ദേവാമൃതം 15

Valappottukal
"ചെല്ല്.. രാവിലെ കാണാം.. " 
ദേവേട്ടൻ എന്നോട് പറഞ്ഞു..
ഞാൻ പുഞ്ചിരിച്ചുകൊണ്ട് പിന്തിരിഞ്ഞു നടന്നു.. വാതിലിൽ മെല്ലെ കൈവച്ച് പിന്നിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി..
ദേവേട്ടൻ എന്നെ നോക്കി മീശ പിരിച്ചു കണ്ണിറുക്കി..
ഞാൻ അകത്തേക്ക് കയറി ശബ്ദമുണ്ടാക്കാതെ വാതിലടച്ചു.. പമ്മി പമ്മി എന്റെ മുറിയിലേക്ക് നടന്നു..
ചേച്ചിയുടെ മുറിയുടെ മുമ്പിലെത്തിയപ്പോൾ അവൾ നല്ല ഉറക്കമാണെന്ന് മനസ്സിലായി..
വൗ..!! ഇഷ്ടപ്പെട്ട ആളുമായി എൻഗേജ്മെന്റ് നടക്കാൻ പോകുന്നതിന് തലേന്ന് ഇങ്ങനെ പോത്ത് പോലെ ഉറങ്ങാൻ ഇവൾക്കേ കഴിയൂ.. ഞാനെങ്ങാനും ആയിരിക്കണം..!!  എന്റെ ശിവനേ..!!! 
ഞാൻ മെല്ലെ മുറിയിലേക്ക് കയറി വാതിലടച്ചു.. അടക്കിപ്പിടിച്ച ശ്വാസമെല്ലാം ഞാൻ കിതപ്പായി പുറത്തേക്ക് വിട്ടു..
കലണ്ടർ കണ്ണനെ ഞാൻ ചൂഴ്ന്ന് നോക്കി പറഞ്ഞു..
"എന്താടോ തനിക്ക് ഒരു വഷളൻ ചിരി?? ഓഹ്.. എല്ലാം കാണുന്ന ആളല്ലേ.. ഞങ്ങടെ സീൻ ഒളിഞ്ഞ് നോക്കിയല്ലേ.. താനൊക്കെ എന്ത് ദുരന്തമാടോ?? 
ഹല്ല.. ഞാനിതാരോടാ പറയണേ.. പണ്ട് ഗോപികമാരുടെ കുളിസീൻ ഒളിഞ്ഞ് നോക്കിയ വിരുതനാ.. എടോ.. താനൊക്കെ ഈ കാലത്ത് ഉണ്ടായിരുന്നേൽ എപ്പോഴേ ഗോതമ്പുണ്ട തിന്ന് ഇരുമ്പഴി എണ്ണിക്കളിച്ചേനെ??" 
ഞാൻ കൈകൾ പിന്നിലേക്ക് കൈട്ടി സേതുരാമയ്യർ സിബിഐ മോഡലിൽ കണ്ണന്റെ അടുത്തേക്ക് ചെന്നു.. ഒരു കൈ ചുവരിലേക്ക് വെച്ച് മറ്റേ കൈ എളിയിൽ കുത്തി ഞാൻ കണ്ണനെ അടിമുടി നോക്കി..
എനിക്ക് പെട്ടെന്ന് ചിരി വന്നു.. ഞാൻ ചുവരിൽ ചാരി സൈഡിലെ കലണ്ടർ കണ്ണനോടായി പറഞ്ഞു..
" എന്താണപ്പാ ഇപ്പോ ഉണ്ടായേ?? ഇതൊക്കെ സ്വപ്നമാണോ? സത്യമാണോ??"
കണ്ണനെ ഞാനൊന്ന് എത്തി നോക്കി..
"ദേവേട്ടൻ പൊളിയാണ് അല്ലേ.. എന്ത് ഗ്ലാമറാണ്..! ഹേയ്.. എന്നാലും തന്റെ അത്രേം ഇല്ലാട്ടോ..  ഇനി സർ അതിൽ കടിച്ച് തൂങ്ങി എനിക്കിട്ട് പണി മെനയണ്ട.." 
ഞാൻ വായ്പൊത്തിപ്പിടിച്ച് ചിരിച്ചു..
ഞാൻ കലണ്ടറിന്റെ അടുത്തേക്ക് കുറച്ചുംകൂടി നീങ്ങി നിന്നു..
"കൃഷ്ണാ.. കൃഷ്ണോയ്..!! കൂയ്..!!! ഇങ്ങോട്ട് നോക്കടോ.. ഞാനൊരു സംശയം ചോദിക്കട്ടെ?? മനോജേട്ടൻ... അല്ല സോറി.. ഞാനിനി അയാളെ എന്തിനാ അങ്ങനെ വിളിക്കുന്നേ.. നല്ല തെറിയൊക്കെ ദേവേട്ടനിൽ നിന്ന് പഠിച്ചിട്ട് വേണം അയാളെ അങ്ങനൊക്കെ സംബോധന ചെയ്യാൻ.. സീ മിസ്റ്റർ കണ്ണൻ.. നമ്മടെ ടോപ്പിക്ക് മാറിപ്പോയി.. ഞാൻ പറഞ്ഞ് വന്നത് എന്താണെന്നോ?? നീ അങ്ങനൊരാളെ എനിക്ക് ആദ്യം തന്നു.. പിന്നെ ക്യാൻസറിന്റെ പേരും പറഞ്ഞ് അയാളെ അടർത്തി മാറ്റി.. എന്നാൽ പിന്നെ തനിക്ക് ആദ്യമേ ദേവേട്ടനെ എനിക്കങ്ങ് തന്നാൽ മതിയായിരുന്നല്ലോ..??!! എന്തിനാ ഈ ഒടുക്കത്തെ ക്യാൻസർ തന്നെ തന്നിട്ട് ഇങ്ങനൊക്കെ കൊണ്ട് എത്തിച്ചത്?? ഓഹ്... ജസ്റ്റ് ഫോർ എന്റർടെയിൻമെന്റ്..! അല്ലേ..??! 
