വൈകാശി തിങ്കൾ,പാർട്ട്‌ 19

Valappottukal


ഒരാഴ്ച  വേഗത്തിൽ കടന്നു പോയി... നിരഞ്ജൻ വീണ്ടും പാരലൽ കോളേജിൽ പോകാൻ തുടങ്ങി... വൈക പഴയത് പോലെ തന്നെ അവനോട് തല്ലും പിടിച്ചു നീലുവിനോട് കത്തിയടിച്ചു നടന്നു.... വൈകയ്ക്ക് രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ മൂന്നാം വർഷം ക്ലാസ്സ്‌ തുടങ്ങും.. നീലുവും അതേ കോളേജിൽ തന്നെ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തു....

ദിവസവും രാവിലെ നിരഞ്ജൻ കോളേജിലേക്ക് പോകും പിന്നെ ഈവെനിംഗ് 8 മണിക്കാണ് തിരിച്ചു വരിക....

വൈക കിച്ചണിൽ ഒക്കെ കയറാൻ തുടങ്ങി..ചിലതൊക്കെ ഫ്ലോപ്പ് ആകും എങ്കിലും നോൺ വെജ് ഐറ്റംസ് എല്ലാം തന്നെ നന്നായി വന്നു.. അധികം പ്രതീക്ഷ വേണ്ടാട്ടോ... മുട്ട പൊരിക്കലും മീൻ വറുക്കലും ആണ് ഉദേശിച്ചത്....
Loading...

മോളേ... ആ തേങ്ങ ഒന്ന് ചിരകി തായോ.....ഞാൻ ഈ അവിയൽ ഒന്ന് മിക്സ്‌ ആക്കട്ടെ...

ഉച്ചക്കെക്ക് ഉള്ള ലഞ്ചിന് കറി ആക്കികൊണ്ട് ഇരിക്കുകയാണ് അരുന്ധതി.. സഹായിക്കാൻ എന്നും പറഞ്ഞു കൂടെ കയറിയതാണ് വൈകയും നീലുവും....

വൈക ഒരു ലോങ്ങ്‌ സ്കർട്ടും ടോപ്പും ആണ് ധരിച്ചിട്ടുള്ളത്... നിരഞ്ജൻ വീട്ടിൽ ഇല്ലാത്തപ്പോൾ മാത്രം അവൾ ഷോർട് ആയ ഡ്രസ്സ്‌ ധരിച്ചിരുന്നു....കാര്യം അവനെ പേടിച്ചിട്ട് തന്നെയാണ്...

അമ്മേ.... ഞാൻ തോരൻ ഉണ്ടാക്കട്ടെ... എനിക്ക് ഭയങ്കര ഇഷ്ടമാ ക്യാബേജ് തോരൻ.....

അതിനെന്താ മോളേ.... ആ ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..
നീലു... മോൾക്ക്‌ അത് എടുത്തു കൊടുത്തേ....

നീലു സാമ്പാർ ഇളക്കുന്നതിനിടയിൽ വൈകയ്ക്ക് ക്യാബേജ് എടുത്തു കൊണ്ടു കൊടുത്തു... അവളത് മുറിക്കാൻ തുടങ്ങി..... കത്തി വഴുതി മാറി വൈഗയുടെ കൈ മുറിഞ്ഞു... ഇടതു കയ്യിലെ ചൂണ്ടു വിരൽ കുറച്ചു നന്നായി തന്നെ മുറിഞ്ഞു...

അയ്യോ... അമ്മേ..... കൈ മുറിഞ്ഞു....

അവളുടെ കാറിച്ച കേട്ട് അപ്പുറത്ത് നിന്നു സേതുവും ഓടി വന്നു... അരുന്ധതി വേഗം ഒരു തുണി എടുത്തു അവളുടെ വിരൽ കെട്ടികൊടുത്തു....

എന്താ ആതി... അവൾക്ക് അറിയാത്ത പണി ചെയ്യാൻ വിട്ടത്...

അയ്യോ അച്ഛാ... ഞാൻ തന്നെ എടുത്തു മുറിച്ചത് ആണ്... അമ്മ എന്നോട് പറഞ്ഞിട്ടൊന്നുമില്ല...

ആ... പോയി ഹാളിൽ ഇരിക്ക്.. നീലു നീയും ചെല്ല്.. കുട്ടികൾക്ക് ആകുന്ന ജോലി ചെയ്താൽ പോരെ...

