നിന്നിൽ അലിയാൻ തുടർക്കഥ ഭാഗം: 4 വായിക്കൂ...

Valappottukal

 


രചന: Athiravishnu


ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥനയോടെ കണ്ണടച്ചു നിൽക്കുമ്പോൾ അവനുള്ളിൽ പ്രണയത്തിന്റെ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടായിരുന്നു.... തന്റെ നെഞ്ചോപ്പം മാത്രം പൊക്കമുള്ളവളെ ഹരിയൊന്നു നോക്കി ചിരിച്ചു.... അവൾക്കു പുറകിലായാണ് അവൻ നിന്നിരുന്നത് അവന്റെ നെഞ്ചോടു ചേർന്നു അവളും.. ആ കാഴ്ച കാണെ അകത്തിരിക്കുന്ന ദേവി വിഗ്രഹത്തിന് പതിവിലേറെ തിളക്കം ഉണ്ടായിരുന്നു...ഒപ്പം അവന്റെ മനസിനും... 



പൂജാരി നൽകിയ ഇലച്ചീന്തിൽ നിന്നും ചന്ദനം എടുത്തു അവളുടെ നെറ്റിയിലായി അവൻ തൊട്ടു കൊടുത്തു....കുങ്കുമം എടുത്തു നെറുകയിൽ ചാർത്തി പൂക്കൾ എടുത്തു അവളെ നെഞ്ചിലേക്ക് അമർത്തി തലയിലായി ചൂടി കൊടുത്തു.... ഒത്തിരി സന്തോഷത്തോടെ അവന്റെ ചെയ്തികൾ എല്ലാം ഇമ ചിമ്മാതെ നോക്കി നിൽപ്പായിരുന്നു അവൾ.... അവനിതൊന്നും കാണുന്നുണ്ടായിരുന്നില്ല... അത്രമേൽ കരുതലോടെ ആയിരുന്നു അവന്റെ പ്രവർത്തികൾ എല്ലാം... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവളെ കൊണ്ടു നടക്കാൻ തോന്നുണ്ടായിരുന്നു അവനു.... ഒത്തിരി പ്രണയത്തോടെ വാത്സല്യത്തോടെ.....


അവളും ആസ്വദിക്കുന്നുണ്ടായിരുന്നു അവനിലെ കരുതലിനെ.. ചേർത്തു പിടിക്കുന്ന കൈകളെ..... പ്രണയത്തോടെ നോക്കുന്ന മിഴികളെ.... അകലനാഗ്രഹിക്കാതെ അവളും അവനോടു ചേരുന്നുണ്ടായിരുന്നു.....


ഇലയിൽ നിന്നും പ്രസാധമെടുത്തു തനിക്കു മുന്നിലായി തല താഴ്ത്തി നിൽക്കുന്നവന്റെ നെറ്റിയിൽ ചാർത്തുമ്പോൾ അവന്റെ ഹൃദയത്തിലും ആ തണുപ്പ് പടരുന്നുണ്ടായിരുന്നു... അവളയെയും ചേർത്തു പിടിച്ചു വലം വെക്കുമ്പോൾ അവന്റെ സ്വപ്നങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നു നേടിയെടുത്ത സന്തോഷം അവനുള്ളിൽ നിറഞ്ഞിരുന്നു..... അവളുടെ മനസും നിറഞ്ഞിരുന്നു

... അവനെ തനിക്കു മാത്രമായി തന്നതിനു അവളും ദേവിയോട് മനസുകൊണ്ടോരായിരം വട്ടം നന്ദി പറഞ്ഞു കഴിഞ്ഞിരുന്നു


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് ക്ഷേത്രത്തിൽ നിന്നും ഇറങ്ങി വരുന്നവനെ കാണെ അവളുടെ മിഴികൾ പ്രണയത്തോടെ തിളങ്ങി... അവനോടു മിണ്ടാനുള്ള കൊതിയോടെ അത്രമേൽ ഇഷ്ടത്തോടെ അവൾ മുന്നോട്ടു നടന്നു



"ഹരിയേട്ടാ....."


തന്നെ ആരോ വിളിക്കുന്നത്‌ കേട്ടതും അവനൊന്നു തിരിഞ്ഞു നോക്കി അടുത്തേക്ക് നടന്നുവരുന്നവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു തിരിഞ്ഞ് വീണ്ടും ഇലയിലെ പായസം സ്വദോടെ കഴിക്കുന്നവളെ ഒന്നു നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്നവളെ നോക്കി


"വൈഗ... നീ എപ്പോഴാ എറണാകുളത്തുന്നു വന്നേ...."


അവനൊരു ചിരിയോടെ ചോദിച്ചു


"ഇന്നലെ രാത്രിയാ എത്തിയെ... എക്സാം എല്ലാം കഴിഞ്ഞു.... ഇനി തിരിച്ചു പോവേണ്ട ആവശ്യം ഇല്ല"



"ആഹാ... അപ്പൊ നമ്മുടെ നാട്ടിൽ പുതിയൊരു ടീച്ചറും കൂടി ആയി..."


