ഹൃദസഖി തുടർക്കഥ ഭാഗം 52 വായിക്കൂ...

Valappottukal



രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ചന്ദ്രനെയും കുടുംബത്തെയും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഇപ്പോൾ ആ വീട്ടിൽ രാമനും ഭാര്യയും മാത്രമാണ് അതിനാൽ ഇരുവരും ചന്ദ്രന്റെ കുടുംബത്തെ ഓർത്തു ആശങ്കയിൽ ആയി



                      🪷

മോർണിങ് മീറ്റിംഗ് എല്ലാം കഴിഞ്ഞശേഷം  പുറത്തേക്കുപോയ മനാഫ് സർ  കുറച്ചു സമയത്തിന് ശേഷം ഡോർ തള്ളിതുറന്നു അകത്തേക്ക് വന്നുകൊണ്ട് ദേവികയോട് ചോദിച്ചു 

ദേവിക താനിന്നലെ ജാഫർ ന്റെ ഡോക്യുമെന്റ് സബ്‌മിറ് ചെയ്തോ


ഏത് ജാഫർ


ആ സ്വിഫ്റ്റ് ന്റെ റെഡ് സ്വിഫ്റ്റ്  കഴിഞ്ഞ മാസത്തെ


ഓ... അതെല്ലാം എന്നോ ചെയ്തു


പ്ലാൻ ok ആയി TP ക്ക് വെയ്റ്റിംഗ് ആണ്


ഓക്കേ അതിൽ എത്രയാണ് ഓഫർ ചെയ്തിരിക്കുന്നത്


ഓഫർ ഒന്നും ഇല്ലാലോ

ദേവിക കുറച്ചു ആലോചനയോടെ ആണ് പറഞ്ഞത്


ഓഫർ ഇല്ലെന്ന്  ആര് പറഞ്ഞു

നിങ്ങളങ്ങു തീരുമാനിച്ചാൽ മതിയോ??

ഞാൻ കൊടുത്ത ഓഫർ ആണ്

ഏതെങ്ങ് ഇല്ലാതായോ


ദേഷ്യത്തോടെ ചീറികൊണ്ടുള്ള മനാഫ് സർ ന്റെ ദേഷ്യം കണ്ടു ദേവിക ഭയന്നുപോയി


എന്താ സർ ഞാനെല്ലാം ചെയ്തിട്ടുണ്ടല്ലോ??


വിറയലോടെ അവൾ വേഗം ജാഫ്ഫർ ന്റെ പ്ലാൻ എടുത്തുനോക്കാൻ തുടങ്ങി ഡോക്കറ്റ് ഡോക്യൂമെന്റസ് ബാക്കി പേപ്പർസ് തുടങ്ങി എല്ലാം കറക്റ്റ് ആയിരുന്നു യാർഡിൽ ബ്ലോക്ക്‌ ചെയ്ത വണ്ടിയുടെ ചെസിസ് നമ്പർ വരെ ശെരിയാണ്

പക്ഷെ ഓഫർ എക്സ്ട്രാ ഒന്നും കൊടുത്തു കാണുന്നില്ല


മനാഫ്സാർ ആണെങ്കിൽ  ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്


എല്ലാം ഓക്കേ ആണ് 5000 ഓഫർ ഉണ്ട് അതിൽ കൂടുതൽ ഒന്നുമില്ല


അതെങ്ങനായ....5000ഇപ്പൊ സ്വിഫ്റ്റ് എല്ലാത്തിനും നമ്മൾ കൊടുക്കുന്ന ഓഫർ അല്ലെ

അതിനുപുറമേ 5000 ഉണ്ട്

അതു എന്റെ കെയർഓഫ്‌ വന്ന കസ്റ്റമർ ആണ് ഞാൻ മുകളിലുള്ളവരെ വിളിച്ചു മൊത്തം 1000 ആക്കിയിട്ടുണ്ട് ഓഫർ


അതിനു സർ എന്തിനാ ഇവളോട് ദേഷ്യപെടുന്നേ ആരാ എക്സിക്യൂട്ടീവ് എന്നുനോക്ക്

എന്നിട്ട് അവരെ വിളിച്ചു സംസാരിക്കാൻ നോക്ക്

ഇവൾക്കെങ്ങനെ അറിയാന ഓഫർ ന്റെ കാര്യമൊക്കെ

അവളുടെ കയ്യിൽ കിട്ടുന്ന ഡോക്റ്റ് അനുസരിച്ചല്ലേ അവൾ ചെയ്യുന്നേ...


