കാർത്തിയുടെ ചുണ്ടുകൾ രശ്മിയുടെ അധരങ്ങളിലേക്ക് ആഴത്തിൽ പതിഞ്ഞു. പതിയെ അവളുടെ ചുണ്ടുകളെ വേർപ്പെടുത്തിയതിനു ശേഷം അവൻ അവളെ ചെരിച്ചു കിടത്തി അവളുടെ കണ്ണിലേക്ക് നോക്കി കിടന്നു. ആ കണ്ണുകളിലെ പ്രണയത്തിന്റെ തീക്ഷണത രശ്മി കണ്ടു. അവന്റെ നോട്ടം വീണ്ടും അവളുടെ അധരങ്ങളിൽ പാളി വീണു.
കാർത്തി മുഖം അടുപ്പിച്ചു വരുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടുകൾ അറിയാതെ മെല്ലെ തുറന്നു. വീണ്ടും ഒരു ദീർഘ ചുംബനത്തിനു ശേഷം അവൻ താടിയിൽ ഉമ്മ വെച്ച് താഴോട്ടിറങ്ങി അവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു. എന്നിട്ട് അവൻ തല പൊക്കി രശ്മിയെ നോക്കി. അവളുടെ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്.
"നിനക്ക് പേടിയുണ്ടോ രെച്ചു?"
ഇല്ലന്ന് അവൾ തലയാട്ടി.
ഇല്ലന്ന് അവൾ തലയാട്ടി.
"ഒട്ടും?"
കാർത്തി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
കാർത്തി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
"ഈൗ...കുറച്ച്...."
അത് കേട്ട് കാർത്തി ചിരിച്ചുകൊണ്ട് മലർന്ന് കിടന്നു. എന്നിട്ട് രശ്മിയെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് കിടത്തി.
"ഈ രാത്രി നിന്നെ ഇങ്ങനെ നെഞ്ചോട് ചേർത്ത് പിടിച്ച് കിടക്കാനാ ഞാൻ ആഗ്രഹിച്ചത്. ആരെങ്കിലും വരുമെന്ന് പേടിക്കണ്ടല്ലോ ഇനി അങ്ങോട്ട്. പിന്നെ, ഒന്നാമത് കല്യാണം കഴിഞ്ഞ് ഫോട്ടോ സെക്ഷൻ കഴിഞ്ഞപ്പോഴേ നീ ക്ഷീണിക്കാൻ തുടങ്ങി. ഇപ്പോൾ റിസപ്ഷനും കൂടി ആയപ്പോൾ നന്നായി ക്ഷീണിച്ചു. ഇതിന്റെ കൂടെ ഞാനും കൂടി... വേണ്ടാ... നീ ഒട്ടും പേടിക്കാതെ ചുറ്റും ആരുമില്ലാതെ ഒരു ബഹളവുമില്ലാതെ നമ്മൾ മാത്രമുള്ള ആ സുന്ദരമായ ലോകത്തിലേക്ക് ഒരു നാൾ ചെല്ലും. അന്ന് മതി. കേട്ടോ?"
രശ്മി ചിരിച്ചുകൊണ്ട് തലപൊക്കി അവനെ നോക്കി. കാർത്തിയുടെ രണ്ടു കണ്ണിലും കവിളിലും ചുണ്ടിലും അങ്ങനെ മുഖമൊട്ടാകെ അവൾ ഉമ്മ വെച്ചു. അവൻ പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. എന്നിട്ട് അവളുടെ മുഖം കയ്യിൽ എടുത്തുകൊണ്ട് അവളുടെ കവിളിൽ കടിച്ചു.
"നിന്റെ ഈ കവിളല്ലേ പെണ്ണേ എന്നെ നിന്നിലേക്ക് അടുപ്പിച്ചത്"
രശ്മി ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
കല്യാണം കഴിഞ്ഞതിന്റെ മൂന്നാം നാൾ കാർത്തിയും രശ്മിയും അങ്കമാലിയിലെ രശ്മിയുടെ വീട്ടിൽ വന്നു.
അന്ന് രാത്രി:
അന്ന് രാത്രി:
"രെച്ചു... നാളെ ഒരു 10 മണി ആകുമ്പോൾ റെഡി ആയി നിൽക്കണം കേട്ടോ?"
"മ്മ്... എവിടേക്കാ ഏട്ടാ?"
"അതൊക്കെ നാളെ അറിഞ്ഞാൽ മതി. ഞാൻ വിളിക്കും. അപ്പോൾ ഗേറ്റിന്റെ അവിടെ വരണം"
"ഓക്കേ..."
കാർത്തിയെയും കെട്ടിപ്പിടിച്ചു രശ്മി കിടന്നുറങ്ങി. പിറ്റേന്ന് കാർത്തി പറഞ്ഞത് പോലെ 10 മണി ആയപ്പോൾ തന്നെ രശ്മി ഗേറ്റിന്റെ അവിടെ വന്ന് നിന്നു.
"ഹലോ... നീ റെഡി ആയോ?"
"ആഹ്... ഗേറ്റിന് അടുത്ത് നിൽക്കുവാ"
"മ്മ്... ഇപ്പോൾ ഒരു ടാക്സി കാർ വരും. അതിൽ കേറണേ"
"ഏഹ്? ദേ വന്നു..."
"കയറ് വേഗം..."
"അല്ലാ... സീതമ്മയോട്..."
"അതൊക്കെ ഞാൻ പറഞ്ഞു"
രശ്മി കാൾ കട്ട് ചെയ്ത് ആ ടാക്സി കാറിൽ കയറി. കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് കാർ നിന്നു.
"സർ ഇവിടെ വരാനാ പറഞ്ഞത്. മേഡം ഇറങ്ങിക്കോ "
രശ്മി കാറിൽ നിന്ന് ഇറങ്ങി നോക്കിയപ്പോൾ കാർത്തി അവിടെ നിൽക്കുന്നു.
