വൈകാശി തിങ്കൾ, പാർട്ട്‌ 12

Valappottukal
വേണു അമലിന്റെ കൈയിൽ പിടിച്ചു വൈഗയുടെ അടുത്തേക്ക് പോയി.... അവൾ എന്താകും എന്നറിയാതെ അമലിനെ നോക്കി.

മോളെ... നിനക്ക് അറിയാവുന്നതല്ലേ ആരോമലിനെ..... എല്ലാർക്കും സമ്മദം ആണ്...
എന്റെ മോള് സമ്മതിക്കണം..

അച്ഛാ.. ഞാൻ......
വേണ്ട അച്ഛാ... ഇത് ശരിയാവില്ല....

ഇത് നടക്കണം വൈകാ.... എനിക്ക് ഇത് നടത്തിയേ തീരു... നീയായിട്ട് ഈ അച്ഛനെ തോല്പിക്കരുത്... ഇന്ന് ഇവിടെ വച്ചു നിന്റെ വിവാഹം നടക്കണം..... അല്ലെങ്കിൽ ഞാൻ... ഞാൻ...

വേണു അവളേ കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു... അമൽ എന്ത് ചെയണം എന്നറിയാതെ നിന്നു..വൈക അമലിനെ നോക്കിയപ്പോൾ അവന്റെ മുഖത്തു ഒരുതരം നിർവികാരത ആയിരുന്നു...

അച്ഛാ.. അമൽചേട്ടൻ വേണ്ട അച്ഛാ... എനിക്ക് ഇനിയൊരു ശാപം കൂടി വയ്യാ......

എന്താ മോളേ... അവനും സമ്മതിച്ചു തന്നതാണല്ലോ....

ആനി.... അവര് തമ്മിൽ ഇഷ്ടത്തിൽ ആണ് അച്ഛാ.... അവളുടെ ജീവിതം എനിക്ക് വേണ്ട അച്ഛാ....

മോളെന്താ പറഞ്ഞു വരുന്നത്...

വേണുവിനു ആധി ആയിരുന്നു... കേട്ടതൊന്നും സത്യം ആകല്ലേ എന്നയാൾ പ്രാർഥിച്ചു...

മോനെ... സത്യം ആണോ.... ആനിയെ മോന് ഇഷ്ടം ആണോ....

മ്മ്.......

വൈകയേ നോക്കി അമൽ ഒന്ന് മൂളുക മാത്രം ചെയ്തു..... വേണു ദയനീയമായി അവനെ നോക്കി..... മകളുടെ ജീവിതത്തിനായി ഉരുകുന്ന ആ മനുഷ്യന്റെ മുഖം കണ്ടു അമലിനു വല്ലാതായി...

മോനെ...... ഞാൻ......

എനിക്ക്... എനിക്ക് സമ്മദം ആണ് അങ്കിൾ......

അമലിന്റെ മറുപടി കേട്ട് വൈക ആകെ ഞെട്ടി അവനെ നോക്കി....... അവൻ ആണെങ്കിൽ തല താഴ്ത്തി നിൽക്കുവാണ്... വൈക ചീറി കൊണ്ടു അവന്റെ കോളറിൽ പിടിച്ചു...

അപ്പോൾ.... അപ്പോൾ ... നീയെന്റെ ആനിയെ പറഞ്ഞു പറ്റിക്കുക ആയിരുന്നു അല്ലെ... എങ്ങനെ തോന്നിയെടാ നിനക്ക്..... അവളുടെ മനസ്സ് നീ കണ്ടില്ലേ അമലേട്ടാ........

എന്തിനായിരുന്നു അവളെ മോഹിപ്പിച്ചത്.... എന്തിനായിരുന്നു അവൾക്ക് ആഗ്രഹം കൊടുത്തത്.... ഞാൻ കണ്ടതാ..... നിന്നെ കാണുമ്പോൾ ഉള്ള അവളുടെ കണ്ണിലെ തിളക്കം..... എന്നിട്ടും....

