തെമ്മാടി, അവസാന ഭാഗം

Valappottukal Page



രചന: മഞ്ഞുപെണ്ണ്

"മോനെ ദേവാ അത് ഒരു പാവം ആണെടാ നീ എന്ന് വെച്ചാൽ ജീവനാ " 


"അതിന് ഞാൻ എന്താ ചെയ്യണ്ടേ അമ്മാ എനിക്ക് ഇഷ്ട്ടം ഇല്ല അവളെ എനിക്ക് ലിയയെ പോലെ അബ്രോഡിൽ ജനിച്ച കുട്ടിയെ മതി. ശ്രീ ആണെങ്കിൽ ഒരു പക്വതയും ഇല്ലാതെ കുട്ടിക്കളി മാറാത്ത ഒരാൾ സോറി അമ്മാ എനിക്ക് താല്പര്യമില്ല " തീർത്ത് പറഞ്ഞു കൊണ്ടവൻ റൂമിൽ കയറി വാതിൽ കൊട്ടി അടച്ചു 


അവൻ പോയതും കണ്ണ് നിറച്ച് തന്റെ ഭർത്താവിനെ നോക്കാനേ മാലതിക്ക് കഴിഞ്ഞുള്ളു. 

"ഏട്ടാ എനിക്ക് ശ്രീക്കുട്ടി മതി ഏട്ടാ മരുമകൾ ആയിട്ട് നല്ല മോളാ കുറച്ച് കുട്ടിക്കളി ഉണ്ടന്നെ ഉള്ളു.... എനിക്ക് ഈ ലിയയെ അത്രക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടിട്ടില്ല കഴുത്തോളം മുടിയും മേലാകെ ചായം തേച്ചും മുട്ടിന് മുകളിൽ ഉള്ള വസ്ത്രവും " ഒരു അറപ്പോടെ അവർ തന്റെ ഭർത്താവിനോട് പറഞ്ഞു. 


"താൻ അതൊന്നും കാര്യം ആക്കണ്ടടൊ ഒറ്റ മകൻ അല്ലേ അവന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ ശ്രീമോൾക്ക് ഇതിലും നല്ല ജീവിതം തന്നെ കിട്ടും അത്രയും നല്ലതാ ന്റെ മോൾ " ആ വൃദ്ധന്റെ കണ്ണും ഒന്ന് തിളങ്ങി. 


________________________________❤️



"മോളെ ഇനി നീ അങ്ങോട്ട് പണ്ടത്തെ പോലെ ഒന്നും കയറി ചെല്ലണ്ട " 


"അതെന്താ അച്ഛാ ന്റെ അമ്മായിനെ കാണാൻ ഞാൻ അങ്ങോട്ട് ചെല്ലും മറക്കാൻ കഴിയോ എന്ന് അറിയില്ല പക്ഷെ ശ്രമിക്കാം എന്തായാലും അവർക്ക് ഇടയിൽ ഒരു കരട് ആയി ഞാൻ പോവില്ല " അച്ഛന്റെ കവിൾ പിടിച്ച് വലിച്ച് ഒരു വിളറിയ ചിരിയോടെ അവൾ റൂമിലേക്ക് നടന്നു. 


പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു കല്യാണത്തിന് വേണ്ടതെല്ലാം ചെയ്യുന്നതിൽ ശ്രീയും ഓടി നടന്നു ഉള്ളിലെ വിഷമം മറച്ചു വെച്ച് അവൾ മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ച് നടന്നു. 


ഇതിനിടക്ക് ദേവിന്റെ കൂട്ടുകാരനും അച്ഛന്റെ അനിയത്തിയുടെ മകനുമായ  അഭിലാഷ് എന്ന അഭിയും അമേരിക്കയിൽ നിന്നും ലാൻഡ് ആയി. 

അഭിയും ദേവും ബാൽക്കണിയിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഗേറ്റ് കടന്ന് വരുന്ന ശ്രീയെ കാണുന്നത്. അവളെ കണ്ടതും അഭിയുടെ കണ്ണുകൾ വികസിച്ചു. 


"ഡാ അതാരാ " അഭി 


" ഓഹ് അതോ അമ്മയുടെ ഏട്ടന്റെ മകളാണ് ശ്രീക്കുട്ടി " ദേവ് 



"Waahh..... What a beautiful sight to see her ... Is this live at first sight .... ഞാൻ ഒന്ന് അമ്മായിയോട് അവളെ കുറിച്ച് ചോദിച്ച് നോക്കട്ടെ " എന്നും പറഞ്ഞ് ഓടാൻ നിന്ന അഭിയെ ദേവ് പിടിച്ച് വെച്ചു. അവൻ നന്നായി ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു എന്തിനെന്ന് പോലും അറിയാതെ...... !!!


"അതൊക്കെ പിന്നെ ചോദിക്കാം നീ ഇപ്പൊ അമേരിക്കയിലെ വിശേഷങ്ങൾ പറ?? " ഒരു വിധം ദേഷ്യം അടക്കി പിടിച്ച് കൊണ്ടവൻ അവനോടായി പറഞ്ഞു. 


