വൈകാശി തിങ്കൾ, പാർട്ട്‌ 13

Valappottukal

നമുക്ക് അങ്ങോട്ട്‌ നിൽക്കാം.. വാ...

നിരഞ്ജൻ അവളെ നോക്കി മുന്നോട്ട് നടന്നു... വൈക എന്താണോ എന്ന മട്ടിൽ അവന്റെ പുറകെ പോയി.... പിൻതിരിഞ്ഞു നിൽക്കുന്ന അവന്റെ അരികിൽ ആയി വൈക നിന്നു... കുറച്ചു സമയം കഴിഞ്ഞും അവന്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഇല്ലാഞ്ഞപ്പോൾ വൈകാ അവനെ വിളിച്ചു..

സാർ.......
Loading...

ആ.... കാശി.......

നിരഞ്ജൻ തിരിഞ്ഞു നിന്ന് അവളെ നോക്കി ചിരിച്ചു.. അവന്റെ കാശി എന്ന വിളിയും ചിരിയും അവളിൽ അലോസരം സൃഷ്ടിച്ചു...മുഖം തിരിച്ചു കൊണ്ടു അവൾ നിന്നു...

അവളുടെ മുഖത്തിനു നേരെ വന്നു നിരഞ്ജൻ അവളോട് ചേർന്നു നിന്നു. വൈകാ കുറച്ചു പുറകിലേക്ക് മാറി നിന്നു.. അവൻ പുഞ്ചിരിച്ചു കൊണ്ടു അവളെ നോക്കി....

എത്ര നേരം നീ എന്റടുത്തു നിന്ന് മാറി നില്കും.... വിവാഹം കഴിഞ്ഞാലോ.....

വൈക ഒന്ന് ഞെട്ടി.... അവനെ നോക്കി....

വിവാഹം...

അതേ.... ഇന്ന് ഇവിടെ വച്ചു... എന്താ...

വൈക അവന്റെ നേരെ വന്നു.... ദേഷ്യത്തോടെ നിരഞ്ജനെ നോക്കി.

ദേ.... എല്ലാവരും ഉണ്ടെന്ന് നോക്കില്ല ഞാൻ... എനിക്ക് താല്പര്യം ഇല്ലാ.... അച്ഛൻ എനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ നടത്തും എന്നാണ് പറഞ്ഞത്... ഇഷ്ടം അല്ലെന്ന് ഞാൻ പറയും...

എനിക്ക് ഇഷ്ടം ആണല്ലോ... അത് പോരെ..... മഹിയെ വിവാഹം കഴിക്കാനും നിനക്ക് വലിയ ഇന്റെരെസ്റ്റ്‌ ഇല്ലായിരുന്നു അല്ലോ... അപ്പോൾ ഇതും അങ്ങനെ മതി...

അവളെ നോക്കി കണ്ണിറുക്കി കൊണ്ടു നിരഞ്ജൻ വൈകയുടെ കൈകൾ കൂട്ടിപിടിച്ചു.... അവൾക്ക് വലിക്കാൻ ഉള്ള സാവകാശം കൊടുക്കാതെ നിരഞ്ജൻ മുഖം താഴ്ത്തി അവളുടെ കൈകളിൽ ചുംബിച്ചു...

ഒരു മിന്നൽ ദേഹത്തൂടെ കടന്നു പോയത് പോലെ അവൾക്കു തോന്നി... നിരഞ്ജൻ മുഖം ഉയർത്തി അവളെ നോക്കി...

ദേ... ഇത്രേ ഉള്ളു നീ...... കേട്ടോ എന്റെ കാശി മോള്....

അതും കൂടി കേട്ടപ്പോൾ ദേഷ്യത്തിൽ അവൾ കൈ വലിച്ചു തിരിഞ്ഞു നിന്നു....
എനിക്ക് ഈ വിവാഹം വേണ്ട....

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... നീ അങ്ങോട്ട്‌ നോക്ക്... നിന്റെ അച്ഛനെ... വളരെ പ്രതീക്ഷയോടെ നിന്നെ അദ്ദേഹം നോക്കുന്നത് കണ്ടോ...

