കൊച്ചു തിരിച്ചു ചെല്ലുമ്പോ, പൊന്നു സ്റ്റോർ റൂമിന്റെ മുൻപിൽ ഫോൺ ചെയ്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ വന്നപ്പോ, പൊന്നു ഫോൺ കട്ട് ചെയ്തു അവളെ ജനൽ വഴി അകത്തു കടക്കാൻ സഹായിച്ചു. അകത്തു കയറിയതും അവർ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചു.
കൊച്ചു :"ആരോടായിരുന്നു കത്തിയടി? അനു ചേട്ടായി ആണോ?"
പൊന്നു അവളെ നോക്ക് കണ്ണിറുക്കി കാണിച്ചു.
"ഇനി എന്തൊക്കെ കാണണം എന്റെ കർത്താവേ!" കൊച്ചു നെഞ്ചത്ത് കൈവച്ചു മുകളിലേക്ക് നോക്കി ആത്മഗതം എന്നത് പോലെ പറഞ്ഞു.
"അതെ അതെ! എന്തൊക്കെയാണ്, ഫോട്ടോ എടുപ്പ്. .. എല്ലാരേയും ഒഴിവാക്കി മഴയത്തു ഒരു ബൈക്ക് റൈഡ്! ഞാനും കാണുന്നുണ്ടെട്ടോ." പൊന്നുവും തിരിച്ചു കളിയാക്കി.
"നീ ഒന്ന് പോയെ!" കൊച്ചു അവളെ ഇടിച്ചു.
പൊന്നു :"എന്നിട്ടു നീ പറഞ്ഞോ ചേട്ടായിനോട്?"
കൊച്ചു :"എന്ത് പറഞ്ഞോന്നു ?"
പൊന്നു :"ഡി! നിനക്ക് ഇഷ്ടാണെന്നു പറഞ്ഞോ എന്നു."
കൊച്ചു :"എനിക്കിതു പറ്റുമെന്ന് തോന്നുന്നില്ലെടാ. ഒരു ബെറ്റിന്റെ പുറത്തു ചുമ്മാ വട്ടു കളിപ്പിക്കാൻ. ഹി ഈസ് ആൻ extremely നൈസ് ഗയ്. ഞാൻ bet ഗിവ് അപ്പ് ചെയ്യുവാടാ." കൊച്ചു പൊന്നുവിന്റെ തോളിലേക്ക് തല ചായിച്ചു.
പൊന്നു :"ബെറ്റിന്റെ പുറത്തു പറയേണ്ട. പക്ഷെ നിന്റെ മനസ്സിലുള്ളത് പറയാല്ലോ ?"
കൊച്ചു തല ഉയർത്തി അവളെ നോക്കി ,"നീ ഇത് എന്താ പറയണേ? "
പൊന്നു :"ഞാൻ എന്താ പറയുന്നേന്നു നിനക്ക് നല്ലോണം അറിയാം, കൊച്ചു. നീ ഇത് പറ! ഞങ്ങൾക്കെല്ലാവർക്കും തോന്നുന്നുണ്ട് ഇഷാൻ ചേട്ടായിക്ക് നിന്നെയും ഇഷ്ടം ആണെന്ന്. ."
കൊച്ചു :"എനിക്ക് അതിനു പറ്റില്ലെടാ... നിനക്കറിയാവുന്നതല്ലേ എല്ലാം."
പൊന്നു :"എടാ, അത് നമുക്ക് handle ചെയ്യാവുന്നതല്ലേ ഉള്ളു. വെല്യ കാര്യമൊന്നും ഇല്ലല്ലോ."
കൊച്ചു :"വേണ്ടെടാ! എനിക്ക് ഇഷാൻ ചേട്ടായി നെ വെറുതെ ആശിപ്പിക്കാൻ വയ്യ. ഇത് വിട്ടേക്ക്. നമുക്ക് ഇനി ഇതിനെ കുറിച്ചു സംസാരിക്കേണ്ട. "
പൊന്നു :"ഓക്കേ! നീ ടെൻഷൻ ആവേണ്ട! ഞാൻ ചോദിച്ചെന്നേ ഉള്ളു. അല്ല മോളെ! ആ ബെനഡിറ്റ ക്കു കൊടുക്കാനുള്ള ക്യാഷ് എവിടെന്നുണ്ടാകും? "
കൊച്ചു :"അക്കൗണ്ടിൽ ഉണ്ട്. ബട്ട് അത്രേം ഒരുമിച്ചു എടുത്താൽ അപ്പനറിയും."
