നീയും ഞാനും മുഴുവൻ ഭാഗങ്ങൾ (3) ഒന്നിച്ചു വായിക്കൂ...

Valappottukal Page

 

രചന: minnu


"I am not a vergin....."

പെണ്ണ് കാണാൻ വന്ന ചെറുക്കനോട് അത് പറയുമ്പോൾ ആ മുഖത്ത് ഒരു ഞെട്ടൽ പ്രതീക്ഷിച്ചിരുന്നു. നാണകെട്ടോ കുറ്റബോധമോ അങ്ങനെ ഉള്ളിൽ തോന്നിയ എന്തൊക്കെയോ വികാരങ്ങളിൽ തല കുനിച്ചു നിന്നു. കേട്ടയുടനെ മുറിയിൽ നിന്നും ആ ആൾ ഇറങ്ങി പോകുമെന്ന് കരുതി. ഇതിന് മുൻപൊക്കെ അങ്ങനെയാണല്ലോ സംഭവിച്ചത്.




അയാളിൽ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞപ്പോൾ പതിയെ തലയുയർത്തി നോക്കി. അവിടെ ചായ മുത്തി കുടിക്കുന്ന തിരക്കിലാണ് കക്ഷി. 

"ഈശ്വരാ... ഇതെന്ത് ജന്മം??? ഞാൻ പറഞ്ഞത് കേട്ടില്ലേ ഇനി?? അതോ അർത്ഥം മനസ്സിലാവാഞ്ഞിട്ട് ആയിരിക്കുമോ????"

യാതൊരു ഭാവഭേദവുമില്ലാതെയുള്ള അവന്റെ ഇരിപ്പ് കണ്ട് നന്ദ അൽഭുതപ്പെട്ടു.




"അതേയ് ഒന്നും പറഞ്ഞില്ല....."

ചായകപ്പ് തിരികെ ഏൽപ്പിച്ച് മുറിയിൽ നിന്നും ഇറങ്ങാനൊരുങ്ങിയ അവനോടായി ഒന്ന് കൂടി ചോദിച്ചു.




"ഹേ..... എന്താ ചോദിച്ചേ..... ഓ... മറുപടി... എനിക്ക് തന്നെ മതി... അതില്ല് ഇപ്പഴും മാറ്റം ഒന്നുമില്ലെഡോ...."

പുഞ്ചിരിയോടെ ഉള്ള അവന്റെ മറുപടി കേട്ടപ്പോൾ നന്ദയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.




"പക്ഷേ ഞാൻ........."





"കന്യകയല്ല എന്നല്ലേ... ഇതൊരു വട്ടം പറഞ്ഞതല്ലേ.... "

അവളെ പറയാൻ സമ്മതിക്കാതെ അവൻ ഇടയ്ക്ക് കയറി.

"ഞാനും അങ്ങനെയൊക്കെ തന്നെയാഡോ... മനസ്സിലായില്ലേ, താനീ പറഞ്ഞ so-called verginity അത് എനിക്കും ഇല്ലാ ന്ന്.... എന്തായാലും തുറന്നു പറയാനുള്ള മനസ്സ് കാണിച്ചല്ലോ താൻ... എനിക്ക് അത് മതി..."

പുഞ്ചിരിയോടെ അതും പറഞ്ഞവൻ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി...



"അത് മാത്രമല്ല...... ഞാൻ... ഞാനൊരിക്കൽ അബോർഷനും ചെയ്തിട്ടുണ്ട്...."

വാതിൽ മറി കടന്ന് പോവാൻ ഒരുങ്ങിയ അവൻ ഒരു നിമിഷം തറഞ്ഞ് നിന്നു പോയി. തിരിഞ്ഞ് അവളെ നോക്കുമ്പോൾ കണ്ണുനീർ കവിളിലേക്ക് ചാലിട്ട് ഒഴുകി തുടങ്ങിയിരുന്നു. അവൾക്ക് എന്തൊക്കെയോ സംസാരിക്കാനുണ്ടെന്ന് ബോധ്യം വന്നതിനാൽ തിരിച്ചിറങ്ങാനുള്ള തന്റെ ശ്രമത്തെ പാടെ ഉപേക്ഷിച്ച് വിപിൻ മുറിയിലേക്ക് തന്നെ തിരിച്ചു വന്നു.




"എ.... എന്താ താനിപ്പോ പറഞ്ഞേ???"

