എന്നെ മറന്ന് നിങ്ങൾ ഇപ്പോളും മറ്റൊരുത്തിടെ കൂടെ പോവില്ലായിരുന്നു അപ്പോൾ പിന്നെ ഞാൻ അവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്...

Valappottukal

രചന: ശിവനന്ദ മിത്ര

പ്രണയം ❤

ഇന്നഫ്✋️
ഇനി ഒന്നു പറയണ്ട  ഇത്രയുംകാലം കൊണ്ട് നിങ്ങൾ എന്നെ ചതിക്കുവാരിരുന്നു അല്ലെ

 എന്തൊക്കെയാ നിവി നീ പറയുന്നത്
ഞാൻ
നിന്നെ ചതിച്ചന്നോ

അതെ

നിന്നെ ആരോ പറഞ്ഞു തെറ്റുധരിപ്പിച്ചിരിക്കുവാ നിവി

 മതി ഹരിയേട്ടാ ✋️
എന്നോട് ആരും ഒന്നും പറഞ്ഞില്ല
നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളുടെയും തെളിവ് നിങ്ങളുടെ ഫോണിൽ നിന്ന എനിക്ക് കിട്ടിയത്

കൈയിൽ ഉണ്ടായിരുന്ന ഫോൺ ഉയർത്തികൊണ്ട് നിവി പറഞ്ഞു

 ഹരി ഒന്നും പറയാൻ കഴിയാതെ നിന്ന് വിയർത്തു

 നിങ്ങൾ ഒരു ചതിയാനാ
എന്നെ പറഞ്ഞു പറ്റിച്ചു
സ്‌നേഹം നടിച്ച് വഞ്ചിച്ചു

എന്റെ പ്രാണനെപോലെ അല്ലെ ഞാൻ നിങ്ങളെ കണ്ടത്
എന്നിട്ടും......
മൂന്നുവർഷം നമ്മൾ പ്രണയിച്ചു നാലുവർഷമായി ഞാൻ നിങ്ങളുടെ പാതിയായി ഈ വീട്ടിൽ വന്നിട്ട്
 ഒരിക്കൽ പോലും ഞാൻ നിങ്ങളോട് വിശ്വാസവഞ്ചന കാണിച്ചില്ല
എന്നിട്ടുംനിങ്ങൾ

 സ്‌നേഹിച്ചാട്ടല്ലേയുള്ളു ഞാൻ നിങ്ങളെ എന്നിട്ടും നിങ്ങൾ എന്നെ
എന്തും ഞാൻ ക്ഷമിച്ചെന്നെ
 എന്നാൽ
എന്റെ സ്‌നേഹത്തെ നിങ്ങൾ വഞ്ചിച്ചു കരഞ്ഞു കൊണ്ട് ഹരിയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് നിവി ചോദിച്ചു

നിങ്ങൾ എന്നെ ഇപ്പോൾ എങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ ഹരിയേട്ടാ
ഉണ്ടാവില്ല
ഒരു തരി എങ്കിലും സ്നേഹം നിങ്ങൾക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്നെ മറന്ന് നിങ്ങൾ ഇപ്പോളും മറ്റൊരുത്തിടെ കൂടെ പോവില്ലായിരുന്നു
അപ്പോൾ പിന്നെ ഞാൻ അവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്

നിവി.....

 ശബ്ദം ഉയർത്തണ്ട
 ഞാൻ ചോദിച്ചതിൽ എന്താ തെറ്റ് 7വർഷമായി നിങ്ങളുടെ കൂടെ ഞാൻ എന്നിട്ടും നിങ്ങൾ എന്നെയും മോളെയും മറന്നല്ലേ ജീവിക്കുന്നത്

നിവി മതി നിർത്ത്
ശരിയാ ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്
അത് പക്ഷെ നീ കരുതുന്നത് പോലെയല്ല
 ഹരി നിവിടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു

അവൾ ആ തട്ടിമാറ്റി പറഞ്ഞു

തൊട്ട് പോവരുതെന്നെ

നിവി ഞാൻ

 മതി
 കൈ ഉയർത്തി തടഞ്ഞുകൊണ്ട് അവൾ പറഞ്ഞു
 ഇനി നിങ്ങൾ എന്നെ തൊട്ടാൽ ആ നിമിഷം നിവി ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി പോവും