വൈക നോക്കിയപ്പോൾ കൈകൾ കൂട്ടി തിരുമ്മി ടെൻഷനോടെ നടക്കുന്ന വേണുവിനെ ആണ് കണ്ടത്.. എല്ലാരുടെയും കണ്ണുകൾ തങ്ങളുടെ മേലെയാണ്....

നിന്നോട് എനിക്ക് ആത്മാർത്ഥ സ്നേഹം ഒന്നും ഇല്ലാ... നീ അധികം കിടന്നു നെഗളിക്കണ്ട..... ആ അച്ഛന്റെ വേദന കണ്ടിട്ട് ആണ് ഞാൻ വിഷ്ണുവിനോട് പറഞ്ഞത്... പിന്നെ നിനക്കിട്ട് ഒരു പണി...അതും...
Loading...

അവളെ നോക്കികൊണ്ടു അവൻ ഇളിച്ചു കാണിച്ചു.. അവളെന്തോ അവനോട് പറയാനായി പോയതും, ആരോ പുറകിൽ നിന്നും വിളിച്ചു...

മോളേ......

അവൾ നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു അമ്മയും മോളും.... അവൾ അവരെ നോക്കി ചിരിച്ചു...

മോൾക്ക്‌ മനസ്സിലായോ.... ഇവന്റെ അമ്മയാ...

അവളെ ചേർത്ത് പിടിച്ചു കൊണ്ടു അവർ നിന്നു... ആകെ വീർപ്പുമുട്ടി വൈകയും...

ഇതാണോ ഏട്ടൻ അഹങ്കാരി എന്ന് പറയാറുള്ള ചേച്ചി..... കേട്ടോ ഏടത്തി........

അവളുടെ ഏടത്തി എന്ന വിളിയിൽ ആകെ വണ്ടർ അടിച്ചു പോയ വൈകയേ നോക്കി നിരഞ്ജൻ വാ പൊത്തി ചിരിച്ചു....

ഈ ഏട്ടൻ എപ്പോഴും പറയും.. ട്യൂഷൻ ക്ലാസിൽ വരുന്ന ഒരു ജാഡകാരിയെ പറ്റി.... നൂറു നാവാ പറയുമ്പോൾ... അല്ലെ ഏട്ടാ....

നിരഞ്ജൻ വൈകയെ ചമ്മിയ നോട്ടം നോക്കി... അവൾക്കു അന്നേരം കാര്യം മനസിലായി.. അമ്പട... എന്നോട് കള്ളം പറഞ്ഞത് ആണല്ലേ.... ശരിയാക്കിത്തരാം....

വേണുവും ബാക്കിയുള്ളവരെല്ലാം കൂടി അവിടേക്ക് വന്നു.....വേണുവിനെ കണ്ടപാടെ അവൾ അയാളുടെ ദേഹത്തേക്ക് ചാഞ്ഞു...

മോളേ... ഇത് നിരഞ്ജന്റെ അച്ഛൻ... സേതുമാധവൻ മാഷ്....

അദ്ദേഹത്തേ നോക്കി അവൾ ചിരിച്ചു... അയാൾ അവളെ കൈ കാട്ടി വിളിച്ചു... അനുസരണയോടെ അവൾ അടുത്തേക്ക് ചെന്നു......

ഇഷ്ടമാണോ മോൾക്ക്... എന്റെ രഞ്ജുനെ.....

അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി.... അവന്റെ മുഖത്തു ഒരുതരം വെപ്രാളം അവൾ കണ്ടു... വേണുവിനെ നോക്കിയപ്പോൾ പ്രതീക്ഷയോടെ അവളെ നോക്കി...

ഇഷ്ടമാണ് എനിക്ക് സാറിനെ.....

അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി.... ചുമന്നു തുടുത്ത ആ മുഖം കണ്ടു അവൾക്കു ചിരി വന്നു.... ആനി വന്നു അവളെ കെട്ടിപിടിച്ചു....

അമ്പടി... കൊള്ളാല്ലോ നീ...

ദേ ആനി... ഒറ്റ ചവിട്ടു തരും ഞാൻ.... മിണ്ടാതെഇരുന്നോ.. ആ നരിയെ ഇഷ്ടപ്പെടാൻ.. ഞാൻ... ഒന്ന് പോയെടി...