സേതു പറഞ്ഞു കൊണ്ടു ഹാളിലേക്ക് നടന്നു.... വൈക വിഷമത്തോടെ അമ്മയെ നോക്കി.... അവർ അവളെ നോക്കി ചിരിച്ചു കൊണ്ടു തോരനുള്ളത് മുറിക്കാൻ തുടങ്ങി....

അമ്മേ..... ഞാൻ കാരണം അമ്മയ്ക്കും വഴക്ക് കേട്ടല്ലേ...

അയ്യേ... സേതുവേട്ടൻ അങ്ങനെയാ മോളേ... ഇവളെ കൊണ്ടും ഒന്നും ചെയ്യാൻ വിടില്ല.. ഇതിപ്പോൾ മോള് ആയതു കൊണ്ടു സേതുവേട്ടൻ വിഷമിച്ചു അതാ... രഞ്ജു മോന്റെ കണ്ണു നിറയുന്നത് അദ്ദേഹത്തിന് സഹിക്കില്ല.. മോള് അതൊന്നും കാര്യം ആക്കേണ്ട.. ചെല്ല്..

അമ്മ സ്നേഹത്തോടെ അവളെ നോക്കി..വൈക നീലുവിനൊപ്പം നടുമുറ്റത്തേക്ക് നടന്നു.. അവർ രണ്ടു പേരും അവിടെ ഇരുന്ന് സംസാരിച്ചു സമയം കളഞ്ഞു....

ഏടത്തി......

മ്മ്... എന്താ നീലു.......

ഏടത്തി എന്റെ ഏട്ടനെ എപ്പോൾ ആണ് ആദ്യം കണ്ടത്.....

വൈക അവളെ നോക്കി... എന്നിട്ട് ഒന്നാലോചിച്ചു...

അത്.... ഞാൻ ഡിഗ്രി ഫസ്റ്റ് ഇയറിന് ട്യൂഷന് ചേർന്നപ്പോൾ .. നിന്റെ ഏട്ടൻ ആയിരുന്നല്ലോ ക്ലാസ്സ്‌ എടുത്തത്...

അന്നേരം ആണോ... മ്മ്...

എന്താ നീലു.. നീ അങ്ങനെ ചോദിച്ചേ....

ഒന്നുമില്ല ഏടത്തി....

മ്മ്.....

ഏട്ടൻ എപ്പോഴാ ഏടത്തിയെ കണ്ടത് എന്നറിയാമോ....

പിന്നെ.. അതിത്ര അറിയാൻ എന്തിരിക്കുന്നു.... ആ ക്ലാസിൽ വച്ചു തന്നെ.....

വൈക വലിയ എന്തോ കാര്യം പറഞ്ഞപോലെ അവളെ നോക്കി... നീലു അവളെ നോക്കി ചിരിച്ചു കൊണ്ടു ആമ്പൽ പൂക്കളുടെ അരികത്തേക്ക് നടന്നു.....

അല്ല ഏടത്തി....

പിന്നെ......

നിങ്ങളുടെ അമ്പലത്തിലെ ഉത്സവത്തിന്..... ഏടത്തി പ്ലസ് ടു പഠിക്കുമ്പോൾ.....

വൈക ഒന്ന് ഞെട്ടി... അവൾ എഴുനേറ്റ് നീലുവിന്റെ അരികിലേക്ക് നടന്നു.....

എന്താ.. ഞാൻ പ്ലസ് ടു പഠിക്കുമ്പോൾ ആണോ.. അതെങ്ങനെ....

വിഷ്ണു ഏട്ടന്റെ കൂടെ ഉത്സവത്തിന് വന്നതാ ഏട്ടൻ... അവരൊരുമിച്ചു പഠിച്ചതാ.... പിജി അവസാന വർഷം ആയിരുന്നു ഏട്ടൻ.....

വൈക വിശ്വസിക്കാൻ ആകാതെ അവളെ നോക്കി...

സത്യം ആണ്... അന്ന് ഏടത്തി അവിടുത്തെ കുളത്തിലെ നീല ആമ്പലിനു വേണ്ടി വേണുവങ്കിളിനോട് ബഹളം കൂട്ടുന്നത് ഏട്ടൻ കണ്ടിരുന്നു.... ഈ വീട് പണിയുമ്പോൾ ഏട്ടൻ ആണ് ഇങ്ങനെ ഈ ആമ്പലുകൾ ഇവിടെ വേണം എന്ന് പറഞ്ഞത്....