 നിവി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

 വേണ്ട...
എനിക്ക് നിങ്ങളെ ഇനി കാണണ്ട ഒന്ന് പോവുവോ

 നിവി.....പ്ലീസ്
അവൻ താഴെമായി പറഞ്ഞു

ഗെറ്റ് ഔട്ട്‌...
 നിവി അലറി
അവൻ അവിടെ നിന്നും പോയി

അവൾ കട്ടിലിൽ കിടന്നുറങ്ങുന്ന 2വയസുകാരിയെ ചേർത്ത് പിടിച്ചു കരഞ്ഞു അപ്പോളോ തളർന്നുറങ്ങിയ നിവി
രാവിലെ എഴുന്നേറ്റപ്പോൾ താമസിച്ചു

 അവൾ  ഒന്ന് ഫ്രഷായി
 കരഞ്ഞു വീർത്ത മുഖം കണ്ണാടിയിൽ നോക്കിട്ട് ഫോൺ എടുത്ത് ആദിയേട്ടൻ എന്നാ സേവ് ചെയ്ത നമ്പറിൽ വിളിച്ചു സംസാരിച്ചിട്ട്  അടുക്കളയിൽപോയി
 അവിടെ  ചെന്നപ്പോൾ കണ്ടു ഹരിടെ അമ്മ റാണി നിന്ന് ജോലി ചെയുന്നത്
 അവൾ അവരുടെ അടുത്ത് ചെന്നു

അമ്മാ

വാ മോളെ
എന്താ താമസിച്ചത്
ചായ പകർന്നുകൊണ്ട് അവർ ചോദിച്ചു

 അവൾ ഒന്നും പറഞ്ഞില്ല
അവർ തിരിഞ്ഞപ്പോൾ കണ്ടു വിങ്ങിയ മുഖവുമായി നിൽക്കുന്നവളെ

എന്തുപറ്റി മോളെ
നിനക്ക് വയ്യേ അവർ അതിയോടെ ചോദിച്ചു

 ഒന്നുമില്ല അമ്മ
ഒരു തലവേദന അതിന്റെ ആവും

മ്മ്മ്......
എന്നാൽ മോൾ ഹരി കൂട്ടി ഹോസ്പിറ്റലിൽ പോയിവാ
 വേദന വെച്ചോണ്ടിരിക്കണ്ട

വേണ്ട അമ്മ
അത് മാറിക്കൊള്ളും

മ്മ്മ്മ്....

കൂടിയാൽ നമുക്ക് പോവാം

 മ്മ്മ്.....
ഹരി എഴുന്നേറ്റില്ലേ മോളെ

 ഞാൻ എഴുന്നേറ്റപ്പോൾ കണ്ടില്ല

 മ്മ്മ്.....

അമ്മ ഞാൻ ഇന്ന് വീട്ടിൽ പോവുവാ

 എന്താ മോളെ പെട്ടന്ന്

 കുറെ ആയില്ലേ പോയിട്ട്
അതാ

മ്മ്മ്......
എന്നാൽ വേഗം പോയിവാ

മ്മ്മ്.......
ഹരിയും വരുന്നുണ്ടോ

 ഇല്ല
ഞാൻ ആദിഏട്ടന്റെ കൂടെയാ പോവുന്നത്

 മ്മ്...

ഹരിഏട്ടന് ഏതോ മീറ്റിങ് ഉണ്ട്

മ്മ്..,.

ഞാൻ പോയി റെഡിയാവട്ടെ ആദിയേട്ടൻ   കുറച്ചു കഴിഞ്ഞു വരും

 മ്മ്മ്.....
എന്നാൽ ചെല്ല്

ഗുഡ് മോർണിംഗ് നിവി മോളെ
അവിടെക്ക് വന്ന ഹരിയുടെ അച്ഛൻ വിശ്വനാഥൻ  വിഷ് ചെയ്തു

ഗുഡ് മോർണിംഗ് അച്ഛാ

ദേവുമോൾ എഴുന്നേറ്റില്ലേ മോളെ

 ഇല്ല

മ്മ്മ്....

