എന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും കാണാത്തത് കൊണ്ട് ചെക്കൻ വീണ്ടും എനിക്ക് നേരെ കൈനീട്ടി റിപ്പീറ്റ്പറഞ്ഞു..
"ഹലോ അമൃതാ.."
ഞാൻ കണ്ണനോട് പറയാനുള്ള ഡയലോഗുകൾ മനസ്സിൽ സ്വരൂപ്പിച്ച് നിൽക്കുകയായിരുന്നു.. അതുകൊണ്ട് പുള്ളി പറയുന്നതൊന്നും ഞാൻ ശ്രദ്ധിച്ചില്ല..
എന്റെ കൺമുന്നിൽ വിരൽ ഞൊടിച്ചുകൊണ്ട് അങ്ങേര് ചോദിച്ചു..
"എന്താ..?? സ്വപ്നം കാണുകയാണോ??" എന്നിട്ടൊരു ചിരിയും.. ഹയ്യടാ.. നുണക്കുഴികളൊക്കെ ഉണ്ടല്ലോ.. കണ്ടാൽ തന്നെ ഒരു കള്ളലക്ഷണം..
ഞാൻ ഇളിച്ചു
"ഞാൻ നിവേദ്.. നിവേദ് കൃഷ്ണ.."
അത് നേരത്തെ പറഞ്ഞതാണല്ലോ ആശാനേ..
"ഓഹ് ആയ്ക്കോട്ടെ.." എന്ന് പറഞ്ഞ് ഞാൻ നൈസായി തടിയൂരി..
ദേവേട്ടനെ അവിടെങ്ങും കാണാനില്ല.. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ ശരിയാകില്ല..
അങ്ങനെ നടക്കുമ്പോൾ ഹാളിന്റെ വാതിലിന് പിന്നിൽ ഒരു കുരിപ്പ്.. സോറി.. വർഗ്ഗസ്നേഹം വേണമല്ലോ ഒരു ചെറിയ കുട്ടി പതുങ്ങിയിരിക്കുന്നു.. അപ്പച്ചിയുടെ ഇളയ മോൾ ചിന്നുവായിരുന്നു അത്..
ഞാൻ അവളുടെ അടുത്ത് വന്ന് ചോദിച്ചു "ചിന്നൂ നീ എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്??"
"ഈ അമ്മു ചേച്ചി എല്ലാം കുളമാക്കും..! ഒന്ന് പോയേ..!!" 廊
ആഹാ.. നാല് വയസ്സായിട്ടേ ഉള്ളൂ.. ഈ കുരിപ്പ്... അല്ല.. കുഞ്ഞ് കൊള്ളാമല്ലോ..!!
ഞാൻ ചിന്നൂനെ പിടിച്ചെഴുന്നേൽപ്പിച്ചു..
"ഇങ്ങോട്ട് വാടീ..." 廊廊
"ഇങ്ങോട്ട് വാടീ..." 廊廊
"ഓഹ്..!! ഈ അമ്മു ചേച്ചി...!! വിട്.. ഞങ്ങൾ സാറ്റ് കളിക്കുകയാ.. ദേവൻ മാമൻ എണ്ണിക്കോണ്ടിരിക്ക്യാ.. എന്നെ കാണും.. "
"ങേ??! ഏത് മാമൻ കാണുമെന്ന്?? "
"ദേവൻ മാമൻ.."
പഷ്ട്..!! എനിക്കിവിടെ പ്രാണ വേദന.. അങ്ങേർക്ക് വീണ വായന..!!
ഐഡിയ
"ചിന്നൂസേ... അമ്മൂച്ചീടേ മോളേ.. എന്നേയും കളിക്കാൻ കൂട്ടാമോ..?? "
" കൂട്ടാല്ലോ.. ഈ റൗണ്ട് കഴിയട്ടെ.. " ചിന്നു വീണ്ടും ഒളിച്ചിരിക്കാൻ പോയി..
ഞാനപ്പോൾ വീണ്ടും അവളുടെ കൈയിൽ പിടിച്ച് നിർത്തി.. "സാറ്റ് എവിടെയാ അടിക്കേണ്ടെ???"
