ദേവേട്ടൻ ബൈക്കെടുത്ത് പുറത്ത് തന്നെ കാത്ത് നിൽപ്പുണ്ട്.. ആരെങ്കിലും കാണുന്നതിന് മുമ്പേ ഞാൻ അങ്ങോട്ടേക്ക് ഓടിപ്പോയി..
"വാ കേറ്..." ദേവേട്ടൻ പറഞ്ഞു..
പറയേണ്ട താമസം ഞാൻ ചാടി കയറി സൈഡ് ചരിഞ്ഞ് ഇരുന്നു.. അപ്രതീക്ഷിതമായി ചാടിക്കയറിയത് കൊണ്ട് ദേവേട്ടന് ബാലൻസ് തെറ്റാൻ പോയതാ.. തല പിന്നിലേക്ക് തിരിച്ച് എന്നെ ഒന്ന് ഇരുത്തി നോക്കി..
"സോറി.." ഞാൻ കണ്ണുചിമ്മി..
ആ മുഖത്ത് പുഞ്ചിരി പടർന്നു.. ദേവേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു...
കണ്ണാ... കൗൺഡൗൺ തുടങ്ങി...
ദേവേട്ടൻ ബൈക്ക് നിർത്തുന്നത് വരെ ഞാൻ എന്തൊക്കേയോ ആലോചിച്ചുകൊണ്ടിരുന്നു..
"അമ്മൂ.."
ദേവേട്ടൻ എനിക്ക് നേരെ തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്..
ദേവേട്ടൻ എനിക്ക് നേരെ തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്..
ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി.. ഇറങ്ങാനും പാടുപ്പെട്ടത് കൊണ്ട് ബൈക്ക് ഒന്നൂടെ ചരിഞ്ഞു..
"ഈ കുരിപ്പ് എന്നെ ഇന്ന് മറിച്ചിടും..!!" ദേവേട്ടൻ ബൈക്ക് നേരെ വച്ചു..
എന്റെ മുഖം തെളിഞ്ഞിട്ടില്ല എന്ന് കണ്ട് ദേവേട്ടൻ ബൈക്കിൽ നിന്നിറങ്ങി.. എന്റെ കൈയിൽ പിടിച്ചു വിരലുകൾ കോർത്തു...
"നമ്മുക്ക് ഒന്ന് നടന്നാലോ അമ്മൂ..??"
"നമ്മുക്ക് ഒന്ന് നടന്നാലോ അമ്മൂ..??"
"മ്മ്.." ഞാൻ തലയാട്ടി...
ഞാൻ ചുറ്റും നോക്കിയതേ ഇല്ല.. തല താഴ്ത്തി ദേവേട്ടന്റെ കൈ പിടിച്ച് നടന്നു
മുപ്പർടെ കൈയ്ക്കും കാലിനും നീളമുള്ളത് കൊണ്ട് അങ്ങേർടെ ഒരു കാലടിക്ക് ഒപ്പമെത്താൻ ഞാൻ നാലടി ഓടണമായിരുന്നു.. മനുഷ്യൻ ഇവിടെ സെന്റിയടിച്ച് നിൽക്കുന്നതിന് ഇടയിലാണ് ഓട്ടമത്സരം 廊
എന്തോ ശബ്ദം കേട്ടുകൊണ്ട് ഞാൻ തലപൊക്കി നോക്കി.. ഞങ്ങൾക്ക് കുറച്ച് മുമ്പിലായി ഒരു വെള്ളച്ചാട്ടം..!! ആതിരപ്പള്ളി പോലെയുണ്ട്...!!
ദേവേട്ടൻ എന്റെ കൈകൾ പുള്ളിയുടെ കൈകളുമായി കോർത്ത് എനിക്ക് മുമ്പിൽ നിന്നു..
"എന്താ അമ്മൂന്റെ മുഖത്തിന് ഒരു വാട്ടം..??"