ഇന്ന് രണ്ടാളും നമ്മളെ വിട്ടു പോവുവാ വിശ്വവേട്ടാ

ഇവിടേക്ക്

അവർ മംഗലത്തേക്ക് പോവുവാ

 മ്മ്മ്.....
 വേഗം വരണെ മോളെ

മ്മ്മ്....
അവൾ മുകളിൽ പോയി

ധ്രുവിക എന്നാ ദേവുവിനെയും റെഡിയാക്കി താഴെ വന്നു
അപ്പോളേക്കും ആദിത്യനും അവിടേക്ക് വന്നു അവർ യാത്ര പറഞ്ഞു ഇറങ്ങി
എന്നെന്നേക്കുമായി
അപ്പോളും ഹരി അവിടെ ഇല്ലായിരുന്നു

യാത്രയിൽ ഉടനീളം ആദി നിവി എന്നാ നിവേദികയോടെ പലതും ചോദിച്ചു
 അവൾ അതിൽ പലതും കേൾക്കാതെ ചിന്തയിൽ മുഴുകി ഇരുന്നു

 വീട്ടിൽ എത്തിയതും എല്ലാവരെയും ഒന്ന് കണ്ടിട്ട് കുഞ്ഞുമായി  മുറിയിൽ കയറി വാതിലടച്ചു
പലവട്ടം എല്ലാവരും മാറിമാറി വിളിച്ചുവെങ്കിലും അവൾ വാതിൽ തുറന്നില്ല

 ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവൾ അവിടെ തന്നെ ചിലവഴിച്ചു

 രാത്രി ആദി ഹരിക്ക് ഫോൺ ചെയ്തു

 ഹലോ ഹരി
ഞാൻ ആദിയാണ്

മനസിലായി ആദി

 വേദുവും നീയും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ

എന്താ ആദി
ഹരി ടെൻഷനോട്‌ ചോദിച്ചു

അത് അവൾ വന്നപ്പോൾ മുതൽ റൂമിൽ കയറി വാതിലടച്ചതാ
ഇതുവരും തുറന്നിട്ടില്ല ഇങ്ങോട്ട് വരുന്ന വഴിയിൽ ഞാൻ പലതും ചോദിച്ചു
ഒന്നും പറഞ്ഞില്ല അതാ
ഞാൻ ചോദിച്ചത്

മ്മമ്....
ഉണ്ടായി

 മ്മ്മ്....
 എന്നാൽ അതാവും

അവളെ ഒന്ന് ശ്രദ്ധിച്ചോണെ ആദി ഹരി ടെൻഷനോടെ പറഞ്ഞു 

മ്മ്..,
ഞാൻ രാവിലെ വിളിക്കാം

 മ്മ്മ്...ശരി

 പിറ്റേന്ന് രാവിലെ
 നിവി എഴുന്നേറ്റ് അവളുടെ അച്ഛന്റെയും അമ്മയുടെയും  അടുത്ത് ചെന്നു

 എന്ത് കോലം ആണ് വേദു ഇത്
ഇന്നലെ വന്ന നീ അതെ വേഷത്തിൽ അവളുടെ അമ്മ ദേഷ്യത്തോടെ പറഞ്ഞു

 അച്ഛാ എനിക്ക് ഒരു കാര്യം പറയണം

എന്താ മോളെ

അത്.....ഞാൻ.....
 ഇനി ഹരിയേട്ടന്റ വീട്ടിലേക്ക് പോവുന്നില്ല

 മതി ✋️
ആദി വിളിച്ചപ്പോൾ ഹരി പറഞ്ഞു
 നീ അവിടെ നിന്ന് പിണങ്ങി പോന്നതാണെന്ന് മോളെ......
ജീവിതത്തിൽ ഇത് സർവ്വസാധാരണമാണ് അതിന്റെ പേരിൽ പിരിയാൻ നിന്നാൽ
 ഈ ലോകത്ത് ഒരു ദാമ്പതിമാർ പോലും ഉണ്ടാവില്ലായിരുന്നു

അറിയാം അച്ഛാ
 അച്ഛന് തോന്നുന്നുണ്ടോ ഞാൻ നിസാര ഒരു കാര്യതിന് ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന്
 ഹരി ഏട്ടൻ എനിക്ക് പ്രാണൻ ആയിരുന്നു ഇപ്പോൾ അല്ല

മോളെ നീ....

