താലിയും മോതിരവും അ, ഴിച്ചു തന്നാൽ എനിക്ക് ഉറങ്ങാമായിരുന്നു...

Valappottukal


രചന: ആര്യ പൊന്നൂസ്

താൻ ആ താലിയും മോതിരവും അഴിച്ചു തന്നാൽ എനിക്ക് ഉറങ്ങാമായിരുന്നു.....

ആദ്യരാത്രിയിൽ സ്വന്തം ഭർത്താവ് പറഞ്ഞ വാക്കുകൾ ഒരു അസ്ത്രം കണക്കെ അവളുടെ ഹൃദയത്തിലേക്ക് തറച്ചു കയറി......അവളുടെ കണ്ണിൽ നിന്നും കണ്ണീർ കണങ്ങൾ ഉരുണ്ടുകൂടി ഒലിക്കാൻ തുടങ്ങി...

വൈ are you crying..... വാട്ട്‌ happened...... ഓ whats യുവർ നെയിം...... i ഫോർഗോട്......

അവള് തറച്ചു നിൽക്കുകയാണ്...... അവൻ കയ്യിൽ അഴിച് പിടിച്ചിരിക്കുന്ന മോതിരത്തിലേക്ക് നോക്കി.....

ഓക്കേ.... അരുണിമാ...... ഞാൻ തന്നെ വഴക്ക് പറയുകയോ ഉപദ്രവിക്കുകയോ ചെയ്തില്ലല്ലോ....... and ഈ കരയുന്നതൊന്നും എനിക്ക് താല്പര്യമില്ല..... വേഗം അഴിക്ക്....... ഇന്നാ ഇത് പിടിക്ക്...

അവളിട്ട് കൊടുത്ത ചെയിനും മോതിരവും അവൾക്ക് നീട്ടി....കുറച്ചു നേരം എന്തോ ആലോചിച്ചശേഷം അവളത് വാങ്ങി........ പിന്നെ വിറയാർന്ന കൈകളോടെ അവൻ കെട്ടിയ താലിയും മോതിരവും അഴിച്ചു കൊടുത്തു.....

താങ്ക്സ്......

അത് വാങ്ങി പുഞ്ചിരിയോടെ സിദ്ധാർഥ് പറഞ്ഞതും അവൾക്ക് കാര്യങ്ങളൊന്നും മനസിലാകാതെ അങ്ങനെ നിന്നു..... അയാള് വേഗം റൂമിൽ നിന്നുമിറങ്ങി....... അവിടെ ശിലപോലെ കുറച്ചു നിന്നശേഷം അവള്  കട്ടിലിൽ വന്നിരുന്നു.......ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉടലെടുത്തു......

സിദ്ധാർഥ് എന്തിനാ ഇങ്ങനെ ചെയ്തേ...... അപ്പൊ അയാൾക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നോ..... പിന്നെയെന്തിനാ തന്നെ ഈ വേഷം കെട്ടിച്ചേ.........

അവളോരോന്ന് ഓർത്തെടുക്കാൻ തുടങ്ങി..... പെണ്ണുകാണാൻ പോലും സിദ്ധാർഥ് വന്നിരുന്നില്ല..... അവന്റെ അച്ഛനും അമ്മയും ഏട്ടന്റെ വൈഫും പിന്നെ അനിയനുമാണ് വന്നത്......... അനിയൻ സച്ചിൻ....... അവൻ തന്റെ ക്ലാസ് മേറ്റ്‌ ആണ്........... അവരൊക്കെ അന്ന് പറഞ്ഞത് വീട്ടുകാരുടെ താല്പര്യമാണ് സിദ്ധാർത്തിനും എന്നാണ്........ ഫിനാൻഷ്യലി ഞങ്ങളുടെ ഒപ്പം തന്നെ ഉള്ളവർ....... അവനെക്കുറിച്ചു അന്വേഷിച്ചപ്പോഴും നല്ല അഭിപ്രായം തന്നെയാണ്...... എന്നാൽ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല.... കല്യാണം ഉറപ്പിച്ചാലുണ്ടാകുന്ന വിളികളോ കറക്കമോ ഒന്നും ഉണ്ടായിട്ടില്ല..... ആദ്യമായി കാണുന്നത് തന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴാണ്................. താൻ സിദ്ധാർത്തിനെ നോക്കിയെങ്കിലും ഒരു നോട്ടം പോലും തിരിച്ചുണ്ടായില്ല...... എന്തോ കർമം നിർവഹിക്കാനെന്നോണം താലി കെട്ടി..... എന്നാൽ.............