"ദാ അവിടെ.." കുരിപ്പ്.. അല്ല.. ചിന്നൂട്ടി എന്നേയും കൊണ്ട് ഉമ്മറത്തേക്ക് പതുങ്ങി വന്ന് മുറ്റത്ത് നിൽക്കുന്ന പ്ലാവിലേക്ക് കൈ ചൂണ്ടി കാണിച്ച് തന്നു..
"ചിന്നൂട്ടി സാറ്റ്..!!!!"
ഈശ്വരാ... അതെവിടെന്നാ ഈ അലർച്ച.. ഞാൻ കിടുങ്ങി വിറച്ചു..
സാറ്റ് അടിച്ചതിന്റെ ത്രില്ലിൽ കൂളിംഗ് ഗ്ലാസ്സുമിട്ട് ന്യൂ രാജസ്ഥാൻ മാർബിൾസ് പരസ്യത്തിലെ തടിയനെ പോലെ പാതിയിരുന്നു കൈകൾ രണ്ട് വശത്തേക്ക് നീട്ടി തലയിലൊരു തോർത്തും കെട്ടി മുപ്പത്തിരണ്ട് പല്ലും കാട്ടിയാണ് ആശാന്റെ നില്പ്..!! ഈ കോലം ഫോട്ടോയെടുത്ത് ക്ലാസ്സിൽ കൊണ്ട് കാണിച്ചുകൊടുക്കണം.. എല്ലാത്തിന്റേയും മനക്കോട്ടകൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത് ഞാനെന്റെ കണ്ണുകൾ കൊണ്ട് കാണും..!!
ദേവേട്ടൻ എന്നെ കണ്ട ചമ്മലിൽ തലയിലെ കെട്ട് അഴിച്ച് കൂളിംഗ് ഗ്ലാസ് മാറ്റി ഭവ്യതയോടെ നിന്നു.. എന്നിട്ട് ഇളിച്ചുകൊണ്ട് പറഞ്ഞു.. "അത് പിന്നെ.. കുട്ടികൾ നിർബന്ധിച്ചപ്പോൾ.. ഞാൻ വെറുതേ..."
ഞാൻ കണ്ണുരുട്ടി നോക്കി.. പാവം പേടിച്ചുപോയി..! കൈയഴിച്ച് തോർത്തും പിടിച്ച് തലകുനിച്ചു നിന്നു.. ടീച്ചർ സ്റ്റുഡന്റിന്റെ മുമ്പിൽ അടിയറവ് പറയുന്ന ലോകത്തിലെ ആദ്യത്തെ കാഴ്ച
എനിക്ക് ചിരി വന്നു.. മറ്റ് കുട്ടികളും കൂടി.. ചിന്നുവിനോട് എണ്ണിത്തുടങ്ങാൻ പറഞ്ഞു..
ചിന്നു : മാമാ... അമ്മു ചേച്ചിയേം കൂടി കൂട്ടുവോ..
ലെ അവൾടെ മാമൻ : അത് വേണോ മോളേ...
ലെ അവൾടെ മാമൻ : അത് വേണോ മോളേ...
അങ്ങനെ ചോദിക്കുമ്പോഴും മൂപ്പർക്കൊരു കള്ളചിരിയുണ്ടായിരുന്നു..
ഞാൻ : മാമനല്ല മോളേ.. ചേട്ടനാ.. കണ്ടാൽ മാമനെ പോലെയുണ്ടെന്നേയുള്ളൂ..
ചിന്നു എന്തോ വല്യ തെറ്റ് ചെയ്തത് പോലെ ദേവേട്ടനെ നോക്കി കൈകൾ കൂട്ടിക്കെട്ടി നിന്നു..
ദേവേട്ടൻ : അച്ചോടാ.. എന്റെ ചക്കരയ്ക്ക് ഇഷ്ടമുള്ളത് വിളിച്ചോട്ടോ..
ദേവേട്ടൻ നിലത്ത് മുട്ടുകുത്തിയിരുന്ന് ചിന്നുവിന്റെ താടിയിൽ പിടിച്ചു.. അപ്പോൾ അവൾക്ക് സന്തോഷമായി..
ദേവേട്ടൻ ചിന്നുവിനെ കൈയിലെടുത്തു എഴുന്നേറ്റു.. "അമ്മു ചേച്ചി മോളൂനെ വഴക്ക് പറഞ്ഞോ.."