അൽഭുതവും പരിഭ്രമവും നിറഞ്ഞു നിന്ന അവന്റെ ശബ്ദം ചെറുതായി വിറ കൊള്ളുന്നുണ്ടായിരുന്നു.



മനസ്സിൽ ഉള്ളതെല്ലാം തുറന്നു പറയാൻ ഉറച്ച് നന്ദ അവന് നേരെ ഒരു നോട്ടം നൽകി.. കണ്ണിൽ നനവ് പടർന്നപ്പോൾ ജനലഴികളിലെ പിടി മുറുകി. പതിയെ നോട്ടം പിന്വലിച്ച് പുറത്തേക്ക് നോക്കി, മനസ്സ് അപ്പോഴും പഴയ ഏതൊക്കെയോ ഓർമ്മകളിൽ കുടുങ്ങി കിടക്കുവായിരുന്നു.



"നിങ്ങൾ ഇപ്പോ കരുതുന്നുണ്ടാവും കാമുകന്റെ കൂടെ കണ്ടിടം നെരങ്ങിയപ്പോൾ ഏതോ ഒരു ദുർബല നിമിഷത്തിൽ അങ്ങനെയൊക്കെ സംഭവിച്ചു പോയി എന്ന കദനകഥ ആയിരിക്കും ഞാനിപ്പോ പറയാൻ പോണത് ന്ന്... നിങ്ങൾ എന്നല്ല ഏതൊരാളുടെയും മനസ്സിൽ എന്നെ പറ്റി ആദ്യം വരുന്ന ചിത്രവും അത് തന്നെയായിരിക്കും... പക്ഷേ എന്റെ കാര്യം കുറച്ചു ഡിഫറന്റ് ആണ്. എവിടെ വച്ച്??? ആര്?? എപ്പോ??? എങ്ങനെ???എന്നിങ്ങനെയുള്ള പല ചോദ്യങ്ങൾക്കുമുള്ള കൃത്യമായ ഉത്തരം പോലും ന്റെ കൈയിൽ ഇല്ല എന്നതാണ് സത്യം.... അപ്പോ നിങ്ങള് കരുതും പീഡനം ആണെന്ന്... അത് അങ്ങനെ ആണെന്നോ അല്ലെന്നോ പോലും എനിക്കറിയില്ല... സ്വന്തം ജീവിതത്തിൽ... സ്വന്തം ശരീരത്തിൽ എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിലൂടെ എപ്പോഴെങ്കിലും കടന്ന് പോയിട്ടുണ്ടോ??? ഉണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് എന്റെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയും...."

പുറത്തെ ഇലകൾ പൊഴിച്ച് കൊണ്ടിരിക്കുന്ന മേപ്പിൾ മരത്തിലേക്ക് മാത്രമായിരുന്നു അവളുടെ നോട്ടം...



"മൂന്ന് മാസം മുമ്പ് കോളേജിൽ നിന്നും ടൂറ് പോയത്. നാല് ദിവസത്തെ കളിചിരിക്കൾ... അവസാന വർഷം എന്നും ഓർമ്മിക്കാൻ വേണ്ടി കൂട്ടുകാർ എല്ലാവരും കൂടി ഒത്തൊരുമിച്ച ദിനങ്ങൾ... നാലാം ദിവസം  ടൂറിന്റെ അവസാന ദിവസം ഞങ്ങൾ താമസിച്ച ഹോട്ടലിൽ തന്നെയുള്ള ഡിജെ ബാറിൽ ഒരു പാർട്ടി നൈറ്റ് ഒരുക്കിയിരുന്നു... ഡാൻസും പാട്ടും ബഹളവും കണ്ണഞ്ചിക്കുന്ന ലൈറ്റുകളും ഒക്കെ കൂടി വല്ലാത്തൊരു ആഹ്ളാദ തിമിർപ്പായിരുന്നു. കുറച്ചു സമയം കൊണ്ട് തന്നെ എനിക്ക് തലവേദന വരാൻ തുടങ്ങി. വലിയ ശബ്ദം ഒക്കെ കേട്ട് ചെവി ഒക്കെ അടഞ്ഞത് പോലെ... തെണ്ട വറ്റി വരണ്ട പോലെ തോന്നിയപ്പോൾ മുന്നിൽ കണ്ട വെള്ളമെടുത്ത് കുടിച്ചു. അപ്പോഴത്തെ വെപ്രാളത്തിൽ ഒന്നും ശ്രദ്ധിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി... തലയ്ക്ക് മത്ത് പിടിക്കണത് പോലെ തോന്നി... നാവ് ഒക്കെ കുഴയുന്നത് പോലെ... കണ്ണിലാകെ ഇരുട്ട് കയറി.. എവിടെയെങ്കിലും ഒന്നു കിടന്നാൽ മതി എന്നായിരുന്നു മനസ്സിൽ...