ആനിയുടെ കാതിൽ അവൾ പതിയെ പറഞ്ഞു... ആനി എല്ലാ കിളികളും പറന്നു പോയപോലെ നിരഞ്ജനെ നോക്കി.....

എന്നാൽ എല്ലാവരും വാ... ഇനി പത്തു മിനിറ്റ് കൂടിയെ ബാക്കിയുള്ളു....

വൈശു  ആനിയുടെ അടുത്തേക്ക് വന്നു....അവളുടെ കാതിൽ ആയി മെല്ലെ ചോദിച്ചു...

അല്ല.. അവളെന്താ നിരഞ്ജനെ സാർ എന്നു വിളിച്ചേ...

അതേ.. ഇതാണ് അവൾ പറയാറുള്ള നരി... ഞങ്ങളുടെ ട്യൂഷൻ സാർ...

എന്റമ്മോ... അവൾക്കിട്ട് ഒന്നൊന്നര പണിയാണല്ലോ കിട്ടിയത്...
വൈശു വാ പൊളിച്ചു നിന്നു..

വിഷ്ണു ഇത് കൊണ്ടുപോയി രഞ്ജുനെ ഉടുപ്പിക്ക്... റെഡി ആയി വേഗം വാ...

എല്ലാവരും സന്തോഷത്തോടെ ഓഡിറ്റോറിയത്തിലേക്ക് നടന്നു... വേണുവിന്റെ കൈ പിടിച്ചു വൈകയും.... തിരിഞ്ഞു നോക്കിയ അവൾ കണ്ടു, തന്നെയും നോക്കി കൈ കെട്ടി നിൽക്കുന്ന നിരഞ്ജനെ....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

മുഹൂർത്തം കഴിയാറായി, കുട്ടിയെ വിളിച്ചോളൂ....

മണ്ഡപത്തിലേക്ക് വൈക ആനയിക്കപ്പെട്ടു.... സദസിനെ വണങ്ങി അവൾ നിരഞ്ജന്റെ അടുത്തായി ഇരുന്നു..ക്രീം കളർ മുണ്ടും ഷർട്ടും ഇട്ടു സുന്ദരനായി നിരഞ്ജൻ ഇരുന്നു.... അവൻ അവളുടെ കൈ മുറുകെ പിടിച്ചു.... എന്താ എന്ന രീതിയിൽ അവൾ നോക്കിയപ്പോൾ അവളെ സൈറ്റ് അടിച്ചു കാണിച്ചു...

അയ്യേ.. ഇങ്ങേരു ആണോ ഐപിഎസ് കാരൻ.... വായിനോക്കി കോഴി.... ഛെ.....

വൈക തല ചരിച്ചു നോക്കി.... ആനിയും സിദ്ധുവും നിന്നു ചിരിക്കുകയാണ്... സിദ്ധു കല്യാണത്തിന് വന്നില്ലായിരുന്നു.. അവന്റെ അച്ഛന് അസുഖം കൂടുതൽ ആയിട്ട് ഹോസ്പിറ്റലിൽ ആയിരുന്നു... പിന്നെ ആനി പ്രശ്നങ്ങൾ ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ സിദ്ധു ഓടി വന്നതാണ്...

വൈകയും നിരഞ്ജനും എഴുന്നേറ്റു നിന്നു.... വേണുവും സേതുവും അവരുടെ അരികിലായി നിന്നു..

താലി കെട്ടിക്കോളു......

അച്ഛൻ നീട്ടിയ താലി വാങ്ങി നിരഞ്ജൻ വൈകയേ നോക്കി.... നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ കണ്ടു അവനു വല്ലാതായി..... താലി അവളുടെ കഴുത്തിലേക്ക് വച്ചു കൊളുത്തി അമർത്തി..... ചുറ്റും കുരവയും നാദസ്വര മേളവും ഉയർന്നു...

നിരഞ്ജൻ താലി കെട്ടി കഴിഞ്ഞു അവളുടെ കാതിൽ പതിയെ പറഞ്ഞു....

ഐ ലവ് യൂ.... കാശി........

കണ്ണു മിഴിഞ്ഞു നിൽക്കുന്ന അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു അവൻ അവൾക്ക് സിന്ദൂരം ചാർത്തി....