എന്തേലും ഒന്ന് പറയടോ??!!  ഓഹ്.. തിരുവായിൽ നിന്ന് ഈ ഓടക്കുഴൽ എടുത്ത് മാറ്റിയാലല്ലേ വല്ലതും മൊഴിയുള്ളൂ..  ഇതും ഊതിക്കൊണ്ട് ഇവിടെ നിന്നോ.. ഞാൻ ഉറങ്ങാൻ പോകുവാണ്..!!" 
കിടക്കയിൽ ഇരുന്നിട്ട് ഞാൻ കണ്ണനെ നോക്കി.." എടോ.. നാളത്തെ... സോറി.. ഇന്ന് നടക്കാൻ പോകുന്ന ചേച്ചീടെ നിശ്ചയം, താൻ ഒന്ന് കളറാക്കി തരണേ.. എന്റെ വക ആട്ടവും പാട്ടുമൊക്കെ നടത്താൻ പ്ലാനുണ്ട്.. ഒന്നും വരുത്താതെ നോക്കണേ.. ഇപ്പോ ജീവിക്കാൻ ഒരു കൊതി വരുന്നുണ്ടടോ.. അതോണ്ടാ... " 
ഞാൻ താടിക്ക് കൈയ്യും കൊടുത്തിരുന്നു.. കണ്ണനെ നോക്കി പറഞ്ഞു.." താനങ്ങോട്ട് തിരിഞ്ഞ് നിൽക്ക്.. ഞാനെന്റെ ചെക്കനെ സ്വപ്നം കാണാൻ പോകുവാണ്.. " 
ഓഹ്.. പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ തന്നെ തിരിയാം..!! 
കുറേ നേരം ഞാനങ്ങനെ ഇരുന്നു.. നടന്നതൊക്കെ റിപ്പീറ്റടിച്ച് കണ്ട് പുളകിതയായി..  ഉമ്മ തന്ന സീൻ ഓർത്തപ്പോൾ നാണം വന്ന് പുതച്ച് മൂടി കിടന്നതും...
ടക് ടക് ടക്...!!!
ഈശ്വരാ.. ഇതാരാ..?? 
ഞാൻ സമയം നോക്കി.. 5:45..
"അമ്മൂ... വാതിൽ തുറക്ക്..!!!"
ചേച്ചിയാണ്..
ഞാൻ ചെന്ന് വാതിൽ തുറന്നും അവൾ എന്നെ ചാടി കെട്ടിപ്പിടിച്ചു ഞെരിച്ചു..
"എന്താടീ???" 
"അമ്മൂസേ..! എനിക്ക് പേടിയാകുന്നൂ..." 
ഞാൻ പേടിച്ച് പോയി.. "എന്താ ഇപ്പോ??" 
"എനിക്ക്... അത്... ഇ.. ഇന്ന് നിശ്ചയമല്ലേ.. ഒരു ടെൻഷൻ... ആദ്യമായിട്ട് ഇങ്ങനൊക്കെ... എങ്ങനെയാ...??" 
"പഷ്ട്..!! 蘿 ഇതൊക്കെ എന്നോടെന്തിനാ ചോദിക്കുന്നത്.. ഞാനെന്താ ദിവസവും എൻഗേജ്മെന്റ് നടത്തുകയാണോ?? "
" നീ എന്തെങ്കിലും ഒരു വഴി പറ അമ്മൂ... ഇന്ന് എല്ലാവരും എന്നെ തന്നെ നോക്കി നിന്നാൽ ഞാൻ ബോധം കെട്ട് വീഴും..! " 
" ആഹ്.. ഒരു വഴിയുണ്ട്..!! "
" എന്താ?? എന്താ?? " 
" ഞാൻ അച്ഛനോട് പറയാം ഈ കല്യാണം വേണ്ട എന്ന്.. " 
" അയ്യോ അത് വേണ്ട.. വേറെ പറ..!! " 
" രാജീവേട്ടന്റെ കൈയിൽ നിന്ന് മോതിരം ഞാൻ മേടിച്ചുകൊണ്ട് വരാം.. എന്നിട്ട് കൈയ്യിൽ ഞാനിട്ട് തരാം.. എന്തേ??" 
"ജീവേട്ടൻ പാവമാ.. വന്നോട്ടെ.. " 
അതേതാ പുതിയ അവതാരം 
" ഹയ്യോ..??!! ആര് വന്നോട്ടെ എന്ന്?? " 
" അത്.. രാജീവേട്ടനെ ഫ്രണ്ടസ് വിളിക്കുന്നത് ജീവൻ എന്നാ.. " 
"അയ്യേ.. ഈ ചീഞ്ഞ പേര് പറയാനാണോ ഇത്ര നാണം.. ക്രാ തൂഫ്.. " 濫
" ദേ അമ്മൂ.. നീ മേടിക്കും..!!! "  അവൾ എന്നെ തല്ലാനോങ്ങി.. ഞൻ അതിവിദഗ്ധമായി ഓടി.. 
