രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ഹേയ് സാരമില്ല... പതുക്കെ പോകാം സ്റ്റീറിങ്ങിൽ ഉള്ള
അവന്റെ കൈക്ക് പിടിച്ചാണ് ദേവിക അത് പറഞ്ഞത്
പെട്ടന്ന് അവനൊന്നു അയ്യഞ്ഞപോലെ തോന്നി. അവളുടെ മുഖത്തു നോക്കാതെ തന്നെ വരുൺ ഹോൺ നിർത്തി വണ്ടി സ്ലോ ആക്കി
കുറച്ചു സമയത്തിന് ശേഷം വണ്ടി എടുക്കും വരെ ദേവിക വരുണിനോട് ഒന്നും പറഞ്ഞില്ല തിരിച്ചും അതെ
എന്നിട്ട് കള്ളുകുടി എപ്പോ തുടങ്ങി
സാഹചര്യത്തിന് ഒരു അയവ് അരുത്താനായി ദേവിക ചോദിച്ചു
കള്ളോ...... ഞാനോ
നീ എന്നെപറ്റി എന്തൊക്കയോ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്
ഓ....... എനിക്കറിയാം
ഇല്ലന്ന്..... ഇതൊക്കെ നിന്നോടാ വൈശാഖ് പറയുന്നതല്ലേ ........ വെറുതെയ.......
ദേവിക ഫോണിലെ ഗാലറി തുറന്ന് ഒരു പിക് എടുത്തു വരുണിന് നേരെ നീട്ടി
കമ്പനിയുടെ സൈഡിലെ റോഡിലേക്ക് സിഗരറ്റു ചുണ്ടിൽ വെച്ചു സിനിമ സ്റ്റൈലിൽ നടക്കുന്ന പിക് ആയിരുന്നു അത്
ഇതെവിടുന്ന് വരുണിന് അത്ഭുതമായി
അതൊക്കെ ഉണ്ട്
നിങ്ങൾ അല്ലെ ഇത്
അതെ...... ഞാൻ തന്നെയാ.......പക്ഷെ... ഇത് വെറുതെ ഒരു സിഗർറ്റ് അല്ലെ ഒരെണ്ണം...... ഞാനും,വൈശാകും കൂടി അത്രേ ഉള്ളു
ഇതിനൊക്കെ കള്ളുകുടി എന്ന് പറയുവോ
അപ്പോ ഇതോ.....
ദേവിക കാണിച്ച ഫോട്ടോ കണ്ടതോടെ വരുൺ പിന്നെ അവളുടെ നേരെ നോക്കിയില്ല
ഈ പെണ്ണിന്നിതെല്ലാം എവിടുന്നാ കിട്ടുന്നത്
കഴിഞ്ഞ ടാർഗറ്റ് വിക്ടറി ടൈമിൽ ടൂർ പോയപ്പോ ഉള്ള ഫോട്ടോ ആണ്..അന്ന് അത്യാവശ്യം എല്ലാരും മിനുങ്ങിയിരുന്നു.... പക്ഷെ ഈ പിക് എല്ലാം.........വൈശാഖ് കൊടുത്തത് ആവും
നിനക്ക് ഞാൻ തരാമെടാ...... അവൻ മനസിലോർത്തുകൊണ്ട് ആക്‌സിലറേറ്റർ അമർത്തി
ഇതത്ര നല്ല ശീലം അല്ല
നിങ്ങൾക്കിപ്പോ ചെറിയൊരു ആശ്വാസം കിട്ടിയിലെ എല്ലാം എന്നോട് പറഞ്ഞപ്പോ
കുടിച്ചാൽ അത് കിട്ടുമോ ശരീരം കേടാകും എന്നല്ലാതെ
ദേവിക ചോദിച്ചു
ഹ്മ്.....
അതെ അതാണ് ഞാൻ പറയുന്നേ...... ഇപ്പോ അവരെ കാണാറുണ്ടോ
ഓ.... ഇടയ്ക്കിടെ
ഇനി കാണുമ്പോൾ ഒന്ന് ചിരിച്ചുനോക്ക്
ഹ ബെസ്റ്റ് അവള് കരുതും എന്റെ തലയ്ക്കു ഓളം ആണെന്ന്
ഹേയ് അതൊന്നും ഇല്ല, അവരെന്തായാലും നിങ്ങളെ നോക്കും
അപ്പോ തിരിച്ചു മുഖത്തു നോക്കിയിട്ട് നന്നായിട്ടൊന്നു ചിരിക്കാൻ നോക്ക്
ബെസ്റ്റ്
നീ സൈക്കോളജി പടിക്കുന്നുണ്ടോ.... അതോ അനുഭവം ഉണ്ടോ
ഇല്ലന്ന്
ഇത് രണ്ടും ഇല്ല...