അവളൊന്നു ചിരിച്ചു


"ഹരിയേട്ടൻ തനിച്ചേ ഉള്ളോ.. വേണിയോ ആധിയേട്ടനോ കൂട്ടില്ലാതെ ഇങ്ങോട്ട് വരുന്നത് പതിവില്ലല്ലോ"


"ഇന്നു പുതിയൊരു കൂട്ടുണ്ട്..."


അവന്റെ ചിരിയിൽ പ്രണയം നിറഞ്ഞിരുന്നു... അവളെ ഓർക്കുമ്പോൾ മാത്രം തെളിയുന്നോരു ചിരി... അത്രമേൽ മനോഹരമായത്.... അവൾക്കു മാത്രം അവകാശപ്പെട്ടത്.... അവന്റെ ഗൗരിക്കു വേണ്ടി മാത്രം.....



വൈഗ ആ ചിരിയിൽ ലയിച്ചു പോയിരുന്നു

പ്രണയത്തിൽ ചാലിച്ച ചിരിയോടെ തന്നെ അവൾ കൂടെ വന്നേ ആളെ തിരക്കി



"ഗൗരി....."


അവൻ പിന്നിലേക്ക് തിരിഞ്ഞു വിളിച്ചു

അവൻ വിളിച്ചതും സാരി തുമ്പു ഒരു കയ്യിലായി പിടിച്ചു മറു കയ്യിൽ പ്രസാധവുമ്മായി അവൾ അവനടുത്തേക്ക് വന്നു

അവനരികിലേക്ക് നടന്നടുക്കുന്നവളെ  വൈഗ ഒരു സംശയത്തോടെ നോക്കി..

ഹരി ഒരു കൈ കൊണ്ടവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.... അവളൊരു ചിരിയോടെ അവനെ നോക്കി.... വൈഗ ഒരു വല്ലായ്മയോടെ അവരെ തന്നെ നോക്കി നിൽക്കുവായിരുന്നു



"ഇതാരാ ഹരിയേട്ടാ"


വൈഗയുടെ ചോദ്യമാണ് രണ്ടുപേരെയും അവരുടെ ലോകത്തുനിന്ന് തിരികെ കൊണ്ടുവന്നത്...


"ഇതു ഗൗരി.... എന്റെ ഭാര്യയാടോ"


കാതിൽ ഈയം ഉരുക്കി ഒഴിച്ച പോലെ തോന്നി അവൾക്കു കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടപോലെ കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും പാടുപെട്ട ഉള്ളിൽ ഒതുക്കി



"എന്നിട്ട് ആരും പറഞ്ഞു കേട്ടില്ലല്ലോ"


"അങ്ങനെ അല്ല ആരെയും അറിയിക്കാതിരുന്നതാണ്... ഇവളെ പറഞ്ഞാൽ തനിക്കറിയും എന്റെ വിശ്വപ്പയുടെയും ഭദ്രമ്മയുടെയും മോളാണ്... എന്റെ ജീവൻ"


അവന്റെ വാക്കുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞിരുന്നു ഒരുവളിൽ അതു കുളിർ മഴയായി പെയ്തപ്പോൾ മറ്റൊരുവളിൽ ഒരു അഗ്നി ആളുകയായിരുന്നു 


"ഗൗരി ഇതു വൈഗ നമ്മുടെ വീടിനടുത്തു തന്നെ ആണു താമസം അതികം വൈകാതെ നിങ്ങടെ കോളേജിൽ ടീച്ചർ ആയി കേറൂട്ടോ"


"ഹായ് ചേച്ചി..."


ഗൗരി ഒരു ചിരിയോടെ പറഞ്ഞു വരുത്തി തീർത്ത ചിരിയിൽ അവളും നിന്നും.


"എന്നാ ഞങ്ങൾ ഇറങ്ങാട്ടോ ഒന്നും കഴിക്കാതെ ഇറങ്ങിയതാ"


ഹരി അത്രയും പറഞ്ഞു കൊണ്ട് ഗൗരിയെ കൈകളിൽ കോരി എടുത്തു മുന്നോട്ട് നടന്നു.... ആ കാഴ്ച കാണാനാവാതെ വൈഗ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു 


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നിക്കുവാണ്‌ ഗൗരി... ഒത്തിരി മാറ്റം വന്നത് പോലെ തോന്നി അവൾക്ക്.... നെറുകയിലെ സിന്ദൂരവും കഴുത്തിലെ താലിയും തന്നിൽ ഒത്തിരി വ്യത്യാസങ്ങൾ കൊണ്ടു വന്നപോലെ... ഇന്നലെ ഇവയൊന്നും താൻ ശ്രെദ്ധിച്ചിരുന്നില്ല എന്നവൾ ഓർത്തു നെഞ്ചോടു ചേർന്നു കിടക്കുന്ന താലി കയ്യിലെടുത്തു അതിലെ അവന്റെ പേരിലേക്കൊന്നു നോക്കി പറയാതെ അറിഞ്ഞു കഴിഞ്ഞിരുന്നു അവന്റെ പ്രണയം അവളൊരു ചിരിയോടെ ഓർത്തുകൊണ്ട് അതിൽ അമർത്തി ചുംബിച്ചു വാതിലിനടുത്തു ഈ കാഴ്ച കണ്ടു നിന്നവന്റെ മിഴികൾ ഒന്നു വിടർന്നു



പുറകിലായി ഏൽക്കുന്ന ചുടു വിശ്വാസത്തിൽ അവളൊന്നു വിറച്ചു



"ഗൗരി...."



