മുഖമുയർത്തി വെട്ടിയൊതുക്കാതെ കട്ടപിടിച്ച അവൻെറ താടിയിലൂടെയവളൾ വിരലോടിച്ചു...

Valappottukal Page

രചന: നക്ഷത്രപ്പെണ്ണ്


പ്രണയതീരം, കുഞ്ഞിക്കഥ 

____________________________________


പുലർക്കാല സൂര്യൻെറ ചുടുരശ്മികൾ രാത്രിയുടെ തണുപ്പിനെ വകഞ്ഞു മാറ്റിയപ്പോൾ നന്ദ പതിയെ കണ്ണുകൾ ചിമ്മി തുറന്നു. ഋഷിയുടെ രോമാവൃതമായ വിരിഞ്ഞ നെഞ്ചിടത്തിൽ ഒന്നമർത്തി മുത്തിയവൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കഴുത്തിലൂടെയും ഇടുപ്പിലൂടെയും ചുറ്റിപ്പിണഞ്ഞ അവൻെറ കരങ്ങൾ ഉറക്കത്തിലും അവളെ ബലമായി ചേർത്തു പിടിച്ചിട്ടുണ്ട്. 





"ഒന്ന് വിട് എൻെറ ഋഷിസാറേ... ഞാനിയാളെ വിട്ട് എങ്ങും പോവില്ലാന്നേ.... "




മുഖമുയർത്തി വെട്ടിയൊതുക്കാതെ കട്ടപിടിച്ച അവൻെറ താടിയിലൂടെയവളൾ വിരലോടിച്ചു. ആള് നല്ല ഉറക്കമാണെന്ന് മനസ്സിലായപ്പോൾ താടിയിൽ നിന്നും കൈ പിൻവലിച്ച് കൈക്കുഴിൽ ചെറുതായൊന്ന് ഇക്കിളിപ്പെടുത്തി. ഒന്നു കുറുകിയവൻ നിവർന്നു കിടന്നതും നന്ദ അവൻെറ കൈപ്പിടിയിൽ നിന്നും എഴുന്നേറ്റിരുന്നു. 


മാറിൽ നിന്നും തെന്നിമാറിയ പുതപ്പു ചേർത്തു പിടിച്ച് അങ്ങകലെ ഉദിച്ചു നിൽക്കുന്ന സൂര്യനെ നോക്കിയൊന്ന് പുഞ്ചിരിച്ചു. കാൽമുട്ടിനു മീതെ കൈ ചുറ്റി അതിനു മീതെ തലവച്ചവൾ ഒന്നുമറിയാതെ ഉറങ്ങുന്ന ഋഷിയെ നോക്കി ഇരുന്നു. ചുണ്ടിൻെറ കോണിൽ ഒരു ചെറുചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. 


കൈ എത്തിച്ച് കുറച്ചകലെ ഇരിക്കുന്ന ക്യാമറ എടുത്തവൾ ആ ദൃശ്യമതിൽ പകർത്തി. 


'ക്ലിക്ക്' എന്നൊരു ശബ്ദത്തോടുകൂടി ക്യാമറ അതൊപ്പിയെടുത്തതും അവനൊന്നനങ്ങി തിരിഞ്ഞു കിടന്നു. 




"ഭാഗ്യം എണീറ്റില്ല...... "

ചുമൽ പൊക്കി ചിരിച്ചുകൊണ്ടവൾ എടുത്ത ഫോട്ടോയിലേക്കു നോക്കി. 


"മ്... തരക്കേടില്ല.... ഋഷി സാറ് പറയും പോലെ.. Live in the moment... Capture the moment.... "




ക്യാമറ തിരികെ വച്ച് ചുറ്റിനും ചിതറി കിടക്കുന്നതു വസ്ത്രങ്ങളിൽ നിന്നും തലേന്നിട്ട മാക്സി എടുത്തണിഞ്ഞു. ഋഷിയുടെ നെറ്റിയിൽ ഒരു നനുത്ത ചുംബനമേകി ടെറസ്സിൽ നിന്നും താഴേക്കിറങ്ങി. 




ഷവറിനു കീഴെ നിൽക്കുമ്പോൾ രരീരത്തിൽ അവിടിവിടായി നീറുന്നുണ്ടായിരുന്നു. 



