വൈകുന്നേരം ആയി അവർ എല്ലാവരും വീട്ടിൽ എത്തുമ്പോൾ... വൈകയും നീലുവും മത്സരിച്ചു ഉറക്കം ആണ്.... നിരഞ്ജൻ ഗേറ്റ് കടന്നു വണ്ടി അകത്തേക്ക് പാർക്ക് ചെയ്തു..... സേതുവും നിരഞ്ജനും അരുന്ധതിയും പുറത്തേക്ക് ഇറങ്ങി....
നിരഞ്ജൻ നീലുവിനെ തട്ടി വിളിച്ചു...
ടി.. മോളേ.. എണീറ്റു വാ.. വീടെത്തി... അവളെയും വിളിച്ചോ....
Loading...
അപ്പോഴാണ് നിരഞ്ജൻ വൈകയുടെ കിടത്തം ശ്രദ്ദിച്ചത്..... സീറ്റിലേക്ക് ചുരുണ്ടു കൂടി കാലുകൾ ഒക്കെ മുന്നിലേക്ക് നീട്ടി വച്ചു സുഖമായി കിടക്കുന്നുണ്ട്....
ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളെ തട്ടി വിളിച്ചു.....
കാശി... കാശി....... ദേ വീടെത്തി.....
എവിടെ... ഒരു കുലുക്കവും ഇല്ലാ.... അവന്റെ കൈ തട്ടി മാറ്റി അവൾ വീണ്ടും കിടന്നു.. സേതുവും അരുന്ധതിയും ചിരിച്ചു കൊണ്ടു അകത്തേക്ക് പോയി.... നിരഞ്ജൻ നീലുവിനെ നോക്കി... അവൾ വൈകയേ വിളിക്കുന്നുണ്ട്....
അവൻ പോയി പൈപ്പ് തുറന്ന് കപ്പിൽ വെള്ളം എടുത്തു കൊണ്ടു വന്നു അവളുടെ മേലേക്ക് ഒഴിച്ച് മാറി നിന്നു...
അയ്യോ... ആനി..... ഓടിക്കോ....... വെള്ളപ്പൊക്കം ....
ചാടി എണീറ്റു കൊണ്ടു വൈക ചുറ്റും നോക്കി.. ആ ചാട്ടത്തിൽ തല പോയി കാറിന്റെ മുകളിൽ ആയി ഇടിച്ചു.... നീലു ഉറക്കെ ചിരിച്ചു കൊണ്ടു താഴേക്ക് ഇരുന്നു...
നിരഞ്ജൻ അവളെ നോക്കി നിന്നു.... ഡോർ മുഴുവൻ തുറന്നു കൊടുത്തു മാറി നിന്നു... വൈക ആകെ നനഞ്ഞു കുളിച്ചു ചമ്മി നാറി ഇറങ്ങി വന്നു... സാരിയൊക്കെ അഴിഞ്ഞു വീഴാറായി... ഒരുവിധം കൈകൊണ്ട് ചുറ്റി പിടിച്ചു വിറച്ചു വിറച്ചു കൊണ്ടു അവൾ അകത്തേക്ക് നടന്നു...
നിരഞ്ജനും നീലുവും പരസ്പരം നോക്കി... പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടു അവളുടെ പിറകെ പോയി....
നിരഞ്ജൻ റൂമിൽ എത്തുമ്പോൾ മാറാനുള്ള ഡ്രസ്സ് ഷെൽഫിൽ നിന്നും എടുക്കുക ആയിരുന്നു വൈക....അവൻ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു... വൈക അവനെ മൈൻഡ് ചെയ്യാതെ ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കയറി.....
വൈക കുളിച്ചു വരുമ്പോഴേക്കും നിരഞ്ജൻ ഡ്രസ്സ് മാറി കാവി മുണ്ട് ഉടുത്തു ബെഡിൽ ചാരി കണ്ണടച്ച് കൊണ്ട് കിടപ്പുണ്ടായിരുന്നു.... വൈക വന്നതറിഞ്ഞു നിരഞ്ജൻ കണ്ണ് തുറന്നു അവളെ നോക്കി.....
