രചന: ലക്ഷ്മിശ്രീനു
ദച്ചു ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു നേത്രയും ആദിയും അഗ്നിയും ഒരുമിച്ച് ഹോസ്പിറ്റലിലേക്ക് എത്തി...!
അഗ്നി ദച്ചുനെ കാണാൻ ആയി വേഗത്തിൽ തന്നെ റിസപ്ഷനിസ്റ്റ് പറഞ്ഞ മുറിയിലേക്ക് പോയി....!
അവിടെ കൈയിലും തലയിലും കെട്ടുമായി അവൻ ഇരിപ്പുണ്ട്ഡോക്ടർ വഴക്ക് പറഞ്ഞു അവനെ പിടിച്ചു ഇരുത്തിയിരിക്കുവാണ്......!
എനിക്ക് കുഴപ്പമൊന്നുല്ല എന്നെ ഒന്ന് വിട് ഡോക്ടർ.....! ദേഷ്യംത്തിൽ ഡോക്ടർനോട് സംസാരിക്കുന്ന ദച്ചുനെ കണ്ടു കൊണ്ട് ആണ് അവർ മൂന്നുപേരും കയറി വന്നത്.....!
ഡോക്ടർ ഇവന് എങ്ങനെ ഉണ്ട്....! അഗ്നി അങ്ങോട്ട് കയറി ചോദിച്ചു.
ഇയാൾക്ക് വേറെ വല്യ കുഴപ്പം ഒന്നുല്ല ചെറിയ പരിക്കെ ഉള്ളു.....! ഡോക്ടർ അവനെ നോക്കി പറഞ്ഞു.
എന്റെ കുഞ്ഞ് എവിടെ.....! നേത്ര അങ്ങോട്ട് കയറി വന്നു ചോദിച്ചു.
ആ കുഞ്ഞിനെ അതിന്റെ അച്ഛൻ കൊണ്ട് പോയി...... കുഞ്ഞിന് വേറെ പ്രശ്നം ഒന്നുല്ല ഒന്ന് പേടിച്ചു അതിന്റെ ചെറിയ തളർച്ച മാത്രമേ ഉള്ളു.....! ഡോക്ടർ പറഞ്ഞത് കേട്ട് നേത്ര ഒരു ഞെട്ടലോടെ എല്ലാവരെയും മാറി മാറി നോക്കി പുറത്തേക്ക് ഇറങ്ങി......!
അവളുടെ പിന്നാലെ തന്നെ ദച്ചുവും ഓടി ഇറങ്ങി... അവൾ കാറിലേക്ക് കയറാൻ തുടങ്ങിയതും ദച്ചു അവളുടെ കൈയിൽ കയറി പിടിച്ചു.....!
നേത്ര ദേഷ്യത്തിൽ അവനെ നോക്കി അവിടെ അതിലും ദേഷ്യത്തിൽ ആണ് ദച്ചു......!
അവൻ എന്റെ മുന്നിൽ നിന്ന മോനെ പിടിച്ചോണ്ട് പോയത്.....! അവനെ ഞാൻ തന്നെ തിരിച്ചു കൊണ്ട് വരും......! അവളുടെ കൈയിലെ പിടിവിട്ടു കൊണ്ട് അവൻ പറഞ്ഞു.
വേണ്ട.... ഇനി ആരും പോകണ്ട ഞാൻ തന്നെ പോയി കൊണ്ട് വന്നോളാം.....! അവൾ ദേഷ്യത്തിലും വാശിയിലും പറഞ്ഞു.
മിണ്ടാതെ വന്നു വണ്ടിയിൽ കയറെടി......! അത് ഒരു അലർച്ച ആയിരുന്നു നേത്ര ഞെട്ടി കൊണ്ട് കാറിലേക്ക് കയറി...... ആദിയും അഗ്നിയും പുറത്ത് വരും മുന്നേ അവരുടെ കാർ വേഗത്തിൽ പോയിരുന്നു.......!
💫💫💫💫💫💫💫💫💫💫💫💫💫💫💫
അച്ഛമ്മേട കണ്ണ......! ദേവയെ എടുത്തു മടിയിൽ വച്ചു ഇരിക്കുവാണ് അല്ലുന്റെ അമ്മ....!
വിട്.... എനിക്ക് അമ്മേ കാണണം.....!
ദേവ കരയുന്നുണ്ട് അവരുടെ കൈയിൽ ഇരുന്നു....!
അല്ലു.... നീ കുഞ്ഞിനെ എവിടെ നിന്ന കൊണ്ട് വന്നത്..... മോൻ നിർത്താതെ കരയുന്നുണ്ടല്ലോ....!അമ്മാവൻ അവനോട് ചോദിച്ചു.