വേണുവും സീതയും പരസ്പരം നോക്കി കണ്ണുകൾ തുടച്ചു.....ആഗ്രഹിച്ച പോലെ ഒരു മരുമകനെ കിട്ടിയ സന്തോഷം വൈക ആ മുഖങ്ങളിൽ കണ്ടു....

വേണു വൈകയുടെ വലത്കൈ നിരഞ്ജന്റെ വലത് കൈയിൽ വച്ചു കൊടുത്തു കന്യാദാനം നടത്തി... ...നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടു വേണു നിരഞ്ജനെ ചേർത്ത് പിടിച്ചു... അതു കണ്ട വൈകയുടെ മുഖം പന്ത് പോലെ വീർത്തു വന്നു...

വൈകയുടെ വലതു കയ്യിൽ തന്റെ വലത് കൈയിൽ പിടിച്ചു നിരഞ്ജൻ മൂന്നു  വലം ചുറ്റി വന്നു.....പിന്നെ എല്ലാവരുടെയും അനുഗ്രഹം ചൊരിയൽ ഒക്കെ ആയപ്പോൾ വൈക ആകെ ക്ഷീണിച്ചു....

ആനിയെ നോക്കിയപ്പോൾ അമലുമായി കുറുകുന്നുണ്ട്... വൈശുവും അഭിയും കുറുകി കൊണ്ടു വേറൊരു ഭാഗത്തും... അവളുടെ സൈഡിലേക്കുള്ള നോട്ടം കണ്ടു നിരഞ്ജനും പാളി ഒന്ന് നോക്കി... ചിരിച്ചു കൊണ്ടു വൈഗയുടെ കൈയിൽ പിടിച്ചു...

നമുക്ക് രാത്രിയിൽ കുറുകാം.... എന്തേ......

അയ്യേ..... ഒന്ന് പോയെ... ഛെ...

വൈക കൈ വേഗം മാറ്റാൻ നോക്കി... എവിടെ... നിരഞ്ജൻ ഒന്നുകൂടി മുറുക്കി പിടിച്ചു....വൈക അവനെ നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു.... അവൻ അവളെ സൈറ്റ് അടിച്ചു കാണിച്ചു......

ഛെ...... പഞ്ചാര കുഞ്ചു..... നരി....

പിറുപിറുത്ത് കൊണ്ടു വൈക വീണ്ടും ആനിയെ നോക്കി.. ആനി വൈക നോക്കിയത് കണ്ടു അവളുടെ അരികിൽ വന്നു......

എന്താ.... നീയിങ്ങനെ ഞെളിപിരി കൊള്ളൂന്നേ.....

അവൾ കണ്ണുകൊണ്ടു നിരഞ്ജന്റെ കൈകളിൽ വൈഗയുടെ കൈ പിടിച്ചു വച്ചത് കാണിച്ചു കൊടുത്തു....

അവൾ നോക്കിയപ്പോൾ നിരഞ്ജൻ കണ്ണുകൊണ്ടു എന്താ എന്ന് ചോദിച്ചു... ആനി അവന്റെ അടുത്തേക്ക് പോയി കാതിലായി മെല്ലെ പറഞ്ഞു..

സാർ.... വൈകയ്ക്ക് കൈ വേദനിക്കുന്നുണ്ട്.. ഒന്നു വിടാവോ....

ഞാനോ... ഞാനല്ല... ദേ നോക്ക്... കാശിയാ എന്റെ കൈയിൽ പിടിച്ചേക്കുന്നേ.....

നിരഞ്ജൻ പറഞ്ഞത് കേട്ട് ആനിയും വൈകയും ഒരുപോലെ നോക്കി... ശരിയാണ്.. വൈക നിരഞ്ജന്റെ കയ്യിൽ പിടിച്ചു വച്ചിരിക്കുന്നു...

ആനി അവളെ നോക്കി ചിരിച്ചു കൊണ്ടു എണീറ്റു പോയി...
അയ്യേ... ഞാൻ ഇതിപ്പോ... ഛെ.....

നിരഞ്ജനെ നോക്കിയപ്പോൾ ഉണ്ട് ഊറിയൂറി ചിരിക്കുന്നു....

