ഹൃദസഖി തുടർക്കഥ ഭാഗം 50 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ചുമ്മാ തോന്നിയ ഒരു കുസൃതിക്ക് ദേവിക വരുൺ കഴിക്കുന്ന വീഡിയോ പിടിക്കാൻ തുടങ്ങി

അവളോടുള്ള കുശുമ്പിൽ തിരക്കിട്ടു കഴിക്കുന്ന വരുണിതു ശ്രെദ്ധിക്കുകയും ചെയ്തില്ല


കഴിച്ചു കഴിഞ്ഞു ബില്ല് ദേവിക കൊടുക്കുമ്പോഴാണ്  അവളുടെ ട്രീറ്റ്‌ ആണെന്ന്  വരുൺ അറിയുന്നത്

എല്ലാരും ഓരോ വഴിക്ക് പോയി


ഒരു സിഗററ്റ് വാങ്ങി രണ്ടാളും കൂടി മാവിന്റെ ചുവട്ടിലേക്ക് നടക്കുമ്പോൾ 

വൈശാഖിനിട്ടൊന്ന് കൊടുത്തുകൊണ്ടാണ് വരുൺ ചോദിച്ചത്


എന്താടാ.... കോപ്പേ നീ പറയാഞ്ഞേ അവളുടെ ട്രീറ്റ്‌ ആണെന്ന്


അതിന് സമയം കിട്ടിയില്ല മുത്തേ.....

വൈശാഖ് ഒന്നിളിച്ചുകൊടുത്തു

അതോടെ ഒരെണ്ണം കൂടി കിട്ടി കാലുമടക്കി


ഔഛ് 


നിനക്ക് ആ ബസ്സിലെ പുള്ളിയെ കിട്ടിയോ അവനിട്ടു കൊടുക്ക് ഓരോന്ന് അല്ലാതെ എന്റെ മെക്കിട്ടു കയറല്ല

വൈശാഖ് പുച്ഛിച്ചു


കിട്ടും..... കൊടുക്കേം ചെയ്യും

വരുണും വിട്ടുകൊടുത്തില്ല


ഉവ്വ്

വൈശാഖ് കയ്യിലിരുന്ന സിഗരറ്റ് ആഞ്ഞുവലിച്ചു കൊണ്ടു പറഞ്ഞു


ഒരു സിഗരറ്റ് തീരും വരെ അവർ പോരടിച്ചുകൊണ്ടിരുന്നു പിന്നെ തോളിൽ കയ്യിട്ടു ഷോറൂമിലേക്ക് നടന്നു


ഒരാഴ്ച വേഗത്തിൽ ഓടിമറഞ്ഞു ധാരാളം വർക്ക്‌ ഉണ്ടായാലും അവൾ സന്തോഷത്തോടെ തെറ്റുകൾ വരുത്താതെ ചെയ്തുതീർക്കാൻ ശ്രെമിച്ചിരുന്നു അതുപോലെ സമയം കണ്ടെത്തി പഠിക്കാൻ ശ്രെദ്ധിച്ചിരുന്നു

മനാഫ് സാറും ആയി അന്നത്തേതിന് ശേഷം വലിയ പ്രേശ്നങ്ങൾ ഒന്നും ഉണ്ടായില്ല  പുതുതായി വന്ന എക്സിക്യൂട്ടീവുകളെ എങ്ങനെ ബുദ്ധിമുട്ടിക്കാം അയാൾക് ഇഷ്ടമാകാത്തവരെ എങ്ങനെ ഒഴിവാക്കാം എന്നുള്ള റിസർച്ചിൽ ആയതിനാൽ പഴയ ആളുകളെ ശ്രെദ്ധിക്കാൻ സമയം കിട്ടിയില്ല എന്നും വേണമെങ്കിൽ പറയാം


വൈശാഖ് വരുണും ദേവികയും വളരെ നല്ലൊരു ബന്ധം വളർന്നു

ഇടയ്ക്കൊക്കെ വൈശാഖ്‌ന് തോന്നും ദേവികയ്ക്കും വരുണിനും ഇടയിൽ എന്തോ ഉണ്ടെന്ന്

പ്രണയം അവർ മനസിലാക്കാഞ്ഞിട്ടാണ് എന്ന്

കുറച്ചു സമയം കഴിയുമ്പോൾ തോന്നും ചെ...... ഇവരെയാണോ ഞാൻ തെറ്റുധരിച്ചത് എന്ന് അതുപോലെ കോമ്പി ആവും രണ്ടും കൂടി


അന്നും പതിവുപോലെ 

വീട്ടിൽ എത്തിയപ്പോൾ   സാധാരണ തന്നെയും കാത്തു പുറത്തിരിക്കുന്ന അച്ഛൻ കിടക്കുകയായിരുന്നു

