എൻ ജീവൻ, ഭാഗം: 36

Valappottukal

         
                KARTHIK
                    weds
                 RESHMI

കല്യാണം അനന്തപുരി ഓഡിറ്റോറിയത്തിലാണ്. അവിടെ ആളുകൾ കൊണ്ട് നിറഞ്ഞു. റാണി പിങ്ക് പട്ടുസാരി ആയിരുന്നു രശ്മി ഉടുത്തത്. റെഡ് സ്റ്റോൺ പതിപ്പിച്ച ആന്റിക്‌ ജലാർ നെക്‌ളേസും അതിന്റെ കൂടെയുള്ള നെറ്റിച്ചുട്ടിയും  കമ്മലും  ഗോൾഡൻ മുവ്വാല മാലയും കയ്യിൽ ഗോൾഡൻ റൂബി വളകളുമാണ് അവൾ അണിഞ്ഞിരുന്നത്. തലമുടി പിന്നിയിടാതെ വട്ടത്തിൽ ചുറ്റിവെച്ച് അതിൽ മുല്ലപ്പൂവ് വെച്ചു. സീതയും രേവതിയും കീർത്തിയും  അനുവും  കൂടി രശ്മിയെ കതിർമണ്ഡപത്തിലേക്ക് കൊണ്ടു വന്നു. കാർത്തി ചന്ദനക്കുറിയൊക്കെ തൊട്ട് സുന്ദരക്കുട്ടപ്പൻ ആയി അവിടെ ഇരിപ്പുണ്ട്.
രശ്മിയെ കണ്ടതും കാർത്തി സൂപ്പർ എന്ന് കാണിച്ചു. എന്നിട്ട്  അവളെ നോക്കി കണ്ണിറുക്കി. അവൾ നാണത്തിൽ കുതിർന്ന പുഞ്ചിരി അവന് സമ്മാനിച്ചു. 


ഏറ്റവും വലിയ സന്തോഷവും ഭാഗ്യവും എന്തെന്നാൽ താൻ സ്നേഹിച്ച പെണ്ണിനെ രണ്ടു വീട്ടുകാരുടെ പൂർണ സമ്മതത്തോടെ അവളുടെ കഴുത്തിൽ താലി ചാർത്തുന്നത് ആണ്. ആ സന്തോഷം കാർത്തിയുടെ മുഖത്ത് നിറഞ്ഞു നിന്നു. രശ്മിക്കും താൻ സ്വന്തം ജീവനെ പോലെ സ്നേഹിച്ച ആളെ തന്നെ ഭർത്താവായി കിട്ടുന്നതിന്റെ സന്തോഷവും അവളുടെ മുഖത്ത് പ്രകടമായിരുന്നു.
കൃഷ്‌ണൻ കാർത്തിക്ക് താലി എടുത്ത് കൊടുത്തു. താലി കെട്ടുന്ന നേരം അവരുടെ കണ്ണുകൾ പരസ്പരം സംസാരിച്ചു. കാർത്തിയുടെ ചിരി അവളുടെ ഹൃദയത്തിൽ തറച്ചത് പോലെ തോന്നി. ആദ്യമായി ഈ ചിരിക്ക് അടിമപ്പെട്ടത് അവൾ ഓർത്തു. മൂന്നാമത്തെ കെട്ടും കാർത്തി മുറുക്കിയപ്പോൾ രശ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞു. രേവതിയും കീർത്തിയും താലി ഒന്നും കൂടി മുറുക്കി ഇട്ടു. ആളുകൾ പൂക്കൾ അവരുടെ മേൽ എറിഞ്ഞുകൊണ്ട് അവരെ അനുഗ്രഹിച്ചു. നെറുകയിൽ സിന്ദൂരം ചാർത്തിയപ്പോൾ രശ്മി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. കാർത്തി അവളുടെ കയ്യും പിടിച്ച് മൂന്നു തവണ കതിർമണ്ഡപത്തിനു ചുറ്റും വലം വെച്ചു. രണ്ടുപേരുടെയും മുഖത്ത് സന്തോഷം തുളുമ്പി നിന്നു. രണ്ടുവീട്ടുകാരും സന്തോഷത്തോടെ കണ്ണു തുടച്ചു. കീർത്തിക്ക് ആയിരുന്നു കൂടുതൽ സന്തോഷം.
