തറവാടിന്റെ മുറ്റത്തു കാർ വന്നു നിന്നു... ആദ്യം സേതുവും അരുന്ധതിയും പുറത്തേക്ക് ഇറങ്ങി... വരുന്നത് വിളിച്ചു പറഞ്ഞത് കൊണ്ടു സേതുവിന്റെ അനിയനും കുടുംബവും രാവിലെ തന്നെ അവിടെക്ക് വന്നിരുന്നു... അനിയത്തിയും കുടുംബവും അവിടെ തന്നെ ആയിരുന്നു.....
കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ എല്ലാവരും മുറ്റത്തേക്കു ഇറങ്ങി വന്നു..... നിരഞ്ജൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.... മുത്തശ്ശി വന്നു നിരഞ്ജനെ കെട്ടിപിടിച്ചു...
ഞങ്ങളെ ഒക്കെ അറിയിക്കാതെ കല്യാണം കഴിച്ചു അല്ലെ പോലീസേ....
ഞാൻ മുൻപേ മുത്തശ്ശിയോടെ പറഞ്ഞത് അല്ലെ... എന്റെ ഇഷ്ടം....
അവൻ എല്ലാവരെയും ഒന്ന് നോക്കി, രണ്ടു മുഖങ്ങളിൽ ഒഴികെ ബാക്കി എല്ലായിടത്തും സന്തോഷം ആണ് കാണാൻ കഴിഞ്ഞത്.. മനഃപൂർവം അവൻ ആ മുഖങ്ങൾ അവഗണിച്ചു കൊണ്ടു നിന്നു..
അല്ല രഞ്ജു..... മോള് എവിടെ... ഇവിടെല്ലാർക്കും കാണാൻ ധൃതിയായി......
നിരഞ്ജൻ കുനിഞ്ഞു കാറിലേക്ക് നോക്കി... വൈക വല്ലായ്മയോടെ നീലുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു ഇരിക്കുകയാണ്... നീലു അവൻ നോകുന്നത് കണ്ടു വേഗം ഇറങ്ങി.....
നിരഞ്ജൻ വൈകയ്ക്ക് നേരെ കൈ നീട്ടി... അവൾ വേഗം തന്നെ ഇറങ്ങി വന്നു.... എല്ലാവരുടെയും കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞു അവൾ നിരഞ്ജന്റെ പുറകിലെക്ക് മാറി നിന്നു...
കാശി... വാ.......
നിരഞ്ജൻ അവളെ പിടിച്ചു മുന്നോട്ട് നിർത്തി..... അവളെ കണ്ടു മുത്തശ്ശിയുടെ കണ്ണുകൾ വിടർന്നു...
ആഹാ..... മോളെ പേര് കാശി എന്നാണോ...
അല്ല മുത്തശ്ശി... വൈകാശി... അതാ ഏടത്തിയുടെ പേര്.... കാശി എന്ന് ഏട്ടൻ വിളിക്കുന്നതാ.. എല്ലാരും വൈക എന്ന വിളിക്കുക...
നീലു നിരഞ്ജനെ നോക്കികൊണ്ട് പറഞ്ഞു... നിരഞ്ജനും വൈകയും മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അനുഗ്രഹം വാങ്ങി അകത്തേക്ക് കയറി...
സുകന്യ അവളെ ചൂഴ്ന്നു നോക്കുന്നത് കണ്ടു നീല വൈകയേ കാലിൽ ചവിട്ടി...
ഹൂ.... അമ്മേ....
Loading...
വൈക പെട്ടന്ന് കാൽ മാറ്റി അവളെ നോക്കി... നീലു അവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു...
അതേ... ആ നില്കുന്ന സാധനം ആണ് സുകന്യ.. ഏട്ടനെ മുറുക്കെ പിടിച്ചു വച്ചോ.. കൈവിട്ടു പോകണ്ട....
ഓ.. അങ്ങനെ ഒന്നും പോകുല മോളേ... ഇങ്ങേരു ഉടുമ്പു അല്ലെ... ഞാൻ ചത്താലും പിടി വിടില്ലെന്ന തോന്നുന്നത്...