അഹ് അവന് ഇവിടെ ആരെയും പരിചയം ഇല്ലല്ലോ അതിന്റെ ആണ് ഈ ബഹളം.....! അല്ലു നിസാരം പോലെ പറഞ്ഞു.
മോനെ കൊണ്ട് വരാൻ നേത്ര സമ്മതിച്ചോ......! അമ്മായി അവനെ നോക്കി ചോദിച്ചു.
അവളുടെ സമ്മതം ആർക്ക് വേണം..... എന്റെ മോന്റെ കുഞ്ഞാ ഇത്... ഇത്രയും നാൾ അവളുടെ ഇഷ്ടത്തിനു കുഞ്ഞിനെ വളർത്തി ഞങ്ങളിൽ നിന്ന് അകറ്റി ഇനി ഇവിടെ വളരും.......! അല്ലുന്റെ അമ്മ ദേഷ്യത്തിൽ പറഞ്ഞു കുഞ്ഞിനെ എടുത്തു മുകളിലെ മുറിയിലേക്ക് പോയി.
അമ്മായിയും അമ്മാവനും അവരെ ഒന്ന് നോക്കി.... അപ്പോഴും അല്ലു മിണ്ടാതെ ഇരിക്കുവാണ്...... അവൻ കുറച്ചു മണിക്കൂർ മുന്നേ നടന്ന കാര്യങ്ങൾ ആലോചിച്ചു.
ഓഫീസിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു അങ്ങനെ രാവിലെ പോയി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞു വരും വഴി ആണ് മോനെയും കൂടെ ഒരുത്തനെയും വഴിയിൽ നിന്ന് ഐസ്ക്രീം കഴിക്കുന്നത് കണ്ടത്.....! കുഞ്ഞിനെ ചോദിച്ചപ്പോൾ തരാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞു അവനെയും എടുത്തു കാറിൽ കയറി പോയത്.......!
പുറകെ പോയി അവൻ ഒരു ഷോപ്പിന് മുന്നിൽ വണ്ടി നിർത്താൻ തുടങ്ങിയപ്പോൾ അപ്പൊ തോന്നിയ ദേഷ്യത്തിൽ പുറകിൽ കൊണ്ട് ഇടിച്ചു കുഞ്ഞ് അതിൽ ഉള്ള കാര്യം ഒരു നിമിഷം മറന്നു പിന്നെ ആണ് എന്താ ചെയ്തത് എന്ന് ഓർമ്മ വന്നത്.....!
ആളുകൾ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ പുറകെ പോയി കുഞ്ഞിനെ ഡോക്ടർന്റെ കൈയിൽ നിന്ന് ബലമായി വാങ്ങി കൊണ്ട് വന്നത് ആണ് ഇങ്ങോട്ട്........!
അവൻ എന്റെ കുഞ്ഞല്ലേ.... എന്റെ ഒപ്പം വളരേണ്ടവൻ അല്ലെ... "
അപ്പോഴേക്കും മുറ്റത്ത് ഒരു കാർ വന്നിരുന്നു അത് ആരാണ് എന്നും ഈ വരവ് പ്രതീക്ഷിച്ചത് കൊണ്ടും അവന് അതികം ഞെട്ടൽ ഒന്നും ഉണ്ടായില്ല..... അവൻ ഒരു പുച്ഛചിരിയോടെ എണീറ്റ് പുറത്തേക്ക് ഇറങ്ങി.....!
നേത്ര ദേഷ്യത്തിൽ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പുറകെ ദച്ചുവും രണ്ടുപേരെയും കണ്ടു അവൻ ഒന്ന് ചുണ്ട്കോട്ടി......!
എന്റെ കുഞ്ഞ് എവിടെ.......! അവൾ അകത്തേക്ക് കയറാതെ പുറത്ത് നിന്ന് തന്നെ ചോദിച്ചു.
നിന്റെ കുഞ്ഞ് എവിടെ എന്ന് നിനക്ക് അല്ലെ അറിയൂ.... എന്നോട് ആണോ ചോദിക്കുന്നത്......! അല്ലു പുച്ഛം നിറച്ചു ചോദിച്ചു.
താൻ അല്ലെ ഡോ ഹോസ്പിറ്റലിൽ നിന്ന് കുഞ്ഞിനെ കൊണ്ട് വന്നത്...... എന്റെ കുഞ്ഞിനെ തരുന്നത് ആണ് തനിക്ക് നല്ലത്......!