ഹാളിൽ വച്ച് അവൾ എന്നെ ഓടിച്ചിട്ട് പിടിച്ച് എന്റെ ചെവി തിരിച്ചു.. അമ്മ മുറിയിൽ നിന്ന് ഓടി വന്ന് അവളെ പിടിച്ച് മാറ്റി.. എന്നിട്ട് എനിക്ക് ഒരു തല്ല് തന്നു..
" ഞാനല്ല.. ഇവളാ.. അവളെ തല്ലാതെന്താ"  ഞാൻ ചിണുങ്ങി..
" അവൾ കല്യാണം ഉറപ്പിച്ച പെണ്ണാ.."  അമ്മേടെ എക്സ്ക്യൂസ് കൊള്ളാം..
"എപ്പോ ഉറപ്പിച്ചു?? ഉറപ്പിക്കാൻ പോകുന്നതല്ലേ ഉള്ളൂ???" 
"എപ്പോഴായാലും ഇന്നത്തോടെ ഉറപ്പിക്കുമല്ലോ.." 
"അതെന്താ കല്യാണമുറപ്പിച്ച പെണ്ണിനെ തല്ലാൻ പാടില്ലേ?? " 
"ഇനി അതൊക്കെ അവൾടെ ചെക്കൻ ചെയ്തോളും.. നീ കുരുത്തക്കേട് കാണിച്ചാൽ നിന്നെ ഞാൻ തന്നെ തല്ലും.. " 
ചേച്ചി അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിഷ്കു കളിക്കുകയായിരുന്നു.. കൂട്ടത്തിൽ എന്നെ നോക്കി ഗോഷ്ടി കാട്ടി..
ഞാൻ അമ്മയോട് ചോദിച്ചു.." അല്ലാ.. അമ്മേടേന്ന് തല്ല് വാങ്ങാണ്ടിരിക്കാൻ എന്റേയും കല്യാണമുറപ്പിച്ചൂടെ?? " 
" കിട്ടും നിനക്ക്..!! " അമ്മ വീണ്ടും എനിക്ക് നേരെ കൈയ്യോങ്ങി.. ഞാൻ എന്റെ മുറിയിലേക്ക് ഓടി..
ചേച്ചി എന്നെ നോക്കി വീണ്ടും ഗോഷ്ടി കാണിച്ചു.. അത് കണ്ട അമ്മ അവളുടെ ചെവിക്ക് പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു" പോയി കുളിക്ക് പെണ്ണേ..!! അവൾ കുഞ്ഞ് കളിച്ച് നിൽക്കുകയാണ്.. വെറുതെ ഞാനെന്റെ കൊച്ചിനെ തല്ലി.. " അമ്മ ചേച്ചീടെ ചെവി പൊന്നാക്കി...
"അമ്മ വെറും മാസ്സല്ല.. കൊലമാസ്സാണ് കേട്ടോ..!!"  വാതിലിന്റെ മറവിൽ നിന്ന് ഞാൻ തല പുറത്തേക്കിട്ട് വിളിച്ചു പറഞ്ഞു..
പതപ്പിച്ച സോപ്പ് വേയിസ്റ്റായി.. പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി ടിവി റിമോട്ടെടുത്ത് ഒരൊറ്റ ഏറ്..! തക്ക സമയത്തിന് വാതിലടച്ചത് കൊണ്ട് കൊണ്ടില്ല.. 
ആദ്യം ചേച്ചി പോയി കുളിച്ചു വന്നു.. കൺഗൺ സാരിയാണ് വേഷം.. കരിനീല നിറമുള്ള വെൽവറ്റ് ബ്ലൗസ്സിൽ കുഞ്ഞിക്കുഞ്ഞി വെള്ളക്കല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്.. അതിന് ചേരുന്നതായി കല്ലുകൾ പതിപ്പിച്ച നീളൻ മജന്ത ഷാളും കഥകളിക്കാരുടേത് പോലെ സിൽക്കിന്റെ കരിനീല പാവാടയും.. ഷാൾ പ്രത്യേക രീതിയിൽ ഞൊറിഞ്ഞ് കൊടുത്തത് ഞാനാണ്.. അവളുടെ നീണ്ട് സമൃദ്ധമായ മുടി ഞാൻ വട്ടത്തിൽ ചുറ്റിക്കെട്ടി പൂവ് വെയ്ക്കാൻ പ്ലാനിട്ടതാ.. അതിന് വേണ്ടി അടുത്ത് വന്നപ്പോ അവള് പറയുവാണ് "അമ്മൂ.. രാജീവേട്ടന് മുടി അഴിഞ്ഞ് കിടക്കുന്നതാണ് ഇഷ്ടമെന്ന്.."  പിന്നെ ഞാൻ ഒരു ചെറിയ ഫ്രെഞ്ച് ബ്രെയിഡ് പോലെ മുന്നിലായി ചെയ്ത് കൊടുത്തു.. എന്റെ ഒരു സമാധാനത്തിന് മുല്ലപൂവ് മുടിയിക്ക് വട്ടത്തിലായ് ചൂടി കൊടുത്തു.. ഒരു നെക്ലേസും ഇരു കൈയിലും രണ്ട് വളകളും ഇട്ടുകൊടുത്തു.. ഷാളിന് ചേർന്ന ഒരു മീഡിയം സൈസ് മജന്ത പൊട്ടും അതിന് മീതെ ചെറിയൊരു ചന്ദനക്കുറിയുമിട്ട് കൊടുത്ത് കണ്ണെഴുതിച്ച് ചുന്ദരിമണിയാക്കി...