 അതെ അച്ഛാ ഞാൻ ഒരു ഉറച്ച തീരുമാനത്തോടെയാണ് അവിടെ നിന്നും ഇറങ്ങിയത്
 ഇനിയുള്ള എന്റെ ജീവിതയാത്രയിൽ ഞാൻ തനിച്ചു മതി

 മറ്റാരേക്കാളും അച്ഛൻ എന്നെ മനസിലാക്കിട്ടുണ്ട്
 അതുകൊണ്ട് ആണെല്ലോ ഹരിയേട്ടനെ എനിക്ക് വിവാഹം കഴിച്ചു തന്നത്
വെറുതെ ഞാൻ ഒന്നും പറയില്ലലോ അച്ഛാ

 പക്ഷെ മോളെ......
സോറി അച്ഛാ
കാരണം അത് എന്നോട് ചോദിക്കരുത് പ്ലീസ്

 മ്മ്മ്.....
 അച്ഛന് മനസിലാവും മോളെ
വെറുതെ നീ ഹരിയേ വേണ്ടന്ന് വെക്കില്ല

 അച്ഛാ പിന്നെ ഒന്നുകൂടി ഉണ്ട്

 എന്താ മോളെ

അത് പിന്നെ....
ഞാൻ എവിടുന്ന് ഒന്ന് മാറി നിൽക്കുവാൻ തീരുമാനിച്ചു

 അത് വേണോ മോളെ

 വേണം ഇവിടെ നിന്നാൽ എനിക്ക് ചിലപ്പോൾ എന്നെ തന്നെ നഷ്ടം ആവും

 മ്മ്മ്.....മോളുടെ ഇഷ്ടം

ഞാൻ നാളെ തന്നെ എന്റെ ഫ്രണ്ട് ജൂലി വഴി ഡിവോഴ്സ് നോട്ടീസ് ആയിക്കാൻ പോവുവാ

 മ്മ്മ്.....അപ്പോൾ നീ എല്ലാം തീരുമാനിച്ചു അല്ലെ

മ്മ്മ്....
അതെ

 മോളെ വേദ
ഞാൻ നിന്റെ ഏട്ടത്തിയാ
നമ്മൾ ഒരു നിമിഷത്തെ ചിന്തയിൽ എടുക്കുന്ന തിരുമാനം ശരി ആവണമെന്നില്ല

 അറിയാം ഏട്ടത്തി

 മോളെ നീ ഹരിടെ അടുത്തേക്ക് പോവണമെന്ന് ഞാൻ പറയില്ല
 എന്നാലും ദേവുമോളുടെ ഭാവി കൂടെ നമ്മൾ നോക്കണ്ടെ

 അവളുടെ ഭാവി
 അത് എന്റെ കൈയിൽ സുരക്ഷിതമായിരിക്കും ഏട്ടാ
 അവളുടെ സ്വരംഉറച്ചതായിരുന്നു 

 മ്മ്.....
 നീ എവിടെക്കാ പോവുന്നത്

 അത് ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം അപ്പോൾ പറഞ്ഞാൽ പോരെ

മ്മ്മ്.....അപ്പോൾ നീ പോവാൻ തന്നെ തീരുമാനിച്ചോ വേദ

 മ്മ്മ്....
പോവണം അമ്മ

 നാളെ വൈകുന്നേരം 4മണിക്ക് എന്നെ എയർപോർട്ടിൽ ഒന്ന് ആകുമോ ഏട്ടാ

 അപ്പോൾ നീ കേരളo വിട്ട് പോവുവാണോ

 മ്മ്മ്....
എന്റെ ഫ്രണ്ടിന്റെ അടുത്തേക്ക ഞാൻ പോവുന്നത്
 അവിടെ എത്തി ഒന്ന് നോർമൽ ആയിട്ട് വിളിക്കാം

