നീയും ഞാനും, Part 49

Valappottukal Page
❣️❣️നീയും ഞാനും❣️❣️
               പാർട്ട്‌ : 49


" അച്ഛൻ എനിക്ക് നേരെ അച്ഛന്റെ റൈറ്റ് ഹാൻഡ് നീട്ടി കൊണ്ട് പറഞ്ഞു.... മോള് സത്യം ചെയ്യ് അച്ഛനോട്...

ധ്രുവിനെ മോള് മറക്കുമെന്ന്.... എന്നിട്ട് എല്ലാം മറന്നു മോള് പുതിയ ജീവിതത്തിലേക്ക് കടക്കുമെന്ന്.... "

അച്ഛന്റെ പറച്ചിലിൽ ആ നിമിഷം എനിക്ക് എന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടു  പോകുന്നത് പോലെ തോന്നി.....

" മോള് ആലോചിക്കുന്നുണ്ടാവും അച്ഛൻ എന്തിനാണ് പെട്ടെന്ന് ഇങ്ങനെയൊക്കെ ചോദിക്കുന്നതെന്ന്...?? "

 " എന്റെ വേദൂന്റെ എല്ലാ ആഗ്രഹങ്ങളും ചോദിക്കുന്നതിനു മുന്നേ സാധിച്ചു തന്നിരുന്ന അച്ഛനെ മോളിപ്പോൾ ഒരു ചാക്കോ മാഷിന്റെ  പരിവേഷത്തിലായിരിക്കും കാണുന്നതെന്ന് അച്ഛന് അറിയാം....."

" നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യം വന്നപ്പോൾ അച്ഛനിങ്ങനെയൊരു തീരുമാനമെടുത്തത് മറ്റൊന്നും കൊണ്ടല്ല വേദൂ...."

" ധ്രുവിന് വേണ്ടിയവർ അതിഥിയെ അല്ലാതെ മറ്റാരെ തിരഞ്ഞെടുത്തിരുന്നെങ്കിലും മോളോട് അച്ഛനിത് ആവിശ്യപ്പെടില്ലായിരുന്നു.... 

അച്ഛന് അറിയാം മോൾക്ക് സങ്കടമാകുമെന്ന് പക്ഷേ നിന്റെയാ സങ്കടത്തിൽ നിന്നെ ചേർത്തു പിടിക്കാൻ നിനക്ക് ഒരു കുടുംബമുണ്ട്... പക്ഷേ ആ കുട്ടിക്ക് ആരുമില്ല... ഇപ്പോൾ മോള് ഇത് വേണ്ടന്ന് വെച്ചാൽ ആ കുട്ടിക്ക് ഒരു നല്ല കുടുംബമുണ്ടാകും... ഒറ്റക്ക് ആയി പോയ ആ പെൺകുട്ടിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മയാണ് മോളുടെ ഈ ഒഴിഞ്ഞു മാറ്റം...  അവൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല ബന്ധമാണ് ഈ വിവാഹം... ധ്രുവ് നല്ല പയ്യനാണ് അവൻ അവളെ പൊന്നു പോലെ നോക്കിക്കോളും...!

ആനന്ദിനെ മീര മോൾക്ക് പറഞ്ഞു ഉറപ്പിച്ചു പോയത് കൊണ്ടാണ് അല്ലെങ്കിൽ അച്ഛൻ അതിഥിയെ നമ്മുടെ വീട്ടിലേക്ക് സ്വീകരിച്ചേനെ... അനാഥത്വത്തിന്റെ തീവ്രതയിൽ വളർന്ന ഒരു പെൺകുട്ടിക്ക് വേണ്ടി എന്റെ മോൾക്ക് നിസാരമായി ചെയ്തു കൊടുക്കാൻ കഴിയുന്ന ഒരു കാര്യമല്ലേ അച്ഛൻ മോളോട് ആവശ്യപ്പെട്ടത്...