ചിന്നു അതെ എന്നർത്ഥത്തിൽ തലയാട്ടി ദേവേട്ടനെ കെട്ടിപ്പിടിച്ചു തോളിൽ കിടന്നു..
ഞാനെപ്പോഴാടീ കുരി.. അല്ല.. മോളേ.. നിന്നെ വഴക്ക് പറഞ്ഞത്??
ദേവേട്ടൻ എന്നെ നോക്കി മീശ പിരിച്ച് അടിമുടി നോക്കിക്കൊണ്ട് ചിന്നുവിനോടായി പറഞ്ഞു.." അമ്മു ചേച്ചിയെ മാമൻ തല്ലട്ടെ.."
ഇങ്ങട് വാ
"പൊന്ന് മോളൂസേ.. ചച്ചുടൂ... ചേച്ചി വഴക്ക് പറഞ്ഞോ മോളൂനെ..?? " ഞാൻ ചിന്നുവിനെ സോപ്പിടാൻ അടുത്തേക്ക് ചെന്നു ചോദിച്ചു..
പെണ്ണ് സെന്റിമെന്റ്സ് ഇറക്കി ദേവേട്ടനെ കൈയിലെടുത്തു.. വീണ്ടും തലയാട്ടിയപ്പോൾ ദേവേട്ടൻ അവളെ നിലത്തിറക്കി..
ദേവേട്ടൻ : അമ്മു ചേച്ചിക്ക് തല്ലു കൊടുക്കട്ടെ ചിന്നൂട്ടി...
അവൾ കൈകൊട്ടി തുള്ളിച്ചാടി..
ദേവേട്ടൻ കുർത്തയുടെ കൈകൾ മടക്കി മുണ്ട് ഒന്നൂടെ മടക്കിയുടുത്ത് താടി തടവിക്കൊണ്ട് അടുത്തേക്ക് നടന്നു വന്നു...
ഈ വരവ് അത്ര പന്തിയല്ലല്ലോ ഓടണോ?? നിൽക്കണോ..
കുട്ടികൾടെ മുമ്പേ ബോധമില്ലാതെ വല്ലതും ചെയ്താൽ നാട് മുഴുവനും അറിയും.. ഓടിയേക്കാം...!!
കുട്ടികൾടെ മുമ്പേ ബോധമില്ലാതെ വല്ലതും ചെയ്താൽ നാട് മുഴുവനും അറിയും.. ഓടിയേക്കാം...!!
ഞാനോടി... പിന്നാലെ ദേവേട്ടനും.. ഞാൻ വീടിനുള്ളിലേക്ക് കയറി.. എന്നിട്ട് ഡീസന്റായി സ്ലോ മോഷനിൽ നടന്നു.. പിന്നാലേ ദേവേട്ടനും.. ഞാനെന്റെ മുറിയിൽ കയറി വാതിൽ ചാരിയിട്ടു.. മൂളിപ്പാട്ടൊക്കെ പാടി പരിസരം വീക്ഷിച്ച് ദേവേട്ടനും എന്റെ മുറിയിലേക്ക് പാത്തും പതുങ്ങിക്കയറി...
എന്നിട്ട് വാതിലടച്ചു കുറ്റിയിട്ടു...!!
മനുഷ്യാ നിങ്ങളിത് എന്തിനുള്ള പുറപ്പാടാ
എന്നെ വട്ടം പിടിക്കാൻ വന്നതും ഞാൻ തട്ടിമാറ്റി..
"ആഹാ.. നൈസായിട്ട് മുറിയിലേക്ക് എന്നെ വിളിച്ചു വരുത്തിയിട്ട് ജാട കാണിക്കുന്നോ ടീ??" 廊
"ഞാനെപ്പോഴാ ഇയാളെ വിളിച്ചത്??"
"ഹയ്യടീ.. എനിക്കറിയില്ലേ.. അതുകൊണ്ടല്ലേ നീ വാതിൽ പൂട്ടിയിടാത്തത്.." എന്റെ തോളിൽ പുള്ളി കൈവച്ചു..
"കുന്തം..!! ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ?? " ഞാൻ ദേവേട്ടന്റെ കൈ തട്ടി മാറ്റി..