 പിറ്റേന്ന്
 അവൾ പോവുന്നതിനുമുൻപ് തന്നെ ഡിവോഴ്സ് പേപ്പർസ് എല്ലാം റെഡിയാക്കി അവൾ അയിച്ചു
 വൈകുന്നേരം ആദി അവളെ എയർപോർട്ടിൽ വിട്ടു

  പിറ്റേന്ന് ഹരിയുടെ വീട്ടിൽ പോസ്റ്മാൻ എത്തിച്ച രജിസ്റ്റഡ് ഹരി ഒപ്പിട്ട് വാങ്ങി
തുറന്ന് നോക്കി അത് വായിച്ചതും ഹരിയുടെ കണ്ണിൽ നിന്നും നിർ തുള്ളികൾ അടർന്നുവീണു

 അവൻ ആ പേപ്പർ കൈയിൽ ചുരുട്ടികൊണ്ട് തന്നെ വണ്ടി എടുത്ത് നിവിടെ വീട്ടിലേക്ക് ശരവേഗത്തിൽ പോയി

അവിടെ എല്ലാവരും ഉമ്മറതിരിക്കുന്നത് അവൻ ദൂരെ നിന്നെ  കണ്ടു
അവൻ വണ്ടിയിൽ നിന്നിറങ്ങി അവിടെക്ക് ചെന്ന് ചോദിച്ചു

നിവി ഇവിടെ
എനിക്ക് കാണണം അവളെ

അവൾ ഇവിടെ ഇല്ല
ഇന്നലെ വൈകുന്നേരത്ത് എവിടേക്കോ പോയി

അവിടേക്ക് അറിയില്ല
മിനി നീ പോയി ആ കത്ത് എടുത്തിട്ട് വാ

മ്മ്മ്......

 ഇന്നലെ പോവുന്നതിനു മുൻപ് മോൻ വരുമ്പോൾ ഏല്പിക്കാൻ തന്നതാ
 നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല
 എന്നാൽ ഒന്നറിയാം
അവൾ നിന്നെ ഒരു സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ടാ ഇപ്പോൾ അവൾ അത്രത്തോളം വേദനിക്കുന്നതും

 അവൻ നിറക്കണ്ണുകലോടെ അവിടെ നിന്നും മടങ്ങി
പാതി വഴിയിൽ അവന്റെ കൈയിൽ ഇരുന്ന ലെറ്റർ അവൻവായിച്ചു

"തിരക്കി വരരുത് പ്ലീസ് "

നിവി
നീ എന്നെ ഒന്ന് കെട്ടിരുന്നുവെങ്കിൽ ഈ ഡിവോഴ്സ് നോട്ടീസിന്റ ആവിശ്യം വരില്ലായിരുന്നു
ഒന്ന് ഞാൻ പറയാം നീ ഇല്ലാതെ എനിക്ക് പറ്റില്ല
എന്നിൽ നിന്ന് നിനക്ക് ഒരു മോചനം ഉണ്ടാവില്ല നിവി
ഞാൻ അതിന് സമ്മതിക്കില്ല

രാവും പകലും കടന്നുപോയി

ഈ ഒരു വർഷം കൊണ്ട് നിവിയും ദേവൂവും മുംബൈ നഗരത്തിന്റെ ഭാഗമായിമാറി

നിവി ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജറായി വർക്ക്‌ ചെയുന്നു അവളുടെ ഫ്രണ്ട് മായയും അവിടെ തന്നെയാണ്
 മായയെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി നിവിയും മകളും ഒരു ഫ്ലാറ്റിൽ റെന്റിന് താമസിക്കുന്നു
മോളെ ഡേകെയറിൽ ആക്കി നിവി ഓഫീസിൽ പോവും വൈകുന്നേരം അവളെയും കൂട്ടി തിരക്കെ പോരും
 ഇപ്പോൾ അവളുടെ റോട്ടിൻ അതാണ് അവളുടെ ലോകവും

