കൊച്ചു ബൈക്കിൽ ഇഷാനിൽ നിന്ന് അല്പം അകലം ഇട്ടു ഇരുന്നു. ആദ്യം എടുത്തത് ബൈക്ക് ആണ്. പുറകെ 2 കാറുകളും. 2 സൈഡിലും മരങ്ങൾ ആയതിനാൽ കാറ്റിനു നല്ല തണുപ്പായിരുന്നു. അല്പം പോയിക്കഴിഞ്ഞപ്പോൾ തന്നെ കൊച്ചുവിനു തണുക്കാൻ തുടങ്ങി. മിററിലൂടെ നോക്കിയ ഇഷാന് അവൾ വിറയ്ക്കുന്നു കണ്ടു. അവൻ എന്തോ ചോദിച്ചു, പക്ഷെ അകലം ഇട്ടു ഇരിക്കുന്നതിനാൽ അവൾക്കു കേൾക്കാൻ പറ്റിയില്ല. അവൻ വീണ്ടും പറഞ്ഞെങ്കിലും അവൾ കേട്ടില്ല. പുറകിലുള്ള അവന്റെ ഫ്രണ്ട്സിന്റെ കാർ നോട് കയറി പോവാൻ കൈ കൊണ്ട് കാണിച്ചിട്ട് അവൻ പതിയെ ബൈക്ക് റോഡിൻറെ സൈഡിലേക്ക് ഒതുക്കി, തിരിഞ്ഞു അവളോട് പറഞ്ഞു, "നീ എന്തിനാ ഈ രണ്ടു മൈൽ ദൂരെ പോയി ഇരിക്കുന്നെ? അടുത്തിരുന്നു എന്ന് വച്ചിട്ട് ഒന്നും സംഭവിക്കാൻ പോവുന്നില്ല."
അവൾ ഈ ന്നു ചിരിച്ചു കാണിച്ചു. എന്നിട്ടു നീങ്ങി അവനെ മുട്ടി ഇരുന്നു, അവന്റെ തോളത്തു കൈ വച്ചു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അവനു തോന്നി.
ഇഷാൻ മിററിലൂടെ അവളെ നോക്കി ചിരിച്ചുകൊണ്ട് ബൈക്ക് എടുത്തു. അവന്റെ ശരീരത്തോട് ചേർന്നിരുന്നപ്പോൾ അവൾക്കു തണുപ്പിൽനിന്നു അല്പം ആശ്വാസം കിട്ടി.
"ചേട്ടായി, എപ്പോഴാ ബൈക്ക് ഓടിക്കാൻ പഠിച്ചെ?" അവന്റെ തോളിൽ അവളുടെ താടിവച്ചു കൊണ്ട് അവൾ ചോദിച്ചു.
"എന്റെ ഓർമ്മ ശെരി ആണെങ്കിൽ പത്താം ക്ലാസ് കയറുന്നതിനു തൊട്ടു മുന്നേ ഉള്ള വാക്കേഷനിൽ ആണ് എന്റെ ചേട്ടൻ പഠിപ്പിച്ചു തന്നതു."
"ചേട്ടായിയും ചേട്ടായിടെ ചേട്ടായിയും നല്ല ക്ലോസ് ആണോ?"
Loading...
"നിനക്ക് മുഴുവനും എന്റെ ചേട്ടനെ കുറിച്ചാണല്ലോ അറിയേണ്ടത്? ദേ, എന്റെ ചേടത്തി ടെ കൈക്കു പണി ഉണ്ടാക്കരുതെട്ടോ!" അവൻ ചിരിച്ചു.
"അയ്യേ! മാരീഡ് ആയിരുന്നോ? എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു. ഞാനും ആ ചേട്ടായിയും ന്യൂ യോർക്ക് സൈറ്റിലൂടെ കയ്യും പിടിച്ചു നടക്കുന്നതും. .. ഞങ്ങളുടെ കൊച്ചുങ്ങളുടെ മാമ്മോദിസായും. .. ഒക്കെ കളഞ്ഞില്ലേ".
"അതിനിടയ്ക്ക് അത്രേം ആലോചിച്ചു കൂട്ടിയോ? quite ഫാസ്റ്റ്, ഏഹ്?"
"ഇതൊന്നും വച്ച് താമസിപ്പിക്കരുത്." അവൾ വളരെ സീരിയസ് മുഖത്തോടെ പറഞ്ഞു.