"ഏഹ്? ഇതാരുടെ കാറാ?"
"നമ്മുടെ കാർ. ഇഷ്ടപ്പെട്ടോ?"
"സത്യം? ഒരുപാട് ഇഷ്ടമായി. എപ്പോൾ വാങ്ങിച്ചു?"
"അതൊക്കെ വാങ്ങി. വേഗം വന്ന് കയറ് പെണ്ണേ...."
കാർത്തിയും രശ്മിയും കൂടി അവരുടെ സ്വന്തം കാറിൽ യാത്ര ആരംഭിച്ചു.
"നമ്മൾ എവിടേക്കാ പോകുന്നെ?"
"അതൊക്ക ഉണ്ട്"
"ഒന്ന് പറയ് ഏട്ടാ... അറിഞ്ഞിരുന്നെങ്കിൽ കുറച്ചും കൂടി ഹാപ്പി ആയേനെ"
"ഓഹോ... നിനക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ഇതുവരെ പോകാൻ കഴിയാത്തത്"
"ഏഹ്? വാഗമൺ?"
"യാ..."
രശ്മി സന്തോഷം കൊണ്ട് കാർത്തിയുടെ കവിളിൽ ഉമ്മവെച്ചു.
ഒരു ഉച്ച കഴിഞ്ഞപ്പോൾ അവർ വാഗമണിൽ എത്തി. കാർത്തി കാറിൽ നിന്നും ഒരു വലിയ ബാഗ് എടുത്തു വെച്ചു. അവർ റിസോർട്ടിൽ ചെന്ന് ആദ്യം ഫുഡ് കഴിച്ചു.
രശ്മി സന്തോഷം കൊണ്ട് കാർത്തിയുടെ കവിളിൽ ഉമ്മവെച്ചു.
ഒരു ഉച്ച കഴിഞ്ഞപ്പോൾ അവർ വാഗമണിൽ എത്തി. കാർത്തി കാറിൽ നിന്നും ഒരു വലിയ ബാഗ് എടുത്തു വെച്ചു. അവർ റിസോർട്ടിൽ ചെന്ന് ആദ്യം ഫുഡ് കഴിച്ചു.
"ഏട്ടാ... നമുക്ക് ഇവിടെയൊക്കെ കാണാൻ പോയാലോ"
"ഇന്ന് വന്നതല്ലേ ഉള്ളു. നാളെ പോകാം"
"പ്ലീസ് ഏട്ടാ... ഇവിടെ അടുത്ത് മതി"
"ശോ... പിന്നെ വാ..."
കാർത്തി അവളെ മൊട്ടക്കുന്നിന്റെ അവിടെ കൊണ്ടുപോയി.
നല്ല പച്ചപ്പ് മൂടിനിൽക്കുന്ന മൊട്ടക്കുന്നുകൾ. മലനിരകളെ മുട്ടിയൊരുമ്മി മേഘങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. അവിടെ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. മൊട്ടക്കുന്നുകളുടെ ഇടക്ക് ചെറിയ മരങ്ങളും ഒന്നു രണ്ടു വെള്ളച്ചാട്ടങ്ങളും കാണാം. രശ്മി ഒരു കൊച്ചുകുട്ടിയെ പോലെ എല്ലാം നോക്കി കാണുവാണ്. ഓരോന്നും കാർത്തിയെ വിളിച്ച് കാണിക്കുന്നുമുണ്ട്. ചിരിക്കുമ്പോൾ അവളുടെ കവിൾ വീർത്തു വരുന്നത് കണ്ടപ്പോൾ അവൻ അവളെ സൈഡിലൂടെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.
നല്ല പച്ചപ്പ് മൂടിനിൽക്കുന്ന മൊട്ടക്കുന്നുകൾ. മലനിരകളെ മുട്ടിയൊരുമ്മി മേഘങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു. അവിടെ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. മൊട്ടക്കുന്നുകളുടെ ഇടക്ക് ചെറിയ മരങ്ങളും ഒന്നു രണ്ടു വെള്ളച്ചാട്ടങ്ങളും കാണാം. രശ്മി ഒരു കൊച്ചുകുട്ടിയെ പോലെ എല്ലാം നോക്കി കാണുവാണ്. ഓരോന്നും കാർത്തിയെ വിളിച്ച് കാണിക്കുന്നുമുണ്ട്. ചിരിക്കുമ്പോൾ അവളുടെ കവിൾ വീർത്തു വരുന്നത് കണ്ടപ്പോൾ അവൻ അവളെ സൈഡിലൂടെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ചു.
"മതി... പെണ്ണേ... പിന്നെ കാണാൻ വരാം"
അവൻ അവളെ തിരികെ റിസോർട്ടിലേക്ക് കൊണ്ടുപോയി. കാർത്തിയുടെ ഫ്രണ്ടിന്റെ റിസോർട്ട് ആയിരുന്നു അത്. അവർക്ക് കൊടുത്ത റൂം രശ്മിക്ക് ഒരുപാട് ഇഷ്ടമായി. വിൻഡോയിലൂടെ നോക്കിയാൽ എങ്ങും പച്ചപ്പ്. രശ്മി അവിടെ തന്നെ നോക്കിക്കൊണ്ട് നിന്നു. കാർത്തി പിറകിലൂടെ വന്ന് അവളെ കെട്ടിപ്പിടിച്ചു.
"ഹാപ്പി ആയോ രെച്ചു?"
"മ്മ്...ഒരുപാട്..."
കാർത്തി അവളുടെ മുടികളൊതുക്കി പിന്കഴുത്തിൽ പതിയെ ഉമ്മ വെച്ചു. പിന്നെ, അവന്റെ ചുണ്ടുകൾ അവിടെ ഒഴുകി നടന്നു. രശ്മി പിറകിലൂടെ കൈകൾ കൊണ്ട് അവന്റെ തലയിൽ പിടിച്ചു.