പൊന്നു :"നമ്മുടെ എല്ലാവരുടെയും അക്കൗണ്ടിൽ നിന്ന് കുറച്ചു കുറച്ചു എടുക്കാം. "
കൊച്ചു :"ഹ്മ്മ്മ്... cash പോയാലും സാരമില്ല. എനിക്ക് പറ്റില്ല ഇത് ചെയ്യാൻ. ആ ബെനെഡിറ്റകിട്ടു ഒരു കൊട്ട് കൊടുക്കേണംന്നു ഇപ്പോഴും ഉണ്ട്. എന്നാലും ചേട്ടായിനെ മിസ്ലീഡ് ചെയ്യാൻ വയ്യ."
പൊന്നു :"സാരമില്ല. .. നീ വാ! വന്നു കിടക്കു."
*************************
കൊച്ചുവിന്റെ മനസ്സ് മനസിലാക്കിയ അവളുടെ ചങ്കുകൾ അവളെ bet continue ചെയ്യാൻ നിര്ബന്ധിച്ചില്ല. അതുകൊണ്ടു പിറ്റേന്ന് രാവിലെ ബെനെഡിറ്റയെ കണ്ടു കാര്യം പറയണം എന്ന് തീരുമാനിചാണ് അവർ ഇറങ്ങിയത്. പക്ഷെ ബെനെഡിറ്റ വന്നിട്ടുണ്ടായിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് അവൾ ആ ആഴ്ച ലീവ് ആണെന്ന്.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. കൊച്ചുവിന് ഇഷാനെ ഫേസ് ചെയ്യാൻ വിഷമം ആയിരുന്നു. അവൾ അവന്റെ മുന്നിൽ ചെന്ന് പെടാതെ നടന്നു. അവൻ അവളുടെ കൂട്ടുകാരെ കാണുമ്പോ എപ്പോഴും അന്വേഷിക്കും എങ്കിലും അവരും ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അവൻ പല തവണ അവളെ ഫോണിൽ വിളിക്കാൻ ശ്രേമിച്ചുവെങ്കിലും അവൾ അവനെ പലതും പറഞ്ഞു അവോയ്ഡ് ചെയ്തു. ഇതൊക്കെ അവനെ വല്ലാതെ hurt ചെയ്യുന്നുണ്ടായിരുന്നു.
ഒരു വൈകുന്നേരം ക്ലാസ് കഴിഞ്ഞു കുറച്ഛ് അസ്സിഗ്ന്മെന്റ്സ് ഒക്കെ എഴുതാനുണ്ടായിരുന്നത് എഴുതി തിരിച്ചു ഹോസ്റ്റലിലേക്ക് നടക്കുമ്പോ, അവർ കണ്ടു, ബാസ്കറ്റ്ബാൾ കോർട്ടിലേക്ക് കയറി പോവുന്ന ബെനെഡിറ്റയെയും കൂട്ടരെയും. 5 പേരും അവളുടെ പുറകെ കോർട്ടിലേക്ക് ചെന്നു. കോർട്ടിൽ ആരും ഉണ്ടായിരുന്നില്ല. അവർ ചുറ്റും നടന്നു നോക്കി. കോർട്ടിൽ നിന്ന് ലോക്കർ റൂമിലേക്ക് പോവുന്ന ഡോറിന്റെ sസൈഡിൽ ഉള്ള വാട്ടർ ഡിസ്പെൻസറിന്റെ അടുത്ത് അവളും കൂട്ടുകാരും നിൽക്കുന്നത് കണ്ടു കൊച്ചുവൊക്കെ അങ്ങോട്ടേക്ക് ചെന്നു. അവർ അടുത്തെത്തിയതും അവള് ചോദിച്ചു, "എന്താടി എല്ലാം കൂടെ? " bet ജയിച്ചെന്നു പറയാനാണോ വന്നേ എന്ന് അവൾക്കു ഒരു പേടി ഉണ്ടായിരുന്നു.