പിന്നെ ഫോട്ടോ എടുക്കലായി. അനു ആയിരുന്നു സെൽഫി എടുക്കാൻ ആദ്യം ഓടി വന്നത്. അവളും സാരി ആയിരുന്നു ഉടുത്തത്. കേണലിന്റെ ഒപ്പം രോഹിതും പ്രീതിയും അവരുടെ കുഞ്ഞുമായി വന്നിരുന്നു.
"പ്രീതി... മോന്റെ പേരെന്താ?"
"രവീൺ"
"ആഹാ...കൊള്ളാലോ"
"രെച്ചു... ദേ അരുണും വിഷ്ണുവും. നീ അവരെ കല്യാണം വിളിച്ചിരുന്നോ?"
"ഇല്ലടി"
അവർ രണ്ടുപേരും വന്ന് കാർത്തിക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു. അരുൺ രശ്മിക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ കൊടുത്തു.
"ഹായ് രശ്മി...  വിഷ് യൂ എ ഹാപ്പി മാരീഡ് ലൈഫ്"
"താങ്ക് യൂ..."
"വിളിച്ചില്ലെങ്കിലും വരണമല്ലോ. തനിക്ക് ചേരുന്നത് എന്തുകൊണ്ടും ഈ സർ തന്നെയാണ്. തന്നോടുള്ള സ്നേഹം എത്രമാത്രം ഉണ്ടെന്ന് ഞാൻ അന്ന് കണ്ടതാ. അതിന്റെ കാൽ ഭാഗം പോലും എനിക്ക് ഉണ്ടായിരുന്നോ എന്ന് ഇപ്പോഴും സംശയമാ. പിന്നെ,  ഞാൻ ഗിഫ്റ്റ് ഒന്നും കൊണ്ടു വന്നിട്ടില്ല കേട്ടോ. തരണമെന്ന് തോന്നിയത്  നേരത്തെ ഞാൻ  തന്നായിരുന്നു. അപ്പോൾ ഓക്കേ, എൻജോയ് യുവർ ലൈഫ്"
രശ്മിയെ നോക്കി ഒന്നു ചിരിച്ചിട്ട് അവർ പോയി. അവൾ ഉടനെ കാർത്തിയെ നോക്കി. അവൻ രണ്ടു കണ്ണും അടച്ചു കാണിച്ചു. ഗണേഷും ഗൗരിയും ഒന്നിച്ചാണ്  ഫോട്ടോ എടുത്തപ്പോൾ നിന്നത്.


"കിച്ചു... ഇങ്ങ് വാ..."
"ദേ വരാം ചേച്ചി... രഞ്ജു മോൻ അമ്മയുടെ കയ്യിലാ..."
കീർത്തിയും രാജീവും അവരുടെ രഞ്ജു മോനുമായി വന്ന് അവരോടൊപ്പം ഫോട്ടോ എടുത്തു. സദ്യയൊക്കെ കഴിഞ്ഞ് കാർത്തിയും രശ്മിയും കാറിൽ കയറി. കാർത്തി അവളുടെ തോളിൽ കയ്യിട്ടു. എന്നിട്ട് അവളെ നോക്കി ചിരിച്ചു. രശ്മി അവന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു.
വീട്ടിൽ എത്തിയപ്പോൾ രേവതി വന്ന് ആദ്യം  രണ്ടുപേരെയും ആരതി ഉഴിഞ്ഞു. താൻ ഇപ്പോൾ ഈ വീടിന്റെ പടികൾ കയറുന്നത് കാർത്തിയുടെ ഭാര്യ ആയിട്ടാണ്. അതോർത്തപ്പോൾ രശ്മിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നിലവിളക്കും പിടിച്ച് വലതുകാൽ എടുത്ത് വെച്ച് രശ്മി പടികൾ കയറി. നിലവിളക്ക് പൂജാമുറിയിൽ കൊണ്ടുപോയി വെച്ച് അവർ രണ്ടുപേരും പ്രാർത്ഥിച്ചു.