ഇയാൾക്ക് ഈ മുണ്ട് മാത്രമേ ഉള്ളോ.... അലക്കാറൊന്നും ഇല്ലേ ആവോ....
വൈക മുടി തോർത്തു കൊണ്ടു കെട്ടിവച്ചു അവനെ നോക്കി പിറുപിറുത്തു...
കാശി... എപ്പോഴാ കോളേജ് തുറക്കുന്നേ.....
3 വീക്‌സ് കൂടി ഉണ്ട്... എന്തേ....
ആഹാ.... അത്രേം ഉണ്ടോ..... എനിക്ക് മൂന്നു മാസത്തിനുള്ളിൽ ട്രെയിനിങ് തുടങ്ങും... ടു ഇയർ ആണ്....
മ്മ്.....
വൈക ഒന്നുമൂളി കൊണ്ടു അവനെ നോക്കി..... പിന്നെ ഡോർ തുറന്നു പുറത്തേക്ക് പോയി.. നിരഞ്ജൻ കണ്ണടച്ചു വീണ്ടും ബെഡിലേക്ക് ചാരി ഇരുന്നു.....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
രാത്രിയിൽ അത്താഴം കഴിക്കാൻ വേണ്ടി നിരഞ്ജൻ വരുമ്പോൾ നീലുവും വൈകയും കൂടി നടുമുറ്റത്തിൽ ആമ്പൽ പൂക്കളുടെ അരികിൽ ആണ്.... വൈക കൈ നീട്ടി ആമ്പലിനെ തലോടി കൊണ്ടു നിൽകുവാണ്.... നിരഞ്ജൻ അവരെ നോക്കി അവിടെ തൂണിൽ ചാരി നിന്നു.....
അരുന്ധതി വന്നു അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ ആണ് വൈക അവിടെ നിന്ന നിരഞ്ജനെ കാണുന്നത്....
എല്ലാവരും കൂടി അത്താഴം കഴിഞ്ഞു ഹാളിൽ ഇരുന്നു ടീവി കണ്ടു.... സേതു വേഗം തന്നെ കിടക്കാൻ ആയിപോയി..... നിരഞ്ജന് ഉറക്കം വരാൻ തുടങ്ങിയിരുന്നു... യാത്രക്ഷീണം അവനെ വല്ലാതെ തളർത്തിയിരുന്നു....
വൈക സുഖമായി ഇരുന്നു ടീവി കണ്ടു കൊണ്ടിരുന്നു... നിരഞ്ജൻ സോഫയിൽ നിന്നും എഴുനേറ്റു വൈകയുടെ അടുത്ത് ഇരുന്നു അവളുടെ മടിയിൽ തല വച്ചു കിടന്നു...
അയ്യോ.....
പെട്ടന്നുള്ള നീക്കം ആയതിനാൽ അവളൊന്ന് ഞെട്ടി... നിരഞ്ജനെ ഒന്നു ദയനീയമായി നോക്കി.... അരുന്ധതിയും നീലുവും എഴുനേറ്റിട്ട് അകത്തേക്ക് നടന്നു...
രഞ്ജു... ടീവി ഓഫ് ചെയ്തു കിടക്കാൻ നോക്ക്... സമയം ഒരുപാട് ആയി.....
പോകുന്ന നേരത്തു അരുന്ധതി അവനോടായ് പറഞ്ഞു.... വൈക അവനെ നോക്കിയപ്പോൾ കണ്ണൊക്കെ തന്നെ അടഞ്ഞു പോകുന്നത് കണ്ടു...
അതേ.... പോയി കിടന്നു ഉറങ്ങിക്കൂടെ....
അവനെ ഒന്ന് തള്ളിയിട്ട് അവള് ചോദിച്ചു.. നിരഞ്ജൻ എഴുന്നേറ്റിട്ട് ടീവി ഓഫ് ചെയുതു...
വാ..... കിടക്കാം......
വൈക ആണെങ്കിൽ മൂവി ആസ്വദിച്ചു വരുമ്പോൾ ആണ് അവൻ ടീവി ഓഫ് ചെയ്തത്.... അവൾക്കു ദേഷ്യം വന്നു.....
