അങ്ങനെ കൊച്ചുവും ആയുള്ള പ്രശ്നങ്ങൾ ഒക്കെ സോൾവ്ആക്കി ഇഷനൊക്കെ തിരിച്ചു അവരുടെ ഫ്ലാറ്റിൽ എത്തുമ്പോ സമയം 11 അവരായിരുന്നു. അന്ന് രാത്രി ഹാഷിമിന് birthday സർപ്രൈസ് കൊടുക്കുന്നുണ്ട്. സാധാരണ ഇടിയും തൊഴിയും വെള്ളമടിയും ആണ് പതിവ്, പക്ഷെ ഇത്തവണ മെഹ്രുവിന്റെ സ്പെഷ്യൽ റിക്വസ്റ്റ് പ്രകാരം ഒരു കൊച്ചു കേക്ക് കട്ടിങ് പ്ലാൻ ചെയ്തിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു അവർ ഫ്ലാറ്റിലേക്ക് കയറുമ്പോ വരുൺ ചോദിച്ചു, "ഡാ, നീ ഒക്കെ ഇതെവിടെ ആയിരുന്നു? ഫോണിൽ വിളിച്ചപ്പോ എല്ലാത്തിന്റേം ഫോൺ ഇവിടെ. "
"ഒന്നും പറയണ്ടളിയാ... ദേ ഇവൻ കയറി ലവന്റെ പെണ്ണിനെ ചാമ്പി." അനുവിനെയും ഇഷാനെയും ചൂണ്ടി കാണിച്ചുകൊണ്ട് റയാൻ പറഞ്ഞു.
വരുൺ ഞെട്ടി, "ഏഹ്! എന്ത് കാര്യത്തിന് ? അല്ലാ. .. സ്വന്തം പെണ്ണിനെ കേറി ഒരുത്തൻ തല്ലിയിട്ടും ഇവനെന്തിനാണ് ഈ ചിരിച്ചോണ്ട് നിക്കുന്നത്? " ഇഷാന്റെ മുഖത്തെ ചിരിയുടെ കാര്യം ആണ് അവൻ ഉദ്ദേശിച്ചതു.
Loading...
"അവൻ ചിരിക്കുവല്ലോ... ചിരിക്കാണല്ലോ! ഒക്കെ ഒപ്പിച്ചും വച്ചു, എന്നെ എന്റെ പെണ്ണിന്റേം, ഇവന്റെ പെണ്ണിന്റേം മാത്രം അല്ല, ബാക്കി എല്ലാത്തിന്റേം മുന്നിൽ നാണം കെടുത്തിയിട്ടു അവന്റെ ചിരി." അനിരുദ്ധ് ഇഷാന്റെ മുതുകത്തു ഒരു ഇടി കൊടുത്തുകൊണ്ട് പറഞ്ഞു. അവൻ തുടർന്നു, "ഡാ വരുണെ, നീ കേൾക്കു. ഹാഷിമിന്റെ birthdaykku എന്തോ സർപ്രൈസ് കൊടുക്കേണം എന്ന് മെഹ്രു പറഞ്ഞത് പ്ലാൻ ചെയ്യാൻ ആണ് ഞാൻ അവളേം, ദേ ഈ റയാനേം എന്റെ കൊച്ചിനേം വിളിച്ചോണ്ട് ടെറസിലോട്ടു പോയതു. അവിടെ ചെന്നപ്പോ അവള് ഇവനെ ഇട്ടു ചാടിക്കുന്നു, ഇവൻ മോങ്ങിക്കൊണ്ടിരിക്കുന്നു. ഞാൻ വിചാരിച്ചു അവൾ ജാഡ കാണിക്കുന്നതാനെന്നു. എനിക്കാകെ കലിപ്പായി, അവളെ പിടിച്ചൊന്നു പൊട്ടിച്ചിട്ടു കുറെ തെറീം പറഞ്ഞു. ഒക്കെ കഴിഞ്ഞപ്പോ ആണ് ഈ തെണ്ടി പറയുന്നതു അവൻ അവളെ കേറി പിടിച്ചതിനാണ് അവള് ചീത്ത പറഞ്ഞെന്നു. എന്റെ തൊലി ഉരിഞ്ഞു പോയി." അവൻ മനപ്പൂർവം കൊച്ചുവിന്റെ പാസ്ററ് പറഞ്ഞില്ല.
