തിരിച്ചു കോർട്ടിലേക്ക് വരുമ്പോൾ കൊച്ചു കണ്ടു തന്നെ നോക്കി പല്ലു കടിച്ചു നിൽക്കുന്ന ഇഷാനെ. അവനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ സിദ്ധുവിന്റെ കയ്യും പിടിച്ചു റയാന്റെ അടുത്തേക്ക് ചെന്നു. റയാനും അന്നയും സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.
കൊച്ചു :"എന്താ മക്കളേ ഫുൾ ടൈം പഞ്ചാര ആണല്ലോ ?" അവൾ അന്നയുടെ തോളിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.
റയാൻ :"പൊന്നു മോളെ! പതുക്കെ പറ. നാട്ടുകാരെ അറിയിക്കാതെ. "
കൊച്ചു :"ഓ പിന്നെ! കണ്ണടച്ച് കുടിച്ചാ ആരും അറിയില്ലല്ലോ! അന്നാമ്മനെ കാണുമ്പോ ഉള്ള പട്ടിണികിടന്നവൻ ബിരിയാണി കാണുമ്പോ ഉള്ളപോലെത്തെ നിങ്ങടെ ഈ നോട്ടം കണ്ടാൽ ആർക്കും ഒന്നും മനസ്സിലാവില്ല. പോരാത്തതിന് അന്നമ്മടെ വക കാലു കൊണ്ടുള്ള ഈ കുളം കുത്തലും.ഇതിനു മാത്രം നാണിക്കാൻ ഇങ്ങേരിതെന്നാ വർത്തമാനം ആണ് അന്നാമ്മേ ഈ പറയുന്നേ?"
റയാനും അന്നയും നാണിച്ചു തല താഴ്ത്തി.
റയാൻ :"നീ ഒന്ന് പോയെ. .. ആ പിന്നെ, ഡീ, ഇവളെ നിങ്ങളുടെ കൂടെ ഇന്ന് താമസിപ്പിക്കുന്ന കാര്യം ഓർമ്മ ഉണ്ടല്ലോ?"
Loading...
കൊച്ചു :"ഉണ്ട് ഉണ്ട്! അന്ന ചേട്ടായിടെ കൂടെ അല്ലെ വരുന്നേ ?"
അന്ന :"അതെ ടാ. ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിലേക്കുന്നു പറഞ്ഞാ ഹോസ്റ്റലിൽ നിന്ന് ചാടുന്നെ. ടൗണിൽ നിന്ന് ചേട്ടായി പിക്ക് ചെയ്തോളും."
റയാൻ :"അവളെ ഞാൻ കൊണ്ട് വന്നേക്കാം. നിങ്ങൾ നേരെത്തെ ഫ്ലാറ്റിലേക്ക് ചെല്ലണെ. അവന്മാര് കാണും, ഒക്കെ ഒന്ന് അറേഞ്ച് ചെയ്യാൻ ഹെല്പ് ചെയ്യൂ. "
കൊച്ചു :"sure, ചേട്ടായി. എന്നാ ഞാൻ അവളുമാരുടെ അടുത്തേക്ക് ചെല്ലട്ടെ. യു കാരി ഓൺ."
ഇന്ന് ഹാഷിമിന്റെ ബർത്ഡേയ് പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആയിരുന്നു ബര്ത്ഡേ എങ്കിലും അമൻ നാട്ടിൽ പോയിരുന്നത് കാരണം പാർട്ടി ഈ ആഴ്ചയിലേക്ക് മാറ്റി. ഇഷാന്റെ ഒക്കെ കുറച്ചു ഫ്രണ്ട്സും കൊച്ചുവും പിള്ളേരും, പിന്നെ അന്നയും. അത്ര പേരാണ് പാർട്ടിക്ക് ഉണ്ടാവുക.
കൊച്ചു ഒക്കെ കോളേജ് കഴിഞ്ഞ ഉടനെ ഫ്ലാറ്റിലേക്ക് തിരിച്ചു. ഫ്ലാറ്റിൽ ചെന്ന് പാർട്ടിക്ക് റെഡി ആയി കൊണ്ടിരിക്കുമ്പോഴാണ് മെഹ്രു കൊച്ചുവിനോട് ചോദിച്ചതു, "അല്ല കൊച്ചു, നീ എന്താ സിദ്ധു ആയിട്ട് ഈയിടെ വല്ലാണ്ട് ക്ലോസ് ആവുന്നേ ?"
