Happy Wedding തുടർക്കഥ Part 8 വായിക്കൂ...

Valappottukal



രചന :-അനു അനാമിക


ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക.



"ഞാൻ പക്ഷെ സെലിനെ ഇതുവരെ കണ്ടിട്ടില്ല കേട്ടോ. അന്ന് ആദ്യമായി കാണുന്നത് ഓഡിറ്റോറിയത്തിൽ വെച്ചാ "...


"അല്ല ഇച്ചായ അതിനും മുൻപേ നമ്മൾ കണ്ടിട്ടുണ്ട്. ഇച്ചായൻ എനിക്ക് ചായ വാങ്ങി തന്നിട്ടുമുണ്ട് "...


"ഏഹ് ഞാനോ?? 🙄ഇതൊക്കെ എപ്പോ "??


"അത് "??....




💍Flashback💞


"ഇനീപ്പോ മൂന്ന് മണി കഴിഞ്ഞാ കിഴക്കൻ പത്രോസിന്റെ ക്ലാസ്സ്‌ അല്ലിയോടി?? നമുക്ക് കേറണ്ടടി. ചാടാം "..... റീന പറഞ്ഞു.


"ക്ലാസ്സ്‌ cut ചെയ്യാനോ "??🙄


"ആന്നേ.....!! എനിക്ക് എങ്ങും വയ്യ കുത്തിപ്പിടിച്ചു ഇരിക്കാൻ... വാടി ചാടാം നമുക്ക് "!!... റീന അതും പറഞ്ഞ് മുന്നോട്ട് നടന്നു.


"മോളവിടെ നിന്നെ....!! "....🤨സെലിൻ ഗൗരവത്തോടെ പറഞ്ഞു.


"എന്നാടി 😁"??.... ഒരു ഇളി പാസാക്കി കൊണ്ട് റീന ചോദിച്ചു.


"സത്യം പറയെടി സൈമചാച്ചൻ വരാന്ന് പറഞ്ഞിട്ടുണ്ടോ "??


"കൊച്ച് കള്ളി കണ്ടുപിടിച്ചു "... 😌റീന ചമ്മലോടെ തല കുലുക്കി.


"അയ്യടി... നിന്റെ ഈ ചാടാനുള്ള താല്പര്യം കണ്ടപ്പോഴേ എനിക്ക് തോന്നി "...


"എടി വാടി... പ്ലീസ് എടി...!! മൂന്നാല് ദിവസായി കണ്ടിട്ട്. ഇച്ചായൻ കണ്ണൂർക്ക് പോയേക്കുവല്ലാരുന്നോ!! അതുകൊണ്ടാ. ഇന്ന് വരുമെന്നാ പറഞ്ഞെ... ഒന്ന് വാടി ചാടാം നമുക്ക് "....


"ഓഹ്....ഹ്മ്മ്...ഇനി കിടന്ന് മോങ്ങി കാല് പിടിക്കേണ്ട വാ പോകാം "....സെലിൻ അവളെയും വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.


"മ്മ്... നമുക്കാ കോഫി ഷോപ്പിൽ ഇരിക്കാം. ഇച്ചായൻ അങ്ങോട്ട് വന്നോളും "....റീന പറഞ്ഞു.


"മ്മ്... വാ... വാ ".....


@cofee shop


അവർ cofee ഷോപ്പിൽ എത്തിയപ്പോൾ ആണ് റീനക്ക് സൈമന്റെ call വന്നത്.


"ഹലോ ഇച്ചായ "....


"ആഹ് നിങ്ങള് ഇറങ്ങിയോടി "??


"ആഹ് ഞാനും സെലിൻ കൊച്ചും cofee ഷോപ്പിൽ ഉണ്ട് "...


"ആണോ ദാ ഒരു പത്തു മിനിറ്റ് ഞാനും ഇപ്പോ വരാം "...


"Ok ഇച്ചായ "....അത്രേം പറഞ്ഞ് call cut ആക്കി.


"എന്നാ പറഞ്ഞെടി "??


"ഇച്ചായൻ ഇപ്പോ എത്തുമെടി "....


"ആഹ്...."..... പെട്ടെന്ന് ആണ് എന്തൊക്കെയോ ഗ്ലാസും പ്ലേറ്റുമൊക്കെ പൊട്ടുന്ന ശബ്ദം അവർ കേട്ടത്.


"അയ്യോ അതെന്നാടി "??... സെലിൻ വെപ്രാളത്തോടെ ചോദിച്ചു.


"അയ്യോ... ദേ ടി സിവാൻ ഇച്ചായൻ ".. റീന പറഞ്ഞതും സെലിൻ അങ്ങോട്ട് നോക്കി. കലി തുള്ളി നിൽക്കുന്ന സിവാനെ ആണ് അവള് കണ്ടത്.


"ഇതെന്നതാടി സംഭവം "??