" ഇവിടെ ഒന്നും നടന്നില്ലല്ലോ. നടക്കാൻ പോണതല്ലേയുള്ളൂ..." എന്നെ വീണ്ടും വട്ടം പിടിച്ചു..
" വിട്.. എനിക്ക് വേറെ ചെക്കനെ നോക്കാൻ തുടങ്ങി.. സാർ വല്ലതും അറിയുന്നുണ്ടോ?? എങ്ങനെ അറിയും.. കാള പോലെ വളർന്നിട്ടും സാറ്റ് കളിച്ച് നടക്കുകയല്ലേ"
ദേവേട്ടൻ ഒന്ന് ഞെട്ടി..
" അയ്യോ.. എന്റെ ദേവൻ സാർ ബാക്കി കൂടി കേട്ടിട്ട് ഞെട്ട്.. ദേവേട്ടന്റെ ഇളയമ്മയാണ് പാര.. അവർടെ മോനെക്കൊണ്ട് കെട്ടിക്കാനാണ് പ്ലാൻ.. എന്റെ അമ്മയോട് ആലോചന പറഞ്ഞു..
"ഇളയമ്മയോ??"
"ഹ്മ്മ്... അവർടെ മോനില്ലേ നിവേദ്.. അങ്ങേരെക്കൊണ്ട്.. " കേട്ടയുടനെ ഞാനിത് ദേവേട്ടനോട് പറയാൻ വന്നപ്പോൾ കൊടിമരം പോലെ പിന്നിൽ വന്ന് നിൽപ്പുണ്ടായിരുന്നു.. (നിവേദിനെ അനുകരിച്ചുകൊണ്ട്) ഹായ് ഐ ആം നിവേദ്.. നിവേദ് കൃഷ്ണ.. അമൃത സ്വപ്നം കാണുകയാണോ..??"
എനിക്ക് ശരിക്കും ചൊറിഞ്ഞു വന്നു.."
എനിക്ക് ശരിക്കും ചൊറിഞ്ഞു വന്നു.."
എന്റെ അനുകരണം കണ്ട് ദേവേട്ടൻ ചിരിച്ചുപോയി.. എനിക്കത് കണ്ടിട്ട് ദേഷ്യം ഇരട്ടിച്ചു.. ഞാനെന്റെ കൂർത്ത നഖങ്ങൾ പുറത്തെടുത്തു..! കൈയിൽ മസ്സിലുരുട്ടിവയ്ച്ചിരിക്കുന്നത് കൊണ്ട് നുള്ളിയിട്ട് കാര്യമില്ല.. സോ ഞാൻ കാലെത്തി നിന്ന് ചെവിക്ക് പിടിച്ചു എന്റെ നഖങ്ങൾ ആഴ്ത്തി..
"ആഹ് അമ്മൂ.. വിട്.. വേദനിക്കൂന്നു..!!"
ഞാൻ കൈവിട്ടു.. "ദേവേട്ടൻ ചിരിച്ചുകൊണ്ടിരിക്ക്..."
ദേവേട്ടൻ : എടി പോത്തേ.. ഇളയമ്മ പണ്ടേ അങ്ങനെയാണ്.. കണ്ണനില്ലേ... അവൻ..
ഞാൻ : കണ്ണനോ??
ദേവേട്ടൻ : ഓഹ്.. ഇവളെക്കൊണ്ട്.. നിന്റെ കണ്ണനല്ല.. നിവേദ്.. അവനെ കണ്ണൻ എന്നാണ് വിളിക്കുന്നത്.. സ്ഥാനം കൊണ്ട് എന്റെ അനിയനാണെങ്കിലും അവനും ഞാനും സമപ്രായക്കാരാണ്.. ഇളയമ്മയ്ക്ക് അമ്മയോട് ഒരുതരം മത്സരം പോലെയാണ്.. സ്കൂൾ മുതലേ എന്നെക്കാൾ ഒരു മാർക്കെങ്കിൽ ഒരു മാർക്ക് കൂട്ടിവാങ്ങാൻ അവനെ ട്യൂഷന് വിടും.. പല വെക്കേഷൻ ക്ലാസുകളിലും കൊണ്ട് ചേർത്തു.. അവനെ എംബിഎയ്ക്ക് വിട്ടതും അമേരിക്കയിലേക്ക് അയച്ചതുമെല്ലാം ഞങ്ങളെക്കാൾ ഒരുപടി മുമ്പിൽ നിൽക്കണമെന്ന് ഇളയമ്മയ്ക്ക് വാശിയുള്ളത് കൊണ്ടാണ്... "
ഞാൻ : ആ ഇളയമ്മ എന്റെ അമ്മയോട് തന്നെയാ പറഞ്ഞേ ഒരേ കുടുബത്തിലേക്ക് അയക്കുന്നത് കൊണ്ട് ചിലവിനെ ഓർത്ത് പേടിക്കണ്ട എന്ന്..