കൊച്ചുവിന് മറുപടി കൊടുക്കാൻ കഴിയുന്നതിനു മുന്നേ പൊന്നു ചാടി കയറി പറഞ്ഞു, "അയ്യോ അത് നിനക്ക് മനസ്സിലായില്ലേ? അതിന്റെ ആൻസർ പറയുന്നതിനേക്കാൾ ഈസി വേറെ ഒരു question ചോതിക്കുന്നതാ. ഇഷാൻ ചേട്ടായി എന്നാത്തിനാ ആ മിയ ആയി ഇത്ര ക്ലോസ് ആയി പെരുമാറുന്നെ?"
മെഹ്രു :"ഓ ഓ ഓ! അങ്ങനെ! tit for tat ലൈൻ! മനസ്സിലായി. കൊച്ചു, നിനക്കിതിന്റെ ഒക്കെ വല്ല കാര്യം ഉണ്ടോ? നിനക്ക് പോയി പറഞ്ഞൂടെ ചേട്ടായിനോട് ഇഷ്ടം ആണെന്നു. വെറുതെ ഈ പണിക്കൊക്കെ നിക്കണ്ട വല്ല കാര്യം ഒണ്ടോ ?"
കൊച്ചു എന്തോ പറയാൻ വന്നത് പൊന്നു വീണ്ടും തടഞ്ഞു, "നിന്റെ അപ്പന് കൊടുത്ത വാക്കിന്റെ കാര്യം അല്ലെ പറയാൻ വരുന്നേ? അത് നീ പറയണ്ട. വേറെ ആരാണെങ്കിലും ഞാൻ നിന്നെ സപ്പോർട്ട് ചെയ്തേനെ. ഇഷാൻ ചേട്ടായിനെ കൊണ്ട് പോയി മുന്നിൽ നിർത്തി കൊടുത്താൽ, നിന്റെ അപ്പ അപ്പൊ തന്നെ നിന്നെ കൊണ്ട് കെട്ടിക്കും. സൊ ആ കാര്യം പറഞ്ഞു നീ ഒഴിവാക്കാൻ നിക്കണ്ട. നിനക്ക് വെറുതെ ജാഡ ആണ്. ആ ചേട്ടായിനെ പറഞ്ഞാൽ മതി നിന്റെ ഒക്കെ പുറകെ നടക്കുന്നതിനു. "
മാളു :"പിന്നല്ലാണ്ട്! എനിക്കും അത് തന്നെയാ തോന്നിയെ. മാത്യുപപ്പയെ ഞങ്ങൾക്കാർക്കും അറിയാത്തതല്ലല്ലോ. അങ്ങേരു നീ ഇങ്ങനെ ഒരു വാക്കു കൊടുത്ത് പോലും ഓർക്കുന്നുണ്ടാവില്ല ചിലപ്പോ. നിന്റെ ഇഷ്ടം കഴിഞ്ഞേ ഉള്ളു പപ്പയ്ക്ക് എന്തും. നീ ഇപ്പൊ ആരുടെ എങ്കിലും കൂടെ ഇറങ്ങി പോവാൻ നിന്നാൽ പോലും ചിലപ്പോ നിന്നെ അങ്ങേരുടെ അടുത്ത് കൊണ്ട് പോയി പപ്പ ഡ്രോപ്പ് ചെയ്തെന്നു വരെ ഇരിക്കും, നിനക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ. എന്നിട്ടാ. "
കൊച്ചു :"എടാ, എന്നെ അങ്ങനെ സ്നേഹിക്കുന്ന അപ്പയോടു എനിക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റും?"
അമ്മു :"നിന്നോട് ടൈം പാസ്സിന് ലൈൻ അടിക്കാൻ ഒന്നും അല്ലല്ലോ പറഞ്ഞെ. അങ്ങേരു നിന്നെ കെട്ടി കൂടെ കൊണ്ട് പോവാൻ തന്നെയാ നോക്കുന്നെ. നിന്റെ പപ്പയ്ക്ക് ഇഷ്ടവാതിരിക്കാൻ മാത്രം എന്താ ചേട്ടായിക്ക് ഒരു പ്രെശ്നം? ജാതി വരെ സെയിം ആണ്."
Loading...