"ആവോ അറിയില്ലെടി. ഞാൻ സൈമൺ ഇച്ചായനെ വിളിച്ച് പറയട്ടെ ഇപ്പോ ഇങ്ങു വരണ്ടെന്ന്. ഞങ്ങളെ ഒന്നിച്ചു കണ്ടാൽ കുരീക്കാട്ടിൽ ഇപ്പോ ന്യൂസ്‌ എത്തും.... "....


"ആഹ് അത് നേരാ നീ വേഗം പോയി സൈമചാച്ചനെ വിളിച്ച് പറഞ്ഞിട്ട് വാ "..... റീന പോയതും സെലിൻ വീണ്ടും സിവാനെ നോക്കി.


"ഡാ ഡേവിടെ നിർത്തിക്കോ ഈ കളി ഇവിടെ വെച്ച് നിർത്തിക്കോ... ഇനി ക്യാമ്പസ്സിൽ നീ കള്ളും കഞ്ചാവും കൊണ്ട് വന്നാൽ നീ പിന്നെ നേരെ എണീറ്റ് പോകില്ല. കേട്ടല്ലോ. കുരീക്കാട്ടിൽ സിവാനാ പറയണേ ".....


"സിവാനെ മതിയെടാ... വാ പോകാം ".... സിവാന്റെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു.


"സാർ നിങ്ങടെ ഓർഡർ ".... വെയ്റ്റെർ സിവാനുള്ള കോഫീയും ആയി വന്നു.


"ഹ്മ്മ്...."... അവൻ അത് വാങ്ങി ചുറ്റും നോക്കിയപ്പോൾ ആണ് സെലിനെ കണ്ടത്. അവൻ അവൾടെ അടുത്തേക്ക് വരുന്നത് കണ്ട് സെലിൻ ഒന്ന് പേടിച്ചു...


"കർത്താവെ ഇങ്ങേര് എന്തിനാ ഇങ്ങോട്ട് വരണേ "??

അവൾ ഓർത്തു.


"അതേ....ഈ ടേബിളിൽ ഓർഡർ എടുത്തത് ആണോ "??... അവൻ ഗൗരവത്തിൽ ചോദിച്ചു.


"അ...അ...അല്ല "....


"എങ്കിലേ ഈ കോഫീ താൻ കുടിച്ചോ.... ഞാൻ ഓർഡർ ചെയ്തതാ. എനിക്ക് കുടിക്കാനുള്ള സമയമില്ല.ബില്ല് ഞാൻ pay ചെയ്തിട്ടുണ്ട്. നീ ഇതു കുടിച്ചോ!!"....


"അ... അത് ചേട്ടാ... ഞാൻ ഇതു "....


"കുടിക്കെടി ഇതു ".... സിവാൻ ദേഷ്യത്തിൽ പറഞ്ഞതും സെലിൻ അത് ചൂട് പോലും വക വെക്കാതെ ഒറ്റ വലിക്ക് കുടിച്ചു.


"Good.... Girl. Food ഒരിക്കലും waste ആക്കരുത്. എനിക്ക് അത് ഇഷ്ടമല്ല "... അതും പറഞ്ഞ് അവൻ പോയി. അൽപ്പം കഴിഞ്ഞതും റീന അങ്ങോട്ട് വന്നു.


"റീ... റീ... റീനേ ".... സെലിൻ വിറയലോടെ വിളിച്ചു.


"എന്നാടി?? സെലിൻ കൊച്ചേ?? എന്നാടി "??


"എടി... സിവാൻ ഇച്ചായൻ എന്നെ കൊണ്ട് ആ കോഫീ കുടിപ്പിച്ചു.... അതില്....അതിൽ മധുരം കൂടുതൽ ആരുന്നു. എനിക്ക് പറ്റണില്ലടി...."....


"അയ്യോ കർത്താവേ ".....


"റീനേ ".... സൈമനെ വിളിച്ചു.


"ഇച്ചായ... ഇച്ചായ സെലിന് വയ്യ ഹോസ്പിറ്റലിൽ പോണം.വേഗം ഇങ്ങോട്ടൊന്ന് വാ...."..... റീന പറഞ്ഞതും സെലിൻ ബോധം കെട്ട് വീണു.


Flashback end's


"എന്റെ മാതാവേ അപ്പോ അത് സെലിൻ ആരുന്നോ?? ഞാൻ അന്ന് ശ്രദ്ധിച്ചതെ ഇല്ല. പിറ്റേന്ന് എന്റെ ഫ്രണ്ട്സ് വന്ന് പറഞ്ഞാരുന്നു ഞാൻ തന്ന കോഫീ കുടിച്ച് ഒരു കൊച്ച് ഹോസ്പിറ്റലിൽ ആയെന്നൊക്കെ. ഞാൻ വന്ന് അന്ന് അന്വേഷിച്ചതാ അവിടെയൊക്കെ. പക്ഷെ ആളെ കണ്ട് കിട്ടിയില്ല. അത് സെലിൻ ആരുന്നല്ലേ?? ശേ...!"".... അവൻ പറഞ്ഞത് കേട്ട് സെലിൻ ചിരിച്ചു.