നിങ്ങൾക്ക് കിടക്കണേൽ കിടന്നുടെ.. ഞാൻ എന്തിനാണ് വരുന്നേ......
ഓ... കെട്ടിലമ്മ നല്ലോണം ഉറങ്ങി അല്ലോ അല്ലെ... എന്നാൽ ഏട്ടന്റെ പൊന്നുമോള് വന്നാലേ എനിക്ക് ഉറങ്ങാൻ ആകു......
വാ... കാശി......
നിവർത്തി ഇല്ലാതെ വൈക അവന്റെ പുറകെ നടന്നു.... റൂമിൽ എത്തി കതകടച്ചു രണ്ടു പേരും കിടന്നു..... നിരഞ്ജൻ എന്തും ചെയ്യും എന്ന് പേടിച്ചു വൈക ബെഡിന്റെ ഒരറ്റത്തേക്ക് നീങ്ങി കിടന്നു.....നിരഞ്ജൻ ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങി....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പിറ്റേന്ന് രാവിലെ തന്നെ നിരഞ്ജനും വൈകയും നീലുവും കൂടി വൈഗയുടെ വീട്ടിലേക്ക് പോയി.... കുടുംബങ്ങൾ എല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു...
വൈകയ്ക്ക് ആ നിമിഷങ്ങൾ ഒത്തിരി സന്തോഷം നിറഞ്ഞത് ആയിരുന്നു.... വേണുവിനും seethayukkum നിരഞ്ജൻ ശരിക്കും ഒരു മകൻ തന്നെ ആയിരുന്നു.... ഉച്ചക്ക് ഭക്ഷണം കഴിച്ചു പോകാനായി അവർ ഇറങ്ങി... നിരഞ്ജൻ പറഞ്ഞത് കൊണ്ടു ആനിയും കൂടി അവരുടെ കൂടെ ഇറങ്ങി.....
പോകാൻ ഇറങ്ങുമ്പോൾ സീത അവളെ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി....
വൈകാ...... നീ കുട്ടികളികൾ ഒന്നും അവന്റെ അടുത്ത് എടുക്കരുത്... നിന്റെ അദ്ധ്യാപകൻ മാത്രം അല്ല രഞ്ജു, നിന്റെ ഭർത്താവ് കൂടിയാണ്....
എനിക്ക് തോന്നി, നിനക്ക് അവനുമായി എന്തോ ഒരു അകൽച്ച ഉണ്ടെന്നു..... മോളേ, നല്ല രീതിയിൽ തന്നെ മുന്നോട്ട് പോണം..... ആരെക്കൊണ്ടും പറയിപ്പിക്കാതെ...
സീത വൈകയുടെ മുടിയിൽ തലോടി കൊണ്ടു ചോദിച്ചു...
ഉണ്ട് അമ്മാ... ഞാൻ നോക്കിക്കോളാം....
യാത്ര പറഞ്ഞു അവർ നേരെ പോയത് ബീച്ചിലേക്ക് ആണ്.....
വൈകാ...... വാ........
ആനിയും നീലുവും കൂടി അവളെ വലിച്ചു കൊണ്ടു വെള്ളത്തിലേക്കിട്ടു.... മൂവരും കൂടി കടൽവെള്ളത്തിൽ കളിക്കുന്നത് കണ്ടു ദൂരെ മാറി മണൽതട്ടിൽ നിരഞ്ജൻ ഇരുന്നു.....
വൈക ആനിയെ പിടിച്ചു വെള്ളത്തിൽ മുക്കിയെടുത്തു... നീല ആണെങ്കിൽ വൈകയേ പിടിച്ചു ആനിയുടെമേലേക്ക് തള്ളിയിട്ടു... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മൂന്നുപേരും കൂടെ നനഞ്ഞ കോഴികളെ പോലെ കയറി വന്നു...
കഴിഞ്ഞോ.......
നിരഞ്ജൻ വൈകയേ നോക്കികൊണ്ടു ചോദിച്ചു...