ഒരു ദിവസം ഓഫീസിൽ നിന്നും വരുന്നവഴി നിവിയെ ഹരി കണ്ടു
മുംബൈയിൽ ബിസ്സിനെസ്സ് ആവിശ്യതിന് വന്നതായിരുന്നു ഹരി
അവൾ അറിയാതെ അവനും അവന്റെ ഫ്രണ്ടും ഫോളോ ചെയ്തു
അവൾ ഡെകെയറിൽ നിന്നും മോളെ എടുക്കുന്നത് മറ്റും അവൻ കൺകുളിർക്കേ കണ്ടു
ഓടി പോയി അവളെയും മോളെയും മാറോട് ചേർക്കാൻ തോന്നിയെങ്കിലും അവൻ മനസിനെ ചങ്ങലക്ക് ഇട്ടു
അവളുടെ പിറകെ പോയി താമസിക്കുന്ന ഇടവും കണ്ടെത്തി
തിരക്കെ മടങ്ങി

 പിന്നേറ്റ് അവളെ കാണാൻ തീരുമാനിച്ചു ഹരി ഓഫിസിൽ ചെന്നു
ഒരു വിസിറ്റിർ ഉണ്ടെന്ന് പറഞ്ഞതിന് പ്രകരം അവൾ ആദി ആണെന്ന് കരുതി അവിടേക്ക് ചെന്നു
എന്നാൽ ഹരിയെ കണ്ടതും അവൾ തിരികെ പോയി
അവനും കൂടെ പോവാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി തടഞ്ഞു
അവൻ അവൾ ഓഫീസിൽ നിന്നും പുറത്ത് വരുവാൻ വേണ്ടി അവിടെ തന്നെ വെയിറ്റ് ചെയ്തു

 എന്നാൽ ഹരിയുടെ ഫ്രണ്ട് വിബിൻ അവനെ സംസാരിക്കാൻ വിടാതെ അവൻ പോയി സംസാരിച്ചു

 നിവി ഞാൻ

അറിയാം
 ഹരിയേട്ടന് വക്കാലത്തു പറയാൻ വന്നത് അല്ലെ

 അല്ല
ഞാൻ പെങ്ങൾ ആയി കണ്ട നിവിയെ കാണാൻ വന്നതാ
 എനിക്ക് ഒന്ന് സംസാരിക്കണം എന്നുണ്ട്

മ്മ്മ്......വ

നിങ്ങൾ തമ്മിൽ എന്താ പ്രശ്നമെന്ന് എനിക്ക് അറിയില്ല
ഒന്നറിയാം നിവി നീ പോയതിൽ പിന്നെ അവൻ ആകെ തള്ളർന്നിരിക്കുവാ
അവൻ നിന്നെ ഇപ്പോളും ഭ്രാന്ത് പിടിച്ചത് പോലെ സ്‌നേഹിക്കുവാ

 മതി ✋️നിർത്ത് ഏട്ടാ
എന്നെ അയാൾ സ്‌നേഹിച്ചട്ടില്ല ഉണ്ടായിരുന്നുവെങ്കിൽ എന്നോട് ഈ ചതി ചെയില്ലായിരുന്നു
കഴിഞ്ഞ ഒരു വർഷകാലം ഞാൻ അനുഭവിച്ചാവേദന 
എന്റെ നാടും വിടും എല്ലാം വിട്ട് എവിടെ കഴിയേണ്ടിവരില്ലായിരുന്നു
ചേട്ടന് ഇത് അല്ലാതെ മറ്റെങ്കിലും സംസാരിക്കാൻ ഉണ്ടോ
എനിക്ക് മോളെ കൂടി കൂട്ടണം
അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു

 മോൾ ഇപ്പോൾ

ഇവിടെ അടുത്തുള്ള ഡേകെയറിൽ ആക്കും വൈകുന്നേരം ഞാൻ പോയി കൂട്ടും
 ഇവിടെ അടുത്ത് തന്നെ ഞാൻ ഒരു ഫ്ലാറ്റ് റെന്റിന് എടുത്ത് താമസിക്കുന്നത്

