രചന: ലക്ഷ്മിശ്രീനു
ബാംഗ്ലൂർ നഗരത്തിൽ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഓട്ടത്തിൽ ആണ്.....!അങ്ങനെ ഒരു ദിനം കൂടെ തുടങ്ങുക ആണ്....!
രാവിലെ തന്റെ നെഞ്ചിൽ കിടന്നു മയങ്ങുന്ന കുഞ്ഞിനെ നേത്ര ഒന്ന് നോക്കി......എന്തോ ഒരു നഷ്ടബോധം പൊതിയുന്നത് പോലെ..... ചെയ്തത് തെറ്റ് ആയിരുന്നോ വീണ്ടും ഒരു അവസരം അത് നൽകണം ആയിരുന്നോ....
ഇല്ല ചെയ്തു കൂട്ടിയ തെറ്റുകൾ ഒന്നും പൊറുക്കാൻ പറ്റുന്നത് അല്ല വിശ്വാസം അത് ഒരിക്കൽ നഷ്ടം ആയത് ആണ് ഇനി വേണ്ട എന്റെ കുഞ്ഞിന് ഞാൻ മാത്രം മതി......!അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.....!
ഡ്രസ്സ് നേരെ ഇട്ട് മുടി വാരി ചുറ്റികെട്ടി അവൾ ബെഡിൽ നിന്ന് എണീറ്റു രണ്ടുതലയണ എടുത്തു കുഞ്ഞിന്റെ ഓരോ സൈഡിൽ വച്ചു അവൾ ഫ്രഷ് ആകാൻ കയറി.....!
നേത്ര ഫ്രഷ് ആയി ഇറങ്ങി കുഞ്ഞിനെ ഒന്നുടെ ഒന്ന് നോക്കി ആള് ചരിഞ്ഞു തലയണയിൽ കൈയും കാലും എടുത്തു ഇട്ട് ആണ് ഉറക്കം.....! അവൾ കുഞ്ഞിനെ ഒരു ചിരിയോടെ നോക്കി കിച്ചണിലേക്ക് പോയി....!
കുഞ്ഞിനുള്ള പാല് കാച്ചാൻ തുടങ്ങുമ്പോൾ ആണ് രണ്ടുകൈകൾ അവളെ പുറകിൽ നിന്ന് വയറ്റിലൂടെ ചുറ്റിപിടിച്ചത്.....!അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി അവളെ മുറുകെ പിടിച്ചു അങ്ങനെ തന്നെ നിന്നു......!
നേത്രയുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.....!അവൾ അതെ ചിരിയോടെ തന്നെ അവളുടെ ജോലികൾ തുടർന്നു.....!
നിനക്ക് നല്ല ചെമ്പകത്തിന്റെ മണം ആണ് പെണ്ണെ.....! നേത്രക്ക് ചിരി വന്നു.
നിനക്ക് നല്ല ചാണകത്തിന്റെയും..... രാവിലെ മാറ് കൊച്ചേ അങ്ങോട്ട് അവളുടെ ഒരു ചെമ്പകം.....! നേത്ര ആമിയുടെ കൈ എടുത്തു മാറ്റി.
(നിങ്ങൾ വേറെ എന്തോ പ്രതീക്ഷിച്ചു അല്ലെ മുത്തുമണിസ് 🫣)
ആമി സൈഡിൽ മുഖം വീർപ്പിച്ചു കയറി നിന്നു.....!
എന്റെ ആമി നിനക്ക് ഒന്ന് രാവിലെ കുളിച്ചൂടെ കൊച്ചേ.... പാവം എന്റെ ഏട്ടൻ എന്തൊക്കെ പ്രതീക്ഷ ആയിരുന്നു കാണും നിന്നേ കെട്ടുമ്പോൾ.... കുളിച്ചു നനഞ്ഞ തോർത്ത് ഒക്കെ ചുറ്റി ചായയും ആയി വരുന്ന ഭാര്യ.....!പാവത്തിന് യോഗം ഇല്ല..... ഇവിടെ ഒരുത്തി പല്ല് തെയ്ക്കുന്നത് തന്നെ പുണ്യം.....!
