❣️❣️നീയും ഞാനും❣️❣️
പാർട്ട് : 50
ഞാനും അതിഥിയും ഒരുമിച്ചായിരുന്നു... കതിർമണ്ഡപത്തിലേക്ക് ഇറങ്ങിയത്....
അഷ്ടമംഗല്യവും കയ്യിലേന്തി താലപ്പൊലിയുടെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് ഓരോ ചുവടും വെക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ മങ്ങലേൽപ്പിച്ച കാഴ്ചയിൽ ഞാൻ കണ്ടു ഋഷിയും, യാഷും മണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി ഇരിക്കുന്നത്...
മണ്ഡപത്തിനു വലം വെച്ച് ഋഷിക്കരികിലേക്ക് നീങ്ങി തുടങ്ങിയ എന്നെ പെട്ടെന്ന് ഏട്ടൻ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...
" അവിടെക്ക് അല്ല ഇവിടെയാണ് മോളുടെ സ്ഥാനമെന്ന് പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെ യാഷിന് അരികിലേക്ക് നിർത്തി..."
എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് അറിയാതെ പെട്ടെന്ന് യാഷ് ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുനേറ്റ് അത്ഭുതത്തോടെ ഏട്ടനെ നോക്കി.... എന്റെ പ്രതികരണവും അങ്ങനെ ഒക്കെ തന്നെയായിരുന്നു...
ഞങ്ങളുടെ രണ്ടിന്റെയും അന്തം വിട്ടുള്ള നിൽപ്പ് കണ്ടിട്ട് ഋഷി പതിയെ ഇരിപ്പിടത്തിൽ നിന്ന് എഴുനേറ്റ് ഞങ്ങൾക്ക് അരികിലേക്ക് വന്നിട്ട് പറഞ്ഞു....
" രണ്ടുപേരും ഞെട്ടുകയൊന്നും വേണ്ടാ....
നിങ്ങൾ രണ്ടുമാണ് ഇവിടുത്തെ വധുവും, വരനുമെന്ന്...."
ഞങ്ങളെ പോലെ തന്നെ ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു തരുണും, ദക്ഷും , എന്റെയും, ഋഷിയുടെയും, യാഷിന്റെയുമൊക്കെ വീട്ടുകാരുമെല്ലാം...
എന്താ ഇവിടെ സംഭവിക്കുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോന്ന് യാഷിന്റെ അച്ഛൻ പറയുകയും ഋത്വിക്ക് കയറി പറഞ്ഞു....
" സ്നേഹിച്ചവർ തമ്മിൽ അല്ലേ ഒരുമിക്കണ്ടത്... അത് തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നതെന്ന്...."
ഒരു ഞെട്ടലോടെ ഞാനും, യാഷും ഋത്വിക്കിനെ നോക്കിയപ്പോൾ പുള്ളി ഞങ്ങളോട് പറഞ്ഞു....
" ഇത്രയെങ്കിലും ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യണ്ടേന്ന്...."
അപ്പോഴാണ് എന്റെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞത്...
" എന്റെ വേദൂന്റെ സന്തോഷത്തേക്കാൾ വലുതായി ഈ ഏട്ടന് എന്തെങ്കിലുമുണ്ടോ പിന്നെ എന്തേ ഏട്ടനോട് ഒന്നും പറയാതിരുന്നത്....?? കഴിഞ്ഞ ദിവസം ഋത്വിക് വന്ന് നിങ്ങളുടെ കാര്യം സംസാരിച്ചപ്പോൾ സത്യം പറഞ്ഞാൽ എന്റെ നെഞ്ച് ആണ് പിടഞ്ഞത്... ഇതുവരെ എന്നിൽ നിന്നുമൊന്നും മറച്ചു വയ്ക്കാത്ത ഏട്ടന്റെ വേദൂസ് ഇത്രേയും പ്രധാനപ്പെട്ടൊരു കാര്യം ഏട്ടനിൽ നിന്നും മറച്ചു വെച്ചല്ലോന്ന് ഓർത്തപ്പോൾ ഏട്ടൻ എന്ന നിലയിൽ ഞാൻ തോറ്റു പോയെല്ലോന്ന് വരെ തോന്നി പോയി..."
നിന്നോട് സംസാരിക്കാൻ വേണ്ടി റൂമിൽ വന്നപ്പോൾ യാദൃശ്ചികമായിട്ടാണ് നിന്റെ ഡയറി കണ്ടത്... വെറുതെ മറിച്ചു നോക്കിയപ്പോൾ നീ അവസാനമായി അതിൽ കുറിച്ചിട്ട വാക്കുകൾ കണ്ടു...
ആ വരികളിൽ ഉണ്ടായിരുന്നു എന്റെ വേദൂ എത്രത്തോളം സങ്കടപെടുന്നുണ്ടെന്ന്... നിന്റെ നെഞ്ച് പൊളിച്ചു കൊണ്ട് ഏട്ടന് ഒരു അഭിമാനവും സംരക്ഷിക്കണ്ട... ഒരു വാക്ക് ഏട്ടനോട് പറഞ്ഞിരുന്നെങ്കിൽ മോൾക്ക് ഇങ്ങനെ സങ്കടപെടേണ്ടി വരുമായിരുന്നോന്ന്... എന്റെ വേദൂ സ്നേഹിച്ചു ഈ ഏട്ടനെ തോൽപിച്ചു കളഞ്ഞല്ലോന്ന് പറഞ്ഞപ്പോൾ....
ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു പോയി....
" അപ്പോഴാണ് അതിഥി യാഷിന് അരികിലേക്ക് വന്നിട്ട് പറഞ്ഞത്..."
" ഇന്നലെ നീ എന്നോട് പറഞ്ഞില്ല നിനക്ക് കുറച്ചു സമയം തരണമെന്ന്....
ഈ ജന്മം മുഴുവൻ ഞാൻ നിനക്ക് സമയം തന്നാലും നിനക്ക് എന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല ധ്രുവ് കാരണം നിന്നിൽ നിറയെ വേദികയോട് ഉള്ള സ്നേഹവും, പ്രണയവുമാണ്... ആ സ്ഥാനത്തേക്ക് എനിക്ക് എന്നല്ല മറ്റാർക്കും കടന്നു വരാനാവില്ല... നിങ്ങളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് എന്നല്ല ആർക്കുമാവില്ലെടാ... നീ എന്റെ നല്ല ഫ്രണ്ട് ആയി തന്നെ ഇരിക്കുന്നതാണ് എനിക്കും ഇഷ്ടം... പിന്നെ ഇതൊന്നും ഇന്നലെ നിന്നോട് പറയാതിരുന്നത് ഋഷി പറഞ്ഞിട്ട് ആയിരുന്നു..."