അപ്പോഴേക്കും അവൻ തിരിച്ചു റൂമിലേക്ക് വന്നു.... അരുണിമ ഒന്ന് അന്താളിച്ചു പോയി........

അവിടെ എല്ലാവരും ഉണ്ട്.... റൂമൊന്നും ഫ്രീയല്ല..... you dont worry.... ഞാനിവിടെ സോഫയിൽ കിടന്നോളാം.........

അവൻ വേഗം സോഫയിൽ കയറി കിടന്നു........ അരുണിമ ബെഡിൽ ചാരി ഇരുന്നു...... എപ്പോഴോ ഉറങ്ങി........

അരൂ...... മോളേ....... അരൂ....

സിമി തട്ടി വിളിച്ചതും അവളെണീറ്റു....... സിദ്ധാർത്തിന്റെ ഏട്ടൻ സുധേവിന്റെ വൈഫ്........ സിദ്ധാർതിനേക്കാളും പത്തിരുപത്  വയസിനു മൂത്തതാണ് ഏട്ടൻ..... ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുപത്ത്  വർഷം കഴിഞ്ഞു.... ഇതുവരെ കുട്ടികളില്ല........

എന്താ മോളേ നീയെന്താ ഇങ്ങനെ നോക്കുന്നത്? 

ഒന്നുല്ല ചേച്ചീ.......

ഇതെന്താ മോളിന്നലെ ഉറങ്ങിയില്ലേ...... അല്ല താലി എവിടെ.........

ചോദ്യം കേട്ടതും തെല്ലടങ്ങിയ സങ്കടം പിന്നെയും അണപ്പൊട്ടി ഒഴുകി....

എന്താ മോളേ..... എന്താ ഉണ്ടായത്.....

അവളുണ്ടായത് പറഞ്ഞു..... അവര് ഞെട്ടി....... അവളെ ചേർത്തുപിടിച്ചു...... എന്നിട്ടവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു......

ചേച്ചീ...... ഈ കല്യാണം ആരുടെ ഇഷ്ടപ്രകാരം ആയിരുന്നു?....സിദ്ധാർത്തിന് താല്പര്യം ഇല്ലായിരുന്നോ.....

ഏയ്‌....... അവനിങ്ങോട്ട് ആവശ്യപ്പെട്ടതാ..... ഞങ്ങളാരും നിർബന്ധിച്ചില്ല.... മോള് പേടിക്കണ്ടാ..... അവനെന്തോ പേടിപ്പിക്കാനോ അല്ലെങ്കിൽ സർപ്രൈസ് തരാനോ ചെയ്തതാകും..... മോള് വേഗം ഫ്രഷ് ആക്‌........

അവള് വേഗം ഫ്രഷ് ആയി..... സിമി അവളെയും കാത്ത് അവിടെയിരുന്നു.......പിന്നെ രണ്ടുപേരും താഴേക്ക് ചെന്നു......... അവിടെ എല്ലാവരും ഉണ്ട്...... അച്ഛൻ അമ്മ ഏട്ടൻ സിദ്ധാർഥ്..... അവള് സച്ചിനെ തിരഞ്ഞു അവൻ എവിടെ....... ഇല്ലാ അവനവിടെയില്ല.......... സിദ്ധാർഥ് ഫോണിൽ കളിക്കുകയാണ് ഇടയ്ക്ക് കോൾ വന്നതും പുറത്തേക്ക് നടന്നു...............

മോളേ....... അരൂ...... അമ്പലത്തിൽ പോവണ്ടേ........

അമ്മ ചോദിച്ചതും അവള് ചിരിച്ചു........

മോള് ചെന്ന് സിദ്ധൂനോട് പറ..... രണ്ടുപേരും വേഗം പോയി വാ..... വന്നിട്ട് ഒരുമിച്ചിരുന്നു ചായ കുടിക്കാം......

അമ്മ പറഞ്ഞതും അവളവിടെ ശങ്കിച്ചു നിന്നു.... സിമി അവളെ തള്ളി വിട്ടു..... അവള് ഉമ്മറത്തേക്ക് നടന്നു..... സിദ്ധാർഥ് കാര്യമായ കോളിലാണ്......അവള് കോൾ കഴിയാൻ അവിടെ കാത്ത് നിന്നു...... അത് തീരുന്നില്ല എന്ന് കണ്ടതും അവളവനെ വിളിച്ചു...

സിദ്ധൂ........

what.......