കാർത്തിയെയും രശ്മിയെയും രേവതി കസേരയിൽ ഇരുത്തി. അവർക്ക് പാലും പഴവും കൊടുത്തു. കാർത്തി അത് രണ്ടും താൻ കഴിച്ചതിന്റെ പാതി രശ്മിക്ക് കൊടുത്തു.
"ഏട്ടാ... ഇത് എന്താ ഇവിടെയും  ഉണ്ടോ?  ഓഡിറ്റോറിയത്തിൽ വച്ച് സീതമ്മ ഇതുപോലെ തന്നു. ഇപ്പോൾ ദേ അമ്മായിയും"
രശ്മി കാർത്തിയുടെ ചെവിയിൽ പതുക്കെ ചോദിച്ചു.
"രെച്ചു... ഇതൊക്കെ ഇവിടെത്തെ ചടങ്ങാ"
"സിനിമയിലൊക്കെ ഫസ്റ്റ് നൈറ്റിനു മുന്പാ ഇങ്ങനെ പാല് കൊണ്ടു വന്ന് കൊടുക്കുന്നെ?"
കാർത്തി രശ്മിയെ ഒന്നു നോക്കി. പിന്നെ അവൻ മുഖം തിരിച്ചു ചിരിച്ചു.
"എന്താ ഏട്ടാ രണ്ടുപേരും കൂടി ഒരു സ്വകാര്യം പറച്ചിൽ?"
"ഒന്നുല്ലാടി... നിന്റെ ഏട്ടത്തി ഒരു സംശയം ചോദിച്ചതാ"
"എന്താ രെച്ചു ചേച്ചി..."
"കീർത്തി മിണ്ടാതെ ഇരുന്നേ... രെച്ചു മോളെ... പോയി സാരി മാറ്റാൻ നോക്ക്. ബ്യൂട്ടീഷ്യൻ കുറച്ചു കഴിഞ്ഞ് വരും"
"മ്മ്..."
രശ്മി മുകളിലേക്ക് പടികൾ കയറാൻ തുടങ്ങി. പിന്നാലെ കാർത്തിയും വന്നു.
"എന്റെ ശ്രീമതി ഒറ്റക്ക് പോകുവാണോ? അതും എന്നെ കൂട്ടാതെ?"
"അത് പുറകെ വരുമെന്ന് അറിയാലോ"
"ഓഹോ... ഇത്രയും പടികൾ കേറിയില്ലേ. ഇനി കേറണ്ട"
"പിന്നെ?"
കാർത്തി ഉടനെ രശ്മിയെ കൈകളിൽ കോരി എടുത്തു. എന്നിട്ട് പടികൾ കയറാൻ തുടങ്ങി. രശ്‌മി അതൊട്ടും പ്രതീക്ഷിച്ചില്ല. അവൾ ചിരിച്ചുകൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ടു. റൂം അവിടെ തുറന്ന് കിടക്കുവായിരുന്നു. മുറിക്കകത്തു കയറിയതും കാർത്തി രശ്മിയെ നിലത്ത് നിർത്തി.
"രാവിലെ വരുമ്പോൾ റൂം തുറന്നിട്ടാണോ വന്നത്"
"അല്ലാടി. ഞാൻ കീർത്തിയോട് പറഞ്ഞിരുന്നു വരുമ്പോൾ തുറന്നിടാൻ. നീ ആ ഹാരം എടുത്ത് മാറ്റിക്കെ"
കാർത്തി വാതിൽ അടച്ച് കുറ്റിയിട്ടു. എന്നിട്ട് കഴുത്തിലെ ഹാരം മാറ്റി. അവൻ രശ്മിയുടെ കയ്യിൽ നിന്നും ഹാരം വാങ്ങിയിട്ട് അവിടെ മുറിയിൽ തൂക്കിയിട്ടു.