എന്റെ വേഷം ഗൗൺ ആണ്.. അതായത് ഈ കാൽവിരൽ വരെ നീണ്ട് കിടക്കുന്ന ഫ്രോക്കില്ലേ.. ദത് തന്നെ..!! ചാര നിറത്തിലുള്ള സിൽക്കിന്റെ ഗൗണാണ്.. കഴുത്തിന്റെ അവിടെ മാത്രം ചെറിയ ഗോർഡ് മുത്തുകൾ പിടിപ്പിച്ചിട്ടുണ്ട്.. ഞാൻ മുടി വട്ടത്തിൽ ചുറ്റി പൂവ് വെച്ചു.. ഒരു മുടിയിഴ ഇടത്തെ കവിളിന് മുകളിലുടെ ഇട്ടുകൊടുത്തു.. ഞാൻ പണ്ടേ ബ്രൂട്ടീഷൻ ഒന്നും ചെയ്യാറില്ല.. പിന്നെ ഇപ്പോ കാണാൻ ആളുള്ളത് കൊണ്ട്... ഹീ ഹീ ഹീ 
ഞാൻ ഒരു കുഞ്ഞ് കറുത്തപൊട്ട് കുത്തി.. ഞാനുമിട്ടു ചെറിയൊരു ചന്ദനക്കുറി... ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള സ്വർണ്ണമാല കഴുത്തിൽ കിടക്കുന്നതിനാൽ വേറെ മാലയൊന്നും ഇട്ടില്ല.. ഒരു കൈയിൽ അമ്മസ്ക്കിയെ സോപ്പിട്ട് വണ്ണം കുറഞ്ഞ സ്വർണ്ണവള ഒരെണ്ണം ഇട്ടു.. ഇനിയും സോപ്പിട്ട് മുറിവേറ്റ സിംഹത്തിനെ ഗർജ്ജിപ്പിക്കണ്ട എന്ന് കരുതി മറുകൈയിൽ ഞാനെന്റെ കറുത്ത വാച്ചിട്ടു.. കലണ്ടർ കണ്ണന് ഞാനൊരു ചന്ദനക്കുറി തൊട്ടുകൊടുത്തു തൊഴുതു..
ഡ്രസ്സിന്റെ ഡിസൈനർ അമ്മയാണ് കേട്ടോ.. അമ്മ കിടിലമായി തയ്ക്കും.. പക്ഷേ പുറത്തുള്ളവർക്ക് ചെയ്ത് കൊടുക്കില്ലാട്ടോ.. എനിക്കും അവൾക്കും മാത്രമേ അമ്മ ഡ്രസ്സ് തയ്ക്കാറുള്ളൂ... 
എന്റെ ലുക്ക് കണ്ട് അമ്മായിമാരും അമ്മൂമ്മമാരുമൊക്കെ ചോദിച്ചു "ഇതിപ്പോ ചേച്ചീടെയാണോ അനിയത്തീടെയാണോ കല്യാണമെന്ന്.."
ശ്ശൊ എനിക്ക് വയ്യ 
അമ്മ : ഈ കമന്റ് കേൾക്കാതിരിക്കാനാണ്  അപർണ്ണയ്ക്ക് എടുത്തറിയിക്കുന്ന കളറും അമ്മുവിന് മങ്ങിയ കളറുമെടുത്തത്.. 
യൂ ടൂ അമ്മസ്ക്കീ.. 
വഴിയിൽക്കൂടി പോയ യശോദ അമ്മായി ഏഷണി കയറ്റാൻ അമ്മയുടെ ഡയലോഗിൽ ചാടിപ്പിടിച്ചു..
ലെ അമ്മായി : അതെന്ത് വർത്തമാനമാണ് ശോഭേ?? മക്കളോട് പക്ഷാഭേദം കാണിക്കുന്നത് എന്തിനാണ്?? ശ്ശോ.. 
അമ്മ : ഇവളെക്കൂടി എല്ലാവരും ശ്രദ്ധിച്ചാൽ അനിയത്തിയേം ചേട്ടത്തിയേം ഒന്നിച്ച് കെട്ടിച്ച് വിട്ട് ഞങ്ങൾ കുത്തുപാള എടുക്കേണ്ടി വരില്ലേ ഏടത്തീ..?? 
പഷ്ട് പഷ്ട് പഷ്ടേ..!!! ഫിനാൻഷ്യൽ മാനേജ്മെന്റ് 
അമ്മേടെ ഡയലോഗ് കേട്ട് സകലരും ചിരിച്ചു... ഓഹ് പിന്നെ.. ഫ്രഷ് കോമഡിയല്ലേ.. നാണമില്ലല്ലോ ഇങ്ങനെ കിടന്ന് ഇളിക്കാൻ 
ലെ അമ്മായി വിഷയം മാറ്റി പിടിച്ചു.. "അമ്മുവിന്റെ ഉടുപ്പിന്റെ കളർ കൊള്ളാം.. അടുപ്പിലെ വിറക് കൊള്ളി എരിഞ്ഞ് കിട്ടുന്ന ചാരത്തിന്റെ പോലെ.. കീ കീ കീ കീ..!!" 