"അപ്പൊ എന്റെ ചേട്ടൻ കെട്ടിപോയ സ്ഥിതിക്ക് നീ എന്നെ നോക്കുന്നോ?"
"അയ്യടാ! നോക്കാൻ പറ്റിയ സാധനം."
അവൻ sudden brake ഇട്ടു വണ്ടി നിറുത്തി. എന്നിട്ടു ചെരിഞ്ഞു അവളോട് ചോദിച്ചു,"നീ കുറെ നേരം ആയല്ലോ! എന്നതാടി എനിക്ക് ഒരു കുറവ്?"
"ഒന്നും കുറവില്ല... ഓക്ക് ഇച്ചിരി കൂടുതലേ ഉള്ളു." അവൾ അവന്റെ താടിക്കിട്ടു കുത്തി.
"ഡി പെണ്ണെ! നീ എന്റെ കയ്യിലാണ് വാങ്ങിക്കും" അവൻ താടി തടവി.
"അതൊക്കെ ഞാൻ സമയം ആവുമ്പൊ വാങ്ങിച്ചോളാം . ഇപ്പൊ വെറുതെ ഡയലോഗ് അടിക്കാതെ വണ്ടി എടുക്കു."
"എന്നാലും നീ പറ. എന്താ എനിക്ക് ഒരു കുഴപ്പം?"
"എന്റെ പൊന്നു ചേട്ടായി... ചേട്ടായിക്ക് ഒരു കുഴപ്പവും ഇല്ല. ചേട്ടായി എന്റെ പുതിയ ചങ്കല്ലേ? അതിലേക്കു ഈ പ്രേമോം കുന്തോം കൊടച്ചക്രവും ഒക്കെ കൊണ്ട് വന്നു വെറുതെ കോംപ്ലിക്കേറ്റഡ് ആക്കേണ്ടന്നു വിചാരിചാ. അല്ലാതെ വേറെ ഒന്നും അല്ല. ഇങ്ങള് ഒടുക്കത്തെ ഗ്ലാമറാ, എന്താ മതിയോ?"
അവൻ വെറുതെ അവളെ നോക്കി. എന്നിട്ടു ഒന്നും പറയാതെ വണ്ടി എടുത്തു. അവന്റെ ഭാവം അവളിലും ഒരു വല്ലായ്മ പടർത്തി. കുറച്ചു നേരം അവർക്കിടയിൽ മൗനം താളം കെട്ടി നിന്നു.അല്പം കഴിഞ്ഞു ഇഷാൻ തന്നെ സംസാരിച്ചു തുടങ്ങി, "നിന്നെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ. നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?"
"ഞാൻ, അപ്പ, അമ്മ. കൊച്ചു ഫാമിലി."
"നിനക്ക് ആരാ കൊച്ചു ന്നു പേരിട്ടേ?"
"അത് അമ്മടെ അപ്പൻ. അമ്മ 3 ആങ്ങളമാരുടെ ഒറ്റ പെങ്ങൾ ആണ്. അത്യാവശ്യം age ഗാപ് ഉണ്ട് 'അമ്മ ആയിട്ട്. അത് കാരണം അവരൊക്കെ നേരെത്തെ കല്യാണം കഴിച്ചു കുട്ടികൾ ആയി. അതൊക്കെ കഴിഞ്ഞായിരുന്നു 'അമ്മ കല്യാണം കഴിച്ചതും ഞാൻ ഉണ്ടായതും. അപ്പോഴെത്തെ അവിടെത്തെ കൊച്ചു വാവ ആയതു കൊണ്ട് അപ്പാപ്പൻ ആണ് എന്നെ കൊച്ചുവാവേ ന്നു വിളിച്ചു തുടങ്ങിയത്. അത് ബാക്കി എല്ലാവരും ഏറ്റെടുത്തു. പിന്നെ ഞാൻ വാവയിൽ നിന്നൊക്കെ വളർന്നപ്പോ അത് ഷോർട് ആയി കൊച്ചു ആയി. അപ്പൻ ഇപ്പോഴും സ്നേഹം കൂടുമ്പോ എന്നെ വാവെന്നാണ് വിളിക്കുന്നെ"
"നിന്റെ ഈ പേര് അറംപറ്റിയിട്ടാണെന്നു തോന്നുന്നു, നീ ഇങ്ങനെ പൊടിക്കുപ്പി പോലെ ആയി പോയത്!"
ഇത് കേട്ട് അവ അവന്റ മുതുകത്തു ഇടിച്ചു.