കാതിലായി ചുണ്ടു ചേർത്തു കൊണ്ടവൻ പതിയെ വിളിച്ചു


"മ്മ്മ്...."



വിളി കേൾക്കാതിരിക്കാൻ അവൾക്കവുമായിരുന്നില്ല....



"എന്നെ കുറിച്ച് ആലോചിക്കുവാണോ"


"മ്മ്..."


"എന്താ ആലോചിച്ചേ"



"പ്രണയമാണോ എന്നോട്"


കണ്ണാടിയിലെ അവന്റെ പ്രേതിബിംബത്തിലേക്കു നോക്കികൊണ്ടവൾ ചോദിച്ചു ഒരു നിമിഷം കൊണ്ടവളെ തിരിച്ചു നിർത്തി കാറ്റിനുപോലും കടന്നു വരാനാവാത്ത വിധം ഇറുക്കെ പുണർന്നിരുന്നു അവൻ.....

അവളൊന്നു ഞെട്ടി എങ്കിലും അവനിൽ നിന്നും അകലതെ നിന്നു.... പറയാൻ വാക്കുകൾ ഇല്ലായിരുന്നു അവനു അല്ലെങ്കിലും പ്രണയം വാക്കുകൾക്കാധീതമാണ് 



"സംശയം തോന്നുന്നുണ്ടോ നിനക്ക്"



അവൻ അവളെ അടർത്തിമാറ്റേതെ തന്നെ ചോദിച്ചു 


"കൊതി തോന്നുന്നുണ്ട് ആ നാവിൽ നിന്നും കേൾക്കാൻ....."


"പറയാനുണ്ട് പെണ്ണെ ഒരുപാടു.. ഇപ്പോഴല്ല നീ എനിക്കു എല്ലാ അർത്ഥത്തിലും സ്വന്തം ആവുന്ന സമയം ഞാൻ നിന്നിൽ അലിയുന്ന സമയം നീ കേൾക്കാൻ കൊതിക്കുന്ന കാര്യം നിന്റെ കാതിലായി നിനക്കു കേൾക്കാൻ മാത്രമായി ഞാൻ പറയാം"



ഒരു നിശ്വാസം പോലെ അത്രയും നേർമയോടെ അവൻ അവളുടെ കാതിലായി പറഞ്ഞു.... അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു അവനിൽ അവളുടെ പിടി മുറുക്കിയതും അവൻ അവളിൽ നിന്നും അകന്നു മാറി.....

പുറത്തേക്കു നടന്നു...


സന്തോഷം കൊണ്ടു നിറയുന്നുണ്ടായിരുന്നു അവന്റെ മനസ്..... അവളിലേക്കുള്ള ദൂരം കുറയുന്നതിൽ


🌹🌹🌹🌹🌹🌹🌹🌹🌹



ചായ കുടിക്കുന്ന തിരക്കിലാണ് നാലു പേരും ഇഡലിയും ചട്ണിയും ആണു ലച്ചുമ്മ ഉണ്ടാക്കിയത്

ഗൗരി തനിയെ കഴിക്കുവാണ്‌  അതു കണ്ടതും ഹരിയുടെ മുഖം വീർത്തു വന്നിട്ടുണ്ട്... അവൾക്കു വാരികൊടുക്കണം എന്നാ സന്തോഷത്തിൽ ഇരിക്കുവായിരുന്നു ചെക്കൻ അതെല്ലാം കാറ്റിൽ പറത്തി തനിയെ കഴിക്കുന്നവളെ  കണ്ടതും മുഖം ബലൂൺ പോലെ വീർത്തത് സ്വാഭാവികം...


ഗൗരി ആണെങ്കിൽ ആകെ വല്ലാത്തൊരവസ്ഥയിൽ ആണു അവന്റെ വാക്കുകൾക്കൊപ്പം ചുടു നിശ്വാസവും കാതിൽ അലയടിക്കുന്ന പോലെ.... അവനെ നോക്കാൻ എന്തോ കഴിയാത്ത പോലെ ഇന്നലത്തെ പോലെ അവനോടു മിണ്ടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല അവൾക്ക്.... തന്നിൽ അവനോടു തോന്നുന്ന വികാരത്തിന്റെ പേരെന്തെന്നു അവൾക്കു തന്നെ അറിയുന്നുണ്ടായിരുന്നില്ല...