അച്ഛൻ ചോദിച്ചപ്പോൾ ആണ് ഏടത്തിയെ കണ്ട കാര്യവും, ഇഷ്ടം ആയ കാര്യവും ഒക്കെ പറയുന്നത്...

വൈക ആശ്ചര്യത്തോടെ അവളെ നോക്കി... വിശ്വസിക്കാൻ വൈകയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല..... നീലു അവളെ നോക്കി കണ്ണടച്ച് കൊണ്ടു ഹാളിലേക്ക് നടന്നു.......

വൈക ആമ്പലിനരികെ നിന്നു, ആ പൂക്കളിൽ തടവികൊണ്ടു.... നിരഞ്ജന്റെ മുഖം അവൾക്കു മുന്നിൽ തെളിഞ്ഞ് വന്നു.... എന്തുകൊണ്ടോ അവൾക്ക് ഒന്നും വിശ്വസിക്കാൻ ആകുമായിരുന്നില്ല... എന്തോ ഒന്ന് അവനിൽ നിന്നും തന്നെ അകറ്റുന്നതായി അവൾക്കു തോന്നി....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

രാത്രിയിൽ നിരഞ്ജൻ വരുമ്പോൾ എല്ലാവരും ഹാളിൽ ഇരുന്നു ടീവി കാണുവായിരുന്നു.... വൈക അരുന്ധതിയുടെ മടിയിൽ തല വച്ചു താഴെ ഇരിക്കുവാണ്... ഏതോ ഹൊറർ മൂവി ആണ് കാണുന്നത്... അവരെ ഒന്ന് നോക്കി അവൻ ഫ്രഷ് ആകാനായി അകത്തേക്ക് പോകാൻ നിന്നു...

കാശി.........

മ്മ്....

അവൾ തിരിഞ്ഞു നോക്കിയപ്പോൾ മാത്രമാണ് അവനെ കണ്ടത്....

ചെല്ല് മോളേ........

അരുന്ധതി അവളെ നോക്കികൊണ്ട് പറഞ്ഞു.... വൈക എഴുന്നേറ്റു അവന്റെ പുറകെ പോയി.... റൂമിൽ കയറിയ പാടെ നിരഞ്ജൻ അവളെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു.....

വിട്.......

വൈക കുതറി മാറി നിന്നു... അപ്പോൾ ആണ് അവളുടെ കയ്യിലെ കേട്ട് അവൻ കാണുന്നത്...

ഇതെന്താ കാശി... കൈ മുറിഞ്ഞൊ....

ആ... ഉച്ചക്ക്......

അറിയാത്ത പണിയ്ക്ക് പോണോ മോളേ... മ്മ്...

അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു നിരഞ്ജൻ പറഞ്ഞു... വൈക കൈ വിടുവിക്കാൻ നോക്കി എങ്കിലും നടന്നില്ല..... നിരഞ്ജൻ അവളെ ഒന്നുടെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു..... അവളുടെ മുഖം ഉയർത്തി.....

എന്താ കാശി... എന്നോട് ഇങ്ങനെ.....ഇഷ്ടം ഇല്ലാഞ്ഞിട്ട് തന്നെ ആണോ....

അന്ന് നിന്നെ തല്ലിയ വാശി ആണെങ്കിൽ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു..... സോറി കാശി...

നിരഞ്ജൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു..... വൈക ഒന്നും പറയാതെ അവനെ നോക്കി നിന്നു.......

എനിക്ക്... എനിക്ക്..... സമയം വേണം......

വൈക അവനെ നോക്കി എങ്ങനെ ഒക്കെയോ പറഞ്ഞു.. അവന്റെ സാമിപ്യം അവളിലും മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.....വൈക അവനിൽ നിന്നും മാറി നിന്നു...

മതി... അതുമതി കാശി......

പുഞ്ചിരിച്ചു കൊണ്ടു നിരഞ്ജൻ അവളെ നോക്കി നിന്നു...... വൈക ഡോർ തുറക്കാൻ ആയി മുന്നോട്ട് നടന്നു...
Loading...

നില്ക്കു... ഞാനും കൂടി വന്നിട്ട് ഒരുമിച്ചു പോകാം...

അവൾ തിരിച്ചു ബെഡിലേക്ക് വന്നിരുന്നു...നിരഞ്ജൻ കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് കയറി...