മാളു :"ഇവിടെ നല്ലൊന്നതരം ഹിന്ദു ചെക്കനെ പ്രേമിക്കുന്നു ഈ നസ്രാണി കൊച്ചിന് വരെ പേടി ഇല്ല."പൊന്നുവിനെ ചൂണ്ടി മാളു പറഞ്ഞു. " അപ്പോഴാ ഒരുമാതിരി മാട്രിമോണി വഴി കുടുംബക്കാര് കണ്ടു പിടിച്ച പ്രൊഫൈൽ പോലെ മാച്ച് ഉള്ള ചെക്കൻ പുറകെ നടന്നിട്ടു അവള് വേണ്ടാന്ന് പറയുന്നത്. "
കൊച്ചു :"സോ, വാട്ട് ആർ യു ഗയ്‌സ് സെയിങ്? ദാറ്റ് ഐ ഷുഡ് അക്‌സെപ്റ് ഹിസ് പ്രൊപോസൽ ?"
മെഹ്രു :"എന്ന് ഞങ്ങൾ പറയില്ല. നിനക്ക് മനസ്സ് കൊണ്ട് തോന്നുവാണെങ്കിൽ മാത്രം ഇഷ്ടം ആണെന്ന് പറഞ്ഞാൽ മതി. വേറെ ആർക്കും വേണ്ടി നീ ആരെയും ഇഷ്ടം ആണെന്ന് പറയണ്ട. "
പൊന്നു :"യെസ്. ഞങ്ങൾക്കു തോന്നിയ കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. അത്ര മാത്രം. "
കൊച്ചു അവരെ നാല് പേരെയും നോക്കി ഇരുന്നു. അവളുടെ മനസ് എന്ത് തീരുമാനിക്കണം എന്ന് അറിയാതെ ഉഴറി.
പൊന്നു :"നീ ഇത് മാത്രം പറ - do യൂ ലവ് ഹിം ?"
കൊച്ചു ഒന്നും മിണ്ടാതെ തല താഴ്ത്തി.
പൊന്നു :"say something. യെസ് ഓർ നോ ?"
കൊച്ചു :"of കോഴ്സ്, ഐ ലവ് ഹിം! യെസ്,ഐ ലവ് ഹിം, ലൈക് ക്രേസി. പക്ഷെ, ഐ cant ചൂസ് between ഹിം ആൻഡ് അപ്പ "?
മാളു :"ഇതാ ഇപ്പൊ നന്നായെ. നീ രണ്ടു പേരിൽ ഒരാളെ ചൂസ് ചെയ്യണം എന്ന് ആരാ പറഞ്ഞെ? "
അമ്മു :"എന്റെ അഭിപ്രായത്തിൽ ഇഷാൻ ചേട്ടായി is ആൻ extremely ഗുഡ് ഗൈ. നിനക്ക് പെർഫെക്റ്റ് ആണ്. ഞങ്ങൾക്ക് അത് തോന്നിയിട്ടുണ്ടെങ്കിൽ നിന്റെ അപ്പയ്ക്കും അതു തന്നെ തോന്നും. ഉറപ്പാണ്."
കൊച്ചു പ്രതീക്ഷയോടെ അവളെ നോക്കി, "ആണോടാ ?"
പൊന്നു :"പിന്നല്ലാതെ."
കൊച്ചു :"അപ്പൊ ചേട്ടായിനോട് പറയാല്ലേ?"
മെഹ്രു :"നീ ധൈര്യമായി പറ. ഞങ്ങളൊക്കെ ഇല്ലേ കൂടെ?"
കൊച്ചു ചിരിച്ചു. അവരെല്ലാവരും വന്നു അവളെ കെട്ടിപിടിച്ചു.
കൊച്ചു:"അയ്യോ. .. എനിക്ക് ശ്വാസം മുട്ടുന്നേ!"
അവർ ചിരിച്ചു കൊണ്ട് അകന്നു മാറി.
കൊച്ചു :"അല്ലേടാ. .. ഇനി ചേട്ടായിയും മിയയും തമ്മിൽ വേറെ എന്തെങ്കിലും ഉണ്ടോ? വെറുതെ എന്നെ കാണിക്കാൻ വേണ്ടി അല്ലെങ്കിലോ ?"
പൊന്നു :"നീ ഒന്ന് പോയെ! അവളുടെ ഒടുക്കത്തെ ഒരു സംശയം."