പതിവിനു വിപരീതമായി മൗനം ആയിരിക്കുന്നവളെ ലച്ചുമ്മയും വേണിയും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു... അവളുടെ മുഖത്ത് തെളിയുന്ന ചുവപ്പും നാണവും ലച്ചുമ്മയിൽ ഒരു ചിരി വിടർത്തി.... ഒപ്പം സമാധാനവും 


"പൊടി മോളെ....."


"മ്മ്മ്"


"നിനക്ക് എന്താ പറ്റിയെ"


"എന്ത്"


"അല്ല ഇന്നലെ വരെ നോൺസ്റ്റോപ്പ് ആയി ഓരോന്ന് പറഞ്ഞോണ്ടിരുന്നിട്ട് ഇപ്പൊ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ"


അവളൊന്നു ഹരിയെ നോക്കി പക്ഷെ അവിടെ നോ മൈൻഡ് ചെക്കൻ കലിപ്പിലാണ്


"നിനക്കു വിശ്വപ്പയേം ദേവപ്പയേം എല്ലാം മിസ്സ്‌ ചെയ്യുന്നുണ്ടോ"


വീണ്ടും വേണി തന്നെ ആയിരുന്നു

അതുകേട്ടതും ഹരി കഴിക്കുന്നത് നിർത്തി അവളെ നോക്കി 

. അവളൊന്നു ഹരിയെ നോക്കികൊണ്ട് ഇല്ലെന്നു തലയാട്ടി.... മനസ്സിൽ തട്ടി തന്നെ ആണവൾ അങ്ങനെ ചെയ്തത്... ലച്ചുമ്മയും വേണിയും അവൾക്കത്രമേൽ പ്രിയപ്പെട്ടതാണ്... എന്നാൽ ഇപ്പൊ എല്ലാർക്കും മുകളിലായി അവൾക്കുള്ളിൽ അവൻ നിറഞ്ഞു നിന്നിരുന്നു... അവന്റെ കരുതലും ചേർത്തുപിടിക്കലും മാത്രം മതിയായിരുന്നു അവൾക്.... അച്ഛനെ പോലെ ഏട്ടനെ പോലെ..... അവൻ ആരെല്ലാമോ ആയി തീർന്നിരുന്നു

അവളെ തന്നെ നോക്കിയിരുന്നവനിൽ ചെറു ചിരി വിരിഞ്ഞു


"ഹരി..."


നീ പാടത്തു പോയി വന്നിട്ടു മോളെ കൂട്ടി ഒന്നു പുറത്തു പോണം അവൾക്ക് ഡ്രെസ്സെല്ലാം എടുക്കാനുണ്ട്"


"മ്മ്"


അവനൊന്നു മൂളി കൊണ്ടെഴുന്നേറ്റു... അവനെന്താ പറ്റിയെ എന്നോർത്ത് അവളും മതിയാക്കി എഴുന്നേറ്റു 


"ഞാൻ ഇറങ്ങാ...."


"നീ ഉച്ചക്ക് കഴിക്കാൻ വരുമോ അതോ അങ്ങോട്ട്‌ കൊണ്ടു വരണോ"


"ഇന്നു ഒരുപാടു വൈകി അതോണ്ട് അമ്മ അങ്ങോട്ട് കൊണ്ടുവന്നാൽ മതി"


അവളെ ഒന്നു നോക്കി അവൻ പുറത്തേക്കു പോയി.... വല്ലാത്തൊരു വേദന തോന്നി അവൾക്ക് പെട്ടന്നുള്ള അവന്റെ ഭവമാറ്റ ത്തിൽ... സത്യത്തിൽ അവന്റെ പിണക്കത്തിന്റെ കാരണം അവൾക്കറിയുന്നുണ്ടായിരുന്നില്ല......


🌹🌹🌹🌹🌹🌹🌹🌹🌹🌹


വേണിയോടൊപ്പം കൂടി പറമ്പ് മുഴുവൻ ചുറ്റുമ്പോഴും ഉള്ളിൽ അവനായിരുന്നു


"നീ ഇതു ഏതു ലോകത്താണ് പൊടി....

ഇങ്ങനെ ആണേൽ നമുക്ക് പോവാം"


ആദ്യം ഒന്നു ഞെട്ടി എങ്കിലും വേണിയെ വേദനിപ്പിക്കാനോ പിണക്കനോ ഗൗരിക്കാവില്ലായിരുന്നു.... ബാക്കി ചിന്തകളെല്ലാം ഒരു ഭാഗത്തു വച്ചു അവൾ വേണിയോടൊപ്പം കൂടി.....



🌹🌹🌹🌹🌹🌹🌹🌹🌹🌹


"ഇന്നു എന്താ ലച്ചുമ്മ സ്പെഷ്യൽ"


"എന്റെ മോൾക്ക് എന്താ വേണ്ടേ"


"എന്തായാലും മതി"



അവരുടെ കവിളിൽ മുത്തി കൊണ്ടവൾ പറഞ്ഞു... തിരിച്ചു ആ കുഞ്ഞി കവിളിൽ ചുണ്ടു ചേർക്കാൻ അവരും മറന്നിരുന്നില്ല


"പാട്ടുപാവാട വിൽക്കുന്ന ആള് വന്നില്ലേ അമ്മേ ഇന്നു".


