ദേവൂട്ടി ചേച്ചിക്ക് പറഞ്ഞ് ഉറപ്പിച്ചിരുന്ന സ്, ത്രീ ധനം കൊടുക്കാൻ കഴിഞ്ഞില്ലാ...

Valappottukalരചന: സൂര്യ ദേവൻ

ദേവൂട്ടി നീ എവിടാ... എനിക്കൊന്ന് നിന്നെ കാണണം... നീ ഫ്രീ ആണെങ്കിൽ ഒന്ന് എന്റെ വീട് വരെ വാ...

അതിനെന്താ ചെക്കാ... ഞാൻ വരാം... നീ ഒരു അര മണിക്കൂർ വെയ്റ്റ് ചെയ്യ്... ഞാൻ അപ്പോഴേക്കും നിന്റെ വീട്ടിൽ എത്തും.... 

ഒക്കെ ഡി നീ വാ..... 

ഡാ ദേവാ... 

ദേവൂട്ടി നീ വന്നോ...

നീ ഇത് എവിടാ...

ദേവൂട്ടി നീ ഇങ് കയറി വാ... ദേവൂട്ടി നീ ഒന്ന് ഇവിടെ ഇരിക്കുമോ... എനിക്കൊന്ന് ഡോക്ടറെ കണ്ടിട്ട് മരുന്ന് വാങ്ങിക്കണം... ചേച്ചിയുടെ മരുന്ന് കഴിഞ്ഞിരിക്കാ അമ്മയേ കൊണ്ട് ഒറ്റക്ക് നോക്കാൻ പറ്റില്ല ചേച്ചിയെ... നീ ഇരിക്കുമോ ദേവൂട്ടി അമ്മക്ക് കൂട്ടായി.... 

ഞാൻ ഇരിക്കാം ദേവാ നീ പോയിട്ട് വാ.... 

നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ...

എന്താടാ നീ ഇങ്ങനെ ചോദിക്കുന്നെ... എനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ നീ പറഞ്ഞപ്പോൾ ഞാൻ വരാമെന്ന് പറയില്ലല്ലോ..,

സോറി ഡീ.,

പോടാ... 

ദേവാ നീ ഒന്ന് വന്നേ... 

എന്താ ദേവൂട്ടി... 

ഡാ  ചേച്ചിക്ക് എന്താടാ പറ്റിയത്... 

പറയാം ദേവൂട്ടി... ഞാൻ പോയി വേഗം മരുന്ന് കൊണ്ട് വരട്ടെ... വന്നിട്ട് പറയാം.... 

ആ...

അങ്ങനെ ഞാൻ പോയി ഡോക്ടറെ കണ്ട് വിവരം പറഞ്ഞ് മരുന്ന് എഴുതി വാങ്ങിച്ചു... കടയിൽ പോയി മരുന്ന് വാങ്ങിച്ച് വീട്ടിലേക്ക് പോയി... 

അമ്മേ ദേ മരുന്ന്... ചേച്ചി കുഴപ്പം ഒന്നും ഉണ്ടാക്കിയില്ലല്ലോ... 

ഏയ് കുഴപ്പം ഒന്നും ഉണ്ടായില്ല... 

ദേവൂട്ടി എവിടെ... 

അവൾ അവിടെ ഇരിക്കുന്നുണ്ട്.... 

ദേവൂട്ടി നേരം വൈകിയല്ലേ നീ വാ ഞാൻ വീട്ടിൽ കൊണ്ട് വിടാം... 

ആ... ദേവാ ഒരു മിനിറ്റ് ഞാൻ അമ്മയോട്‌ പറഞ്ഞിട്ട് വരാം... 

വേഗം വാ... 

അമ്മേ ഞാൻ പോയിട്ട് വരാം...

ശെരി മോളേ പോയിട്ട് വാ... 

ദേവാ പറ എന്താ പറ്റിയേ ചേച്ചിക്ക്.... 

ദേവൂട്ടി ചേച്ചിക്ക് ഭ്രാന്ത് ആണ്...