" യാഷ് ഋഷിയെ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ പറഞ്ഞു...."
" നീ എന്നെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ടാ.... ഇത്രേ എങ്കിലും നിങ്ങളോട് രണ്ടിനോടും ചെയ്തില്ലേ ഞാൻ ഈ ക്ലൈമാക്സിലൊരു ശശിയായി പോവില്ലേ... "
ആ പെണ്ണു കാണലിന്റെ അന്ന് പരസ്പരം കണ്ടപ്പോൾ ഉള്ള നിങ്ങളുടെ റിയാക്ഷനിൽ തൊട്ട് ഞാൻ രണ്ടിനെയും നോട്ട് ചെയ്തതാണ്... പിന്നെ ഒരിക്കൽ പോലും കുങ്കുമം തൊടാത്ത നീ അന്ന് ആദ്യമായി അത് തൊട്ടത്, പിന്നെ ഒരേ കളർ ഡ്രസ്സ്... പക്ഷേ കാര്യങ്ങൾ കുറച്ചു കൂടി ബോധ്യമായത് നിനക്ക് ആക്സിഡന്റ് പറ്റി നീ ആശുപത്രിയിൽ ആയപ്പോഴാണ്.. അന്ന് വേദികയുടെ പെരുമാറ്റം വ്യക്തമാക്കി തന്നു അവൾക്ക് നീ ഒരുപാട് പ്രിയപ്പെട്ടതാണെന്നു... എൻഗേജ്മെന്റ് റിങ് അത് നിന്റെ മാസ്റ്റർ പ്ലാൻ ആണെന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി എന്നാൽ അടുത്ത കയ്യിൽ നീ എന്നെ കൊണ്ട് മോതിരം ഇടിയിച്ചത് മരണ മാസ്സ് ആയിരുന്നു... ഇതൊക്കെ നിന്നെ കൊണ്ട് മാത്രമേ സാധിക്കു... സത്യം പറഞ്ഞാൽ അതൊക്കെ കണ്ട് ഞാൻ ചിരിച്ചു മരിക്കുകയായിരുന്നു.... പിന്നെ ഈ ടോം ആൻഡ് ജെറി പ്ലേ എവിടെ വരെ പോകുമെന്ന് നോക്കാലോന്ന് കരുതിയാണ് ഞാനും വെയിറ്റ് ചെയ്തത്...
പക്ഷേ എന്റെ മുഴുവൻ പ്രതീക്ഷകളും തെറ്റിച്ചത് നീ അതിഥിയെ കല്യാണം കഴിക്കാൻ സമ്മതിച്ചു എന്നറിഞ്ഞപ്പോൾ ആയിരുന്നു...
ആക്ച്വലി ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് റിലേ ഇല്ലാതെ ഇരിക്കുമ്പോഴാണ് ഏട്ടൻ എന്നോട് നൈസ് ആയിട്ട് നിങ്ങളുടെ കാര്യം സംസാരിക്കാൻ വന്നത്... പാവം പേടിച്ചു പേടിച്ചു ആണ് കക്ഷി അവതരിപ്പിച്ചത്... എല്ലാം കേട്ട് ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് എല്ലാം കൂടി കേട്ട് വട്ടായി പോയതാണെന്ന് വരെ പാവം കരുതി... പിന്നെ നടന്നത് ഒക്കെ ഞാൻ വിശദീകരിച്ചു കൊടുത്തപ്പോഴാണ് ഏട്ടന്റെ ജീവൻ വീണത്... അങ്ങനെ ഞാനാണ് ഏട്ടനെ ആനന്ദ് ഏട്ടന് അരികിലേക്ക് പറഞ്ഞു വിട്ടത്... അവര് തമ്മിൽ എല്ലാം പറഞ്ഞു സെറ്റ് ആയപ്പോഴാണ് അതിഥിയുടെ കാര്യം ഓർമ്മ വന്നത്....
അവളെ പോയി കണ്ടു സംസാരിച്ചപ്പോൾ അതിലും വലിയ കോമഡി.... അവൾക്കും നിങ്ങളുടെ ഈ റിലേഷനെ കുറിച്ച് അറിയാം കാര്യങ്ങൾ എല്ലാം വളരെ ഈസിയായി ഈ വീട്ടുകാരെ എല്ലാം convince ചെയ്യുക എന്നത് ഒരു വലിയ ടാസ്ക് ആയത് കൊണ്ട് ഞങ്ങൾ പതിയെ അത് നൈസ് ആയിട്ട് മണ്ഡപത്തിൽ വച്ച് അറിയിക്കാമെന്ന് കരുതി... അതാകുമ്പോൾ പ്രത്യേകം പ്രത്യേകം ആർക്കും വിശദീകരണം കൊടുക്കുകയൊന്നും വേണ്ടല്ലോ...
എന്തായാലും എന്റെ കുഞ്ഞി revenge ഇൽ ഞാൻ കൃതാർത്ഥനായി... സ്വന്തം കല്യാണമാണെന്ന് പോലുമറിയാതെ രണ്ടിനെയും ടെൻഷൻ ആക്കി ഇവിടെ വരെ എത്തിച്ചില്ലേ എന്നെ സമ്മതിക്കണമല്ലേ..😜😜
" ഇത്രേയുമെങ്കിലും ഞാൻ ചെയ്തില്ലേ അത് എന്റെ ഇമേജിനെ ബാധിച്ചേനെ... മാമനോട് ഒന്നും തോന്നല്ലേ മക്കളെന്ന് പറഞ്ഞു ഒരു നൂറു വാട്ട് ചിരി സമ്മാനിച്ച അവന്റെ വയറ്റിനിട്ട് ഒരു ഇടി വെച്ച് കൊടുത്തിട്ട് യാഷ് അവനെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ അറിയാതെ എന്റെയും ചുണ്ടിൽ ഒരു ചിരി പടർന്നു...."
അപ്പോഴാണ് അച്ഛൻ എനിക്ക് അരികിലേക്ക് വന്ന് കൈ കൂപ്പി കൊണ്ട് പറയുന്നത്...