"ഉന്നാലേ... എൻ ജീവൻ വാഴ്തേ..."
അവൻ പതിയെ അവളുടെ കാതോരം ചേർന്ന് പാടി.
"കാർത്തിക് IPS പാട്ടും പാടുമോ? മ്മ്?"
"ഇത് കാർത്തിക് IPS അല്ല. കാർത്തിയാ. രെച്ചുവിന്റെ കാർത്തി"
കാർത്തി അവന്റെ തല കൊണ്ട് രശ്മിയുടെ തലയിൽ ചെറുതായി ഇടിച്ചു.
"ഓഹോ... മ്മ്...ബാക്കി പാട്..."
"ബാക്കി..."
കാർത്തി ഉടനെ തന്നെ രശ്മിയെ അവന്റെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി. അവൾ അവനെ നോക്കി ചിരിച്ചു.
അവളുടെ വയറിൽ അവൻ മെല്ലെ മുഖം പൂഴ്ത്തി. അവിടെയൊന്നു അമർത്തി ചുംബിച്ചിട്ട് അവൻ തല പൊക്കിയൊന്നു നോക്കി. രശ്മി കണ്ണുകൾ ഇറുക്കി അടച്ചിരിക്കുവാണ്. അവളുടെ കവിളൊക്കെ ചുവന്നു തുടുക്കാൻ തുടങ്ങി. അവൻ ആവേശത്തോടെ അവളുടെ അധരങ്ങളെ ദീർഘമായി ചുംബിച്ചു.
അവളുടെ വയറിൽ അവൻ മെല്ലെ മുഖം പൂഴ്ത്തി. അവിടെയൊന്നു അമർത്തി ചുംബിച്ചിട്ട് അവൻ തല പൊക്കിയൊന്നു നോക്കി. രശ്മി കണ്ണുകൾ ഇറുക്കി അടച്ചിരിക്കുവാണ്. അവളുടെ കവിളൊക്കെ ചുവന്നു തുടുക്കാൻ തുടങ്ങി. അവൻ ആവേശത്തോടെ അവളുടെ അധരങ്ങളെ ദീർഘമായി ചുംബിച്ചു.
വൈകാതെ അവൻ അവളുടെ മേലേക്ക് മെല്ലെ അമർന്നു. രശ്മിയുടെ കൈകൾ കാർത്തിയെ മുറുകെ പുണർന്നു. സുഖവും സന്തോഷവും വേദനയും പെയ്തുകൊണ്ട് അവർ ഒന്നായി. രെച്ചു എല്ലാ അർത്ഥത്തിലും കാർത്തിയുടേതായി. അതിന്റെ ആലസ്യത്തിൽ തളർന്നു കിടന്ന രശ്മിയുടെ നെഞ്ചിൽ താലിയോട് പറ്റിച്ചേർന്ന് കാർത്തി കിടന്നു. ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിഴകളെ അവൾ തലോടി. അവൻ മെല്ലെ കണ്ണു തുറന്നു. അവളുടെ താലിയിൽ ഒന്നു പതിയെ ചുംബിച്ചിട്ട് രശ്മിയെ നോക്കി. വിയർപ്പു കണങ്ങൾ പൊടിഞ്ഞ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം കാർത്തി രശ്മിയെ തന്റെ നെഞ്ചിലേക്ക് കിടത്തി.
വാഗമൺ ഫുൾ ചുറ്റി കണ്ടിട്ടാണ് അവർ തിരിച്ചു പോയത്. എറണാകുളത്ത് കാർത്തി ഒരു വില്ല വാങ്ങിയിരുന്നു. അങ്ങോട്ടാണ് കാർത്തി രശ്മിയെ കൊണ്ടുപോയത്. അധികം വൈകാതെ തന്നെ രശ്മി പ്രെഗ്നന്റ് ആയി. വയറു കാണൽ ചടങ്ങൊക്കെ ഭംഗിയായി നടന്നു. മാസം തികഞ്ഞപ്പോൾ രശ്മി പ്രസവിച്ചു. കാർത്തി ആഗ്രഹിച്ചത് പോലെ ഒരു പെണ്കുഞ്ഞായിരുന്നു. കുഞ്ഞിന് ഒരു വയസായപ്പോൾ അന്ന് പറഞ്ഞത് പോലെ ബർത്ത് ഡേ ഫങ്ക്ഷൻ ഗ്രാന്റ് ആയി കാർത്തി നടത്തി.
*********----------*********
മൂന്നു വർഷങ്ങൾ കഴിഞ്ഞ് കാർത്തിയുടെ വീട്ടിൽ:
"എന്തു സുഖമാ ഇങ്ങനെ മഴയത്ത് നിന്നെയും കെട്ടിപ്പിടിച്ച് കിടക്കാൻ. എത്ര ദിവസമായി നിന്നെ അടുത്ത് കിട്ടിയിട്ട്. രാത്രിയിലും ഇതുപോലെ മഴ പെയ്തിരുന്നെങ്കിൽ..."
"പെയ്തിരുന്നെങ്കിൽ...?"
"ഏയ്... ഒന്നുല്ല... ഇങ്ങനെ കിടക്കമായിരുന്നു"
"ശോ... ഇങ്ങനെ വയറിൽ അമർത്തി പിടിക്കല്ലേ..."
"എന്തേ? വേദനിച്ചോ?"
"ഇല്ല"
"പിന്നെ?"
"അത് ഏട്ടാ..."
"മ്മ്... പറഞ്ഞോ..."
"എനിക്കൊരു കാര്യം പറയാ..."
"ഏട്ടാ... ഒന്നിങ്ങു വന്നേ... നിവി മോള് രഞ്ജുവിനെ എന്താ ചെയ്തത് എന്ന് നോക്കിയേ..."
