തെമ്മാടി തുടർക്കഥ, 2 ഭാഗങ്ങളും ഒന്നിച്ചു വായിക്കൂ...

Valappottukal Page


രചന: മഞ്ഞുപെണ്ണ്

കലുങ്കിൽ ഇരുന്ന് സിഗരറ്റും വലിച്ച് കൂട്ടുകാരും ആയി കത്തി അടിക്കുന്ന ദേവ്ചന്ദിനെ കണ്ടതും ശ്രീകുട്ടിയുടെ ചൊടിയിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. ഓടി പോയി അവന്റെ മുന്നിൽ നിന്ന് കാൽമുട്ടിൽ കൈ വെച്ച് അവൾ കിതച്ച് കൊണ്ടിരുന്നു. 


"എന്താടി കിറുക്കി " നീരസം നിറഞ്ഞ വാക്കുകളോടെ ദേവ് ചോദിച്ചു. 


"😁😁"ശ്രീ 


"അയ്യോ ഡാ സുജി പെറുക്കെടാ " അല്പം കളിയാലേ  ദേവ് പറഞ്ഞു. 

ഇടുപ്പിന് കൈ കൊടുത്ത് കൊണ്ട് അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കി. 


"അല്ലേയ് മുത്തും പവിഴവും " ഒന്ന് പുച്ഛിച്ച് കൊണ്ടവൻ സുജിയുടെ തോളിൽ കൈ വെച്ച് അവനോട് സംസാരിക്കാൻ തുടങ്ങി. 


"ന്താ ദേവേട്ടാ ഞാൻ നിങ്ങളെ കാണാൻ അല്ലെ ഈ ഓടി വന്നേ എന്നിട്ട് ന്നെ കളിയാക്കുന്നോ " ചുണ്ട് പിളർത്തി കൊണ്ടവൾ അവനോട് ചോദിച്ചു. 


"ഒന്ന് പൊടി അവളുടെ ഒരു കൊഞ്ചൽ " വീണ്ടും അവൻ സംസാരത്തിൽ ഏർപ്പെട്ടു. 


"വെറുതെ അല്ലെടോ തന്നെ ന്റെ ചേച്ചി തേച്ചത് കോന്താ " കൊഞ്ഞനം കുത്തി കൊണ്ടവൾ പറഞ്ഞു. 


"ഡീീീ " ചീറി കൊണ്ടവൻ എഴുന്നേറ്റതും ജീവനും കൊണ്ട് ഒരു ഓട്ടം ആയിരുന്നു ശ്രീ 🤣


"കുരുത്തംക്കെട്ടത് ഇങ്ങ് വരട്ടെ വെച്ചിട്ടുണ്ട് കുരിപ്പിന് ഞാൻ " പിറുപിറുത്ത് കൊണ്ടവൻ വീണ്ടും കലുങ്കിൽ കയറി ഇരുന്ന് ഫോണിൽ നോക്കാൻ തുടങ്ങി. അവന്റെ അവസ്ഥ കണ്ട് വായും പൊത്തി ചിരിച്ച് കൊണ്ട് സുജിയും. 


____________________________________❤️


"ഡോ തനിക്ക് എന്താ എന്നെ ഒരു മൈണ്ടും ഇല്ലത്തെ ഒന്നില്ലേലും ന്റെ അമ്മിണി പയ്യിന്റെ പാൽ കുടിച്ചിട്ട് അല്ലെടോ ഈ കാണുന്ന മസിൽ ഒക്കെ ഉരുട്ടി വച്ചേക്കുന്നേ നന്ദി വേണമെടോ നന്ദി " ചുണ്ട് ഒരു വശത്തേക്ക് കോട്ടി കൊണ്ടവൾ പറഞ്ഞു. 