രാവിലെ എണീക്കുമ്പോൾ ഞാൻ ന്റെ മുറിയിൽ സുഹൃത്തുക്കളുടെ അടുത്ത് തന്നെയായിരുന്നു. കുടിച്ച് ബോധമില്ലാതെ കിടന്ന എന്നെ ആരെക്കെയോ ചേർന്ന് മുറിയിൽ എത്തിക്കുകയായിരുന്നത്രേ... എന്നാൽ അതൊന്നും എനിക്ക് ഓർമ്മയില്ല... ഒന്നും... ഒന്നും ന്റെ ഓർമ്മയില്ലില്ല... അന്ന് കുളിക്കാൻ കയറിയപ്പോൾ ശരീരത്തിൽ അവിടവിടെയായി അനുഭവപ്പെട്ട നീറ്റൽ.. നഖക്ഷതങ്ങളും മുറിപ്പാടുകളും... അതൊക്കെ തലേന്ന് രാത്രിയെ പറ്റി എനിക്ക് ചില സംശയങ്ങൾ ഉണ്ടാക്കി എന്നത് നേര് തന്നെയായിരുന്നു. പക്ഷേ തലേന്ന് രാത്രിയിലെ ഒരു സംഭവവും ഓർമ്മ ഇല്ലാത്ത ഞാൻ സ്വയം സംശയങ്ങൾ മെനഞ്ഞു കൂട്ടുവാണെന്ന് 

ആലോചിച്ച് സമാധാനം കണ്ടെത്താൻ ശ്രമിച്ചു. പിന്നീട് ഞാൻ അതൊക്കെ മറന്ന് തുടങ്ങിയപ്പോഴാ അന്നത്തെ ന്റെ സംശയങ്ങൾ ഒക്കെ ശരിയാണെന്ന് ഊട്ടി ഉറപ്പിച്ചു കൊണ്ട് എല്ലാ മാസവും പൂക്കുന്ന ആ ചുവന്ന ദിനങ്ങൾ എന്നിൽ നിന്നും അപ്രത്യക്ഷമായത്...



ആദ്യമൊന്നും ആരോടും പറഞ്ഞില്ല... പക്ഷേ എത്ര നാൾ ഒളിപ്പിച്ചു വയ്ക്കും അവസാനം ന്റെ ബെസ്റ്റ് ഫ്രണ്ട് മായയോട് കാര്യം പറഞ്ഞു. അവളുടെ സഹായത്തോടെ പ്രഗ്നൻസി ടെസ്റ്റ് നടത്തി. ടെസ്റ്റ് കാർഡിൽ തെളിഞ്ഞ ആ രണ്ട് വരകൾ ന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അപ്പോഴേക്കും ക്ലാസും അവസാനിക്കാറായിരുന്നു. അച്ഛൻ ആരെന്ന് അറിയാത്ത ഒരു കുഞ്ഞിനെ പെറ്റു പോറ്റാൻ എനിക്ക് അപ്പോ തോന്നിയില്ല... വീട്ടിൽ അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന കോലാഹലങ്ങൾ.. നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസം... ആ സമയം അബോർഷൻ അല്ലാതെ മറ്റൊരു വഴിയും ന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. അവസാന പരീക്ഷയും കഴിഞ്ഞ അന്ന് മായയുടെ ആന്റിയുടെ സഹായത്തോടെ ഞാൻ ആ പാപം ചെയ്തു. 



എന്നാൽ പിന്നീട് ഉള്ള ദിവസങ്ങളിൽ ഒന്നും എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല... ഒരു തെറ്റും ചെയ്യാത്ത ഒരു കുഞ്ഞ് ജീവനെയാണ് ഇല്ലാതാക്കിയതെന്ന കുറ്റബോധം.... "

നന്ദ ഒന്ന് നിർത്തി. അവളിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉയർന്നു.