ഇഷാൻ അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
അനിരുദ്ധ് :"അയ്യാ. .. അവന്റ ഇളി കണ്ടില്ലേ! കാമപ്രാന്തൻ."
ഇഷാൻ :"എന്റെ അളിയാ, നീ ഒന്ന് ക്ഷമിക്കു. നീ അല്പം നാണം കേട്ടാൽ എന്താ, ഇപ്പൊ ഒക്കെ ഓക്കേ ആയില്ലേ. പോരാത്തതിന് അവളുടെ മനസ്സും അറിഞ്ഞു. " അവൻ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു.
അനിരുദ്ധ് :"അതൊക്കെ കൊണ്ട ഞാൻ നിന്നെ ഇപ്പൊ വെറുതെ വിടുന്നെ. ഇല്ലായിരുന്നേൽ ആ പാവം കൊച്ചിനെ കേറി പിടിച്ചതിനു ഇടിച്ചു നിന്റെ കൂമ്പു കലക്കിയേനെ. അവൾക്കു നിന്നോട് പ്രേമം ആയതു കൊണ്ട് നീ രക്ഷപ്പെട്ടു. എന്നാലും എന്ത് കണ്ടിട്ടാണോ അവള് നിന്നെ കേറി പ്രേമിച്ചേ! വെറും ആഭാസൻ ആണ് നീ."
ഇഷാൻ :"കണ്ണീകണ്ട പെണ്ണുങ്ങളോടുന്നും ഇല്ലല്ലോ. എന്റെ കൊച്ചുവിന്റെ അടുത്തല്ലേ ഉള്ളു. .. അവൾ എന്റെ പെണ്ണാണെന്ന് തോന്നിയിട്ട് തന്ന ഒക്കെ ചെയ്തത്!"
വരുൺ :"വെയിറ്റ്! വെയിറ്റ്! വെയിറ്റ്! അവൾക്കിവനോട് ഇഷ്ടോ ? ഇവന്റെ പെണ്ണോ ? ഇതൊക്കെ എപ്പോ സംഭവിച്ചു ? കുറച്ചു മണിക്കൂര് മുന്നേ വരെ ഇവനെ കണ്ടപ്പോ സ്കൂട് ആയിരുന്ന കൊച്ചുവിനെ കുറിച്ച് തന്നെ ആണോ നിങ്ങളീ പറയുന്നേ ?"
"അതേടാ" അനുവും റയാനും ഇഷാനും ഒരുമിച്ചു പറഞ്ഞു.
"അവൾക്കു നിന്റെ തല്ലു കൊണ്ടപ്പോ കിളി പോയ?" വരുൺ ന്റെ സംശയം മാറിയില്ല.
"അത് ആ പ്രെശ്നം ഒക്കെ ഉണ്ടായപ്പോ മെഹ്രുവിന്റെ വായിൽന്നു ഒന്ന് സ്ലിപ് ആയതാ. അത് അറിഞ്ഞത് കൊണ്ടല്ലേ ഈ ചെറുക്കന്റെ മുഖം ഇങ്ങനെ ഇരിക്കുന്നേ." ഇഷാൻ ന്റെ ചിരി ആണ് ഉദ്ദേശിച്ചതു റയാൻ ഉദ്ദേശിച്ചതു. അത് കുറെ നേരമായി മാറാതെ അവന്റെ മുഖത്തുണ്ട്.കുറെ നാളുകൾക്കു ശേഷം ആണ് അവന്റെ മുഖത്തു ഒരു ചിരി വരുന്നതു.