"ഋഷിസാറിന് ഇന്നലെ സ്നേഹം ഒരിത്തിരി കൂടുതലായിരുന്നു.... "



മനസ്സിലേക്ക് രാത്രിയിലെ ഓർമ്മകൾ കടന്നു വന്നപ്പോൾ ആ നീറ്റലും അവൾക്കൊരു സുഖാനുഭൂതിയായി. 




വിസ്ത്തരിച്ചുള്ളൊരു കുളിയും കഴിഞ്ഞ് ഒരു ചുരിദാർ എടുത്തണിഞ്ഞ് നന്ദ അടുക്കളയിലേക്കു പോയി. രണ്ടു പേർക്കും കാപ്പി ഉണ്ടാക്കി. ഋഷിക്ക് കാപ്പി വലിയ താത്പര്യമില്ല നന്ദ വന്നതിനു ശേഷമാണ് അവനത് ശീലമാക്കിയത്. 


ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അരയിലൂടെ അവൻെറ കൈകൾ അവളെ ചുറ്റിപ്പിടിച്ചു. തോളൊപ്പമുള്ള ഋഷിയുടെ നീളൻ മുടിയിൽ നിന്നും ജലകണങ്ങൾ അവളുടെ തോളിലേക്ക് പതിക്കുന്നുണ്ട്. 





"ഋഷി സാറെഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞോ....... "

വലതു കൈ ഉയർത്തി അവൾ അവൻെറ തലമുടിയിൽ തഴുകി. 


മറുപടിയി അവളുടെ തോളിൽ താടിയൂന്നി അവനൊന്ന് തലയാട്ടി. 


"തല തുടക്കാതെയാണോ നിക്കുന്നത്...... "

ഗൗരവത്തിൽ അവൻെറ കൈ വിടുവിച്ചവൾ അവനു നേരെ തിരിഞ്ഞു. 


"ഐയ്യേ.... എന്താ ഋഷി ഇത്.... പോയി ഡ്രെസ്സെടുത്തിട്ടേ.... പിറന്നപടി വന്ന് നിൽക്കുന്നത് നോക്ക്.... വന്ന് വന്ന് നിനക്ക് തീരെ നാണമില്ലാതായിട്ടുണ്ട്..... "





മുഖം ചുളിച്ചവൾ വഴക്കു പറയുന്നതിനെ ശ്രദ്ധിക്കാതെ അവളെ വലിച്ചടുപ്പിച്ച് ചുരിദാർ ടോപ്പിൻെറ സിബവൻ വലിച്ചൂരി. പ്രതിരോധിക്കും മുന്നേ അവൻ അവളെ എടുത്തുയർത്തി നടക്കാൻ തുടങ്ങി.





"ഋഷി.... ഋഷി.... സ്റ്റവ് ഓഫാക്കീട്ടില്ല.... "

മുന്നോട്ടു നടന്നവൻ പതിയെ പുറകോട്ടു തിരിഞ്ഞു. ആ കൈപ്പിടിയിൽ ഒതുങ്ങി നിന്നുകൊണ്ടു തന്നെയവൾ സ്റ്റവ് ഓഫാക്കി.





ഋഷി അവളേയും കൊണ്ട് നേരെ ബെഡ് റൂമിലേക്കു പോയി. നന്ദയെ തൂക്കിയെടുത്ത് ബെഡിലേക്കിട്ടവൻ അവളിലേക്കമർന്നു. അവളുടെ ചെഞ്ചൊടികളെ നുണഞ്ഞുകൊണ്ടു തന്നെയവൻ തടസം സൃഷ്ടിച്ച ഉടയാടകൾ ഓരൊന്നായി അഴിച്ചു മാറ്റി. 


കഴിഞ്ഞ രാത്രിയിൽ അവൻ ഏൽപ്പിച്ച മുറിപ്പാടുകളെ ചുംബനം കൊണ്ടവൻ തഴുകിയുണക്കി. നാഗങ്ങളെപ്പോലെ ഒരു പുതപ്പിടയിൽ അവർ പരസ്പരം ചുറ്റിപ്പിണഞ്ഞു. അവളുടെ ശരീരമാകെ ചുംബനങ്ങൾ കൊണ്ടു മൂടി ആ പെണ്ണിൻെറ വിയർപ്പിലേക്കവൻ അലിഞ്ഞു ചേർന്നു. 






"അതേ... ഇങ്ങനെ കിടന്നാൽ മതിയോ......"