വേറെ എന്തെല്ലാം ഉപമകൾ കിടക്കുന്നു.. കാർമേഘത്തിന്റെ നിറമെന്നോ കണ്ണന്റെ നിറമെന്നോ അങ്ങനെ അങ്ങനെ.. അതിലൊരണ്ണം.. ഏഹേ..!!! 
ഈശ്വരാ.. ഇനി ഈ വിറക് കൊള്ളി ചാരം എനിക്ക് മാത്രമേ ഉള്ളോ??  ഞാൻ ചുറ്റും കണ്ണോടിച്ചു.. ആണുങ്ങളൊക്കെ കരിംപച്ച, ചുവപ്പ്, കറുപ്പ്, നീല അങ്ങനെ സ്ഥിരം ക്ലീഷേ കളേർസ്സിലാണ്.. ഈ നിറം ദേവേട്ടന് കിട്ടുമോ?? 
മിക്കവരും നീലയുടെ പല ഷേഡുകളിലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്.. എന്തിന്.. എന്റെ അച്ഛൻ പോലും ഇന്ന് നീല ഷർട്ടാണ്.. പുള്ളിക്കാരൻ എപ്പോഴും നീല ഷർട്ടാണ് വാങ്ങാറുള്ളത്.. അതും പല പല വെറൈറ്റി നീല..
സോൾമേറ്റ്സ്, കുന്തം, എന്നൊക്കെ വലിയ ഡയലോഗ് എനിക്ക് ഏത് നേരത്താണാവോ പറയാൻ തോന്നിയത് ☹️
"ചെക്കൻ ദാ എത്തീ...!!!!" വിഷണു ചേട്ടൻ ഓടി വന്ന് പറഞ്ഞു.. വല്യച്ഛന്റെ മകനാണ് വിഷ്ണുചേട്ടൻ.. ഞങ്ങളുടെ വല്യേട്ടൻ..
ചെക്കന്മാർ എത്തിപ്പോയി എന്ന് പറ വല്യേട്ടാ.. എന്റേയും കൂടി ചെക്കനും വരുകയല്ലേ 
രാജീവേട്ടനേയും പരിവാരത്തേയും അകലെ നിന്ന് കണ്ടപ്പോഴെ ചേച്ചി എന്റെ കൈയ്യിൽ പിടിമുറുക്കി.. പാവം നല്ല പേടിയുണ്ട്.. എന്നാലും ഇങ്ങനെ എന്റെ കൈ ഞെരിക്കാൻ പാടില്ല 
ചേച്ചിയുടെ അതേ കരിനീലയാണ് രാജീവേട്ടന്റെ ഷർട്ടിന്.. കസവ് കരയുള്ള വെളുത്ത മുണ്ടും.. ശ്ശോ എന്റെ ചെക്കൻ ഇത് എവിടെ പോയി.. വല്ല മഞ്ഞയോ ഓറഞ്ചോ ഇട്ടായിരിക്കും കൊന്നതെങ്ങ് വരുന്നത് 
എല്ലാവരും എത്തിയിട്ടും ദേവേട്ടനെ കണ്ടില്ല.. പുറത്തേക്കിറങ്ങി നോക്കാമെന്ന് കരുതി നടന്നപ്പോൾ ചേച്ചി എന്റെ കൈയ്യിൽ പിടിച്ച് നിർത്തി.. എല്ലാവരും വട്ടം കൂടി നിന്ന് കണ്ണടച്ച് തൊഴുതുകൊണ്ട് പ്രാർത്ഥന ചൊല്ലി തുടങ്ങി.. കൂടെ ഞാനും..
ഇടയ്ക്ക് ഒരു കണ്ണ് തുറന്നപ്പോൾ രാജീവേട്ടനും ചേച്ചിയും പരസ്പരം നോക്കി എന്തൊക്കേയോ പറയുന്നു.. ഞാൻ എന്റെ കൈമുട്ട് കൊണ്ട് ചേച്ചിയെ കുത്തി.. എന്നിട്ട് രാജീവേട്ടനെ നോക്കി ഇളിച്ചു.. ചേച്ചി എന്റെ കാലിൽ ചവിട്ടി തന്നു..
ആരും പേടിക്കണ്ട.. ഞാൻ നിലവിളിച്ചില്ല.. അവളെന്നോട് കണ്ണടയ്ക്കാൻ ആംഗ്യം കാണിച്ചു.. ഹാ നമ്മളെന്തിനാ കട്ടുറുമ്പ് ആകുന്നതല്ലേ.. കണ്ണടച്ചേക്കാം...
പ്രാർത്ഥന തീരാറായി വന്നപ്പോഴേക്കും ഞാൻ കണ്ണു തുറന്നു..
എന്റെ കണ്ണാ.. ഇതെന്ത് അതിശയം.. ദേവേട്ടനും ചാര നിറമുള്ള കുർത്തയിലാണ്..!! 
പ്രാർത്ഥനയ്ക്ക് ഇടയിലെപ്പോഴോ വന്നതാണ്.. എനിക്ക് നേരെയായിട്ടാണ് നിൽക്കുന്നത്.. ചുന്ദരനായി കണ്ണടച്ച് തൊഴുത് നിൽക്കുകയാണ്... 