"അളിയാ... അപ്പൊ ട്രീറ്റ്! പിന്നെ മറ്റേ ബെറ്റ് ഉണ്ടല്ലോ... നമ്മൾ തമ്മിൽ ഉള്ളത്. അത് ഞാൻ അങ്ങോട്ട് കുത്തിപ്പൊക്കിയേക്കുവാ അപ്പൊ. ഇത്ര നാൾ നീ സെന്റി അടിച്ചിരുന്നത് കൊണ്ട ഞാൻ ഒന്നും മിണ്ടാഞ്ഞെ. ഇനി ഇപ്പൊ കുഴപ്പം ഇല്ലല്ലോ."
ഒന്ന് പോയെടാപ്പാ. .. അല്ലടാ... ഇഷാനെ! മെഹ്രു അങ്ങനെ പറഞ്ഞെന്നല്ലാതെ കൊച്ചു ഇത് വരെ നിന്നോടൊന്നും പറഞ്ഞില്ലല്ലോ. എന്താ നിന്റെ പ്ലാൻ ഇനി?" റയാൻ ചോദിച്ചു.
"കുറച്ചു നാള് ഞാൻ നടന്നില്ലേ, അവളുടെ പുറകെ! ഇനി കുറച്ചു നാള് അവൾ എന്റെ പുറകെ നടക്കട്ടെ. അവളെ ഞാൻ നടത്തും മക്കളെ! അവളുടെ അപ്പനല്ല, അവളുടെ ഉപ്പാപ്പനു കൊടുത്ത വാക്കു വരെ അവളു മറക്കും. നീ നോക്കിക്കോ." ഇഷാൻ എന്തൊക്കെയോ പ്ലാൻ ചെയ്തത് പോലെ പറഞ്ഞു.
"നിനക്ക് മതിയായില്ലേടാ കോപ്പേ! ഇത്രേം നാള് അവൾക്കിഷ്ടം അല്ലാന്നു പറഞ്ഞു ന്നു പറഞ്ഞു മോങ്ങിക്കൊണ്ടിരുന്നവനാ. അവളുടെ അടുത്ത് പോയി നേരെ ചൊവ്വേ ഡീൽ ചെയ്യേണ്ടതിന്, അവൻ ദേ കളിക്കാൻ നിക്കുന്നു." അനിരുദ്ധ് പറഞ്ഞു.
"അതിലെന്നതാ മോനെ അനുക്കുട്ടാ, ഒരു ത്രില്ല്! നോക്കട്ടെ, അവൾക്ക് എന്നോട് എത്ര ഇഷ്ടം ഉണ്ടെന്നു." ഇഷാൻ റയാന്റെ തോളിൽ കയ്യിട്ടു.
"ഇത് ഒരു നടക്കു പോവില്ലാ!" റയാൻ ആത്മഗതം പോലെ പറഞ്ഞു.
"ഒരു നടയ്ക്കു പോവില്ലായിരിക്കും, പക്ഷെ ഞാൻ അവളേം കൊണ്ടേ പോവൂ."ഇഷാൻ ചിരിച്ചു.
അപ്പോഴാണ് ഡോറിൽ ആരോ മുട്ടിയത്.
"ഓ! 12 ആവാറായോ? അവരാ... മെഹ്രുവിന്റെ വക അവളുടെ ഹാഷിക്കാക്കു സർപ്രൈസ്." അനിരുദ്ധ് വരുണിനോടായി പറഞ്ഞുകൊണ്ട് ചെന്ന് ഡോർ തുറന്നു.
അവിടെ ഹാഷിമിനുള്ള കേക്കും പിന്നെ കുറച്ചു ഡെക്കറേഷൻസും ആയി 5 പേരും ചിരിച്ചോണ്ട് നിൽപ്പുണ്ട്.
"എവിടെ ബിർത്തഡേ ബോയ്?" അമ്മു അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു.
"അവൻ വൈകുന്നേരം പ്രാക്റ്റീസ് കഴിഞ്ഞു നേരെ കയറി കിടന്നതാ. " അനിരുദ്ധ് പറഞ്ഞു.