കിതപ്പണയാതെ അവളുടെ മാറിൽ തലചായ്ച്ച് നഗ്നമായ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് കിടന്നിരുന്ന ഋഷി തല പൊക്കി നോക്കി. 




"ഫോട്ടോഗ്രാഫർക്ക് ഇന്ന് പടം പിടിത്തമൊന്നും ഇല്ലേ...... "

അവളവൻെറ മുടിലൂടെ വിരലോടിച്ചു. 


നന്ദയുടെ നെഞ്ചിൽ താടിയൂന്നിവൻ കണ്ണു ചിമ്മി കാണിച്ചു. 


"ഓഹോ... എന്നാ സാറിവിടെ കിടന്നോ ഞാ...."

പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ചൂണ്ടുവിരലും പെരുവിരലും ചേർത്തവൻ അവളുടെ ചുണ്ടുകൾ കൂട്ടിപ്പിച്ചു. 


"ഞാ...... "

അവൻെറ കൈ തട്ടിമാറ്റി വീണ്ടും പറയാൻ ശ്രമിച്ചപ്പോൾ അവനാ അധരങ്ങളെ സ്വതന്ത്രമാക്കി. 


ഒരിക്കൽ കൂടി ഇരുമെയ്യുമൊന്നായി. 



"ഞാൻ ഇന്ന് ഓഫീസിൽ പോകാതിരിക്കാൻ കാണിച്ച പണിയാന്നൊക്കെ എനിക്കറിയാട്ടോ.... കള്ളനാ... പെരും കള്ളൻ.... "


ചിരിച്ചുകൊണ്ടവൻ അവളുടെ നെഞ്ചിലൊന്നു മുത്തി. 


"അയ്യാ... ചിരി കണ്ടില്ലേ.... നീ കാരണം ഇതിപ്പോ എത്രാമത്തെ ലീവാണെന്നറിയോ.. മിക്കവാറും എന്നെ പിരിച്ചു വിടും.... "





ചുണ്ടു കൂർപ്പിച്ചവൾ പരിഭവം പറയുമ്പോൾ നെഞ്ചിൽ നിന്നുമയർന്നവൻ അവളുടെ മൂക്കിൻ തുമ്പിൽ മൃദുവായൊന്നു കടിച്ചു. ഋഷിയുടെ പരുക്കൻ കൈത്തലം അവളുടെ കവിളിണകളെ പുൽകുമ്പോൾ ചുണ്ടുകൾ മുഖമാകെ മുദ്രണം ചെയ്തുകൊണ്ടിരുന്നു. 






"ഋഷി....... "

ഒന്നു മറിഞ്ഞുകൊണ്ടവൾ അവനു മുകളിലായി കിടന്നു. 


അവനപ്പോഴും അവളെ ചുംബനങ്ങളാൽ പൊതിയുന്ന തിരക്കിലായിരുന്നു. 


"ഋഷി......."


ഒന്നുകൂടിയവൾ നീട്ടി വിളിച്ചതും ആ കണ്ണുകളിലേക്ക് ഉറ്റു നോക്കിയവൻ അവൾക്കായി കാതോർത്തു. 


"നമുക്ക്.... കല്യാണം കഴിച്ചാലോ..... "





പൊടുന്നനെ ഋഷിയുടെ മുഖം മാറി. ഒരിറ്റു ദയ കാണിക്കാതെ പ്രതീക്ഷയോടെ നോക്കി കിടക്കുന്ന നന്ദയെ പിടിച്ചു തള്ളി അവൻ എഴുന്നിരുന്നു. നന്ദയുടെ ചങ്കു പിടഞ്ഞു. അണപൊട്ടിയൊഴുകൻ വെമ്പുന്ന കണ്ണുനീരിനെ പുഞ്ചിരിയുടെ മുഖംമൂടിയാൽ മറച്ചവൾ അവൻെറ പുറത്തേക്കു ചാഞ്ഞു. 





"ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഋഷിസാറേ... നമുക്ക് നീ പറയും പോലെ ഒരു നൂറു വർഷം കഴിഞ്ഞ് കെട്ടാം.... മ്..... "


അവൻെറ മുഖം അയഞ്ഞിരുന്നില്ല. 