പക്ഷെ ഞാൻ പറഞ്ഞപോലെ ഒന്ന് ചെയ്തുനോക്ക് പിന്നെ നിങ്ങളെ ഈ കാര്യം പറഞ്ഞു കുടിക്കില്ല
ഉവ്വ്... ഉവ്വ്
അല്ല ഞാൻ കുടിക്കുന്നതിൽ നിനക്ക് എന്താ ഇത്രക്ക് പ്രശ്നം
എനിക്കൊരു പ്രശ്നവും ഇല്ല
പക്ഷെ നിങ്ങളുടെ സ്നേഹം വേണ്ട എന്ന് പറഞ്ഞതല്ലേ അവർ വേറെ ഒരു ജീവിതം തുടങ്ങുകയും ചെയ്തു പിന്നെ അവരെ
ഓർത്തുകൊണ്ട് നമ്മളെ നശിപ്പിച്ചിട്ടു എന്താ....
അതുകൊണ്ട് പറഞ്ഞതാ...
മ്മം പക്ഷെ അവളെ നിർബന്ധിച്ചു പറയിപ്പിച്ചത് ആണെങ്കിലോ കല്യാണം അതുപോലെ നിർബന്ധിച്ചു ചെയ്യിപ്പിച്ചത് ആണെങ്കിലോ
ദേവികയ്ക്ക് അതിനു മറുപടി ഇല്ലായിരുന്നു
അങ്ങനെ ആവുമോ..... അവളുടെ ഉള്ളിലിരുന്ന് ആരോ എന്തിനുവേണ്ടിയെന്നറിയാതെ ചോദിച്ചുണ്ടിരുന്നു
സാഹചര്യം കൊണ്ടു പറ്റിയതാകുമോ.....?
അവരിപ്പോഴും സ്നേഹിക്കുന്നുണ്ടാകുമോ...? തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടോ???
എന്താ ഒന്നും പറയാനില്ലേ......
അവളുടെ മൗനം കണ്ടിട്ട് വരുൺ ചോദിച്ചു
അവളൊന്നും മിണ്ടിയില്ല ഇല്ലെന്ന് ചുമൽ പൊക്കികാണിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു
അവളൊന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ വരുൺ സ്റ്റീരിയോ ഓൺ ചെയ്തു എതെന്നറിയാത്ത ഒരു ഹിന്ദി സോങ് ന്റെ അകമ്പടിയോടെ അവർ യാത്ര തുടർന്നു
രണ്ടു പേരുടെയും മനസ് അവിടെ അല്ലാത്തതിനാൽ ആർക്കോ വേണ്ടി അത് പാടിക്കൊണ്ടിരുന്നു
ഏകദേശം ബസ്സ് കിട്ടുന്നിടത്തു വിട്ടാൽ മതി
അതെന്തിനാ
നിങ്ങൾക്ക് വൈകില്ലേ
വൈകാനോ.... അത് കഴിയും ഇനി അങ്ങോട്ടില്ല
എന്നാൽ ഇവിടെ നിർത്തിക്കോ
ആരേലും കാണണ്ട... നാട്ടിലേക്ക് എത്താറായെന്ന് തോന്നിയപ്പോൾ ദേവിക പറഞ്ഞു
കണ്ടാൽ എന്താടി.... ഹേ.... എനിക്കറിയാം എവിടെ നിർത്തണം എന്ന്
മിണ്ടാതെ അവിടെ ഇരുന്നുകൊള്ളണം....
പിന്നെ ദേവിക ഒന്നും പറഞ്ഞില്ല... വണ്ടി വീട്ടിലേക്ക് ഉള്ള വഴി തിരിഞ്ഞപ്പോൾ അവളവനെ ദയനീയമായി നോക്കി
അവിടെയുള്ള ഭാവം കണ്ടപ്പോൾ മനസിലായി കയ്യോടെ ഏല്പിച്ചിട്ടേ മടങ്ങു എന്ന്...
നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട് മങ്ങൂയ വെളിച്ചത്തിൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമാണ്
ചന്ദ്രു ഇന്നെന്നെ കൊല്ലും
അവൾ നെറ്റി തിരുമ്മി
അവർ ഉമ്മറത്തേക്ക് ചെല്ലുമ്പോൾ ചന്ദ്രിക പുറത്തിരിപ്പുണ്ടായിരുന്നു ദേവികയെ പ്രതിഷിച്ചു ആവും
അവരെ രണ്ടുപേരെയും കണ്ടപ്പോയെ ചന്ദ്രികയുടെ മുഖം ഇരുണ്ടു
വല്ലാത്തൊരു ഭാവത്തോടെ തങ്ങളെ ഉറ്റുനോക്കുന്ന അ അമ്മയോട് വരുൺ പുഞ്ചിരിച്ചു...