"മ്മ്.... എനിക്ക് ഷുഗർ problem ചെറുപ്പം മുതൽ ഉണ്ട്. അളവിൽ കൂടുതൽ മധുരം ഉള്ളിൽ ചെന്നാലോ മധുരം കുറഞ്ഞു പോയാലോ പ്രശ്നം ആവും. അതാ അന്ന് തല കറങ്ങി വീണത്. അതിന് സൈമചാച്ചൻ ഇച്ചായനെ എന്തൊക്കെയാ പറഞ്ഞത്?? ഓർക്കുമ്പോ ചിരി വരുന്നു "🤭

സെലിൻ ഇരുന്ന് ചിരിക്കുന്ന കണ്ട് സിവാൻ അവളെ തന്നെ നോക്കി ഇരുന്നു.


"നല്ല രസമുണ്ട് ഈ പെണ്ണിന്റെ ചിരി കാണാൻ!! കുപ്പിച്ചില്ല് പൊട്ടി തെറിച്ച പോലെ...."...അവൻ ആ ചിരി കണ്ട് ഓർത്തു.


"എന്താ ഇച്ചായ നോക്കണേ "??


"ഏയ് ഞാൻ വെറുതെ....!!അല്ല സെലിനെ.... അപ്പോ എന്നെ സെലിന് നേരത്തെ അറിയുവോ??"....


"അ... അത്... ഞാൻ "....സെലിൻ പറയാൻ തുടങ്ങിയതും.


"ഇളേമേ ......."... എന്ന് വിളിച്ച് അച്ചുവും റിച്ചുവും അങ്ങോട്ട് വന്നു.


"ഏഹ് പൊട്ടാസുകൾ എന്നാ ഇന്ന് നേരത്തെ "??... സിവാൻ ചോദിച്ചു.


"ആഹ് ഉച്ച കഴിഞ്ഞു സ്റ്റാഫ്‌ meeting ആണെന്ന് പറഞ്ഞ് കൊച്ചപ്പ. അതുകൊണ്ട് നേരത്തെ വിട്ടു ".... അച്ചു പറഞ്ഞ്.


"എങ്കിൽ രണ്ടും കൂടെ പോയി ഡ്രെസ്സൊക്കെ മാറി എന്തേലും കഴിക്കാൻ നോക്ക് "..... സിവാൻ പറഞ്ഞു.


"അതൊക്കെ ഞങ്ങള് കഴിച്ചോളാം. ഇളയമ്മേ ഇങ്ങു വന്നേ... ഞങ്ങക്ക് കുറേ കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്. വന്നേ വന്നേ ".... റിച്ചു സെലിനെ വിളിച്ച് കൊണ്ട് പോയി.


"ഞാൻ ഇപ്പോ വരാം ഇച്ചായ "... എന്ന് പറഞ്ഞവൾ പോയി.


"മ്മ്....".... സെലിൻ പോയതും അവൻ കൈകൾ വിരിച്ച് കട്ടിലിലേക്ക് കിടന്നു.


"അപ്പോ സെലിൻ എന്നെ കണ്ടത് തന്നെ ഒരു ഗുണ്ടാ മോഡിൽ ആണല്ലേ?? ശേ സെലിനെ ആണ് കെട്ടുന്നത് എന്ന് അന്ന് അറിഞ്ഞിരുന്നേൽ കുറച് സോഫ്റ്റ് ആയിട്ട് പെരുമാറായിരുന്നു...!!ശേ...!!".... 😌അവൻ കള്ളചിരിയോടെ ഓർത്തു.


"അവൾക്ക് എന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ട്. കാര്യം പെട്ടെന്ന് നടന്ന കെട്ട് ആയിട്ട് പോലും ഞങ്ങൾക്ക് രണ്ടാൾക്കും അത് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് പോലും തോന്നുന്നില്ല. കുറേനാളായി പരിചയമുള്ളവർ വിവാഹം കഴിച്ച പോലൊക്കെയാ എനിക്ക് തോന്നണേ...!!ആഹ് ചിലപ്പോ എന്റെ തോന്നൽ ആരിക്കും!!".... അവൻ മെല്ലെ സെലിനെ ഓർത്ത് കിടന്ന് മയങ്ങി പോയി.


ഇതേ സമയം മേക്കലാത്ത്....


"എന്നതാടി നിന്റെ മുഖം കടന്നൽ കുത്തിയ പോലിരിക്കുന്നെ "??... സണ്ണി സാന്ദ്രയോട് ചോദിച്ചു.


"ഓഹ് ഒന്നുമില്ല... എന്റെ മുഖം എങ്ങനെ ഇരുന്നാലും ഇച്ചായന് പ്രശ്നം ഒന്നുമില്ലല്ലോ!!"....സാന്ദ്ര ദേഷ്യത്തിൽ പറഞ്ഞു.