" അച്ഛൻ പറഞ്ഞത് എല്ലാം ശരിയാണ്... അതിഥിക്ക് ആരുമില്ല... അവൾക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ല പയ്യനാണ് ധ്രുവ്... എല്ലാം ഞാൻ സമ്മതിക്കുന്നു... പക്ഷേ ഞാൻ എങ്ങനെയാണ് അവനെ വിട്ടു കൊടുക്കണ്ടത്...
 അവൻ ഇല്ലെങ്കിൽ പിന്നെ ഞാനില്ലാ...
ഇന്നോളം ജീവിതത്തിൽ ആരോടും ഇങ്ങനൊരു ഇഷ്ടം തോന്നിയിട്ടില്ല. ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കാൻ കൊതിച്ചത് അവനെയാണ്, അവൻ എങ്ങനെയാണ് എന്നിൽ ഇത്രെയും സ്വാധീനം ചെലുത്തിയതെന്ന് എനിക്ക് ഇപ്പോഴുമറിയില്ല...... അവനേ പോലെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോന്ന് പോലുമെനിക്ക് അറിയില്ല, കാരണം അവൻ എന്നിൽ അത്രക്ക് ആഴ്നിറങ്ങി പോയി... അവൻ ഇല്ലെങ്കിൽ പിന്നെ വേദികക്ക് ഒരു ജീവിതമുണ്ടാവില്ല അച്ഛാ..."

"മോളേന്ന്..." വിളിച്ചു അച്ഛൻ എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു....

പ്രണയിക്കുമ്പോൾ എല്ലാവർക്കും തോന്നും അവരില്ലേ പിന്നെ ജീവിക്കാൻ പറ്റില്ലെന്ന് ഒക്കെ... പക്ഷേ അതൊരു മിഥ്യാധാരണയാണ്....

{അത്രയും പ്രിയപ്പെട്ടവർ എന്നു നമ്മൾ കരുതുന്നവർ മറ്റൊരാളുടേതായി തീരുന്ന നിമിഷമില്ലേ, അവിടെ നിന്നാണ് യഥാർത്ഥ ജീവിതം തുടങ്ങേണ്ടത്...}

" Becoz There Is A Life After Every Love Failure..."

അത് പ്രകൃതി നിയമമാണ്....

" അതിന് അച്ഛാ എന്റെ പ്രണയം ഒരിക്കലുമൊരു ലവ് failure അല്ലല്ലോ... "

" എന്റെ മോളുടെ പ്രണയം ഒരിക്കലും ലവ് failure അല്ല പകരം അത് ഒരു വിട്ടു കൊടുക്കലാണ്... സകലരോടും മത്സരിച്ചു സ്വന്തമാക്കുന്നതിലും നല്ലത് മറ്റൊരാളുടെ നന്മക്ക് വേണ്ടി വിട്ടു കൊടുക്കുന്നതിലല്ലേ... "

" മോള് തന്നെ ആലോചിച്ചു നോക്ക്... നിങ്ങളുടെ ബന്ധം പുറത്ത് അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ ഋഷിയുടെ വീട്ടുകാരും, ധ്രുവിന്റെ വീട്ടുകാരും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾക്ക് കാരണമാവില്ലേ മോളേ നീയും.... ആ പ്രേശ്നങ്ങൾക്ക് എല്ലാം എന്റെ മോള് ഒരു കാരണമാകുന്നതിലും നല്ലത് അല്ലേ... മറ്റൊരു പെൺകുട്ടിയുടെ നല്ല ഭാവിക്ക് വേണ്ടി മോളുടെ ഇഷ്ടം മാറ്റിവയ്ക്കുന്നത്...."