ദേവേട്ടൻ : അവൻ നല്ല പയ്യനാടീ.. കെട്ട് കഴിഞ്ഞാൽ നിനക്ക് അമേരിക്കയൊക്കെ കാണാമല്ലോ
ഞാൻ : ദേ കിട്ടും എന്റെ കൈയ്യിൽ നിന്ന്..
ഞാൻ ദേവേട്ടന്റെ മൂക്കിന്റെ പാലം ലക്ഷ്യമാക്കി മുഷ്ടി ചുരുട്ടി..
ടക് ടക് ടക്....!!!!
വാതിലിൽ ആരോ മുട്ടുന്നൂ..
അയ്യോ ..
"അമ്മൂ... വാ... സമയമായി...!! " അച്ചുവാണ്..
അച്ചുവും രാധുവും ഉച്ചയ്ക്ക് മുമ്പേ എത്തുകയുള്ളൂ എന്ന് പറഞ്ഞിരുന്നു.. ഡാൻസ് കളിക്കാനാണ് വിളിക്കുന്നത്.. ചേച്ചിയുടെ നിശ്ചയത്തിന് ഡാൻസുണ്ടെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു.. ഇതിപ്പോ എല്ലാവരുടേയും മുമ്പിൽ ഡാൻസ് കളിക്കാനൊരു മടി.. അതും ഈ സാഹചര്യത്തിൽ... പിന്നെ ദേവേട്ടന്റെ മുമ്പിൽ നിന്ന് കളിക്കാനൊരു ചമ്മലില്ലാതില്ലാതില്ല
ദേവേട്ടനോട് ഒളിച്ച് നിൽക്കാൻ പറഞ്ഞിട്ട് ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി എന്നിട്ട് വേഗം ചാരിയിട്ടു..
ഞാൻ : എന്താടീ..??
അച്ചു : നീ മറന്നോ?? ദാ ഡാൻസിന്റെ സിഡി റെഡി
ഞാൻ : എനിക്കെന്തോ ഒരു സുഖമില്ലാത്തത് പോലെ.. നിങ്ങൾ കളിക്ക്..
രാധു : അയ്യേ.. ഞങ്ങൾ രണ്ട് പേരും മാത്രമോ?? ഇങ്ങോട്ട് വാടീ പോസ് കാണിക്കാതെ.. ഡാൻസ് കണ്ട് നിന്റെ ദേവേട്ടൻ മൂക്കും കുത്തി താഴെ വീഴും.. നല്ല ചാൻസാണ് മിസ്സ് ചെയ്യരുത്..
അച്ചു : ഇങ്ങോട്ട് വാടീ..
രണ്ട് പേരും എന്റെ കൈയിൽ പിടിച്ചു വലിച്ചു.. എല്ലാവരും ഹാളിൽ അണിനിരന്നു.. ദേവേട്ടൻ നൈസായിട്ട് എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി ആൾക്കാർക്കിടയിൽ പോയി നിന്നു..
വലത് അച്ചുവും ഇടത് രാധുവും നടുക്ക് ഞാനും നിന്നു.. വിഷ്ണുചേട്ടൻ സിഡി പ്ലേ ചെയ്തു.. രണ്ട് പാട്ടാണ്..
കണ്ണോട് കാൺപതലാം കലൈവാ...
പാട്ട് തുടങ്ങി... എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. എനിക്ക് നേരെ അച്ഛനും നിവേദുമാണ് ഇരുന്നത്.. നിവേദ് പാട്ടിനൊത്ത് തലകുലുക്കി താളം പിടിക്കുന്നുണ്ട്.. പണ്ഡിതൻ ആണെന്ന് തോന്നുന്നു.. ക്രാ തൂഫ്!!