അവർ റെഡി ആയി ഇഷാന്റെ ഫ്ലാറ്റിലേക്ക് ചെന്നു. ഇഷാനും റയാനും എത്തിയിട്ടുണ്ടായിരുന്നില്ല.
അവിടെ പാർട്ടി തുടങ്ങുന്നതിനു മുന്നേ ഉള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. തട്ടിമുട്ടി ഒന്നും പൊട്ടാതിരിക്കാൻ അമ്മാതിരി ഐറ്റംസ് ഓക്ക് എടുത്തു പൂട്ടി. അമൻ നാട്ടിൽ നിന്ന് കൊണ്ട് വന്ന ഒന്നാന്തരം മുന്തിരി വൈനിന്റെ കുപ്പികളും അതിന്റെ കൂടെ പൂട്ടി വച്ചു. പക്ഷെ അതിൽ നിന്ന് ഒരെണ്ണം അടിച്ചു മറ്റും എന്ന് അനിരുദ്ധിന് പൊന്നു മുന്നറിയിപ്പ് കൊടുത്തു.
ഫുഡ് പുറത്തു നിന്ന് പറഞ്ഞിട്ടുണ്ട്. കുറെ പെപ്സിയും ചിപ്സും ഒക്കെ വാങ്ങിയതും ഡിസ്പോസിബിൾ ഗ്ലാസ്സെസ്ഉം എല്ലാം കിച്ചൻ കൗണ്ടറിൽ ഒരുക്കി വചു.
സോഫയും കോഫി ടേബിളും ഒക്കെ ഒരു സൈഡിലേക്ക് നീക്കി ഇട്ടു, ഡാൻസ് ഫ്ലോറിനു സ്ഥലം ഒരുക്കി. സ്പീക്കർ ഒക്കെ സെറ്റ് ചെയ്തിട്ട്, അമനും കൊച്ചുവും സൗണ്ട് ടെസ്റ്റ് നടത്താനായി പാട്ടു വച്ചു.
അനിരുദ്ധ് ഡാൻസ് കളിക്കാൻ ആയി പൊന്നുവിനെ വിളിച്ചു. ഹാഷിം മെഹ്രുവുവിനെയും വിളിച്ചു. വരുൺ ചെന്ന് അമ്മുവിനേയും മാളുവിനേയും ഡാൻസ് ചെയ്യാൻ വിളിച്ചിറക്കി. . എല്ലാവരും തകർത്തു ഡാൻസ് ചെയ്യുകയാണ്.
അമൻ :"വാടാ കൊച്ചു, നമുക്കും കളിക്കാം? "
കൊച്ചു :"എപ്പോ ഇറങ്ങിന്നു ചോദിച്ചാൽ പോരെ? "
പിന്നെ എല്ലാവരും ഡാൻസ് ഒക്കെ ആയി ഫുൾ ഫോമിൽ ആയി. പതുക്കെ പതുക്കെ അവരുടെ ഫ്രണ്ട്സും വന്നു തുടങ്ങി. അങ്ങനെ പാട്ടും ഡാൻസും കത്തിയടിയും ഫുഡടിയും ബഹളവു ഓക്കേ ആയി.
കുറെ കഴിഞ്ഞു ആണ് റയാനും അന്നയും ഇഷാനും മിയയും കൂടെ കയറി വന്നത്. കൊച്ചുവിന്റെ മനസ്സ് മാറ്റം അറിയാതെ, അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ആണ്, അവനു ഇഷ്ടമില്ലാതിരുന്നിട്ടു കൂടി മിയയെ വിളിച്ചു കൊണ്ട് വന്നത്. മിയ ആണെങ്കിൽ ഇഷാൻ വിളിക്കാൻ കാത്തിരുന്നത് പോലെ, പാർട്ടിക്ക് invite ചെയ്തു തീരുന്നതിനു മുന്നേ തന്നെ ചാടി പുറപ്പെടുകയും ചെയ്യും. ഇഷാനിന്റെ കൂടെ മിയയെ കണ്ടതും കൊച്ചുവിന്റെ മുഖം ഇരുണ്ടു.
