Better Half, Novel Part 2

Valappottukalരചന: ആര്യ പൊന്നൂസ്

എന്താ അരൂ.... ഛേ.... ഏടത്തി....... അല്ല ഞാൻ നിന്നെയിപ്പോ എന്താ വിളിക്കേണ്ടത് .... ഏടത്തി എന്നോ അരൂ എന്നോ.........

അവളവനെ കണ്ണുരുട്ടി നോക്കി.....

നീ ഞാൻ ചോദിച്ചതിന് ഉത്തരം പറാ...... നിന്റെ ഏട്ടന് വല്ല റിലേഷനും ഉണ്ടോ എന്ന്......?

എന്റെ അറിവിൽ ഇല്ലാ..... എന്തേയ്...... എന്താ കാര്യമെന്ന് പറ നീ.......

സച്ചീ നീയെന്തിനാ കള്ളം പറയുന്നത്....... ഇതിന് മുൻപും ഞാൻ നിന്നോടിത് ചോദിച്ചിട്ടുണ്ട്..... നിന്റെ ഏട്ടന്റെയും എന്റെയും കല്യാണം ഫിക്സ് ചെയ്ത സമയം..... അപ്പോഴും നീയിത് തന്നെയാ പറഞ്ഞെ....... അന്ന് ഞാൻ ചോദിച്ചത് എന്തുകൊണ്ടാണെന്ന് അറിയോ...... സിദ്ധുവിന്റെയൊപ്പം ഒരു പെണ്ണിനെ ഞാൻ കണ്ടിരുന്നു....

സച്ചിൻ ഒന്ന് ഞെട്ടി.......

സച്ചീ..... നീയൊന്ന് സത്യം പറാ..... now i'm ഹിസ് വൈഫ്....... എനിക്കറിയണം.... ഉണ്ടോ..... ഓക്കേ.... ഉണ്ടായിരുന്നോ..... എടാ ഒന്ന് പറാ.....

ഉം..... ഉണ്ടായിരുന്നു........ ബട്ട്‌ അവനു വേറൊരു മാര്യേജ് വേണമെന്ന് അവനാ പറഞ്ഞത്..... നിർബന്ധം പിടിച്ചത്..... ഇപ്പോൾ ഒന്നും ഇല്ലാ അരൂ.... ഓഹ് സോറി.... എടത്തീ...... ടെൻഷൻ ആകണ്ടാ.......

അപ്പോൾ ഇപ്പോഴും നിന്റെ ഏട്ടൻ അവളുടെ മെമറിസ് ആയി ജീവിക്കുക ആകും ല്ലേ.....

ഏയ്‌...... അരൂ.... നോ.... ഒരിക്കലും അങ്ങനെ ഒന്നും ആകില്ല......നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട..... ചിലപ്പോൾ പെട്ടന്ന് നിന്നോട് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് കാണും...... നീയൊന്ന് ക്ഷമിക്ക്........ അതിന്റെ പേരിൽ അവനോട് ഫൈറ്റ് ഉണ്ടാക്കണ്ടാട്ടോ....

അവളൊന്നും പറയാതെ റൂമിൽ നിന്ന് പുറത്തിറങ്ങി......... ചേച്ചിയുടെ അടുത്തേക്ക് നടന്നു.... ഏട്ടനും അവിടെയുണ്ട്...... അവളുടെ പുറകെ സച്ചിനും അങ്ങോട്ട് വന്നു.......

ഏഹ്..... ഈ കുട്ടിച്ചാത്തനെ മോള് എണീപ്പിച്ചോ..... അങ്ങനെ ഒന്നും എണീക്കുന്ന ടൈപ് അല്ലല്ലോ......

മോനെ ഏട്ടാ..... വേണ്ടട്ടോ...... അല്ല മ്മടെ നടുകഷ്ണം എവിടെപ്പോയി ഇവിടെയൊന്നും കണ്ടില്ലല്ലോ......

സിദ്ദുവിനെയാണ് ചോദിച്ചത്.......

എന്നോടൊന്നും പറഞ്ഞില്ല..... മോളോട് പറഞ്ഞില്ലേ.....

ഏട്ടൻ ചോദിച്ചതും അവള് ഏച്ചിയെ നോക്കി....

എന്റെ മോളേ നീ ടെൻഷൻ ആകേണ്ട..... അവൻ അങ്ങനെ ഒരു ടൈപ്പാ.... ഇവരെ രണ്ടിനെയും പോലെ അല്ല.......ഇവര് രണ്ടും ഇങ്ങനെ വളവളാ സംസാരിക്കും..... എന്നാൽ അവൻ സംസാരിക്കുന്നത് തന്നെ അപൂർവ്വം ആണ്..... എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വന്ന് പറയും വേറെ ആരോടും പറയില്ല എന്നിട്ട് ഞാൻ വേണം എല്ലാവരോടും പറയാൻ.........