പ്രാർത്ഥന തീർന്നപ്പോഴേക്കും ദേവേട്ടൻ കണ്ണ് തുറന്നു.. ഞാൻ ദേവേട്ടനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. ആരും കാണാതെ കുർത്തയുടെ കോളറിൽ പിടിച്ച് പിന്നോട്ടാക്കിയിട്ട് 'എങ്ങനെയുണ്ട്' എന്ന മട്ടിൽ എന്നോട് ആംഗ്യം കാണിച്ചു..
'സൂപ്പർ' എന്ന മട്ടിൽ ഞാൻ കൈവിരലുകൾ മടക്കി കാട്ടി 
'സുന്ദരിയായിട്ടുണ്ടുട്ടോ' എന്ന് പറയും പോലെ ദേവേട്ടൻ ആംഗ്യം കാണിച്ചു.. 
കലാപരിപാടികൾ തുടങ്ങിയിട്ടും ഞാനും ദേവേട്ടനും ഒന്നുമറിഞ്ഞില്ല.. രാജീവേട്ടൻ ചേച്ചിയുടെ വിരലിൽ മോതിരമണിയിച്ചപ്പോൾ വീട്ടിലെ പെണ്ണുങ്ങളെല്ലാവരും കുരവയിട്ടു.. കുരവ കേട്ടാണ് ഞങ്ങൾക്ക് ബോധം വന്നത്.. ദേവേട്ടനാണെങ്കിൽ കുരവ കേട്ട് പേടിച്ചു നെഞ്ചിൽ കൈവച്ചുപോയി..  അത് കണ്ട എനിക്ക് ചിരി സഹിക്കാനായില്ല.. 藍藍藍
ചേച്ചിയുടേയും ചേട്ടന്റേയും ഒപ്പം ഓരോത്തരായി ഫോട്ടോസ് എടുത്തു.. ആ സമയത്ത് അമ്മ വരുന്നവർക്കെല്ലാം പായസവും പഴവും ഒക്കെ ട്രേയിലാക്കി കൊടുത്തു.. അച്ഛൻ വന്നവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞ് നിന്നു..
ഞാനും ദേവേട്ടനും അകന്ന് നിന്ന് കണ്ണുകൾ കൊണ്ട് സംസാരിച്ചു...
നിശ്ചയത്തിന് വന്ന ഒരു ബന്ധുവിന്റെ കുഞ്ഞിനെ കൈയിലെടുത്ത് ദേവേട്ടൻ എന്നെ നോക്കി.. എനിക്ക് തരുകയാണ് എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ദേവേട്ടൻ ആ കുഞ്ഞിനെ ഉമ്മവച്ചു..!
ഒയ്യ്..!!  എനിക്ക് അത് നേരിട്ട് തന്നത് പോലെ തോന്നി..
ഇതുപോലൊരു കുഞ്ഞിനെ നമ്മുക്കും വേണ്ടേ എന്ന് ഞാൻ ആംഗ്യം കാണിച്ചു.. 
ഒന്ന് പോര എന്ന് ചുണ്ട് മലർത്തി തലയാട്ടിക്കൊണ്ട് ദേവേട്ടൻ ആംഗ്യം കാട്ടി..
രണ്ട് മതിയോ?? ✌️ ഞാൻ വിരലുകൾ ഉയർത്തി കാണിച്ചു..
പറ്റൂല്ല എന്ന് ചുണ്ടനക്കിക്കൊണ്ട് ദേവേട്ടൻ കുഞ്ഞിനേയും കൈയിൽ വച്ച് ആടിയാടി നിന്നു..
'പിന്നെ എത്രയാണ്?? മൂന്നാണോ??' ഞാൻ മൂന്ന് വിരലുകൾ കാട്ടി..
ദേവേട്ടൻ കുഞ്ഞിനെ തിരികെ കൊടുത്ത് കൈകെട്ടി എന്നെ നോക്കി നിന്നു..
'പിന്നെ എത്രയാണ് വേണ്ടത്' ഞാൻ ചോദ്യഭാവത്തിൽ അങ്ങേരെ നോക്കി 廊
പുള്ളി രണ്ട് കൈകളും നീട്ടിപിടിച്ച് മുഷടി ചുരുട്ടി.. എന്നിട്ട് ഓരോ വിരലുകളായി ഉയർത്തി.. ഞാൻ എണ്ണാൻ തുടങ്ങി...
ഒന്ന്
രണ്ട്
മൂന്ന്
നാല്
ദൈവമേ.. ഇതൊന്നും പോരെ 
അഞ്ച്
ആറ്..
ആറ് പിള്ളേരോ??!! 
എന്തിനാ ആറിൽ നിർത്തിയേ.. പത്ത് പറയായിരുന്നല്ലോ എന്ന് ആംഗ്യം കാണിച്ച് ഞാൻ ചുണ്ട് കോട്ടി..
ഏയ് എനിക്ക് പ്രശ്നമൊന്നുമില്ല എന്ന രീതിയിൽ പുള്ളി കൈകെട്ടി നിന്നു.. ഇനി നിനക്ക് നിർബന്ധമാണെങ്കിൽ... എന്ന് കാണിച്ചുകൊണ്ട് കൈയിലെ നഖം കടിച്ച് കാല് നിലത്ത് കൊണ്ട് കളം വരച്ചു..
ഞാൻ : അയ്യടാ... തരാം ഞാൻ..  ഇങ്ങ് വാ 
ദേവേട്ടൻ 'ദാ വരുന്നു' എന്ന് കൈകൊണ്ട് കാണിച്ച് മുണ്ട് മടക്കിക്കുത്തിക്കൊണ്ട് മീശ പിരിച്ച് അടുത്തേക്ക് വന്നു..