വൈക നീലുവിന്റെ ചെവിയിൽ ആയി പറഞ്ഞു... നീലു ചിരിച്ചു കൊണ്ടു നിരഞ്ജനെ നോക്കി, അവൻ എല്ലാവരോടും ആയി സംസാരത്തിൽ ആണ്...
അച്ഛാ... വൈഗയുടെ അച്ഛൻ അച്ഛന്റെ സ്റ്റുഡന്റ് ആയിരുന്നു... വേണുഗോപാൽ... ഓർമ ഉണ്ടോ..
ആണോ സേതു... വൈകുണ്ഠത്തിലെ ആണോ...
അതേ അച്ഛാ.....
സേതു ചിരിച്ചു കൊണ്ടു വൈകയേ നോക്കി.... മുത്തശ്ശൻ അവളെ കൈകാട്ടി അടുത്തേക്ക് വിളിച്ചു.. അവളെ ചേർത്ത് പിടിച്ചു.....
അപ്പോൾ എന്റെ വേണുവിന്റെ മോളാണോ.... എന്തായാലും മുത്തശ്ശന് സന്തോഷം ആയി..... രഞ്ജു മോൻ മൂക്കും കുത്തി വീണത് വെറുതെ ആയില്ല അല്ലെ സേതു....
സേതു ചിരിച്ചു കൊണ്ടു നിരഞ്ജനെ നോക്കി.. അവൻ വൈകയേ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു...
എന്താ ഈ കുട്ടീടെ പേര് പറഞ്ഞേ... കാശിയോ...
കാശി അല്ല ചിറ്റേ... വൈകാശി.....
നിരഞ്ജൻ വനജയോടായി പറഞ്ഞു... സേതുവിന്റെ അനിയന്റെ രണ്ടു മക്കളും വനജയുടെ ഇളയ മോനും കൂടി അപ്പോഴേക്കും വൈകയുമായി കമ്പനി ആയി... സുകന്യ അവളെ ദേഷ്യത്തോടെ നോക്കി ദഹിപ്പിക്കുന്നുണ്ട്....
അതെന്താ മോനെ.... കൊച്ചു തമിഴത്തി ആണോ.. പേര് എന്താ അങ്ങനെ... എന്റെ മോൾടെ പോലെ നല്ല പേരൊന്നും കിട്ടിയില്ലേ...
നീലു ഉറക്കെ ചിരിച്ചു കൊണ്ടു വൈകയേ നോക്കി.... അവൾ ആണെങ്കിൽ ഇവരെന്താ ഇങ്ങനെ എന്ന മട്ടിൽ വനജയെ നോക്കുകയാണ്....
ചിറ്റേ... ഏടത്തി മലയാളി തന്നെ ആണ്.... വൈകുണ്ഠം ഗ്രൂപ്പിന്റെ ഓണറുടെ മകൾ ആണ് ഏടത്തി.. മതിയോ.. ഇനിയും വല്ലതും അറിയാനുണ്ടോ.... വയസ്സ് 19... ഡിഗ്രി സെക്കന്റ് ഇയർ കഴിഞ്ഞു.... പോരെ...
പറഞ്ഞു കഴിഞ്ഞു നീലു ഒളി കണ്ണിട്ട് നിരഞ്ജനെ നോക്കി...അവൻ വാ പൊത്തി നില്കുനുണ്ട്... അരുന്ധതി നീലുവിനെ നോക്കി കണ്ണുരുട്ടി...
നീലു... മതി.... അകത്തേക്ക് മോളെയും വിളിച്ചു പോ...
വാ ഏടത്തി.....
Loading...
വൈക നീലുവിന്റെ കൂടെ അകത്തേക്ക് കയറി പോയി, കൂടെ ബാക്കിയുള്ള കുട്ടികളും...... മുകളിലേ നിലയിലെ വരാന്തയിൽ അവർ ഇരുന്നു.....
യ്യോ... ഈ ചേച്ചിടെ മുടിയെന്താ ഇങ്ങനെ..... എന്തായാലും അടിപൊളി ആയിട്ടുണ്ട്...
കളർ ചെയ്തതാ മോളേ...