"ഒന്നു ചിരിക്കെൻെറ ചെക്കാ... എന്തിനാ ഇത്ര ഗൗരവം... കാണാണൊരു ചന്തമൊക്കെ ഉണ്ട്.... പക്ഷെ എനിക്ക് ചിരിച്ച മുഖമുള്ള ഋഷിയെ ആണ് ഇഷ്ടം...."

അവൾ അവൻെറ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു. 


"ഓ... എന്നാ പോ.... അവൻ ജാഡയിറക്കാൻ വന്നേക്കണു.... നിനക്ക് വാശിയാണേൽ എനിക്കും വാശിയാ.... മിണ്ടില്ല ഞാനും..... "





ചുണ്ടു ചുളുക്കിയവൾ തിരിയുമ്പോഴേക്കും ഋഷിയവളെ വലിച്ചവൻെറ മടിയിലേക്കിരുത്തി. അവൻെറ കണ്ണുകളിൽ അവളോടുള്ള ഭ്രാന്തമായ പ്രണയമാണ് നന്ദ കണ്ടത്. ചുണ്ടുകളിൽ അവൾക്കായുള്ള അടങ്ങാത്ത ദാഹവും. നെറ്റിമേൽ നെറ്റി ചേർത്ത് ഇരുവരും കുറച്ചു നേരം അതേ ഇരുപ്പ് തുടർന്നു. 






"എനിക്ക് വിശക്കുന്നു ഋഷി... നമുക്ക് വല്ലതും കഴിക്കാം.... ബ്രേക്ക് ഫാസ്റ്റൊന്നും ഉണ്ടാക്കാൻ നേരമില്ല... ബ്രഡും ജാമും ഉണ്ട് അത് പോരെ....... "


മതി എന്നോണമവൻ തലയാട്ടി. 


"ഉച്ചക്കോ..... "


ചൂണ്ടുവിരലവൻ പുറകിലേക്കു കറക്കി കാണിച്ചു. 


"ഹൈ.... പുറത്തു പോവാന്നോ..... "


നിഷേധാർത്ഥത്തിൽ അവൻ തലയാട്ടി. 


"ഓ... യേമാൻ പോയി വാങ്ങി വരാമെന്ന്.... ആയിക്കോട്ടേ..... "




ചുണ്ടു ചുളുക്കി അവൻെറ കവിളിൽ ഒരു കുത്തും വച്ചു കൊടുത്തവൾ പുതപ്പും വാരിച്ചുറ്റി എഴുന്നേറ്റു പോയി. ചിരിച്ചുകൊണ്ടവനും അവളെ അനുഗമിച്ചു. രണ്ടു പേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. 




"പോയിട്ട് പെട്ടന്നിങ്ങ് വരണേ.... "


ഷൂ ലേയ്സ് മുറുക്കി പുറത്തേക്കിറങ്ങുന്ന ഋഷിയെ നോക്കി നന്ദ വാതിലിൽ ചാരി നിന്നു. അവൻ ചൂണ്ടു വിരൽ ഉയർത്തി കാണിച്ചതും അവൾ മുഖം ചുളിച്ചു.


"ഒരു മണിക്കൂറോ.... പറ്റില്ല പറ്റില്ല അര മണീക്കൂറിൽ ഇവിടെ എത്തിക്കോളണം......"

അവളിത്തിരി കടുപ്പിച്ച് പറഞ്ഞു.


തിരിഞ്ഞു നോക്കാതെ കളിയാക്കുന്ന രീതിയിൽ അവനൊന്ന് തലയാട്ടി.


"ദേ നേരത്തെ വന്നില്ലേൽ ഞാൻ വല്ലവൻേറം കൂടെ പോകുവേ..... "


നടുവിരൽ ഉയർത്തി കാണിച്ചാണവൻ മറുപടി കൊടുത്തത്. 


"പോടാ ഊമ തെണ്ടി..... "





അത് കേട്ടതും കലികേറിയവൻ തിരിച്ചോടി വന്നു. അവൻെറ വരവ് കണ്ടപാടെ ബീച്ച് ഹൗസിൻെറ ചില്ലു വാതിലവൾ വലിച്ചടച്ച് കുറ്റിയിട്ടു. പത്തു തെറി വിളിച്ചാൽ പോലും അവന് ഇത്രയും ദേഷ്യം വരില്ല. അതറിഞ്ഞുകൊണ്ടു തന്നെയാണ് അവൾ അങ്ങനെ വിളിച്ചതും. ഋഷി ബലം പ്രയോഗിച്ചു വാതിൽ തുറക്കാനും കണ്ണു കൊണ്ട് തുറക്കാൻ പറയുന്നുമൊക്കെ ഉണ്ടെങ്കിലും നന്ദ അവനെ നോക്കി കളിയാക്കുകയാണ്. 