കൊച്ചു : "ബെനെഡിറ്റ, എനിക്ക് ഈ ബെറ്റിൽ നിന്ന് ബാക്ക് ഔട്ട് ചെയ്യണം."
ബെനെഡിറ്റയുടെ മുഖത്തു ഒരു വിജയച്ചിരി മിന്നി.
ബെന്ന :"ഹാഹാ! എന്ത് പറ്റി ? ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ആദ്യത്തെ വീരവാദം ?"
പൊന്നു :"ചേച്ചി ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കേണ്ട! അക്കൗണ്ട് ഡീറ്റെയിൽസ് whatsapp ചെയ്‌താൽ മതി . ക്യാഷ് അയച്ചേക്കാം. ഞങ്ങൾക്ക് പോയിട്ട് ധൃതി ഉണ്ട്."
തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവരെ ബെന്നയുടെ ഫ്രണ്ട്‌സ് മുന്നിൽ കയർ നിന്ന് തടഞ്ഞു.
ബെന്ന :"അങ്ങനെ അങ്ങ് പോയാലോ മക്കളെ! വെല്യ ഡയലോഗ് അടിച്ചു പോയ നീയൊക്കെ ഇങ്ങനെ തോറ്റു മുന്നിൽ വന്നു നിക്കുമ്പോ, അങ്ങനെ അങ്ങ് പറഞ്ഞുവിടാൻ പറ്റുവോ എനിക്ക്! കുറച്ചു നേരം കാണട്ടെ നിന്റെ ഒക്കെ ഈ തോറ്റ മുഖം"
മെഹ്രു :"ചേച്ചി വെറുതെ പ്രെശ്നം ഉണ്ടാക്കരുത്. "
അമ്മു :"bet വച്ചു, ഇപ്പൊ ഞങ്ങൾ തന്നെ അത് വേണ്ടെന്നു വച്ചു. പറഞ്ഞ ക്യാഷ് തരാമെന്നു പറഞ്ഞല്ലോ! പിന്നെന്താ! "
ബെന്ന : "പിന്നെന്താന്നോ! എനിക്ക് നിന്റെ ഒക്കെ ഈ നിൽപ്പ് കണ്ടു സന്തോഷിക്കണം. അതുകൊണ്ടു നീ ഒന്നും ഇപ്പൊ പോവുന്നില്ല. "
കൊച്ചു :"അത് ചേച്ചി അല്ല തീരുമാനിക്കുന്നത്. "
ബെന്ന :"തോറ്റിട്ടും അവൾടെ അഹങ്കാരം കണ്ടില്ലേ? "
മാളു :"അതിനു ആര് തോറ്റെന്ന ചേച്ചി പറയുന്നത്. ഞങ്ങൾ വേണ്ടാന്ന് വച്ചതല്ലേ! "
ബെന്ന :"ഹാഹാ! കോമഡി ആയിട്ടുണ്ടല്ലോ! തോക്കും എന്ന് ഉറപ്പായപ്പോ പുതിയ ഡ്രാമ! നീയൊക്കെ പോയി കുഴഞ്ഞു ആടിയിട്ടും അവൻ വീഴില്ലെന്നു ഉറപ്പായപ്പ, നാണം കെടാതിരിക്കാൻ പുതിയ നാടകവും കൊണ്ട് ഇറങ്ങിയിരിക്കുന്നു."