ദേ എന്നെ കൊണ്ട് രാവിലെ നാത്തൂൻ പോര് എടുപ്പിക്കരുത് പറഞ്ഞേക്കാം.... അവളുടെ ഒരു ചോട്ടൻ കാലൻ....!അങ്ങേര് കാരണം ആണ് എനിക്ക് ഇപ്പൊ കുളിക്കാൻ മടി.....!
നേത്ര ആമിയെ സൂക്ഷിച്ചു നോക്കി....!
നോക്കണ്ട.... അങ്ങേര് കാരണം ഞാൻ രാത്രി മുഴുവൻ ശർദിച്ചു വെളുപ്പിന് ആണ് ഉറക്കം അത് കഴിഞ്ഞു എണീക്കുമ്പോൾ നല്ല വിശപ്പ് ആണ് അപ്പോൾ ഞാൻ എങ്ങനെ എങ്കിലും പല്ല് തേച്ചു എണീറ്റ് ഇങ്ങോട്ട് വരുന്നത് അപ്പോഴാ അനിയത്തിയുടെ വക കുളിച്ചില്ല എന്നാ പരാതി......! ചുണ്ട് കൂർപ്പിച്ചു പറയുന്ന ആമിയെ നേത്ര ചിരിയോടെ നോക്കി പിന്നെ അവളുടെ വീർത്തു തുടങ്ങിയ കുഞ്ഞ് വയറിലേക്ക്.....!
എന്റെ ചേട്ടത്തി തത്കാലം ഈ ചായ കുടിക്ക് അപ്പോഴേക്കും ഞാൻ ചൂട് ദോശ ഉണ്ടാക്കി തരാം.....! ആമിക്ക് നേരെ ചായ നീട്ടി കൊണ്ട് പറഞ്ഞു....
നേത്ര പിന്നെ നേരെ കുഞ്ഞനെ എടുക്കാൻ ആയി പോയി..... അപ്പോഴേക്കും അഗ്നി എണീറ്റ് പുറത്തേക്ക് വന്നിരുന്നു.....!
ഗുഡ് മോർണിംഗ് ഏട്ടാ....!നേത്ര പുഞ്ചിരിയോടെ പറഞ്ഞു.
ഗുഡ് മോർണിംഗ് അമ്മു..... രാവിലെ ആ വഴക്കാളി എവിടെ മുറിയിൽ എങ്ങും കണ്ടില്ല.....!
ഞാൻ ഇവിടെ ഉണ്ട് എന്റെ ഭർത്താവ് ഇനി എന്നെ തിരക്കി രാജ്യം ചുറ്റണ്ട....!ചായ കപ്പും കൈയിൽ പിടിച്ചു അഗ്നിയെ നോക്കി പുച്ഛിച്ചു കൊണ്ട് ആണ് പറച്ചിൽ....
അഗ്നിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....
അല്ല മോളെ ഈ ഗർഭിണി ആയി എന്ന് കരുതി ബഹുമാനം ഒക്കെ കുറയോ ഭർത്താവിനോട്....! അവൻ സ്വകാര്യം പോലെ ചോദിച്ചു.
അഹ് ചിലപ്പോൾ കുറഞ്ഞുന്ന് വരും...!
ആമിയുടെ മറുപടി കേട്ടപ്പോൾ നേത്ര ചിരിയോടെ കുഞ്ഞിനെ എടുക്കാൻ പോയി.....
ഡി ഭാര്യേ നീ ഇന്നും കുളിക്കാതെ ആണോ ചായ കുടി....ആമിയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് ചോദിച്ചു.
ദേ അപ്പുയേട്ടാ എന്നെ കൊണ്ട് എങ്ങും വയ്യ ഈ രാവിലെ കുളി സത്യം ആയിട്ടും എനിക്ക് രാവിലെ എണീറ്റ് ഇരുന്നാൽ ആനയെ കഴിക്കാൻ ഉള്ള വിശപ്പ.....! അവളുടെ പരാതികേട്ട് അവൻ ഒന്നു പുഞ്ചിരിച്ചു... അതോടെ അവരുടെ പ്രശ്നം അവിടെ കഴിഞ്ഞു.....!