"തുറക്കില്ല മോനെ... തുറന്ന അടി ഉറപ്പാണെന്നെനിക്കറിയാം... ബേ... അവിടെ നിന്നോട്ടാ..... "





നാവു നീട്ടിയവൾ ഗോഷ്ടി കാണിക്കുന്നതു കണ്ടപ്പോൾ അവൻെറ ദേഷ്യം എങ്ങോ പോയി മറഞ്ഞു. ചില്ലു വാതിലിനപ്പുറം അവളുടെ കൈത്തലത്തിനു മീതെ അവൻ കൈ ചേർത്തു. കുസൃതിച്ചിരിയോടെ നന്ദ ചില്ലിൽ ചുണ്ടു മുട്ടിച്ചു. അവളിലെ ചിരി പകർത്തിയെടുത്തവനും അവളുടെ ചുണ്ടിലേക്കു ചുണ്ടു പതിപ്പിച്ചു. 




"മതി... മതി... ഫോട്ടോഗ്രാഫർ പോയാട്ടേ... ഇനിയും നിന്നാൽ ഉച്ചക്കും ബ്രഡും ജാമും തന്നെ കഴിക്കേണ്ടി വരും.... രാവിലത്തെ ക്ഷീണം മാറീട്ടില്ല എനിക്ക്..... "




അവൻെറ കണ്ണിൽ പടർന്നു കയറുന്ന വികാരങ്ങൾക്ക് തടയിട്ടുകൊണ്ടവൾ തിരിഞ്ഞു നിന്നു. നിരാശയോടെ നെറ്റി ഉഴിഞ്ഞുകൊണ്ടവൻ ചുണ്ടിലെ പുഞ്ചിരി മായതെ തന്നെ നടന്നകന്നു. അവൻ പോയി എന്നുറപ്പായപ്പോൾ കർട്ടൺ വലിച്ചിട്ടവൾ ഓരോ വീട്ടുപണികളിൽ ഏർപ്പെട്ടു. 


പത്തു മിനിട്ടു തികയും മുന്നേ കതകിൽ മുട്ട് കേട്ടു. 






"ഇത്ര പെട്ടെന്നു വന്നോ..... "

തുണി മടക്കുന്നത് നിർത്തി വച്ചവൾ പോയി കതക് തുറന്നു. 


"വിഷ്ണുവോ.... കയറി വാ...... "


ഋഷിയുടെ സുഹൃത്താണ് വിഷ്ണു. ഇപ്പോൾ നന്ദയുടേയും. 


"നീ ഇന്ന് പോയില്ലേ....... "


"എവിടെന്ന്... തമ്പ്രാൻ വിട്ടിട്ട് വേണ്ടേ..... "

രാവിലത്തെ കാര്യമോർത്തപ്പോൾ കവിളിണ ചുവന്നു തുടങ്ങി. 


"ഹമ്മ്.... എന്നിട്ട് അവൻ എവിടെ...... "


"ദേ ഇപ്പോ അങ്ങോട്ട് ഇറങ്ങിയേ ഒള്ളു..... "


"മ്... ഇതിങ്ങനെ തുടരാനാണോ നന്ദേ നിൻെറ പ്ലാൻ...... "


പതിവു ചോദ്യമായതിനാൽ അവളതിനെ ഗൗനിക്കാതെ പണികളിൽ മുഴുകി. 


"ചോദിച്ചത് കേട്ടില്ലേ നന്ദേ നീ... ഇനിയും എത്ര നാൾ ഇതിങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാ... കല്യാണം പോലും കഴിക്കാതെ...... "

വിഷ്ണുവിൻെറ സ്വരത്തിൽ ഗൗരവം നിറഞ്ഞു. 


"ഋഷി പറയുംപോലെ ഒരു നൂറു വർഷം കഴിഞ്ഞ്..... "

സ്ലാബിൽ കയ്യൂന്നി നിന്നവൾ അവനെ നോക്കി ചിരിച്ചു. 