"ആഹ്... അച്ഛന്റെ പുന്നാര മോള് എന്തോ കുസൃതി കാണിച്ചിട്ടുണ്ട്. ഇന്ന് എന്താണാവോ? കടിച്ചതാണോ മാന്തിയതാണോ? ഹ്മ്മ്... അച്ഛന്റെ മോളല്ലേ..."
"ഞാൻ എപ്പോഴാടി നിന്നെ മാന്തിയത്? "
"മാന്തിയില്ല. ശെരി. പക്ഷേ, കടിച്ചില്ലേ..."
"അത്..."
"ഏട്ടത്തി......"
"കീർത്തി ഇനി ഇങ്ങോട്ട് വരുന്നതിന് മുൻപ് നമുക്ക് താഴെ പോകാം"
കാർത്തിയും രശ്മിയും താഴേക്ക് ചെന്നു.
"എന്താ കിച്ചു?"
"രെച്ചു ചേച്ചി ഒന്നു ഇങ്ങോട്ട് നോക്കിയേ. രഞ്ജുവിന്റെ കോലം നോക്ക്"
"അയ്യേ... ദേഹത്ത് മൊത്തം ചെളിയാണല്ലോ?"
"ഇതെങ്ങനെ പറ്റി? വീണോ? ഇങ്ങോട്ട് വരുമ്പോൾ രണ്ടുപേരോടും മഴയത്ത് ഇറങ്ങി കളിക്കല്ലേ എന്ന് പറഞ്ഞതല്ലേ ഞാൻ?"
"വീണതൊന്നും അല്ല ഏട്ടാ. ചെളിയിൽ തള്ളിയിട്ടതാ നിവി മോള്"
"നിവി... കീർത്തി അമ്മായി പറഞ്ഞത് ശെരിയാണോ? നീ തള്ളിയിട്ടോ?"
നിവി മോള് കയ്യും കെട്ടി മുഖം വീർപ്പിച്ച് നിൽക്കുകയാണ്.
"രെച്ചു... നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ. ഞാൻ ചോദിക്കാം. അച്ഛന്റെ തക്കുടു വന്നേ"
നിവി കാർത്തിയുടെ അടുത്ത് വന്നു. കാർത്തി അവളെ വാരിയെടുത്തു.
"എന്തിനാ മോള് രഞ്ജു ചേട്ടനെ ചെളിയിൽ തള്ളിയിട്ടേ?"
"അച്ഛാ... അത് രഞ്ജു ചേട്ടൻ എന്റെ കവിളിൽ പിടിച്ചു വലിച്ചോണ്ടാ..."
നിവി പറഞ്ഞത് കേട്ട് പെട്ടന്ന് കാർത്തിയും രശ്മിയും പരസ്പരം നോക്കി.
"ആണോ രഞ്ജു?"
"ഇല്ല അമ്മാ... കവിളിൽ പിടിച്ച് വലിച്ചൊന്നുമില്ല"
"പിന്നെ?"
"നിവിയുടെ കവിൾ കാണാൻ എന്ത് രസമാ. ഒന്നു തൊട്ടു നോക്കിയതേ ഉള്ളു".
"അച്ഛാ... രഞ്ജു ചേട്ടൻ നുണ പറയുവാ. എന്റെ കവിളിൽ പിടിച്ച് വലിച്ചു. അതാ ഞാൻ തള്ളിയിട്ടേ..."
"രഞ്ജു???"
അവൻ തല കുമ്പിട്ട് നിന്നു.
"ആഹ്... ഇപ്പോൾ എനിക്ക് മനസ്സിലായി. നിവി മോൾക്ക് വേദനിച്ചു കാണും. അതാ നിന്നെ തള്ളിയിട്ടത്. കണക്കായി പോയി. വാ... എന്റെ കൂടെ. മേല് കഴുകി തരാം. നിവി മോളും വാ..."
"അച്ഛാ ഞാൻ പോട്ടേ... ഉമ്മാാാ..."
കാർത്തി നിവിക്കും ഒരുമ്മ കൊടുത്ത ശേഷം അവളെ തറയിൽ നിർത്തി. കീർത്തിയുടെ കയ്യും പിടിച്ച് അവൾ പോയി.
"എന്റെ മാത്രമല്ലലോ നിന്റെയും കൂടി മോളല്ലേ. അപ്പോൾ പിന്നെ അവളുടെ അമ്മയുടെ സ്വഭാവം കാണിക്കാതെ ഇരിക്കുമോ? ഞാൻ ഉമ്മ വെക്കാൻ വന്നിട്ടാണെന്നു കരുതാം. ഇത് കവിളിൽ പിടിച്ചപ്പോഴേ ചെളിയിൽ ഒറ്റ തള്ള്"
എന്നും പറഞ്ഞ് കാർത്തി രശ്മിയെ നോക്കി പൊട്ടിച്ചിരിച്ചു.
"ഓഹ്... അവൻ ഏട്ടന്റെ അനന്തരവൻ അല്ലേ? നിവിയെ എപ്പോഴായാലും രഞ്ജു എടുത്ത് ചെളിയിൽ ഇട്ടോളും"
"ഈൗ... "
"ഇനി ഒരാളും കൂടി വരാൻ പോണു. അവൻ എങ്ങനെയാണാവോ?!"
"ഏഹ്? ആര് വരാൻ പോണു?"
രശ്മി ഉടനെ നാക്കു കടിച്ചു.
"എന്താടി? നീ ആരുടെ കാര്യമാ പറയാൻ പോണേ?"
"അത് ഏട്ടാ..."
രശ്മി നാണത്താൽ കാർത്തിയുടെ ഷർട്ടിന്റെ ബട്ടൻസിനു ചുറ്റും ചൂണ്ടുവിരൽ കൊണ്ട് വൃത്തം വരച്ചു.
"നീ കാര്യം പറയ് പെണ്ണേ..."