"എടി എടി ചുമ്മാ കിടന്ന് അങ്ങ് ചാടല്ലേ?? കാര്യം എന്നാന്ന് പറയെടി!!"സണ്ണി പറഞ്ഞു.


"ഞാൻ പറയാം ഇച്ചായ.... ഇന്ന് ഞങ്ങള് പുറത്ത് പോയപ്പോ ഡ്രസ്സ്‌ എടുക്കാൻ കേറിയാരുന്നു. ചേട്ടത്തി പോയി കേറിയത് കുരീക്കാട്ടിൽക്കാരുടെ കടയിലാ. കേറണ്ടെന്ന് ഞാൻ ഒരു നൂറുവട്ടം പറഞ്ഞതാ."... വർക്കി പറഞ്ഞു.


"എന്നിട്ട് "??


"എന്നിട്ട് എന്നാ ടോമിച്ചായൻ ആ സെലിനെ കണ്ടതും അതുമിതുമൊക്കെ പറഞ്ഞു. സിവാനും സൈമനും റെബേക്ക ചേച്ചിയുമൊക്കെ ഉണ്ടാരുന്നു "....


"ബാക്കി പറയണ്ട. ഇവള് അങ്ങോട്ട് ചെന്ന് കേറി കൊടുത്തൂ റെബേക്ക പിടിച്ച് മാന്തി വിട്ട് കാണും ".... സണ്ണി പറഞ്ഞു.


"ദേ ഇച്ചായ ".... സാന്ദ്ര ദേഷ്യത്തിൽ പറഞ്ഞു.


"പ്ഫ.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് പലവട്ടം. ഞങ്ങൾ ആണുങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ പെണ്ണുങ്ങൾ പോയി കേറണ്ടെന്ന്. അതെങ്ങനാ കണ്ടവന്മാരുടെയൊക്കെ കൂടെ നിരങ്ങി നാട് നീങ്ങിയ സാധനത്തിനെയല്ലേ എനിക്ക് കിട്ടിയത്!! അപ്പോ ഇത്രെയൊക്കെ പ്രതീക്ഷിച്ചാൽ മതി ".... സണ്ണി പറഞ്ഞു.


"പിന്നെ ടോമി.... നിന്നോടായിട്ട് പറയുവാ. നിനക്ക് ആ പെണ്ണിനെ ഇഷ്ടമാണോ അതിനോട് വേറെ വല്ലോമാണോ എന്നൊന്നും എനിക്ക് അറിയില്ല. അത് എന്ത് തന്നെ ആയാലും കുറേ നീ കണ്ട്രോൾ ചെയ്തേ പറ്റൂ. കാരണം അവളിപ്പോ സിവാന്റെ കെട്ടിയോളാ.".... സണ്ണി പറഞ്ഞു.


"ഇച്ചായൻ ഒന്ന് നിർത്തുന്നുണ്ടോ?? ഇച്ചയൻ ഒറ്റ ഒരാളുടെ അതി ബുദ്ധി കൊണ്ടാ സെലിൻ എന്റെ കൈയിൽ നിന്ന് വഴിതി പോയത്. ഒരു സമൂഹ വിവാഹവും ചെറുക്കനെ മാറ്റലും പ്രതികാരവും. എന്നിട്ട് എന്തായി അവളെ അവൻ കൊണ്ട് പോയില്ലേ?? അതും പെണ്ണും വേണ്ട പിടക്കോഴിയും വേണ്ടന്ന് പറഞ്ഞു നടന്നവൻ അവളെയും കെട്ടി കുടുംബത്തേക്ക് കൊണ്ട് പോയി. എന്നിട്ട് ഇനി ഞാൻ ഒതുങ്ങി ഇരിക്കണം അല്ലേ?? അതൊന്നും ടോമിയെ കൊണ്ട് പറ്റില്ല. സെലിനെ ടോമി മോഹിച്ചിട്ടുണ്ടെൽ സിവാനെ കൊന്നിട്ട് ആണേലും അവളെ ഞാൻ എന്റേത് ആക്കും ".... ടോമി അതും പറഞ്ഞു ദേഷ്യത്തിൽ അവിടെ നിന്ന് പോയി.


"ഇവനിനി എന്തൊക്കെയാണോ കാട്ടി കൂട്ടുക?? അപ്പനിവിടെ ഇല്ലാത്തത് ഭാഗ്യം. ഉണ്ടാരുന്നേൽ കൊന്ന് കത്തിച്ചേനെ... എല്ലാത്തിനെയും ".... സണ്ണി പറഞ്ഞത് കേട്ട് സാന്ദ്രയുടെയും വർക്കിയുടെയും മുഖത്ത് അപ്പനോടുള്ള ഭയം നിഴലിച്ചു.


****************


സ്കൂളിൽ നിന്ന് വന്നപ്പോ തൊട്ട് സെലിന്റെ കൂടെയാണ് അച്ചുവും റിച്ചുവും. രാത്രി ആയിട്ടും ഇളയമ്മയോട് വിശേഷവും കഥയും പറഞ്ഞ് ഇരിപ്പാണ് രണ്ടാളും.