" ഈ അച്ഛനോട് മോള് ക്ഷമിക്കില്ലേ...?? എന്റെ മോള് കാരണം മറ്റൊരു പെൺകുട്ടിയുടെ കണ്ണീര് വീഴരുത് എന്ന് മാത്രമേ അച്ഛൻ ആഗ്രഹിച്ചിരുന്നുള്ളു... "
" അയ്യേ ചന്ദ്രേട്ടൻ എന്തിനാ എന്നോട് മാപ്പ് ഒക്കെ പറയുന്നതെന്ന് പറഞ്ഞു കൈ കൂപ്പി നിന്ന അച്ഛന്റെ കൈകൾ മാറ്റി ആ നെഞ്ചിലേക്ക് ചേർന്നിട്ട് പറഞ്ഞു.... "
" എനിക്ക് ഈ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പുണ്യമാണ് എന്റെ അച്ഛനും, ഏട്ടനും.... "
അപ്പോഴാണ് യാഷിന്റെ അമ്മ അവന് അരികിലേക്ക് ചെന്ന് അവനെ ചേർത്തു പിടിക്കുന്നത് കണ്ടത്... ഞാനും അമ്മയെ തന്നെയാണ് നോക്കുന്നത് എന്ന് കണ്ടപ്പോൾ എന്നെ കൈകാട്ടി അടുത്തേക്ക് വിളിച്ചു...
അമ്മ പറഞ്ഞില്ലേ നിങ്ങളോട് നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ ഈ ലോകത്ത് ഒന്നിനും നിങ്ങളെ പിരിക്കാനാവില്ലെന്ന്... അമ്മ ഞങ്ങൾ രണ്ട് പേരുടെയും നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു....
" കുറച്ചു സങ്കടപെട്ടാൽ എന്താ സ്നേഹിച്ച ജീവിതപങ്കാളിയെ സ്വന്തമാക്കാൻ കഴിഞ്ഞ നിങ്ങൾ ശരിക്കും ഭാഗ്യം ചെയ്തവർ തന്നെയാണ്.... "
യാഷിന്റെ വെള്ളാരം കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ എന്നെ മാടി വിളിക്കുന്നത് പോലെ തോന്നി, ആ കണ്ണുകളിലെ തിളക്കത്തിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുന്നു കരുതിയത്, ഒരു നിമിഷം കൊണ്ട് സ്വന്തമായതിന്റെ സന്തോഷം നിറഞ്ഞു നിന്നിരുന്നു... ഞാനും അങ്ങനെയൊരു അവസ്ഥയിൽ തന്നെയായിരുന്നു... എല്ലാം നഷ്ടമായിന്ന് കരുതിയിടത്ത് നിന്ന് വീണ്ടുമൊരു തുടക്കം... ഞങ്ങളുടെ ആ അതിരില്ലാത്ത സന്തോഷത്തിന് മുന്നിൽ ഒരു നിമിഷം ചുറ്റുപാട് എല്ലാം മറന്നു ഞങ്ങൾ ഇരുവരും ഇറുക്കി പുണർന്നു...
ഞങ്ങളിൽ നിന്ന് അങ്ങനെയൊരു പ്രവർത്തി ആരും പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് എല്ലാത്തിന്റെയും കിളി പോയി നിൽക്കുവാ...
മണ്ഡപം ആണെന്ന് പോലുമോർക്കാതെ തുരു, തുരു നെറ്റിയിലും കവിളിലുമെല്ലാം ഉമ്മ വെക്കാൻ തുടങ്ങി...
ഒരുമാതിരി പട്ടിണി കിടന്നിട്ട് ബിരിയാണി കിട്ടിയ പോലെയുള്ള ആക്രാന്തം.... ഒരു മയമില്ലാത്ത hugging ആൻഡ് കിസ്സിങ് ആയി പോയി 😜😜...
(കല്യാണം കൂടാൻ വന്നവർ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടാവും ഇവർ ഈ മണ്ഡപത്തിൽ തന്നെ ലൈവ് ആയിട്ട് ഫസ്റ്റ് നൈറ്റ് കൂടി ആഘോഷിക്കുമോന്ന്.... )
ഞങ്ങൾക്ക് റിലേ മൊത്തവും പോയി കിടന്നത് കൊണ്ട് ഒന്നും നോക്കാതെ ഫ്രഞ്ച് അടിക്കാനായി ചുണ്ടുകൾ തമ്മിൽ ലേശം ദൂരം മാത്രം ബാക്കിയായപ്പോൾ തരുൺ പെട്ടെന്ന് ഇടക്ക് കയറി പറഞ്ഞു...
" എടാ ഇത് ബെഡ്‌റൂം അല്ല കല്യാണമണ്ഡപമാണ്.... "
" അടുത്ത കൗണ്ടർ ഋഷിയുടെ വകയായിരുന്നു..."
" അതേ ആക്രാന്തമൊന്ന് തൽക്കാലത്തേക്ക് മാറ്റിവെച്ചിട്ട് രണ്ടുപേരും വന്ന് അവരവരുടെ ഇരിപ്പിടത്തിൽ ഇരുന്നായിരുന്നെങ്കിൽ പാവം ഞങ്ങൾക്കും കൂടി ഈ കൂട്ടത്തിൽ കല്യാണം കഴിക്കാമായിരുന്നു.... "
ശേ.... ആകെ ചമ്മി നാശമായിന്ന് പറഞ്ഞാൽ മതിയല്ലോ.... മാനം കപ്പൽ കയറി എന്നൊക്കെ പറയുന്നതിന് പകരം കടല് കയറിന്ന് പറയണ്ട അവസ്ഥയിൽ ആയി ഇപ്പോൾ ഞങ്ങൾ....
വളിച്ച ചിരിയും ചിരിച്ചു ഞങ്ങൾ ഇരിപ്പടത്തിലേക്ക് ഇരിന്ന് അപ്പുറത്തേക്ക് നോക്കുമ്പോൾ കണ്ടു ഋഷിക്ക് വധുവായി അതിഥി ഇരിക്കുന്നത്....
ഇതൊക്കെ എപ്പോൾ എന്ന അർത്ഥത്തിൽ അവനെ നോക്കിയപ്പോൾ ഒരു കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു....
നിങ്ങൾ എന്തായാലും സെറ്റ് ആവും അന്നേരം ഞാൻ സിംഗിൾ സ്റ്റാറ്റസിൽ നിൽക്കുന്നതിന് ഒരു ഗും ഉണ്ടാവില്ല.... അതു കൊണ്ട് ഞാൻ ഈ ചെറിയ ഗ്യാപ്പിൽ ഇവളെ നോക്കി വെച്ചിരിക്കുകയായിരുന്നു ഒരു ചാൻസ് കഴിഞ്ഞ ദിവസം കിട്ടിയപ്പോൾ ഞാൻ അത് അങ്ങ് സെറ്റ് ആക്കി.....