"തമാശ വിട് നന്ദ... അവനെ മാറ്റിയെടുക്കുമെന്ന് പറഞ്ഞു വന്നിട്ടിപ്പോ മാറിയത് നീയാ..... ഞാനന്നേ പറഞ്ഞില്ലേ അവൻ മാറാൻ പോകുന്നില്ല... ഒരിക്കലും..."


"ഇല്ല വിഷ്ണു.. ഋഷി ഒരുപാട് മാറി... ഇപ്പോ പണ്ടത്തെപ്പോലെയൊന്നും അല്ല... കഴിഞ്ഞ ആറുമാസക്കാലം അവനാ പഴയ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു പോലും നോക്കിയിട്ടില്ല.... പിന്നെ പ്രണയസാക്ഷാത്കാരം വിവാഹമാണെന്ന് എനിക്കു തേന്നുന്നില്ല.... എനിക്കിങ്ങനെ മതി വിഷ്ണു.... ഒരു നിബന്ധനകളുമില്ലാതെ അവസാനം വരെ ഇങ്ങനെ പ്രണയിച്ചാൽ മാത്രം മതി..... "


"അവനേക്കാൾ വലിയ ഭ്രാന്തിപ്പോൾ നിനക്കാണല്ലോ...... "

ചോദ്യത്തിൽ അല്പം പരിഹാസം കലർന്നു. 


"എൻെറ ഋിഷിക്ക് ഭ്രാന്തില്ല വിഷ്ണു... അവൻ ഇങ്ങനെ ആകാൻ കാരണം ഈ സമൂഹം തന്നെയാണ്... വേശ്യയുടെ മകനെന്നുള്ള ആ വിളിയാണ് അവൻെറ സമനില തെറ്റിക്കുന്നത്..... "

അവളുടെ കണ്ണുകളിൽ നനവ് പടർന്നു. 


"ഭർത്താവിനേയും മകനെയും ഉപേക്ഷിച്ചു വല്ലവൻെറയും കൂടെപ്പോയതാ അവൻെറ അമ്മ... അവരെ ആരും മാലാഖയെന്ന് വിളിക്കില്ലാലോ...... "

വാക്കുകളിൽ പുച്ഛവും വെറുപ്പും കലർന്നു. 


"വിവാഹജീവിതത്തെ കുറിച്ച് ആണിനെന്നപോലെ പെണ്ണിനും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ട് വിഷ്ണു... ഒരുപാടൊന്നും ഇല്ലെങ്കിലും പകലന്തിയോളം പണിയെടുത്ത് വന്ന് കിടക്കുമ്പോൾ സ്നേഹത്തോടെ ഒരു തലോടൽ... ഒരു ചുംബനം.... അത്രയൊക്കെയേ ഓരോ വീട്ടമ്മയും ആഗ്രഹിക്കുന്നൊള്ളു.... ജീവിതാവസാനം വരെ ശമ്പളമില്ലാത്ത ജോലിയാണ് അവരുടേത്... അതിന് പകരം ഒരിത്തിരി സ്നേഹം കൊതിച്ചതാണോ അവർ ചെയ്ത തെറ്റ്.... അത് കിട്ടാതെ വന്നപ്പോൾ കിട്ടുന്നിടത്തേക്കവർ പോയി... അത്രയേ ഒള്ളു.... ഋഷിയുടെ അച്ഛന് ഭാര്യയും മകനും ഇരിക്കേ പരസ്ത്രീബന്ധം ഉണ്ടായിരുന്നല്ലോ... അതേപ്പറ്റി എന്താ ആരും ഒന്നും പറയാത്തത്..... "


വിഷ്ണു ഒന്നും മിണ്ടാതെ നിന്നു. 


"ജീവിതം ചിലപ്പോൾ അങ്ങനെയൊക്കെയാണ് വിഷ്ണു.... അതിൻെറ ഭാവഭേതങ്ങൾ ചിലപ്പോൾ യുക്തിക്ക് നിരക്കാത്തതായി നമുക്ക് തോന്നിയേക്കാം... നമുക്ക് ചിലപ്പോൾ അവർ വേശ്യയായിരിക്കാം പക്ഷെ അവരെ സംബന്ധിച്ചിടത്തോളം അതു മാത്രമാണ് ശരി.... എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ കുന്നോളം വലുതാണ്... അതിൻെറ വലുപ്പം മറ്റൊരാൾക്ക് ഒരിക്കലും മനസ്സിലാകില്ല.... നമ്മൾ ആ അവസ്ഥയിൽ എത്തും വരെ..... "