വരുൺ അവരെയും കൂടെ ഡാൻസ് ചെയ്യാൻ കൊണ്ട് വന്നു. ഇഷാൻ മിയയുടെ കൂടെ ആണ് ഡാൻസ് ചെയ്തത് . മിയ ഇഷനോട് ചേർന്ന് ഡാൻസ് ചെയ്യാൻ തുടങ്ങി. കൊച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് വീർത്തു. അവൾ കൂടെ ഡാൻസ് ചെയ്തു കൊണ്ടിരുന്ന വരുണിനോട്, കിച്ചനിൽ പോയി ഫുഡ് ആവശ്യത്തിനുണ്ടോ എന്ന് നോക്കിയിട്ടു വരാം എന്ന് പറഞ്ഞു കിച്ചണിലേക്കു പോയി. അവൾ പോയതും ഇഷാൻ മിയയെ നീക്കി നിർത്തി. നീക്കിയതിലും സ്പീഡിൽ അവൾ അവന്റെ അടുത്തേക്ക് തന്നെ വന്നു. ഇഷാൻ അവളോട് ഡ്രിങ്ക്സ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു കിച്ചണിലേക്കു പോയി. കൊച്ചു തന്നെ ആണ് ഉദ്ദേശം.
തേടിയ വള്ളി അവിടെ പെപ്സി ബോട്ടിലും പിടിച്ചു എന്തോ ആലോചിച്ചു കിച്ചൻ കൗണ്ടറിൽ ചാരി നിൽക്കുകയായിരുന്നു. അവനെ കണ്ടതും അവൾ മുഖം തിരിച്ചു.
ഇഷാൻ :"ചുമ്മാ ആ കുപ്പിയും പിടിച്ചോണ്ട് നിക്കാതെ, അത് 2 ഗ്ലാസ്സിലേക്കു ഒഴിക്കു കൊച്ചു. "
കൊച്ചു :"വേണെങ്കിൽ തനിയെ എടുത്തു അങ്ങ് ഒഴിച്ചാൽ മതി. "
ഇഷാൻ :"ബോട്ടിൽ നിന്റെ കയ്യിലല്ലേ ?"
കൊച്ചു :"വേറെ ബോട്ടിൽ ഉണ്ടല്ലോ. അതിൽ നിന്ന് എടുക്കു. എന്റെ കയ്യിലെ ബോട്ടിലെ നിന്ന് തന്നെ വേണോ?"
ഇഷാൻ :"ആ അതെ! എനിക്ക് നിന്റെ കയ്യിലെ ബോട്ടിലിൽ നിന്ന് തന്നെ വേണം. "
കൊച്ചു :"ഇപ്പൊ തരാൻ സൗകര്യം ഇല്ല."
"ആഹാ! നീ അത്രയ്‍ക്കയോ ?" എന്ന് പറഞ്ഞു ഇഷാൻ അവളുടെ കയ്യിൽനിന്നു ബോട്ടിലെ തട്ടിപ്പറിക്കാൻ നോക്കി. അവൾ അത് നെഞ്ചോടു ചേർത്ത് താഴേക്കു പിടിച്ചു ഇരുന്നു, എന്നിട്ടു മുട്ടുകാലു മടക്കി നെഞ്ചോടു വച്ചു, കൈ വച്ച് മുട്ടിൽ കെട്ടിപിടിച്ചു ഇരുന്നു. ഇപ്പൊ കുപ്പി അവളുടെ നെഞ്ചിനും കാലിനും ഇടയിലാണ്. തല പൊക്കി അവൾ അവനെ "ഇനി എന്ത് ചെയ്യും" എന്ന ഭാവത്തിൽ നോക്കി.
ഇഷാൻ അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു. എന്നിട്ടു അവളെ ഒന്ന് നോക്കി. അവളും അവൻ നോക്കി ഇരിക്കുകയാണ്. അവൻ അവന്റെ മുഖം അവളുടെ മുഖത്തോടു അടുപ്പിച്ചു. അവൾ അനങ്ങാതെ അവനെ തന്നെ നോക്കി ഇരുന്നു. ഇഷാൻ പെട്ടന്ന് അവളുടെ ഇടുപ്പിൽ ഇക്കിളി ആക്കി. കൊച്ചു ഇക്കിളി ആയിട്ട് ചാടിയതും, അവൻ ബോട്ടിൽ കൈക്കൽ ആക്കി. കൊച്ചു ദേഷ്യത്തോടെ ചാടി എഴുന്നേറ്റു. ഇഷാൻ എഴുന്നേറ്റു, മതിലിലേക്കു ചാരി നിന്ന്, ആ ബോട്ടിലിൽ നിന്ന് ഒരു സിപ് കുടിച്ചു. എന്നിട്ടു അവളെ നോക്കി എങ്ങനെ ഉണ്ട് എന്ന് പുരികം പൊക്കി.