വരുൺ നേരെ വന്നു കൊച്ചുവിനെ പിടിച്ചു അവന്റെ മുന്നിൽ നിർത്തി, അവളുടെ താടിയിൽ പിടിച്ചു മുഖം ഇടത്തോട്ട് ചരിച്ചു. "എന്നാ അടി ആടാ നീ ഈ കൊച്ചിനെ അടിച്ചേ! നിന്റെ ഫിംഗർ പ്രിന്റ്സ് വരെ ഇവളുടെ മുഖത്തു കാണാം. " വരുൺ ദേഷ്യത്തിൽ അനിരുദ്ധ്നെ നോക്കി ചോദിച്ചു.
"അയ്യോ! അത് ഇനീം കുത്തി പൊക്കല്ലേ. എനിക്ക് കുഴപ്പോം ഇല്ല വരുൺ ചേട്ടായി." കൊച്ചു വരുണിനെ ചിരിച്ചു കാണിച്ചു. അവൻ aഅവളെ നോക്കി,"മ്മ്മ്... ഉവ്വാ! മുഖത്തെ പാട് കണ്ടാലായിറിയാം എന്തോരം കുഴപ്പോം ഉണ്ടെന്നു." അവൻ അവളുടെ തലയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു. അവൾ തല തിരുമ്മികൊണ്ടു അവനെ ചിരിച്ചു കാണിച്ചു.
പിന്നെ എല്ലാവരും സർപ്രൈസിന് വേണ്ടി ഉള്ള ഒരുക്കങ്ങൾ ആയി. കേക്കിൽ ക്യാൻഡിലെ ഒക്കെ കുത്തി വച്ചു. ചെറുതായി ഡെക്കറേറ്റ് ചെയ്തു. ഗിഫ്റ് എടുത്തു വച്ചു . ഒക്കെ റെഡി ആക്കിയിട്ടും കൊച്ചു പിന്നെയും എന്തോ ആലോചിച്ചോണ്ടു നിൽക്കുകയാണ്. ഇത് കണ്ടു ഇഷാൻ ചോദിച്ചു, "എന്നതാ കൊച്ചു, ഒരു ആലോചന?"
"എന്തോ ഒരു കുറവ് പോലെ!" അവൾ ചൂണ്ടു വിരൽ താടിയിൽ വച്ചു ആലോചിച്ചു, "മുട്ട ഇരിപ്പുണ്ടോ ഇവിടെ?"
"ഫ്രിഡ്ജിൽ കാണും. " ഇഷാൻ ചിരിച്ചു.
"എടി വേണോ? പാവല്ലേ ഹാഷിക്കാ?" കൊച്ചു വിന്റെ ചോദ്യം കേട്ട് ഞെട്ടി മെഹ്രു ചോദിച്ചു.
"അയ്യോടാ ഒരു പാവം! എന്റെ ബിർത്തഡേ ക്കു എന്റെ തലയിലിട്ടു ആളാം വീതം 4 എണ്ണം വച്ച് പൊട്ടിച്ചപ്പോ ഒന്നും തോന്നാത്തതാ അവൾക്കിപ്പോ സ്വന്തം ചെക്കന്റെ വന്നപ്പോ." മാളു കെറുവിച്ചു.
അപ്പോഴേക്ക് റയാൻ പോയി 4 മുട്ട എടുത്തിട്ട് വന്നു.
"ഞാൻ ഇപ്പൊ വരാം" എന്ന് പറഞ്ഞു കൊച്ചു പുറത്തേക്കു ഓടി പോയി. അവൾ തിരിച്ചു വന്നത് കുറെ കോട്ടൺ balls ആയിട്ടായിരുന്നു. അത് അവിടെ ഇരുന്ന ഒരു ന്യൂസ്‌പേപ്പറിലേക്കു ഇട്ടു പൊന്നുവും മാളുവും കൊച്ചുവും കൂടെ പിച്ചി പറിച്ചിട്ടു.
"തല്ക്കാലം ഇത്രേം മതിയല്ലേ?" എല്ലാവരെയും നോക്കി കൊച്ചു ചോദിച്ചു. മെഹ്റുവിന്റ് മുഖത്തു വേണ്ടാ എന്നൊരു ഭാവം ആയിരുന്നു. ബാക്കി എല്ലാവരും thumbs അപ്പ് കാണിച്ചു.