അവന്റെ ചോദ്യം കേട്ടതും അവളൊന്ന് പരുങ്ങി......

what do you want........ idiot..... ഞാൻ ഫോൺ ചെയ്യുന്നത് നീ കണ്ടില്ലേ...... whats യുവർ പ്രോബ്ലം..... കീപ് യുവർ മന്നേഴ്സ്........ 

അമ്മ പറഞ്ഞു അമ്പലത്തിൽ പോകാൻ........

i'm not ഇന്ട്രെസ്റ്റഡ്......

അവന്റെ ഫോൺ പിന്നെയും കിടന്ന് അടിയാൻ തുടങ്ങി..... അവള് വേഗം അവിടുന്ന് മാറി.....

എന്താ മോളെ......

സിദ്ദുവിനു വയ്യെന്ന് തോന്നുന്നു.....

അവള് കള്ളം പറഞ്ഞതാണെന്ന് സിമിക്ക് മനസിലായി...... അവരവളുടെ കൈ പിടിച്ചു കിച്ചണിലേക്ക് നടന്നു....

അരൂ..... നീയങ്ങനെ പറഞ്ഞത് നന്നായി..... ഞാനെന്തായാലും സിദ്ദുവിനോട് ഒന്ന് സംസാരിക്കട്ടെ.....

ഉം..... ഏച്ചീ സച്ചിൻ എവിടെ....

അവൻ നല്ല ഉറക്കമാ..... കല്യാണ ക്ഷീണം ആണെന്ന് പറഞ്ഞു കിടക്കുവാ.....

ആണോ.... ഞാനൊന്ന് അവനെ കണ്ടിട്ട് വരാം.....

അവള് വേഗം അവന്റെ മുറിയിലേക്ക് ചെന്നു.... എന്നിട്ട് വാതില് ലോക്ക് ചെയ്തു........ അവൻ നല്ല സുഖത്തിൽ കമഴ്ന്നു കിടന്ന് ഉറങ്ങാണ്..... അരുണിമ ഫാൻ ഓഫ് ആക്കി..... ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും അവൻ എണീറ്റു..... അവളെ മുന്നിൽ കണ്ടതും ഒന്ന് കണ്ണ് തിരുമ്മി നോക്കി.......

എന്താ ഏടത്തിയമ്മേ........

ഇന്ന് നിന്റെ അന്ത്യാടാ പട്ടീ....... ഇങ്ങോട്ട് എണീറ്റ് വാ നീ.....

അവൻ വാ പൊളിച്ചു.....

നീയെന്താടാ ഇങ്ങനെ നോക്കുന്നത്.....

അതേ..... മുറി മാറി പോയോ..... ഞാൻ സച്ചിൻ ആണ്..... സിദ്ധു അപ്പുറത്തെ റൂമിലാ......

എടാ മരപ്പട്ടി....... ഞാൻ നിന്നെ തന്നെയാ വിളിച്ചത്...... എടാ നാറി സത്യം പറാ നിന്റെ ഏട്ടന് റിലേഷൻ വല്ലതും ഉണ്ടോ.....

അത്കേട്ടതും അവൻ നെറ്റിച്ചുളിച്ചു.....

എന്താ പ്രശ്നം......

സച്ചീ...... ഞാനൊരു ഫ്രണ്ട് ആയിട്ടാ നിന്നോട് സംസാരിക്കുന്നെ..... പറാ..... ഉണ്ടോ....

അവളുടെ കണ്ണുകൾ നിറഞ്ഞു...... അവൻ വേഗം ബെഡിൽ നിന്ന് എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.....

ഏയ്‌..... എന്താടോ..... എന്താ കാര്യം....
നീ എന്തിനാ കരയുന്നെ.... സിദ്ധേട്ടൻ എന്തേലും പറഞ്ഞോ...... അവൻ എന്തേലും പറഞ്ഞാൽ നീയത് കാര്യമാക്കണ്ട..... അവനൊരു പ്രത്യേക ടൈപ്പാ..... അധികം കമ്പനി ഒന്നും ആകാത്ത ഒരു ഐറ്റം........ എന്താ അരൂ.... ഛേ.... ഏടത്തി....... അല്ല ഞാൻ നിന്നെയിപ്പോ എന്താ വിളിക്കേണ്ടത് .... ഏടത്തി എന്നോ അരൂ എന്നോ.........

അവളവനെ കണ്ണുരുട്ടി നോക്കി.....

നീ ഞാൻ ചോദിച്ചതിന് ഉത്തരം പറാ...... നിന്റെ ഏട്ടന് വല്ല റിലേഷനും ഉണ്ടോ എന്ന്......? ഈ കഥയുടെ

To Top