" ജാവ പോലെ സിംപിൾ ബട്ട് പവർഫുൾ എപ്പടി ഇരിക്ക് മച്ചാ ഈ ട്വിസ്റ്റ്...."
" അമ്പോ... നിന്നെ നമിച്ചുട്ടോന്ന് ഋഷിയോട് പറഞ്ഞു യാഷ് എന്നോട് ചോദിച്ചു..."
" അപ്പോൾ എങ്ങനെയാ കാര്യങ്ങൾ എന്റെ കെട്ട്യോൾ ആവാൻ റെഡിയല്ലേ എന്റെ കട്ടുറുമ്പന്ന്... "
" നിറഞ്ഞ പുഞ്ചിരി അവന് സമ്മാനിച്ചു ഞാൻ എന്റെ സമ്മതം അറിയിച്ചു.... "
പിന്നീട് എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു...
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലേക്ക് കടക്കുന്ന സന്തോഷവും, നാണവും, പേടിയുമെല്ലാം കലർന്നുള്ള ചില സ്പെഷ്യൽ moments ആയിരുന്നു അത്...
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി യാഷ് എന്റെ കഴുത്തിലേക്ക് താലിചാർത്തുമ്പോഴും സീമന്തരേഖയിൽ സിന്ദൂര അണിയിക്കുമ്പോഴും.... എനിക്ക് ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നൊള്ളൂ ഞാൻ മാത്രമല്ല എല്ലാം പെൺകുട്ടികളും ആ നിമിഷം പ്രാർത്ഥിക്കുന്നത് ഇത് മാത്രമായിരിക്കും....
ഈ താലിയും, സിന്ദൂരവും എന്റെ മരണം കൊണ്ടല്ലാതെ ഒരിക്കലും എന്നിൽ നിന്ന് വേർപെടരുതെന്ന്....
ഞങ്ങൾക്ക് ഒപ്പം തന്നെ ഋഷിയും അതിഥിയുടെ കഴുത്തിൽ താലി ചാർത്തി...
അടുത്തത് ഇനി ചെറുക്കന്റെ കയ്യിലേക്ക് പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കുന്ന ചടങ്ങ്...
അതിഥിക്ക് വേണ്ടി ആ ചടങ്ങ് എന്റെ ചന്ദ്രേട്ടൻ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി... എന്റെ കൈ പിടിച്ചു യാഷിന്റെ കൈയിലേക്ക് കൊടുക്കാൻ അച്ഛന്റെ സ്ഥാനത്തു നിന്നത് ചെയ്തത് എന്റെ ഏട്ടൻസ് ആയിരുന്നു...
ഏട്ടന് ഞാൻ അനിയത്തിയെക്കാൾ കൂടുതൽ മകൾ തന്നെ ആയിരുന്നു... എപ്പോഴും പറയുന്നത് കേൾക്കാമായിരുന്നു എന്റെ മൂത്ത കുട്ടി എപ്പോഴും വേദൂസ് ആയിരിക്കുമെന്ന്....
അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരോടും അനുഗ്രഹവും വാങ്ങി അഞ്ചു കൂട്ടം പായസവും കൂട്ടി ഒരു അടിപൊളി സദ്യയും അകത്ത് ആക്കി... ഫുൾ ടീമ്സിനെ പിടിച്ചു നിർത്തി കളർ ആയിട്ട് ഒരു ഫാമിലി പിക് കൂടി എടുത്തിട്ടാണ് ഞങ്ങൾ മണ്ഡപത്തിൽ നിന്ന് ഇറങ്ങുന്നത്....
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
യാഷിന്റെ വീട്ടിലേക്ക് ഒരുപാട് തവണ സമയവും, കാലവും നോക്കാതെ കയറി ചെന്നിട്ട് ഉണ്ടെങ്കിലും അവൻ അണിയിച്ച താലിയും, സിന്ദൂരവുമായി വലതു കാൽ വെച്ച് കയറുമ്പോൾ മനസ്സിൽ എന്തോ വല്ലാത്ത ഒരു സന്തോഷവും, സമാധാനവും അനുഭവപ്പെട്ടു....
ആ വീട് ആൾറെഡി കാണാപാഠമായത് കൊണ്ട് നേരെ യാഷിന്റെ റൂമിലേക്ക് ഫ്രഷ് ആകാൻ വേണ്ടി പോയി അപ്പോഴേക്കും യാഷിന്റെ അമ്മ എനിക്ക് ചേഞ്ച് ചെയ്യാനുള്ള ഡ്രസ്സ് ആയിട്ട് വന്നിരുന്നു...
മോള് ഫ്രഷ് ആയി താഴേക്ക് വായോന്ന് ഒക്കെ പറഞ്ഞു അമ്മ പുറത്തേക്ക് പോയി... ഞാൻ ചേഞ്ച് ചെയ്തു താഴേക്ക് ചെന്നപ്പോൾ എല്ലാരുമുണ്ട് താഴെ എന്റെ ഏട്ടനും, മീരയും, മൃദുവും, ദക്ഷും, ഋഷിയും, അതിഥിയുമെല്ലാം പാതിരാത്രി വരെ എല്ലാരും കൂടി കഥയും പറഞ്ഞു ഇരിപ്പ് ആയിരുന്നു...
ആ കൂട്ടത്തിൽ അടുത്ത മുഹൂർത്തത്തിൽ തന്നെ ഏട്ടന്റെയും, മീരയുടെയും കല്യാണം നടത്താൻ തീരുമാനമായി....
ആ ബഹളങ്ങൾക്ക് ഇടയിൽ ഒരു ഞെട്ടിക്കുന്ന കാഴ്ച ഞങ്ങൾ എല്ലാവരും കണ്ടു... ഞങ്ങൾ പോലുമറിയാതെ ആ കൂട്ടത്തിലിരുന്ന് രണ്ട് ഇണപ്രാവുകൾ കയ്യും കാലുമൊക്ക കാണിക്കുന്നു....
ആരാണ് ആ പുതിയ ഇണ കിളികളെന്ന് ആയിരിക്കും നിങ്ങൾ ആലോചിക്കുന്നത്...
" നമ്മുടെ കോഴി കുഞ്ഞും എന്റെ പാവം ദക്ഷും.... "
കയ്യോടെ രണ്ടിനെയും പൊക്കിയിട്ട് ചോദിച്ചു...
" ഇതൊക്കെ എപ്പോൾ....? എന്ന് ചോദിച്ചപ്പോൾ ദക്ഷ് പറയുവാ...."