"അയ്യോ! ഒരു മച്ചിങ്ങയുടെ അത്രയേ ഉള്ളങ്കിലും കുരിപ്പ് ഇടിച്ചിട്ടു തേങ്ങാ വീണ ഫീൽ ആണ്! ഒടുക്കത്തെ വേദന!" അവൻ ഒരു കൈകൊണ്ടു മുതുകു തടവി....
"അന്ത ഭയം ഇരുക്കട്ടും" അവൾ അവനെ നോക്കി കണ്ണുരുട്ടി.
"ഓ! അവളുടെ ഉണ്ടക്കണ്ണുരുട്ടൽ! അല്ലെങ്കിലും അത് ബോൾ പോലെ ആണ് ഇരിക്കുന്നത്. ഇങ്ങനെ ഉരുട്ടി ഉരുട്ടി അത് ഒരിക്കൽ ഉരുണ്ടങ്ങു പോവും!"
"പോടാ!"
അവൻ ചിരിച്ചു. അവളും.
അവർ പിന്നെയും സംസാരിച്ചിരുന്നു. കുറെ പോയി കഴിഞ്ഞു അവൻ ഒരു തട്ടുകടയുടെ സൈഡിലായി വണ്ടി നിറുത്തി.
"ഓരോ സുലൈമാനി കാച്ചിയാലോ?" അവൻ ചോദിച്ചു.
"ഞാൻ ഇപ്പൊ ആലോചിച്ചതെ ഉള്ളു!" അവൾ സന്തോഷത്തോടെ ബൈക്കിൽ നിന്ന് ചാടി ഇറങ്ങി.
ബൈക്കിൽ ചാരിനിന്നു ചായ കുടിക്കുമ്പോ അവൻ ആകാശത്തേക്ക് നോക്കി ചോദിച്ചു,
"മഴക്കാറുണ്ടല്ലോ കുഞ്ഞേ. പണി കിട്ടുവോ?"
"അയ്യോ! 7 നു മുന്നേ ഹോസ്റ്റലിൽ കയറണം. അല്ലെങ്കിൽ അവർ ഗേറ്റ് അടയ്ക്കും."
"അയ്യട! മെയിൻ ഗേറ്റിൽ കൂടെ മാത്രേം അകത്തു കടക്കുന്ന ഒരു സാധനം. " അവൻ കളിയാക്കി.
അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു.
"ലേറ്റ് ആകുവാണെങ്കിൽ മതില് ചാട്. ഇല്ലെങ്കിൽ നീ ഇന്ന് ഫ്ലാറ്റിലേക്ക് പോരേ!"
"എന്താ ഈ പറയേണെ! കല്യാണപ്രായം കഴിഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടി, 5-6 ഘടാഘടിയന്മാരുടെ കൂടെ ഒരു രാത്രി താങ്ങ്വേ? ശിവാ ശിവാ! ഇല്ലത്തിനു മാനക്കേടുണ്ടാവാൻ വേറെ വല്ലതും വേണോ?" അവൾ താടിയിൽ കൈ വച്ചു നാടകീയം ആയി പറഞ്ഞു.
"ഹാഹാ! മതില് ചാടിപ്പോയി വെള്ളം അടിച്ചിട്ടുണ്ടാവാത്ത നാണക്കേടൊന്നും ഈ പാവം ഞങ്ങളുടെ കൂടെ താമസിച്ചെന്നു പറഞ്ഞു ഉണ്ടാവില്ല."
ഒന്നും തിരിച്ചു പറയാൻ കിട്ടാഞ്ഞത് കൊണ്ട് അവൾ അവനെ നോക്കി കൊക്കിരി കാണിച്ചു.
"വേഗം വന്നു കയറു. ലേറ്റ് ആക്കേണ്ട. മിക്കവാറും വീണ്ടും നിറുത്തേണ്ടി വരും, മഴക്കാറ് കൂടുന്നുണ്ട്."
അവർ ഗ്ലാസ് തിരിച്ചേൽപ്പിച്ചു കാശും കൊടുത്തു വേഗം ബൈക്ക് എടുത്തു.
Loading...
പക്ഷെ കുറച്ചു ചെന്നപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി. കുറച്ചു നേരം മഴയെ വക വയ്ക്കാതെ ഓടിച്ചെങ്കിലും മഴ വല്ലാതെ കൂടിയപ്പോ അവൻ ബൈക്ക് റോഡിന്റെ സൈഡിൽ കണ്ട ഒരു ഷെഡ് ന്റെ അടുത്തായി നിറുത്തി, അവർ ഷെഡിൽ കയറി നിന്നു. അവർ 2 പേരും നല്ലവണ്ണം വീണ്ടും നനഞ്ഞിരുന്നു.