ചേച്ചി പറഞ്ഞു നിർത്തി...... ഏട്ടൻ അവളുടെ ചുമലിൽ കയ്യിട്ടു.....

എന്താ മോളെ.... എന്തുപറ്റി നിനക്കൊരു വാട്ടം.... അവനെ മോള് വേണം ഇനി മാറ്റിയെടുക്കാൻ.... ഞങ്ങളൊക്കെ ആയുധം വച്ചു കീഴടങ്ങിയതാ......... സിമി എന്നോട് കാര്യം പറഞ്ഞു..... ഞാൻ എന്തായാലും അവനോട് സംസാരിക്കട്ടെ...... അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചു ചോദിച്ചാൽ അവർക്ക് അത് വിഷമാകും..... പ്രായം ആയവർ അല്ലേ........ പിന്നെ ഏട്ടൻ ആണെങ്കിലും അച്ഛന്റെ സ്ഥാനമാ എനിക്ക് ഇവൾക്ക് അമ്മയുടെയും...... മോൾടെ ഒപ്പം എന്തിനും ഞങ്ങളുണ്ടാകും.......

ഇന്നലെ കേറി വന്ന അവള് മോളും..... ഞാൻ കുട്ടിച്ചാത്തനും അല്ലേ....

സീൻ സെന്റി ആകുന്നത് കണ്ട് അതൊന്ന് തണുപ്പിക്കാൻ വേണ്ടി സച്ചിൻ പറഞ്ഞു.....

എടാ...... അവളോ...... ഏച്ചീ എന്ന് വിളിക്കെടാ.....

പിന്നെ ഒപ്പം പഠിക്കുന്ന പെണ്ണിനെ ഞാൻ ഇനി ഏച്ചീ വിളിക്കാ.... താൻ പോടോ കിളവാ....

എടാ..... എടാ കിട്ടും നിനക്ക്..... നീയിങ്ങ് വാ ഏടത്തിയമ്മേ വിളിച്ചു.....

ഓഹ് കെട്ടിയോനെ പറഞ്ഞത് കെട്ടിയോൾക്ക് സഹിച്ചില്ല..........

ഏച്ചി അവന്റെ കാലിനൊരു തട്ട് കൊടുത്തു....... അവര് എല്ലാവരും പെട്ടന്ന് കമ്പനി ആയി...... ചേച്ചിയോട് അവള് പെട്ടന്ന് അടുത്ത്........രാവിലെ ഇറങ്ങി പോയ ആളുടെ വിവരമൊന്നും പിന്നെയില്ല.... ഏട്ടൻ വിളിച്ചെങ്കിലും കോൾ എടുത്തില്ല..........

രാത്രി അവര് നാല് പേരും റൂമിലിരുന്ന് കത്തിയടിക്കുകയാണ്...... അരുണിമ സിമിയുടെ മടിയിൽ തലവച്ചു കിടക്കുന്നു.... സച്ചിൻ സുധേവിന്റെയും............ ഇടയ്ക്ക് അവള് നോക്കിയപ്പോൾ സിമിയുടെ കണ്ണ് നിറഞ്ഞതാണ് കാണുന്നത്.... അവള് വേഗം എണീറ്റിരുന്നു......

എന്താ..... ഏച്ചീ..... ഏച്ചീ..... പറാ........

ഒന്നുല്ല മോളെ.....

എന്താ സിമി മോളെ......

സച്ചിൻ അവരുടെ അടുത്ത് വന്നിരുന്നു..... അവര് രണ്ടുപേരും ഒരുപാട് നിർബന്ധിച്ചു..... സുധേവിന് അതിന്റെ കാരണമറിയുന്നോണം ഒന്നും മിണ്ടാതെ അവരെ നോക്കിയിരുന്നു.....

അത്.... മോളെന്റെ മടിയിൽ തലവച്ചു കിടന്നപ്പോൾ..... ഞാൻ വെറുതെ എന്തോ ആശിച്ചു..........

അരുണിമ അവരെ കെട്ടിപിടിച്ചു......

എന്താണ് ചേച്ചിയമ്മേ........

അവള് വിളിച്ചതും അവരൊന്ന് അവളെ നോക്കി.....

എന്താ നോക്കുന്നത്..... ഞാൻ അങ്ങനെ വിളിക്കൂ.... ചേച്ചിയമ്മയും ചേട്ടച്ഛനും.....

