രചന: ലക്ഷ്മി ശ്രീനു
ആദ്യഭാഗങ്ങൾക്ക് മുകളിൽ search ൽ രുദ്രജാനകി എന്നു search ചെയ്യുക.
മോനെ നീ എവിടെ പോകുവാ.....
അമ്മ ഞാൻ ഒരു കാൾ ചെയ്യാൻ ഉണ്ടായിരുന്നു അതിന് അങ്ങോട്ട് ഇറങ്ങിയത് ആയിരുന്നു...
എന്താ അമ്മ കുടിക്കാൻ എന്തെങ്കിലും വേണോ...
ഒരു ചായ കിട്ടിയാൽ കൊള്ളാം ആയിരുന്നു
അമ്മ കിടക്കു ഞാൻ ഇപ്പൊ വരാം....
ജാനകി ആതിരയോട് ഉച്ചക്ക് ശേഷം ലീവ് ചോദിച്ചു പോയി...
മാഡം എനിക്ക് ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കാൻ ഉള്ളത് ആണ് അതാ ലീവ് ചോദിച്ചേ....
മ്മ് മ്മ് നീ പൊക്കോ...
Tku മാഡം....
ആതിര ഇടക്ക് ഇടക്ക് ഫോണിൽ നോക്കും പിന്നെയും നഖം കടിച്ചു അങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുവാണ്.. ഇവർക്ക് ഇതു എന്ത് പറ്റി ആകെ മൊത്തം ഒരു വശപിശക്...
ഡി പൊന്നു ഞാൻ പോകുവാ ട്ടോ നാളെ കാണാമെ
എന്താ ഇന്ന് ലീവ്
അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോണം...
ഓഹ് അങ്ങനെ ശരി ഡാ
അഹ് മോള് നേരത്തെ ഇങ്ങു പോന്നോ അച്ഛൻ പറഞ്ഞത് അല്ലെ ഞങ്ങള് പോയി വരാം എന്ന്...
അത് കുഴപ്പമില്ല അച്ഛൻ റെഡി ആകു അമ്മ.......... ഞാൻ ദ റെഡി ആകുവാ പെണ്ണെ...
മ്മ് മ്മ് മ്മ്
മാഡം ഈ രാധാകൃഷ്ണൻ ഡോക്ടർ....
നേരെ പോയി ലെഫ്റ്റ് തിരിഞ്ഞു 3മത്തെ റൂം ആണ്
Thank you
അവിടെ എത്തിയപ്പോൾ നല്ല തിരക്ക് ആണ്..
ഇവിടെ ഇരിക്കാം അച്ഛാ....
മോളെ ഇവിടെ വേണോ നമുക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോയ പോരെ...
ഓ ആയുർവേദവും കഴിഞ്ഞു ഹോമിയോ കഴിഞ്ഞു ഇനി എങ്കിലും ഒന്ന് നിർത്തി കൂടെ അച്ഛാ....
മോളെ കാശ് ഒരുപാട് ആകും.
അയിന്
മിണ്ടാതിരിക്ക് പെണ്ണെ അവളുടെ അയിന്.....
വാ അച്ഛാ...
ഡോക്ടർ.....
Ahh ഇരിക്കു മുമ്പ് കാണിച്ച റിപ്പോർട്ട് ഒക്കെ കൊണ്ട് വന്നോ...
ഉണ്ട് സാർ...
മ്മ് മ്മ് മ്മ് നമുക്ക് ഒരു ഇസിജി കൂടെ എടുത്തു നോക്കാം എന്നിട്ട് മെഡിസിന്റെ കാര്യം നോക്കാം....
ശരി ഡോക്ടർ...
മാഡം നിങ്ങൾ ഇവിടെ ഇരുന്ന മതി ഇസിജി എടുക്കേണ്ട ആൾ മാത്രം കൂടെ വന്ന മതി.....
അച്ഛൻ പോയിട്ട് വാ ഞങ്ങൾ ഇവിടെ കാണും....
അമ്മക്ക് ചായ വേണോ
വേണ്ട മോളെ
അച്ഛൻ വരാൻ കുറച്ചു ടൈം ആകും അമ്മ വാ
അവർ കാന്റീനിൽ പോയി ചായ കുടിക്കുമ്പോൾ ആണ് രുദ്രനെ കാണുന്നത്. അവൻ ഫ്ലാസ്കിൽ ചായ വാങ്ങി കൊണ്ട് പോകുന്നത്... പോയി മിണ്ടിയാലോ....
സാർ........
ആഹ്ഹ് താൻ എന്താ ഇവിടെ അല്ല ഓഫീസിൽ ജോലി ഒന്നുല്ലേ..
(ഇങ്ങേരോട് മിണ്ടാൻ വന്ന എന്നെ വേണം പറയാൻ ഈശ്വര )ജാനകി ആത്മ
സാർ ഞാൻ ഹാഫ് ഡേ ലീവ് ആണ്. അച്ഛനെ കൊണ്ട് വന്നതാ..