"അത് ദേവേട്ടാ..." ഞാൻ ദേവേട്ടന്റെ കണ്ണുകളിലേക്ക് നോക്കി.. പത്ത് സെക്കന്‍ഡ് ആയപ്പോൾ കഴുത്ത് വേദനിക്കാൻ തുടങ്ങി.. ആരും ചിരിക്കരുത്.. സീരിയസ്സ് സീനാണ്..
എനിക്ക് ദേവേട്ടന്റെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് കണ്ടപ്പോൾ എനിക്ക് വേണ്ടി അല്പം കുനിഞ്ഞ് തന്നു..
" പറ.. നിനക്ക് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..??"
" പറ.. നിനക്ക് എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..??"
"എനിക്ക് ഒരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു ദേവേട്ടാ.. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ.. ബ്രേക്കപ്പായിട്ട് രണ്ട് മാസമായി.."
"ഹ്മ്മ്..." ദേവേട്ടൻ മൂളി..
ദേവേട്ടന് വിഷമിപ്പിക്കുന്നതോ ദേഷ്യം പിടിപ്പുക്കുന്നതോ എന്നൊന്നും നോക്കണ്ട.. എല്ലാം ഉള്ള് തുറന്ന് പറയണം.. എല്ലാമറിഞ്ഞിട്ട് ദേവേട്ടന്റെ തീരുമാനം എന്താണ് നോക്കിയിട്ടേ ഞാൻ ഇനി സ്വപ്നം കാണുകയുള്ളൂ... മനോജേട്ടന്റെ എ ടു ഇസെഡ് കാര്യങ്ങൾ ഞാൻ ദേവേട്ടനോട് പറഞ്ഞു..
ദേവേട്ടൻ എല്ലാം മൂളി കേട്ടു... ഞാനൊന്നും മിണ്ടുന്നില്ല എന്ന് കണ്ട് പുള്ളി ചോദിച്ചു..
"എനിക്ക് നിന്നോട് തോന്നിയ സ്നേഹം വെറുതെ ഒരു നേരം പോക്കാണെന്ന് നിനക്ക് തോന്നിയോ??"
"ഇല്ല ദേവേട്ടാ.."
"അമ്മൂ.. കഴിഞ്ഞത് കഴിഞ്ഞു.. അവനെ പറ്റി നീ ഇനി ആലോചിക്കണ്ട.. ആലോചിച്ചാൽ നിന്നെ ഞാൻ കൊല്ലും..!! നീ ഇനി എന്നെ മാത്രം.. നിന്റെ ഈ ദേവേട്ടനെ മാത്രം....." പുള്ളി കൈകൾ ഇരുവശത്തേക്കും നീട്ടി കണ്ണുകളടച്ച് മുഖമുയർത്തി പറഞ്ഞുകൊണ്ടിരുന്നതിന്റെ ഇടയക്ക് കേറി ഞാൻ പറഞ്ഞു.
" ഐ ഹാവ് ലുക്കീമിയ... "
ദേവേട്ടൻ പെട്ടെന്ന് നോർമൽ പൊസിഷനിലായി.." എന്തോന്നാ??!! "
ഓഹ്.. ഒരു പഞ്ചിന് ഇംഗ്ലീഷ് അടിച്ചപ്പോ.. ആ ഫ്ലോ അങ്ങ് കളഞ്ഞു..
ഞാൻ ഒന്നും മിണ്ടിയില്ല..
"നീയിപ്പോൾ എന്താ പറഞ്ഞേ??"
ഞാൻ തലകുനിച്ച് നിന്നു..
ദേവേട്ടൻ എന്റെ തോളിൽ പിടിച്ച് കുലുക്കി.. ദേഷ്യം വരുന്നുണ്ടായിരുന്നു മൂപ്പർക്ക്..
ദേവേട്ടൻ എന്റെ തോളിൽ പിടിച്ച് കുലുക്കി.. ദേഷ്യം വരുന്നുണ്ടായിരുന്നു മൂപ്പർക്ക്..
"പറയെടീ..!! നീ ഇപ്പോ എന്താ പറഞ്ഞേന്ന്???"