കൊച്ചു ദേഷ്യത്തിൽ അവിടെ നിന്ന് ചവിട്ടിത്തുള്ളി ഹാളിലേക്ക് പോയി. അവളുടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് ഇഷാൻ അവളുടെ പുറകെ ചെന്നു.
കൊച്ചു നേരെ പോയി വരുണിന്റെയും അമനിന്റെയും അടുത്ത് സോഫയിൽ ഇരുന്നു. അവളുടെ അടുത്തേക്ക് പോവാൻ പോയ ഇഷാന്റെ കയ്യിൽ ആരോ കയറി പിടിച്ചു. നോക്കിയപ്പോ മിയ.
മിയ :"ഇതെവിടെ ആയിരുന്നു. ഐ വാസ് വെയ്റ്റിംഗ് ഫോർ യൂ. കം ലെറ്റസ് ഡാൻസ്!" അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
ഇഷാൻ കൊച്ചുവിനെ ഒന്ന് പാളി നോക്കി. അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരിപ്പുണ്ട്. അവളെ ദേഷ്യത്തെ പിടിപ്പിക്കുന്നത് അവൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. അവനോടുള്ള സ്നേഹം ആണ് ഈ അസൂയയുടെ രൂപത്തിൽ പുറത്തേക്കു വരുന്നത് എന്ന് അവനു അറിയാമായിരുന്നു. അത് ഒന്നുകൂടെ കൂട്ടാൻ വേണ്ടി തന്നെ അവൻ മിയയുടെ കൂടെ വീണ്ടും ഡാൻസ് ചെയ്യാൻ തുടങ്ങി.
ഇതൊക്കെ കണ്ടു പൊന്നു ആത്മഗതം പോലെ പറഞ്ഞു, "ഈ ചേട്ടായി ഇത് നശിപ്പിക്കും. "
"എന്താടി? " അവളുടെ കൂടെ ഉണ്ടായിരുന്ന അനിരുദ്ധ് ചോദിച്ചു.
"കൊച്ചുവിനെ ഒരു കണക്കിനാ ഇന്ന് പറഞ്ഞു മനസിലാക്കിച്ചേ. അവൾ ചേട്ടായിനോട് തുറന്നു പറയാൻ ഇരിക്കുവാ. ഈ ചേട്ടായി ഇങ്ങനെ ഓവർ ആക്കി, അവളെ വാശി കയറ്റി, ഒക്കെ നശിപ്പിക്കും." അവൾ തലയിൽ കൈ വച്ചു.
"ഏഹ്ഹ്?? അവൾ പറയാൻ പോകുവായിരുന്നോ?" അനിരുദ്ധ് ഞെട്ടി.
"അതെന്നെ! പക്ഷെ ഇനി ഇപ്പൊ എങ്ങനെ ആവുമെന്ന് അറിയില്ല." പൊന്നു കൊച്ചുവിനെയും ഇഷാനെയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു. അനിരുദ്ധ് ഇഷാനെ നോക്കി കൈ കൊണ്ട് "നിർത്തു" എന്ന് കാണിച്ചു. ഇഷാൻ മനസിലാവാതെ വീണ്ടും ഡാൻസ് തുടർന്നു.
അപ്പോഴാണ് ഹൂക് അപ്പ് സോങ്(hook up song) പ്ലേയ് ആയതു. മിയ ബാധ കയറിയത് പോലെ ഇഷാനെ തൊട്ടുരുമ്മി ഡാൻസ് ചെയ്യാൻ തുടങ്ങി. അതും കൂടെ ആയപ്പോ കൊച്ചു വരുണിന്റെ അടുത്ത് പോകുവാ എന്ന് പറഞ്ഞു എഴുന്നേറ്റു.
വരുൺ : "എന്നാടി പോവുന്നെ?"
കൊച്ചു :"വയ്യ ചേട്ടായി! നല്ല ക്ഷീണം. "
വരുൺ :"ഇവരൊക്കെ ഇപ്പൊ ഇറങ്ങും, നീ നിക്ക്. നാളെ സാറ്റർഡേ അല്ലെ! ഇന്നിവിടെ കൂടാം. അന്നയും ഉണ്ടല്ലോ. "
കൊച്ചു :"അവരൊക്കെ ഇവിടെ കാണും ചേട്ടായി. ഞാൻ ചെന്ന് കിടക്കട്ടെ. കുറച്ചു കഴിഞ്ഞു ശരി ആകുവാണെങ്കിൽ ഞാൻ വരാം."