ഇഷാൻ ഫോൺ എടുത്തു അനിരുദ്ധ് നെ വിളിച്ചു മഴ ആയതു കാരണം ലേറ്റ് ആവുമെന്നും അവരോടു ഹോസ്റ്റലിൽ കയറിക്കോളാനും പറഞ്ഞു. കൊച്ചുവിനെ മതില് വഴി കയറ്റി വിടാമെന്ന് പറഞ്ഞു.
പെട്ടന്നാണ് ഒരു ഇടി വെട്ടിയത്. കൊച്ചു പേടിച്ചു ഇഷാനിന്റെ കയ്യിൽ പിടിച്ചു. അവൾ നല്ലോണം ഭയന്നിരുന്നു.
അവൾ മെല്ലെ തല ഉയർത്തി ഇഷാനെ നോക്കി. അവൻ അവളെ നോക്കി നിൽക്കുകയായിരുന്നു.
"എന്ത് പറ്റിയെടോ?"
"എനിക്ക് പേടിയാ മിന്നലും ഇടീം" അവൾ അവന്റെ കയ്യിൽ ഒന്നൂടെ അമർത്തി പിടിച്ചു.
അവൻ പതിയെ അവളെ, ഒരു കൈകൊണ്ടു തന്നോട് ചേർത്ത് പിടിച്ചു. അവൾ പേടിയോടെ അവന്റെ നെഞ്ചിൽ തല വച്ചു അവനോടു ചേർന്നു നിന്നു. വീണ്ടും മിന്നിയപ്പോൾ അവൾ പേടിച്ചു അവന്റെ ഷിർട്ടിൽ മുറുകെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. അവൻ അവളെ 2 കൈകൊണ്ടു കെട്ടിപിടിച്ചു. എന്നിട്ടു ഒരു കൈകൊണ്ടു അവളുടെ മുടി തഴുകികൊണ്ടിരുന്നു. അവനോട് ചേർന്നു നിൽക്കുമ്പോ അവൾക്കു വല്ലാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു. അവൾ അനങ്ങാതെ അവന്റെ കൈകൾക്കുള്ളിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ നിന്നു. എത്ര നേരം അങ്ങനെ നിന്ന് എന്ന് അറിയില്ല. അവന്റെ ശബ്ദം ആണ് അവളെ ഉണർത്തിത്.
"മഴ കുറഞ്ഞു. നമുക്ക് പോയാലോ? നല്ലോണം ഇരുട്ടി."
അവൾ പെട്ടന്ന് അവനിൽ നിന്ന് അടർന്നു മാറി. അവന്റെ മുഖത്തു നോക്കാൻ അവൾക്കു ചമ്മൽ തോന്നി. അവൾ താഴെ നോക്കി പറഞ്ഞു, "സോറി! "
"സോറിയോ?"
"ഞാൻ... നേരെത്തെ... കെട്ടിപിടിച്ചതിനു..." അവൾ വാക്കുകൾക്കായി പരതി.
"അവള്ടെ ഒരു സോറി! കൊണ്ട് പോയി ഉപ്പിലിട്ടു വയ്ക്കു. ടി പോത്തേ ... നീ നേരെത്തെ എന്നെ എന്താ വിളിച്ചേ? ചങ്കെന്നല്ലേ? അപ്പൊ ആ ചങ്കിനു പേടി വരുമ്പോ comfort ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലെ? "
അവൾ അവനെ നോക്കി ചിരിച്ചു.
"ഇളിച്ചോണ്ടു നിക്കാതെ വാ! വന്നു വണ്ടിയിൽ കയറു. നിന്നെ കൊണ്ട് പോയി ഹോസ്റ്റലിൽ ആക്കിയിട്ടു വേണം എനിക്ക് വീട്ടിൽ കയറാൻ."
അവർ വീണ്ടും സ്റ്റാർട്ട് ചെയ്തു. അവൾക്കു നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു.
"ചേട്ടായി..."
"എന്നതാടി കൊച്ചേ?"
"എനിക്ക് ഉറക്കം വരുന്നു."