" അച്ഛാ.... എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തുന്നു... ശരിയാണ് ഞങ്ങളുടെ ഭാഗത്തു തന്നെയാണ് തെറ്റ്... പക്ഷേ അത് ഒരിക്കലും മനഃപൂർവ്വമായിരുന്നില്ല... അറിയാതെ എപ്പോഴോ പരസ്പരം ഒരുപാട് സ്നേഹിച്ചു പോയി.... ഒന്നിനു വേണ്ടിയും പരസ്പരം നഷ്ടപ്പെടുത്താൻ പറ്റാത്ത അത്ര അടുത്ത് പോയി.... അവനോടൊപ്പം ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടു പോയി... ഒരു നിമിഷം കൊണ്ട് എങ്ങനെയാണ് ഞാൻ അതൊക്കെ മറക്കേണ്ടത്... "

" ചിലപ്പോഴൊക്കെ നമുക്ക് പ്രിയപ്പെട്ട പലതും മറക്കേണ്ടി വരും മോളേ... അത് വിധിയാണ്... "
അച്ഛന്റെ ഓരോ വാക്കുകളും എന്റെ നെഞ്ച് പൊള്ളിക്കുന്നുണ്ടായിരുന്നു.... അവനെ നഷ്ടപെടുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലുമെനിക്ക് കഴിയില്ലായിരുന്നു.... എന്റെ മനസ്സ് ശാന്തമല്ലെന്ന് തോന്നിയത് കൊണ്ടാവും അച്ഛൻ പിന്നീട് ഒന്നും എന്നോട് സംസാരിച്ചില്ല... എന്നെ ചേർത്ത് പിടിച്ചു വീട്ടിലേക്ക് നടന്നു..... വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു എന്ന് വരുത്തി തീർത്തു റൂമിലേക്ക് പോകാൻ പോയപ്പോൾ അച്ഛൻ വീണ്ടും ഓർമിപ്പിച്ചു...

" എന്റെ മോള് ആലോചിച്ചു അച്ഛനോട് നല്ലൊരു തീരുമാനം പറയുമെന്ന് വിശ്വസിക്കുന്നു എന്ന്...."

യാഷിനെ വിളിച്ചു എല്ലാം പറയാൻ തോന്നിയെങ്കിലും മെന്റലി അവനും ആകെ തകർന്ന് ഇരിക്കുന്നത് കൊണ്ട് വിളിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല....

ബെഡിലേക്ക് ഉറങ്ങാൻ കിടന്നെങ്കിലും കണ്ണ് അടച്ചപ്പോൾ അതിഥിയുടെ മുഖവും, അന്ന് അവൾ എന്നോട് പറഞ്ഞ അനാഥത്വത്തിന്റെ വേദനയെ കുറിച്ചുള്ള വാക്കുകളുമാണ് മനസ്സിലേക്ക് ഓടി എത്തിയത്....

മനസ്സിന്റെ സമനില ഒന്ന് തെറ്റി പോയിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി.... അത്രത്തോളം പ്രഷറിലാണ് ഇപ്പോഴുള്ള എന്റെ ഓരോ നിമിഷങ്ങളും.... കിടന്നിട്ട് ഉറക്കം വരാത്തത് കാരണം കുറച്ചു നേരം ബാൽക്കണിയിലേക്ക് പോയി...

ഒരു നിമിഷം ആലോചിച്ചു... അവനെ വിട്ടു കൊടുക്കുന്നതിലും നല്ലത് എന്റെ ഈ ജീവിതം തന്നെ ഞാൻ അങ്ങ് അവസാനിപ്പിച്ചാലോന്ന്... ബാത്‌റൂമിലേക്ക് പോയി ബ്ലേഡ് എടുത്തു കൈ ഞരമ്പിനു മുകളിലേക്ക് കൊണ്ട് വന്നെങ്കിലും എന്ത് കൊണ്ടോ കൈ വിറച്ചു...

ഞാനില്ലാതായാൽ എന്റെ ഓർമ്മകളിൽ നീറി ജീവിക്കേണ്ടവനല്ല യാഷ്, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരിക്കലുമവനത്  സഹിക്കാനാവില്ല.... എന്നെ ജീവനുതുല്യം സ്നേഹിച്ചതിനു ഞാൻ യാഷിനോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദി കേടാവുമിതെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതു പോലെ എനിക്ക് തോന്നി....