"ഹൊ... എന്തൊരു വെയിറ്റ് ആണ് ഇതിന്. ഇപ്പോൾ ഒരു ആശ്വാസം"
"നീയല്ലേ പറഞ്ഞത് നിനക്ക് ഈ ഹാരം മതിയെന്ന്"
"അത് തെരി മൂവിയിൽ കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് തന്നെ ആഗ്രഹിച്ചതാ കല്യാണത്തിന് ഇതുപോലത്തെ ഹാരം കിട്ടണേ എന്ന്"
"എന്നിട്ട് ഈ ഏട്ടൻ ആ ആഗ്രഹം സാധിച്ചു തന്നില്ലേ"
കാർത്തി അടുത്ത് വന്ന് രശ്മിയെ കെട്ടിപ്പിടിച്ചു. അവൻ കെട്ടിയ താലി കയ്യിൽ എടുത്തു നോക്കി. എന്നിട്ട് നെറുകയിൽ സിന്ദൂരം ചാർത്തിയിരിക്കുന്ന അവിടെ ചുംബിച്ചു. രശ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു.
വൈകുന്നേരം കീർത്തിയുടെ റൂമിൽ ആയിരുന്നു രശ്മിയുടെ മേക്കപ്പ്. അന്നത്തെ പോലെ അനുവും കീർത്തിയും ഗൗരിയും ഉണ്ട്.
"ചേച്ചീ... ലിപ്സ്റ്റിക് അധികം വേണ്ടാട്ടോ. അല്ലേൽ ഇടണ്ട"
"ഇടാതെ ഇരുന്നാൽ ഫോട്ടോയിൽ കാണാൻ എന്തോ പോലെ തോന്നും മോളെ"
"മ്മ്..."
രശ്മിക്ക് മുടി കുറവായതിനാൽ അത് അഴിച്ചിട്ടു. ഒരു സൈഡിൽ ചെറുതായി പിന്നി സ്ലൈഡ് വെച്ചു. അവിടെ കുഞ്ഞു കുഞ്ഞു കുഞ്ഞു ഗോൾഡൻ റോസാ പൂവ് കൂടി വെച്ചു കൊടുത്തു. ഗോൾഡൻ കളറിൽ മിററർ വർക്ക്‌ ചെയ്ത ഒരു ഗൗൺ ആയിരുന്നു റിസപ്ഷനു ഇടാൻ രശ്മിക്ക് കാർത്തി സെലക്ട്‌ ചെയ്തത്. കാർത്തിയും ഒരു ഗോൾഡൻ കളർ കുർത്ത തന്നെയാണ് എടുത്തത്.
"ഏട്ടത്തി... സൂപ്പർ ആയിട്ടുണ്ട്. സൂപ്പർ എന്ന് പറഞ്ഞാൽ പോര. അല്ലേ മോനെ?  ദേ രെച്ചു മാമിയെ നോക്കിയേ..."
രഞ്ജു രശ്മിയെ നോക്കി അവന്റെ കുച്ചിരി പല്ലു കാട്ടി ചിരിച്ചു. അവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.

കാർത്തിയുടെ വീടിനു അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് റിസപ്ഷൻ. സ്റ്റേജിലേക്ക് കേറും മുന്നേ രശ്മിയുടെ അടുത്ത് അനു വന്നു.
"രെച്ചു... ചോദിക്കാൻ മറന്നു. വിഷ്ണു എന്താ നിന്നോട് പറഞ്ഞേ?"
വിഷ്ണു സംസാരിച്ചതൊക്കെ രശ്മി അനുവിനോട് പറഞ്ഞു.