"എന്നിട്ട് ആ രാജാവ് രക്ഷപ്പെട്ടോ ഇളയമ്മേ??".... അച്ചു ചോദിച്ചു.


"പിന്നെ രാജാവ് റാണിയെയും കൊണ്ട് അവിടുന്ന് കുതിരപ്പുറത്തു കേറി നാട്ടിലേക്ക് വന്നു. പിന്നെ അവര് കുറേനാൾ സന്തോഷം ആയിട്ട് ജീവിച്ചു "..... സെലിൻ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. അപ്പോഴാണ് പുറത്ത് കാറുകൾ വന്നതിന്റെ ശബ്ദം കേട്ടത്.


"പപ്പയോക്കെ വന്നെന്ന് തോന്നുന്നു വാടാ ബുക്ക്‌ എടുത്തോ!!"... റിച്ചു വെപ്രാളത്തോടെ പറഞ്ഞു.


"ഇളയമ്മ പൊക്കോ ഇനി പിന്നെ കഥ പറഞ്ഞാൽ മതി "... അച്ചു പറഞ്ഞു.


"ആയിക്കോട്ടെ ആയിക്കോട്ടെ ".... സെലിൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും പെട്ടെന്ന് ചവിട്ടിയിൽ കാല് തെന്നി വീഴാൻ പോയി.


"ആഹ്.. അമ്മേ "...


"സെലിനെ ".... പെട്ടെന്ന് തന്നെ സിവാൻ അവളെ താങ്ങി പിടിച്ച്.


"ആഹ് ഇച്ചായ....!!".... അവൾ അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു. സിവാൻ അവളെ രണ്ട് കൈ കൊണ്ടും താങ്ങി പിടിച്ചു. ഇറുക്കെ അടച്ച കണ്ണുകൾ സെലിൻ തുറന്നതും സിവാൻ ചെറു ചിരിയോടെ നോക്കുന്നത് അവൾ കണ്ടു. അവർ പരസ്പരം ആ കണ്ണുകളിലേക്ക് നോക്കി. എന്തോ ഒരു വശ്യത അവരിൽ പൊന്തി വന്ന പോലെ. സിവാന്റെ കണ്ണുകൾ സെലിന്റെ കണ്ണുകളിൽ നിന്ന് നേരെ താഴെ ചുണ്ടുകളിലേക്ക് എത്തിയതും.


"അ... ആഹ്... ആഹ്... Sorry ഇച്ചായ ".... അവൾ വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് നേരെ നിന്നു.


"മ്മ്... ആഹ്... ശ്രദ്ധിക്കണം..."...അവൻ എന്തോ ചമ്മൽ തോന്നി.


"മ്മ്..."..... അവളൊന്ന് മൂളി.


"സിവാനെ.... സെലിനെ...ഒന്ന് ഇങ്ങു വന്നേ "..... ഏയ്‌റ അവരെ വിളിച്ചു.


"ആഹ് വരുന്നു ചേട്ടത്തി.".... സിവാൻ പറഞ്ഞു.അവർ താഴേക്ക് പോയി.


"എന്നാ ചേട്ടത്തി "??... സിവാൻ ചോദിച്ചു.


"ഇച്ചായൻ പറഞ്ഞിട്ട് വിളിച്ചതാടാ "..... ഏയ്‌റ പറഞ്ഞു.സെലിൻ ഏയ്‌റയുടെ അടുത്ത് പോയി നിന്നു.


"എന്നാ ഇച്ചായ "??


"ഡാ തിങ്കളാഴ്ച ആണ് TK മൈൽസ് ഉം ആയിട്ടുള്ള meeting. അവരെന്നെ വിളിച്ചു. മീറ്റിംങ്ങിന് CEO നേരിൽ ചെന്നെ പറ്റൂ എന്നാ അവര് പറയണേ... സൊ നാളെ രാവിലത്തെ ഫ്ലൈറ്റിൽ നീ പോണം ".... സാം പറഞ്ഞു.


"ഏഹ് അതെന്നാ വാർത്താനാ ഇച്ചായ ഈ പറയണേ?? കെട്ട് കഴിഞ്ഞു മൂന്നാം പൊക്കം ഈ കൊച്ചിനെയും ഇവിടെ ആക്കി ഇവൻ എങ്ങനെ പോകും "??... 

ഏയ്‌റ ചോദിച്ചു.


"എടി ഇവൻ കുറച്ച് ദിവസത്തെ ലീവിനല്ലേ വന്നത്. ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയതാണോ?? ഇവൻ പോകാതെ കാര്യം നടക്കില്ല അതുകൊണ്ട.... Meeting കഴിഞ്ഞാൽ long ലീവ് എടുത്ത് ഇവൻ ഇങ്ങു പോന്നോളും. പിന്നെ നമ്മൾ തീരുമാനിച്ച പോലെ സെലിൻ മോളുടെയും ഇവന്റെയും കല്യാണം കഴിഞ്ഞേ പോകത്തുള്ളൂ.... അതുവരെ കാര്യങ്ങളൊക്കെ നോക്കാൻ ജാക്കി വന്നോളും. ഞാൻ അവനെ വിളിച്ച് സംസാരിച്ചിട്ടുണ്ട് ".... സാം പറഞ്ഞു.