[വാ ചേച്ചി കുറച്ചു കഥ പറഞ്ഞു തരട്ടെ....
നമ്മുടെ നേത്ര ഇപ്പൊ ബാംഗ്ലൂർ വന്നിട്ട് നാലു വർഷം ആയി..... അന്ന് ആ ജോലിക്ക് വേണ്ടി ബാംഗ്ലൂർ വന്നു തൊട്ട് പുറകെ നേത്രക്ക് പ്രെഗ്നൻസിയിൽ കുറച്ചു പ്രശ്നം ആയി തിരിച്ചു നാട്ടിൽ പോകേണ്ടി വന്നു അപ്പോൾ ജോലി ഉപേക്ഷിച്ചു.....! അത് കഴിഞ്ഞു ഡെലിവറി കഴിഞ്ഞു രണ്ടു മാസം ആയപ്പോൾ തന്നെ നേത്രയും അഗ്നിയും ആമിയും തിരിച്ചു ബാംഗ്ലൂർ വന്നു കാരണം വന്നു ദിവസങ്ങൾ മാത്രം ആണ് ഇവിടെ നിന്നത് എങ്കിലും നേത്രക്ക് ബാംഗ്ലൂർ ഒരുപാട് ഇഷ്ടം ആയി..... പിന്നെ സിറ്റിയിൽ നിന്ന് കുറച്ചു ഒതുങ്ങിയ ഒരു സ്ഥലത്തു ഒരു വീട് വാങ്ങി അങ്ങനെ അവർ മൂന്നുപേരും അവിടെ കൂടി..... ജോലിക്ക് ഒരു തമിഴത്തി വരും.....!
ആഹ് ഇനി കുഞ്ഞ്..... അതികം കുറുമ്പൻ അല്ല എന്നാൽ തീരെ പാവവും അല്ലാത്ത ഒരു കുസൃതികുടുക്ക ആണ് നമ്മുടെ നേത്രയുടെ ദേവ. ത്രയാൻദേവ്. ആൾക്ക് അല്ലുന്റെ നീലകണ്ണും ആ കള്ളചിരിയും അതുപോലെ കിട്ടിയിട്ടുണ്ട്..... ഇപ്പൊ പ്ലെ സ്കൂളിൽ പോയി തുടങ്ങി ആള്.... മൂന്നു വയസ്സ് കഴിഞ്ഞു....
അല്ലു....... 😒😕അവസ്ഥ ഞാൻ പറയുന്നില്ല നമുക്ക് കഥയിലൂടെ തന്നെ അറിയാം..... പിന്നെ ഇപ്പൊ സരോവരത്തിൽ അമ്മായിമാരുംകുടുംബവും നേത്രയുടെ അമ്മയും മാത്രം ആണ് മുത്തശ്ശനെ ദൈവം രണ്ടു വർഷം മുന്നേ വിളിച്ചു.....
പിന്നെ ആദിയും ഗായുവും സുഖമായ് സന്തോഷത്തോടെ ഒരു കുടുംബജീവിതം നയിക്കുന്നു രണ്ടുപേരും കിട്ടിയ ചാൻസിന് നാട്ടിലെ ബിസിനസ് ഒക്കെ അച്ഛനെ ഏൽപ്പിച്ചു കുഞ്ഞിപെണ്ണിനേയും കൂട്ടി അമേരിക്കയിൽ സെറ്റിൽഡ് ആയി.....! അവർക്ക് ഒരു മോള് ആണ് മൂന്നുവയസ്സ് ഉണ്ട്... പേര് സായ്തീർത്ഥആദിത്യൻ. എല്ലാവരുടെയും തത്ത മോള്....ഇടക്ക് നാട്ടിൽ വരാറുണ്ട് ആദിയും ഗായുവും.നേത്ര ബാംഗ്ലൂർ സെറ്റിൽഡ് ആയത് പോലെ അവർ അമേരിക്കയിലേക്ക് പറന്നു.....!