എന്റെ സ്വരം ഇടറി... " ബ്ല... ബ്ലഡ്.. ക്യാൻസർ..."
"അമ്മൂവേ.. നീ കളിക്കരുത്.. എന്റെ കൈയിൽ നിന്ന് മേടിക്കും നീ..!!"
"കളി പറഞ്ഞതല്ല ദേവേട്ടാ... എനിക്ക് ബ്ലഡ് കാൻസറാണ്.. അറിഞ്ഞിട്ട് രണ്ട് മാസമായി.."
ലാബിൽ വച്ച് ബ്ലഡ് നോക്കിയത് മുതൽ മനോജേട്ടന് റിപ്പോര്‍ട്ട് കാണിച്ചുകൊടുത്തത് വരെ ഞാൻ പറഞ്ഞു... മനോജേട്ടൻ എന്നോട് പറഞ്ഞ വാക്കുകളും ഞാൻ പറഞ്ഞു..
ദേവേട്ടൻ പ്രതിമ കണക്കെ നിൽക്കുകയാണ്.. എനിക്ക് മുഖം തരാതെ...
ഞാൻ പറഞ്ഞു തുടങ്ങി..
" മനോജേട്ടൻ ചതിക്കുകയായിരുന്നു എന്ന് തിരച്ചറിഞ്ഞതിൽ പിന്നെ ജീവിക്കാൻ കൊതിയില്ലായിരുന്നു ദേവേട്ടാ.. ക്യാൻസർ എന്നെ കൊണ്ട്പൊയ്ക്കോട്ടെ എന്ന് തീരുമാനിച്ചു.. എനിക്ക് ഒരുപാട് മോഹങ്ങളുണ്ട് ദേവേട്ടാ... പാതിരാത്രി ആരേയും ഭയക്കാതെ ചിരിച്ച് കളിച്ച് റോഡിൽകൂടി നടക്കണമെന്ന്.. നക്ഷത്രങ്ങളെ നോക്കി പുല്ലിൽ കിടക്കണമെന്ന്.. രാത്രി ഉത്സവപ്പറമ്പിൽ അടിച്ചുപൊളിക്കണമെന്ന്.. ഇത് പോലെ ഒരു വെള്ളച്ചാട്ടത്തിന് കീഴെ വരണമെന്ന്.. അതിനെ തൊടണമെന്ന്.. അങ്ങനെ നിസ്സാരമെന്ന് പലർക്കും തോന്നുന്ന എന്റെ മോഹങ്ങൾക്കിടയിൽ ഞാൻ ആഗ്രഹിച്ചുപോയൊരു മുഖമുണ്ട്..! ദേവേട്ടാ... എപ്പോഴോ ഞാൻ ദേവേട്ടനെ അറിയാതെ ഇഷ്ടപ്പെട്ട് പോയി.. ഞാൻ ഒരു രോഗിയാണെന്ന് ഓർക്കാതെ.. എന്റെ ആയുസ്സ് കുറവാണെന്ന് ഓർക്കാതെ... എന്റെ ചേച്ചിയെ രാജീവേട്ടൻ കൊണ്ട് പോകുന്നത് വരെ എനിക്ക് ആയുസ്സ് നീട്ടി കിട്ടണമെന്നേയുള്ളൂ... എനിക്ക്... എനിക്ക്... "
ഞാൻ വിതുമ്പിക്കരഞ്ഞു...
ദേവേട്ടൻ എല്ലാം കേട്ടുവോ എന്ന് പോലും തീർച്ചയില്ല.. അതേ നിൽപ്പാണ്..
ഞാനൊന്നും പിന്നെ മിണ്ടാൻ പോയില്ല... ഞാൻ കുറച്ച് മാറി ഒരു കല്ലിൽ പോയിരുന്നു...
ദേവേട്ടൻ അതേ നിൽപ്പ് തുടരുകയാണ്...
ഒന്നും പറയേണ്ടിയിരുന്നില്ല കണ്ണാ... ദേവേട്ടൻ അറിയാതെ ദേവേട്ടന്റെ കാമുകിയെ പോലെ ജീവീച്ച് തീർത്താൽ മതിയായിരുന്നു...