അമലിന്റെ ദേഹത്തൂടെ ഊർന്നു അവൾ താഴേക്ക് വീണു..... അവിടെ കൂടിയിരുന്നവർക്കെല്ലാം കാര്യം മനസിലായി... മധു എന്ത് ചെയണം എന്നറിയാതെ അവന്തികയെ നോക്കി.... വൈക വൈശുവിനെ നോക്കി... അവൾക്ക് കാര്യം മനസിലായി....

വൈശു ആനിയുടെ അരികിൽ ചെന്നു അവളെ വിളിച്ചു... കരഞ്ഞു തളർന്നു ഇരിക്കുന്ന അവളെ കണ്ടു വൈശുവിനും കരച്ചിൽ വന്നു... ഒരുവിധം അവളെ നിർബന്ധിച്ചു വൈഗയുടെ അടുത്തേക്ക് കൊണ്ടു വന്നു....

അവളെ കണ്ടപാടെ വൈക ചാടി എണീറ്റു കൊണ്ടു ആനിയെ കെട്ടിപിടിച്ചു....

നോക്ക് ആനി... നീ... നിന്റെ അമൽ ചേട്ടൻ.... എന്നെ കെട്ടാൻ തയാറാണ് എന്ന്... നിനക്കോ........ എനിക്ക് വിട്ടു തരുവോ നിന്റെ ചെക്കനെ...

ആനി മുഖം ഉയർത്തി അമലിനെ നോക്കി... അവളുടെ നോട്ടം താങ്ങാനുള്ള ശക്തി ഇല്ലാതെ അവൻ തല താഴ്ത്തി നിന്നു.....

സമ്മദം........

മോളേ ആനി.......... നീയെന്താ പറഞ്ഞത്.....

വൈക അവളെ തിരിച്ചു നിർത്തി ചോദിച്ചു..... ആനി അമലിന്റെ അടുത്തേക്ക് നടന്നു...

ഞാൻ എല്ലാം കേട്ടു..... എന്നോട് കാണിച്ചതും പറഞ്ഞതും എല്ലാം തമാശക്ക് ആയിരുന്നു അല്ലെ... ഒരിക്കൽ എങ്കിലും പറയാം ആയിരുന്നു ഏട്ടാ.... എന്നാൽ ഞാൻ ഇത്രയും മോഹിക്കില്ലായിരുന്നു.....

വൈക ആനിയെ വന്നു ചേർത്ത് പിടിച്ചു... വേണുവിന്റെ നേരെ തിരിഞ്ഞു....

കണ്ടോ അച്ഛാ... സ്നേഹിച്ചു ഒരാളെ വഞ്ചിച്ച ഒരാളെ ആണോ അച്ഛൻ എനിക്ക് വേണ്ടി കണ്ടെത്തിയത്... ഇതിലും എത്രയോ ഭേദം ആണ് മഹി... അവൻ സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടിയില്ലേ..

വൈകാ... മതി നിർത്തിക്കോ...... സ്വന്തം ആക്കാൻ വേണ്ടി തന്നെ ആണ് ഞാനും ആനിയെ സ്നേഹിച്ചത്... ഒരിക്കലും ചതിക്കാൻ ആയിരുന്നില്ല..... പിന്നെ എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടാണ് ഞാൻ...

ഒരച്ഛന്റെ വേദന കാണാതെ ഞാനും ആനിയും ഒന്നിച്ചിട്ട് കാര്യം ഉണ്ടോ.... ശാപം ഏറ്റുവാങ്ങി കൊണ്ടു എനിക്ക് അവളുടെ കൂടെ ജീവിക്കണ്ട......

അമൽ ദേഷ്യത്തോടെ വൈഗയെ നോക്കി പറഞ്ഞു കൊണ്ടു മധുവിന്റെ അടുത്തേക്ക് പോയി...