12 ആയപ്പോ ഹാഷിമിനെ വിളിക്കാൻ ആയി മെഹ്രു അവന്റെ റൂമിലേക്ക് കയറി, ബാക്കി ഉള്ളവർ ഹാളിൽ അവർക്കു വെയിറ്റ് ചെയ്തു ഇരുന്നു.
മെഹ്രു റൂമിൽ ചെല്ലുമ്പോ ഹാഷിം കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ്. സ്ലീവെലെസ്സ് ബനിയനും ഷോർട്സും ആണ് വേഷം. അവൾ ചെന്ന് അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു. കഴുത്തിൽ കിടന്നിരുന്ന ഷാൾ തലവഴി ഇട്ടു. എന്നിട്ടു ഹാശിമിനെ തട്ടി വിളിച്ചു. 3-4 തവണ തട്ടിയപ്പോഴേക്കു അവൻ കണ്ണ് തുറന്നു. മുന്നിൽ മെഹ്റുവിനെ കണ്ടപ്പോ പുഞ്ചിരിച്ചു പതുക്കെ "സനകുട്ടാ" എന്ന് പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ അടച്ചു. അവൾക്കു ചിരി വന്നു. വീണ്ടും തട്ടി വിളിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ഞെട്ടി കണ്ണ് തുറന്നു ചാടി എഴുന്നെറ്റു.
"സന.. നീ ശെരിക്കും ഇവിടെ ഉണ്ടോ?"
ഇതുകേട്ട് അവൾ പൊട്ടിച്ചിരിച്ചു.
"നീ എന്താ ഇവിടെ?"
"മെനി മെനി ഹാപ്പി returns ഓഫ് ദി ഡേ, ഇക്കാ"
അവന്റെ മുഖം സന്തോഷത്താൽ വിടർന്നു.
അവൾ അവനു ഒരു ചെറിയ ബോക്സ് നീട്ടി. അവൻ അത് വാങ്ങി തുറന്നു നോക്കി. റെയ്ബാൻ ഏവിയേറ്റർ പോളറൈസ്ഡ് സൺഗ്ലാസ്. അവൻ അത് എടുത്തു വച്ചു. എന്നിട്ടു അവളോട് പുരികം ഉയർത്തി എങ്ങനെ ഉണ്ടെന്നു ചോദിച്ചു. അവൾ അടിപൊളി എന്ന് കൈ വച്ചു കാണിച്ചു. അത് തിരിച്ചു ബോക്സിൽ വച്ചിട്ട് അവൻ അവളുടെ കൈ എടുത്തു കൈയിൽ പിടിച്ചു, അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, "ഈ ഗിഫ്റ് എനിക്കിഷ്ടായി. .. പക്ഷെ എനിക്ക് വേറെ ഒരെണ്ണം ആയിരുന്നു വേണ്ടത്. " അവന്റെ ചുണ്ടുകളിൽ വിരലോടിച്ചു കൊണ്ട് അവൻ അത് പറഞ്ഞപ്പോൾ, അവൾ നാണത്താൽ മുഖം താഴ്ത്തി. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം മെല്ലെ ഉയർത്തി. പതിയെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ അധരങ്ങൾ സ്വന്തമാക്കി. അവന്റെ കയ്യിൽ അവളുടെ പിടുത്തം മുറുകുന്നത് അവൻ അറിഞ്ഞു. മെല്ലെ ആ ചുണ്ടുകളെ സ്വതന്ദ്ര്രം ആക്കുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നിരുന്നു. കുറച്ചു നേരം അവർ ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവൾ പറഞ്ഞു, "പുറത്തു അവരൊക്കെ വെയിറ്റ് ചെയ്യുവാ... വാ". അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു, വാതിലിനടുത്തേക്കു നടന്നു.