പിന്നെ അങ്ങോട്ട് അഭിയുടെ ഒന്നൊന്നര തള്ള് തന്നെ ആയിരുന്നു. മാലതി കൊടുത്തുവിട്ട ചായ ഇരുവർക്കും കൊടുക്കാനായി വന്ന ശ്രീയെ പിടിച്ച് വെച്ച് അഭി അവളെ പരിചയപ്പെടാനും സംസാരിക്കാനും തുടങ്ങി. ആദ്യം ഒരു ജാള്യത ഉണ്ടായിരുന്നെങ്കിലും അവൾ പെട്ടന്ന് തന്നെ അവനുമായി കൂട്ടായി. 


ഇതെല്ലാം കണ്ട് ദേവിന് അടിമുടി ദേഷ്യം കയറുന്നുണ്ടായിരുന്നു. ദേഷ്യം കൊണ്ട് ടേബിൾ ചവിട്ടി താഴെ ഇട്ട് അവൻ പോയി.. 


"ഓഹ് അയാൾക്ക് വട്ടാ നാക്കാലി ഞാൻ ഒന്ന് ഇഷ്ട്ടാന്ന് പറഞ്ഞപ്പോൾ ജാഡ അത് കരുതി ആരോടും സംസാരിക്കാനും പാടില്ലേ പോവാൻ പറ ആ തെമ്മാടിയോട് 😏😏" 



എല്ലാം കേട്ടതും അഭി അർത്ഥം വെച്ച് ഒന്ന് തലയാട്ടി ചിരിച്ചു... 


ഏറെ കഴിഞ്ഞും ഇരുവരെയും കാണാത്തപ്പോൾ പരസ്പരം തമ്മിൽ തല്ലി പൊട്ടിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ വീണ്ടും ദേവിന് ദേഷ്യം കൊണ്ട് കണ്ണുകൾ മൂടുന്നത് പോലെ തോന്നി. എന്താണ് കാരണം എന്ന് അറിയാതെ വലയുമ്പോഴും കോപം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. 



"ഡാാ പന്നി നിന്നെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നു "എന്നും പറഞ്ഞ് അഭിയുടെ കയ്യും പിടിച്ച് ശ്രീയെ ഒന്ന് കനപ്പിച്ച് നോക്കികൊണ്ടവൻ താഴേക്ക് ചെന്നു. 



___________________________________❤️



ഇനി കല്യാണത്തിന് വെറും അഞ്ച് നാളുകൾ ബാക്കി. 


പതിവ് പോലെ എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുക ആയിരുന്നു. വിളമ്പി കൊടുത്ത് കൊണ്ട് മാലതിയും. അഭിയുടെ അടുത്തായി ഇരിക്കുന്ന ശ്രീയെ നോക്കി കൊണ്ട് ദേവ് മുഷ്ടി ചുരുട്ടി കൊണ്ടിരുന്നു. 


"അമ്മായി ഇന്ന് മമ്മയും പപ്പയും വരും.. സൊ അവർക്ക് ഒരു സർപ്രൈസ് ഉണ്ട് " അഭി 


"എന്താവോ നിന്റെ സർപ്രൈസ് " ചിരിച്ച് കൊണ്ട് മാലതി ചോദിച്ചു. 


"അവരോട് പറയരുത് ഇത് ഞാൻ തന്നെ പറയും..... എന്താണെന്നോ നിക്ക് ഈ ശ്രീ കുട്ടിയെ കെട്ടിയാൽ കൊള്ളാം എന്നുണ്ട് " ചൂണ്ടുവിരൽ കടിച്ച് കൊണ്ട് നാണം അഭിനയിച്ച് കൊണ്ടവൻ എല്ലാവരോടും ആയി പറഞ്ഞു. 


ഭക്ഷണം കഴിച്ചോണ്ട് ഇരുന്നിരുന്ന ശ്രീ ചാടി എഴുന്നേറ്റു. "ഓഹ് ഇതായിരുന്നോ അതിനെന്താ ഞാൻ സംസാരിക്കാം ഏട്ടനോട് " മാലതി 


"താങ്ക് യു അമ്മായി u r ma chupper lady എന്നും പറഞ്ഞ് അവൻ മാലതിയുടെ കവിളിൽ ഒന്ന് മുത്തി.. 


"അതൊന്നും പറ്റില്ല " പെട്ടന്ന് ആയിരുന്നു ദേവിന്റെ ശബ്ദം അവിടെ ഉയർന്നത്.. ശ്രീ അടക്കം എല്ലാവരും അവനിലേക്ക് നോട്ടം തെറ്റിച്ചു. 


"അതെന്താ???? " ഒറ്റപുരികം പൊന്തിച്ച് കൊണ്ട് ശ്രീ ചോദിച്ചു 


"പറ്റില്ലാന്ന് അല്ലേടി കോപ്പേ നിന്നോട് പറഞ്ഞത് " ടേബിളിൽ ഇരുന്ന പാത്രങ്ങൾ തട്ടിതെരുപ്പിച്ച് കൊണ്ടവൻ പറഞ്ഞു. 