അവന്റെ ഇരുതോളിലും ഇരുന്ന അവളുടെ കൈകൾ അവൻ എടുത്തു അവന്റെ വയറ്റിലേക്ക് ചുറ്റി പിടിപ്പിച്ചു.
"ഇനി ഉറങ്ങിക്കോ. നീ വീഴാതിരിക്കാനാ"
അവൾ mirroril അവനെ നോക്കി പുഞ്ചിരിച്ചു. അവനും ചിരിച്ചു. അവൾ തല അവന്റെ തോളത്തു വച്ച് പതിയെ കണ്ണുകൾ അടച്ചു. ഹോസ്റ്റലിന്റെ പുറകിൽ ഉള്ള ഇട റോഡ് എത്തിയപ്പോ അവൻ അവളെ പതിയെ തട്ടി വിളിച്ചു.
"ഹോസ്റ്റൽ എത്തി."
അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റു. അവന്റെ വയറിൽ ചുറ്റിവച്ചിരുന്ന കൈകൾ അടർന്നു മാറിയപ്പോ അവനു എന്തോ വിഷമം തോന്നി. ആ കൈകളിൽ പിടിച്ചു വീണ്ടും തന്നോട് ചേർത്ത് നിർത്താൻ അവന്റെ മനസ്സ് തുടിച്ചു...
അവളും അതെ അവസ്ഥയിൽ ആയിരുന്നു. തിരിച്ചു പോവാൻ അവൾക്കു മനസ്സ് വരുന്നുണ്ടായിരുന്നില്ല. അവൾ അവന്റെ കണ്ണുകളിൽ നോക്കി അനുവാദം ചോദിച്ചു. അവൻ തലയാട്ടി. അവൾ നടക്കാൻ തുടങ്ങിയപ്പോ അവൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു. അവൾ അവനെ നോക്കി.
"ചെന്ന് ഉടനെ തന്നെ തല തുവർത്തണം. പിന്നെ കിടക്കുമ്പോ കാലിൽ വിക്സ് തേച്ചിട്ടു സോക്സ് ഇട്ടു കിടക്കേണം. കുറെ മഴ നനഞ്ഞതല്ലേ. വെറുതെ അസുഖം ഒന്നും വരുത്തി വയ്‌ക്കേണ്ട "
അവൾ തായാട്ടി.
"നിന്റെ ഫോൺ എവിടെ?"
അവൾ ബാക്ക്പാക്ക്il നിന്നും ഫോൺ എടുത്തു അൺലോക്ക് ചെയ്തു അവനു കൊടുത്തു. അവൻ അവന്റെ നമ്പറിലേക്കു മിസ്ഡ് കാൾ ചെയ്തു. "റൂമിൽ എത്തുമ്പോ മെസ്സേജ് അയക്കേണം."
അവൾ വീണ്ടും ഒന്നും പറയാതെ തലyയാട്ടി.
"ഞാൻ ഇവിടെ ബോയ്സ് ഹോസ്റ്റലിൽ കാണും. എങ്ങാനും നിന്നെ വാര്ഡന് പൊക്കി, ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയാൽ നിന്നേം എടുത്തിട്ട് പോവാൻ." ഇതുകേട്ട് അവൾ ചിരിച്ചു.
"ചെല്ല്.. വൈകിക്കേണ്ട!"
അവൻ ബൈക്ക് നീക്കി മതിലിനോട് ചെറുത് നിർത്തി. ഒന്നുകൂടെ അവനെ നോക്കിയിട്ടു, അവള് മതിലിൽ കയറി അപ്പുറത്തേക്ക് ചാടി. അവൻ അവിടെ നിന്ന് പോവാതെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളുടെ മെസ്സേജ് വന്നു.
"ഞാൻ തിരിച്ചു ചാടി വരട്ടെ ??" അവളുടെ മെസ്സേജ് കണ്ടു അവൻ ചിരിച്ചു.
"ഒരിക്കൽ ഞാൻ കൊണ്ടുപോവാം. ഇപ്പൊ പോയി കിടന്നുറങ്ങേടി ഉണ്ടക്കണ്ണി." അവൻ കുറച്ചുകൂടെ നേരം അവളുടെ മെസ്സേജിലേക്കു നോക്കി ഇരുന്നിട്ട് ബൈക്ക് എടുത്തു തിരിച്ചു പോയി.... (തുടരും)
രചന: സെഹ്‌നസീബ്
ലൈക്ക് ചെയ്യാതെ ആരും പോയേക്കല്ലേ....
