രചന: Sharon Nithara Prakash
ഒളിച്ചോട്ടം
സമയം രാത്രി 11 മണി."നാളെ പുലർന്നാൽ നീരജ മറ്റൊരുവന് സ്വന്തമാകും"
"രണ്ടുവർഷമായി കൊണ്ടു നടന്നിരുന്ന പ്രണയം അവൾ ഉപേക്ഷിച്ചു"
എന്നാണ് ഇതുവരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതിരുന്നപ്പോൾ അവളുടെ അച്ഛനും അമ്മയും കരുതിയത്.
"പക്ഷേ നീരജയും തരുണും ചില പദ്ധതികൾ ആസൂത്രണം ചെയ്ത് വെച്ചിരിക്കുകയായിരുന്നു"
ഇതൊന്നുമറിയാതെ അവളുടെ പാവം അച്ഛനമ്മമാർ സുഖമായി ഉറങ്ങുകയാണ്.
"നാളത്തെ പുലരിയും സ്വപ്നം കണ്ടുകൊണ്ട്"
"വീടിന്റെ പുറക് വശത്തെ റോഡിൽ രാത്രി കൃത്യം രണ്ടുമണിക്ക് തരണും കൂട്ടുകാരും വണ്ടിയുമായി കാത്തു നിൽക്കും എന്നാണ് പറഞ്ഞിരിക്കുന്നത്"
സമയം ഇഴഞ്ഞു നീങ്ങുന്നതായി നീരജയ്ക്ക് തോന്നി ക്ലോക്കിലേയ്ക്ക് കണ്ണും നട്ട് അവൾ ഇരുന്നു.
സമയം ഒരു മണി ആയപ്പോഴേക്കും അവൾ എണീറ്റ് ബാത്റൂമിൽ പോയി മുഖം കഴുകി വന്നു.
അത്യാവശ്യം വേണ്ട അവളുടെ തുണികൾ ചെറിയ ഒരു ബാഗിൽ എടുത്തു വച്ചു.
അപ്പുറത്തെ മുറിയിൽ ഇതൊന്നുമറിയാതെ അവളുടെ അച്ഛനമ്മമാർ കല്യാണ തിരക്കുകളുടെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു.
ചാരിയിട്ട മുറിയിലേക്ക് അവൾ പതുക്കെ നടന്നന്നെത്തി.
അവർ ഇരുവരുടെയും കാൽപാദങ്ങളിൽ പതുക്കെ തൊട്ടു നിറുകയിൽ വച്ചു.
"മനസ്സിൽ അവൾ പറഞ്ഞു, ചെയ്യുന്നത് തെറ്റാണെന്നറിയാം പൊറുക്കണം ഈ മോളോട്"
അവൾ പതുക്കെ അടുക്കള വാതിൽ തുറന്ന് വെളിയിലിറങ്ങി.
കാറുമായി പറഞ്ഞ സ്ഥലത്ത് കാത്തുനിൽപ്പുണ്ടായിരുന്നു തരുൺ.
മടിച്ചു നിന്ന അവളെ അവൻ കയ്യിൽ പിടിച്ചു വലിച്ച് കാറിൽ കയറ്റി കൊണ്ടുപോയി
ഒരു കൂട്ടുകാരന്റെ വീട്ടിലേക്കാണ് അവർ പോയത്. രണ്ടു ദിവസം ആരും അറിയാതെ അവിടെ കഴിയാൻ തീരുമാനിച്ചു.
രണ്ടാമത്തെ ദിവസം രാവിലെ വന്ന പത്രം അവൾ എടുത്തു നിവർത്തി വായിക്കാൻ ആരംഭിച്ചു.
അവളുടെ കണ്ണുകൾ ചരമ കോളത്തിൽ കണ്ട രണ്ട് ഫോട്ടോകളിൽ ഉടക്കി.
"ഏകമകൾ വിവാഹ തലേന്ന് കാമുകന്റെ കൂടെ ഇറങ്ങി പോയ ദുഃഖം താങ്ങാനാവാതെ ദമ്പതികൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു"
അലറി കരഞ്ഞു കൊണ്ട് അവൾ ചാടിയെണീറ്റു
ഒച്ചകേട്ട് അടുത്ത മുറിയിലുളള അച്ഛനമ്മമാർ ഓടി അവളുടെ മുറിയിൽ എത്തി.
അച്ഛനമ്മമാരെ കണ്ട അവൾ അവരുടെ കാൽ പാദങ്ങളിൽ വീണു കരയുവാൻ തുടങ്ങി.
"ഈ ലോകത്ത് മറ്റെന്തിനെക്കാളും വലുത് എനിക്ക് നിങ്ങളുടെ ജീവനാണ്, നിങ്ങളുടെ സന്തോഷങ്ങളാണ്"
നിങ്ങളെ രണ്ടു പേരെയും വിഷമിപ്പിച്ചതിന് എനിക്ക് മാപ്പ് തരണം.
അച്ഛൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് തലയിൽ വാത്സല്യത്തോടെ തടവി.
എന്നിട്ട് ഭാര്യയോടായി പറഞ്ഞു, ഞാൻ പറഞ്ഞില്ലേ നമ്മുടെ കുഞ്ഞിന് നമ്മുടെ സ്നേഹം കരുതലും കണ്ടില്ലെന്ന് നടിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. നമ്മൾ അങ്ങനല്ലെ അവളെ വളർത്തിയത്.
ഈ സമയം മറ്റൊരിടത്ത് തന്റെ പദ്ധതികൾ പാളിപ്പോയ നിരാശയിൽ കൂട്ടുകാരുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു തരുൺ.
കാശുള്ള വീട്ടിലെ പെൺകുട്ടികളെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പണവും മറ്റു അപഹരിച്ച് ആവശ്യം കഴിയുമ്പോൾ മാംസക്കച്ചവടത്തിന് എറിഞ്ഞു കൊടുക്കുന്ന സംഘത്തിലെ ഒരു കണ്ണിയായിരുന്നു തരുൺ.
N : B അച്ഛനമ്മമാരുടെ സ്നേഹത്തിനും കരുതലിനും പകരം വെക്കാൻ ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ പുലർത്തുക.
രചന: Sharon Nithara Prakash