"ഇവളെ കൊണ്ട് നിനക്ക് എന്താടി വേണ്ടേ മരുതേ മനുഷ്യന്റെ സെയ്ര്യം കളയാൻ " പല്ല് കടിച്ച് പിടിച്ച് കൊണ്ടവൻ ശബ്ദം ഉണ്ടാക്കാതെ പതുക്കെ പറഞ്ഞു. 


"ഓഹ് തനിക്ക് ഇത്രക്കും മെല്ലെ ഒക്കെ സംസാരിക്കാൻ അറിയാവോ.... ഗുണ്ടായിസത്തിൽ പേര് കേട്ട ആളാണല്ലോ അച്ഛന്റെ മുന്നിൽ പൂച്ചകുട്ടിയും തന്റേടം വേണമെടോ " 


"ഡീ നിന്നെ ഞാൻ "എന്നും പറഞ്ഞ് അവളുടെ കൈ പിടിച്ച് ഒരു തിരി ആയിരുന്നു അവൻ. 

"വല്യച്ചാ " അവളുടെ കാറൽ കേട്ടതും പിടിവിട്ട് ഒരു ഓട്ടം ആയിരുന്നു ദേവ്. 


ചിരിച്ച് കൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന വല്യച്ഛനേം അമ്മായിയേം കണ്ട് ഒരു അവിഞ്ഞ ഇളി പാസ്സാക്കി അവർക്ക് പിന്നാലെ വെച്ച്പിടിച്ചു. 


"നിനക്ക് എന്തിന്റെ കേടാ ന്റെ ശ്രീക്കുട്ടി അവന്റെ കയ്യിൽ നിന്നും വെറുതെ വാങ്ങികൂട്ടാൻ " 


"ഒന്ന് പോ അമ്മായി ന്റെ ദേവേട്ടന് ഞാൻ ദേഷ്യം പിടിപ്പിക്കുന്നത് വല്യ ഇഷ്ട്ടാ " 


"ഓഹ് പിന്നെ വെറുതെ അല്ല നീ വന്നേ പിന്നെ മോന്തയും വീർപ്പിച്ച് നടക്കുന്നത് അത്രക്കും സന്തോഷം ആയത് കൊണ്ടായിരിക്കും അല്ലേ " 

"അമ്മായി യു ടൂ ബ്രൂട്ടസി "എന്നും പറഞ്ഞ് കയ്യിൽ ഉള്ള ചിപ്സ് കടിച്ച് മുറിച്ച് തിന്നവൾ ദേഷ്യം തീർത്തു. 


തലക്ക് ഒരു കൊട്ടും കൊട്ത്ത് കൊണ്ട് ശ്രീധരൻ പറമ്പിലേക്ക് ഇറങ്ങി. 


____________________________________❤️


കവലയിലെ അടിയും ഇടിയും കണ്ട് ദേവേട്ടനേം വായി നോക്കി ഇരിക്കുമ്പോൾ ആണ് ശ്രീയുടെ അച്ഛൻ വന്ന് ചന്തിക്ക് ഒരു പെടയും കൊടുത്ത് അവളെ വീട്ടിലേക്ക് കൊണ്ടുപോയി. 


"എന്താ അച്ചേ ഒരു അടിയും കാണാൻ സമ്മതിക്കൂലേ " 


"ദേ പെണ്ണെ ഒന്ന് അങ്ങട് തന്നാൽ ഉണ്ടല്ലോ അവന്റെ അടിയും കുത്തും കണ്ട് ഞങ്ങൾക്കാ ഓരോ തലവേദന... ചോരയും നീരും ഉള്ള ചെക്കന്മാരെ കയ്യും കാലും ഒടിച്ച് ന്റെ പോക്കറ്റിൽന്ന് എത്ര രൂപയാടി മൂദേവി നീ തുലച്ചെ "


"ഈൗ അത് പിന്നെ ന്റെ പിന്നാലെ നടന്നിട്ട് അല്ലേ " 


"അതിന് ഇങ്ങനെ ആണോടി ചെയ്യാ പറഞ്ഞ് മനസ്സിലാക്കണം " തലക്ക് ഒരു കിഴുക്കും കൊട്ത്ത് കൊണ്ട് അദ്ദേഹം അവളെയും കൊണ്ട് വീട്ടിലേക്ക് നടന്നു.. 