" അത് ഞാൻ അവിടെ അല്ലായിരുന്നോ കുറച്ചു ദിവസമായിട്ട് അന്നേരം സെറ്റ് ആയത് ആണെന്ന്.... "
" പക്ഷേ അവൻ പറഞ്ഞതിൽ എനിക്കത്ര വിശ്വാസം തോന്നിയില്ല...
കാരണം ഓം ശാന്തി ഓശാനയിൽ വിനീത് ശ്രീനിവാസൻ നസ്രിയയുടെ കൂട്ടുകാരിയെ വളക്കാൻ അവളോട് ഫ്രണ്ട്ഷിപ് ഉണ്ടാക്കിയത് പോലെ ഇവൻ എങ്ങാനും ഇവളെ കണ്ടിട്ട് ആണോ എന്നോട് കമ്പനി ആയത് എന്ന് പോലുമെനിക്ക് ഇപ്പോൾ ഡൌട്ട് തോന്നാതെയില്ല... 🤭🤭"
" അളിയോ ഇത്ര ഫാസ്റ്റ് ആണെന്ന് അറിഞ്ഞില്ലല്ലോന്ന് യാഷ് ദക്ഷിനോട് പറഞ്ഞപ്പോൾ കോഴി കുഞ്ഞു ചാടി പറയുവാ...."
" എന്തായാലും മണ്ഡപത്തിൽ കാണിച്ച ആക്രാന്തത്തിന്റെ അത്ര വരില്ലന്ന്..."
This Is Called Pling Moment....🤣🤣
പിന്നെ അവിടെ കൂട്ട ചിരിയായിരുന്നു....
ഇതിലും വലുത് സ്വപ്‌നങ്ങളിൽ മാത്രമെന്ന് കേട്ടിട്ടേ ഒള്ളൂ ഇപ്പോൾ കൊണ്ടു 😜
ഇത് കൊണ്ട് ഒന്നും അവസാനിക്കുന്നില്ല ഇനി ഇതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ട്രോളുകൾ ഏറ്റുവാങ്ങാൻ ഞങ്ങളുടെ ജീവിതം ബാക്കിയായി എന്ന നഗ്നസത്യം കൂടി ഞങ്ങൾ ആ നിമിഷം തിരിച്ചറിഞ്ഞു....
രാത്രി എല്ലാവരും ഒരുമിച്ചായിരുന്നു ഭക്ഷണം... എന്നാൽ നിങ്ങൾ ഇനി കാര്യങ്ങളിലേക്ക് കടന്നോളൂന്ന് ഞങ്ങളെയും, ഋഷിയേയും നോക്കി പറഞ്ഞപ്പോൾ അറിയാതെ ഒരു നാണമൊക്കെ എനിക്കും വന്നു....
എല്ലാവരും പോകാൻ ഇറങ്ങിയപ്പോൾ യാഷ് പോയി ബുള്ളറ്റ് ഇന്റെ കീ എടുത്തിട്ട് വരുന്നത് കണ്ടിട്ട് തരുൺ ചോദിച്ചു അല്ല ഈ പാതിരാത്രി നീ എങ്ങോട്ടാണ്...
ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് രാവിലെ ഇങ് എത്തിയേക്കാമെന്ന് പറഞ്ഞു അവൻ എന്നെയും കൂട്ടി ബുള്ളറ്റിന് അരികിലേക്ക് പോയി...
" ബുള്ളറ്റിന് പിന്നിൽ അവനെ കെട്ടിപിടിച്ചു അവന്റെ തോളിലേക്ക് ചാരി കിടക്കുമ്പോൾ അവൻ എന്നോട് ചോദിച്ചു... "
" എങ്ങോട്ടേക്ക് ആണ് ഈ യാത്രയെന്ന് നിനക്ക് അറിയണ്ടേടി പെണ്ണേന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു..."
" എനിക്ക് അറിയാം ഈ യാത്ര എങ്ങോട്ട് ആണെന്ന് പിന്നെ ഞാൻ എന്തിനാണ് ചോദിക്കുന്നത്...."
" ആഹാ... എങ്കിൽ പറ എങ്ങോട്ട് ആണ്...."
" നിനക്ക് ഏറ്റവും പ്രിയപ്പെട്ട നമ്മുടെ റിസോർട്ടിലേക്ക്...
ശരിയല്ലേ Mr. Dhruvansh Mahadev... "
" അതേല്ലോ Mrs. Vedhika Chandran... "
" ആ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ടല്ലോ മോനേ...
വേദിക ചന്ദ്രൻ അല്ലല്ലോ ഞാനിപ്പോൾ
Mrs. Vedhika Dhruvansh ആണെല്ലോ കെട്ടിയോനെ...."
അതു പറഞ്ഞു തീരുകയും ബുള്ളറ്റ് റിസോർട്ടിന് മുന്നിലേക്ക് ചെന്നു നിന്ന്....
കുറച്ചു സമയം പുറത്ത് നിന്ന് ഞങ്ങൾ നക്ഷത്രങ്ങളെ എണ്ണി കളിച്ചും, കൈ കോർത്തു ബീച്ച് സൈഡിൽ കൂടി നടന്നും ഏകദേശം നേരം വെളുക്കാറായപ്പോഴാണ് കോട്ടെജിലേക്ക് പോകുന്നത്....
കോട്ടേജിന് അകത്തേക്ക് കയറിയപ്പോൾ ചെറിയൊരു പരിഭവമില്ലാതെയില്ല...
" എന്റെ ആ പരിങല് കണ്ടിട്ട് യാഷ് ചോദിച്ചു എന്ത് പറ്റി എന്റെ കട്ടുറുമ്പിന്..."
" അങ്ങനെ പ്രത്യേകിച്ച് ഒന്നും പറ്റിയില്ല... ഈ ഫസ്റ്റ് നൈറ്റ് ഒക്കെ ആദ്യമായിട്ട് അല്ലേ അതിന്റെയൊരു ടെൻഷൻ...."
" ഫസ്റ്റ് ടൈം നടക്കുന്നത് കൊണ്ട് അല്ലേ മോളേ അതിനെ ഫസ്റ്റ് നൈറ്റ് എന്ന് പറയുന്നതെന്ന് പറഞ്ഞു എന്നെ അവൻ കയ്യിൽ കോരിയെടുത്തു ബെഡിലേക്ക് കിടത്തി..."
എന്നിട്ട് ലൈറ്റ് ഒക്കെ ഓഫ് ചെയ്തപ്പോൾ റൂമിൽ ബെഡ് ലാമ്പിന്റെ നേർത്ത വെളിച്ചം മാത്രമായി...