വേണി ആയിരുന്നു


"വരാനാവുന്നെ ഉള്ളൂ..."


"എനിക്കു വേണംട്ടൊ പുതിയത്"


അവരോരു ചിരിയോടെ മൂളി


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പാടത്തുള്ള പണിക്കാരോടെല്ലാം കലിപ്പിലാണ് ഹരി എല്ലാരേം വെറുതെ ഓരോന്ന് പറയുന്നുമുണ്ട്..... ഇവനിതു എന്തു പറ്റി എന്ന ഭാവത്തിൽ അവരും നിൽപ്പുണ്ട്....


"ടാ നിനക്കു വല്ല ബാധയും കേറിയോ കുറെ നേരായി ഉറഞ്ഞു തുള്ളുന്നു"


അവന്റെ കലിപ്പ് കുറച്ചു നേരം മാറി നിന്നു കണ്ട ആദിയാണ് ആ ചോദിച്ചത്

ഹരി ഒന്നും മിണ്ടാതെ മൗനമായി നിന്നതെ ഉള്ളൂ...


"ടാ നിന്നോടാ ഞാൻ ചോദിച്ചേ"


ആദി കലിപ്പിച്ചു


"ഒന്നുമില്ല നിനക്ക് വേറെ പണിയൊന്നുമില്ലേ ഇവിടെ കിടന്നു കറങ്ങുന്നു"


"അതാണോ ഞാൻ ചോദിച്ചതിനുള്ള ഉത്തരം.... നീ പൊടിമോളോട് വഴക്കിട്ടോ... നിന്റെ ഈ മൂരാച്ചി സ്വാഭാവം അതിനോട് കാണിച്ചോ"



"ഓ ഞാൻ ആരോടും ഒന്നിനു പോയിട്ടില്ല"


അവൻ ഒരു അലസഭാവത്തോടെ പറഞ്ഞു

ആദിയൊന്നു ചിരിച്ചു....


"ഇനി പറ എന്താ എന്റെ ഹരികുട്ടന് ഇത്ര ദേഷ്യം


അവന്റെ ആ വിളിയിൽ ഹരിയൊന്നു തണുത്തു ഉണ്ടായതെല്ലാം അവനോടു പറഞ്ഞു


"ഡാ പട്ടി...."


പറഞ്ഞു നിർത്തിയതും ആദി അവന്റെ കഴുത്തിനു പിടിച്ചു.... ഇതു പതിവ് കാഴ്ചയായൊണ്ട്  പണിക്കാരൊന്നും കണ്ട ഭാവം നടിച്ചില്ല....


"വിടാടാ തെണ്ടി

നീ എന്തിനാ എന്റെ കഴുത്തിനു പിടിച്ചേ"



"പിന്നെ ഞാൻ എന്തു വേണം... ഇത്തിരി ഇല്ലാത്ത കൊച്ചിനോട് റൊമാൻസ് കളിക്കാൻ പോയ അവനെ....."


ഹരിയൊന്നു അവനെ നോക്കി ഇളിച്ചു കാണിച്ചു


"അവൾ എന്റെ അല്ലേടാ"


ആദിയൊന്നു ചിരിച്ചു


"അവളു കുഞ്ഞാണെന്ന് എനിക്കു അറിയാടാ.... പക്ഷെ എന്റെ താലിയും കഴുത്തിലിട്ടു എന്റെ മാത്രമായി മുന്നിൽ നിക്കുമ്പോ എനിക്കെന്തോ പറ്റുന്നില്ല... ഉള്ളിൽ ഉള്ള പ്രണയം മുഴുവൻ അവളിലേക്കെത്തിക്കാൻ എനിക്കു മുന്നിൽ വഴികൾ ഒന്നു ഇല്ലാത്ത പോലെ തോന്നുവാ.... അവളെ ചേർത്ത് പിടിച്ചില്ലെങ്കിൽ ഞാൻ മരിച്ചു പോവും എന്നു തോന്നും അത്രമേൽ ആഴത്തിൽ അവളെന്റെ ഉള്ളിലുണ്ടെടാ"



ഹരി കണ്ണുകൾ നിറച്ചു അവനോടു പറഞ്ഞു.... അതു കണ്ടതും ആദി അവനെ ചേർത്തു പിടിച്ചു.....


"എന്തടാ ഇതു.... അയ്യേ വലിയ കലിപ്പാനാണെന്ന വെപ്പ്  എന്നിട്ട് കുഞ്ഞു പിള്ളേരെ പോലെ കണ്ണു നിറക്കുവാ"



"എനിക്കു അറിയില്ലെടാ അവളുടെ കാര്യത്തിൽ മാത്രം ഞാൻ ഇങ്ങനെ ആണു...."