കൊച്ചു:"ഞാൻ തോറ്റോ ജയിച്ചോ എന്നൊന്നും ചേച്ചിയെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യം ഇല്ല. ഞങ്ങൾക്ക് ഇത്രയേ പറയാനുള്ളു. അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ, ക്യാഷ് ട്രാൻസ്ഫർ ചെയ്യാം. അല്ലാതെ ഇവിടെ നിന്ന് ചേച്ചിയുടെ പ്രസംഗം കേൾക്കേണ്ട ആവശ്യം ഒന്നും ഞങ്ങൾക്കില്ല. " കൊച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
ബെന്ന :"നിക്കെടി അവിടെ! "ബെന്ന കൊച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു, പൊന്നുവും മെഹറുവും അമ്മുവും മാളുവും ബെന്നയെ പിടിക്കാൻ മുന്നോട്ടാഞ്ഞു. ബെന്നയുടെ ഫ്രണ്ട്സ് അവരെ തടഞ്ഞു പിടിച്ചു.
ബെന്ന:"ഞാൻ പറയുന്നത് കേട്ട് കഴിഞ്ഞിട്ട് പോയാൽ മതി നീയെല്ലാം. എന്തൊക്കെയായിരുന്നു... 30 daysil വളയ്ക്കും ഓടിക്കും ഫ്രഞ്ച് അടിപ്പിക്കും. എന്നിട്ടു എവിടെടി ഒക്കെ? "
"ആരെ വളച്ചു ഫ്രഞ്ച് അടിക്കുന്ന കാര്യം ആണ് ബെന്ന പറയുന്നേ?" അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തല്ലും നടക്കുന്നതിനിടയിൽ പുറകിൽ നിന്ന് ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അവർ എല്ലാവരും ഞെട്ടി തറഞ്ഞു നിന്നു .
************************************************************************************************************************************
അടുത്ത ആഴ്ച ഇന്റർകോളേജ് ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഉള്ളത് കൊണ്ട് പ്രാക്ടീസ് ചെയ്യാൻ വന്നതാണ് ഇഷാനും കൂട്ടുകാരും. കളിക്കുന്നതിനു മുന്നേ വെള്ളം കുടിക്കാൻ വന്നപ്പോ റയാൻ ആണ് അവിടെ കൊച്ചുവിനോടൊക്കെ ദേഷ്യത്തോടെ സംസാരിക്കുന്ന ബന്നയെയും കൂട്ടരെയും കണ്ടത്. അവൻ ഉടനെ തന്നെ അവന്റെ കൂട്ടുകാരെ കൈ കാണിച്ചു വിളിച്ചു. അവർ വഴക്കു നടക്കുന്നതിന്റെ അടുത്തേക്ക് നടന്നു.
ദേഷ്യത്തിൽ നിക്കുന്ന കൊച്ചുവിന്റെ സംസാരം കേട്ടുകൊണ്ടാണ് അവർ അവിടെ എത്തിയത്, "ഞാൻ തോറ്റോ ജയിച്ചോ എന്നൊന്നും ചേച്ചിയെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യം ഇല്ല. ഞങ്ങൾക്ക് ഇത്രയേ പറയാനുള്ളു. അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ ക്യാഷ് ട്രാൻസ്ഫർ ചെയ്യാം. അല്ലാതെ ഇവിടെ നിന്ന് ചേച്ചിയുടെ പ്രഹസനം കേൾക്കേണ്ട ആവശ്യം ഒന്നും ഞങ്ങൾക്കില്ല. ". അപ്പോഴേക്ക് ബെന്ന അവളുടെ കയ്യിൽ കയറി പിടിച്ചു പറഞ്ഞു, "നിക്കെടി അവിടെ! ഞാൻ പറയുന്നത് കേട്ട് കഴിഞ്ഞിട്ട് പോയാൽ മതി നീയെല്ലാം. എന്തൊക്കെയായിരുന്നു... 30 daysil വളയ്ക്കും ഓടിക്കും ഫ്രഞ്ച് അടിപ്പിക്കും. എന്നിട്ടു എവിടെടി ഒക്കെ?"
ബെറ്റിന്റെ കാര്യം ആണ് വിഷയം എന്നു അവർക്കു മനസ്സിലായി. scene വഷളാവുന്നു എന്ന് കണ്ട അനിരുദ്ധ് വിളിച്ചു ചോദിച്ചു, "ആരെ വളച്ചു ഫ്രഞ്ച് അടിക്കുന്ന കാര്യം ആണ് ബെന്ന പറയുന്നേ?"