സേതുവിന്റെ അനിയന്റെ മകളായ മീനുകുട്ടിയെ ചേർത്ത് പിടിച്ചു കൊണ്ടു വൈക പറഞ്ഞു.... ഇളയ കുട്ടിയായ നന്ദുട്ടൻ അവളെ നാണത്തോടെ നോക്കി നിന്നു.. അത്കണ്ടു വൈക അവനെ അടുത്തേക്ക് വിളിച്ചു...
എടാ... കള്ളാ... എത്രയിലാടാ നീ......
അവൻ നാണം കുണുങ്ങിയാ ചേച്ചി.... ഫിഫ്ത്തിൽ ആണ്... എന്റെ സ്കൂളിൽ തന്നെയാ...
ആണോടാ ചക്കരേ...
വൈക അവനെ ചേർത്ത് പിടിച്ചു... സുകന്യയുടെ അനിയൻ അവളുടെ അടുത്ത് വന്നു ഇരുന്നു...
എന്താടാ കുട്ടാ... നിന്റെ പേര്.....
അപ്പൂസ്.....
അവൻ ചിരിച്ചു കൊണ്ടു അവളെ നോക്കി... നീലു അവളെ അത്ഭുദത്തോടെ നോക്കി... എത്ര പെട്ടന്ന് ആണ് വൈക അവരോടു കമ്പനി ആയതു എന്നോർത്ത്...
നിരഞ്ജൻ വൈഗയുടെ അടുത്തേക്ക് വരാനായി ഗോവണി കയറി വരുമ്പോൾ ആണ് സുകന്യ അവന്റെ കൂടെ ഓടി വന്നത്... അവർ രണ്ടു പേരും കൂടി മുകളിലെക്ക് കയറി....
രഞ്ജു ഏട്ടൻ എന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല...
എങ്ങനെ......
നിരഞ്ജൻ സംശയഭാവത്തിൽ അവളെ നോക്കി...
ആ പെണ്ണിനെ കേറി കെട്ടിയത്... ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ... എന്നെ മോഹിപ്പിച്ചിട്ട്....
സുകന്യ കണ്ണുകൾ തുടച്ചു കൊണ്ടു അവന്റെ കൈകൾ പിടിച്ചു....
നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ്.... എനിക്ക് താല്പര്യം ഇല്ലാത്തത് എന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കിയപ്പോൾ ഞാൻ എതിർത്തു...
സുകന്യ... എനിക്ക് കാശിയെ ആയിരുന്നു ഇഷ്ടം...
അന്നും നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്റെ മനസ്സിൽ അവൾക്കേ സ്ഥാനം ഉള്ളു എന്ന്...
സുകന്യയുടെ കൈകൾ വിടുവിച്ചു കൊണ്ടു നിരഞ്ജൻ വരാന്തയിലേക്ക് നടന്നു.... വൈകയേ അവിടെ കണ്ട സുകന്യ നിരഞ്ജന്റെ കയ്യിൽ പെട്ടന്ന് കയറി പിടിച്ചു കൊണ്ടു അവനോട് ഒട്ടി നടന്നു... നിരഞ്ജൻ കൈ വിടുവിക്കാൻ നോക്കിയിട്ടും അവൾ വിട്ടില്ല....
വൈകയേ പുച്ഛഭാവത്തിൽ നോക്കികൊണ്ടു സുകന്യ അവരുടെ അടുത്തേക്ക് നടന്നു.... വിളറിയ ചിരിയോടെ വൈകയേ നോക്കി കൊണ്ടു നിരഞ്ജൻ നിന്നു.... അവളുടെ മുന്നിൽ ഒരു സീൻ ആക്കണ്ട എന്ന് കരുതി അവൻ മിണ്ടാതെ നിന്നു...
വൈകയ്ക്ക് അവന്റെ മുഖം കണ്ടു ചിരി വന്നു... അവൾ എന്നാൽ അവരെ മൈൻഡ് ആക്കാതെ കുട്ടികളുമായി സംസാരിച്ചു കൊണ്ടിരിന്നു.സുകന്യയ്ക്ക് അത് കണ്ട് ദേഷ്യം വന്നു.. അവൾ നിരഞ്ജന്റെ കൈ വിട്ടു നീലുവിന്റെ അടുത്തായി ഇരുന്നു...