അയ്യോ... എന്താടാ ഉണ്ടായേ.,

എന്റെ അളിയന്റെ വീട്ടുക്കാർ ഈ നിലയ്ക്ക് ആക്കിയതാ എന്റെ ചേച്ചിയേ...  

എന്താടാ കാര്യം തെളിച്ച് പറ നീ... 

ദേവൂട്ടി ചേച്ചിക്ക് പറഞ്ഞ് ഉറപ്പിച്ചിരുന്ന സ്ത്രീധനം കൊടുക്കാൻ കഴിഞ്ഞില്ലാ... കുറച്ചു മാത്രമേ കൊടുത്തുള്ളൂ... അളിയൻ ഒരു പാവം ആയത് കൊണ്ട് കല്യാണം നടന്നു... പക്ഷെ അളിയന്റെ അമ്മയും പെങ്ങളും കൂടി പെങ്ങളെ ടോർച്ചർ ചെയ്തോണ്ട് ഇരുന്നു... സഹികെട്ട് അവൾ ജീവിതം അവസാനിപ്പിക്കാൻ നോക്കി... 
ജീവൻ തിരിച്ചു കിട്ടി... പക്ഷെ അവൾക്ക് ഭ്രാന്ത് ആയി... അളിയൻ ഇവിടെ കൊണ്ട് ആക്കി... പിന്നീട് അളിയൻ ഒന്ന് തിരിഞ്ഞു നോക്കിയില്ല... പകരം ഡിവോഴ്സ് നോട്ടീസ് വന്നു... 

ദേവാ സാരമില്ലടാ നമ്മുക്ക് ശെരിയാക്കാം ചേച്ചിയേ... എന്റെ പരിജയത്തിൽ ഒരു ഡോക്ടർ ഉണ്ട്... നമുക്കൊന്ന് ചേച്ചിയേ കൊണ്ട് കാണിച്ചാലോ... 

ദേവൂട്ടി ഒരു ഡോക്ടറുടെ മരുന്ന് അവൾ കഴിക്കുന്നുണ്ട്... നീ പറഞ്ഞ സ്ഥിതിക്ക് ഒന്ന് മാറ്റി കാണിച്ചുനോക്കാം... 

നമ്മുക്ക് നാളെ തന്നെ പോവാം... ഞാൻ ഡോക്ടറെ വിളിച്ചിട്ട് എല്ലാ കാര്യവും സംസാരിക്കാം... ദേവാ നീ പേടിക്കണ്ടാ... നിന്റെ കൂടെ ഞാനുണ്ട് എന്നും... 

ദേവൂട്ടി... 

ദേവാ നീ ചെല്ല് നമ്മുക്ക് നാളെ കാണാം...

പിറ്റേ ദിവസം ഞാനും ദേവൂട്ടിയും പെങ്ങളെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി..... അങ്ങനെ ഡോക്ടർ പെങ്ങളെ നോക്കിയതിന് ശേഷം ഞങ്ങളെ വിളിപ്പിച്ചു... കുറച്ചു മരുന്നുകൾ എഴുതിട്ടുണ്ട്.... ഇത് നമ്മുക്ക് ശെരിയാക്കി എടുക്കാം... നിങ്ങൾ പേടിക്കൊന്നും വേണ്ടാ... സമയത്തിന് മരുന്ന് കൊടുക്കുകാ... ഒരിക്കലും കൊടുക്കാതെ ഇരിക്കരുത്.... സമ്മയത്തിന് കൊടുത്തൊണാം... ഒരു മാസം കഴിഞ്ഞിട്ട് വാ... അത് വരേക്കുള്ള ഗുളിക ഉണ്ട്... അപ്പോഴേക്കും മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടാവും...

