടുത്തൂടെ വീശിയാൽ മതി, ഞാൻ താഴെ വീഴാൻ. ആ എന്നെ തന്നെ വേണോടി നിനക്ക് ഹെല്പിന് ?"
കൊച്ചു :"ഒരു 2 വീക്സ് കൂടെ, മാക്സ്. അത് കഴിഞ്ഞാ ഞാൻ നിന്നെ ശല്യം ചെയ്യത്തില്ല. അത് വരെ ഒക്കെയേ പുള്ളി ഇമ്മാതിരി പരിപാടി ചെയ്യാത്തൊള്ളൂ. "
സിദ്ധു :"ഉറപ്പാണോ ?"
കൊച്ചു:"ഉറപ്പു.... ആയിരിക്കും." അവൾ ഇളിച്ചു കാണിച്ചു.
സിദ്ധു :"എടി മഹാപാപി! "
കൊച്ചു :"പ്ളീസ് ഡാ..."
സിദ്ധു :"കോപ്പ്! ആ എന്തേലും ആവട്ട്! നീ വാ. .."
അവർ തിരിച്ചു കോർട്ടിലേക്ക് പോയി...
(തുടരും )
രചന : സെഹ്‌നസീബ്