"അങ്ങനെ ആണേൽ ശരി... ഡാ ചെറുക്കാ പെട്ടെന്ന് പോയിട്ട് ഇങ്ങു വന്നേക്കണം. കൊച്ചിനെ മുഷിപ്പിക്കല്ല് "... ഏയ്‌റ പറഞ്ഞു.


"ആഹ് ചേട്ടത്തി "... സിവാൻ പെട്ടെന്ന് സെലിനെ നോക്കിയപ്പോൾ ആ മുഖത്തൊരു തെളിച്ച കുറവ് അവന് തോന്നി. ഭക്ഷണമെല്ലാം കഴിഞ്ഞു രാത്രി കിടക്കാൻ ചെല്ലുമ്പോൾ സെലിൻ മുറിയിൽ ഉണ്ടായിരുന്നു. അവൾ അവനുള്ള പെട്ടി പാക്ക് ചെയ്യുവാരുന്നു.


"ഇച്ചായ "....സെലിൻ വിളിച്ചു...


"എന്തോ "??


"പോകുമ്പോ എന്തൊക്കെയാ കൊണ്ട് പോവാൻ എടുത്ത് വെക്കണ്ടേ?? ഇതൊക്കെ മതിയോ "??


"മ്മ്.. മതി. ബാക്കിയൊക്കെ ഞാൻ എടുത്ത് വെച്ചോളാം "...


"മ്മ് "....


"സെലിനെ "....


"എന്നാ ഇച്ചായ "??


"എന്നാപറ്റി സെലിന്?? താഴെ എന്റെ പോക്കിനെ കുറിച്ച് സംസാരിച്ചപ്പോൾ മുതൽ മുഖം ഒരുമാതിരി ആണല്ലോ!!"....


"ഏയ് ഒന്നുമില്ല ഇച്ചായ "....


"ശരിക്കും ഒന്നുമില്ലേ??"....


"ഇ... ഇല്ല ഇച്ചായ!!"....


"ഒന്നുമില്ലെന്ന് ഉറപ്പാണോ??".... സിവാൻ ശബ്ദം കുറച്ച് വല്ലാത്തൊരു രീതിയിൽ ചോദിച്ചതും സെലിൻ വിറക്കാൻ തുടങ്ങി.


"ഇ... ഇച്ചായൻ എന്തിനാ അടുത്തേക്ക്... അടുത്തേക്ക് വരണേ "??


"എന്നാ വന്നൂടെ എനിക്ക് "??.. അവൻ അൽപ്പം വശ്യതയോടെ ചോദിച്ചു.


"ഇ... ഹ്...ഇച്ചായ "....സെലിൻ പിന്നിലേക്ക് നടന്ന് ഭിത്തിയിൽ തട്ടി നിന്നു.


"മ്മ്.... പറ...!!"....അവൻ മൃദുവായി പറഞ്ഞതും ആ ശബ്ദം അവളുടെ അടി വയറ്റിൽ ഒരു ആളൽ ഉണ്ടാക്കി. സെലിന്റെ ദേഹത്തേക്ക് അവൻ കുറച്ചൂടെ അടുത്ത് നിന്നു. മെല്ലെ ആ രണ്ട് കൈകളിലെ വിരലുകളും ലോക്ക് ആക്കി.


"ഇ... ഇ... ഇച്ചായ...!!".... സെലിൻ വിറച്ചു.


"ഹ്... മ്....!!".... അവൻ ഒന്ന് മൂളി.അവളുടെ ഗന്ധം അവന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി.


"ഞാൻ.... പൊയ്ക്കോട്ടേ...??"...


"മ്മ്....പോകാന്നെ....ഞാൻ തിരിച്ചു വരണ വരെ എന്നെ ഓർക്കാൻ ഒരു സാധനം തരട്ടെ??"....അവൻ മെല്ലെ ചോദിച്ചതും. എന്ത് എന്ന അർത്ഥത്തിൽ അവൾ പിടയലോടെ മിഴികൾ ഉയർത്തി.


"സ്സ്.... ഇങ്ങനെ നോക്കല്ലേ സെലിനെ....!!എന്നെ കൊണ്ട് പറ്റണില്ല...."... 


എന്ന് പറഞ്ഞവൻ സെലിന്റെ വലം കഴുത്തിലേക്ക് മുഖം അമർത്തി. 😌

"സ്സ്....!!".... ഒരുനിമിഷം അവളുടെ ശ്വാസം വിലങ്ങിയതും ഹൃദയമിടിപ്പ് ഉയർന്നു പോയി. 🥰 അവൾ കണ്ണുകൾ ഇറുകെ അടച്ചതും സിവാൻ അമർത്തി വെച്ച അവന്റെ മുഖം മെല്ലെ മാറ്റി ചുണ്ടും നാവും പല്ലും ചേർത്ത് കടിച്ചു കൊണ്ട് ഉമ്മ വെച്ചു. 😘


"ഇ... ഇച്ച... ഇച്ചായ "... അവൾ വിറയലോടെ വിളിച്ചു.