ഡോക്ടർ പറഞ്ഞപ്പോല്ലേ ഒരു മാസം ആവുമ്പോഴേക്കും ചെറിയ ചെറിയ മാറ്റങ്ങൾ ചേച്ചിക്ക് വന്ന് തുടങ്ങിട്ടുണ്ട്... എനിക്കെന്റെ പഴയ ചേച്ചിയെ തിരിച്ചു കിട്ടി തുടങ്ങി....ഒരു ആറ് മാസം ആവുമ്പോഴേക്കും ചേച്ചിയുടെ അസുഖം പൂർണ്ണമായി മാറി... 

ദേവൂട്ടി എവിടാ നീ... 

ഞാൻ വീട്ടിൽ ആടാ... 

ദേവൂട്ടി എങ്ങനെയാ നിന്നോട് നന്ദി പറയാ... നീ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്... താങ്ക് യു ദേവൂട്ടി... 

മോനെ ദേവാ നിന്റെ താങ്ക്സ് പോയി പളിയിൽ പറ... 

ഓ... അവിടെ പോയി പറയാം...

ദേവാ നീ എന്നാ എന്റെ വീട്ടിലേക്ക് വരുന്നത്... 

എന്തിനാ ദേവൂട്ടി നിന്റെ വീട്ടിലേക്ക് വരുന്നത്... 

വന്ന് പെണ്ണ് ചോദിക്കടാ... 

നീനക്ക് ഭ്രാന്ത് ആയോ...

പോടാ... സീരിയസ് ആയി ചെക്കനോട് പറഞ്ഞപ്പോൾ ചെക്കൻ തമാശ കളിയ്ക്കാൻ നിൽക്കാ... 

നീ സീരിയസ് ആയിട്ടാണോ പറഞ്ഞത്...

അതേടാ ചെക്കാ...

ദേവാ നമ്മുക്ക് കല്യാണം കഴിക്കാം... 

ദേവൂട്ടി ഞാൻ റെഡി... 

ഞാനും റെഡി... അപ്പൊ പൊന്നുമോൻ വന്ന് പെണ്ണ് ചോദിക്ക്...

ആ ചോദിക്കാം...

അങ്ങനെ ഞാൻ അവളുടെ വീട്ടിൽ പോയി സംസാരിച്ചു... അവളുടെ വീട്ടിൽ പോകുന്നതിന് മുമ്പ് എന്റെ അമ്മയോട് കാര്യം പറഞ്ഞു... അമ്മക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല... 

ഞാനും അമ്മയും ആണ് അവളുടെ വീട്ടിൽ പോയത്... 

'അമ്മ ആണ് അവളുടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞത്.... 

എന്റെ പോലെത്തന്നെ അവൾക്കും അച്ഛൻ ഇല്ലാ.... 

അവളുടെ അമ്മക്ക് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല...

അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... 

സത്യം പറഞ്ഞാ അവളുടെ 'അമ്മ സമ്മതിച്ചില്ലെങ്കിൽ ഞാൻ അവളെ അടിച്ചു മാറ്റി കൊണ്ട് വന്നേനെ...

കാരണം എനിക്ക് അവളോട് ഒടുക്കത്തെ പ്രണയം ആയിരുന്നു...

അവളോട് തുറന്ന് പറയാൻ പേടി ആയത് കൊണ്ട് പറഞ്ഞില്ല...

ഇതിപ്പോ അവൾ വന്ന് ഇങ്ങോട്ട് പറഞ്ഞിട്ട് വിട്ട് കളയാൻ പറ്റില്ലല്ലോ... 

ഒരു വർഷത്തിന് ശേഷം ഞങ്ങളുടെ കല്യാണം കഴിഞ്ഞു... എന്റെ കല്യാണത്തിന് മുൻപ് എന്റെ ചേച്ചിയുടെ വിവാഹം ഞങ്ങൾ നടത്തി... അതിനും എനിക്ക് കൂട്ടായി നിന്നത് എന്റെ ദേവുട്ടിയാണ്... അവൾ ആണ് എന്റെ ശക്തി... അവൾ കൂടെ ഉണ്ടെങ്കിൽ എനിക്കൊരു ധൈര്യം ആണ്...

                  
To Top