അല്ല... നിങ്ങൾ ലവ് മാര്യേജ് ആണെന്നല്ലേ പറഞ്ഞേ... എന്നിട്ട് വൈകാശിക്ക് രഞ്ജു ഏട്ടനോട് അത്രക്ക് അറ്റാച്മെന്റ് ഇല്ലല്ലോ....
സുകന്യ അടുത്ത പടക്കം പൊട്ടിച്ചു.... വൈകയേ നോക്കിയപ്പോൾ അവൾ നിരഞ്ജനെ നോക്കികൊണ്ടു ഇരിക്കുന്നുണ്ട്....
ഏയ്... അങ്ങനെ ഒന്നും ഇല്ലല്ലോ സുകന്യ... ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലാ... അല്ലെ ഏട്ടാ....
നിരഞ്ജന്റെ അടുത്തേക്ക് നീങ്ങി നിന്നു അവന്റെ കൈകളിൽ കൈ കോർത്തു കൊണ്ടു അവൾ അവനെ നോക്കി.. അവളുടെ ഏട്ടൻ വിളിയിൽ കിളി പോയി നിൽക്കുന്ന നിരഞ്ജനെ കണ്ടു അവൾ ചിരി അമർത്തി പിടിച്ചു.... നീലു ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന രീതിയിൽ ചിരി കടിച്ചു പിടിച്ചു നില്പുണ്ട്......
സുകന്യയുടെ മുഖം വലിഞ്ഞു മുറുകി.. അത് കണ്ടു നിരഞ്ജൻ വൈകയേ ഇടുപ്പിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു...
അതേ... നിനക്ക് അങ്ങനെ തോന്നിയെങ്കിൽ, നിന്റെ കണ്ണിന്റെ കുഴപ്പം ആണ്.. അല്ലെ കാശി...
ആ അതേ ഏട്ടാ...ഞങ്ങൾ തമ്മിൽ നല്ല മാച്ച് അല്ലെ സുകന്യ...
അവനോട് ഒന്നുകൂടി ചേർന്നു നിന്നുകൊണ്ടു വൈക അവളെ നോക്കി... നീലുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു.... നിരഞ്ജൻ ഒരു ചിരിയോടെ അവളെ മുന്നിലേക്ക് നിർത്തി വയറിലൂടെ കൈ ചുറ്റി കൊണ്ടു താടി അവളുടെ തോളിൽ മുട്ടിച്ചു നിന്നു.... കാലിൽ നിന്നും ഒരു തരിപ്പ് അവളിലേക്ക് പടർന്നു കയറി....
അതു കണ്ടപാടെ സുകന്യ മുഖം വീർപ്പിച്ചു കൊണ്ടു താഴേക്ക് പോയി.... നീലു കുട്ടികളെയും വിളിച്ചു കൊണ്ടു അപ്പുറത്തേക്കും..
അവൾ പോകുന്നത് കണ്ടു വൈക തല ചരിച്ചു നിരഞ്ജനെ നോക്കി...
അതേ... ഞാനും......
മ്മ്......
എനിക്ക് പോണം.....
വൈക അവന്റെ കൈ വിടുവിക്കാൻ നോക്കി... നിരഞ്ജൻ പിടി വിടാതെ പുറകിലേക്ക് നടന്നു ചുമരിൽ ചാരി നിന്നു.....
പോകണോ... എങ്ങോട്ട്......
അത്... നീലു........
അവൻ അവളെ അഭിമുഖം ആയി നിർത്തി, അവളുടെ രണ്ടു തോളിലും കൈ വച്ചു.... അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു.. അവന്റെ കണ്ണുകളുടെ തീഷ്ണത താങ്ങാൻ അവൾക്കു ശക്തി ഉണ്ടായില്ല.. തല താഴ്ത്തി നിൽക്കുന്ന വൈകയേ നിരഞ്ജൻ പ്രേമപൂർവ്വം നോക്കി...
നിനക്ക് പോകണോ....
മ്മ്......
മൂളാതെ പറയ്....... പോണോ......
വേണം........
അവൻ അവളുടെ മേലുള്ള പിടി വിട്ടു മാറി നിന്നു......
മ്മ്...ഇനി പൊക്കോ....