പതിയെ ബ്ലേഡ് താഴേക്ക് ഇട്ടപ്പോഴാണ് ഞാൻ ആലോചിക്കുന്നത്... ഞാൻ എന്തൊക്കെയാണ് ഒരു നിമിഷം കൊണ്ട് ചിന്തിച്ചു കൂട്ടിയതെന്ന്... അവന് വേണ്ടി സ്വന്തം ജീവൻ കളയാൻ പോലും എനിക്ക് ആവുന്നുണ്ടെങ്കിൽ ഞാൻ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ടെന്നുള്ള ഒരു വലിയ തിരിച്ചറിവു കൂടി ആയിരുന്നു ആ രാത്രി എനിക്ക് സമ്മാനിച്ചത്....

" അല്ലെങ്കിലും അത് അങ്ങനെയാണെല്ലോ പരസ്പരം നഷ്ടമാകും വരെ ആർക്കും ആരെയും മനസ്സിലാവില്ലല്ലോ.....!! "

റൂമിലേക്ക് പോയി ബെഡിൽ ചാരിയിരുന്ന് ഒരു രാത്രി മുഴുവൻ കരഞ്ഞു നേരം വെളുപ്പിക്കേണ്ടി വന്നെങ്കിലും അപ്പോഴുമൊരു തീരുമാനം എടുക്കാൻ എനിക്ക് കഴിഞ്ഞില്ല...

പതിവില്ലാതെ വെളുപ്പിനെ എന്റെ ഫോൺ ശബ്‌ദിക്കുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി യാഷ് ആയിരിക്കുമെന്ന്... എന്റെ ഊഹം തെറ്റിയില്ല... അവൻ തന്നെ ആയിരുന്നു...

" എടോ എനിക്ക് തന്നെ ഒന്ന് കാണണം  ഈവെനിംഗ് നമ്മുടെ പാർക്കിൽ വെച്ച് എന്ന് മാത്രം പറഞ്ഞു കൊണ്ട് യാഷ് ഫോൺ കട്ട്‌ ചെയ്തു...."

എന്നെ പോലെ തന്നെ ഇന്നലെ രാത്രി അവനും ഒരുപോള കണ്ണ് ഉറങ്ങിയിട്ടില്ലെന്ന് വെളുപ്പിനത്തെ ആ ഫോൺ കാളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു....
*******
കല്യാണ ദിവസം അടുത്തത് കൊണ്ട് അന്ന് എല്ലാരും ഡ്രസ്സ്‌ എടുക്കാനായി പോകാൻ  റെഡിയായി... അവിടുന്നും എല്ലാരും വരുന്നുണ്ടെന്ന് കേട്ടപ്പോൾ യാഷും ഉണ്ടാകുമെന്ന് കരുതിയാണ് ഞാനും സന്തോഷത്തോടെ പോകാൻ തയ്യാറായത്...

അവൻ ഒഴികെ മറ്റെല്ലാരും ഉണ്ടായിരുന്നു... അത് എന്നെ വല്ലാതെ വിഷമിപ്പിച്ചെങ്കിലും പുറത്തു കാണിക്കാതെ എല്ലാവർക്കുമൊരു പുഞ്ചിരി നൽകി... തരുൺ എവിടെന്ന് തിരക്കിയപ്പോഴാണ് പറയുന്നത് യാഷിന്റെ അച്ഛനും, തരുണിന്റെ പേരെന്റ്സും വന്നിട്ട് ഉണ്ട് അവരെ വിളിക്കാൻ എയർപോർട്ടിൽ പോയേക്കുകയാണെന്ന്....

" എന്നെ കണ്ട പാടെ ഋഷിയുടെ അമ്മ ഓടി വന്ന് എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...."