അടുത്ത പാട്ട് തുടങ്ങി..
നഗാഡസംഗ് ഡോല് ബാജേ..!!
ഈ പാട്ടിന്റെ ട്യൂൺ തുടങ്ങിയപ്പോഴാണ് ഞാൻ ദേവേട്ടനെ കണ്ടത്.. പിന്നിൽ ഒരറ്റത്ത് പോയി നിൽക്കുകയാണ്.. അവിടെ നിന്ന് വീഡിയോ എടുക്കുകയാണ്..
ലിറിക്സ് സ്റ്റാർട്ട് ചെയ്തതും എന്നിലെ നാഗവല്ലി ഉണർന്നു.. എനർജറ്റിക്കായി ഞാൻ സ്റ്റെപ്പിടാൻ തുടങ്ങി.. ദേവേട്ടന്റെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോൾ കൂടുതൽ ഭംഗിയായി കളിക്കാനുള്ള ഊർജ്ജം എനിക്ക് കിട്ടി...
പാട്ട് തീർന്നപ്പോൾ നിറഞ്ഞ കയ്യടിയൊന്നും ഞാൻ ശ്രദ്ധിച്ചില്ല.. ദേവേട്ടനെ തന്നെ ഞാൻ നോക്കി നിന്നു.. ഞാൻ അവിടെന്ന് പോകാൻ തുനിഞ്ഞപ്പോൾ എന്റെ ഒരു സിംഗിൾ ഡാൻസ് വേണമെന്ന് എല്ലാവരും വിളിച്ച് പറഞ്ഞു..
ഞാൻ വിസമ്മതിച്ചു.. അച്ചു വന്നെന്റെ കാതിൽ പറഞ്ഞു "കൂടുതൽ പോസ് കാണിക്കാതെ പോയി ദേവൻ സാറിനെ ഇംപ്രസ് ചെയ്യ് പെണ്ണേ..!!!" അവൾ എന്നെ ഉന്തി തള്ളി വിട്ടു..
ഞാൻ എല്ലാവരോടുമായി പറഞ്ഞു "ഈ സിഡിയിൽ രണ്ട് പാട്ട് മാത്രമേ ഉള്ളൂ.."
"അതിനെന്താ പാട്ട് ഞാൻ തരാമല്ലോ..." നിവേദ് കേട്ടപാതി കേൾക്കാത്ത പാതി ഫോണെടുത്ത് പാട്ട് കുത്തി..
കണ്ണാ.. നീ ഉറങ്ങെടാ...
ഷാജിയേട്ടാ... ഇവനെയങ്ങ്
ഞാൻ ദേവേട്ടനെ നോക്കി പാടിക്കൊണ്ട് സ്റ്റെപ്പിടാൻ തുടങ്ങി... ദേവേട്ടൻ ഒരു കൈ കൊണ്ട് വീഡിയോ പിടിച്ച് മറുകൈ കൊണ്ട് സൂപ്പർ എന്ന് കാണിക്കുകയായിരുന്നു..
ഒരു മിനിട്ടിനുള്ളിൽ ഞാൻ നിർത്തി എല്ലാവരോടും തൊഴുതു...
നിവേദ് : അമ്മൂ.. പ്ലീസ്.. ഒരെണ്ണം കൂടി.. ഒരു ഫാസ്റ്റ് ട്രാക്ക് ഇടാൻ പോകുകയാണ്...
അമ്മു തന്റെ
ഞാൻ ദേവേട്ടനെ നോക്കി.. ഡാൻസ് തുടരുവാൻ എനിക്ക് അനുവാദം തന്നുകൊണ്ട് പുഞ്ചിരിച്ചു..
എന്റമ്മേടെ ജിമ്മിക്കി കമ്മൽ
പാട്ട് കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടിത്തരിച്ച് നിന്നു.. നിവേദിനെ പാളി നോക്കി ഞാൻ മനസ്സിൽ പറഞ്ഞു.. എന്റമ്മേടെ അല്ല.. നിന്റെ അമ്മേടെ.. അയ്യോ.. സോറി... ദേവേട്ടന്റെ ഇളയമ്മേ..