സുധേവിന്റെ കൈപിടിച്ച് അവൾ പറഞ്ഞതും അവന്റെ കണ്ണുകളും ഒന്ന് നിറഞ്ഞു...... അയാളവളുടെ മുടിയിൽ ഒന്ന് തഴുകി.... രണ്ടുപേരുടെയും നടുക്കായി അവളിരുന്നു.....

അപ്പൊ ഞാൻ പുറത്തായോ.....

പിന്നെ നീ പുറത്തായില്ലേ..... എന്താ സംശയം......

നീ പോടീ അരണേ........

ചേട്ടച്ഛാ ഇത് നോക്ക്..... പോടാ....

സച്ചീ..... വേണ്ടത്......

ഓഹ്.... ഒരു മോള്..... ഞാൻ പോവാ ഈ കളിക്ക് ഞാൻ ഇല്ലാ.......

അവൻ എണീറ്റു.... അവരോട് ഗുഡ് നൈറ്റ്‌ പറഞ്ഞു അവളും ഇറങ്ങി........

എടീ..... നീ നിന്റെ കെട്ടിയോനെ വിളിച്ചു നോക്കുന്നില്ലേ.... രാവിലെ ഒരുങ്ങി പോയതല്ലേ.....

സച്ചിൻ പറഞ്ഞതും അവളവനെ നോക്കി...... അവൻ വേഗം അവളുടെ തോളിൽ കൂടെ കയ്യിട്ടു.....

ഹേയ്.... ചിൽ ബേബി ചിൽ........

മോളേ......

അച്ഛനാണ്..... രണ്ടുപേരും വേഗം തിരിഞ്ഞു നോക്കി....

സിദ്ധു എത്തിയില്ലല്ലോ..... മോൾക്ക് ഒന്ന് വിളിക്കായിരുന്നില്ലേ......

അത്.......

മോളെ ഞങ്ങള് വിളിച്ചാൽ അവൻ എടുക്കില്ല..... മോള് വിളിച്ചു നോക്ക്...

അമ്മ പറഞ്ഞതും അവള് സച്ചിനെ നോക്കി....

ഞാൻ ഡയൽ ചെയ്ത് തരാം.....

അവൻ വേഗം വിളിച്ചു കൊടുത്തു...... എന്നാൽ ഫോൺ ഓഫ് ആയിരുന്നു....

അമ്മേ ഫോൺ ഓഫാണ്.....

ഈ ചെക്കൻ ഇത് എവിടെപ്പോയി കിടക്കാ...... ഇന്നലെ കല്യാണം കഴിഞ്ഞേ ഉള്ളൂ..... ഇവിടെ ഒരുത്തി ഉണ്ടെന്നുള്ള ബോധം വേണ്ടേ..... മോള് പോയി കിടന്നോ.....

അവള് റൂമിൽ കയറി..... വാതിൽ ജസ്റ്റ്‌ ചാരി വച്ചു..... പിന്നെ ബാൽക്കണിയിലേക്കുള്ള ഡോർ തുറന്ന് അവിടെ പോയി നിന്നു...... കുറേ നേരം അവിടെ നിന്നു......  റൂമിലേക്ക് വന്നപ്പോൾ കണ്ടു സിദ്ധു സോഫയിൽ കിടന്ന് ഫോണിൽ കളിക്കുന്നത്.........

സിദ്ധൂ.......

അവൻ നെറ്റിച്ചുളിച് അവളെ നോക്കി......

ഉം.... എന്താ....

എനിക്കൊന്നും മനസിലാകുന്നില്ല..... ആക്ച്വലി എന്താ കാര്യം.........

you are ഫ്രീ...... thats it....

എന്ത്......

എനിക്ക് തന്നെ ഇഷ്ടമല്ല..... ബട്ട്‌ എനിക്ക് കല്യാണം കഴിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നു...... ഒരു സിക്സ് month അല്ലെങ്കിൽ a year..... അത് കഴിഞ്ഞാൽ മറ്റുള്ളവരുടെ മുൻപിലും താൻ ഫ്രീയാകും.... i മീൻ നിനക്ക് നിന്റെ വഴി നോക്കി പോകാം........

സോ..... താൻ എന്നെ യൂസ് ചെയ്യുവായിരുന്നു......

maybe യെസ്........ and തത്കാലം ഇതൊന്നും ആരും അറിയണ്ടാ...... ..... എനിക്ക് ഉറങ്ങണം.... i'm tired......

അവൻ കമഴ്ന്നു കിടന്നു...... അവള് വേഗം ബെഡിൽ കയറി കിടന്നു........

പിറ്റേന്ന് ഏട്ടൻ അവനോട് കാര്യം ചോദിച്ചപ്പോൾ അവനു ടൈം വേണം എന്ന് പറഞ്ഞു...... ഏട്ടനും ഏച്ചിയും അവളെ സമാധാനിപ്പിച്ചു.........