ഇങ്ങനെയും സാർ എന്നെ സ്നേഹിക്കുന്നുണ്ടോ... പിന്നെ എന്ത് കൊണ്ടാണ് മുൻപൊക്കെ എന്നോട് ദേഷ്യപെട്ടത്...... പാവം ഒക്കെ ആണ് ഏട്ടൻ...
സ്സ്... അല്ല നരി....

വൈക അബദ്ധം പറ്റി എന്ന രീതിയിൽ നാക്കു കടിച്ചു....

മ്മ്... കുറച്ചു വട്ടം കറങ്ങു മാഷേ.... എന്നിട്ട് വൈക വീഴാം.... നരിയുടെ കാശി ആയി...

എന്നെയിട്ട് കുറച്ചു വെള്ളം കുടിപ്പിച്ചതല്ലേ പഞ്ചാര കുട്ടാ.... അപ്പോൾ എന്നോട് എല്ലാം തുറന്നു പറഞ്ഞിട്ട് വേണം എനിക്കും അങ്ങോട്ട് സമ്മതിച്ചു തരാൻ.....

ചിരിച്ചും കൊണ്ടു അവൾ അവന്റെ മാറ്റിയിട്ട ഡ്രസ്സ്‌ എടുത്തു മാറോട് ചേർത്ത് പിടിച്ചു.....

നിരഞ്ജൻ വരുന്നത് കണ്ടു അവളത് ബെഡിലേക്കിട്ട് മാറി ഇരുന്നു... അവൻ ഡ്രസ്സ്‌ മാറി അവളെ വിളിച്ചു..

വാ പോകാം....

എല്ലാവരും കൂടിയിരുന്നു ഭക്ഷണം കഴിച്ചു... അതുകഴിഞ്ഞു നിരഞ്ജൻ നോട്സ് തയ്യാറാക്കാനായി പോയി... വൈകയും നീലുവും അച്ഛനും അമ്മയും കൂടി സംസാരിച്ചു കൊണ്ടിരുന്നു.......

അമ്മേ...... അമ്മയുടെ വീട് എവിടെയാ.... അവിടുത്തെ ആരെയും കണ്ടില്ലല്ലോ......

അരുന്ധതി സേതുവിനെ നോക്കി.. അയാൾ ഞാൻ ഈ ലോകത്തു അല്ലേയല്ല എന്ന മട്ടിൽ ഇരിപ്പുണ്ട്...

അയ്യോ ഏടത്തി... അമ്മയെ അച്ഛൻ അടിച്ചോണ്ട് വന്നതാ....

വൈക അമ്മയെ നോക്കി.. അവരാണെങ്കിൽ നാണിച്ചു ഇരിപ്പുണ്ട്.. സേതു അവളെ നോക്കി ചമ്മിയ ചിരി ചിരിച്ചു..

അമ്മ അച്ഛന്റെ സ്റ്റുഡന്റ് ആയിരുന്നു......പ്രീ ഡിഗ്രിക്ക്... കല്യാണം ആലോചിച്ചു പോയപ്പോൾ അപ്പൂപ്പൻ സമ്മതിച്ചില്ല... പിന്നെ വിളിച്ചിറക്കി തറവാട്ടിലേക്ക് കൊണ്ടു വന്നു...

ആഹാ.. ബെസ്റ്റ്... അച്ഛന്റെ സ്വഭാവം അതേപടി മോനും കിട്ടിയിട്ടുണ്ടല്ലേ......

വൈക ആ ഒരു ഓളത്തിൽ പറഞ്ഞു പോയി.. പിന്നെ ചമ്മി എല്ലാവരേയും നോക്കി..

ഞാൻ എപ്പൊഴാടി നിന്നെ വിളിച്ചിറക്കി കൊണ്ടുവന്നേ...

പുറകിൽ നിന്നും അശരീരി കേട്ട് അവൾ തിരിഞ്ഞു നോക്കി.. നിരഞ്ജൻ അവളുടെ തൊട്ടു പുറകിലായി നില്പുണ്ട്... അവളുടെ തോളിൽ പിടിച്ചു അവൻ താഴേക്ക് ഇരുന്നു അമ്മയുടെ മടിയിൽ തല വച്ചു കിടന്നു...

കാശി....... അതിനു ശേഷം അമ്മയ്ക്ക് അവരുമായി ബന്ധം ഒന്നുമില്ല... കുറെ തവണ ഞങ്ങൾ പോയതാ... പക്ഷെ അവരൊന്നും അമ്മയോട് പൊറുക്കാൻ തയാറല്ല....