ഞാനോടിക്കളഞ്ഞു.. 
തിരിഞ്ഞ് നോക്കിയപ്പോൾ ദേവേട്ടൻ എനിക്ക് പിന്നാലെ ഓടി വരികയാണ്..
ഞാൻ സ്പീഡ് കൂട്ടി.. അയ്യോ വേണ്ട.. ശ്വാസം മുട്ടിയാൽ പണിയാകും.. ഞാൻ ഓട്ടം നിർത്തി തിരഞ്ഞ് നോക്കിയതും ദേവേട്ടൻ എനിക്ക് തൊട്ടുപിന്നിൽ ഉണ്ടായിരുന്നു..
ദേവേട്ടൻ : നിനക്ക് പത്തെണ്ണം വേണമല്ലേടീ.. മോള് വാ.. 
ഞാൻ : യ്യോ..!! എനിക്കെങ്ങും വേണ്ട.. 
ദേവേട്ടൻ : അതൊന്നും പറഞ്ഞാൽ പറ്റൂല്ല... ചേട്ടൻ കുറച്ച് കഷ്ടപ്പെട്ട് ഓടി വന്നതാ.. 
ഞാൻ : നാണമില്ലേ മനുഷ്യാ 
ദേവേട്ടൻ : ഇല്ലല്ലോ...
ദേവേട്ടൻ മുണ്ട് ഒന്നുകൂടി നിവർത്തി മടക്കിക്കുത്തി എനിക്കരികിലേക്ക് മീശ പിരിച്ച് താടി തടവി അടുത്തേക്കടുത്തേക്ക് വന്നു.. ഞാൻ പിന്നോട്ട് പിന്നോട്ട് പോയി..
കൃഷ്ണാ.. പണി പാളി.. ഞാൻ മതിലിൽ തട്ടി നിന്നു.. 
ദേവേട്ടൻ ഇരുകൈകളും എനിക്ക് അപ്പുറവും ഇപ്പുറവുമായി വച്ചു.. ഞാൻ കുനിഞ്ഞ് കൈകൾക്കടിയിലൂടെ ഓടാൻ നോക്കി.. പക്ഷേ ദേവേട്ടൻ കൈകൾ കൊണ്ട് എന്നെ തടഞ്ഞു..
"ദേവേട്ടാ.. ആരെങ്കിലും കാണും.. എല്ലാവരും ഉള്ളതാണ്.. പ്ലീസ്.." 
"അതൊന്നും എനിക്ക് വിഷയമില്ല.. ഞാനെന്റെ പെണ്ണിന്റെ അടുത്തല്ലേ.." ദേവേട്ടൻ എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു..
ഞാൻ പേടിച്ച് അങ്ങോട്ടുമിങ്ങോട്ടും തല വെട്ടിച്ചു നോക്കി... ദേവേട്ടൻ പതുക്കെ തലചെരിച്ചുകൊണ്ട് വന്ന് എന്റെ ഇടത്തെ കവിളിൽ ഉമ്മതന്നു..!
ഞാൻ ഞെട്ടിപ്പോയി 
അപ്പോഴേക്കും എനിക്ക് വലത് കവിളിലും ഒന്ന് തന്നു..
" ദേവേട്ടാ.. എനിക്ക് പേടിയാകുന്നൂ.. വേണ്ട.." 
"എനിക്കൊരു ഉമ്മ താ.. ഞാൻ മാറിത്തരാം.." 
"അതൊന്നും പറ്റൂല്ല..!! " 廊廊廊
"എങ്കിൽ ഞാൻ മാറാനും പോകുന്നില്ല.." 
"ദേവേട്ടാ.. പ്ലീസ്സ് ഒന്ന് മനസ്സിലാക്ക്.. ഈ നിൽപ്പ് ആരെങ്കിലും കണ്ട് വന്നാൽ മതി.. അച്ഛൻ എന്നെ കൊല്ലും..!! " 
ദേവേട്ടൻ ഗൗരവത്തിൽ പറഞ്ഞു "അമ്മൂ.. നീ എന്നെ എങ്ങനെയാണ് കണ്ടിരിക്കുന്നത് എന്ന് എനിക്കറിയില്ല.. ഇങ്ങനെ ഞാൻ വന്ന് നിൽക്കുന്നെങ്കിൽ നിന്നേക്കാൾ അപ്പുറം ജാഗ്രത എനിക്കുണ്ട്.. ഈ സീൻ ആര് കണ്ടാലും എന്നോട് ആരും ഒന്നും പറയാൻ വരില്ല.. പക്ഷേ നിനക്ക് കിട്ടാൻ പോകുന്ന അടിയും തൊഴിയും ശകാരങ്ങളും അങ്ങനെ പലതിനെ പറ്റിയും എനിക്ക് ധാരണയുണ്ട്.. ചുറ്റും ആരുമില്ല എന്ന് നൂറ് ശതമാനം ഉറപ്പാക്കിയിട്ടാണ് ഞാൻ നിൽക്കുന്നത്.. തെല്ല് സംശയമുണ്ടെങ്കിൾ പോലും ഞാനിങ്ങനെ വരില്ല അമ്മൂ.. നിനക്ക് അത്ര പേടിയാണെങ്കിൽ പോയ്ക്കോ.. "
ദേവേട്ടൻ എനിക്ക് വഴി മാറി തന്നു.. ഞാൻ അനങ്ങിയില്ല.. ദേവേട്ടന്റെ മുഖത്ത് ദേഷ്യം വന്നത് പോലെ.. ഞാൻ മാറാതെ നിൽക്കുന്നത് കണ്ട് ദേവേട്ടൻ എന്നോട് പറഞ്ഞു..