"മ്മ്....ഈ രുചി എനിക്ക് എന്നും വേണം ...."... അവൻ കാതോരം ചെന്ന് മെല്ലെ പറഞ്ഞത് കേട്ട് അവളുടെ മുഖം ചുവന്നു തുടുത്തു. അവൾ അവനെ തന്നെ നോക്കി.


"അതേ....ഞാൻ പോയിട്ട് വേഗം വരും. Wait for me okay. "....


"മ്മ് ".....


"എന്നാൽ പിന്നെ ഇനി കൂടുതൽ നിന്ന് വിറക്കാതെ കിടന്ന് ഉറങ്ങിക്കോ!! തിരികെ വന്നിട്ട് ഞാൻ ഇനി വിറയല് മാറ്റി തരാം...".... അവൻ പറഞ്ഞതും സെലിൻ കട്ടിലിൽ കേറി കിടന്ന് പുതപ്പ് തല വഴി മൂടി. അവൻ അവളുടെ വെപ്രാളം കണ്ട് പുഞ്ചിരിച്ചു.


പിറ്റേന്ന് രാവിലെ പോകാനുള്ള തയ്യാറെടുപ്പിൽ ആണ് സിവാൻ.


"സിവാനെ...."... സാമൂവൽ താഴെ നിന്ന് വിളിച്ചു.


"ആഹ് വരുന്നു ഇച്ചായ "...അവൻ പറഞ്ഞു.


"സമയായെടാ... ഇങ്ങു വാ "... സാമൂവൽ പറഞ്ഞു.


"ഒന്ന് മിണ്ടാതെ ഇരിക്ക് മനുഷ്യ. അവനാ കൊച്ചിനോട് യാത്ര പറയുവാരിക്കും. ഫ്ലൈറ്റ് പോകുവാണേൽ പോകട്ടെ....ഇങ്ങനെ വിവരം ഇല്ലാത്തൊരു മനുഷ്യൻ....!!".... റെബേക്ക പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.


"സെലിനെ..."...


"എന്നാ ഇച്ചായ??"...


"അപ്പോ മൂന്ന് ദിവസം കഴിഞ്ഞ് കാണാം ട്ടോ. പോയേച്ചും വരാം "....


"ആഹ്....ശരി ഇച്ചായ "....ആ ശബ്ദത്തിലെ സങ്കടം അവൻ തിരിച്ചറിഞ്ഞു.


"ആഹ് നിന്റെ ഫോൺ നമ്പർ ഒന്ന് പറഞ്ഞെ!!


"അയ്യോ എനിക്ക് ഫോൺ ഇല്ല ഇച്ചായ "....


"ആഹ് ആണോ?? എന്നാൽ ഇതു വെച്ചോ എന്റെ ഫോണാ. ഞാൻ വിളിക്കുമ്പോ എടുത്തോണം കേട്ടല്ലോ!!"....


"ശരി ഇച്ചായ "....


"മ്മ് ".... അവൻ സെലിനെ ഒന്ന് സൂക്ഷിച്ചു നോക്കി.ഇന്നലെ കൊടുത്ത ചുംബനത്തിന്റെ പാട് അവിടെ ചെറുതായി തെളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു കുളിർ പടർന്നു.


"എന്നാ ഇച്ചായ "??


"ഇന്നലെ കഴുത്തിൽ തന്നതിന്റെ കളർ കുറച്ച് കുറഞ്ഞു പോയോന്നൊരു സംശയം.... കളർ ഒന്നൂടെ കൂട്ടിയാലോ "??...


"ഇ... ഇച്ചായ... വേണ്ട. എല്ലാരും.... അവിടെ... അവിടെ നോക്കി ഇരിക്കുവാരിക്കും "...


"മ്മ്.... പേടിച്ചു പോയല്ലേ ഇന്നലെ?? Sorry ട്ടോ... ഇന്നലെ എന്തോ പെട്ടെന്ന് എന്റെ കൈയിന്നു "... സിവാൻ പറയുന്നതിന്റെ ഇടയിൽ പെട്ടെന്ന് അവൾ അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു.


"അ... ആഹ്.... That was unexpected....once more please... ഒരെണ്ണം കൂടെ....!!"....സിവാൻ പറഞ്ഞതും സൈമന്റെ വിളി വന്നു.


"സമ്മയിക്കൂല്ല....!!"....


"സെലിനെ ദേ ഒരെണ്ണം കൂടെ.... ദേ ഇവിടെ...!!".... സിവാൻ കവിൾ കാണിച്ചതും സെലിൻ ചിരിയോടെ അവിടെ അമർത്തി ചുംബിച്ചു.