ചേട്ടൻ വന്നാൽ നമുക്ക് അവിടേക്ക് പോവാം

 വേണ്ട
 ഞാൻ പിന്നെ പോവുന്നതിനു മുൻപ് വരാം
 എത്രാമത്തെ ഫ്‌ളോർ ആ

5ബി

 മ്മ്മ്....
ഓക്കേ

ഓക്കേ

 അവൾ പോയപ്പോൾ ഹരി അവിടെക്ക് വന്നു

 പാവം പെണ്ണ്
 എന്താ  ഡാ നീ അതിനോട് ചെയ്തത്

ഞാൻ ചെയ്തു എന്ന് പറയുന്നത് അത് അവളുടെ തെറ്റുധരണയാണ്
അവൻ നടന്നത് മുഴുവൻ വിബിനോട് പറഞ്ഞു

അന്ന് രാത്രി കുടിക്കാത്ത ഹരി കുടിച്ചിട്ട് നിവിടെ ഫ്ലാറ്റിൽ ചെന്നു ബഹളം വെച്ചു
 അവസാനം അവനെ കൈ വെക്കും എന്ന് മനസിലായ നിവി അവളുടെ ഭർത്താവാണെന്ന് പറഞ്ഞു അവനെ രക്ഷിച്ചു അകത്തേക്ക് കൊണ്ടു പോയി

 ആ അവസ്ഥയിലും അവൻ അവളോട് പറഞ്ഞു

 നീ വിചാരിക്കും പോലെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല
ശരിയാ ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്
 നീ പറഞ്ഞതുപോലെ ഇൽലീഗൽ ആയി സമ്പാദിച്ചിട്ടും ഉണ്ട്
പക്ഷെ ഇതുവരെ ഒരു പെണ്ണിനേയും ചതിച്ചിട്ടില്ല
 നിന്നെ അല്ലാതെ മറ്റാരെയും ഞാൻ തൊട്ടിട്ടില്ല
ഒന്ന് വിശ്വസിക്ക് നിവി

നിങ്ങൾ പറയുന്നത് വിശ്വസിച്ചിരുന്ന നിവി മരിച്ചു
നിങ്ങൾ അവളെ കൊന്നു

എന്താടി പറഞ്ഞത്
അവൻ അവളെ തല്ലി
നിവി മരിക്കണം എങ്കിൽ ഞാൻ ആദ്യ ഇല്ലാതാവണം

നിനക്ക് അറിയുമോ
അന്ന് നീ കണ്ടില്ലേ
നീ തെളിവ് എന്നുയർത്തി പിടിച്ചു കാണിച്ചില്ലേ
അത് ശരിയാ അത് പക്ഷെ എന്റെ ഇൽലീഗൽ ബിസിനസിന്റ അല്ല

 ദേവാഗ്രുപ്പിന്റെയാ
നിന്റെ ഏട്ടൻ acp ആദിത്യന് വേണ്ടി ഞാൻ കളക്റ്റ് ചെയ്ത തെളിവാണ് അത്

 അതൊന്ന് പറയാൻ പോലും സമ്മതിക്കാതെ എന്റെ മോളെ കൊണ്ട് പോന്നില്ലേ നീ
 അവൻ ആദി നിന്നോട് എത്ര തവണ ശ്രമിച്ചു കേട്ടോ നീ
പോരാത്തതിന് ഡിവോഴ്സ് നോട്ടീസും

 നിന്നോട് പറഞ്ഞിട്ട് കാര്യമില്ല
ഞാൻ സൈൻ ചെയ്തില്ല എന്നുവേണ്ട ദാ
അവൻ അത് സൈൻ ചെയ്ത് അവളുടെ മുഖത്തേക്ക് വലിച്ചിറിഞ്ഞു

 കേട്ടത് സത്യമാണോ കള്ളമാണോ എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു നിവി

അപ്പോൾ എക്കും ഹരി ബോധം മാറിഞ്ഞ് വിണിരുന്നു
അവൾ ആ പകപ്പിൽ നിന്നും ഒന്ന് മാറിയ ശേഷം ആദിയേ വിളിച്ചു സംസാരിച്ചു
അവൻ പറഞ്ഞു ഹരി പറഞ്ഞതിന്റ സത്യവസ്ഥ