ഞാൻ മുഖം കുനിച്ചിരുന്നു.. ഏറെ നേരം കഴിഞ്ഞ് ദേവേട്ടൻ എന്നെ തട്ടി വിളിച്ചു.. ഞാൻ തലപൊക്കി നോക്കിയപ്പോഴേക്കും എനിക്ക് മുഖം തരാതെ തിരിഞ്ഞ് നടന്നു.. കൈയിൽ ബൈക്കിന്റെ കീ കിടക്കുന്നത് കണ്ടപ്പോൾ തിരിച്ചുപോകാറായി എന്ന് എനിക്ക് മനസ്സിലായി.. ഞാൻ ദേവേട്ടന് പിന്നാലെ നടന്നു..
ബൈക്കിൽ കയറുമ്പോഴും ദേവേട്ടൻ എന്നോടൊന്നും സംസാരിച്ചില്ല.. മിറർ തിരിച്ചുവച്ചത് കൊണ്ട് എനിക്ക് ദേവേട്ടന്റെ മുഖവും കാണാൻ പറ്റിയില്ല.. ദേവേട്ടൻ മുഖം ഹെൽമറ്റ് കൊണ്ട് മറച്ചുവയ്ക്കുകയും ചെയ്തു.. കോളേജിന് മുമ്പിൽ എന്നെ ഇറക്കി വിട്ടിട്ട് ദേവേട്ടൻ പോയി...
ലാസ്റ്റ് ബെല്ലിന് ഇനിയും സമയമുണ്ട്.. പക്ഷേ ക്ലാസ്സിൽ കയറാൻ തോന്നിയില്ല.. ഞാൻ ബസ്സ് കയറി വീട്ടിലേക്ക് വന്നു..
പതിവ് പോലെ അച്ഛന്റെയും അമ്മയുടേയും ചേച്ചിയുടേയും മുമ്പിൽ കോമാളി വേഷം കെട്ടിയാടി രാത്രി കിടക്കാൻ ഞാൻ റൂമിൽ വന്നു...
ഉറക്കം വന്നതേയില്ല... ദേവേട്ടനും മനോജേട്ടനെ പോലെ രോഗത്തെപ്പറ്റി അറിഞ്ഞപ്പോൾ വേണ്ടെന്ന് വച്ചതാണ് എന്ന് എനിക്ക് തോന്നി..
കണ്ണനെ നോക്കി ഒന്ന് പുഞ്ചിക്കുക മാത്രം ചെയ്തു..
ദേവേട്ടനെ നിനക്ക് വിധിച്ചിട്ടില്ല അമ്മൂ....
ഞാൻ സ്റ്റഡി ടേബിളിൽ വന്ന് ഇരുന്ന് ജനൽ തുറന്നിട്ടു.. എന്നിട്ട് ടേബിളിൽ തലവെച്ച് കിടന്നു...
എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല...
"ശ്ശൂ ശ്ശൂ.."
ആ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..!
ഞാൻ ചുറ്റം നോക്കി..
"അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ ജനലിന്റെ അരികിലേക്ക് നോക്കെടീ പോത്തേ..!!!"
ഞാൻ വേഗം ടേബിൾ ലാംപ് ഓണാക്കി..
"ദേവേട്ടൻ??!!!! ഇവിടെ????"
തലവഴി വെള്ള തോർത്ത് മൂടിക്കെട്ടി മൂപ്പര് ജനലിന് പുറത്ത് നിൽക്കുകയാണ്..
"വേഗം പുറത്തേക്ക് വാ.."
"എന്തിന്??? എനിക്ക് പേടിയാ.."
"അനക്ക് നക്ഷത്രങ്ങളെ കാണണ്ടേ കുരിപ്പേ...??? "
"ദാ വരുന്നൂ...!!!"
(തുടരും)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അനശ്വര ശശിധരൻ
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അനശ്വര ശശിധരൻ