"അതിന് സ്വയം നശിച്ചിട്ടെന്ത് പ്രയോജനമുണ്ട്..... "


"നിഷ്കളങ്കമായ അവൻെറ ബാല്യമാണ് എല്ലാവരും ചേർന്ന് തട്ടിത്തെറിപ്പിച്ചു കളഞ്ഞത്... മനസ്സു മരവിച്ചു ആ പാവത്തിൻെറ... ജീവിത്തിൽ തോറ്റുപോകുമ്പോൾ കൈ പിടിച്ചുയർത്താൻ... അല്ലെങ്കിൽ താലചായ്ക്കാൻ ഒരാൾ വേണമെന്ന് നമുക്ക് തോന്നില്ലേ..... അങ്ങനെ ആരുമുണ്ടായിരുന്നില്ല വിഷ്ണു എൻെറ ഋഷിക്ക്...ഒന്നലറി കരയാൻ പോലും പറ്റില്ല ആ മിണ്ടാപ്രാണിക്ക്.... ആ ഒരുവസ്ഥയാണ് അവനെ ഡ്രഗ്സിൽ കൊണ്ടെത്തിച്ചത്..... "


"അത് തന്നെയാണ് നന്ദേ ഞാനും പറയുന്നത്... അവനതിൽ പെട്ടുപോയി... ഇനി അവന് അതിൽ നിന്നും പുറത്തു വരാൻ പറ്റില്ല.... "


"അവൻ പുറത്തു വന്നു കഴിഞ്ഞു വിഷ്ണു... എൻെറ കൂടെ ഉണ്ടായിരുന്ന ഇത്രയും നാൾ അവൻ അതൊന്നും ഒരിക്കൽ പോലും ഉപയോഗിച്ചിട്ടില്ല.... "

പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. 


"അവൻെറ പക്ഷം പിടിക്കാൻ നിനക്ക് നൂറു ഞ്യായങ്ങൾ കാണുമല്ലോ... അതിൻെറ ഇടയിൽ നീ എപ്പോഴെങ്കിലും നിന്നെക്കുറിച്ച് ഓർത്തിട്ടുണ്ടോ.... "

സുഹൃത്തിൽ നിന്നുമവനൊരു സഹോദരനായി മാറി. 


"ഞാൻ പൂർണ്ണമായും സന്തോഷത്തിൽ തന്നെയാണ് വിഷ്ണു... ഇവിടെ ഞാൻ അനുഭവിക്കുന്ന സുഖവും സന്തോഷവുമൊന്നും ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല... I'm completely happy...... "


"ആണല്ലേ... അപ്പോ നിത്യേനെ കഴിച്ചു കൂട്ടുന്ന റ്റാബ്ലെറ്റുകളോ.... ഹേ... ഈ contraceptives pills.... അത് നിൻെറ ശരീരത്തിന് നല്ലതാണെന്നാണോ..... "


അതിന് അവൾക്കൊരു മറുപടി ഉണ്ടായിരുന്നില്ല. 


"നന്ദ... This is serious... കഴിഞ്ഞ ആറുമാസമായി നീയത് ഡൈലി കഴിച്ചുകൊണ്ടിരിക്കുകയാണ്... It's not good for you.... "


ഒന്നും മിണ്ടാതവൾ തല താഴ്തി നിന്നതേ ഒള്ളു. 


"സമയം എടുത്ത് ചിന്തിച്ചു നോക്ക് നീ.... നിൻെറ കൂടി നല്ലതിനാണ് ഞാനീ പറയുന്നത്... മ്..... "





അവളുടെ കവിളിൽ ഒന്നു തഴുകി അവൻ തിരിച്ചുപോകുമ്പോൾ നന്ദയുടെ ഉള്ളിലൊരു അഗ്നിപർവ്വതം എരിയുകയായിരുന്നു. പക്ഷെ അതിനെല്ലാം ഒരുപാട് മുകളിലായിരുന്നു അവൾക്ക് ഋഷിയോടുള്ള പ്രണയം. മനസ്സിനെ മിഥിക്കുന്ന ചിന്തകളെ മാറ്റി നിർത്തുന്നതും അവൻെറ പുഞ്ചിരി മാത്രമായിരുന്നു. 

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

To Top