"എനിക്ക് തോന്നുന്നു അന്ന് ക്രിസ്മസ് ഗിഫ്റ്റ് ആയി അരുൺ തന്നത് വിഷ്‌ണു കൊടുത്തതാണെന്നാ"
"മ്മ്... എനിക്കും തോന്നി"
രശ്മി പറഞ്ഞു കഴിഞ്ഞതും  കാർത്തി അടുത്ത് വന്നു.
"പൊണ്ടാട്ടി പൊളിച്ചല്ലോ..."
"എപ്പിടി ഇറുക്ക്?"
"ഞാൻ അല്ലേ ഇത് സെലക്ട്‌ ചെയ്തേ. സൂപ്പർ ആയിട്ടുണ്ട്"
"ഞാൻ എന്നെ പറ്റിയാ ചോദിച്ചത്"
"ശോ...നിന്നെയല്ലേ ഞാൻ ആദ്യം പറഞ്ഞേ... വാ സ്റ്റേജിൽ കയറാം"
അവർ ഒരുമിച്ച് സ്റ്റേജിൽ കയറി. കേക്ക് കട്ട് ചെയ്ത ശേഷം ഗാനമേള തുടങ്ങി.  കൂടുതലും വിജയ്  സോങ്ങ്സ് ആണെന്ന്  പറയേണ്ട കാര്യമില്ലലോ. രാവിലത്തെക്കാൾ ഇപ്പോഴായിരുന്നു ആളുകൾ കൂടുതൽ. അവിടെ കാർത്തിയുടെ ഫ്രണ്ട്സിന്റെ വക ഒരു ഡാൻസ് ഉണ്ടായിരുന്നു. അവർ അവനെ ഡാൻസ് കളിക്കാൻ വിളിച്ചു. കാർത്തി എണീറ്റ് അവരോടൊപ്പം കൂൾ ആയി ഡാൻസ് കളിച്ചു. കാർത്തിയുടെ സ്റ്റെപ്സൊക്കെ കണ്ട് രശ്മി അതിശയത്തോടെ നോക്കിയിരുന്നു. ഡാൻസ് കഴിഞ്ഞ് അവൻ അവളുടെ അടുത്ത് വന്നിരുന്നു.
"എന്താണ് ഈ കണ്ണൊക്കെ ഒന്നും കൂടി വിടർന്നല്ലോ"
"അത്... ഡാൻസ്... അറിയോ?"
"എത്തന വിജയ് പടം പാത്തിറുക്ക്‌ "
കാർത്തി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. കേണലും ഫാമിലിയും വന്ന്  അവരോട് യാത്ര പറഞ്ഞു. സമയം 8:30 ആയി. ആളുകളൊക്കെ പോകാൻ തുടങ്ങി.
"ആരും പോകരുത്. ഫങ്ക്ഷൻ അവസാനിക്കുന്നതിനു മുന്പായി ഒരിക്കൽ കൂടി ഇവർക്ക് മംഗളാശംസകൾ നേർന്നുകൊണ്ട്
For This Beautiful Couples,  ഒരു റൊമാന്റിക് സോങ്ങ് പാടാൻ പോവുകയാണ്. ഈ പാട്ടിൽ നിങ്ങൾ രണ്ടുപേരും കുറച്ചെങ്കിലും ചുവടു വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു"
ഈ അനൗൺസ്മെന്റ് കേട്ടു രശ്മി ഞെട്ടി. രശ്മിയുടെ ഇരിപ്പ് കണ്ടിട്ട് കാർത്തിക്കു ചിരി വന്നു. മ്യൂസിക് ആരംഭിച്ചു. കാർത്തി എണീറ്റ് നിന്ന് രശ്മിക്ക് നേരെ കൈ നീട്ടി. അവൾ അവന്റെ കൈ പിടിച്ച് എണീറ്റു. കാർത്തിയുടെ നോട്ടം അവളുടെ കണ്ണുകളിലും അധരങ്ങളിലും മാറി മാറി പതിഞ്ഞു. അവൻ ഹൃദ്യമായി അവളെ നോക്കി പുഞ്ചിരിച്ചു. കാർത്തി എന്നത്തേക്കാളും സുന്ദരനായി രശ്മിക്ക്  തോന്നി. ആ ചിരിയിൽ അവൾ അടിമപ്പെട്ടു. ചുറ്റും ആരുമില്ലെന്ന് അവൾക്ക് തോന്നിപ്പോയി.