"നീ ഒന്നു ആലോചിച്ചു നോക്ക് ഹരി നീ അവളോട്‌ അങ്ങനെ പെരുമാറിയപ്പോ അവൾ ആകെ കൺഫ്യൂസ്ഡ് ആയിട്ടുണ്ടാവും... ഇത്രയും കാലം ഒന്നു നോക്കുക പോലും ചെയ്യാത്ത ഒരാൾ പ്രണയിക്കുന്നു എന്നു പറഞ്ഞാൽ അവളുടെ ഒന്നല്ല അതിലേറെ കിളികൾ പാറിയിട്ടുണ്ടാവും അതു മനസിലാക്കാതെ അവളോട്‌ പിണങ്ങിയിട്ടൊ കലിപ്പ് കാണിച്ചിട്ടൊ അവഗണിച്ചിട്ടോ കാര്യം ഇല്ലടാ....."



"എനിക്കും അറിയാടാ പക്ഷെ ഇന്നു അവൾക്ക് വാരികൊടുക്കണം എന്നു ഒത്തിരി കൊതിച്ചതാ അതു നടക്കാതെ വന്നപ്പോ കുറച്ചു വിഷമായി അത്രേ ഉള്ളു"



"ആഹാ രണ്ടാളും ഉണ്ടല്ലോ"


പരിചയമുള്ള ശബ്ദം കേട്ടതും ആദിയും ഹരിയും തിരിഞ്ഞു നോക്കി... തങ്ങൾക്കടുത്തേക്ക് നടന്നു വരുന്നവനെ അവരോരു പുഞ്ചിരിയോടെ നോക്കി


"ഭദ്രാ.... നീ എപ്പോ വന്നു"


"ഇന്നലെ രാത്രി എത്തി ഞാൻ മാത്രം അല്ല വൈഗയു ഉണ്ട് കൂടെ"



"ആ വൈഗയെ  ഞാൻ കാലത്ത് അമ്പലത്തിൽ വച്ചു കണ്ടിരുന്നു"


"ആണോ ഞാൻ രാവിലെ എഴുന്നേറ്റപ്പോ അവളെ കണ്ടില്ല അല്ലെങ്കിൽ അവളു പറഞ്ഞേനെ"


അവനൊരു ചിരിയോടെ അവരോടു പറഞു


ഇതു വീരഭദ്രൻ ആദിയുടെയും ഹരിയുടെയും കളി കൂട്ടുകാരൻ 10കഴിഞ്ഞപ്പോൾ മുതൽ ഭദ്രൻ അവന്റെ അപ്പച്ചിയോടൊപ്പം ഡൽഹിയിൽ നിന്നുമാണ് പഠിച്ചത് പഠിപ്പേല്ലാം കഴിഞ്ഞു അനിയത്തി വൈഗ പഠിക്കുന്ന കോളേജിൽ ലച്ചർ ആയി കയറി ഇപ്പൊ അനിയത്തി പഠിപ്പു കഴിഞ്ഞു നാട്ടിലേക്കു വന്നപ്പോൾ അവനും കൂടെ വന്നു.....


മൂന്നു പേരും ചേർന്നു പഴയകാല ഓർമ്മകൾ പങ്കു വാക്കുവായിരുന്നു... വാതോരാതെ സംസാരിക്കുന്നവൻ പെട്ടന്ന് മൗനമായി  നിക്കുന്നത് കണ്ടു അവന്റെ ദൃഷ്ടി ചെല്ലുന്നിടത്തേക്ക് ഹരിയും ആദിയും ഒന്നു നോക്കി... അവരുടെ കണ്ണുകളും ഒന്നു വിടർന്നു ഹരിക്കുള്ള ഊണുമായി വരുന്ന ലച്ചുമ്മയോടൊപ്പം കലപില കൂട്ടി വരുന്നവളിൽ ആയിരുന്നു അവരുടെ കണ്ണുകൾ പച്ച പട്ടുപാവാടയും മറൂൺ കളർ ധാവാണിയും ആണു ഗൗരിയുടെ വേഷം  ആദ്യമായാണ് അവളെ ആ വേഷത്തിൽ ഹരി കാണുന്നത് അത്രമേൽ സുന്ദരി ആയിരുന്നു അവൾ.... ആദിയുടെ മിഴികൾ വേണിയുടെ മുഖത്തായിരുന്നു ഒതുങ്ങിയ പ്രകൃതക്കാരിയാണവൾ പക്ഷെ ഇന്നാകെ ഒരു മാറ്റം അതിന്റെ കാരണം അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു....

