രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ഓ കുഴപ്പമില്ല പോലും വന്നുവന്ന് എന്നോട് തിരിച്ചു പറയാൻ പടിച്ചിരിക്കുന്നു അതാ ഉണ്ടായിരിക്കുന്ന ഗുണം
കൂട്ടിനു അതിനുപറ്റിയ കുറച്ചെണ്ണവും
ആരോടെന്നറിയാതെ ദേഷ്യത്തോടെ ചന്ദ്രികയുടെ പല്ലിനിടയിൽ കിടന്നു വാക്കുകൾ ഞെളിപിരി കൊണ്ടു
ഇതേ സമയം ചന്ദ്രനെയും കുടുംബത്തെയും എങ്ങനെ നാട്ടിൽ എത്തിക്കാം എന്നു പ്ലാനിങ് ചെയ്യുകയായിരുന്നു അമ്പാട് തറവാട്ടിൽ....
അകത്തളത്തിലെ മേശയ്ക്ക് ചുറ്റുമിരുന്നു ഭാസ്കരനും ഭാര്യയും
സംസാരിക്കുകയാണ് കൂടെ പെങ്ങളും ഭർത്താവും ഉണ്ട്
ഏട്ടാ.....എന്തേലും ചെയ്യണം ചന്ദ്രൻ
എണീറ്റു നടന്നുതുടങ്ങി ഇനീപ്പോ അവന്റെ ഭാഗം ചോദിച്ചു വന്നാൽ നമ്മൾ കുടുങ്ങും ഇത്രേം കാലം നമ്മൾ ഉണ്ടാക്കിവെച്ചതെല്ലാം അവന്റെ ആകും
നല്ല ദാരിദ്ര്യത്തിൽ ആണ്...
ആ പെണ്ണ് ഏതോ കമ്പനിയിൽ പോയി കിട്ടുന്നതാ പ്രധാന വരുമാനം അതിനാൽ ഉറപ്പായും വരും
രമണി പറഞ്ഞു
അതിന് ചാൻസ് കുറവാ കൊല്ലം പത്തിരുപതു കഴിഞ്ഞു ഇതുവരെ വരാത്തവർ ആണോ ഇനിപ്പോ...??
രമണിയുടെ ഭർത്താവ് അവരോടു അനുകൂലിച്ചില്ല
അന്നത്തെപ്പോലെ ആണോ കാര്യങ്ങൾ
അന്നവൻ മൂർച്ച കൂടി വരുമ്പോളേക്കും കിടപ്പിലായി
പിന്നെ..... ഇപ്പോ രണ്ടുണ്ട് കാര്യങ്ങൾ
ഇന്നവൻ എണീറ്റു നടന്നു പൈസ അത്യാവശ്യം ആണ് പിന്നെ ഒരു പെണ്ണ് ആണ് വളർന്നു വരുന്നത് കെട്ടിച്ചിവിടണം അതിനും ചിലവുണ്ട്
അതിപ്പോ അവനെപ്പോലെ ഏവനെങ്കിലും ഉണ്ടാകും
ഭാസ്കരൻ അതുപറഞ്ഞു പൊട്ടിച്ചിരിച്ചു
നമുക്ക് നോക്കാം എന്നാലും അവനിങ്ങനെ എണീറ്റു നടക്കാനാകും എന്നു ഞാൻ കരുതിയതല്ല ഇത്രേം കാലം ആയിട്ട് കിടന്ന കിടപ്പായിരുന്നു... ഇനിപ്പോ രാമേട്ടൻ എന്തേലും സഹായം ചെയ്തു കൊടുത്തോ എന്നറിയില്ല
ഒരു മാസം കൊണ്ടു എണീറ്റു നടക്കുക എന്നൊക്കെ പറഞ്ഞാൽ....