എല്ലാം കേട്ടുകൊണ്ടിരുന്ന വൈശാഖ് പറഞ്ഞു


ചെയ്‌താൽ മതി

മനാഫ് പുച്ഛിച്ചു


അയാളിപ്പോ എന്നെ വിളിച്ചാണല്ലോ ദേഷ്യപെടുന്നേ... ഞാനാണല്ലോ അയാളുടെ വായിലുള്ളത് കേൾക്കുന്നത്... 😏


സർ... എക്സിക്യൂട്ടീവ് ആരാണെന്ന് നോക്ക് അവനോട് വിട്ടുപോയതാവും... എന്നിട്ടു നമുക്കൊരു സൊല്യൂഷൻ കാണാം.. വൈശാകൊന്നു സമാധാനിപ്പിക്കാൻ ശ്രെമിച്ചു 


എന്ത് സൊല്യൂഷൻ....

ആരാ എക്സിക്യൂട്ടീവ്


പ്രവീൺ

ദേവിക സിസ്റ്റത്തിൽ നോക്കികൊണ്ട്‌ മറുപടി കൊടുത്തു.


അപ്പോയെക്കും മനാഫ് സർ ന്റെ ഫോണിലേക്ക് ഒരു കാൾ വന്നു


ഓ...  സ്വയം പറഞ്ഞുകൊണ്ട് അയാൾ അതെടുത്തു  പുറത്തേക്ക് പോകുമ്പോൾ ദേവികയോട് പറഞ്ഞു


വേഗം പ്രവീണിനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറയ്

എന്താ സംഭവം എന്നു നോക്കട്ടെ 

എല്ലാത്തിനും തരുന്നുണ്ട് ഞാൻ..സ്വന്തം കയ്യിന്നു കാശ് പോകുമ്പോയേ നിങ്ങളൊക്കെ പഠിക്കുള്ളു 


ദേവികയ്ക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു

വന്നുവന്ന് എന്തിനും തനിക്കിട്ട് കൊട്ടാം എന്ന രീതിയിൽ ആയിട്ടുണ്ട്‌... ഇനിപ്പോ തന്റെ കയ്യിൽ നിന്നും പറ്റിയതാകുമോ അവളോർത്തെടുക്കാൻ ശ്രെമിച്ചുകൊണ്ടിരുന്നു


പ്രെവീൺ ഡോക്കറ്റിൽ എഴുതി തരാൻ മടിയുള്ള ആളാണ് , ദേവികയുടെ ശാട്യത്തിനു മുൻപിൽ മനസില്ല മനസോടെ നിൽക്കുന്നതാണ്

ജാഫ്ഫർ ന്റെ ആദ്യത്തെ ഡോക്കറ്റ് തിരുത്തലും വെട്ടലും കൊണ്ടു ഒന്നും മനസിലാകാതെ വന്നപ്പോൾ മാറ്റി എഴുതാൻ പറഞ്ഞതിന് തന്നെയൊന്ന് നോക്കി ദഹിപ്പിച്ചുപോയ പ്രവീണിനെ അവൾക്ക് ഓർമ വന്നു

ഇനി അതിലെന്തേലും മിസ്റ്റേക്ക് വന്നതാണോ??


അവളുടെ കണ്ണൊക്കെ നിറഞ്ഞു വരുന്നതുകണ്ടു വൈശാഖ് അവളെ കസേരയിലേക്ക് പിടിച്ചിരുത്തി


ഇനി ഇതും പറഞ്ഞു കരയാൻ നിൽക്കല്ലേ ദേവു


അയാൾ ഓഫർ കൊടുത്തിട്ടുണ്ടെങ്കിൽ അതു നിന്നെയോ പ്രവീണിനെയോ അറീക്കണം അല്ലാതെ കാര്യം കുളമാകുമ്പോൾ നിങ്ങളോട് ചാടിയിട്ടു എന്താ കാര്യം 

നീ ധൈര്യമായിരിക്ക് ദേവു

കരയാൻ നിൽക്കല്ലേ അതയാൾക്ക് വളം ചെയ്യും

വൈശാഖ് അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു


ദേവിക ആകെ പേടിച്ചിരുന്നു 


ഇനിയിപ്പോ എന്ത് ചെയ്യും, ആരുടെ കയ്യിൽ നിന്നുണ്ടായ തെറ്റാണെങ്കിലും കംപ്ലീറ്റ് പ്ലാൻ ഓക്കേ ആയിക്കഴിഞ്ഞിട്ട് ദിവസങ്ങളായി ഇനി ഒരു ഓഫർ ചേർക്കാൻ ആകുമോ?

ഒന്നും രണ്ടും തവണ  എക്സിക്യൂട്ടീവ് തരുന്ന ഓരോ ഡോക്കറ്റും  അവൾ ചെക്ക് ചെയ്യാറുണ്ട് ഏതിലൂടെ ആണ് പണി വരുന്നത് എന്ന് പറയാൻ ആവില്ലലോ... ഇതിപ്പോ......