"കൊച്ചു കാർത്തി വന്നെന്ന് തോന്നുന്നു"
"ഏഹ്? സത്യാണോ രെച്ചു? എന്റെ മുഖത്ത് നോക്കിയേ"
കാർത്തി രശ്മിയുടെ മുഖം കയ്യിൽ എടുത്തുകൊണ്ട് ചോദിച്ചു. രശ്‌മി നാണത്താൽ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"ആണെന്നാ വിശ്വാസം. കുറച്ചു ദിവസമായി സംശയം തോന്നിയിട്ട്. ഇന്ന് രാവിലെ പ്രെഗ്നൻസി സ്ട്രിപ്പിൽ നോക്കിയപ്പോൾ പോസിറ്റീവ് ആയിരുന്നു"
"ങേ? ഇതൊക്കെ എപ്പോൾ വാങ്ങിച്ചു നോക്കി?"
"അതൊക്കെ നോക്കി"
കാർത്തി സന്തോഷം കൊണ്ട് രശ്മിയെ കെട്ടിപ്പിടിച്ചു. കവിളിലും നെറ്റിയിലുമൊക്കെ ഉമ്മ വെച്ചു. അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.അപ്പോഴക്കും കീർത്തി അവിടെ എത്തി.
"എന്താണ് ഇവിടെ വെച്ചൊരു റൊമാൻസ്?"
"അത് ഞങ്ങൾ പുതിയ ഒരാളും കൂടി വരാൻ പോകുന്നതിന്റെ സന്തോഷം കൊണ്ട് ചെയ്തു പോയതാടി..."
"പുതിയ ഒരാളോ? ഏട്ടൻ എന്താ പറയുന്നെ?"
"ആഹ്... ദേ ഇവിടെ..."
കാർത്തി രശ്മിയുടെ വയറ്റിൽ തൊട്ടു കാണിച്ചു.
"ങേ? സത്യമാണോ ഏട്ടത്തി?"
രശ്മി അവളെ നോക്കി പുഞ്ചിരിച്ചു.
"അമ്മേ... ഇങ്ങോട്ട് ഒന്നു ഓടി വന്നേ..."
രേവതി രഞ്ജുവിനെയും നിവിയെയും കൊണ്ട് അവിടെ വന്നു.
"എന്താ കീർത്തി?"
"വീണ്ടും ഒരു അമ്മൂമ്മ ആകാൻ തയ്യാറെടുത്തോ. അല്ലേ ഏട്ടാ?".
രേവതി ഉടനെ രശ്മിയെ നോക്കി. അവൾ കാർത്തിയുടെ പുറകിലേക്ക് നോക്കി നിന്നു. രേവതിക്ക് കാര്യം മനസ്സിലായി.
"ആണോ മോളെ? എനിക്കും സംശയം ഉണ്ടായിരുന്നു. രണ്ടു മൂന്നു ദിവസമായി മുഖത്ത് വിളർച്ച കാണാൻ ഉണ്ടായിരുന്നു. മോനെ കാർത്തി... ഇപ്പോൾ തന്നെ രെച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നോക്ക്. നമുക്ക് ഉറപ്പിക്കാലോ"
അവിടെ രാജീവും കൃഷ്ണനും അവിടേക്ക് വന്നു.
"ആഹാ... കോൺഗ്രാറ്റ്സ് അളിയോ... ഇവിടെ ഒരാൾ ഒരു പ്രസവം കഴിഞ്ഞപ്പോൾ തന്നെ അയ്യോ ഇനി അടുത്ത് ഇപ്പോഴൊന്നും വേണ്ട. രഞ്ജുവിനു ഒരു അഞ്ചു വയസ്സെങ്കിലും കഴിഞ്ഞിട്ട് മതിയെന്ന്. എന്നിട്ടിപ്പോൾ ഇവന് അഞ്ചു വയസ്സും അഞ്ചു മാസവും കഴിഞ്ഞു. കണ്ടു പഠിക്ക്"
കീർത്തി രാജീവിന്റെ വയറ്റിൽ കൈമുട്ട് കൊണ്ട് ചെറുതായി ഇടിച്ചു. കാർത്തിയും രശ്മിയും റെഡി ആയി വന്നപ്പോൾ അവരുടെ കൂടെ പോകാൻ നിവി മോള് വാശി പിടിച്ചു.
"രെച്ചുമ്മാ... ഞാനും വരുന്നു..."
കാർത്തി നിവിയെ പിടിച്ച് മടിയിൽ ഇരുത്തി.
"അച്ഛൻ രെച്ചുമ്മയെയും കൊണ്ട് ഇപ്പോ പോയിട്ട് വരാട്ടോ. നിവി മോളെ കണ്ടാലേ ചിലപ്പോൾ ഡോക്ടർ കുത്തിവെക്കും"
"അയ്യോ... നിവി മോളെ കുത്തി വെക്കും"
"ആഹ്... അതുകൊണ്ട് അച്ഛന്റെ തക്കുടു രഞ്ജു ചേട്ടനുമായി വഴക്കൊന്നും കൂടാതെ നല്ല കുട്ടിയായി ഇവിടെ ഇരിക്കണം കേട്ടോ. അച്ഛൻ വരുമ്പോഴേ മോൾക്ക് ചോക്ലേറ്റ് കൊണ്ടു വരാട്ടോ"
"നല്ല അച്ഛൻ... ഉമ്മാാ..."
അങ്ങനെ അവർ രണ്ടുപേരും ഹോസ്പിറ്റലിൽ പോയി കൺഫേം ചെയ്തു. എല്ലാവർക്കും സന്തോഷമായി. രേവതി സീതയെ വിളിച്ചു കാര്യം പറഞ്ഞു. സീതക്കും രവിക്കും ഈ വാർത്ത അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. വൈകുന്നേരം അവർ അമ്പലത്തിൽ പോയി തൊഴുതു. നട അടച്ചതിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്. രശ്മിക്ക് ഇഷ്ടപ്പെട്ട ഇലയട രേവതി ഉണ്ടാക്കി വെച്ചിരുന്നു.