അച്ഛനും അമ്മയ്ക്കും അവള് സ്വന്തം മകളായിരുന്നു.... അവർക്ക് മാത്രമല്ല ഏട്ടനും ഏച്ചിയ്ക്കും..... സച്ചിന് ബെസ്റ്റ് ഫ്രണ്ടും...........

കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞതും ഏട്ടൻ US ലേക്ക് പോയി.... അവിടെ എഞ്ചിനീയർ ആണ് സുധേവ്..... സിമി ഇവിടെ  ഗൈനോക്കോളജിസ്റ്റും......... ഏട്ടൻ പോയതും അവള് സിമിയുടെ കൂടെ കിടക്കാൻ തുടങ്ങി..... അച്ഛനും അമ്മയും സിദ്ധാർത്തിനോട് പലതും പറഞ്ഞെങ്കിലും അവളോട് അഡ്ജസ്റ്റ് ചെയ്യാൻ ടൈം എടുക്കും എന്ന പതിവ് പല്ലവി പറഞ്ഞു അവൻ ഒഴിഞ്ഞു.............

സച്ചിനും അവളും  പിജി യ്ക്ക് ഒരേ ക്ലാസിൽ ആയതുകൊണ്ട് രണ്ടാളും ഒരുമിച്ചാണ് പോകുകയും വരികയും ചെയ്യുക..........

അമ്മേ...... അച്ഛാ....ചേച്ചിയമ്മേ...... ഞങ്ങള് വീട്ടിൽ പോയിട്ട് വരാം ട്ടോ.....

അവരോട് പറഞ്ഞു രണ്ടാളും അവളുടെ വീട്ടിലേക്ക് വിട്ടു.......

എടാ...... വീട്ടിലേക്ക് അല്ലാ.....

പിന്നെ.....

നമുക്ക് അച്ഛന്റെ വർക്ക്‌ ചെയ്യുന്ന ബാങ്കിലേക്ക് പോകാം.....

എന്തിന്.....

അച്ഛന്റെന്ന് ഒപ്പ് ശേഖരണം.....

എന്താടി സ്വത്തു നിന്റെ പേരിലേക്ക് മാറ്റുവാണോ.....

ഏയ്‌..... ചെക്ക് ലീഫ്..... അങ്ങേരോട് ഡയറക്ട് അക്കൗണ്ടിലേക്ക് ഇടാൻ പറഞ്ഞാൽ വല്യ പിശുക്കാ.... ഇതാകുമ്പോൾ ഒപ്പിടീപ്പിച്ചു വച്ചാൽ എനിക്ക് എഴുതി എടുക്കാലോ......

അത് നല്ല ഐഡിയ...... നികും എന്തേലുമൊക്കെ തന്നാൽ മതി......

ആലോചിക്കട്ടെ.......

അവരവിടെ ചെന്ന് ഒപ്പ് ഒക്കെ ഇട്ടതിനു ശേഷം അവളുടെ  വീട്ടിലേക്ക് വന്നു........

മോളേ സിദ്ധു എവിടെ...... അവനെന്താ വരാത്തെ.....

എന്റെ അമ്മേ ഏച്ചീ ഏട്ടനെ ഒഴിവാക്കി എന്ന തോന്നുന്നേ......

കുഞ്ചൂ വേണ്ടത്..... നിനക്ക് എന്റെ കയ്യിൽനിന്നും കിട്ടും....

അവളുടെ അനിയത്തി പറഞ്ഞതും അമ്മയ്ക്ക് ദേഷ്യം വന്നു.....

അങ്ങേരാണല്ലോ ഇപ്പോഴത്തെ UN ജനറൽ  അതിന്റെ തിരക്കാ......

അരുണിമ പറഞ്ഞതും സച്ചിൻ ചിരി കടിച്ചുപിടിച്ചു..... കുറച്ചു നേരം അവിടെയിരുന്നുശേഷം അവര് തിരിച്ചിറങ്ങി.... നേരെ മാളിലേക്ക്......... ചെറിയൊരു ഷോപ്പിങ്ങും നടത്തി അവിടെ വായ്നോക്കി നിൽക്കുമ്പോഴാണ് ഒരു പെണ്ണ് അവരുടെ അടുത്തേക്ക് വന്നത്......

ഹലോ..... സച്ചൂ...... ഓർമയുണ്ടോ നിനക്ക് എന്നെ....

സച്ചിന്റെ മുഖം മാറുന്നത് അരുണിമ ശ്രദ്ധിച്ചു...... ഈ കഥയുടെ
To Top