ഇതെന്താ ഒരു പതിവില്ലാത്തെ ആണല്ലോ


എന്താ.... ചന്ദ്രേട്ടാ..... ഒരു കിടത്തം ഇപ്പോ.... ഈ മൂവന്തി നേരത്തു

സാധാരണ എന്നെകാത്തു ഉമ്മറത്തിരിക്കുന്നെ ആണല്ലോ

അവൾ കളിയാക്കി ചോദിച്ചുകൊണ്ട് അകത്തേക്ക് നടന്നു


ഒന്നുല്ല ദേവു എന്തോ.... ഒരു ക്ഷീണം


ആയോ.... എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ ഡോക്ടറെ കാണിക്കണോ

അവൾ ആധിയോടെ ചന്ദ്രന്റെ കഴുത്തിലും നെറ്റിയിലുമൊക്കെ തൊട്ടുനോക്കികൊണ്ട് ചോദിച്ചു

പനി ഒന്നുമില്ലലോ അച്ഛാ...?


ഹേയ് ഒന്നുല്ല.....


എന്തോ....ഒരു ഷീണം


ഹാ....ശ്രദ്ധിക്കണം അച്ഛാ....കുറെ കിടന്നത് അല്ലെ നടന്നുതുടങ്ങുമ്പോൾ ചിലപ്പോ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും

പെട്ടന്നുണ്ടാകുന്ന മാറ്റത്തെ ശരീരം അതുപോലെ സ്വീകരിച്ചില്ലെങ്കിലോ അതാ....

അധികം നടക്കുകയൊന്നും വേണ്ട സാവധാനം മതി


മം... പെട്ടന്നുള്ള മാറ്റങ്ങളെ  സ്വീകരിക്കാൻ പ്രയാസമാണ്


അതല്ലേ എന്റെ പൊന്നച്ചേ.... ഞാനീ പറയുന്നേ...

സാവധാനം സാവധാനം നമുക്ക് ഓടിച്ചാടി നടക്കാം

ചന്ദ്രൻ പറഞ്ഞതിലെ പൊരുൾ അറിയാതെ 

അവൾ അയാളെ കൊഞ്ചിച്ചുകൊണ്ട് ബാഗുമായി അകത്തേക്ക് പോയി


ഇന്ന് അച്ഛന്റെ പെങ്ങളൊക്കെ വന്നിരുന്നു 


ചായ എടുത്തു വെക്കുന്നതിനിടയ്ക്ക്  അമ്മ അവളോടായി പറഞ്ഞു


അതെയോ??? എപ്പോ 


മേശയിലായി അവർ കൊണ്ടുവെച്ച വലിയ 

പലഹാരപൊതികൾ പരിശോധിക്കുന്നതിനിടെ അവൾ തിരിച്ചു ചോദിച്ചു


വൈകുന്നേരം ഒരു മൂന്നുമണി ആയിക്കാണും.... കുറച്ചു മുൻപേ അങ്ങോട്ട് പോയതേ ഉള്ളു 

അച്ഛന്റെ പെങ്ങളും ഭർത്താവും പിന്നെ അന്ന് വന്ന ആ മോൻ ഇല്ലേ അവനും കൂടി

കാറിലാണ് വന്നത് നിന്നെ കാണാൻ പറ്റിയില്ലെന്ന് പറയുന്നുണ്ടായിരുന്നു കുറച്ചു സമയം ഇരുന്നു ചായയൊക്കെ കുടിച്ചാണ് പോയത്....


പണ്ടൊക്കെ അവരെ കാണുമ്പോ തോന്നുമായിരുന്നു വലിയ ജാടയാണ് എന്നൊക്കെ ഇന്നിപ്പോ മിണ്ടിതുടങ്ങിയപ്പോ അതൊന്നുമില്ല നല്ല പെരുമാറ്റം

അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്

ശെരിക്കും പറഞ്ഞാൽ നമ്മളെ വിളിച്ചുകൊണ്ടു പോകാൻ വന്നതാണ്

അച്ഛനെ ഇങ്ങനെ കണ്ടപ്പോൾ വലിയ സന്തോഷം ആയി

അച്ഛന്റെ കയ്യ് പിടിച്ചു കുറെ കരഞ്ഞു... കണ്ടപ്പോ പാവം തോന്നി

സ്വന്തം പെങ്ങൾ അല്ലെ എത്ര ആയി നേരിൽ കണ്ടിട്ട്... പിന്നെ അവരുടെ കൂടെ 

ഒരുമിച്ചു താമസിക്കാം എന്നൊക്ക പറഞ്ഞു

ഇല്ലെങ്കിൽ വേറെ വാടക വീട് എടുക്കാമെന്ന് നമുക്ക് അവിടെ താമസിക്കാം

അങ്ങനെ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു


ചന്ദ്രിക ചിരിയോടെ ഓർത്തുകൊണ്ട് വാചാലയാകുകയാണ്...