ഇത്ര ഒക്കെ അറിഞ്ഞ മതി ബാക്കി കഥയിലൂടെ പറയാം....]
ദേവാ...... ദേവാ....! നേത്ര കുഞ്ഞനെ തട്ടി ഉണർത്തുന്നുണ്ട് കള്ള ചെക്കൻ സ്ഥിരം പരിപാടി ആണ് ഉണർന്നാലും നേത്ര വന്നു വിളിക്കാതെ കിടക്കയിൽ നിന്ന് എണീക്കില്ല...!
പതിയെ കണ്ണ് തുറന്നു നോക്കിയതും കണ്ടു ഇളിയിൽ കൈ കൊടുത്തു നിൽക്കുന്ന നേത്രയേ അപ്പോഴേ ചെക്കൻ കള്ള ചിരി തുടങ്ങി.....!
നേത്രക്ക് അവന്റെ ചിരി കാണുമ്പോൾ ഒക്കെ അല്ലുനെ ഓർമ്മ വരും പക്ഷേ അവൾ അത് മനഃപൂർവം മായ്ക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ ആണ്......!അവൾ ഒരു ചിരിയോടെ കുഞ്ഞിനെ എടുത്തു....!
(പിള്ളേരെ എനിക്ക് ഈ കുഞ്ഞിപിള്ളേരുടെ സംസാര രീതി ഒന്നും എഴുതാൻ അറിയില്ല കേട്ടോ...)
അമ്മേടെ കള്ള ചെക്കൻ ഇന്ന് സ്കൂളിൽ പോണ്ടേ..... ഇങ്ങനെ കിടന്നാലോ....!
വേണ്ട.....! ചെക്കൻ രാവിലെ ഇടതു വാക്ക് ആണെന്ന് തോന്നുന്നു സ്കൂളിൽ പോകാൻ തീരെ മടിയില്ലാത്ത കൂട്ടത്തിൽ ആണേ....!
രാവിലെ എന്നെ ദേഷ്യംപിടിപ്പിക്കരുത് ദേവാ.... വാ നമുക്ക് പല്ലൊക്കെ തേച്ചു കുളിച്ചു ഗുഡ് ബോയ് ആകാം.....!
ചെക്കൻ എന്നിട്ടും ഒരു മടിയോടെ അവളെ നോക്കി...
അമ്മേടെ ദേവ അല്ലെ വന്നേ ഇനിയും ഇങ്ങനെ ഇരുന്നാൽ ബാഡ് ബോയ് ആണെന്ന് പറയും.....!അത് കേട്ടതും ചെക്കൻ നേത്രയേ സൂക്ഷിച്ചു നോക്കുന്നുണ്ട്.... പിന്നെ അവളുടെ തോളിലേക്ക് ചാഞ്ഞു....
അങ്ങനെ ദേവയെ റെഡി ആക്കി നേത്രയും റെഡി ആയി പുറത്തേക്ക് വന്നപ്പോൾ ജോലിക്കാരി വന്നിരുന്നു.....
അമ്മു......!
അഗ്നിയുടെ വിളികേട്ട് അവൾ അവനെ നോക്കി....!
എന്താ ഏട്ടാ..... മാമ.....നേത്ര കാര്യം ചോദിച്ചതും ദേവ മാമ എന്ന് വിളിച്ചു അവന്റെ അടുത്തേക്ക് പോയി.....!
അഗ്നി അവനെ എടുത്തു....!അപ്പോഴേക്കും ആമി റെഡി ആയി പുറത്തേക്ക് വന്നു....!
എന്ത് പറ്റി ഏട്ടാ.... നിങ്ങൾ എങ്ങോട്ട് എങ്കിലും പോകുവാണോ...!