അങ്കിൾ...... എല്ലാം തുറന്നു പറഞ്ഞു ആനിയെ വിവാഹം കഴിക്കാൻ ആലോചിച്ചു കൊണ്ടു വരാനായി ഇരുന്നതാണ് ഞാനും... അതിങ്ങനെ ആയി തീരും എന്ന് വിചാരിച്ചില്ല....

തന്നുടെ അങ്കിളെ എനിക്ക് അവളെ... പൊന്നുപോലെ ഞാൻ നോക്കിക്കോളാം....

മധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ടു അയാളുടെ തീരുമാനത്തിനായി അമൽ കാത്തു നിന്നു.. വേണു മധുവിന്റെ അടുത്തേക്ക് വന്നു...

നടത്തി കൊടുക്കണം മധു... കുട്ടികൾക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ..... ഞാൻ ഒന്നും അറിയാതെ......

മധു വേണുവിനെ കെട്ടിപിടിച്ചു കൊണ്ടു ആനിയെ വിളിച്ചു.... അപ്പോഴേക്കും അമലിന്റെ പേരെന്റ്സ് അവിടേക്ക് വന്നു.... അവർക്കെല്ലാം അത് താല്പര്യം ആയിരുന്നു.... വാക്കാൽ അവര് ആ വിവാഹം ഉറപ്പിച്ചു...

വേണുവും സീതയും ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു ഇറങ്ങി....അവര് രണ്ടു പേരും വൈകയേ നോക്കി... ഓഡിറ്റോറിയത്തിന്റെ ഒരു കോണിൽ ജനൽ കമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി വൈക നില്കുന്നുണ്ട്. വേണു അവളുടെ ചുമലിൽ കൈ വച്ചു...

പോകാം........

വൈക തിരിഞ്ഞു അയാളുടെ കൈകൾ പിടിച്ചു നടന്നു..സർവ്വാഭരണ വിഭൂഷിതയായി മണ്ഡപത്തിൽ നിന്നും സുമംഗലി ആകാതെ തകർന്നു പോയ നെഞ്ചുമായി അവൾ ഒരു താങ്ങിനായി ചുറ്റും നോക്കി... ദൂരെ മാറി അവളെ നോക്കി നിൽക്കുന്ന വിഷ്ണുവിലും നിരഞ്ജനിലും അവളുടെ കണ്ണുകൾ തങ്ങി നിന്നു...ഒരു നിമിഷം അവരെ  നോക്കി അവൾ കണ്ണുകൾ പിൻവലിച്ചു കൊണ്ടു വേണുവിന്റെ തോളിൽ ചാഞ്ഞു നിന്നു...

അച്ഛന്റെയും അമ്മയുടെയും കൈയിൽ പിടിച്ചു കൊണ്ടു അവൾ കാറിന്റെ നേരെ നടന്നു.... വേണു ബാക്ക്ഡോർ തുറന്നിട്ട്‌ അവളോട് കയറാൻ പറഞ്ഞു......

അച്ഛാ.....
Loading...

കയറ് മോളേ..... ഈ അച്ഛൻ തോറ്റു പോയെടി.....

കരഞ്ഞു കൊണ്ടു വേണു കാറിന്റെ മേലേക്ക് ചാഞ്ഞു.... തോളിൽ ആരോ കൈ വച്ചത് അറിഞ്ഞാണ് വേണു തിരിഞ്ഞു നോക്കിയത്...വേണു കണ്ണുകൾ തുടച്ചു കൊണ്ടു വന്നയാളെ നോക്കി ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി.....

വേണു......

ആ... വാസു മാഷോ..... മാഷ് പോയില്ലായിരുന്നോ... എല്ലാവരും പോയി മാഷേ... എന്റെ മോൾടെ കല്യാണം മുടങ്ങി.....

വേണു ഒന്നിങ്ങോട്ട് വന്നേ...... ഞാൻ ഒരു കാര്യം പറയട്ടെ...