ഭദ്രന്റെ കണ്ണുകളും ഗൗരിയിൽ ആയിരുന്നു അത്രമേൽ സുന്ദരിയായൊരു കുഞ്ഞി പെണ്ണ് അവന്റെ ഉള്ളിൽ അവളുടെ രൂപം ആഴത്തിൽ പതിയുന്നതാവൻ അറിയുന്നുണ്ടായിരുന്നു



"ആഹാ ഇതാര് ഭദ്രനോ നീ എപ്പോ വന്നു മോനെ"


ലച്ചുവിന്റെ ചോദ്യമാണ് അവരെ മൂന്നുപേരെയും ഉണർത്തിയത്


"ഞാൻ ഇന്നലെ രാത്രി വന്നു ടീച്ചറമ്മേ'


"എന്നെ കണ്ടിട്ടെന്താ അമ്മ ഒന്നും ചോദിക്കാത്ത"


ആദിയിൽ പരിഭവം നിറഞ്ഞു


"ഇന്നു കോളേജ് ഇല്ലാത്തോണ്ട് നീ ഇവിടെ കാണും എന്നെനിക്ക് അറിയാം അതിനി പ്രേത്യേകം ചോദിക്കാനുണ്ടോ!


അവരോരു ചിരിയോടെ പറഞ്ഞതും ആദി ഒന്നു ഇളിച്ചു കാണിച്ചു... ഹരി അപ്പോഴും ഗൗരിയെ നോക്കി നിക്കുവായിരുന്നു അവളെ ഒന്നു ഒറ്റയ്ക്ക് കിട്ടാൻ തോന്നി അവനു ആ കവിളിൽ ഒന്നു അമർത്തി ചുംബിക്കാൻ വല്ലാത്തൊരു കൊതി തോന്നി...


"ഇതാരാ ലച്ചുമ്മേ ഒരു പുതിയ മുഖം"


ഗൗരി ആരാണെന്നറിയാനുള്ള ആകാംഷ ഭദ്രന്റെ ചോദ്യത്തിൽ നിറഞ്ഞിരുന്നു... ആദി അവനെ തന്നെ ശ്രെദ്ധിച്ചു നിൽപ്പായിരുന്നു ഗൗരിയെ കണ്ടപ്പോൾ വിടർന്ന അവന്റെ കണ്ണുകൾ ആദിയെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു അവൻ ഹരിയെ ഒന്നു നോക്കി എവിടെ ചെക്കൻ ഗൗരിയുടെ ചോര ഊറ്റിക്കുടിക്കുവാ... ആദിയിൽ ചിരി വിടർന്നു


"ഇതു ഗൗരി വിശ്വനേട്ടന്റെയും എന്റെ ഭദ്രയുടേം മോളാ"


അമ്മ ഗൗരിയെ അങ്ങനെ പരിചയപെടുത്തിയതും ഹരിയുടെ മുഖം വീർത്തു.... അവൻ മറ്റൊന്നും നോക്കാതെ ഗൗരിയെ വലിച്ചു നെഞ്ചോടു ചേർത്തു....

അവന്റെ പ്രവർത്തിയിൽ എല്ലാവരും ഒന്നു ഞെട്ടി... ഗൗരി അവനെ കണ്ണു മിഴിച്ചു നോക്കി ലച്ചുമ്മയിലും ആധിയിലും ഒരു കുറുമ്പു നിറഞ്ഞ ചിരി ആയിരുന്നു വേണിയും ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു പക്ഷെ ഭദ്രന്റെ മുഖം മാത്രം ഇരുണ്ട് വന്നു


"ഇവളെന്റായ ഭദ്രാ..... എന്റെ ഭാര്യ ഗൗരി ഹരി പത്മനാഭൻ"


ഹരിയുടെ സ്വരത്തിൽ ഒരു താകീത് നിറഞ്ഞിരുന്നു അവൾ അവന്റെ മാത്രാണെന്നു തെറ്റായ ഒരു നോട്ടം പോലും അവൾക്കു നേരെ ഉണ്ടാവരുതെന്ന് പറയാതെ പറഞ്ഞ പോലെ 


ആധിക്കു മനസിലായി ഭദ്രൻ അവളെ നോക്കിയതെല്ലാം ഹരി കണ്ടിരുന്നെന്നു



ഗൗരിയുടെ ചെവിയിൽ അവൻ പറഞ്ഞത് മാത്രം മുഴങ്ങി കേട്ടു വല്ലാത്തൊരു സന്തോഷം തന്നെ പൊതിയുന്നതവൾ അറിയുന്നുണ്ടായിരുന്നു.... അവന്റെ നെഞ്ചിലേക്കൊന്നുടെ അവൾ ചേർന്നു നിന്നു... അതറിഞ്ഞപോൽ അവനിലും ഒരു ചിരി വിടർന്നു


ഭദ്രന് വല്ലാത്തൊരു നിരാശ തോന്നി ഒരുപാടു പെൺകുട്ടികളെ കണ്ടിട്ടുണ്ട് മിണ്ടിയിട്ടുണ്ട്   മോഡേൺ ആയിട്ടുള്ളവരും നാടൻ ആയിട്ടുള്ളവരും എല്ലാം പക്ഷെ ഇന്നു വരെ ആരെയും താൻ ഇങ്ങനെ നോക്കി നിന്നിട്ടില്ല ആരും തന്റെ മനസിലും പതിഞ്ഞിട്ടില്ല.... ആദ്യമായി ഉള്ളിൽ കയറിയവൾ മറ്റൊരുവന് സ്വന്തമാണെന്നത് ചിന്തിക്കാൻ പോലും അവനാവുന്നുണ്ടായിരുന്നില്ല വല്ലാത്തൊരു ദേഷ്യം തോന്നി ഹരിയോടവന് അവളെ ചേർത്തു പിടിച്ചിരിക്കുന്ന അവന്റെ കൈകൾ വെട്ടി നുറുക്കാനുള്ള പക തോന്നി ഭദ്രന്.... ഒരു വിധം സ്വയം നിയന്ത്രിച്ചുകൊണ്ടവൻ നിന്നു....