" അമ്മൂ.. എനിക്ക് പിണക്കമൊന്നുമില്ല.. നീ കംഫർട്ടബിൾ അല്ലെങ്കിൽ ഇതിനൊന്നും ഒരു അർത്ഥവുമില്ല.. എനിക്ക് നിന്നോട് ദേഷ്യമായി എന്ന് കരുതിയിട്ടാണോ പോകാതെ നിൽക്കുന്നത്?? പൊയ്ക്കോ അമ്മൂ.. എന്റെ അമ്മയാണ് സത്യം എനിക്ക് നിന്നോട് പിണക്കമില്ല.."
അത് കേട്ടതും ദേവേട്ടന്റെ കോളറിൽ പിടിച്ച് ആ കൊന്നതെങ്ങിനെ വളച്ച് ഞാനാ കവിളിൽ പത്ത് കടി കടിച്ചു.. എന്നിട്ട് പുള്ളിക്കാരനെ തട്ടിമാറ്റിയിട്ടോടി..
തിരിഞ്ഞ് നിന്ന് ഞാൻ വിളിച്ച് പറഞ്ഞു.." പത്തെണ്ണം തികച്ച് കിട്ടിയല്ലോ മാഷേ.. " 
" പോടീ പുല്ലേ.. "  കവിളിൽ തടവി ദേവേട്ടൻ പറഞ്ഞു..
ഞാനകത്തേക്ക് കയറിയപ്പോൾ ചേച്ചിയുടെ മുറിയിൽ അമ്മയും എന്റേയും ദേവേട്ടന്റേയും ബന്ധുക്കളായ പെണ്ണുങ്ങൾ പരദൂഷണം പറഞ്ഞിരിക്കുകയായിരുന്നു..
അമ്മയ്ക്ക് പരദൂഷണം തീരെ ഇഷ്ടമല്ല.. കടിച്ച് പിടിച്ച് ഇരിക്കുകയാണ് എന്ന് ആ മുഖം കണ്ടാൽ അറിയാം..
നേരത്തത്തെ ലെ അമ്മായി : ശോഭേ.. അപർണ്ണയ്ക്ക് എത്ര കൊടുക്കാനാണ്..?? 樂
എല്ലാവരും ആകാംക്ഷയോടെ അമ്മയുടെ വായിലേക്ക് നോക്കിയിരുന്നു..
അമ്മ : ഞങ്ങൾക്കുള്ളതെല്ലാം അവൾക്കല്ലേ... 
എന്റെ അച്ഛന്റെ മൂത്ത പെങ്ങൾ : അതെങ്ങനെ ശരിയാകും.. താഴെ ഒരു പെൺകുട്ടി കൂടി വരുകയല്ലേ.. ഇന്നോ നാളേയോ അതിനെ കൂടി കെട്ടിച്ച് വിടണ്ടേ.. 樂
ഏതോ ഒരു അമ്മൂമ്മ : അമ്മുവിന് ഇപ്പോഴേ നോക്കി തുടങ്ങിക്കോ.. രണ്ട് പെണ്‍കുട്ടികളും തമ്മിൽ പ്രായത്തിന് വല്യ വ്യത്യാസമൊന്നുമില്ലല്ലോ.. 廊
അമ്മ ഒന്നും മിണ്ടിയില്ല..
ദേവേട്ടന്റെ ഇളയച്ഛന്റെ ഭാര്യ : അമ്മുവിനെ എനിക്ക് ഇഷ്ടായി.. എന്റെ മകൻ നിവേദ് എംബിഎ കഴിഞ്ഞ് അമേരിക്കയിൽ ജോലി ചെയ്യുകയാണ്.. ഇവിടെവച്ച് പരിചയപ്പെട്ടില്ലേ ഇന്ന്?? അത് തന്നെ..!! അമ്മുവിനെ അവന് ആലോചിച്ചാലോ എന്ന് എനിക്ക് ഉണ്ട്.. അപർണ്ണയും അമ്മുവും ഒരു കുടുംബത്തിലേക്ക് വരുകയാണ് എന്ന് ഉള്ളത് കൊണ്ട് ശോഭ കല്യാണ ചിലവിനെക്കുറിച്ച് ഓർത്ത് പേടിക്കണ്ട..! " 
സബാഷ്..!! ദാറ്റ് കിളി പറന്ന അവസ്ഥ 
എത്രയും വേഗം ഇത് ദേവേട്ടനെ അറിയിക്കണം..!!!
ഞാൻ തിരഞ്ഞതും എന്തിലോ ചെന്ന് മുട്ടാൻ പോയി..! ഞാൻ ഒഴിഞ്ഞ് മാറി..
" ഹലോ അമൃത.. ഐ ആം നിവേദ്.. നിവേദ് കൃഷ്ണ.. " 
അടുത്ത കൊന്നത്തെങ്ങ്..!! ഈ ഒരു കൃഷ്ണന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ..!!! കണ്ണാ.. നിനക്ക് ഞാൻ വച്ചിട്ടുണ്ട് 
(തുടരും)
രചന: അനശ്വര ശശിധരൻ
To Top