"എന്റെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നി തുടങ്ങിയത് കൊണ്ടാ അച്ഛനും അമ്മയും ധൃതി പിടിച്ച് ഇപ്പൊ കല്ല്യാണം ആലോചിച്ചു തുടങ്ങിയത്.... ആരെയും ചതിക്കാനോ വഞ്ചിക്കാനോ എനിക്ക് തോന്നിയില്ല. എന്നെ വിവാഹം ചെയ്യുന്നയാള് ന്നെ പറ്റി എല്ലാം അറിഞ്ഞിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്... പക്ഷേ ആദ്യത്തെ കാര്യം കേൾക്കുമ്പോൾ തന്നെ വന്നവർ ഒക്കെ തിരിച്ചു പോവും...  പക്ഷേ താൻ... തനിക്ക് അത് കേൾക്കാനുള്ള മനസ്സുണ്ടെന്ന് തോന്നി... അതോണ്ടാ എല്ലാ കാര്യങ്ങളും ഞാൻ തുറന്ന് പറഞ്ഞത്... ഇതുവരെ ആരോടും പറയാതിരുന്ന കാര്യം പോലും...."

നന്ദ പുഞ്ചിരിയോടെ പ്രതീക്ഷയോടെ അവനെ നോക്കി.



എന്നാൽ നേരത്തെ വരെ തെളിഞ്ഞു നിന്ന വിപിയുടെ മുഖം ആകെ മങ്ങി നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാതെ അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. നന്ദയുടെ മനസ്സിലുണ്ടായിരുന്ന പ്രതീക്ഷയുടെ ആ  നേരിയ വെട്ടവും അതോടെ അസ്തമിച്ചു. 



പിറ്റേന്ന് തന്നെ വിപിയുടെ വീട്ടിൽ നിന്നും വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു കൊണ്ടുള്ള ഫോൺ വന്നു. അച്ഛന്റെയും അമ്മയുടെയും മുഖത്ത് നിറഞ്ഞ സന്തോഷം കണ്ടു. എല്ലാം തുറന്ന് പറഞ്ഞത് കൊണ്ട് നന്ദയുടെ മനസ്സിലും ആശ്വാസമായിരുന്നു.




ഏറെ വൈകാതെ തന്നെ നന്ദയുടെയും വിപിനിന്റെയും വിവാഹം മംഗളമായി നടന്നു. ഇതിനിടയിൽ ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം നന്ദയും വിപിനും കണ്ടിരുന്നു. കല്ല്യാണം നിശ്ചയത്തിനും ഡ്രസ്സ് എടുക്കാനും മറ്റും ചെന്നപ്പോൾ... ഒന്നോ രണ്ടോ വാക്കുകളിൽ അവരുടെ സംസാരം ഒതുങ്ങി നിന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടാൻ ആ സമയം കൊണ്ട് നന്ദയുടെ മനസ്സ് ഒരുങ്ങി.



അങ്ങനെ ഒന്നര മാസത്തിനുള്ളിൽ തന്നെ ശ്രീനന്ദ ശിവദാസിൽ നിന്നും ശ്രീനന്ദ വിപീനിലേക്ക് ഒരു കൂടുമാറ്റം സംഭവിക്കപ്പെട്ടു. വിപിൻ കഴുത്തിലിണയിച്ച താലിയും നെറുകയിലെ അവന്റെ പതിഞ്ഞ സിന്ദൂരവും ചാർത്തി അന്ന് ആദ്യമായി അവൾ കാർത്തിക എന്ന വീടിന്റെ പടി കയറി. പകലത്തെ തിരക്കുകൾ ഒക്കെ ഒതുങ്ങിയപ്പോൾ അമ്മ കൊടുത്ത് വിട്ട പാലുമായി നന്ദ മുറിയിലേക്ക് നടന്നു. 


"എന്തുകൊണ്ടാണ് വിപിൻ തന്നെ പോലൊരു പെണ്ണിനെ തിരഞ്ഞെടുത്തത് എന്ന സംശയം അവളുടെ ഉള്ളിലുണ്ടായിരുന്നു. അവനും അത്ര വെടിപ്പല്ല എന്ന് അവൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. എന്നാലും എല്ലാം അറിഞ്ഞു വച്ച് കൊണ്ട് അവന് തന്നെ സ്നേഹിക്കാൻ കഴിയുമോ എന്ന സംശയം അവളുടെ ഉള്ളിൽ കടന്ന് കൂടിയിരുന്നു.