"ഞാൻ പോയി ഒന്നു കിടക്കട്ടെ. വല്ലാത്ത ക്ഷീണം തോന്നുന്നു"
"മോള് ചോറു ഉണ്ണുന്നില്ലേ?"
"വേണ്ടമ്മേ... ഈ ഇലയട കഴിച്ചപ്പോൾ തന്നെ വയർ നിറഞ്ഞു"
"എന്നാൽ ഈ പാലെങ്കിലും കുടിച്ചിട്ട് കിടക്ക്"
രേവതിയുടെ നിർബന്ധം കാരണം രശ്മി പാല് കുടിച്ചിട്ട് കിടക്കാൻ പോയപ്പോൾ നിവിയും അവളുടെ കൂടെ ചെന്നു.
"നിവി മോള് ഇങ്ങ് വന്നേ... ഇനി മോള് അച്ഛമ്മയുടെ കൂടെ കിടന്നാൽ മതിയട്ടോ"
"അതെന്താ?"
"ഇപ്പോൾ രെച്ചുമ്മയുടെ വയറ്റിലൊരു കുഞ്ഞാവ വളരുന്നുണ്ട്. മോള് ഉറങ്ങികിടക്കുമ്പോൾ കാലൊക്കെ എടുത്ത് രെച്ചുമ്മയുടെ വയറ്റിൽ വെച്ചാലേ കുഞ്ഞാവക്ക് വേദനിക്കില്ലേ..."
"ആണോ രെച്ചുമ്മേ..."
രശ്‌മി ചിരിച്ചുകൊണ്ട് അതെയെന്ന് തലയാട്ടി. നിവി മോള് മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. രശ്മി മുറിയിൽ കയറി സാരി മാറ്റാൻ തുടങ്ങിയപ്പോൾ കാർത്തി വന്നു.
"അതേ... സാരി അഴിക്കണ്ട..."
"അതെന്താ..."
കാർത്തി ഉടനെ വാതിൽ അടച്ച് കുറ്റിയിട്ടു.
"ഇന്ന് ഇനി സാരിയിൽ കിടന്നു ഉറങ്ങിയാൽ മതി"
"ശ്ശെടാ..."
രശ്മി കട്ടിലിൽ കേറി കിടന്നിട്ട് ലൈറ്റ് ഓഫ് ആക്കാൻ പോയി.
"ഡി... ലൈറ്റ് ഓഫ് ആക്കല്ലേ... എനിക്ക് കാണണം"
കാർത്തി രശ്മിയുടെ അടുത്ത് വന്ന് കിടന്നു. പതിയെ അവളുടെ വയറിന്റെ അവിടെത്തെ സാരി നീക്കി അവിടെ അമർത്തി ചുംബിച്ചു.
"ഇത് നിനക്കല്ലാട്ടോ. എന്റെ കുഞ്ഞിനാ... ഇനി കുഞ്ഞിന്റെ അമ്മക്ക്"
എന്ന് പറഞ്ഞിട്ട് കാർത്തി അവളുടെ മുഖം അടുപ്പിച്ച് ദീർഘമായി ചുംബിച്ചു. കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ അവൻ അവയെ സ്വതന്ത്രമാക്കി. രശ്മി അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.
"ഏട്ടാ... ഗൗരിയുടെ കുഞ്ഞിനെ കാണാൻ പോകണ്ടേ?"
"മ്മ്... അനുവിന്റെ കല്യാണത്തിന് നമ്മൾ പോകുമല്ലോ. അപ്പോൾ കാണാൻ പോകാം"
"ഹ്മ്മ്... ഏട്ടാ... ഇത് ആൺക്കൊച്ചായിരിക്കോ. ആയാൽ മതിയായിരുന്നു. ഒരു മോളും ഒരു മോനും"
"അതൊക്കെ ദൈവം തീരുമാനിക്കുന്നതല്ലേ രെച്ചു..."
"മ്മ്... ഞാൻ എന്റെ ആഗ്രഹം പറഞ്ഞതാ..."
"ദൈവം നിന്റെ ആഗ്രഹം നടത്തി തരട്ടെ"
കാർത്തി രശ്മിയുടെ തലയിൽ തടവികൊണ്ടിരുന്നു. ആ രാത്രിയിൽ അവർ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് ഓരോന്നും സ്വപ്നം കണ്ട് കിടന്നു.
ഈ സമയം മറ്റൊരിടത്ത്:
"കോൺസ്റ്റബിൾ...."
അതൊരു അലർച്ച ആയിരുന്നു. അത് കേട്ട് കോൺസ്റ്റബിൾ ഓടി വന്നു.
"എന്താ സർ? എന്ത് പറ്റി?"
"എത്ര നേരമായി തന്നെ ഞാൻ വിളിക്കുന്നു. ഇനി എന്ത് പറ്റാൻ? ദേ നോക്ക് ഒരുത്തൻ ജയിൽ ചാടി കഴിഞ്ഞു. അവിടെത്തെ സെക്യൂരിറ്റി പോലീസൊക്കെ എവിടെ പോയി കിടക്കുന്നുടോ?"
അയാൾ സൈറം അടിക്കാൻ പോയതും SI കിതച്ചുകൊണ്ട് ഓടി വന്നു.
"സ...ർ..."
"സജീവ്... എന്താടോ?"
"അവി...ടെ അവിടെ... താഴെ സൂപ്രണ്ട് സർ..."
"സുധീരൻ സാറോ? സർ ഇവിടെ വന്നിട്ടില്ലല്ലോ..."
"സർ ഒന്നു വേഗം വാ..."