ഉന്നാലേ എന്നാളും എൻ ജീവൻ വാഴ്തേ...
സൊല്ലാമൽ ഉൻ സ്വാസം എൻ മൂച്ചിൽ സേര്തേ
വരികൾക്കൊപ്പം അവർ ചുവടു വെച്ചു. എല്ലാവരും അത് കണ്ണിമവെട്ടാതെ നോക്കിനിന്നു. അനു കഴിച്ചുകൊണ്ടിരുന്ന ഐസ് ക്രീം കയ്യിൽ നിന്നും താഴെ വീണു. അവൾ ഉടനെ ഫോണിൽ വീഡിയോ എടുക്കാൻ തുടങ്ങി. ഒരു നിമിഷ നേരം  അവരങ്ങനെ പാട്ടിൽ ലയിച്ച് ചുവടു വെച്ച് നിർത്തി.
കാർത്തി രശ്മിയെ ചേർത്ത് പിടിച്ചു. എല്ലാവരും കയ്യടിച്ചു. കൂട്ടത്തിൽ കീർത്തിയുടെ വിസിലും. അവളുടെ വിസിലടി കേട്ട് രാജീവ്‌ അന്തം വിട്ടു.
"താങ്ക് യൂ കാർത്തിക് ആൻഡ് രശ്മി. ഒന്നു ചുവടു വെക്കാൻ പറഞ്ഞപ്പോൾ ഇത്ര മനോഹരമായി രണ്ടുപേരും ചെയ്യുമെന്ന് വിചാരിച്ചില്ല. ഇവർക്ക്  വേണ്ടി ഒന്നും കൂടി എല്ലാവരും കയ്യടിച്ചേ... ഇതുപോലെ ഇനിയങ്ങോട്ടുള്ള ജീവിതവും മനോഹരമാകട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു. എല്ലാവർക്കും ശുഭരാത്രി"
കാർത്തിയും രശ്മിയും കഴിക്കാൻ ഇരുന്നു.
"ചേട്ടാ... നിങ്ങൾ പരസ്പരം വായിൽ വെച്ചു കൊടുക്കാമോ? വീഡിയോയിൽ ആഡ് ചെയ്യാൻ ആണ്. ചിക്കൻ ഫ്രൈഡ് റൈസ്  ആയിരുന്നു അവർ കഴിക്കാൻ എടുത്തത്. കാർത്തിയും രശ്മിയും പരസ്പരം വായിൽ വെച്ചു കൊടുത്തു.
"ഓക്കേ... അപ്പോൾ ഇനി ഞങ്ങൾ എന്തേലും പോയി കഴിക്കട്ടെ. ഹാപ്പി മാരീഡ് ലൈഫ് ചേട്ടോ..."
കാർത്തി ചിരിച്ചു കൊണ്ട് തലയാട്ടി.
"രെച്ചു... ഒന്നും കൂടി തരോ..."
"തരാലോ..."
രശ്മി ഫ്രൈഡ് റൈസ് കാർത്തിയുടെ വായിൽ വെച്ചു കൊടുത്തു. ലാസ്റ്റ് അവൻ അവളുടെ വിരലിൽ ചെറുതായി കടിക്കുകയും ചെയ്തു.
"ഇതിനാണല്ലേ തരാൻ പറഞ്ഞേ..."
രശ്മി കാർത്തിക്കൊരു നുള്ള് കൊടുത്തു. അവൻ ചിരിച്ചു കൊണ്ടിരുന്നു. അവർ വീട്ടിൽ എത്തിയപ്പോൾ 10 ആകാറായി. കാർത്തിയുടെ റൂമിൽ കയറിയ രശ്മി അതിശയിച്ചു നിന്നു. അവർ ആദ്യമായി എടുത്ത സെൽഫി എൻഗേജ്മെന്റ് ഫോട്ടോയൊക്കെ ഫ്രെയിം ചെയ്തു വെച്ചേക്കുന്നു.