വേണു എന്താ എന്നുള്ള അർത്ഥത്തിൽ അയാളെ നോക്കി.... വൈക നോക്കുമ്പോൾ വിഷ്ണു കുറച്ചു ദൂരെ മാറി നില്കുനുണ്ട്.... അപ്പോഴേക്കും ആനിയും മധുവും ഒക്കെ അവരുടെ അടുത്തേക്ക് വന്നു... മധുവും വേണുവും വേണുവിന്റെ അനിയന്മാരും മാഷിന്റെ കൂടെ വിഷ്ണു നിൽക്കുന്ന ഭാഗത്തേക്ക് നടന്നു...

ആനി... നീ ഹാപ്പി ആയില്ലേ....

മ്മ്... വൈകാ.. നീ....

അവളെ കെട്ടിപിടിച്ചു കൊണ്ടു ആനി ആരോമലിനെ നോക്കി.... അവൻ വൈഗയുടെ അടുത്തേക്ക് വന്നു അവളുടെ കൈ പിടിച്ചു...

വൈകാ.... നിന്റെ ധൈര്യം പോലും എനിക്കില്ലാതെ പോയി...എല്ലാം കൈവിട്ടു എന്നു തോന്നിപ്പോയി....എനിക്ക് എന്താണ് ചെയേണ്ടത് എന്ന് അറിയാതെ പോയി... ദേ ഇവളുടെ കൈ പിടിച്ചു കൂടെ കൂട്ടാൻ തന്നെയാ സ്നേഹിച്ചത്... അല്ലാതെ ഉപേക്ഷിച്ചു പോകാൻ അല്ല..

ഇപ്പോൾ ഹാപ്പി അല്ലെ ചേട്ടൻ......

വൈകാ അവളുടെ സങ്കടം മറന്നു അവരോട് സംസാരിക്കാൻ തുടങ്ങി.... അതിനിടയിൽ അവൾ  നിരഞ്ജൻ ഓഡിറ്റോറിയത്തിന്റെ ഡോർ സൈഡിൽ നില്കുന്നത് കണ്ടു.... അവന്റെ മുഖം കണ്ടപ്പോഴേ അവൾക്കു ദേഷ്യം വന്നു... വൈക നോക്കുന്നത് കണ്ടു ആനി ആ ഭാഗത്തേക്ക് നോക്കിയപ്പോൾ ആണ് നിരഞ്ജനെ കണ്ടത്...

ഹാ.. സാർ വന്നിരുന്നോ...... ഇതെപ്പഴാണാവോ ലീവ് കഴിഞ്ഞു വന്നേ...

ആവോ.... ആർക്കറിയാം...

വൈക താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.....

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വേണു... ഈ പറയുന്നത് തെറ്റാണെങ്കിൽ മറന്നേക്ക്.... എനിക്ക് ഇതൊക്കെ കണ്ടിട്ട് പറയാതിരിക്കാൻ ആകില്ല...

എന്താ... മാഷേ.... കാര്യം പറയു...

വിഷ്ണു... നീ പറയ്  മോനെ.......

വാസുമാഷ് വിഷ്ണുവിനെ നോക്കി.....

വേണു അങ്കിൾ....... പറയുന്നത് കൊണ്ടൊന്നും തോന്നരുത്... വൈകാശിക്ക് സമ്മദം ആണെങ്കിൽ എന്റെ ഫ്രണ്ട് രഞ്ജു അവളെ കെട്ടാൻ തയാറാണ്....അവന് അവളെ മുൻപേ തന്നെ ഇഷ്ടം ആയിരുന്നു... പിന്നെ അവൻ ഐപിഎസ് ട്രൈ ചെയുനുണ്ടായിരുന്നു... അതൊക്കെ ഒന്ന് സെറ്റിൽ ആയിട്ട് വന്നു ചോദിക്കാനായി ഇരുന്നതാ.... അപ്പോഴാണ് കല്യാണം ഉറപ്പിച്ച കാര്യം അറിയുന്നത്....
Loading...