വൈകയ്ക്ക് അമ്മയെ നോക്കിയപ്പോൾ സങ്കടം ആയി...അരുന്ധതി കണ്ണുകൾ തുടച്ചു കൊണ്ടു

വൈകയേ നോക്കി പുഞ്ചിരിച്ചു.....

അതൊന്നും സാരമില്ല മോളേ.. അമ്മയ്ക്കും ഇവിടെ സന്തോഷം അല്ലെ.....സേതുവേട്ടനും മക്കൾക്കും... ദേ ഇപ്പോൾ എന്റെ വൈക മോളും.... ഈ അമ്മയ്ക്ക് ഇത്രയും മതി...

ആ പിന്നെ വേഗം തന്നെ ഒരു കൊച്ചു വൈകയോ രഞ്ജുവൊ കൂടി വേണം കേട്ടോ...

വൈക എന്തോ കേട്ടപോലെ അരുന്ധതിയെ നോക്കി... അവർ ചിരിച്ചു കൊണ്ടു നിരഞ്ജന്റെ തലയിൽ തടവി കൊണ്ടിരുന്നു.... വൈക അവനെ പാളി നോക്കി... അവന്റെ കണ്ണുകളിലെ പ്രണയത്തിന്റെ അലയൊലികൾ കണ്ടു വൈക വേഗം മുഖം മാറ്റി.....

നിരഞ്ജൻ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി കിടന്നു....

അമ്മേ.. നമുക്കെല്ലാം ഒന്നുകൂടി അങ്ങോട്ടേക്ക് പോയാലോ.... അമ്മയുടെ വീട്ടിലേക്ക്....

അതൊന്നും വേണ്ട മോളേ...... ശരിയാവില്ല.. അല്ലെ ആതി....

അല്ല അച്ഛാ... ഇപ്പോൾ കുറേ ആയില്ലേ.... രഞ്ജു ഏട്ടൻ ട്രെയിനിങ് പോകുന്നതിനു മുൻപ് നമുക്കെല്ലാം ഒന്നുകൂടി പോകാം.. അല്ലെ നീലു..

അതേ... അച്ഛാ... ഏടത്തി പറഞ്ഞത് പോലെ, ഒന്നുകൂടി നോക്കാം...

പോകാം മോളേ......

സേതു സോഫയിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.. അരുന്ധതി കണ്ണുകൾ തുടച്ചു കൊണ്ടു അവളെ നോക്കി...

വൈക എണീറ്റു അവരുടെ കയ്യിൽ പിടിച്ചു.....

അതേ.. അമ്മയുടെ മരുമോൾ അമ്മയ്ക്ക് തരുന്ന വാക്ക് ആണ്..... എല്ലാവരെയും അമ്മക്ക് തിരിച്ചു കിട്ടും.. മ്മ്.....

അവൾ അവരെ കെട്ടിപിടിച്ചു കവിളിൽ മുത്തി..... നിരഞ്ജനെ നോക്കുമ്പോൾ അവനുണ്ട് കവിളിൽ കയ്യും വച്ചു അവളെ നോക്കുന്നു.. നീലു ചിരി അടക്കി പിടിച്ചു ഇരുന്നു..

അരുന്ധതിയും നീലുവും കിടക്കാൻ ആയി പോയി... നിരഞ്ജൻ സോഫയിൽ തന്നെ മലർന്നു കിടപ്പുണ്ട്.. വൈക അവൻ പോകാത്തത് കൊണ്ടു അവിടെ ചെയറിൽ ഇരുന്നു ആനിയോടും സിദ്ധുവിനോടും ചാറ്റ് ചെയ്യാൻ തുടങ്ങി..... കുറെ നേരം കഴിഞ്ഞപ്പോൾ അവൾക്ക് നന്നായി ഉറക്കം വരാൻ തുടങ്ങി...
അവൾ നിരഞ്ജനെ തട്ടി വിളിച്ചു...എവിടെ.... അവൻ സുഖമായി അവിടെ കിടന്നു ഉറങ്ങിയിരുന്നു ...വൈക അവന്റെ കാലിന്റെ സൈഡിലായി തല വച്ചു കിടന്നു......വെറുതെ അല്ലാട്ടോ.. നന്നായി പേടിച്ചിട്ടു തന്നെയാണ്...
Loading...

തുടരും.... ♦️

രചന : ചാരുവർണ്ണ
To Top