എല്ലാവരും ഞെട്ടി തരിച്ചു നോക്കി നീക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. ഇഷാൻ കൊച്ചുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. അവളുടെ മുഖത്തു ദേഷ്യവും സങ്കടവും ഞെട്ടലും ഒക്കെ ഒരേ സമയം അവൻ കണ്ടു.
വരുൺ :"എന്താ ഇവിടെ പ്രെശ്നം ?"
അമ്മു :"അത്. .. ഒന്നൂല്ല വരുൺ ചേട്ടായി. "
വരുൺ :"ഒന്നുമില്ലാഞ്ഞിട്ടാണോ ഇവിടെ ഈ ബഹളം! ഞങ്ങൾ ഇപ്പൊ വന്നില്ലായിരുന്നെങ്കിൽ ഇവിടെ കയ്യാങ്കളി ആയെനെയല്ലോ ?"
അനിരുദ്ധ് :"നീ എന്തിനാ ബെന്ന കൊച്ചുവിന്റെ. .. സോറി... ഹന്നയുടെ കയ്യിൽ കയറി പിടിച്ചേ? എന്താ നിങ്ങൾ തമ്മിൽ പ്രെശ്നം ?"
ബെന്ന :"അത് ഞാൻ എന്തിനാ പറയേണെ. സ്വന്തം ക്ലാസ്സ്‌മേറ്റ്നേക്കാൾ നിങ്ങള്ക്ക് കാര്യം ഇവളെയൊക്കെ അല്ലെ? അങ്ങോട്ട് തന്നെ ചോദിക്കു."
ഇഷാന് :"പറ കൊച്ചു. .. എന്താ പ്രെശ്നം! "
കൊച്ചു ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
ഇഷാൻ :"കൊച്ചു. .. നിന്നോടാ ചോദിച്ചേ! " അവൻ കുറച്ചു കൂടെ അടുത്ത് നിന്നു.
കൊച്ചു :"ചേട്ടായി. .. ഞാൻ ഒരു bet വച്ചായിരുന്നു. അതിൽ നിന്ന് മാറുവാ എന്ന് പറയാൻ വന്നതാ. അപ്പൊ ഈ സാധനത്തിന്റെ പട്ടി ഷോ! " അവളുടെ മുഖം വീണ്ടും ചുവന്നു.
ഇഷാൻ :"എന്ത് bet ?"
കൊച്ചു ദയനീയം ആയി അവനെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞു.
ബെന്ന:"അവൾ നിന്നെ ഒരു മാസം കൊണ്ട് വളച്ചു, എന്റെ മുന്നിൽ വച്ചു നിന്നെ കൊണ്ട് കിസ് അടിപ്പിക്കുംന്ന്,. ഞാൻ അന്ന് നിന്നോട് പറഞ്ഞതല്ലേ. അപ്പൊ നിനക്ക് എന്നെ വിശ്വാസം ഇല്ല."
ഇഷാന് വീണ്ടു കൊച്ചുവിന്റെ മുഖത്തേക്ക് നോക്കി.
അവൾക്കു അവനെ ഫേസ് ചെയ്യാൻ വയ്യായിരുന്നു.
ബെന്ന :"അഹങ്കാരം ആണ് ഇവൾക്ക്! തൊലിവെളുപ്പുള്ളതിന്റെ. ഏതു ചെറുക്കനെയും അവളുടെ പോക്കറ്റ് ilആക്കാമെന്നു. ബാക്കി ഉള്ളവരുടെ ഫീലിങ്‌സിനൊക്കെ പുല്ലു വിലയെ ഇവൾ കൊടുത്തിട്ടുള്ളു. അല്ലെങ്കിൽ, ഇവളുടെ ആ കളിയിൽ നീ വീണിരുന്നെങ്കിലോ? അവളുടെ ജയത്തിനു വേണ്ടി വേറെ ഒരാളുടെ മനസ്സ് വിഷമിപ്പിക്കുന്നതൊന്നും അവൾക്കു ഒരു പ്രശ്നമേ അല്ല."