അമൻ :"എന്ന ശരി! പോയി ഒന്ന് കുളിച്ചൊക്കെ നിക്ക്. അപ്പോഴേക്ക് നീ ഓക്കേ ആവും. വന്നവരൊക്കെ ഇറങ്ങി കഴിയുമ്പോ ഞങ്ങൾ വന്നു വിളിച്ചോളാം. നീ ചെല്ല്."
കൊച്ചു ഇഷാനെ ഒന്ന് നോക്കിയിട്ടു അവളുടെ ഫ്ലാറ്റിലേക്ക് പോയി. അവൾ പോവുന്നത് കണ്ടു പൊന്നുവും പുറകെ പോയി.
Loading...
അവൾ പോവുന്നത് കണ്ടപ്പോ ഇഷാൻ മിയയെ തള്ളി മാറ്റി അനിരുദ്ധിന്റെ അടുത്തേക്ക് ചെന്നു.
ഇഷാൻ :"കണ്ടാ! അവൾക്കു ഇഷ്ടപ്പെടുന്നില്ല ഞാൻ വേറെ ആരോടെങ്കിലും ക്ലോസ് ആവുന്നത്. കണ്ടോ അവൾക്കു ദേഷ്യം വന്നു മുഖം ഒക്കെ ചുവന്നത്."
അനിരുദ്ധ് ഒന്നും മിണ്ടാതെ അവനെ ദേഷ്യത്തോടെ നോക്കി നിന്നു.
ഇഷാൻ :"എന്താടാ? " ഇഷാൻ പതിയെ അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് ചോദിച്ചു.
അനിരുദ്ധ് :"നിന്നോട് ഞാൻ പല തവണ പറഞ്ഞതാ വേണ്ട വേണ്ടാ ന്നു. ഇപ്പൊ ഒക്കെ കുളം ആക്കിയപ്പോ സമാധാനം ആയല്ലോ?"
ഇഷാൻ :"ഏഹ്? എന്ത് കുളം ആയി?" ഇഷനൊന്നും മനസ്സിലായില്ല.
അനിരുദ്ധ് :"എടാ അലവലാതി. .. അവൾ മനസ്സുമാറി നിന്നോട് സംസാരിക്കാൻ ഇരുന്നത്. അപ്പോഴാ അവന്റെ ഒലക്കമേലെ ഒരു flirting! ഇപ്പൊ സമാധാനം ആയല്ലോ."
ഇഷാൻ ഞെട്ടി. താൻ എന്തിനു വേണ്ടി ആണോ ഈ തന്നംത്തരവൊക്കെ കാണിച്ചേ, അത് നൈസ് ആയിട്ട് തനിക്കു തന്നെ പണി ആയിരിക്കുന്നു. അവനു അവനോടു തന്നെ ദേഷ്യം വന്നു.
അവൻ കൊച്ചുവിന്റെ ഫ്ലാറ്റിലേക്ക് പോവാൻ തുടങ്ങിയപ്പോ അവരുടെ ഫ്രണ്ട് ഇറങ്ങുവാനെന്നു പറഞ്ഞു വന്നു. മിയയും അപ്പൊ വന്നു അവന്റെ കയ്യിൽ പിടിച്ചു. ഇഷാൻ ദേഷ്യത്തിൽ അവളെ നോക്കി.
മിയ :"ഇഷാൻ, എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യാവോ?"
ഇഷാൻ :"ഡാ ഗോകുലേ, നിങ്ങൾ പോവുമ്പോ ധാ ഇവളെ ഒന്ന് വീട്ടിലാക്കിയേക്കു." അവൻ അവന്റെ കൂട്ടുകാരനോട് പറഞ്ഞു.
മിയ :"ഇഷാൻ, താൻ ഡ്രോപ്പ് ചെയ്യില്ലേ ?" അവൾ അവനെ നോക്കി കൊഞ്ചിക്കൊണ്ടു ചോദിച്ചു.
