വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 40 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


പിറ്റേന്ന് രാവിലെ തന്നെ നന്ദുനെ ഒരുക്കാൻ ബ്യൂട്ടിഷൻ വന്നിരുന്നു..... നേത്ര പാറുനെ ഒരുക്കി ചുന്ദരി ആക്കി ഇറക്കി ആ സമയം കൊണ്ട് ബദ്രി ദേവയെ ഒരുക്കി ഇറങ്ങി...... നേത്ര കുളിച്ചിട്ട് വന്നു ആണ് അവരെ റെഡി ആക്കാൻ നിന്നത്.... ഇനി ഡ്രസ്സ്‌ മാറിയാൽ മാത്രം മതി......!




കണ്ണേട്ടാ ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരാം....അലമാരയിൽ നിന്ന് ഒരു സാരി എടുത്തു തിരിഞ്ഞതും ബദ്രി അവളുടെ കൈയിൽ പിടിച്ചു വലിച്ചു.... അത് പ്രതീക്ഷിക്കാത്തത് കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ ചെന്നു വീണു..... അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ നോക്കി.



Happy birthday പൊണ്ടാട്ടി...അവളുടെ കവിളിൽ അമർത്തി ചുംബിച്ചു..... നേത്ര ഞെട്ടിപോയി.....അവന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും അവൻ അവളുടെ മേലുള്ള പിടിവിട്ട് അലമാര തുറന്നു അതിൽ നിന്ന് ഒരു കവർ എടുത്തു അവൾക്ക് നീട്ടി......



ഇത് ഉടുത്തു വന്ന മതി.....അതും പറഞ്ഞു കുട്ടിസ്നെ എടുത്തു പുറത്തേക്ക് ഇറങ്ങി.


നേത്ര അപ്പോഴും ഞെട്ടി നിൽക്കുവായിരുന്നു അവളുടെ കൈ അറിയാതെ കവിളിലേക്ക് ഒന്ന് പോയി. പിന്നെ ചുണ്ടിൽ ഒരു ഇളം പുഞ്ചിരി വിരിഞ്ഞു.....



നേത്ര സാരി നോക്കി ഡാർക്ക്‌ ബ്ലൂ ഹെവി സ്റ്റോൺ വർക്ക് ഉള്ള ഒരു സാരിയും അതിന് വേണ്ടി സെറ്റ് ചെയ്ത ഓർണമെന്റസ് ഒക്കെ ആയിരുന്നു അതിൽ...... അവൾ ഒരു ചിരിയോടെ റെഡി ആകാൻ തുടങ്ങി..........


💫💫💫💫💫💫💫💫💫💫💫💫💫💫💫


ആൺപടകൾ എല്ലാവരും രഞ്ജുന്റെ അടുത്ത് ഉണ്ട് ചെക്കനെ ഒരുക്കാനും ബ്യൂട്ടിഷൻ ഉണ്ട്......



എന്താ മണവാളന്റെ മുഖത്ത് ഒരു ശോകം ഇന്ന് കൂടെ സിംഗിൾ ആയി നടക്കാൻ പറ്റു എന്ന സങ്കടം ആണോ..... ആദി രഞ്ജുന്റെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടു തമാശ പോലെ ചോദിച്ചു....



ഏയ്യ് ഒന്നുല്ല ഹോസ്പിറ്റലിലെ കാര്യം....



എന്റെ പൊന്നളിയ ഇന്ന് ഒരു ദിവസത്തേക്ക് പോട്ടെ ഒരു രണ്ടുമണിക്കൂർ എങ്കിലും ഹോസ്പിറ്റലിൽ നിന്ന് മനസ്സിനെ ഇവിടെ കൊണ്ട് വാ.......ബദ്രി ചിരിയോടെ പറഞ്ഞു.എല്ലാവരും ചിരിച്ചു.

ബദ്രി നേരെ നന്ദുന്റെ അടുത്തേക്ക് പോയി.....


അവിടെ ഫോട്ടോ ഷൂട്ട്‌ നടക്കുവായിരുന്നു.... ബദ്രിയെ കണ്ടതും അവൾ ഓടി അവന്റെ അടുത്തേക്ക് വന്നു.

ബദ്രിയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു അത് സമർദ്ദമായി മറച്ചു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചേർത്ത് പിടിച്ചു.....



ആഹാ ഏട്ടന്റെ കുട്ടി സുന്ദരി ആയല്ലോ....



അല്ലെങ്കിലും എന്റെ മോള് സുന്ദരി തന്നെ ആണ്..... ആന്റി അങ്ങോട്ട്‌ വന്നവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു....