അനിരുദ്ധ് :"എന്താ കൊച്ചു ഇത്? നീ അങ്ങനെ bet വച്ചോ ?"
കൊച്ചു :"വെറുതെ അങ്ങ് പോയി bet വച്ചതൊന്നും അല്ല അനു ചേട്ടായി. വെറുതെ ഇരുന്ന എന്നെ, ഈ പന്ന പെറ്റണീറ്റ വന്നു അമ്മാതിരി ചൊറിഞ്ഞിട്ടാണ്. പിന്നെ ഇഷാൻ ചേട്ടായിയെ അടുത്തറിഞ്ഞു കഴിഞ്ഞപ്പോ അങ്ങനെ ചുമ്മാ ഇഷ്ടം പറയിപ്പിച്ചിട്ടു ഇട്ടിട്ടു പോവാൻ വയ്യാത്തത് കൊണ്ട് തന്നാ , ഇപ്പൊ ഈ bet ചെയ്യാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞത്." താഴേക്കു തന്നെ നോക്കിയാണ് അവളതു പറഞ്ഞത്.
അവൾ അവസാനം പറഞ്ഞതു കേട്ടു ഇഷാന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. അവൻ അവളുടെ അടുത്തേക്ക് വന്നു, അവളുടെ താടി പിടിച്ചുയർത്തി. എന്നിട്ടു പറഞ്ഞു, "എന്നാൽ നീ ചെന്ന് അവളോട് പറ, നീ ആ ബെറ്റിൽ ജയിച്ചെന്നു. " കൊച്ചു ഞെട്ടി അവന്റെ മുഖത്തു തന്നെ നോക്കി നിന്നു. അവൻ അവളെ കണ്ണടച്ചു കാണിച്ചു. പൊന്നുവും മെഹറുവും അമ്മുവും മാളുവും സന്തോഷം കൊണ്ട് ചാടി, തമ്മിൽ കെട്ടിപിടിച്ചു. ഇഷാനിന്റെ ഫ്രണ്ട്സിന്റെ മുഖങ്ങളും സന്തോഷം കൊണ്ട് വിരിഞ്ഞു. വരുണിന്റെ മുഖം പ്രത്യേകിച്ചു ;)
ബെന്നായും ഫ്രണ്ട്സും എന്താ സംഭവിച്ചേ എന്ന് പോലും മനസിലാവാതെ നിന്നു. കൊച്ചു എങ്ങാനും ജയിക്കുമെന്നായാൽ ഇഷാനിനോട് bet ന്റെ കാര്യം പറഞ്ഞു അവളോട് വെറുപ്പുണ്ടാക്കാം എന്നാണു അവൾ വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പൊ എല്ലാം അറിഞ്ഞിട്ടും അവൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞിരിക്കുന്നു. തനിക്കു ഇഷാനിനെ നഷ്ടപ്പെടുക മാത്രം അല്ല, ക്യാഷ്ഉം പോയി! അവൾക്കു വട്ടു പിടിക്കുന്നത് പോലെ തോന്നി. മാളു പെട്ടന്ന് തിരിഞ്ഞു അവളോട് പറഞ്ഞു ,"അപ്പൊ എങ്ങനെയാ മോളെ പെറ്റണീറ്റ, രൊക്കം കാശ് തരുന്നോ അതോ ട്രാൻസ്ഫർ ആണോ താൽപ്പര്യം ? 2 ആയാലും ഞങ്ങൾക്കു ഓക്കേ! "
അവൾ പെട്ടന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങി. അനിരുദ്ധ് അവളുടെ വഴി തടഞ്ഞു.
അനിരുദ്ധ് :"നീ പോവാൻ വരട്ടെ. bet കമ്പ്ലീറ്റ് ചെയ്യുന്നത് കൂടെ കണ്ടിട്ട് അങ്ങ് പോയാൽ മതി."
എല്ലാവരും കൊച്ചുവിനെയും ഇഷാനിനെയും നോക്കി.