"ഹ്മ്മ് തല്ക്കാലം മൂന്ന് ദിവസത്തേക്ക് കാത്തിരിക്കാൻ ഇത് മതി. വാ താഴേക്ക് പോകാം......!!"... അവൻ അവളെയും കൂട്ടി താഴേക്ക് പോയി.


"ഇറങ്ങാടാ "??... സാം ചോദിച്ചു.


"ആഹ് പോകാം ഇച്ചായ. ചേട്ടത്തിമാരെ ഇറങ്ങിയേക്കുവാട്ടോ...!! പൊട്ടസുകളെ കൊച്ചപ്പൻ  പോയേച്ചും വരാം കേട്ടോ "....


"കൊച്ചപ്പൻ പോയേച്ചും വാ. ഇളയമ്മയെ ഞങ്ങള് നോക്കിക്കോളാം "... അച്ചു പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു. 


സെലിനെ നോക്കി കണ്ണ് കൊണ്ട് പോകുവാ എന്നും പറഞ്ഞവൻ ഇറങ്ങി.അവൾ ഒന്ന് തലയാട്ടി ചിരിച്ചു.അവരുടെ കാർ ഗേറ്റ് കടന്ന് പുറത്തേക്ക് പോയതും എല്ലാവരും അകത്തേക്ക് പോയി.സാമൂവലിനെ കമ്പനിയിൽ ആക്കി സാമും സൈമനും സിവാനും എയർപോർട്ടിലേക്ക് പോയി.


"സെലിനെ വാടി.... ഇനീ നമുക്ക് കുറച്ച് കൊച്ചു വർത്താനം ആവാം "... റീന സെലിനെയും കൂട്ടി പോയി.


@airport


"ഇച്ചായ എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്??"... സിവാൻ ചോദിച്ചു.


"ആഹ് ഡാ പോയിട്ട് വാ ".... സാം പറഞ്ഞു.


"സെലിൻ....??".... സിവാൻ പറഞ്ഞു.അവന്റെ പരിഭ്രമം കണ്ട് ഇച്ചായന്മാർ ചിരിച്ചു.


"ഞങ്ങള് നോക്കിക്കോളാഡാ...."... സൈമൻ പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ് സിവാൻ എയർപോർട്ടിനു ഉള്ളിലേക്ക് പോയി.ഫ്‌ളൈറ്റിന് വേണ്ടി വെയിറ്റ് ചെയ്യുമ്പോഴും ഇതുവരെ തോന്നാത്തൊരു നൊമ്പരം ആദ്യമായി സിവാനെ കീഴ്പ്പെടുത്തി. അത് സെലിൻ ആണെന്ന് അവൻ തിരിച്ചറിഞ്ഞു. 


ചുരുങ്ങിയ സമയം കൊണ്ട് അവൾ അവന്റെ ഉള്ളിൽ എവിടെയോ ഒരു കൂട് കൂട്ടി തുടങ്ങിയിരുന്നു.


"ഇച്ചായ എന്നാൽ നമുക്ക് അങ്ങ് പോയാലോ?? സാമൂവൽ ഇച്ചായൻ ഒറ്റക്കല്ലേ കമ്പനിയിൽ??"... സൈമൻ ചോദിച്ചു.


"ആഹ് നീ വാ വണ്ടി എടുക്ക് ".... സാം പറഞ്ഞു. അപ്പോഴാണ് സൈമൻ ഒരാളെ കണ്ടത്.


"ഇച്ചായ "... 😳


"എന്നാടാ "??


"ദേ... ദേ.... അവൻ... ആ ജെറിക് "....


"ഏഹ്?? 😳എവിടെ "??.....


********


💍💞അപ്പോ എല്ലാവർക്കും ഇപ്പോ മനസിലായല്ലോ ഞാൻ എന്തിനാ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തതെന്ന്. ചെറുക്കനെ ചെറുതായിട്ട് ഒന്ന് പറഞ്ഞ് വിടണം. വേറെയും ചില പണികൾ തീർക്കണം അത്രേ ഉള്ളു. ആരും പേടിക്കണ്ട എല്ലാം നോം കുളമാക്കി തരാം. ഇത്രേം നാളും എല്ലാവരും സ്നേഹത്തോടെ ഇരുന്നില്ലേ!!ഇനി നമുക്ക് പകിട കളി തുടങ്ങാം. എന്നെ അന്വേഷിക്കണ്ട ഞാൻ മുങ്ങി.  കഥ ഇഷ്ടം ആവുന്നു എങ്കിൽ നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണേ., നിങ്ങളുടെ സപ്പോർട്ട് കൂടിയേ തീരൂ, കമന്റ്‌ ബോക്സ്‌ എന്നാ സുമ്മാവാ ബിഗിലെ?? 🙏🏻🙏🏻🙏🏻😎😎😎 




തുടരും...


രചന :-അനു അനാമിക

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top