പയ്യൻ റെഡി ആയി കഴിഞ്ഞോ.....ഫോട്ടോ ഗ്രാഫർ ചോദിച്ചു.



അഹ് അവിടെ പയ്യൻ റെഡി ആണ്...ആദിയും അഗ്നിയും അങ്ങോട്ട്‌ വന്നു.


അപ്പോഴേക്കും നേത്രയും റെഡി ആയി വന്നു..... പിന്നെ നന്ദുന്റെ ഒപ്പം എല്ലാവരും ചേർന്നു ഫോട്ടോ എടുക്കൽ ആയിരുന്നു....



എല്ലാവരും മണ്ഡപത്തിലേക്ക് ഇറങ്ങാൻ തുടങ്ങി.....


ആദ്യം നിങ്ങൾ എല്ലാവരും ഇറങ്ങിക്കൊ ഞങ്ങൾ രഞ്ജുന്റെ കൂടെ വരാം പയ്യൻ വരുമ്പോൾ സ്വീകരിക്കാൻ ആള് വേണ്ടേ അവിടെ..... ആദിയും അഗ്നിയും പറഞ്ഞു.



ബദ്രി അത് ശരി വച്ചു നേത്രയും കുട്ടിസും നന്ദുവും ബദ്രിയും ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു......!


നന്ദുവും ബദ്രിയും പോയി കഴിഞ്ഞു രഞ്ജുനെ വിളിക്കാൻ ആയി ആദി പോയി.....



ആന്റി വൈകുന്നേരം പാർട്ടി എവിടെ വച്ചിട്ട് ആണ്... കല്യാണം നടക്കുന്ന അതെ മണ്ഡപത്തിൽ തന്നെ ആണോ.....ദച്ചു ചോദിച്ചു.



ഇല്ല മോനെ അത് CMA വെഡിങ് ഹാൾ ആണ്...കെട്ടിന് ഫാമിലിമാത്രമേ ഉള്ളു അതുകൊണ്ട് ചെറിയ ഒരു ഹാൾ ആണ് എടുത്തിരിക്കുന്നത്......



അഹ് ശരി ആന്റി വാ നമുക്ക് ഇറങ്ങാം......ദച്ചു ചിരിയോടെ ഇറങ്ങി.



ആദി.... ഇനി അവരോട് എന്ത് പറയും പറഞ്ഞില്ല എങ്കിൽ അത് പ്രശ്നം ആകും നീ ബദ്രിയെ വിളിക്ക്......അഗ്നി ആദിയെ നോക്കി പറഞ്ഞു.ആദി തലയനക്കി ബദ്രിയെ വിളിച്ചു.....



എന്താ കണ്ണേട്ടാ ആകെ ഒരു വല്ലായ്മ മുഖത്ത് എന്തെങ്കിലും വയ്യായിക ഉണ്ടോ....ഡ്രൈവിംഗ്നിടയിൽ അവന്റെ മുഖത്തെ വല്ലായ്മ കണ്ടു ചോദിച്ചു.



അത് ഞാനും ചോദിക്കാൻ ഇരുന്നതാ ഏട്ടത്തി ഏട്ടന് എന്ത് പറ്റി......



ഒന്നുല്ല മോളെ..... പറഞ്ഞു തീരും മുന്നേ ബദ്രിയുടെ ഫോണിലേക്ക് ആദിയുടെ കാൾ വന്നു.....



എന്താ ഡാ നിങ്ങൾ ഇറങ്ങിയില്ലേ.....ബദ്രി ഫോൺ എടുത്തു ചോദിച്ചു.



അളിയ ഒരു പ്രശ്നം ഉണ്ട്.... നിങ്ങൾ പെട്ടന്ന് ഇങ്ങോട്ട് വാ....ആദി പറഞ്ഞത് കേട്ട് ബദ്രി പെട്ടന്ന് വണ്ടി നിർത്തി.



എന്താ ഡാ..... എന്താ പ്രശ്നം....



നീ ഒന്ന് പെട്ടന്ന് വാ ബദ്രി......ആദി കാൾ കട്ട്‌ ആക്കി...


ബദ്രിക്ക് മനസ്സിലായി എന്തോ പ്രശ്നം ഉണ്ട് എന്ന് അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ വണ്ടി തിരിച്ചു. നേത്രയും നന്ദുവും ചോദിച്ചു എങ്കിലും ഒരക്ഷരം മിണ്ടിയില്ല....




                                              തുടരും.......

To Top