"ശ്രീക്കുട്ടി നീ അറിഞ്ഞോ നമ്മടെ ദേവ് ചേട്ടൻ ഏതോ ഒരു കുട്ടിനെ കൊണ്ടുവന്നിട്ടുണ്ട്... കല്യാണം കഴിക്കാൻ പോവുന്ന ആള് ആണെന്നാ കേട്ടെ !!! " 


കേട്ടത് വിശ്വസിക്കാൻ ആവാതെ  തറഞ്ഞ് നിൽക്കാനേ ശ്രീക്ക് ആയുള്ളൂ. എന്നാലും ദേഷ്യം കാണിക്കുമെങ്കിലും ഒരിക്കൽ പോലും ന്നോട് ഒരു ഇഷ്ട്ടം തോന്നിയിട്ടില്ലേ. ഇല്ല എന്നെ പറ്റിക്കാൻ പറയുവാ ഓരോന്നും പദം പറഞ്ഞ് കൊണ്ടവൾ നേരെ ദേവിന്റെ വീട്ടിലേക്ക് ചെന്നു. 


അവിടെ മുന്നിൽ തന്നെ ഒരു പെണ്ണിന്റെ കൂടെ ചിരിച്ച് കളിച്ച് സംസാരിക്കുന്ന ദേവിനെ കണ്ടതും കണ്ണും നിറച്ച് അമ്മായിയുടെ അടുത്തേക്ക് ചെന്നതും തന്നെ നിസ്സഹായതയോടെ നോക്കാനേ അവർക്കും കഴിഞ്ഞൊള്ളു. 


"ദേവേട്ടാ നിക്ക് സംസാരിക്കാൻ ഉണ്ട് " 


"ലിയ one minuit ഞാൻ ഇപ്പോൾ വരാം "

"Ok babe " കൊഞ്ചിക്കൊണ്ട് പറഞ്ഞവൾ  അവൾ ഫോണിലേക്ക് നോട്ടം മാറ്റിയതും അവൾക്ക് കൊഞ്ഞനം കുത്തി കൊടുത്ത് കൊണ്ട് ശ്രീ ദേവുമായി ഒഴിഞ്ഞ സ്ഥലത്തേക്ക് മാറി നിന്നു..


"എന്താ " ഗൗരവത്തോടെ ഉള്ള ചോദ്യത്തിന് ദയനീയമായി അവൾ അവനെ ഒന്ന് നോക്കി. 


"ദേവേട്ടാ നിക്ക് ശെരിക്കും ഇഷ്ട്ടാ നിങ്ങളെ ചേച്ചിയെ പോലെ അല്ല ഞാൻ നിക്ക് ശെരിക്കും ഇഷ്ട്ടാ " വിതുമ്പി കൊണ്ടവൾ പറഞ്ഞു. 


"Look ശ്രീ എനിക്ക് ലിയയെ ഒരുപാട് ഇഷ്ട്ടാ ഞാൻ അവളോട് പറഞ്ഞിട്ടില്ല... അമ്മയോടും അച്ഛനോടും ഞാൻ  പറഞ്ഞു കഴിഞ്ഞു അവളെ കല്യാണം കഴിക്കുന്നതിനെ കുറിച്ച് മാത്രമല്ല നിന്നോട് എനിക്ക് ഇന്ന് വരെ അങ്ങനെ ഒരു ഫീലിംഗ്സ് തോന്നിയിട്ടില്ല " എന്നും പറഞ്ഞ് തിരിഞ്ഞ് നടന്ന ദേവിനെ കണ്ടതും ഉള്ള് പൊട്ടി കരയാനേ അവൾക്ക് കഴിഞ്ഞൊള്ളു 


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top