അവൻ രണ്ടു ദിവസം മുൻപ് ആണ് ഇന്റർവ്യൂ അറ്റൻഡ് ചെയ്തു തിരിച്ചു വന്നത്... ഇനി അതിന്റെ റിസൾട്ട്‌ കൂടി അറിഞ്ഞാൽ ട്രെയിനിങ് തുടങ്ങും...

അവൻ മധുവിനെ നോക്കി കൊണ്ടു വേണുവിന്റെ കയ്യിൽ പിടിച്ചു...

അങ്കിൾ പേടിക്കണ്ട... ഇഷ്ടം കൊണ്ടു തന്നെ ആണ്.. അല്ലാതെ സഹതാപം കൊണ്ടൊന്നും അല്ലാ...

വേണു... ആരാണ് എന്നു പോലും അറിയാതെ..... ഒന്നുകൂടി ആലോചിച്ചു പോരെ.... വാസുമാഷ് വന്നു വേണുവിന്റെ കയ്യിൽ പിടിച്ചു...

വേണു.... നിനക്ക് അറിയുന്ന കുടുംബം തന്നെ ആണ്...
കൃഷ്ണൻ മാഷ് ഇല്ലേ... നമ്മളെയൊക്കെ പഠിപ്പിച്ച.... അദേഹത്തിന്റെ കൊച്ചു മകൻ ആണ്... അദ്ദേഹത്തിന്റെ മകനെയും നിനക്ക് അറിയും... നമ്മുടെ ഗവണ്മെന്റ് സ്കൂളിൽ നിന്നും ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്ത സേതുമാധവൻ മാഷ്...... നീ ആലോചിച്ചു തീരുമാനിക്ക്..... നിന്റെ മോളുടെ കാര്യം ആണ്...

അവൻ വിഷ്ണുവിന്റെ കൂടെ ഇവിടെ വന്നിരുന്നു.. നിന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ട് അവൻ ആണ് എന്നോട് വന്നു സംസാരിക്കാൻ പറഞ്ഞത്...

വേണുവിന് എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു.... അവിനാഷ് വന്നു മധുവിനെ വിളിച്ചു കൊണ്ടു പോയി....

അച്ഛാ... രഞ്ജുനെ എനിക്കറിയാം... ഹി ഈസ്‌ ബ്രില്ലിയൻറ്.... നമ്മുടെ വൈകയ്ക്ക് ചേരും.. അച്ഛൻ അങ്കിളിനോട് പറഞ്ഞു നോക്ക്... അവൾക്കും എതിർപ്പൊന്നും കാണില്ല....

മ്മ്.....

മധു വേണുവിന്റെ അടുത്ത് പോയി അയാളെ നോക്കി...

ഞാൻ എന്താ ചെയ്യണ്ടേ മധു.. മുഹൂർത്തം ഒക്കെ കഴിഞ്ഞല്ലോ......

അത് പേടിക്കണ്ട വേണു... ഞാൻ സേതുമാഷിനെ വിളിച്ചിരുന്നു.... അവർക്കൊക്കെ പൂർണ സമ്മദം ആണ്... രഞ്ജുവിനു ആകെ ഒരു അനിയത്തി മാത്രമേ ഉള്ളു നീലാഞ്ജന.... പിന്നെ അമ്മ അരുന്ധതി... നിങ്ങളുടെ അത്രക്ക് സാമ്പത്തികശേഷി ഒന്നും ഇല്ലാ.... പിന്നെ വൈകാശിയെ വേദനിപ്പിക്കാൻ അവിടെ ആർക്കും കഴിയില്ല എന്ന് ഞാൻ ഉറപ്പ് തരാം.....