ഞാൻ ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്... ദേവികയുടെ കൂടെ വർക്ക് ചെയ്യുന്നേ ആണ്. പേര് വരുൺ
അവരൊന്നും മിണ്ടുന്നില്ലന്ന് കണ്ടു വീണ്ടും പറഞ്ഞു ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ടൗണിൽ വെച്ചിട്ട് അപ്പോൾ കുറച്ചു വൈകി പിന്നെ ഇവിടെ എത്താൻ
നേരം വൈകുന്നത്കൊണ്ട് കൂടെ പറഞ്ഞുവിട്ടതാ AGM
വരുത്തി തീർത്ത ചിരിയോടെ നിൽക്കുന്ന അമ്മയുടെ അടുത്തേക്കായി മാറി നിന്നെകൊണ്ട് ദേവിക പറഞ്ഞു
വരൂ ഇരിക്ക്
അത് കേട്ടപ്പോൾ ചന്ദ്രികയും അകത്തുനിന്ന് ചന്ദ്രനും വിളിച്ചു
വാ.... വന്ന കാലിൽ നിൽക്കാതെ ഇരിക്ക്
വരുൺ ഉമ്മറപ്പടിയിലായി ഇരുന്നു
ദേവിക ബാഗുമായി ഉള്ളിലേക്ക് കയറിപോകുന്നത് കണ്ടപ്പോൾ ചന്ദ്രിക ചോദിച്ചു
വീട്, നാട് എല്ലാം എവിടെയാ....?
അടുത്ത് തന്നെയാണ് പത്താം മൈൽ എന്ന് പറയും
വരുൺ അല്ലെ മോൻ ഇങ്ങോട്ട് കയറിയിരിക്ക്
അകത്തുനിന്നും ചന്ദ്രൻ ന്റെ സ്വരം കേട്ടപ്പോൾ അവൻ ഇരുന്നിടത്തുനിന്ന് എണീറ്റു ചന്ദ്രികയെ നോക്കി
ചന്ദ്രൻ അങ്ങനെ പറഞ്ഞത് അവർക്ക് ഇഷ്ടമായില്ല എങ്കിലും മറ്റൊന്നും പറയാതെ വരുണിനെ വരൂ എന്ന് ആംഗ്യത്തിൽ കാണിച്ചു ചന്ദ്രന്റെ റൂമിലേക്ക് നടന്നു
പിന്നാലെ വരുണും
മോൻ ഇരിക്ക്
അവൻ അയാൾക്ക് കാണാൻ പാകത്തിനായി ഇരുന്നു
ബുദ്ധിമുട്ടയോ
ഹേയ് ഇല്ല.......
അവിടുന്ന് സർ പറഞ്ഞുവിട്ടതാണ് അപ്പോൾ വീട്ടിൽ ഏൽപ്പിച്ചിട്ടു പോകാം എന്ന് കരുതി.... ഇപ്പോഴത്തെ കാലമല്ലേ ബസ് സ്റ്റാൻഡിൽ വിട്ടാൽ മതിയെന്ന് അവൾ പറഞ്ഞിരുന്നു
വരുൺ ചന്ദ്രികയോട് പറഞ്ഞതിന് തുടർച്ചയെന്നോണം പറഞ്ഞു... അവരുടെ ഭാവം കണ്ടപ്പോൾ ദേവികയ്ക്കിന്ന് വഴക്ക് കേൾക്കും എന്ന് തോന്നിയിരുന്നു വരുണിന്
ഹ അത് നന്നായി മോനെ..... അവളൊരു പൊട്ടി കുട്ടിയ
നന്ദി യുണ്ട്
ആയോ അതൊന്നും വേണ്ട അച്ഛാ
ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യുന്നവരല്ലേ കൂടെ ഉള്ളവർക്ക് ഒരാവശ്യം വരുമ്പോഴല്ലേ ചെയ്യേണ്ടത്
ചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു
ഇനിയെന്ത് പറയുമെന്ന് ചിന്തിച്ചപോലെ രണ്ടാളും കുറച്ചു സമയം ഇരുന്നു
പിന്നെ വരുൺ തന്നെ സംസാരിച്ചു
ആയുർവേദം കാണിച്ചുകൂടെ.... ഞാൻ അന്ന് വന്നപ്പോൾ ചോദിക്കാൻ വിട്ടുപോയി
താല്പര്യം ഉണ്ടെങ്കിൽ ഞാൻ അറിയുന്ന വൈദ്യർ ഉണ്ട് ഒന്ന് കാണിച്ചുനോക്കാം
അയാളെന്തോ പറയാൻ വന്നപോയെക്കും ചായയും ആയി ചന്ദ്രിക വന്നു
തുടരും