ഇഷാൻ :"പോന്ന് മോളെ! നീ ആദ്യം കുറച്ചങ്ങോട്ടു മാറി നിന്നെ. 2 കാര്യം നിന്നോട് ഞാൻ പറയാം. 1. നിന്നോട് എനിക്ക് ഒരു പ്രേമവും ഇല്ല ഒരു മണ്ണാങ്കട്ടയും ഇല്ല. 2. നീ ഞങ്ങളുടെ ക്ലാസ്സിലെ 2 പേരെ നല്ല ഭംഗി ആയി തെക്കോട്ടിച്ചെന്നു കേട്ടപ്പോ നിനക്കിട്ടു ഒരു പണി തരാൻ ആണ് ഞാൻ നിന്നോട് അടുത്ത് ഇടപഴകിയതു. പക്ഷെ, അതിനു വേണ്ടി പോലും നിന്റെ അടുത്ത് നില്ക്കാൻ എനിക്ക് തോന്നുന്നില്ല. എന്തൊരു വെറുപ്പീരാണ്! പിന്നെ എനിക്ക് അല്ലാതെ കുറച്ചു ആവശ്യവും ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോ. സോ, ധാ ഇനി തൊട്ടു എന്റെ അടുത്ത് ഒലിപ്പിക്കാൻ വന്നാ, മുഖം അടിച്ചു പൊളിക്കും ഞാൻ. മാനസിലായല്ലോ?"
അവിടെ കൂടെ നിന്നിരുന്നവരുടെ ഒക്കെ മുഖത്തു ഒരു ചിരി വിരിഞ്ഞു. എല്ലാവര്ക്കും അവളുട സ്വഭാവം അറിയാം ആയിരുന്നു. ആദ്യമായി ആണ് മിയയ്ക്കു ഇങ്ങോട്ടു ഒരു പണി കിട്ടുന്നത്. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി.
ഇഷാന്റെ ക്ലാസ്സ്‌മേറ്റ് അരുൺ ഇറങ്ങുന്ന വഴി ഇഷാന്റെ കൈ പിടിച്ചിട്ടു പറഞ്ഞു,"പൊന്നളിയാ, താങ്ക്സ്! പണ്ടവൾ എന്നെ തേച്ചൊട്ടിച്ചപ്പോ ഞാൻ ആഗ്രഹിച്ചതാ അവൾ ഇങ്ങനെ നിക്കുന്നത് ഒന്ന് കാണണം എന്ന്. ഇന്ന് അത് നടന്നു. താങ്ക്സ് a lot, man!" അതും പറഞ്ഞു അവർ ഇറങ്ങി.
എല്ലാവരും പോയതും ഇഷാൻ കൊച്ചുവിന്റെ ഒക്കെ ഫ്ലാറ്റിന്റെ ഡോറിൽ പോയി തട്ടി. 2-3 തവണ മുട്ടി കഴിഞ്ഞപ്പോ പൊന്നു വന്നു ഡോർ തുറന്നു.
ഇഷാൻ :"പൊന്നു, കൊച്ചു എവിടെ ?"
പൊന്നു പുറത്തേക്കിറങ്ങി അവളുടെ പുറകിൽ ഡോർ അടച്ചു.
പൊന്നു :"ചേട്ടായി ഇപ്പൊ അവളെ കാണണ്ട. നാളെ സംസാരിക്കാം. ഇപ്പൊ സംസാരിച്ചാൽ കാര്യങ്ങൾ വഷളാവുകയേ ഉള്ളു. "
ഇഷാൻ :"പൊന്നു. .. എടാ ഞാൻ സോറി പറയാം അവളോട്. പ്ളീസ്!"
പൊന്നു :"ചേട്ടായി അവളെ നല്ലോണം അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. അവൾക്കു വാശി കയറിയാൽ എന്താ ചെയ്യുന്നേ എന്നോ പറയുന്നേ എന്നോ ഒരു ബോധവും കാണില്ല. ഇപ്പൊ സംസാരിച്ചിട്ട് കാര്യം ഇല്ല. നാളെ സംസാരിച്ചാൽ മതി. ഇപ്പൊ ചേട്ടായി ചെന്ന് ഉറങ്ങു. ഞാൻ സംസാരിച്ചോളവും അവളോട്. "
ഇഷാൻ മനസില്ലാ മനസോടെ അവന്റെ ഫ്ലാറ്റിലേക്ക് പോയി.
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
(തുടരും...)
രചന: സെഹ്‌നസീബ്