അവരൊക്കെ ഇങ്ങോട്ടേക്ക് പുറപ്പെട്ടു വന്നിട്ടുണ്ട്... ഇടയ്ക്കു വച്ചു മുഹൂർത്തം നോക്കി.... പന്ത്രണ്ടു മണി അല്ലെ ആയുള്ളൂ... പന്ത്രണ്ടര വരെ മുഹൂർത്തം ഉണ്ട്.....

വേണു സീതയെ നോക്കിയപ്പോൾ അവൾക്കു സമ്മദം എന്ന മട്ടിൽ തലയാട്ടി.... അതു കൂടി കണ്ടപ്പോൾ അയാൾക്ക്‌ സമാധാനം ആയി.... വിഷ്ണു മുന്നോട്ട് നടന്നു നിരഞ്ജന്റെ അടുത്തേക്ക് വന്നു..... വൈകയെയും നോക്കി നിൽകുന്ന അവനെ വിഷ്ണു തംബ് ഉയർത്തി കാട്ടി.... ചിരിച്ചു കൊണ്ടു നിരഞ്ജൻ പുറത്തേക്ക് ഇറങ്ങി വാസുമാഷിന്റെ അടുത്തേക്ക് നടന്നു...

ആ... മോനെ....രഞ്ജു...... വാ....

വേണു... ഇതാണ് നിരഞ്ജൻ... ഞങ്ങളുടെ രഞ്ജു.......

അവൻ വേണുവിനെ നോക്കി പുഞ്ചിരിച്ചു... എല്ലാവരുടെയും കണ്ണുകൾ അവനിൽ തറഞ്ഞു.... കട്ടി മീശയും,  ഒത്ത വണ്ണവും പൊക്കവും, വെട്ടിയൊതുക്കിയ മുടിയും, മുണ്ടും മെറൂൺ കളർ ഷർട്ടും ഇട്ടു കൊണ്ടു നിൽക്കുന്ന നിരഞ്ജനെ വേണുവിനും സീതയ്ക്കും നന്നായി ബോധിച്ചു....

ഇതേ സമയം വൈക ഇതെല്ലാം കാണുന്നുണ്ടായിരുന്നു... അവൾക്ക് കാര്യം ഒന്നും മനസിലായില്ല.... ആനിയോട് സംസാരിച്ചു കൊണ്ടു നിൽക്കുമ്പോഴും അവളുടെ മനസും കണ്ണും വേണുവിന്റെ അരികിൽ തന്നെ ആയിരുന്നു....

വേണു നിരഞ്ജന്റെ കൈ പിടിച്ചു വൈകയുടെ അടുത്തേക്ക് നടന്നു.... അവൾക്കു കാര്യങ്ങൾ അന്നേരം ഏകദേശം മനസിലായി.ആനി അവളെ നോക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം വൈകയുടെ മുഖത്തു കണ്ടു..

വേണു നിരഞ്ജനെ  ചേർത്തു പിടിച്ചു കൊണ്ടു വൈകയേ  നോക്കി.....

മോളേ.... ഇത് നിരഞ്ജൻ......എന്റെ മാഷിന്റെ കൊച്ചു മകൻ ആണ്.....

വൈക സംശയരൂപത്തിൽ അവനെ നോക്കി....

രഞ്ജു മോന് ഒരാഗ്രഹം ഉണ്ട്.... മോളെ വിവാഹം കഴിക്കാൻ താല്പര്യം ആണ്..... മോളുടെ അഭിപ്രായം കൂടി അച്ഛന് അറിയണം.....

രഞ്ജുന്റെ അച്ഛൻ റിട്ടയർ ചെയ്ത ഹെഡ്മാസ്റ്റർ ആണ്.... അമ്മയും അനിയത്തിയും കൂടി ഉണ്ട്... മോന് ഐപിഎസ് ഇന്റർവ്യൂ കഴിഞ്ഞു നിൽകുവാണ്... ഉടനെ തന്നെ ട്രെയിനിംഗ് തുടങ്ങും....