അഹ് മോളെ.... ഇവൾക്ക് ചെറിയ വയറു വേദന ഉണ്ട് എന്ന്..... കഴിഞ്ഞ പ്രാവശ്യം ഇതുപോലെ ഉണ്ടായി ഇവൾ പറയാതെ ഇരുന്നു പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അത് പോയി..... ഇപ്പൊ വീണ്ടും ചെറിയ വേദന ഉണ്ട് എന്ന് പോയി കാണിക്കട്ടെ.....!അത് പറയുമ്പോ ആമിയുടെയും അഗ്നിയുടെയും മുഖം വാടി പോയി..... ആമി ഇതിന് മുന്നേ മൂന്നു പ്രാവശ്യം പ്രെഗ്നന്റ് ആയിരുന്നു പക്ഷേ മൂന്നുമാസം നാലുമാസം ആകുമ്പോൾ അബോർഷൻ ആകും അതുകൊണ്ട് അവളെ പ്രത്യകം ശ്രദ്ധിക്കണം എന്ന് ഡോക്ടർ പറഞ്ഞു.....
അയ്യോ.... ഞാനും കൂടെ വരണോ ഏട്ടാ....
വേണ്ട ചേച്ചി ഞങ്ങൾ പോയിട്ട് വരാം ഇന്ന് അല്ലെ MD വരുന്നത് അപ്പോൾ ചേച്ചി വേണം അവിടെ അല്ലെങ്കിൽ പിന്നെ അത് മതി.....! ആമി ചിരിയോടെ പറഞ്ഞു...
ഞാനും മാമന്റെ കൂട്ടെ പോവാ.....നേത്ര അവനെ സൂക്ഷിച്ചു നോക്കി അപ്പോഴേക്കും ചെക്കൻ മാമന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു.....!
ദേവ..... നേത്രയുടെ ശബ്ദം കടുത്തതും അവൻ അഗ്നിയെ നോക്കി അഗ്നി അവനെ ചുണ്ട് പിളർത്തി കാണിച്ചതും അവൻ താഴെ ഇറങ്ങി....!
മോള് ടാക്സി വിളിച്ചു പോകുവോ...അതോ ഞാൻ മോളെ ആക്കിയിട്ടു പോണോ.....!
വേണ്ട ഏട്ടാ നിങ്ങൾ പെട്ടന്ന് പോകാൻ നോക്ക് ഞാൻ പൊയ്ക്കോളാം....!
അവൾ ചിരിയോടെ പറഞ്ഞതും അവർ യാത്ര പറഞ്ഞു ഇറങ്ങി....
നേത്ര കുഞ്ഞിനെ നോക്കി അവളെ നോക്കി മുഖം വീർപ്പിച്ചു ആണ് നിൽപ്പ്... അവൾ ഒരു ചിരിയോടെ കുഞ്ഞിന്റെ മുന്നിൽ മുട്ട് കുത്തിയിരുന്നു....
അവർ ഡോക്ടർ ആന്റിയെ കാണാൻ പോയത് ആണ്.... അവിടെ എന്റെ ദേവ പോയാൽ അവർ അന്നത്തെ പോലെ സൂചി വയ്ക്കും അത് വേണോ.....!
അവൻ വേണ്ട എന്ന് തലയനക്കി.....!
പിന്നെ ചിരിയോടെ അവനെ എടുത്തു ടേബിളിൽഇരുത്തി അവന് ഉള്ള ഫുഡ് കൊടുത്തു അവളും കഴിച്ചു പിന്നെ അവന്റെ പ്ലെ സ്കൂളിലെ വണ്ടി വന്നതും അവനെ കയറ്റി വിട്ടു അവൾ പോകാൻ ഇറങ്ങി.....!
ചന്ദ്രഅക്ക..... പോയിട്ട് വരാം.....
പാത്തു പോയിട്ട് വാ മോളെ.....അവർ അവൾ കാറിൽ കയറി പോകുന്നത് കണ്ടു ഡോർ അടച്ചു അകത്തേക്ക് കയറി......
നേത്ര ഓഫീസിലേക്ക് പോയതും അവരുടെ ഓപ്പോസിറ്റ് ഒഴിഞ്ഞ വീടിലെക്ക് പുതിയ താമസക്കാർ എത്തിയിരുന്നു.............
തുടരും........