"സനാ..." അവൻ പുറകിൽ നിന്ന് വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. അവൻ എഴുന്നേറ്റു വന്നു അവളെ മുറുകെ കെട്ടിപിടിച്ചു, നെറ്റിയിൽ ചുണ്ടമർത്തി. എന്നിട്ടു അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് പറഞ്ഞു ,"താങ്ക് യു മോളേ... ദിസ് ഈസ് ദി ബെസ്ററ് birthday ഗിഫ്റ് എവർ!" അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളുടെ വലം കൈ അവന്റെ കയ്യിൽ പിടിച്ചു ഡോർ തുറന്നു പുറത്തേക്കു ചെന്നു.
അവർ പുറത്തേക്കിറങ്ങിയതും ഡോറിന്റെ ഇരുവശത്തും നിന്നിരുന്ന റയാനും ഇഷാനും കോണ്ഫെറ്റി പൊട്ടിച്ചു. എല്ലാവരും കൂടെ വന്നു അവനെ hug ചെയ്യ്തു വിഷ് ചെയ്തു, കുറെ ഇടിയും കൊടുത്, അവനെ കേക്ക് മുറിക്കാൻ ആയി വിളിച്ചു കൊണ്ട് പോയ്. കേക്ക് കട്ട് ചെയ്തു കഴിഞ്ഞതും അങ്ങോട്ടും ഇങ്ങോട്ടും കേക്ക് തേക്കലും , സെൽഫി എടുക്കലും ഒക്കെ ആയി ബഹളം ആയിരുന്നു. കേക്ക് തേക്കൽ മഹാമഹം കഴിഞ്ഞപ്പോഴേക്കും എല്ലാവരും ചെളിയിൽ ഉരുണ്ടതു പോലെ ആയായിരുന്നു. പിന്നെ ഹാഷിമിനെ പിടിച്ചിരുന്നതി അവന്റെ തലയിൽ മുട്ട അടിച്ചു പൊട്ടിച്ചു, പിച്ചി വച്ചിരുന്ന കോട്ടൺ തലവഴി ഇട്ടു. അങ്ങനെ ബര്ത്ഡേ സെലിബ്രേഷൻ കഴിഞ്ഞു, ഹാഷിമിനെ കുളിക്കാൻ വിട്ടു, അവർ എല്ലാവരും കൂടെ അവിടെ ഒക്കെ ക്ലീൻ ചെയ്തു. വെറുതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോ ഇഷാൻ കൊച്ചുവിന്റെ അടുത്ത് വന്നു പറഞ്ഞു, "എടോ, ഒരു 5 മിനിറ്റ്. എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്." പറഞ്ഞിട്ട്, ഇഷാൻ നടന്നു ബാൽക്കണിയിലേക്കു പോയി.
Loading...
ഒന്ന് സംശയിച്ചു നിന്നതിനു ശേഷം, കൊച്ചു അവന്റെ പുറകെ ചെന്നു. അവൾ ചെല്ലുമ്പോൾ അവൻ സിഗരറ്റ് ലൈറ്റ് ചെയ്യുകയാണ്,
അവൾ ബാൽക്കണിയിലേക്കു ഇറങ്ങി, അവനെ നോക്കി റെയ്‌ലിങ്ങിൽ ചാരി നിന്നു. അവൻ സിഗരറ്റ് ഒന്ന് വലിച്ചു പുക പുറത്തേക്കു ഊതി വിട്ടു, ചെന്ന് ബാൽക്കണിയിലെ ഡോർ ചാരിയിട്ടു. കൊച്ചു സംശയത്തോടെ നോക്കി.
"പുക ഉള്ളിലേക്ക് കയറേണ്ട ന്നു വച്ചിട്ടാ. താനിങ്ങനെ എന്നെ സംശയിക്കാതെ. " അവൻ ചിരിച്ചു, അവളും.
"ഈ ശീലവും ഉണ്ടോ?"
"ഇപ്പോഴും ഇല്ലെടോ... വല്ലപ്പോഴും."
കുറച്ചു നേരം അവരിരുവരും ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞു അവൾ ചോദിച്ചു,
"എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞതു?"
അവൻ പതിയെ അവളുടെ അടുത്ത് വന്നു, അനിരുദ്ധ് അടിച്ച കവിൾതടം തൊട്ടു, "സോറി ടോ. ഞാൻ കാരണം അല്ലെ ഇന്ന് അങ്ങനെ ഒക്കെ..."