എല്ലാമിപ്പോൾ സംഭവിക്കുമെല്ലോന്ന് ഓർത്തപ്പോൾ എന്റെ ഹൃദയതാളം കൂടാൻ തുടങ്ങി.... അപ്പോഴേക്ക് പെട്ടെന്ന് എന്നെ അവന്റെ നെഞ്ചിലേക്ക് പിടിച്ചു കിടത്തി...
അടുത്തത് എന്താ അവൻ ചെയ്യാൻ പോകുന്നതെന്ന് ആലോചിച്ചു കണ്ണുകൾ മുറുക്കി അടച്ചു... ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ കണ്ണ് തുറന്നു നോക്കി...
ഞാൻ നോക്കിയപ്പോൾ അവൻ കണ്ണ് അടച്ചു കിടക്കുന്നു...
" അതേ.... യാഷ്......? "
" എന്താടി കട്ടുറുമ്പേ.... "
" അല്ല ഇനി ഒന്നുമില്ലേ...?? "
" എന്തോന്ന് ഒന്നുമില്ലേന്ന്...? "
" അല്ല ഫസ്റ്റ് നൈറ്റ് അല്ലേ അപ്പോൾ എന്ത് എങ്കിലുമൊക്കെ സംഭവിക്കണ്ടേ... "
" അങ്ങനെ ഒക്കെ ഉണ്ടോ... എങ്കിൽ എനിക്ക് നിനക്ക് ഒപ്പമുള്ള എല്ലാ രാത്രികളും ഫസ്റ്റ് നൈറ്റ് തന്നെയാണ്... എന്റെ പെണ്ണ് നല്ല tired ആണെന്ന് എനിക്ക് അറിയാം ശരീരം കൊണ്ടും മനസ്സുകൊണ്ടും... അതൊക്കെയൊന്ന് ഓക്കെ ആവട്ടെ എന്നിട്ട് നമുക്ക് ഒരു അഡാർ ഫസ്റ്റ് നൈറ്റ് അങ്ങ് നടത്തിയേക്കാം പോരെ....
" പിന്നെ എന്റെ കട്ടുറുമ്പ് കേട്ടിട്ടില്ലേ പയ്യ തിന്നാൽ പനയും തിന്നാമെന്ന്...."
" അയ്യടാ ഇങ് തിന്നാൻ വാട്ടോ...."
" അതിനെന്താ സംശയം ഞാൻ ഉറപ്പായും വരും... Becoz ഇതെന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആണ് മോളെന്നു പറഞ്ഞു അവളെ അവന്റെ നെഞ്ചിലേക്ക് ഒന്നു കൂടി ചേർത്തു പിടിച്ചു...."
ഞാൻ പറയാതെ തന്നെ എന്റെ മനസ്സിന്റെയും, ശരീരത്തിന്റെയും ക്ഷീണം മനസ്സിലാക്കുകയും, എനിക്ക് സമയം തരുകയും ചെയ്ത അവനോടു വല്ലാത്തൊരു ഇഷ്ടം തോന്നി... പതിയെ എന്റെ മുഖം അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർത്തു അവന്റെ കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് ഇറുക്കി പുണർന്നു...
{ എന്തൊക്കെയോ പ്രതീക്ഷിച്ചു പക്ഷേ ഒന്നും നടന്നില്ല അല്ലേ... പോട്ടേ സാരമില്ല ഇപ്പോ ശരിയാക്കി തരാം Donn Worry...😜 ഞാൻ ശരിയാക്കിയിരിക്കും അല്ല പിന്നെ... കൊറേ ആയി ഇപ്പോൾ സംഭവിക്കും, സംഭവിക്കുമെന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് 🤭🤭}
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
രാവിലെ തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി കാരണം യാഷിന് തിരിച്ചു അബ്രോഡിലേക്ക് മടങ്ങി പോകാൻ ദിവസങ്ങൾ മാത്രമേ ബാക്കി ഉണ്ടായിരുന്നൊള്ളൂ...
അതിനിടയിൽ വിരുന്ന് പോക്കും, എന്റെ വിസ ശരിയാക്കുന്നതിന്റെ ഭാഗമായുള്ള ഓട്ടവുമെല്ലാം കഴിഞ്ഞാണ് ഞങ്ങൾ എന്റെ വീട്ടിലേക്ക് ചെല്ലുന്നത്.... അന്ന് ഫുൾ അവിടെ എല്ലാരുമായിട്ട് കളിയും, ചിരിയുമായി നല്ല രസമായിരുന്നു... ഇവരെയൊക്കെ വിട്ടു പോകണമെല്ലോന്ന് ആലോചിച്ചപ്പോൾ സങ്കടം വന്നെങ്കിലും യാഷ് പറഞ്ഞു കുറച്ചു നാളുകൾക്ക് ശേഷം നമുക്ക് ഇവിടെ തന്നെ settle ചെയ്യാമെടോന്ന് ഒക്കെ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു....
രാത്രി ഡിന്നർ കഴിഞ്ഞു കിടക്കാനായിട്ട് റൂമിലേക്ക് ചെന്നപ്പോൾ യാഷ് ബാൽക്കണിയിൽ എന്തോ ആലോചിച്ചു നിൽക്കുന്നത് കണ്ടു....
" എന്താണ് ഒരു ആലോചന.... അതും ഈ പാതിരാത്രിയിൽ...?? "
" പാതിരാത്രിയിൽ ആലോചിക്കേണ്ട കാര്യങ്ങൾ പകൽ ആലോചിക്കാൻ പറ്റോ ഡി കട്ടുറുമ്പേ.... "
" അതെന്താ രാത്രി മാത്രം ആലോചിക്കാൻ പറ്റുന്ന കാര്യങ്ങൾ... "
" അതോ ബാ ഞാൻ വിശദമായി തന്നെ പറഞ്ഞു തരാമെന്ന് പറഞ്ഞു എന്റെ തോളിൽ കൂടി കയ്യിട്ടു റൂമിലേക്ക് കയറി എന്നിട്ട് എന്നെ പിടിച്ചു ബെഡിൽ ഇരുത്തിയിട്ട് ലൈറ്റ് ഒക്കെ ഓഫ് ചെയ്തു ചെറിയ ഒരു അരണ്ട വെളിച്ചം മാത്രമേ റൂമിൽ ഒള്ളൂ..."
ഇപ്പോൾ എനിക്ക് കാര്യങ്ങൾ ഏകദേശം പിടി കിട്ടി തുടങ്ങിയത് കൊണ്ട് ഞാൻ ചോദിച്ചു...