സ്വന്തം കുഞ്ഞിനെ വല്ലവന്റെയും കൂടെ വിട്ടിട്ടു അഴിഞ്ഞാടി നടക്കുന്ന നീ ഇവിടെ വന്നു കുഞ്ഞിനെ ചോദിച്ച..... ഞാൻ എവിടുന്നു തരാൻ കൊണ്ട് പോയവനോട് ചോദിക്ക് കുഞ്ഞ് എവിടെ എന്ന്........! അല്ലു പറഞ്ഞു കഴിഞ്ഞതും മുഖമടച്ചു ഒരടി ആയിരുന്നു കിട്ടിയത്.....!
ഠപ്പേ💥💥...... അല്ലു ദേഷ്യത്തിൽ തിരിഞ്ഞു നോക്കി....! ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ദച്ചു.
ഡാ.....!
നിന്നോട് കഥകൾ ഒക്കെ അറിഞ്ഞപ്പോൾ ഒരു സഹതാപം ഉണ്ടായിരുന്നു അത് ഇപ്പൊ മാറി...... നാണമില്ലേ ഡാ പന്ന #₹&*@മോനെ ഒരു സ്ത്രീയോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ.......! അവന്റെ കഴുത്തിന് കുത്തിപിടിച്ചു ദച്ചു ചോദിച്ചു.
അവൻ പറഞ്ഞതിൽ എന്താ തെറ്റ്..... ബാംഗ്ലൂർ കമ്പനി മുതലാളിയുടെ കൂടെ അഴിഞ്ഞാടി മടുത്തപ്പോൾ അല്ലെ തമ്പുരാട്ടി നാട്ടിലേക്ക് വന്നത്....... നീ എങ്ങനെ വേണോ പൊയ്ക്കോ അതിന് തടസ്സം ആയി എന്റെ പേരക്കുട്ടി വരില്ല.......! നേത്രക്ക് തലചുറ്റും പോലെ തോന്നി പോയി...!തന്നെ സ്നേഹത്തോടെ ചേർത്ത് പിടിച്ച തനിക്ക് വേണ്ടി വാദിച്ച അമ്മ ആണ് ഇന്ന് ഇങ്ങനെ മാറിയത്..
ആഹാ.... അപ്പൊ ഇവനെ പോലെ ഒരുത്തനെ ജനിപ്പിച്ച തന്തയും തള്ളയും കണക്ക് ആണ്.... ചുമ്മാ അല്ല മോന് ഇത്ര സംസ്കാരം......! കുഞ്ഞ് എവിടെ......! ദച്ചു അവരോട് ചോദിച്ചു.....!
നേത്രമോളെ.....! അമ്മാവന്റെ വിളികേട്ട് അവൾ അങ്ങോട്ട് നോക്കി.
ദേവ അമ്മാവന്റെ കൈയിൽ ഇരിപ്പുണ്ട് കരഞ്ഞു വിളിച്ചു മുഖം ഒക്കെ ചുവന്നിട്ടുണ്ട്. നേത്ര വേഗം അവനെ പോയി വാങ്ങി അവനെ നെഞ്ചോടു ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ട് അവനെ മുത്തം വച്ചു......!
ദച്ചു നേത്രയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി അല്ലുന്റെ അടുത്തേക്ക് വന്നു.....!
നീ ഇപ്പൊ ചെയ്തത് കൊണ്ട് നഷ്ടം നിനക്ക് മാത്രം ആണ് അലോക്.... ഈ കുഞ്ഞിന്റെ മുന്നിൽ പോലും നീ തോറ്റു പോയി...... പോയി ചത്തുടെ......!
നീ ജയിച്ചു എന്ന് വിചാരിക്കണ്ട..... എന്റെ കുഞ്ഞിനെ എന്റെ അടുത്ത് ഞാൻ എത്തിക്കും ഈ നാട്ടിൽ കോടതിയും നിയമവും ഒക്കെ ഉണ്ട് സൂക്ഷിച്ചോ നീ......! അല്ലു നേത്രയെ നോക്കി വെല്ലുവിളിച്ചു....!
ഇനി നിന്റെ ഒരു ചെറുവിരൽ അവൾക്കോ കുഞ്ഞിനോ നേരെ ഉയർന്നാൽ...... അലോക് ദേവാനന്ദ് ഇതുവരെ കണ്ട അഗ്നിയും ആദിയും അല്ല ഞാൻ..... ഞാൻ ആരാണെന്ന് ശെരിക്കും അറിയും..... അറിയിക്കും ഞാൻ......! അവൻ അത്രയും പറഞ്ഞു നേത്രയെയും കുഞ്ഞിനെയും ചേർത്ത് പിടിച്ചു കാറിന്റെ അടുത്തേക്ക് നടന്നു.... അപ്പൊ തന്നെ അവിടെ ഒരു പോലീസ് ജീപ്പ് വന്നു നിന്നു..........!
തുടരും......