അയ്യോ അച്ഛനെന്തു പറ്റി
അച്ഛന് ഇടക്ക് ഇടക്ക് ഒരു നെഞ്ച് വേദന പിന്നെ നല്ല ചുമയും ഉണ്ട്....
കാണിച്ചോ...
അഹ് കാണിച്ചു....
സാർ എന്താ ഇവിടെ...
അമ്മക്ക് ചെറിയ ഒരു ആക്‌സിഡന്റ് അല്ല ഋഷിയും ഉണ്ട്
എന്തെങ്കിലും സീരിയസ്
ഇല്ല ചെറിയ മുറിവേ ഉള്ളു....
മോളേ...... ആരാ ഇതു..
അമ്മ ഇതാ രുദ്രൻ സാർ....
സാർ ഇതു എന്റെ അമ്മ
രുദ്രൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു തിരിച്ചു അവരും...
എന്ന ഞാൻ പൊക്കോട്ടെ...
മ്മ് മ്മ് മ്മ് ശരി സാർ
നല്ല പയ്യൻ അല്ലെ മോളെ
ഓ പിന്നെ നല്ല പയ്യൻ ഓഫീസിൽ വന്നു നോക്കണം നല്ല പയ്യന്റെ തനി സ്വഭാവം..
ഓഹ് ശരി തമ്പുരാട്ടി....
അമ്മ വാ നമുക്ക് അച്ഛന്റെ അടുത്ത് പോകാം അമ്മക്ക് എന്തെങ്കിലും വേണോ ഇനി...
വേണ്ട മോളെ
എന്ന വാ...
ജാനകി...........
ഹായ് ഡോക്ടർ...
ഹായ് തനിക്ക് ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ
ഇല്ല ഡോക്ടർ അച്ഛനെ കാണിക്കാൻ വന്നതാ...
ഇതു എന്റെ അമ്മ
നമസ്കാരം അമ്മേ...
ഡ്യൂട്ടി കഴിഞ്ഞോ ഡോക്ടർ...
ഇല്ല ഡോ ഞാൻ രാധാകൃഷ്ണൻ ഡോക്ടർനെ ഒന്ന് കാണണം അങ്ങനെ ഇങ്ങോട്ട് വന്നത് ആണ്...
എന്റെ അച്ഛനെ നോക്കുന്നത് ആ ഡോക്ടർ ആണ്..
നല്ല ഡോക്ടർ ആണ്...
ശരി എന്ന ഞാൻ പൊക്കോട്ടെ....ജാനകി..... എന്താ ഡോക്ടർ ഇയാളുടെ നമ്പർ ഒന്ന് തരോ....
അതിന് എന്താ തരാല്ലോ എനിക്ക് ഒരു ഡോക്ടർ ഫ്രണ്ട് ഉണ്ട് എന്ന് പറയുമ്പോ കുറച്ചു വെയിറ്റ് അല്ലെ....
മ്മ്മ്മ് മ്മ് മ്മ്
98-------76 ഞാൻ മിസ്സ് അടിക്കാം താൻ സേവ് ചെയ്തോ ട്ടോ
ശരി ഡോക്ടർ
അവൾ പോയപ്പോൾ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.. അയാൾ അവളുടെ ആ നുണക്കുഴികാട്ടി ഉള്ള ചിരി അവന്റെ ഉള്ളിൽ പതിഞ്ഞു...
ജാനകി ❤️ അവൻ സേവ് ചെയ്തു...
ഹായ് രുദ്രൻ ഇറങ്ങാറായോ ഡോ
ഇല്ല ഡോക്ടർ അമ്മക്ക് മെഡിസിൻ വാങ്ങണം... ആണോ...
സിസ്റ്റർ..... ഈ മെഡിസിൻ ഒന്ന് വാങ്ങി ഇവിടെ കൊണ്ട് കൊടുക്കേ....
ദ ക്യാഷ്....
ഓഹ് അല്ലെങ്കിലും താൻ തന്നെ ബില്ല് പേ ചെയ്യണം ഞാൻ ചെയ്യില്ല 😄
ഉവ്വ
ഞാൻ ഇപ്പൊ ജാനകിയെ കണ്ടു.....
ഞാനും കണ്ടു അവളുടെ അച്ഛനെ കാണിക്കാൻ വന്നത് ആണെന്ന് പറഞ്ഞു...
ആഹ്ഹ്.....
സാർ.... അഹ് താൻ ഇവിടെ എത്തിയോ ഇപ്പൊ തന്റെ കാര്യം പറഞ്ഞെ ഉള്ളു....
അവൾ അതിന് പുഞ്ചിരിച്ചു.....
അല്ല താൻ എന്താ അവിടെ തന്നെ നിൽക്കുന്നെ കയറി വാ ഡോ...
അമ്മക്ക് എങ്ങനെ ഉണ്ട്... കുഴപ്പമില്ല കുട്ടി... അല്ല എന്താ പേര് പറഞ്ഞെ...
ജാനകിചന്ദ്രൻ....