മുറിയിൽ ചെല്ലുമ്പോൾ വിപി ബാൽക്കണിയിൽ നിന്ന് സിഗരറ്റ് വലിക്കുകയാണ് ഒപ്പം കാര്യമായി ഫോണിൽ തോണ്ടുന്നുമുണ്ട്. 


"ഓ... താൻ വന്നോ.... ക്ഷീണം തോന്നുന്നുവെങ്കിൽ കിടന്നോളൂ ഞാൻ കുറച്ചു വൈകും...."

നന്ദയെ ഒന്നും പറയാൻ സമ്മതിക്കാതെ അവൻ തിരിഞ്ഞ് നിന്നു. സംസാരിക്കാൻ താൽപര്യം ഇല്ലെന്ന് മനസ്സിലായപ്പോൾ പിന്നെ ഒന്നും പറയാൻ നിൽക്കാതെ നന്ദ ഉറക്കം പിടിച്ചു. രണ്ട് ദിവസത്തെ ക്ഷീണം ഉള്ളത് കൊണ്ട് കിടന്നപ്പാടെ അവൾ ഉറക്കമായി. രാവിലെ എണീക്കുമ്പോൾ തന്റെ വയറ്റിൽ ചുറ്റിപ്പിടിച്ച് തൊട്ടടുത്ത് തന്നെ വിപിൻ ഉണ്ടായിരുന്നു. മുഖത്ത് വിരിഞ്ഞ അതേ പുഞ്ചിരിയോടെ നന്ദ തന്റെ ദിവസം ആരംഭിച്ചു. കുറച്ചു ദിവസങ്ങൾ ബന്ധു വീടുകളിലെ വിരുന്ന് പോക്കും പരിചയപ്പെടലുമൊക്കെ തകൃതിയായി നടന്നു. വിപിൻ സംസാരം നന്നേ കുറവായിരുന്നു... വിപിനിന്റെ അച്ഛന്റെ അതേ പ്രകൃതം... അതുകൊണ്ട് വീട്ടിൽ ഉള്ള സമയം മുഴുവൻ നന്ദ അമ്മയോട് ഒപ്പമായിരുന്നു. ഇതുവരെ പരിചയമില്ലാത്ത പാചകമൊക്കെ അമ്മയിൽ നിന്നും അവൾ വശത്താക്കി എടുത്തു. 



സ്നേഹമൊക്കെ ഉണ്ടെങ്കിലും എന്നും നന്ദ ഉറങ്ങിയാൽ മാത്രമേ വിപിൻ മുറിയിലേക്ക് വരാറുണ്ടായിരുന്നുള്ളൂ. എന്നാൽ എന്നും രാവിലെ എണീക്കുമ്പോൾ അവന്റെ കരവലയത്തിനുള്ളിൽ അവനോട് ചേർന്ന് കിടക്കുകയിരിക്കും. ഓഫീസിൽ പോവാൻ തുടങ്ങിയപ്പോൾ മുതൽ പോവുന്നത് വരെ നന്ദ അവന്റൊപ്പം മുറിയിൽ വേണമെന്ന് അവന് നിർബന്ധമായിരുന്നു. പോവുമ്പോൾ ധരിക്കാനുള്ള വസ്ത്രങ്ങൾ എടുത്ത് വച്ചും ഓഫീസിൽ കൊണ്ട് പോവാനുള്ളത് ഓരോന്നും അവന്റെ കൺമുന്നിൽ നിരത്തി വച്ചും അവൾ അവിടെ നിൽക്കും... അതുപോലെ തിരിച്ചു വന്നാലും കുളിച്ചു വേഷം മാറി അവൻ മുറി വിട്ടിറങ്ങുന്നത് വരെ അവൾ അവന്റൊപ്പം ഉണ്ടാവണം... അങ്ങനെ കണ്ടില്ലെങ്കിൽ അവൾ ആ മുറിയിൽ എത്തണത് വരെ നന്ദേ.... ന്നുള്ള അവന്റെ അലർച്ച ആ വീട്ടിൽ മുഴങ്ങി കൊണ്ടിരിക്കും... അവന്റെ മനസ്സിൽ എന്താണെന്ന് നന്ദയ്ക്ക് മനസ്സിലായതേയില്ല.

ബാക്കി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

To Top