പിന്നെ.... ഇനി ഓരോ ഐസ് ക്രീം കൂടി കഴിച്ചിട്ട് പോകാം.....
അവൾ അതും പറഞ്ഞു ആനിയുടെ ബാക്കിലേക്ക് മാറി നിന്നു.....
നിനക്ക് ഇനി ഐസ് ക്രീം കൂടി കഴിക്കാത്തതിന്റെ കുറവേ ഉള്ളു... മിണ്ടാതെ പോയി മൂന്നും കൂടി കാറിൽ കയറികൊള്ളണം... ആ
Loading...
നിരഞ്ജൻ കലിപ്പിച്ചു പറഞ്ഞു കൊണ്ടു അവരെ നോക്കി... നീല ആദ്യം ഓടി, പുറകെ തന്നെ ആനിയും.... വൈഗയുടെ ഊഴം ആയിരുന്നു അടുത്തത്.... ഓടാൻ തുനിഞ്ഞ അവളെ നിരഞ്ജൻ കയ്യിൽ പിടിച്ചു നിർത്തി....
അതേ... ഞാനും അങ്ങോട്ടേക്ക് തന്നെയാ....
അതിന്......
കയ്യിൽ നിന്ന് വിട്ടേ..
വൈക അവനെ നോക്കി പറഞ്ഞു കൊണ്ടു മുന്നോട്ട് നടന്നു... നിരഞ്ജൻ അവളുടെ കയ്യിൽ നിന്നും വിട്ടു പുറകെ തന്നെ പോയി... രണ്ടു അടി നടന്നപ്പോഴേക്കും നിരഞ്ജൻ അവളെ ഒരു കൈ കൊണ്ടു തന്നോട് ചേർത്ത് നിർത്തി നടക്കാൻ തുടങ്ങി... അവളുടെ ദേഹത്തെ നനവ് അവനിലേക്കും പടർന്നു...
ഛെ.... ഞാൻ ആകെ നനഞ്ഞു ഇരിക്കുവാ... വിട്ടേ സാർ....
വൈക പിടി വിടുവിക്കാൻ നോക്കി....
കാശി... നിന്നോട് ഞാൻ പറഞ്ഞില്ലേ, ഏട്ടൻ എന്ന് വിളിക്കാൻ.... നിനക്ക് അങ്ങനെ വിളിച്ചൂടെ...
എനിക്കെങ്ങും വയ്യാ....
നിരഞ്ജൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി... അവൾ എന്താണെന്നുള്ള ഭാവത്തിൽ അവനെ നോക്കി...
നോക്ക് മോളേ....സാർ എന്ന് വിളിക്കുമ്പോൾ ഒത്തിരി അകലം തോന്നുന്നു... നീയിന്നു എന്റെ ഭാര്യ അല്ലെ....ഇത്ര ആയിട്ടും നിനക്ക് ഒന്നും മനസിലായില്ല എന്നാണോ..... അതൊ...ഞാൻ.....
വൈകയ്ക്ക് അവന്റെ മുഖം കണ്ടു എന്തോ വിഷമം തോന്നി....
ഞാൻ... ഞാൻ വിളിച്ചോളാം......
മ്മ്....
നിരഞ്ജൻ അവളെ വിട്ടു മുന്നോട്ടേക്ക് നടന്നു... വൈകയും അവന്റെ കൂടെ തന്നെ നടന്നു.....
ആനിയെ കൊണ്ടുവിട്ടു അവർ പൂവത്തു എത്തുമ്പോൾ രാത്രി ആയിരുന്നു... വൈകയും നീലയും ഒന്നും കഴിക്കാൻ നിക്കാതെ കുളിച്ചപ്പാടെ കിടന്നു.....