ആ മോൾ എന്താ ഇവിടെ...
അച്ഛനെ കാണിക്കാൻ വന്നതാ...
അവർ പുറത്തു ഉണ്ട് പോകാൻ ഇറങ്ങിയത അപ്പൊ പിന്നെ ഇവിടെ വന്നു അമ്മയെ കണ്ടിട്ട് പോകാം എന്ന് കരുതി.....
ഋഷി സാർ എവിടെ.... ചോദിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയത് ഋഷിയുടെ മുഖത്ത് ആയിരുന്നു.........
അവൾ എണീറ്റ് അങ്ങോട്ട് പോയി....
സാർ ഇപ്പൊ എങ്ങനെ ഉണ്ട്...
കുഴപ്പമില്ല ഡോ വേദന ഉണ്ട് അത് മെഡിസിൻ ഒക്കെ ഉണ്ടല്ലോ മാറും...
അല്ല താൻ ഇന്ന് ലീവ് ആണോ..
ഹാഫ് ഡേ ലീവ് ആണ് സാർ.....
മ്മ് മ്മ് മ്മ് ശരി എന്ന ഞാൻ പൊക്കോട്ടെ...
ശരി സാർ ശരി അമ്മേ പോയിട്ട് വരാം..
ഡോക്ടറേ ശരി അപ്പൊ...
അവൾ പോകുന്നത് വരെ ഋഷിയുടെ കണ്ണുകൾ അവളുടെമേൽ ആയിരുന്നു അവളുടെ ശരീരത്തെ അവന്റെ കഴുകൻ കണ്ണുകൾ ചൂഴ്ന്നു നോക്കി കൊണ്ടേ ഇരുന്നു.....
എന്നാൽ ഒരാളുടെ കണ്ണിൽ പ്രണയത്തിന്റെ ഒരു തുടക്കം ആയിരുന്നു.
ഒരാൾക്ക് പേരറിയാത്ത ഒരു വികാരവും......
ദിവസങ്ങൾ പിന്നെയും കടന്നു പോയി ആതിര രണ്ടാഴ്ച ആയി ഓഫീസിൽ വരുന്നില്ല വിളിച്ചിട്ട് ഒന്നും കിട്ടുന്നുമില്ല...
അവൾ ഇല്ലാത്തത് കൊണ്ട് ഇപ്പൊ രുദ്രന്റെ PA പൂജ ആണ്...
ഓഫീസിൽ പ്രതേകിച്ചു പ്രശ്നം ഒന്നുല്ല രുദ്രൻ പക്ഷെ എപ്പോഴും ചൂടിൽ തന്നെ ആണ്. ഹോസ്പിറ്റലിൽ വച്ചു കണ്ടതിൽ പിന്നെ രുദ്രന്റെ അമ്മക്ക് അവളെ ഒരുപാട് ഇഷ്ടം ആണ് ഇടക്ക് ഓഫീസിൽ വരുമ്പോൾ അവളോട് സംസാരിക്കും നമ്പർ ഒക്കെ വാങ്ങി കൊണ്ട് പോയി ഇപോ വിളി ഒക്കെ ഉണ്ട്....
ജാനകിക്ക് താൻ ഇവിടെ വന്നത് ഒരു ലക്ഷ്യവും ആയി എന്നാൽ അതിൽ എത്തി പെടാൻ കഴിയാത്തത്തിൽ അവൾക്ക് വിഷമം ഉണ്ട്.
അവൾ ഇടക്ക് ഋഷിയെ ഫോളോ ചെയ്യാറുണ്ട് അതിന്റെ പേരിൽ...
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക് രുദ്രൻ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കാൾ വരും ആ കാൾ വരുന്ന സമയത്ത് അവന്റെ അടുത്ത് ജാനകിയും ഉണ്ടായിരുന്നു... അവൻ പെട്ടന്ന് നോക്കി കൊണ്ട് ഇരുന്ന ഫയൽ അവിടെ വച്ചിട്ട് ഇറങ്ങി പോയപ്പോൾ സംശയം തോന്നിയ ജാനകി അവന്റെ പുറകെ പോകും.....
പാർക്കിംഗ് ഏരിയയിൽ എത്തി കഴിഞ്ഞു അവനെ നോക്കുമ്പോൾ അവൻ ആരോടോ സംസാരിക്കുന്നുണ്ട് പക്ഷെ ആൾ ആരാഎന്ന് മുഖം കാണാൻ പറ്റുന്നില്ല. അവൾ കുറച്ചു സമയം അങ്ങനെ നിൽക്കും പെട്ടന്ന് രുദ്രൻ ഡ്രൈവിംഗ് സീറ്റിലേക്ക് പോകുമ്പോൾ co ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടു ജാനകി ഞെട്ടി അവൾക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയും.... അവൾ അവർക്ക് അടുത്തേക്ക് ഓടും പക്ഷെ അവിടെ എത്തും മുന്നേ അവളെ ആരോ പിടിച്ചു നിർത്തും.......