കാർത്തി സ്റ്റെപ്പ് കയറാൻ പോയതും രാജീവ്‌ വിളിച്ചു.
"ഹാപ്പി ഫസ്റ്റ് നൈറ്റ്‌ അളിയാ..."

കാർത്തി അവനെ നോക്കി ചിരിച്ചുകൊണ്ട് സ്റ്റെപ്പ് കയറി. റൂമിൽ വന്നപ്പോൾ രശ്മി ഫോട്ടോയെ നോക്കി നിൽക്കുവാണ്. അവൻ ശബ്ദമുണ്ടാക്കാതെ വാതിൽ ചേർത്ത് അടച്ച് കുറ്റിയിട്ടു. രശ്മിയെ പോയി കെട്ടിപ്പിടിച്ചു. അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു.
"ഐ ലവ് യൂ ഡി പൊണ്ടാട്ടി..."
രശ്മി തിരിഞ്ഞു നിന്ന് അവനെ കെട്ടിപ്പിടിച്ചു.
"ഇത് നേരത്തെ ഇല്ലായിരുന്നല്ലോ ഈ ഫോട്ടോസൊക്കെ"
"ഇപ്പോൾ വെച്ചതാ. ഇഷ്ടപ്പെട്ടോ?"
"മ്മ്..."
"എങ്കിലേ... എന്റെ മോള് വേഗം ബാത്‌റൂമിൽ പോയി ഈ മേക്കപ്പൊക്കെ കഴുകി കളഞ്ഞിട്ട് വാ... ഏട്ടൻ ഇവിടെ വെയിറ്റ് ചെയ്യാം"
രശ്മി അവനെ നോക്കി ചിരിച്ചുകൊണ്ട് അലമാരയിൽ നിന്നും ഒരു ഡ്രസ്സ് എടുത്തു കൊണ്ട് ബാത്റൂമിൽ കയറി. അവൾ വേഗം പോയി വന്നു. ഒരു ഫ്രില്ലൊക്കെ ഉള്ള ലൈറ്റ്  യെല്ലോ കളർ  നൈറ്റി ആയിരുന്നു രശ്മി  ഇട്ടു കൊണ്ടുവന്നത്. കാർത്തിയും അപ്പോഴേക്കും ഡ്രസ്സ് മാറ്റിയിരുന്നു. ഒരു ആഷ് കളർ ബനിയനും മുണ്ടും. കാർത്തിയും പോയി മുഖം കഴുകി വന്നു.
രശ്മി അപ്പോൾ അലമാരയിലെ  കണ്ണാടിയിൽ നോക്കി മുടി ചീകുവായിരുന്നു. അവൻ അവളുടെ പിറകെ വന്ന് നിന്നു. കണ്ണാടിയിൽ നോക്കി രണ്ടുപേരും ചിരിച്ചു. കാർത്തി രശ്മിയുടെ മുടി മാറ്റി കഴുത്തിൽ മുഖം ഉരസികൊണ്ട്  അവളുടെ ഇടതു ചെവിയിൽ വേദനിപ്പിക്കാതെ പതിയെ കടിച്ചു. എന്നിട്ട് മെല്ലെ ഊതി. രശ്മിയുടെ കയ്യിൽനിന്നും ചീപ്പ് താഴെ പോയി. അവൻ അവളെ  കട്ടിലിൽ പിടിച്ചിരുത്തി. അവളുടെ അരികിലായി കാർത്തി ഇരുന്നു. അവളുടെ അധരങ്ങളെ സ്വന്തമാക്കാനായി അവൻ മെല്ലെ തല കുനിച്ചു.
(തുടരും)
രചന: ഗ്രീഷ്മ. എസ്
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാമോ....
To Top