നിരഞ്ജൻ കുളിച്ചു വന്നപ്പോഴേക്കും വൈക ഉറക്കം പിടിച്ചിരുന്നു..... പുതപ്പ് എടുത്തു അവളെ പുതപ്പിച്ചു ലൈറ്റ് ഓഫ് ചെയ്ത് നിരഞ്ജൻ ഹാളിലേക്ക് പോയി....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
കണ്ണടച്ച് സോഫയിൽ ഇരിക്കുന്ന നിരഞ്ജന്റെ അടുത്തേക്ക് സേതുവും അരുന്ധതിയും വന്നിരുന്നു.... സേതു അരുന്ധതിയെ നോക്കി......... അവരുടെ സാമിപ്യം അറിഞ്ഞ നിരഞ്ജൻ കണ്ണുകൾ തുറന്നു നേരെ ഇരുന്നു... അരുന്ധതി അവന്റെ മുടിയിൽ തഴുകി.....
വിഷമിക്കാതെ രഞ്ജു..... അവൾക്ക് നിന്നെ മനസിലാകും വൈകാതെ തന്നെ. പെട്ടെന്ന് അംഗീകരിച്ചു തരാൻ അവൾക്കും വിഷമം കാണും മോനെ.... ഇതുവരെ അങ്ങനെ ഒരു സമീപനം നിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലല്ലോ.....
അതേ രഞ്ജു.... രണ്ടു ദിവസം അല്ലെ ആയുള്ളൂ..... നീ ട്രെയിനിങ് പോകുന്നതിനു മുൻപെ തന്നെ എല്ലാം ശരിയാകും.... പാവം ആണ് മോള്.രണ്ടു ദിവസം കൊണ്ടു തന്നെ നമ്മളൊടൊക്കെ നന്നായി തന്നെ ഇണങ്ങിയില്ലേ... അല്ലെ ആതി...
അരുന്ധതിയെ നോക്കി സേതു പറഞ്ഞു..... നിരഞ്ജൻ എഴുന്നേറ്റു അച്ഛന്റെ അടുത്തേക്ക് ഇരുന്നു...
എനിക്ക് മനസിലാകും അച്ഛാ.... ഞാൻ അല്ലെ സ്നേഹിച്ചത്.... കാശി എന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് വരെ ഞാൻ ആലോചിച്ചില്ല... എന്റെ ഭാഗത്തു ആണ് തെറ്റ്... ഒരിക്കൽ എങ്കിലും എനിക്ക് അവളോട് സൂചിപ്പിക്കാം ആയിരുന്നു.....
അത് ചെയ്യാതെ, കല്യാണം കഴിച്ചു കൊണ്ടു വന്നു അവളെന്നെ സ്നേഹിക്കണം എന്നെനിക്ക് വാശി പിടിക്കാൻ ആകുമോ.....
ഞാൻ കാത്തിരിക്കും അച്ഛാ... അവൾ എന്റേത് മാത്രം ആകാൻ......എന്നെ അങ്ങനെ സ്നേഹിക്കാതിരിക്കാൻ അവൾക്ക് പറ്റില്ല അമ്മേ....
Loading...
ചിരിച്ചു കൊണ്ടു നിരഞ്ജൻ എഴുനേറ്റു അകത്തേക്ക് നടന്നു... അരുന്ധതി സേതുവിനെ നോക്കി കണ്ണടച്ച് കാണിച്ചു, വിഷമം വേണ്ട എന്ന രീതിയിൽ.....
നിരഞ്ജൻ റൂമിലേക്ക് കയറി ലൈറ്റ് ഓൺ ചെയുതു... വൈക ഒന്ന് ഞെരങ്ങി കാലുകൾ ചുരുട്ടി വച്ചു കിടന്നു..... ലൈറ്റ് ഓഫ് ചെയ്ത് നിരഞ്ജൻ അവളുടെ അടുത്ത് കിടന്നു...നെറ്റിയിൽ ഉമ്മ കൊടുത്തു, അവളെ ചേർത്ത് പിടിച്ചു ഉറങ്ങാൻ തുടങ്ങി....... നിരഞ്ജന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം തുളുമ്പി നിന്നു.... അത് കാണാതെ കണ്ണുകൾ അടച്ചു ദീർഘനിദ്രയിൽ അവനോട് ചേർന്നു നരിയുടെ സ്വന്തം കാശിയും.....
തുടരും.... ♦️
രചന: ചാരുവർണ്ണ