" എന്താ മോനെ പന തിന്നാൻ ഉള്ള തയ്യാറെടുപ്പാണോ.... "
" അതേല്ലോ... ഇന്ന് ആ പനങ്കുല തിന്നിട്ടേ വേറെ കാര്യമൊള്ളൂന്ന് പറഞ്ഞു എന്നെ അവനിലേക്ക് ചേർത്തു പിടിച്ചു... "
പതിയെ എന്റെ മുഖം അവനിലേക്ക് വീണ്ടും വലിച്ചടുപ്പിച്ച് ചുണ്ടുകൾ എന്റെ ചുണ്ടുകളോട് മുട്ടിച്ചു നിർത്തിയതിനു ശേഷം പതിയെ എന്റെ കീഴ്ചുണ്ട് അവന്റെ ചുണ്ടുകളുമായി ചേർത്തു...
അവസാനിക്കാത്ത ആ ചുംബനത്തിന്റെ തീവ്രതയിൽ എന്റെ കൈകൾ അവന്റെ മുടിയിൽ പിടുത്തമിട്ടു... ആ ആനന്ദ നിർവൃതിയിൽ ഞങ്ങൾ ഇരുവരും ബെഡിലേക്ക് വീണു....
എന്റെ ഉള്ളിൽ നെഞ്ചിടുപ്പ് ഉയർത്തിക്കൊണ്ട് അവന്റെ കൈകൾ എന്റെ ശരീരത്തിൽ കൂടി ഓടി നടക്കാൻ തുടങ്ങി, അതിനനുസരിച്ചു പതിയെ ഞങ്ങൾക്ക് ഇടയിൽ തടസ്സമായത് എല്ലാം അവൻ എന്നിൽ നിന്നും ഒഴിവാക്കിക്കൊണ്ടേയിരുന്നു....
എന്റെ ശരീരം മുഴുവൻ ചുംബനവർഷം തീർത്ത് അവൻ പെയ്തിറങ്ങിയപ്പോൾ എന്നിൽ പ്രണയത്തിന്റെയും, സ്നേഹത്തിന്റെയും സകല ഭവങ്ങളും നിറഞ്ഞു നിന്നു, ഒടുവിൽ ഒരു കുഞ്ഞു നോവ് എനിക്ക് സമ്മാനിച്ചു കൊണ്ട് എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ആ പ്രണയം ആവോളം ആസ്വദിക്കുകയായിരുന്നു...
വിയർപ്പു കണങ്ങൾ പൊടിഞ്ഞ അവന്റെ നഗ്നമായ ശരീരത്തിലേക്ക് ഞാൻ എന്റെ ശരീരം ചേർത്തു വെച്ച് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് ചോദിച്ചു....
" എന്തേ യാഷ്... ഇതിന് വേണ്ടി ഇത്രേയും ദിവസം കാത്തിരുന്നത്....? "
" ഈ ലോകത്ത് എന്റെ പെണ്ണ് ഏറ്റവും comfortable നിന്റെ ഈ റൂമിൽ ആണെന്ന് എനിക്ക് അറിയാം അതു കൊണ്ട് തന്നെ നമ്മുടെ ഈ സുന്ദര നിമിഷവും ഇവിടുന്ന് തന്നെയാവണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.... "
ഞാൻ പറയാതെ തന്നെ എന്നെ മനസ്സിലാക്കിയ അവനോടു ആ നിമിഷം വല്ലാത്ത ഒരു ആവേശം തോന്നി...
എന്റെ ആവേശം അവന്റെ ചുണ്ടുകളിലേക്ക് പകർന്നപോൾ, എന്റെയാ പ്രവർത്തി അവന്റെ സിരകളെ വീണ്ടും ചൂട് പിടിപ്പിക്കാൻ തുടങ്ങി...
വീണ്ടുമവൻ ആവേശത്തോടെ എന്നിലേക്ക് വേഗത്തിൽ ആഴ്ന്നിറങ്ങുന്ന വേരുകളായി മാറി...
ഞങ്ങളുടെ ഭ്രാന്തമായ സ്നേഹത്തിന് ഒടുവിൽ അവന്റെ നെഞ്ചിലേക്ക് ഞാൻ തളർന്നു വീണുറങ്ങി....
{ അവര് ഉറങ്ങി ഇന്ന് ഇനി ഒന്നുമില്ല... എന്നാൽ നമുക്ക് അങ്ങോട്ട് പോയേക്കാം തളർന്നു ഉറങ്ങുവല്ലേ പാവങ്ങൾ നമ്മൾ ആയിട്ട് ഡിസ്റ്റർബ് ചെയ്യണ്ട.... പിന്നെ ഇത്തവണ സംഭവം സെറ്റ് ആക്കിയേ... അതും ഡബിൾ... എന്നെ കൊണ്ട് ഇത്രെയൊക്കെ പറ്റു...🙈🙈}
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി അങ്ങനെ ഞങ്ങൾക്ക് പോകാനുള്ള ദിവസവുമെത്തി...
ഞങ്ങളെ കൊണ്ട് ആക്കാൻ എല്ലാരും എയർപോർട്ടിൽ വന്നിരുന്നു... ഒരുപാട് നാളിന് ശേഷം അന്നാണ് ഞങ്ങൾ എയർപോർട്ടിൽ വെച്ച് നിരഞ്ജനയെ കാണുന്നത്... പാവത്തിനെ കുറെ തെറ്റി ധരിച്ചു... ഞങ്ങൾക്ക് ബെസ്റ്റ് ഓഫ് ലക്ക് ഒക്കെ പറഞ്ഞു കക്ഷി കൂൾ ആയി പോയി....
കുറച്ചു നിലവിളിയും ബഹളവുമെല്ലാം കഴിഞ്ഞു അവസാനം അടുത്ത മാസം ഏട്ടന്റെ കല്യാണത്തിന് വരുമെല്ലോ എന്ന സമാധാനത്തിൽ ഫ്ലൈറ്റ് അന്നൗൺസ് ചെയ്തപ്പോൾ അകത്തേക്ക് കയറി...
അത്രേം പ്രിയപെട്ടവരെ പിരിയുന്ന ആ നിമിഷം കണ്ണുകൾ ഈറനണിഞ്ഞു...
നിറ കണ്ണുകളോട് എല്ലാവർക്കും യാത്ര പറഞ്ഞു ഞങ്ങളുടെ പുതിയ ജീവിതത്തിലേക്ക് ഞങ്ങൾ പറക്കാൻ തുടങ്ങി....
" അങ്ങനെ നീയും ഞാനും എന്ന രണ്ടക്ഷരത്തിൽ നിന്ന് തുടങ്ങിയ ദൂരം ഇവിടെ നമ്മളിൽ എത്തി നിൽക്കുകയാണ്...."