അവൾ വേഗം ഷെൽഫ് തുറന്നു ഈ മാസത്തെ ഡോക്കറ്റ് തിരഞ്ഞു എക്സിക്യൂട്ടീവ് ഒരു sale എടുക്കുമ്പോൾ കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങുന്ന ഡോക്കറ്റ്  അവൾ വൃത്തിക്ക് ഫയൽ ചെയ്തു വെച്ചിട്ടുണ്ട് അതിനാൽ തന്നെ കിട്ടാൻ പ്രയാസമില്ലായിരുന്നു 


എന്നാൽ രണ്ടു തവണ തിരഞ്ഞിട്ടും ഡോക്കറ്റ് കിട്ടിയില്ല അതവളെ കൂടുതൽ ടെൻഷൻ ആക്കി

കേബിനിന്റെ പുറത്തോടെ ഫോൺ ചെയ്തുകൊണ്ട്  നടക്കുന്ന മനാഫ് സാർനെ ഭയത്തോടെ നോക്കി വീണ്ടും വീണ്ടും ഫയൽ തിരയുന്നവളെ

വൈശാഖ് പോയി തട്ടി വിളിച്ചു 


എന്താ തപ്പുന്നെ....

ന്റെ ദേവു നീ ടെൻഷൻ ആവല്ലേ....


ഡോക്കറ്റ്.... ഡോക്കറ്റ് കാണുന്നില്ല....


ഹാ... ബസ്റ്റ് അതെവിടേലും കാണും നീ നല്ലോണം നോക്ക്

കമ്പ്ലീറ്റ് ആകാത്തത് വെച്ചതിൽ പെട്ടുപോയിട്ടുണ്ടാകും



ഹേയ്..... ഇല്ല

ഞാൻ നോക്കിയതാ...


ഒന്നുടെ നോക്ക്

ടെൻഷൻ ആയി നോക്കിയാൽ കിട്ടില്ല....


അല്ലെങ്കിൽ..

നീ  മാറി നിക്ക്.... ഞൻ നോക്കാം

നീ ആ ചെയറിലൊട്ടിരിക്ക്...

എന്നുപറഞ്ഞു 

വൈശാഖ് ഡോക്കറ്റ് തപ്പാൻ തുടങ്ങി

എന്നാൽ ഡോക്കറ്റ് കാണാതെവന്നപ്പൾ അവനും ടെൻഷൻ ആയി  തലയും താങ്ങി ഇരിക്കുന്ന ദേവികയെ നോക്കി അവളെ കൂടുതൽ ടെൻഷൻ ആകണ്ട എന്നുകരുതി പറഞ്ഞു 


പ്രവീൺ വരട്ടെ.... നോക്കാം

അവൻ പിന്നെയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു

എന്നാൽ ദേവു അതൊന്നും കേട്ടില്ല എന്നതാണ് സത്യം


പ്രവീണിനൊപ്പം മനാഫ് സാറും കേബിനുള്ളിലേക്ക് കടന്നുവന്നു


ദേവിക.... പ്രവീൺ പറയുന്നത് അവൻ ഓഫർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണല്ലോ


പറഞ്ഞിട്ടുണ്ട് എന്നു പറയുമ്പോൾ...... സർ എനിക്കൊർമ്മയില്ല....


What.....?!!

ഓർമ ഇല്ലെന്നോ.... അതെവിടെപ്പോയി....

വർക്ക്‌ ചെയ്യാൻ വന്നാൽ വർക്ക്‌ ചെയ്യണം

ഇല്ലെങ്കിൽ പോയി വീട്ടിലിരിക്കണം

അറിയില്ല പോലും...


എണീറ്റു മേശയിൽ അടിച്ചുകൊണ്ട് മനാഫ് സർ ഒച്ചയെടുത്തു

ദേവികയടക്കം എല്ലാരും ഒരു നിമിഷം ഞെട്ടിപ്പോയി


ദേവികയ്ക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നി എപ്പോയൊക്കയോ ആയിട്ടുള്ള ദേഷ്യം തീർക്കുകയാണ്  എന്നാലിതിപ്പോ 

താൻ ചെയ്യുന്ന വർക്കിനെ അപമാനിച്ചതാണ്...


സിസ്റ്റത്തിൽ ഒരു മാസം 25 പ്ലാനിന്റെ മുകളിൽ എന്തായാലും ഉണ്ടാകും അതും 6 എക്സിക്യൂട്ടീവ് ന്റെ ആയിട്ട് കൂട്ടത്തിൽ കഴിഞ്ഞാമാസത്തേയെല്ലാം പെന്റിങ് പ്ലാനുകളും ഉണ്ടാകും അപ്പോൾ ഒരാൾ എന്തേലും പറഞ്ഞാൽ തന്നെ അത് ഓർത്തുവെക്കാൻ ആവണം എന്നില്ല

അതു സാറിനും അറിയാമല്ലോ....


ആ ചോദ്യവും അത് ചോദിച്ച ആളെയും കണ്ടു എല്ലാവരും ഒന്ന് ഞെട്ടി 



തുടരും


#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top