പാട്ടിന്റെ ഓളം കൂടിയതും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങും പോലെ തോന്നി.. എന്നെ പെട്ടെന്ന് ആരും ശ്രദ്ധിക്കാതെയിരിക്കാൻ ഞാൻ ചേച്ചിയേയും ചേട്ടനേയും ഡാൻസ് കളിക്കാൻ കൈപിടിച്ചുകൊണ്ട് വന്നു.. പിന്നെ വിഷ്ണു ചേട്ടനെ.. അച്ഛന്റെ അടുത്തേക്ക് നീങ്ങിയതും നിവേദ് എനിക്ക് നേരെ കൈനീട്ടി.. അയ്യടാ.. നിന്നെയൊക്കെ ആര് വിളിക്കുന്നു
ഞാൻ അമ്മയേയും ചിന്നൂട്ടിയേയും കുട്ടിപ്പട്ടാളങ്ങളേയും അച്ചുവിനേയും രാധുവിനേയും വലിച്ചുകൊണ്ട് വന്നു.. പിന്നെ ബഹുമാനത്തോടെ ദേവേട്ടന്റെ അച്ഛനേയും അമ്മയേയും കൂടി കൊണ്ട് വന്നു.. പരദൂഷണം അമ്മായി വരെ വിളിക്കാതെ കേറി തുള്ളാൻ തുടങ്ങി.. എല്ലാവരും നിർബന്ധിച്ച് ചേച്ചിയോടും രണ്ട് സ്റ്റെപ്പിടാൻ പറഞ്ഞു.. ചേച്ചിയേയും ചേട്ടനേയും എല്ലാവരും ശ്രദ്ധിക്കുന്ന ഗാപ്പിൽ ഞാൻ ആ തിരക്കിൽ നിന്ന് തെന്നി മാറി.. ശ്വാസം മുട്ട് തുടങ്ങിയിട്ടേയുള്ളു.. കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങിയപോലെ.. ഞാൻ വീഴാൻ മുന്നോട്ടാഞ്ഞതും എന്നെ ആരോ താങ്ങിപ്പിടിച്ചു..
ദേവേട്ടൻ!
ദേവേട്ടൻ എന്നെ എന്റെ മുറിയിലേക്ക് കൊണ്ട്പോയി.. എന്നിട്ട് എന്നെ തോളിൽ കിടത്തി.. എനിക്ക് ആശ്വാസം വന്നത് പോലെ തോന്നി.. ഞാൻ നിവർന്നിരിക്കാൻ തുനിഞ്ഞതും ദേവേട്ടൻ എന്റെ നടുവിന് ഒരു കൈ സപ്പോർട്ടായി വച്ചു തന്നു.. മറുകൈ കൊണ്ട് എനിക്ക് നടുവ് തിരുമ്മി തന്നു.. ❤️
എന്റെ കണ്ണ് നിറഞ്ഞുപോയി.. എനിക്ക് നടുവേദന ഉണ്ടായിരുന്നു എന്ന് ദേവേട്ടൻ മനസ്സിലാക്കിയോ..
"ഡാൻസ് സൂപ്പറായിരുന്നുട്ടോ.. അമ്മൂ.."
"മ്മ്..." ഞാൻ മൂളി..
ഞാനെനതോ ആലോചിച്ച് ഇരുന്നിട്ട് ദേവേട്ടനെ നോക്കി.. "ദേവേട്ടൻ നല്ല തിരുമ്മുകാരനാണല്ലോ.."
എന്നെ നോക്കി കണ്ണിറുക്കി കാണിച്ചുകൊണ്ട് മുഖമടുത്തേക്ക് കൊണ്ടുവന്ന് ദേവേട്ടൻ പാടി
ഏഴിമല പൂഞ്ചോലാ...
ഏഴിമല പൂഞ്ചോലാ...
"അയ്യേ..!!" ഞാൻ ചാടിയെഴുന്നേറ്റു..
ഞാൻ ഹാളിലേക്ക് പോയപ്പോഴേക്കും എല്ലാവരും ഡാൻസ് മൂഡിൽ തന്നെയായിരുന്നു.. അങ്ങോട്ടേക്ക് നടന്നതും എന്റെ കാലുളുക്കി നിലത്തിരുന്നു പോയി..