എന്ന് പറഞ്ഞിട്ട് അയാൾ തിരിച്ചു ഓടി. എല്ലാവരും അയാളുടെ പിറകെ പാഞ്ഞു ചെന്നു. അവിടെ DSP സുധീരൻ വെടിയേറ്റ് കിടക്കുവായിരുന്നു. അവർ ഉടനെ തലയിൽ നിന്നും തൊപ്പി ഊരി.
"സർ... ഇവിടെയും രണ്ടു പേർ വെടിയേറ്റ് കിടപ്പുണ്ട്"
വേറെ കുറച്ചു പോലീസ്കാർ ഓടി വന്ന് പറഞ്ഞു.
"ഓഹ്... ഷിറ്റ്.... അവൻ തോക്കും കൊണ്ടാ പോയേക്കുന്നെ. അവനെ ഈ പരിസരം വിട്ട് പോകുന്നതിനു മുൻപ് പിടികൂടണം. ഫാസ്റ്റ് ഫാസ്റ്റ്... ആദ്യം ട്രാഫിക് സ്റ്റേഷനിലക്ക് വിളിച്ച് പറയ്... റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റോപ്പ് എന്നീ വേണ്ട സ്ഥലങ്ങളിക്കൊക്കെ പോയി നോക്ക്. പോലീസുകാരനെ വെടിവെച്ച് കൊന്നിട്ട് പോയേക്കുന്നു. അവനെ എനിക്ക് ജീവനോടെ വേണം"
ആ പോലീസുകാരൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
ആ പോലീസുകാരൻ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചു.
ജയിലിൽ നിന്നും രണ്ടു മൂന്ന് പോലീസ് ജീപ്പ് പുറത്തേക്ക് പല വഴികളായി പാഞ്ഞു. അവിടെ കുറ്റിക്കാട്ടിൽ ഒരാൾ പതുങ്ങി ഇരിപ്പുണ്ടായിരുന്നു. കയ്യിൽ തോക്ക് മുറുകെ പിടിച്ചിട്ട് അവൻ പല്ലു കടിച്ച് പറഞ്ഞു.
"കാർത്തി..."
(അവസാനിച്ചു)
(അവസാനിച്ചു)
[നിങ്ങൾ ടെൻഷൻ അടിക്കണ്ടാട്ടൊ... കാർത്തിയെ അവൻ ഒന്നും ചെയ്യില്ല. കാർത്തി നമ്മുടെ ഹീറോ അല്ലേ? അതുകൊണ്ട് അവന്റെ അവസാനം ചിലപ്പോൾ കാർത്തിയുടെ കൈ കൊണ്ടാകാം. ആരാ ജയിൽ ചാടിയതെന്ന് ഞാൻ പറയേണ്ട കാര്യമില്ലലോ. അവന്റെ ക്യാരക്ടർ അങ്ങനെയാണ്. ഒരിക്കലും നന്നാകില്ല.
നിങ്ങൾ എല്ലാവർക്കും 'കാർത്തി' എന്ന ക്യാരക്റ്റർ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. എന്റെ ഈ സ്റ്റോറിയും. നമ്മുടെ വിജയ് യെ മനസ്സിൽ കണ്ടാണ് ഞാൻ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. പിന്നെ, രെച്ചുവിന് എന്റെ ക്യാരക്ടറും. ഐ മീൻ സ്വഭാവം. ഗ്ലാമർ അല്ലാട്ടോ. എന്റെ മോളുടെ പേരും 'നിവി' എന്നാണ്. ഞാൻ ആദ്യം ഈ സ്റ്റോറി പാർട്സ് അധികം ലോങ്ങ് ആകാതെയാണ് എഴുതിയത്. അതുകൊണ്ടാണ് ഇത് ഇത്രയും വൈകിയത്. ലൈഫിൽ കാർത്തിയെയും രെച്ചുവിനെയും പോലെ സ്നേഹിക്കുന്നവർ ഉണ്ടാകാം. തടസ്സങ്ങളൊന്നും ഇല്ലാതെ പെട്ടന്ന് കല്യാണം കഴിയുന്നവർ ചുരുക്കം ചിലരാണ്. ഇവിടെ ഈ സ്റ്റോറിയിൽ വില്ലന്മാരെ ഒതുക്കിയതിനു ശേഷമാണ് കല്യാണം നടത്തിയത്. ചിലരുടെ കമന്റ്‌സ് കണ്ടു. എന്തിനാ വലിച്ചു നീട്ടി എഴുതുന്നെ? ഇത് വരെ തീരാറായില്ലേ? ഇനിയും തുടരുമോ എന്നൊക്കെ. ഓരോ പാർട്ടും കണക്ട് ചെയ്താണ് ഞാൻ സ്റ്റോറി ഡെവലപ് ചെയ്തത്. എല്ലാം നേരെയാകാൻ കുറച്ചു സമയം എടുത്തു. സോറി.
പിന്നെ, ഈ ലാസ്റ്റ് പാർട്ടിൽ എങ്കിലും സൂപ്പർ, ഗുഡ്, നൈസ്, സ്മൈലി ആൻഡ് സ്റ്റിക്കർ ഒഴിച്ച് എല്ലാവരും പറയുമ്പോലെ ഈ സ്റ്റോറി വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം രണ്ടുവരികളിൽ എങ്കിലും ദയവായി എഴുതണം, അതിനും മടിയാണോ എങ്കിൽ ലൈക്ക് ചെയ്യണം. കാരണം, അങ്ങനെ കാണുമ്പോഴാ മനസ്സിന് കൂടുതൽ സന്തോഷം തോന്നുന്നത്☺️.