"ഇത് നമ്മൾ ഒക്കെ പറഞ്ഞു കോംപ്ലിമെൻറ്സ് ആക്കിയ കേസ് അല്ലേ. വീണ്ടും കുത്തിപ്പൊക്കാണോ?"
"ഹേയ്, അല്ല. തന്നോട് സീരിയസ് ആയി ഒരു സോറി പറയണം എന്ന് തോന്നി. ഞാൻ കാരണം ഇനി ഒരിക്കല് ഇങ്ങനെ ഒരു പ്രെശ്നം ഉണ്ടാവില്ലെന്നും."
"എന്താ? എനിക്ക് മനസിലായില്ല."
അവൻ റൈലിങ്ങിൽ കൈ വച്ച് പുറത്തേക്കു നോക്കി നിന്ന് പറഞ്ഞു, "ഞാൻ ഇനി തന്റെ പിന്നാലെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നു ശല്യം ചെയ്യില്ല. സ്നേഹം, ഇഷ്ടം ഒക്കെ പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ. അത് ചെയ്യാൻ നോക്കിയത് കൊണ്ടല്ലേ ഇന്ന് അത്രയും പ്രശ്നം ഉണ്ടായതു. പൊന്നുവും അനുവും തമ്മിൽ പോലും പ്രെശ്നം ആയി. ഇനി അങ്ങനെ ഉണ്ടാവരുത്തി. സൊ, ഞാൻ എന്റെ ഇഷ്ടം ഒക്കെ എന്റെ മനസ്സിൽ ഒരു കുഴി കുത്തി അങ്ങ് മൂടി. ഇതുവരെ തന്നെ ശല്യം ചെയ്തതിനൊക്കെ, ഐ ആം റിയലി സോറി." അവൻ ഇടംകണ്ണിട്ടു അവളെ നോക്കി പറഞ്ഞു. അവൻ പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടി. നിറഞ്ഞ വന്ന കണ്ണുകൾ സമർത്ഥം ആയി മറച്ചു.
"ഇനി നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും. നീ പറയാറില്ലേ? നിന്റെ ചങ്കു. അതായിരിക്കും ഈ ഇഷാൻ നിനക്ക്. " അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. അവളും ചിരിച്ചു, എങ്കിലും, ആ ചിരി കണ്ണുകളിലേക്കു എത്തിയില്ല. അവ ചുണ്ടുകളിൽ മാത്രേം തങ്ങി നിന്നു.
"ഓക്കേ. സമ്മതിച്ചു. അപ്പൊ ഫ്രണ്ട്‌സ്?" അവൾ അവനു കൈ നീട്ടി. അവൻ തിരിച്ചു അവന്റെ കൈ അവൾക്കും കൊടുത്തു, കരാർ ഉറപ്പിച്ചു.
"എന്നാ ഞാൻ ചെല്ലട്ടെ, ചേട്ടായി. നേരം ഒരുപാടായി."
Loading...
അവൻ തലകുലുക്കി. അവൾ അവളുടെ ഫ്രണ്ട്സിന്റെ കൂടെ അവരുടെ ഫ്ലാറ്റിലേക്ക് പോവാനിറങ്ങി. അവൾ പോവുന്നതും നോക്കി ഇഷാൻ ബാല്കണിയിൽ തന്നെ നിന്നു.
ഇറങ്ങാൻ നേരം കൊച്ചു തിരിഞ്ഞു അവനെ നോക്കി, ഒന്ന് ചിരിച്ചു എന്ന് വരുത്തിയിട്ടു തിരിഞ്ഞു നടന്നു പോയി.
"ഇനി ഞാൻ നിന്റെ പുറകെ നടക്കില്ല! പക്ഷെ നിന്നെ ഞാൻ എന്റെ അടുത്തു വരുത്തും. വരുത്തിയിരിക്കും." അവൻ നീട്ടി ഒരു puff എടുത്തു.... (തുടരും...)
ലൈക്ക് കമന്റ് ചെയ്യണേ....
രചന: സെഹ്‌നസീബ്