"ഹയ്യോ.."
എന്റെ നിലവിളി കേട്ട് എല്ലാവരും ഡാൻസ് നിർത്തി ഓടിയെത്തി..
അമ്മ : എന്ത് പറ്റി അമ്മൂ...
ചേച്ചി എന്റെ അടുത്തിരുന്ന് കരയാൻ തുടങ്ങി..
"അയ്യേ.. ചേച്ചി.. എനിക്കൊന്നുമില്ല.. ദാ നോക്ക്.."
ഞാൻ എഴുന്നേറ്റതും വീണ്ടും ഇരുന്നുപോയി..
"അയ്യോ.. അമ്മൂന് വയ്യ..!!ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ അച്ഛാ.." ചേച്ചി കരഞ്ഞുകൊണ്ട് അച്ഛനെ നോക്കി..
അപ്പോഴേക്കും ദേവേട്ടന്റെ അച്ഛൻ അങ്ങോട്ടേക്ക് വന്നു.. "ഡോക്ടർ ഇവിടെ തന്നെ ഉണ്ടല്ലോ മോളേ.. പേടിക്കാതെ.. "
ഡോക്ടറോ?? ഇവിടെയോ
അദ്ദേഹം എന്നെ നോക്കിക്കൊണ്ട് ഉറക്കെ വിളിച്ചു "ദേവാ.. ഒന്നിങ്ങ് വന്നേ.. "
ദൈവമേ..!! എന്നെ ആക്കിയതാണോ എന്നൊരു ഡൗട്ട്
അമ്മ : അല്ലാ.. ദേവൻ മോൻ ഡോക്ടറായിരുന്നോ??
ദേവേട്ടന്റെ അമ്മ : അതെ ശോഭേ.. എംബിബിഎസ്സാണ്.. പിജി കഴിഞ്ഞപ്പോൾ കുറച്ചുനാൾ അവന് കുട്ടികളെ പഠിപ്പിച്ച് നടക്കണമെന്ന് ഒരു ആഗ്രഹം..
ഞാൻ : ദേവേട്ടൻ ലാബ് ടെക്നോളജി പഠിച്ചയാളാണ് എന്നാണ് ഞാൻ കരുതിയത്..
ദേവേട്ടന്റെ അച്ഛൻ : എംബിബിഎസ് കഴിഞ്ഞ് അവൻ മൈക്രോബയോളജിയിലാണ് പിജി എടുത്തത്.. അങ്ങനെയല്ലേ അവൻ അമൃതയുടെ കോളേജിൽ ഗസ്റ്റ് ലക്ചററായത്
ദേവേട്ടൻ എനിക്കരികിലായി വന്ന് എന്റെ കാലെടുത്ത് മടിയിൽവച്ചു.. ഞാൻ ചുറ്റും നോക്കി.. എല്ലാവരും ഞങ്ങളെ തന്നെ വട്ടം ചുറ്റി നോക്കി നിൽക്കുകയാണ്..
നിവേദ് കിളി പോയത് പോലെ നിന്നു.. ദേവേട്ടൻ എന്റെ കാല് തടവുന്നത് പുള്ളിക്ക് തീരെ അങ്ങട് ബോധിച്ചില്ലാ എന്ന് തോന്നുന്നു..
അച്ഛൻ : അപ്പോൾ കുടുംബത്തിൽ ഒരു ഡോക്ടറായി.. അല്ലേ... ഹാവൂ...
ദേവേട്ടൻ എന്റെ അച്ഛനെ നോക്കി ചിരിച്ചു..
ദേവേട്ടന്റെ അച്ഛൻ ദേവേട്ടനോടായി പറഞ്ഞു "ടാ.. നോക്കി നിൽക്കാതെ മോൾടെ കാലിന് എന്താ പറ്റിയേ എന്ന് നോക്ക്.. നീയല്ലേ അവൾടെ ഡോക്ടർ.."
ഈ ദേവേട്ടന്റെ അച്ഛൻ എവിടെയൊക്കേയോ കുത്തി സംസാരിക്കും പോലെ തോന്നുന്നത് ഇനി എനിക്ക് മാത്രമാണോ 樂
(തുടരും)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: അനശ്വര ശശിധരൻ