എല്ലാരേയും കൂട്ടി ഒരിക്കൽ കൂടി വരാം എന്നും പറഞ്ഞിട്ടുണ്ട് 


എന്ത് കൊടുത്തു കഴിക്കാൻ


ഒന്നും ഇല്ലായിരുന്നു ഞാൻ  അപ്പുറത്തെ രതേച്ചിയെ വിട്ടു ഒരു പാലും കുറച്ചു അച്ചപ്പവും വാങ്ങി ചായ ഇട്ടു കൊടുത്തു

എന്തോ..... അവര് കഴിച്ചിട്ടുണ്ട്


ഇപ്പോ നീ കടയിൽ പോയി തുടങ്ങിയതോടെയാണ് ഇവിടെ ഒന്നും  ഇല്ലാതായത്.. മറ്റെന്തെങ്കിലും പലഹാരം ഞാൻ കരുതാരുണ്ടായിരുന്നു 


വാങ്ങാം അമ്മേ പെട്ടന്ന് കയ്യിലൊന്നും ഇല്ലാതായിപ്പോയി അതുകൊണ്ടാ...


അവൾ കഴിച്ചുകൊണ്ട് തന്നെ പറഞ്ഞു


അച്ഛൻ നടന്നതുകണ്ടിട്ട് എന്തുപറഞ്ഞു


സന്തോഷം ആയി

അവിടെ  എല്ലാവരെയും അറീക്കണം എന്നു പറയുന്നുണ്ട്


നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറയുന്നത് അച്ഛനു ഇഷ്ടവുന്നില്ല അവരാണെങ്കിൽ അതിനുവേണ്ടി വന്നതാണ്


നിനക്കവിടെ ആ മോന്റെ കമ്പനിയിൽ ചെറിയ ജോലിക്ക് നോക്കാം എന്നും പറഞ്ഞു

അമ്മയ്ക്ക് അതാ നല്ലതെന്ന് തോന്നുന്നു ഇവിടെ ഒറ്റക്കല്ലേ എന്നും സ്വന്തക്കാരുടെ അടുത്ത് ഉണ്ടാവുന്നതല്ലേ നല്ലത് ഇനീപ്പോ മുൻപോട്ട് ആരെങ്കിലുമൊക്കെ വേണം ആവശ്യങ്ങൾ  ഉണ്ട് താനും 


നീ  അച്ഛനോടൊന്നും സംസാരിക്കാൻ

നോക്ക്


ഈ പറയുന്ന സ്വന്തക്കാരൊക്കെ ഇത്രെയും കാലം എവിടെ ആയിരുന്നു


അവർക്ക് നമ്മൾ എവിടെ ആണെന്ന് അറിയാഞ്ഞിട്ടല്ലേ....


എന്റെ അമ്മേ..........

അന്നെഷിച്ചിട്ടില്ല എന്ന് പറയ് അല്ലാതെ അവരെപോലെ പിടിപാടുള്ള ആളുകൾക്ക് കണ്ടുപിടിക്കാൻ പറ്റാത്ത അത്രക്ക് ദൂരെ ഒന്നുമല്ല നമ്മൾ


ഇതിപ്പോ എന്താ ഇപ്പോ അന്നെഷിച്ചു വന്നുകൊണ്ടിരിക്കുന്നത് എന്നാണ് നമ്മൾ നോക്കേണ്ടത്

പിന്നെ എനിക്കിപ്പോ ഉള്ള ജോലിക്ക്  കുഴപ്പം  ഒന്നുമില്ല


അവൾ അതും പറഞ്ഞു കുളിക്കാൻ കയറി


എല്ലാം കേട്ടുകൊണ്ട് കിടന്നിരുന്നു ചന്ദ്രന് എന്തുകൊണ്ടോ സന്തോഷം ആയി അവളും അമ്മയെപ്പോലെ തന്റെ വീട്ടുകാർ കാണിക്കുന്ന സ്നേഹത്തിൽ വീണുപോകുമോ എന്നോർത്ത് കിടക്കുകയായിരുന്നു

ദേവിക പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി


ഓ കുഴപ്പമില്ല പോലും  വന്നുവന്ന് എന്നോട് തിരിച്ചു പറയാൻ പടിച്ചിരിക്കുന്നു അതാ ഉണ്ടായിരിക്കുന്ന ഗുണം

കൂട്ടിനു അതിനുപറ്റിയ കുറച്ചെണ്ണവും


ആരോടെന്നറിയാതെ ദേഷ്യത്തോടെ ചന്ദ്രികയുടെ പല്ലിനിടയിൽ കിടന്നു വാക്കുകൾ ഞെളിപിരി കൊണ്ടു 




തുടരും

To Top