നിരഞ്ജനെ ഒന്ന് നോക്കി വൈക പോകാനായി തിരിഞ്ഞു.... നിരഞ്ജൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അപ്രതീക്ഷിതമായതിനാൽ അവന്റെ നെഞ്ചിൽ ഇടിച്ചു അവൾ വീണു.... നിരഞ്ജൻ അവളെ മുറുകെ പുണർന്നു..... അവൾ മുഖമുയർത്തി അവനെ നോക്കി... അവന്റെ കണ്ണുകളിൽ നിറഞ്ഞ വികാരം വൈകയേ വല്ലാതെ ഉലച്ചു...
ദൈവമേ... പണി പാളി.... എസ്‌കേപ്പ് വൈകാ....
അവന്റെ പിടി വിടുവിക്കുവാനായി അവൾ ശ്രമിക്കും തോറും പിടി മുറുകി വന്നു...... വൈക മുഖം ഉയർത്തി അവനെ നോക്കി... ആ നിമിഷത്തിൽ നിരഞ്ജന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു..... കണ്ണു തള്ളി വൈക നിന്നു..... നിരഞ്ജന്റെ ചുംബനത്തിൽ അലിഞ്ഞു പോകും എന്ന് തോന്നിയ നിമിഷം വൈക രണ്ടു കൈകൊണ്ടും അവന്റെ പുറത്തിനിട്ടു ഇടിക്കാൻ തുടങ്ങി......
നിരഞ്ജൻ അവളുടെ കീഴ്ചുണ്ടിൽ പല്ലുകൾ താഴ്ത്തി...... വൈകയുടെ കാലുകൾ അറിയാതെ തന്നെ പൊങ്ങി, അവളുടെ വിരലുകൾ നിരഞ്ജന്റെ മുടിയിഴകളിൽ മുറുകി... ഒരു നിമിഷം അവളും ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു........
കുറച്ചു സമയത്തിന് ശേഷം നിരഞ്ജൻ അവളെ മോചിപ്പിച്ചു കൊണ്ടു അവളുടെ ഇടുപ്പിൽ കൈ അമർത്തി.... കാതോരം മൊഴിഞ്ഞു....
താങ്ക്സ്.......... മോളേ...........കാശി....
അവന്റെ നിശ്വാസത്തിന്റെ ചൂടിൽ കണ്ണുകൾ മുറുക്കെ അടച്ചു കൊണ്ടു ചുമരിൽ ചാരി അവൾ നിന്നു..... നിരഞ്ജൻ അവളുടെ മേലുള്ള പിടി വിട്ടു അവന്റെ കൈ കൊണ്ടു അവളുടെ ചുണ്ടുകൾ തുടച്ചു,ശേഷം അവിടെ നിന്നും താഴേക്കു പോയി......
പറഞ്ഞറിയിക്കാനാകാത്ത ആദ്യാനുഭൂതിയുടെ നിർവൃതിയിൽ വൈക നിന്നു..... പതുക്കെ അവൾ ചുണ്ടുകൾ ഒന്ന് തലോടി....ശേഷം പുഞ്ചിരിച്ചു കൊണ്ടു താഴേക്ക് പോയി.....
താഴേക്കു എത്തുമ്പോൾ എല്ലാവരും ഉച്ചയൂണ് കഴിക്കാൻ റെഡി ആക്കുകയായിരുന്നു... വൈക ആരെയും കാണാത്തത് കൊണ്ട് അടുക്കളയിലേക്ക് നടന്നു.... അരുന്ധതിയെ പോയി ബാക്കിൽ നിന്നും കെട്ടിപിടിച്ചു...ഇതു കണ്ടു കൊണ്ടാണ് വനജ അങ്ങോട്ടേക്ക് വന്നത്.....
ഓ.. വന്നു കേറിയപ്പോൾ തന്നെ അമ്മായിഅമ്മയെ കുപ്പിയിൽ ആക്കിയോ......
അവരുടെ വാക്ക് കേട്ട് പെട്ടന്ന് വൈക അരുന്ധതിയെ വിട്ട് മാറി നിന്നു.... അരുന്ധതി അവളെ ചേർത്ത് പിടിച്ചു കൊണ്ട് വനജയെ നോക്കി....