രാമേട്ടൻ അവനെ കണ്ടുപോയിട്ടാണ്..... ഇല്ലെങ്കിൽ ഈ വിനയൊന്നും ഇല്ലായിരുന്നു
എന്നിട്ടും ഞാൻ ചിന്തിച്ചത് അവനെ ആയുർവേദം കാണിക്കാം എന്ന് ഭാവത്തിൽ ഇവിടെ എത്തിക്കാം എന്നായിരുന്നു
അതും കുളമായി
എങ്ങനേലും ഇവിടെ എത്തിക്കണം
ഇങ്ങോട്ട് വിളിച്ചു വരുത്തിയിട്ടു എന്തിനാ... കുടുംബത്തിന് പേരുദോഷം ഉണ്ടാക്കി പോയതല്ലേ... പുകഞ്ഞ കൊള്ളി പുറത്തു അതു ആണായാലും പെണ്ണായാലും ഇനി വിളിച്ചുവരുത്തി വിന ഉണ്ടാക്കണോ...അവിടെ എവിടേലും നിന്നോട്ടെ എന്നു കരുതിയാൽ പോരെ
അതല്ലെടി
അവനെ കണ്ടുപിടിച്ച സ്ഥിതിക്ക് ഏട്ടൻ എന്തായാലും പവർഓഫ് ആറ്റോർണി അവനു തന്നെ നൽകും ഒന്നെങ്കിൽ അത് കയ്യിലാകണം അല്ലെങ്കിൽ ഫുൾ പവർ നമുക്ക് കിട്ടുന്ന വിധം എന്തേലും ചെയ്യണം
ഭാസ്കരൻ പറഞ്ഞു നിർത്തി
അതിപ്പോ അവർ ഇവിടെ എത്തിയ ശേഷം എളേയച്ചനെ അങ്ങ് തട്ടിക്കളയാം പിന്നെ ആ പെണ്ണിന്റെ അടുത്തുന്നു എല്ലാം എഴുതി എടുക്കാം
അതൊരു നല്ല വഴി ആണ്
പക്ഷെ അവളെ കണ്ടിട്ട് നമ്മൾ പറയുന്നതെല്ലാം അങ്ങനെ അപ്പടി വിശ്വസിക്കുന്ന ആളൊന്നും അല്ല ആ പെണ്ണ്....കുറച്ചു ശ്രദ്ധിക്കണം
വേറെ ഒന്ന് അവൻ ഇവിടെ വന്നു മരിച്ചാലും കുഴപ്പമാ...നാട്ടുകാർ പറയും
രണ്ടാമത് ചന്ദ്രൻ അത്ര പൊട്ടാനൊന്നും അല്ല
ഇതുവരെ തിരിഞ്ഞു നോക്കാത്തവർ അങ്ങോട്ട് ചെന്നു വിളിക്കുമ്പോയേ ചിന്തിക്കും ഇതെന്താ ഇപ്പോ ഒരു സ്നേഹം എന്നു....
നമ്മൾ അത്ര നല്ലവരൊന്നും അല്ലെന്ന് അവനു ഏകദേശം അറിയാം
ഹാ അത് ശെരിയാ
അവൻ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കുന്നുണ്ടായിരുന്നു... സംശയത്തോടെ
ഒന്നുരണ്ടു പോക്ക് കൂടി പോകേണ്ടി വരും
വിശ്വസിക്കണെങ്കിൽ തന്നെ
പിന്നെ ആ ചന്ദ്രിക... അവള് എന്റെ അഭിനയത്തിൽ വീണിട്ടുണ്ട്
ഓഹ് എന്താ..... ചിരി
ഇവിടെ പുറം പണിക്ക് നിൽക്കേണ്ടവളാ....
അടിപ്പിക്കാൻ കൊള്ളില്ല.......അവളുടെ ഒരു ചായ
കുടിച്ച ചായ ഇപ്പോഴും ചങ്കിൽ തന്നെ നിൽക്കുവാ.....
അവർ രോഷം കൊണ്ടു
ഹാ നമുക്ക് വഴി ഉണ്ടാക്കാം
തല്ക്കാലം രാമേട്ടൻ ഇതൊന്നും അറിയണ്ട... പിന്നെ ഒന്നും നടക്കില്ല..... അറിയാലോ...
മം
വല്യമ്മയും കേൾക്കണ്ട
മക്കൾ ഇല്ലാത്തതിനാൽ അവളോടിത്തിരി പാസം കൂടുതൽ ആവും
ഇല്ല ഏട്ടത്തി കുളിക്യാ....
അജയ.... നീയൊന്ന് നോക്ക് എന്തേലും പണി ആ പെണ്ണിന് ശെരിയാക്കാൻ ആവുമോ എന്ന്
എവിടെ അച്ഛാ... കമ്പനിയിലൊ
അവള് പോകുന്നപോലെ ആപ്പ കോപ്പാ കമ്പനി അല്ല എന്റേത് കമ്പ്യൂട്ടർ എങ്കിലും അറിഞ്ഞിരിക്കണം മിനിമം
ചായ കൊടുക്കുന്ന പണി എങ്കിലും നോക്ക്... ഇപ്പോ പോകുന്നിടത്തും അതൊക്കെ തന്നെ ആവും കുറച്ചു പൈസ കൂടുതൽ കൊടുത്താൽ സെറ്റ് ആവും
പ്രായം അതല്ലേ വിചാരിച്ചതിലും കൂടുതൽ കിട്ടുമ്പോൾ മനസൊന്നിളകും
രമണി പറഞ്ഞു
ഞാനൊന്ന് നോക്കട്ടെ....