അതേ.. പൊന്നുമോള് ഇനിയെന്തൊക്കെ കാണാനും അറിയാനും ഇരിക്കുന്നു.. സത്യം പറയാലോ... നിന്നെ കിട്ടും എന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല.... ഇപ്പോഴാ സമാധാനം ആയെ....

വൈക അന്തം വിട്ടു അവനെ  നോക്കി.....കണ്ണിറുക്കി കോണ്ട് അവൻ എഴുന്നെറ്റു അവൾക്കു നേരെ കൈകൾ നീട്ടി.....അവൾക്കു ആ കൈകൾ പിടിച്ചു  എഴുന്നേൽക്കുക അല്ലാതെ വേറെ നിവർത്തി ഇല്ലായിരുന്നു.... എഴുന്നേറ്റ അവളെ അവൻ മെല്ലെ ഒന്നു മുന്നോട്ട് വലിച്ചു.... അവൾ സാരി തട്ടി നല്ല അസ്സലായി തന്നെ അവന്റെ നെഞ്ചിലേക്ക് വീണു....അതുകണ്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി...

പിന്നെ ഫോട്ടോ സെക്ഷൻ ആയിരുന്നു.... നിരഞ്ജൻ അവളെ നന്നായി ചേർത്ത് പിടിച്ചു ഫോട്ടോ സെക്ഷനു പോസ് ചെയ്തു... എല്ലാം കൂടി കഴിഞ്ഞു ഒരുവിധം ആയപ്പോൾ അവൾ സാരി മാറാനായി അകത്തേക്ക് പോയി... പോകുമ്പോൾ നിരഞ്ജനിട്ട് ഒന്നൊന്നര ചവിട്ടും കൊടുത്തു...

ലോട്ടസ് കളർ സിൽക്ക് കാഞ്ചിപുരം സാരി ആയിരുന്നു.... വൈകയ്ക്ക് അത് നന്നായി ഇഷ്ട്ടപ്പെട്ടു..... ഭക്ഷണവും കഴിഞ്ഞു വൈക നിരഞ്ജന്റെ കൂടെ അവന്റെ വീട്ടിലേക്കു പോകാനായി ഇറങ്ങി... വേണുവും സീതയും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. വൈകയ്ക്കും സങ്കടം താങ്ങാൻ ആയില്ല..... വേണു നിരഞ്ജന്റെ കൈകളിൽ ഒരിക്കൽ കൂടി വൈകയുടെ കൈകൾ ചേർത്ത് വച്ചു കൊടുത്തു.....അവൻ വൈകയേ  ഒരു കൈകൊണ്ടു നെഞ്ചിലേക്ക് ചേർത്തു... കരഞ്ഞു കൊണ്ടു ഒരു പൂച്ച കുഞ്ഞിനെ പോലെ അവനിൽ പറ്റിചേർന്ന് അവൾ നിന്നു.... എല്ലാവരോടും യാത്ര പറഞ്ഞ് നിരഞ്ജനും വീട്ടുകാരും ഇറങ്ങി.....

ആനി ഓടി വന്നു വൈകയേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... നിരഞ്ജൻ അപ്പഴും വൈകയേ വിട്ടില്ല..... ആനിയെ അവൻ കണ്ണടച്ചു ഒന്നും പേടിക്കണ്ട എന്ന് കാണിച്ചു....

വിഷ്ണു ആയിരുന്നു കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത്... ബാക്ക്ഡോർ തുറന്നു വൈകയേ കയറ്റി ഇരുത്തി.... അവനും കയറി ഇരുന്നു..... വൈക തല ഉയർത്തി നോക്കിയേയില്ല.. അവൾക്കു ആരെയും നോക്കാനുള്ള ശക്തി ഇല്ലായിരുന്നു....നിരഞ്ജന്റെ നെഞ്ചിൽ പറ്റിചേർന്നു അവളിരുന്നു..... കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു നിരഞ്ജൻ വിഷ്ണുവിനെ നോക്കി... അവൻ വണ്ടി മുന്നോട്ട് എടുത്തു...