വനജേ... അനാവശ്യകാര്യങ്ങൾ പറയണ്ട.. ഞാൻ ഇവൾക്ക് അമ്മ തന്നെയാ... എന്റെ നീലുവിനെ പോലെ മാത്രമേ ഇവളെ കണ്ടിട്ടുള്ളു...
രഞ്ജു വന്നു പറയുമ്പോൾ ഒക്കെ ഒരു നോക്ക് മോളേ കാണാൻ കൊതിച്ചിട്ടുണ്ട്.... അന്ന് മുതൽ കാണുന്നതാ മനസ്സിൽ എന്റെ മകളായി....
അരുന്ധതി അവളുടെ നെറുകയിൽ തലോടി കൊണ്ടു പറഞ്ഞു.. അത് കേട്ട് വനജ ഒന്നും മിണ്ടാതെ പാത്രം എടുത്തു പുറത്തേക്ക് പോയി....
ഈ ഏടത്തി ഇപ്പോളും ഇങ്ങനെയാ... കുറ്റം കണ്ടുപിടിക്കാൻ മിടുക്ക് ആണ്...
സേതുവിന്റെ അനിയൻ ഗിരിയുടെ ഭാര്യ മായ അവളോട് ആയി പറഞ്ഞു.....
വൈക അവരെ നോക്കി ചിരിച്ചു കൊണ്ടു ഉമ്മറത്തേക്ക് നടന്നു..... നിരഞ്ജൻ അവിടെ മുത്തശ്ശനോടും മുത്തശിയോടും സംസാരിച്ചു കൊണ്ടു ഇരിക്കുന്നത് കണ്ടു അവൾ തല താഴ്ത്തി കൊണ്ടു നീലുവിന്റെ അടുത്തേക്ക് പോയി......
നീലുവും സുകന്യയും കുട്ടികളും കുറച്ചു മാറി പടിയിൽ ആയി ഇരിക്കുന്നുണ്ടായിരുന്നു... അവൾ ചെന്നു അവരുടെ കൂടെ ഇരുന്നു....
അയ്യോ... ഇതെന്താ ഏടത്തി....
വൈകയുടെ ചുണ്ടിലേക്ക് കൈ ചൂണ്ടി കൊണ്ട് നീലു ചോദിച്ചു... എന്താ എന്ന രീതിയിൽ അവളെ നോക്കികൊണ്ടു വൈക ചുണ്ടിൽ കൈകൊണ്ടു തുടച്ചു നോക്കി.....
അയ്യോ....
കയ്യിൽ ചോര കണ്ടു അവൾ അറിയാതെ ശബ്ദം ഉയർന്നു... അത് കേട്ട് നോക്കിയ നിരഞ്ജനെ നോക്കാൻ കഴിയാതെ വൈക തലതാഴ്ത്തി..... നീലുവിനു കാര്യം മനസിലായത് കൊണ്ട് അവൾ പിന്നെ ഒന്നും ചോദിച്ചില്ല... സുകന്യ വൈകയേ നോക്കി ദഹിപ്പിച്ചു എണീറ്റു പോയി...... നിരഞ്ജൻ മുത്തശ്ശിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് എണീറ്റു വൈഗയുടെ അടുത്ത് വന്നിരുന്നു...
അപ്പോഴേക്കും മായ വന്നു എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു.....വൈകയും നിരഞ്ജനും അടുത്തടുത്ത് ആയാണ് ഇരുന്നത്..... വൈകയ്ക്ക് നിരഞ്ജനെ ഫേസ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു..... എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ടു ഭക്ഷണം കഴിച്ചു എഴുന്നേറ്റു......
കുറച്ചു സമയം എല്ലാവരും കൂടി ഉമ്മറത്തു ഇരുന്നു സംസാരിച്ചിരുന്നു... വൈകയ്ക്ക് ഹെവി ലഞ്ചും യാത്രയും ഒക്കെ കാരണം ഉറക്കം വരാൻ തുടങ്ങിയിരുന്നു... നീലുവിന്റെ മേലേക്ക് കണ്ണുകൾ അടഞ്ഞു അവൾ ചാരി കിടന്നു.... ഉറങ്ങിപ്പോയി....
അല്ല... ഏടത്തി... ഈ കുട്ടി എന്താ മുടി ഇങ്ങനെ കളർ ആക്കിയിരിക്കുന്നെ.....