"പൊടി മോളെ ഇപ്പൊ ആളാകെ മാറി പോയല്ലോ"


ആദിയൊരു കളിയോടെ ഗൗരിയോട് ചോദിച്ചു...


"ലച്ചുമ്മ തയ്ച്ചു തന്നതാ കൊള്ളില്ലേ ഏട്ടാ"



അവളുടെ ഏട്ടാ എന്ന വിളിയിൽ ഒത്തിരി സന്തോഷം തോന്നി ആധിക്കു.... കൂടപ്പിറപ്പുകൾ ഇല്ലാത്തവന് ആ കുഞ്ഞു പെണ്ണിനോട് ഒത്തിരി സ്നേഹവും വാത്സല്യവും തോന്നുണ്ടായിരുന്നു


"പിന്നെ ഏട്ടന്റെ മോളു എന്തിട്ടാലും സുന്ദരിയല്ലേ"


അവനവളുടെ തലയിൽ തലോടി കൊണ്ടു പറഞ്ഞു... അവളുടെ മിഴികളും വിടർന്നു അവൾക്കും ഏട്ടനോ ചേച്ചിയോ ആരുമില്ലല്ലോ... സ്വന്തമായി ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നു അവൾക്ക് പലപ്പോഴും തോന്നിയിരുന്നു ..... തനുവിന് വല്ലാത്തൊരു ദേഷ്യമാണവളോട്  അതു കൊണ്ടു തന്നെ അടുക്കാൻ ചെല്ലറില്ല... പിന്നെ അനന്തു അവനോടു അടുക്കാൻ മനസൊരിക്കലും ആഗ്രഹിക്കാത്ത പോലെ ആയിരുന്നു പലപ്പോഴും... അതുകൊണ്ടു തന്നെ പരിധിയിൽ കവിഞ്ഞൊരു ബന്ധം അവനോടും  അവൾക്കില്ല.... വേണിയോട് ഈ ഒരു കാര്യത്തിന് മാത്രം ഗൗരിക്ക് ചെറിയൊരു അസൂയയും ഉണ്ടാവാറുണ്ട് ഇപ്പൊ ആദിയുടെ നാവിൽ നിന്നും ഏട്ടന്റെ മോളെ എന്നൊരു വിളി കേട്ടപ്പോൾ അവൾക്കുള്ളിലും സന്തോഷം കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു



"ആഹാ അപ്പൊ നിങ്ങൾ ഏട്ടനും അനിയത്തിയും ആയോ"


ഇരുവരുടെയും മനസ്സറിഞ്ഞപ്പോൽ ലച്ചുമ്മയായിരുന്നു അതു ചോദിച്ചത്


"പിന്നല്ല എനിക്കും വേണ്ടേ ലച്ചുമ്മോ ഒരു ഏട്ടൻ.. ദേ ഇവളുണ്ടല്ലോ എപ്പോഴും പറയും ഏട്ടൻ അതു വാങ്ങി തന്നു ഇതു വാങ്ങി തന്നു എന്നൊക്കെ അതൊക്കെ കേൾക്കുമ്പോ എനിക്കു കൊതിയാവും ഒരു ഏട്ടനെ കിട്ടാൻ ഇപ്പൊ എനിക്കും സ്വന്തമായി ഒരു ഏട്ടൻ"


അവൾ ഹരിയിൽ നിന്നും അകന്നു ആധിയോട് ചേർന്ന് നിന്നു പറഞ്ഞു

ചെക്കന്റെ മുഖം വീണ്ടും വീർതെങ്കിലും ആദിയുടെയും ഗൗരിയുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ അവനിലും ഒരു ചിരി വിരിഞ്ഞു


ഗൗരിയുടെ ഓരോ പ്രവർത്തിയും സംസാരവുമെല്ലാം ഭദ്രനെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ടായിരുന്നു.... അവളെ തനിക്കു മാത്രമായി കിട്ടാൻ അവന്റെ മനസു കൊതിക്കുന്നുണ്ടാതിരുന്നു.... ഹരിയെ ഇല്ലാതാക്കിയെങ്കിലും അവളെ സ്വന്തമാകുമെന്നാവൻ മനസിലുറച്ചു അവന്റെ ചിന്തകൾ പോകുന്ന വഴി അറിഞ്ഞപോൽ ഹരിയിലും ഒരു ചിരി വിരിഞ്ഞു അത്രമേൽ ക്രൂരമായൊന്നു.....


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹



വീരഭദ്രൻ 


വൈഗ


തുടരും...

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top