വരുൺ :"അത് നല്ല സ്റ്റൈൽ ആയിട്ട് തന്നെ ചെയ്യാം." അവൻ അവരെ 2 പേരെയും വിളിച്ചു കൊണ്ട് പോയി കോർട്ട് il നിർത്തി. എല്ലാവരോടും സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു. എന്നിട്ടു അവൻ ഓടിപോയി lights ഓഫ് ചെയ്തു spot ലൈറ്റ് ഓൺ ചെയ്തു. ഫോൺ കണക്ട് ചെയ്തു മ്യൂസിക് സിസ്റ്റത്തിൽ കണക്ട് ചെയ്തു ഒരു റൊമാന്റിക് ബിജിഎം പ്ലേയ് ചെയ്തു. എന്നിട്ടു മൈക്ക് എടുത്തു ഇഷാനിന്റെ കയ്യിൽ കൊണ്ട് വന്നു കൊടുത്തു.
ഇഷാൻ കൊച്ചുവിന്റെ അടുത്തേക്ക് വന്നു. അവൾ അപ്പോഴും ഞെട്ടലിൽ ആയിരുന്നു. അവൾക്കു നടക്കുന്നതൊക്കെ വിശ്വസിക്കാൻ ആവാതെ നിൽക്കുകയായിരുന്നു.
ഇഷാൻ കൊച്ചുവിന്റെ അടുത്തെത്തി. മൈക്ക് ഓൺ ചെയ്യാൻ പോയതും അവൾ അവന്റെ കയ്യിൽ പിടിച്ചു, എന്നിട്ടു പറഞ്ഞു, "വേണ്ട ചേട്ടായി! ഞാൻ ബെറ്റിൽ തോറ്റോളാം . ഇതൊന്നും വേണ്ട."
ഇഷാൻ അവളുടെ മുഖത്തോടു മുഖം അടുപ്പിച്ചു പറഞ്ഞു, "നിന്നെ അങ്ങനെ ഈ ബെറ്റിൽ തോൽക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല. " അവൻ മൈക്ക് ഓൺ ചെയ്തു.അവളുടെ കൈ എടുത്തു കയ്യിൽ പിടിച്ചു. എന്നിട്ടു പറഞ്ഞു...
"വരൂ പ്രിയേ... നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം... അതികാലത്തെഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം. അവിടെ വച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും"... ഒന്ന് നിർത്തിയിട്ടു അവൻ ഒരു സ്റ്റെപ് പുറകിലേക്ക് വച്ചു, തോളൊന്നു ചെരിച്ചു ലാലേട്ടനെ പോലെ നിന്ന് ചോദിച്ചു,"പോരുന്നോ എന്റെ കൂടെ?" കൊച്ചുവിന് ചിരിപൊട്ടി.
ഇത് പറഞ്ഞപ്പോഴേക്കും അവരുടെ ഫ്രണ്ട്സൊക്കെ കയ്യടിച്ചു വൈസ്റ്റിലടിച്ചു സപ്പോർട്ട് ചെയ്തു.ഇതൊക്കെ കണ്ടു ബന്നയും ഫ്രണ്ട്സും ദേഷ്യപ്പെട്ടു പോവാൻ എഴുന്നേറ്റു! റയാൻ അവളുടെ കൈ പിടിച്ചു നിർത്തി.
റയാൻ :"വെയിറ്റ് വെയിറ്റ്! എങ്ങോട്ടാ ഓടുന്നെ ? കഴിഞ്ഞില്ലല്ലോ! പ്രൊപോസൽ അല്ലെ കഴിഞ്ഞുള്ളു. ഒന്ന് കൂടെ ബാക്കി ഇല്ലേ?"
അമൻ :"അളിയാ! ദേ ഇവർക്ക് പോയിട്ട് ധൃതി ഉണ്ടെന്നു. ആ രണ്ടാമത്തേത് കൂടി ഒന്നും തീർത്തേക്ക്. വെറുതെ ഇവരെ വൈകിപ്പിക്കേണ്ട. "
ഇഷാൻ ഇത് കേട്ട് കൊച്ചിവിനെ നോക്കി. കൊച്ചു പേടിയോടെ ഇഷാനെ നോക്കി. അവന്റെ കണ്ണുകളിൽ കുസൃതിയും ചുണ്ടിൽ ഒരു ചിരിയും വിടർന്നു.