അത് മോള് മുന്നേ തന്നെ ചെയ്തതാ വനജേ....
എന്നാലും..... അത് ഒരു ഭംഗിയും ഇല്ലാ ഏടത്തി.....
മുഖം കോട്ടി കൊണ്ടു വനജ സുകന്യേ നോക്കി.. അവൾ നിരഞ്ജനെ പുച്ഛത്തോടെ നോക്കി.
ചിറ്റേ... ഏട്ടൻ പറഞ്ഞിട്ടാ ഏടത്തി കളർ ചെയ്തേ.. പിന്നെ അതൊക്കെ ഇപ്പോൾ ഫാഷൻ അല്ലെ.....
അല്ലെ ഏട്ടാ.....
ആ.. ആ... അതേ... ഞാൻ പറഞ്ഞിട്ട് തന്നെയാ....
നിരഞ്ജൻ ഒരുവിധത്തിൽ പറഞ്ഞു ഒപ്പിച്ചു.... നീലു അപ്പോഴാണ് അവളുടെ തോളിൽ തലവച്ചു ഉറങ്ങുന്ന വൈകയേ ശ്രദ്ധിച്ചത്......
ഏട്ടാ.. ഏടത്തി ഉറങ്ങി...... ദേ വേണേൽ പിടിച്ചോ... അല്ലേൽ ഇപ്പോൾ വീഴും...
നിരഞ്ജൻ എഴുനേറ്റു വന്നു നീലുവിന്റെ അരികെ നിന്നും അവളെ ചേർത്ത് അവനിലേക്ക് അടുപ്പിച്ചു... മുത്തശ്ശിയും മുത്തശ്ശനും പരസ്പരം നോക്കി ചിരിച്ചു...
സേതു... രഞ്ജുന് വൈകമോളേ ജീവൻ ആണല്ലേ....
അതേ അച്ഛാ.... കൈ വിട്ടു പോകേണ്ടത് ആയിരുന്നല്ലോ... വൈക മോളെ കിട്ടിയതിൽ പിന്നെ ആണ് ഇവനെ ഒന്ന് ചിരിച്ചു കണ്ടത് തന്നെ....
അരുന്ധതി ചിരിച്ചു കൊണ്ടു സേതുവിനെ നോക്കി.... അവർക്ക് നല്ല സന്തോഷം ആയിരുന്നു.... നിരഞ്ജനെ നോക്കിയപ്പോൾ അവൻ അവരെ നോക്കി പുഞ്ചിരിച്ചു...
മോളുടെ കല്യാണം ഫിക്സ് ആയി എന്നറിഞ്ഞപ്പോൾ തന്നെ അവൻ ആകെ വിഷമത്തിൽ ആയി... ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ തന്നെ പോകണ്ട എന്നൊക്കെ വച്ചിരുന്നത് ആണ്... ഞങ്ങളുടെ നിർബന്ധം കൊണ്ടു മാത്രം ആണ് അവൻ അന്ന് പോയത് തന്നെ...
Loading...
പിന്നെ ഇവളുടെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് വന്നു.... ആരോടും മിണ്ടാതെ റൂമിൽ തന്നെ ഇരിപ്പായിരുന്നു.. ഒടുവിൽ വിഷ്ണു വന്നു കല്യാണത്തിന് ഇവനേം കൊണ്ടു പോയി....
ഭഗവതി കടാക്ഷിച്ചു ആ കല്യാണം മുടങ്ങി...അല്ലേൽ രഞ്ജു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു.....
ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്ന വൈകയേ കൈകളിൽ കോരി എടുത്തു നിരഞ്ജൻ കാറിന്റെ അടുത്തേക്ക് നടന്നു.... അവളെ ഡോർ തുറന്നു അകത്തേക്ക് ചാരി ഇരുത്തി...
അമ്മേ... പോകാം.......
നിരഞ്ജൻ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... സേതുവും അരുന്ധതിയും നീലുവും കൂടി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി..... മുത്തശ്ശിയും മുത്തശ്ശനും നിറഞ്ഞ മനസോടെ അവരെ യാത്ര ആക്കി...
തുടരും... ♦️
രചന: ചാരുവർണ്ണ