"അതെന്താന്നാടാ നിന്നോട് ചോദിച്ചേ " ഇപ്പ്രാവശ്യം മാലതി ആയിരുന്നു. 


**CUZ I LUV HER TRULY DEEPLY MADLY ** എന്നും പറഞ്ഞ്  ശ്രീയുടെ കയ്യും പിടിച്ച് ദേവ് അവളെ പുറത്തേക്ക് തള്ളി. 


"ഇനി നീ ഇങ്ങോട്ട് കല്യാണത്തിന് അല്ലാതെ വരരുത് " വിരൽ ചൂണ്ടി അവൻ അവളോടായി പറഞ്ഞു. 


"താൻ പോടോ ഞാൻ വരും എന്റെ അമ്മായിടെ വീട്ടിലേക്കാ " പുച്ഛിച്ച് കൊണ്ട് കയറാൻ നിന്ന അവളെ തടഞ്ഞ് നിർത്തി അവൻ. പോവാനായി കണ്ണ് കൊണ്ട് മാലതി ആംഗ്യം കാണിച്ചതും അവൾ ദേവിന് കോക്രി കാണിച്ച് കൊണ്ട് തിരിഞ്ഞ് നടന്നു. 


അവൾ പോയതും തിരിഞ്ഞ് നോക്കിയ ദേവ് കണ്ടത് കയ്യും കെട്ടി തന്നെ നോക്കുന്ന അച്ഛനെയും അമ്മയെയും അബിയെയും ആണ്. 


"എന്തായിരുന്നു എനിക്ക് താല്പര്യമില്ല മോഡേൺ ആണ് ഇഷ്ട്ടം അതാണ് ഇതാണ് എന്നൊക്കെ അല്ലേ " ഒറ്റപുരികം പൊക്കി കൊണ്ട് മാലതി ചോദിച്ചു. 


"എനിക്ക് അവളോട് ഉള്ള സ്നേഹം മനസ്സിലാക്കാൻ സമയം വേണ്ടി വന്നു അമ്മാ അവൾ അബിയോട് സംസാരിക്കുമ്പോൾ ഒക്കെ ഞാൻ ആകെ ഡെസ്പ് ആവും ഇന്ന് ഇവൻ കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോഴാ നിക്ക് മനസ്സിലായെ അവൾ എന്റെ ജീവൻ ആണെന്ന് " തലയും താഴ്ത്തി അവൻ പറഞ്ഞു നിർത്തി. 


അടക്കി പുടിച്ചുള്ള ചിരി കേട്ട് തല പൊക്കി നോക്കിയപ്പോൾ വായും പൊത്തി ചിരിക്കുന്ന അമ്മയെ കണ്ടപ്പോൾ അവൻ സംശയഭാവത്തിൽ അവരെ നോക്കിയതും വെടിക്കെട്ടിന് തീ കൊടുത്ത പോലെ കൂട്ടച്ചിരി ആയിരുന്നു. 


കണ്ണും മിഴിച്ചു നോക്കുന്ന അവനെ കണ്ടതും അവർ വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു. 


"എന്തിനാടാ പന്നി ചിരിക്കൂന്നേ " അഭിയുടെ കൊക്കിന് പിടിച്ച് കൊണ്ട് അവൻ ചോദിച്ചതും. 


"ഇതെല്ലാം ആ വാതിലിന് പിന്നിൽ മറഞ്ഞ് നിൽക്കുന്നവളുടെ ബുദ്ധി ആണെടാ എന്നും പറഞ്ഞ് അവൻ പിറകിലേക്ക് ചൂണ്ടി അവിടെ പമ്മി പമ്മി നിൽക്കുന്ന ശ്രീയെ കണ്ടതും അവൻ അങ്ങോട്ട് വെച്ച് പിടിച്ചു. ഒന്ന് ഇളിച്ചു കാണിച്ച് കൊണ്ടവൾ ഉസൈൻ ബോൾട്ടിനെ വെല്ലും വിധം ഓടി. 



"ഡാ കള്ള തെമ്മാടി കണ്ടവന്റെ കൊച്ചിനേം വയറ്റിൽ വെച്ച് നടക്കുന്ന ആ മൂദേവിക്ക് ഒന്നും ഞാൻ ന്റെ ചെക്കനെ കൊടുക്കില്ല ഒരുകാലത്തും സമാധാനം തരാതെ എന്നേം സഹിച്ച് ജീവിക്കാൻ ആണെടോ തെമ്മാടി നിന്റെ വിധി " ഓടുന്ന ഓട്ടത്തിൽ അവൾ വിളിച്ച് പറയാനും മറന്നില്ല. 


മീശയും തടവി കൊണ്ട് ഒരു കള്ള ചിരിയോടെ അവൾ ഓടുന്നതും നോക്കി കൊണ്ടവൻ ഇടവഴിയിൽ നിന്നു....

(അവസാനിച്ചു )

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ... ഷെയർ ചെയ്യണേ...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top