" ഇരു ധ്രുവങ്ങളിൽ നിന്ന് വന്നെത്തി അവർ ഇന്നുമുതൽ ഒരേ തീരത്തേക്ക് യാത്രയാവുകയാണ്......!!!"
{ ഇഷ്ടത്തിനുള്ള കാരണം എന്നും ഇഷ്ടപ്പെട്ടു പോയി എന്ന് മാത്രമേ ഒള്ളൂ.... അതുപോലെ തന്നെ എന്ത് കൊണ്ടോ ഈ കഥയെ ഞാനും ഒരുപാട് സ്നേഹിക്കുന്നു... കാരണങ്ങൾ അറിയാത്ത ഒരിഷ്ടം....😍😍}
(ശുഭം)
ഇന്ന് " നീയും ഞാനും " നിങ്ങളോട് വിട പറയുകയാണ്.... 50പാർട്ട് ഉള്ള ഈ സ്റ്റോറി ഇത്രക്ക് success ആയെങ്കിൽ അതിന് ഒരു റീസൺ മാത്രമേ ഒള്ളൂ വളപ്പൊട്ടിന്റെ റീഡേഴ്‌സ്... നിങ്ങൾ തന്ന സപ്പോർട്ട്... ഒരു പാർട്ടിന് പോലും ഞാൻ ഒരു 3K പ്രതീക്ഷിച്ചില്ല എന്നത് തന്നെയാണ് സത്യം... ആ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ് 50പാർട്ടിൽ ഒരു പാർട്ട് പോലും 3.3K ഇൽ താഴെ പോയില്ല എന്നത് ഇതൊന്നും കൂടാതെ നിങ്ങൾ വാരി കോരി തന്ന ലൈക് ആൻഡ് കമന്റ്സിന്റെ സപ്പോർട്ടാണ് 5പാർട്ടുകൾ 4K above, 12 പാർട്ട്‌കളോളം 3.9K എന്നൊക്കെയുള്ള ഓരോ പാർട്ടിന്റെയും unexpected റീച്ച്... ഒന്നും പ്രതീക്ഷിക്കാതെ ഇവിടേക്ക് വന്ന എന്റെ മനസ്സ് നിറഞ്ഞാണ് ഞാൻ മടങ്ങുന്നത്... എന്നെ ചേർത്തു പിടിച്ച നിങ്ങൾ ഓരോരുത്തരോടും ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്... 😭😭 നിങ്ങളോട് ഒപ്പം തന്നെ ഞാൻ നന്ദി പറയുന്നത് നാട്ടിൽ ആയിരുന്നപ്പോൾ ഈ സ്റ്റോറി എഴുതാൻ എനിക്ക് സ്പേസ് തന്ന എന്റെ അമ്മയോടും, ഞാൻ ടൈപ്പ് ചെയ്തു സ്റ്റോറി പോസ്റ്റ് ചെയ്യുന്നത് വരെ മോളോട് സംസാരിക്കാൻ വേണ്ടി എന്നെ വിളിക്കാതെ കാത്തിരുന്ന My Better Half ഇനോടും ആൻഡ് The Most Important Person ഈ 50പാർട്ടിനും അതിനോട് യോജിക്കുന്ന കവർ പിക് സെറ്റ് ആക്കി തരുകയും (അത്യാവശ്യം നല്ല പണിയായിരുന്നു ചെക്കന് കൊടുത്തത്... 😜😜) ഞാൻ stuck ആയി പോകുമ്പോൾ എന്നെ മോട്ടിവേറ്റ് ചെയ്തു സെറ്റ് ആക്കിയതും... എന്റെ എഴുത്തിൽ അവനുള്ള പോലെ blind ട്രസ്റ്റ് ഈ ലോകത്ത് വേറെ ആർക്കും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല ( എഴുതുന്ന എനിക്ക് പോലുമില്ലാട്ടോ😜😜 )... വീണാലും നീ നാലു കാലിലെ വീഴു എന്ന് കട്ട കോൺഫിഡൻസോട് കൂടി പറയുന്ന
My Bestiee... ( എന്റെ പ്രിയപ്പെട്ട Sticker Store നിങ്ങളുടെ സ്വന്തം വളപ്പൊട്ടിന്റെ അഡ്മിൻ 😍😍)
ഈ കഥയുടെ success ഇന് എന്നെ കൂടാതെ ഒരു അവകാശി ഉണ്ടെങ്കിൽ അത് എന്നും നീ മാത്രമാണ് My Dear Sticker Store.... അങ്ങനെ എന്നെ 50ദിവസം സഹിച്ച നിങ്ങൾ ഓരോരുത്തർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു... അപ്പോൾ നല്ല ഒരു send ഓഫ് തരുമല്ലോ എനിക്ക്, ഒന്നുമല്ലെങ്കിലും 50ദിവസം നിങ്ങളെ entertain ചെയ്തു, ബിപി കൂട്ടി ഒരു വഴിക്ക് ആക്കിയത് അല്ലേ..... ഇനി ഞാൻ എങ്ങനെ ട്വിസ്റ്റ് ഇടുമെന്ന് ആലോചിച്ച ആകെ സെഡ് ആയി ഇരിക്കുവാ.... 😭😭 കമന്റ് ഇടാൻ മടി കാണിച്ചു പിന്നിൽ നിന്നവരെ വളരെ സിംപിൾ ആയി കമന്റ് ബോക്സിൽ കൊണ്ട് വരാൻ നായകനെ തന്നെ ആശുപത്രിയിൽ ആക്കിയ എന്നെ സമ്മതിക്കണ്ടേ 🤭🤭 നിങ്ങൾ തന്ന ട്രോളും, തല്ലും, പൊങ്കാലയുമെല്ലാം വാരി കൂട്ടി ഞാൻ എന്നാൽ അങ്ങോട്ട് പോകുവാട്ടോ... But Eagerly Waiting ആണ് സ്റ്റോറിയുടെ ടോട്ടൽ റിവ്യൂ അറിയാൻ.... അപ്പോൾ വേഗം വന്ന് ഈ പാർട്ട് ലൈക് ചെയ്തു 50dyz എക്സ്പീരിയൻസ് കമന്റ് ഇട്ടേ... ( ഇന്ന് കൂടിയേ ലൈക് ഇട് കമന്റ് ഇടൂ എന്ന് എനിക്ക് പറയാൻ പറ്റു 😭😭 അതു കൊണ്ട് അറച്ചു നിൽക്കാതെ മടിച്ചു നിൽക്കാതെ കടന്നു വരൂ...)
രചന : ശിൽപ ലിന്റോ