 കേട്ടതും കണ്ടതും വിശ്വസിക്കാൻ കഴിയാതെ അവൾതറയിലേക്ക്  ഇരുന്നു
അവൻ സൈൻ ചെയ്ത ഡിവോഴ്സ് പേപ്പർ കണ്ടപ്പോൾ കണ്ണുകൾ നിയന്ത്രണം വിട്ടു അവൾ അത് കൈയിലെടുത്ത് ഒന്ന് നോക്കിട്ട് വലിച്ചു കിറി

 അപ്പോളേക്കും
തലക്ക് വല്ലാത്ത വേദന തോന്നിയപ്പോൾ കൈയിൽ കരുതിയാ സൽപ്പിങ്പിൽസ് എടുത്ത് കഴിച്ചു

 രാവിലെ ഹരി ഉണർന്നത് മോളുടെ കരച്ചിൽ കെട്ടാണ്
 അവൻ മോളെ പോയി എടുത്ത് ചുംബനം കൊണ്ട് മുടി
അപ്പോളാണ് കണ്ടത് അരികിൽ ബോധം മറഞ്ഞു കിടക്കുന്നവളെ
 മോളെ ചേർത്ത് പിടിച്ചു അവളെ വിളിച്ചെങ്കിലും അവൾ ഉണർന്നില്ല

അവൻ വേഗം തന്നെ വിബിനെ വിളിച്ചു നിവിയേ ഹോസ്പിറ്റലിൽ എത്തിച്ചു

 ഡോക്ടർ അവളെ പരിശോദിച്ചു ഇറങ്ങിയപ്പോൾ പറഞ്ഞു
ഓവർ സൽപ്പിങ് പിൽസ് ചെന്നതിന്റയാ അല്പം കഴിഞ്ഞു ബോധം വരും

 അപ്പോളേക്കും മായയും അവിടെ എത്തിരുന്നു
അവൾ പറഞ്ഞു
ഹരി പിരിഞ്ഞു വന്നശേഷം അവൾ ഡിപ്രശനിലേക്ക് പോയതും അവളുടെ ഉറക്കം ഇല്ലാത്ത രാത്രിയെ കുറച്ചു ഒഴുക്കിയ കണ്ണീരിനെ പറ്റിയും
 യുവർ വെരി ലക്കി ഹരി 
അവൾ നിങ്ങളെ എത്രത്തോളം വെറുക്കാൻ ശ്രമിച്ചോ അതിനെക്കൾ പതിന് മടങ്ങ് അവൾ ഇപ്പോളും നിങ്ങളെ സ്‌നേഹിക്കുന്നുണ്ട് ഹരി 

 ഹരിഓർത്തു
 അവളിൽഅവൻ  എത്രത്തോളം ആഴ്ത്തിൽ ഉണ്ടെന്ന്
അവൾ ഓർത്ത് കണ്ണീർ വാർത്തുനിന്നു

 കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾക്ക് ബോധം വന്നു
 അവർ അവളെ കയറി കണ്ടു
നിവിയെ കണ്ടതും  ആ സമയം മായയുടെ വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി കെട്ടൂ 
 മായയും വിബിനും മോളെ കിട്ടി പുറത്തേക്ക് പോയി
ആ സമയം ഹരിയുടെയും നിവിയുടെയും ഇടയിലെ പ്രശ്നങ്ങൾ അവർ പറഞ്ഞു തീർത്തു

 തിരികെയുള്ള യാത്രയിൽ അവന്റെ ഒപ്പo അവളും മോളും ഉണ്ടായിരുന്നു
 അവർ സന്തോഷത്തോടെ പുതിയ ജീവിതം ആരംഭിച്ചു
അന്നുമുതൽ നിവി
ഹരിയുടെ മാറിൽ തലവെച്ച് അവന്റെ പ്രണയ ചൂടിൽ ഉറങ്ങി
പിന്നീട് ഒരിക്കലും നിവിക്ക്  സൽപ്പിങ് പിൽസിന്റെ ലഹരി വേണ്ടായിരുന്നു ഉറങ്ങാൻ... കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top