നോക്കിയാൽ പോരാ.... എന്തേലും കൊടുത്തു ഒതുക്കണം ചായ കൊടുക്കുന്നതൊന്നും വേണ്ട.... അവൾക്ക് തോന്നരുത് മോശം പണി ആണെന്ന്
അവളുടെ വിഹിതങ്ങൾ ഏറ്റെടുത്തു നടത്താനും തോന്നരുത് അങ്ങനെ എന്തേലും പോസ്റ്റ് നോക്ക് ഇല്ലെങ്കിൽ ഉണ്ടാക്കി കൊടുക്ക്... അതു നമുക്കിപ്പോ ആവശ്യം ആണ്
ഭാസ്കരൻ പറഞ്ഞു
ഹ്മ്മ്
എന്താണിവിടെ ഒരു വട്ടമേശാ സമ്മേളനം... അതിലെ വന്ന ശാരദ ചോദിച്ചു
ഒന്നുല്ല ഏട്ടത്തി ഓരോന്ന് പറയുകയായിരുന്നു
ആർക്ക് പണി കൊടുക്കുന്ന കാര്യമാണ് പറയുന്നത്
ഹാ അതോ.... നമ്മുടെ ചന്ദ്രന്റെ മോൾക്ക്
ഇവന്റെ കമ്പനിയിൽ എന്തേലും പണി കൊടുക്കാൻ നോക്കാം എന്ന് പറയുകയായിരുന്നു
അതിനു ചന്ദ്രൻ എവിടെയാണ്
ഹാ അതു ഏട്ടൻ ഏട്ടത്തിയോട് പറഞ്ഞില്ലേ.... ചന്ദ്രൻ എരമംഗലം ഭാഗത്തുണ്ട്... രാമേട്ടൻ പോയി കണ്ടിട്ടുണ്ടല്ലോ.... എന്നിട്ടും ഏട്ടത്തിയോട് പറഞ്ഞില്ലേ....
രമണിയൊരു പരിഹാസത്തോടെ ചോദിച്ചു
തങ്ങൾ മറച്ചുവെച്ച കാര്യം ബാക്കിയുള്ളവർ കണ്ടുപിടിച്ചു എന്നറിഞ്ഞപ്പോൾ ശാരദ ഒന്നു പതറിപ്പോയി
ഉത്തരം മുട്ടി നിന്നപ്പോൾ ഡോർ കയറി വന്ന രാമനാണ് മറുപടി കൊടുത്തത്
ഹാ... ഞാൻ പോയി കണ്ടിരുന്നു
ആരോടേലും പ്രേത്യേകിച്ചു പറയേണ്ട ഒരു കാര്യമായി തോന്നിയില്ല അതാണ് പറയാഞ്ഞത്
അതെന്താ ഏട്ടാ അങ്ങനെ ഏട്ടന് ഏറ്റവും പ്രിയപ്പെട്ടത് അവനല്ലായിരുന്നോ
ആയിരുന്നു ഇനീപ്പോ ഉള്ളത് മതി പുതിയ ബന്ധങ്ങൾ വേണ്ട
എല്ലാവരോടും കൂടിയാണ്
രാമൻ കൂടുതലൊരു സംഭാഷണത്തിന് നില്കാതെ അകത്തേക്ക് നടന്നു
ഭക്ഷണം കഴിക്കുമ്പോളും ആരും പിന്നെ അതിനെപ്പറ്റി സംസാരിച്ചില്ല അതു രാമാനിൽ ആശങ്ക ജനിപ്പിച്ച എന്നാൽ പുറത്തുകാട്ടത ഇരുന്നതെ ഉള്ളു
ശാരദയും ടെൻഷനിൽ ആയിരുന്നു
ഇത്രെയും കൂളായിരുന്ന് എല്ലാരും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ ഉറപ്പായും എന്തൊക്കയോ പ്ലാനിങ് ചെയ്തിട്ടുണ്ട് കൂടാതെ അവരെ പോയി കണ്ടു എന്നുള്ളതും പുതിയ അറിവായിരുന്നു മാത്രമല്ല ചന്ദ്രന്റെ പറ്റിയാണ് നേരത്തെ ഉണ്ടായ സംസാരം എല്ലാം എന്നു അവർക്ക് തോന്നുകയും ചെയ്തിരുന്നു
ചന്ദ്രനെയും കുടുംബത്തെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഇപ്പോൾ ആ വീട്ടിൽ രാമനും ഭാര്യയും മാത്രമാണ് അതിനാൽ ഇരുവരും ചന്ദ്രന്റെ കുടുംബത്തെ ഓർത്തു ആശങ്കയിൽ ആയി
തുടരും