കൊച്ചു പിറകിലേക്ക് നടക്കാൻ തുടങ്ങിയതും ഇഷാൻ തന്റെ ഇടതു കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ പിടിച്ചു അടുത്തേക്ക് നിർത്തി.
"ചേട്ടായി... വേണ്ട!"
"ഇത് കൂടെ കഴിഞ്ഞാലേ എന്റെ മോള് bet ജയിക്കുള്ളു. സൊ ഇത് സ്കിപ് ചെയ്യാൻ പറ്റില്ല. അത് കൊണ്ട് ഇങ്ങു വാ!"
"പ്ളീസ് ചേട്ടായി" അവൾ അവന്റെ കൈകളിൽ കിടന്നു കുതറി.
"അടങ്ങി നിക്കെടി ഉണ്ടക്കണ്ണി!" അവൻ അവ ഒന്നുകൂടി ഇറുകെ പിടിച്ചു.
അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
അവൻ അവന്റെ വലം കൈ വച്ചു അവളുട കഴുത്തിൽപിടിച്ചു അവന്റെ മുഖത്തോടു അടുപ്പിച്ചു. അവൾ തലവെട്ടിച്ചു. "നീ അടങ്ങി നിക്കുന്നോ അതോ ഞാൻ നിർത്തണോ?" അവൻ മീശ പിരിച്ചു.
അവൾ പേടിയോടെ അവന്റെ കണ്ണുകളിലേക്കു നോക്കികൊണ്ടിരുന്നു. അവൻ പതിയെ അവന്റെ മുഖം അടുത്തേക്ക് കൊണ്ട് വന്നു അവന്റെ ആധരം അവളുടെ അധരത്തോടു ചേർത്തു. അവൾ ഒന്ന് പിടഞ്ഞു. അവൻ അവളെ വിടാതെ പിടിച്ചു അവളുടെ ചുണ്ടുകളിൽ ഗാഢമായി ദീർഘനേരം ചുംബിച്ചു. അവസാനം അവൻ അവളുടെ കഴുത്തിലുള്ള പിടി വിട്ടു മാറുമ്പോ അവൾ ശ്വാസം വലിച്ചെടുത്തു. അവൻ അവളുടെ കാതോരം വന്നു പറഞ്ഞു, "ഐ ലവ് യു, കൊച്ചു" . എന്നിട്ടു അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു. അവൾ അവന്റെ കണ്ണുകളിലെ പ്രണയം താങ്ങാനാവാതെ കണ്ണുകൾ അടച്ചു.
ഇത് കഴിഞ്ഞതും ഉച്ചത്തിൽ കയ്യടിയും ആർപ്പുവിളിയും ഉയർന്നു. വരുൺ ചെന്ന് lights ഓൺ ചെയ്തു. എല്ലാവരും കൂടെ ചെന്ന് ഇഷാനിനെയും കൊച്ചുവിനെയും hug ചെയ്തു. ഇഷാൻ കൊച്ചുവിനെ വിളിച്ചു ബെന്നയുടെ മുന്നിൽ കൊണ്ട് വന്നു നിർത്തി. കൊച്ചുവിനെ കൈകൊണ്ടു ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു, "ഇനി നീ ഇവളെ ഇതിന്റെയോ വേറെ എന്തിന്റെയോ എങ്കിലും പേരിൽ പറഞ്ഞു ചൊറിയാനോ ഉണ്ടാക്കാനോ ചെന്നു എന്ന് ഞാൻ അറിഞ്ഞാൽ...അറിയാല്ലോ എന്നെ? ". ബെന്ന ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിപ്പോയി. വാലുപോലെ അവളുടെ ഫ്രണ്ട്സും.... (തുടരും...) ലൈക്ക് ചെയ്ത് കമന്റ് ഇടൂ, നോട്ടിഫിക്കേഷനോടെ അടുത്ത ഭാഗം വായിക്കൂ....
രചന: സെഹ്‌നസീബ്