വേറൊരു കാറിൽ സേതുവും വാസുവും അരുന്ധതിയും നീലാഞ്ജനയും കയറി.... പോകുന്നതിന് മുൻപ്, സേതു മാഷ് വേണുവിന്റെ കൈകളിൽ മുറുകെ പിടിച്ചു....

എന്റെ മരുമകൾ ആയിട്ടല്ല.... മകൾ ആയിട്ടാണ് ഞാൻ മോളേ കൊണ്ടു പോകുന്നത്.. അവന്റെ മനസിലെ ആഗ്രഹം വൈകി ആണ് അറിഞ്ഞത്... അല്ലെങ്കിൽ ഇന്ന് സംഭവിച്ചു പോയത് പോലെ വിഷമിക്കേണ്ടി വരില്ലായിരുന്നു.....

കണ്ണു തുടച്ചു കൊണ്ടു വേണു മാഷിനെ പുണർന്നു... സീതയുടെ കൈയിൽ പിടിച്ചു കൊണ്ടു അരുന്ധതി യാത്ര ചോദിച്ചു...

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കാറിൽ നിരഞ്ജന്റെ നെഞ്ചിൽ മുഖം ചേർത്ത് ഇരിക്കുകയാണ് വൈക... അവന്റെ കൈകൾ വൈകയേ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.... വിഷ്ണു കണ്ണാടിയിൽ കൂടി നിരഞ്ജനെ  നോക്കി... അവന്റെ മുഖത്തു വൈകയോടുള്ള പ്രണയവും വാത്സല്യവും കണ്ടു വിഷ്ണു ഒന്ന് പുഞ്ചിരിച്ചു......

ഒന്നും അറിയാതെ കിടക്കുന്ന വൈഗയുടെ കാതിലേക്ക് മെല്ലെ മുഖം അടുപ്പിച്ചു കൊണ്ടു നിരഞ്ജൻ മെല്ലെ ഊതി..... അവന്റെ ചുടു നിശ്വാസത്തിൽ ഒന്ന് പൊള്ളിപിടഞ്ഞു വൈക കണ്ണുകൾ തുറന്നു... അന്നേരം മാത്രമാണ് നിരഞ്ജന്റെ നെഞ്ചിൽ ആണ് അവൾ കിടക്കുന്നത് എന്ന് ബോധം വന്നത്... പിടി വിടുവിക്കുവാനായി അവൾ വിഫലശ്രമം നടത്തി.. എന്നാൽ അത് ദയനീയമായി പരാജയപ്പെട്ടു..

നിരഞ്ജൻ അവളുടെ കാതിൽ പതിയെ  ഉമ്മ വച്ചു... വൈഗയുടെ കൈകൾ അറിയാതെ തന്നെ അവന്റെ കൈകളിൽ അമർന്നു..... നിരഞ്ജൻ മെല്ലെ അവളുടെ കാതിലായി പാടി....

  വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ
കോടിജന്മമായ് നോറ്റനൊയമ്പോ
വേദസാരമായ് പെയ്ത മന്ത്രമോ
ശുഭകരമൊരു ത്യാഗരാജ കീർത്തനശ്രുതി സു
രാധാ സമേതാ കൃഷ്ണാ കൃഷ്ണാ…
രാധാ സമേതാ കൃഷ്ണാ കൃഷ്ണാ…
രാധാ സമേതാ കൃഷ്ണാ…
രാധാ സമേതാ കൃഷ്ണാ..

വനമാലിയായ് നിൻ വല്ലകിയിൽ
രാഗഭാവുകം ഞാനുണർത്തി… ആ ……
ഒരു നൂറു നന്മകൾ നേർന്നു കൊണ്ടെൻ
ഭാഗ്യ ജാതകം നീയെഴുതി
കനിവോലും കാവേരി തീർത്ഥവുമായ്
കനിവോലും കാവേരി തീർത്ഥവുമായ്
തിരുവയ്യാർ തംമ്പുരുവിൽ ഭൈരവിയായ്

വൈകാശിതെന്നലോ തിങ്കളോ
നീ വൈശാഖപുലരിതൻ പുണ്യമോ

തുടരും... ♦️

രചന: ചാരുവർണ്ണവൈകാശി തിങ്കൾ, പാർട്ട്‌ 13
♦️♦️♦️

രചന: ചാരുവർണ്ണ

To Top