എന്റെ ആദ്യതുടർക്കഥ ആയ എൻ ജീവൻ❤️ നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒത്തിരി ഒത്തിരി നന്ദി. ഈ സ്റ്റോറി ആദ്യം സപ്പോർട്ട് ചെയ്തത് എൻ ജീവൻ ആയ എന്റെ ഹസ്ബൻഡ് തന്നെയാണ്. പിന്നെ എന്റെ വീട്ടുകാരും. ബാക്കി എന്റെ കുറച്ചു ചങ്ക്സ് ആണ്. അതിൽ ചേച്ചിമാർ, അനിയത്തിമാര്, അനിയന്മാരും അങ്ങനെ എല്ലാവരും പെടും. പേരെടുത്ത് പറഞ്ഞാൽ എല്ലാവരെയും പറയേണ്ടി വരും. എഴുത്തുകാരുടെ വിജയം നിങ്ങൾ വായനക്കാരുടെ അഭിപ്രായങ്ങളാണ്☺️.
അടുത്ത് ഒരു സ്റ്റോറി ലൈൻ കിട്ടിയിട്ടുണ്ട്. ഇപ്പോഴൊന്നും എഴുതുന്നില്ല. ഇനി പെട്ടന്ന് തന്നെ എഴുതാൻ ഇരുന്നാൽ ആദ്യം സപ്പോർട്ട് ചെയ്ത ആള് തന്നെ എന്നെ കൊല്ലും.
ഇത്രയും പറയണമെന്നു തോന്നി. ഇതിനും സോറി.
അടുത്ത സ്റ്റോറിയുമായി സന്ധിക്കും വരെ വണക്കം
നിങ്ങളുടെ സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു.
----- എന്ന് സ്നേഹത്തോടെ ഗ്രീഷ്മ❤️
നിങ്ങൾ എല്ലാവർക്കും 'കാർത്തി' എന്ന ക്യാരക്റ്റർ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു. എന്റെ ഈ സ്റ്റോറിയും. നമ്മുടെ വിജയ് യെ മനസ്സിൽ കണ്ടാണ് ഞാൻ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. പിന്നെ, രെച്ചുവിന് എന്റെ ക്യാരക്ടറും. ഐ മീൻ സ്വഭാവം. ഗ്ലാമർ അല്ലാട്ടോ. എന്റെ മോളുടെ പേരും 'നിവി' എന്നാണ്. ഞാൻ ആദ്യം ഈ സ്റ്റോറി പാർട്സ് അധികം ലോങ്ങ് ആകാതെയാണ് എഴുതിയത്. അതുകൊണ്ടാണ് ഇത് ഇത്രയും വൈകിയത്. ലൈഫിൽ കാർത്തിയെയും രെച്ചുവിനെയും പോലെ സ്നേഹിക്കുന്നവർ ഉണ്ടാകാം. തടസ്സങ്ങളൊന്നും ഇല്ലാതെ പെട്ടന്ന് കല്യാണം കഴിയുന്നവർ ചുരുക്കം ചിലരാണ്. ഇവിടെ ഈ സ്റ്റോറിയിൽ വില്ലന്മാരെ ഒതുക്കിയതിനു ശേഷമാണ് കല്യാണം നടത്തിയത്. ചിലരുടെ കമന്റ്‌സ് കണ്ടു. എന്തിനാ വലിച്ചു നീട്ടി എഴുതുന്നെ? ഇത് വരെ തീരാറായില്ലേ? ഇനിയും തുടരുമോ എന്നൊക്കെ. ഓരോ പാർട്ടും കണക്ട് ചെയ്താണ് ഞാൻ സ്റ്റോറി ഡെവലപ് ചെയ്തത്. എല്ലാം നേരെയാകാൻ കുറച്ചു സമയം എടുത്തു. സോറി.
പിന്നെ, ഈ ലാസ്റ്റ് പാർട്ടിൽ എങ്കിലും സൂപ്പർ, ഗുഡ്, നൈസ്, സ്മൈലി ആൻഡ് സ്റ്റിക്കർ ഒഴിച്ച് എല്ലാവരും പറയുമ്പോലെ ഈ സ്റ്റോറി വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം രണ്ടുവരികളിൽ എങ്കിലും ദയവായി എഴുതണം, അതിനും മടിയാണോ എങ്കിൽ ലൈക്ക് ചെയ്യണം. കാരണം, അങ്ങനെ കാണുമ്പോഴാ മനസ്സിന് കൂടുതൽ സന്തോഷം തോന്നുന്നത്☺️.
എന്റെ ആദ്യതുടർക്കഥ ആയ എൻ ജീവൻ❤️ നു സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഒത്തിരി ഒത്തിരി നന്ദി. ഈ സ്റ്റോറി ആദ്യം സപ്പോർട്ട് ചെയ്തത് എൻ ജീവൻ ആയ എന്റെ ഹസ്ബൻഡ് തന്നെയാണ്. പിന്നെ എന്റെ വീട്ടുകാരും. ബാക്കി എന്റെ കുറച്ചു ചങ്ക്സ് ആണ്. അതിൽ ചേച്ചിമാർ, അനിയത്തിമാര്, അനിയന്മാരും അങ്ങനെ എല്ലാവരും പെടും. പേരെടുത്ത് പറഞ്ഞാൽ എല്ലാവരെയും പറയേണ്ടി വരും. എഴുത്തുകാരുടെ വിജയം നിങ്ങൾ വായനക്കാരുടെ അഭിപ്രായങ്ങളാണ്☺️.
അടുത്ത് ഒരു സ്റ്റോറി ലൈൻ കിട്ടിയിട്ടുണ്ട്. ഇപ്പോഴൊന്നും എഴുതുന്നില്ല. ഇനി പെട്ടന്ന് തന്നെ എഴുതാൻ ഇരുന്നാൽ ആദ്യം സപ്പോർട്ട് ചെയ്ത ആള് തന്നെ എന്നെ കൊല്ലും.
ഇത്രയും പറയണമെന്നു തോന്നി. ഇതിനും സോറി.
അടുത്ത സ്റ്റോറിയുമായി സന്ധിക്കും വരെ വണക്കം
നിങ്ങളുടെ സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു.
----- എന്ന് സ്നേഹത്തോടെ ഗ്രീഷ്മ❤️