വൈക വേണുവിനെ തന്നെ നോക്കിനിന്നു.. അയാളുടെ കണ്ണുകളിൽ സന്തോഷം കണ്ടു അവൾക്കു കണ്ണു നിറഞ്ഞു... നിരഞ്ജൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽകുവാണ്, അവളുടെ മറുപടിക്കായി....

വൈകാ ആനിയെ  നോക്കിയപ്പോൾ അവളും ഹാപ്പി ആണ്... എന്ത് തീരുമാനിക്കും എന്നറിയാതെ അവൾ നിന്നു..... വേണു അവളെയും കൂട്ടി മുന്നോട്ട് നടന്നു..

മോളെ.... ഇത് അച്ഛന് തെറ്റ് പറ്റിയിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ട്... വാസുമാഷിന് അടുത്ത് അറിയാവുന്ന കുടുംബം ആണ്..... പിന്നെ നിരഞ്ജന്റെ വീട്ടുകാരെ അച്ഛന് നന്നായറിയാം....

മോൾക്ക് ഇഷ്ടം ആണെങ്കിൽ മാത്രം സമ്മതിച്ചു തന്നാൽ മതി.. ഒരിക്കലും മഹിയെ കെട്ടാൻ സമ്മദിച്ചത് പോലെ അച്ചന് വേണ്ടി വേണ്ട.....

മോന്റെ വീട്ടുകാരൊക്കെ  ഇങ്ങോട്ടേക്ക് പുറപ്പെട്ടു വന്നിട്ടുണ്ട്... പന്ത്രണ്ടര വരെ  മുഹൂർത്തം ഉണ്ട്.... ഇപ്പോൾ സമയം ആകാറായി... മോള് സമ്മതിച്ചാൽ മാത്രം ഇത് നടക്കും.....

വൈക  എന്ത് തീരുമാനിക്കണം എന്നറിയാതെ കുഴഞ്ഞു... നിരഞ്ജനെ അവൾ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല...ഒരു അധ്യാപകൻ എന്ന നിലയിൽ മാത്രം ആണ് കണ്ടത്.. പിന്നെ എപ്പോളും വഴക്ക് പറയുന്നത് കൊണ്ടു ഞാനും അങ്ങോട്ടേക്ക് ഉടക്കി.. ഇയാൾക്ക് ഇങ്ങനെ ഒരിഷ്ടം ഉണ്ടായിരുന്നോ..... ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല... അങ്ങനെ ഒരു പെരുമാറ്റം ഉണ്ടായിട്ടുമില്ല....

ലീവ് എടുത്തു പോയത് ഇതിനായിരുന്നു അല്ലെ.... എന്ത് ചെയ്യണം എന്റെ  ദേവി... ഒരു വഴി കാണിച്ചു താ...

മോളെ... നീ ആലോചിക്ക്... അച്ഛന്റെ മനസ്സ് കാണും എന്ന് തന്നെ ആണെന്റെ വിശ്വാസം....

വേണു നടന്നകന്നു..... വൈക എന്ത് വേണം എന്നറിയാതെ നിന്നു.. എല്ലാവരെയും നോക്കി... സന്തോഷം ആണ് ആ മുഖങ്ങളിൽ എല്ലാം.... അമ്മയെ നോക്കിയപ്പോൾ മുൻപത്തെക്കാളും സന്തോഷം ആണോ ആ മുഖത്തു.... എന്റെ ദേവി... എല്ലാവരും അപ്പോൾ ആഗ്രഹിക്കുന്നത്....

കാശി..............

പെട്ടന്ന് വൈക തിരിഞ്ഞു നോക്കി... കൈകൾ മാറിൽ പിണച്ചു വച്ചു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന നിരഞ്ജനെ കണ്ടപ്പോൾ അവളുടെ കൈകൾ അറിയാതെ തന്നെ അവൻ അടിച്ച കവിളിലേക്ക് നീണ്ടു.........

തുടരും....... ♦️


അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
Loading...

രചന: ചാരു വർണ്ണ
To Top