മോള് വരുന്നതിന്റെ ഐശ്വര്യം കൊണ്ടാണ് എല്ലാം നമ്മുടെ വീട്ടിൽ നല്ലത് മാത്രം സംഭവിക്കുന്നതെന്ന്...
സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല അപ്പോഴാണ് ഋഷി പറഞ്ഞത്  ജാൻവി ഏട്ടത്തി പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞ സന്തോഷമാണ് അമ്മ പ്രകടിപ്പിച്ചതെന്ന്.... പുള്ളിക്കാരി പ്രെഗ്നന്റ് ആയത് കൊണ്ട് ഏട്ടത്തിക്ക് വരാൻ കഴിയില്ല പോലും... പകരം ഋത്വിക് ഏട്ടൻ ഇന്ന് രാത്രി വരുമെന്ന് പറയുമ്പോൾ ഋഷിയുടെ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം കാണാമായിരുന്നു.... അവിടെയുള്ള എല്ലാവരും സന്തോഷാന്തിന്റെ കൊടുമുടിയിൽ ആയിരുന്നു ഞാൻ ഒഴികെ.... അപ്പോഴാണ് ഞാൻ യാഷിന്റെ അമ്മയെയും ഒപ്പം അതിഥിയെയും ശ്രദ്ധിക്കുന്നത്... വളരെ കരുതലോടും, സ്നേഹത്തോടും അതിഥിയെ ചേർത്തു പിടിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അറിയാതെ ഒരു നിമിഷത്തേക്ക് എങ്കിലും എന്റെ ഉള്ളിലും ചെറിയ കുശുമ്പ് തോന്നാതേയില്ല....

" അപ്പോഴാണ് പെട്ടെന്ന് ഏട്ടൻ എന്നെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചത്..."

എവിടെ പോയി എന്റെ വേദൂസിന്റെ ചിരിയും കളിയും... ആകെ dull ആണെല്ലോ ഒന്ന് രണ്ട് ദിവസമായിട്ട്... ആ നെഞ്ചിലേക്ക് വീണ് ഒന്ന് പൊട്ടി കരയാൻ തോന്നി പോയി അത്രമാത്രം തകർച്ചയുടെ വക്കിൽ ആയിരുന്നു ഞാൻ.... അപ്പോഴേക്കും അച്ഛൻ ഇടക്ക് കയറി പറഞ്ഞു...

 " നമ്മളെ എല്ലാം വിട്ടു പോകുന്നതിന് സങ്കടമാണ് എന്റെ വേദൂനെന്ന്.... അതേ എന്നർത്ഥത്തിൽ ഞാനും തലയാട്ടി അത് ശരിവെച്ചു... "

അപ്പോഴേക്കും അമ്മമാർ എല്ലാം കൂടി കല്യാണസാരി നോക്കെന്ന് പറഞ്ഞു ബഹളം വെക്കാൻ തുടങ്ങി....

എടുത്തു വന്നപ്പോൾ എനിക്കും അതിഥിക്കും ഒരേ പോലത്തെ കല്യാണസാരി....
വെറുതെ അവളെയൊന്ന് പാളി നോക്കി.... അവളുടെ മുഖത്തേ സന്തോഷം കണ്ടപ്പോൾ ഒരേ പോലെനിക്ക് സന്തോഷവും, സങ്കടവും വന്നു....

" അപ്പോഴാണ് പെട്ടെന്ന് ഋഷി എന്റെ ചെവിയിൽ പറഞ്ഞത്..."

" എടോ... ഇത് എന്റെ favorite കളറാണ്... താൻ ഈ കളർ സാരിയിൽ മിന്നിക്കും നോക്കിക്കോന്ന്... "

മറുപടിയായി ഒരു ചിരി മാത്രം സമ്മാനിച്ചു...

പക്ഷേ ആ സംസാരം കണ്ടിട്ട് എല്ലാവരും കൂടി കളിയാക്കാൻ തുടങ്ങി മതി പഞ്ചാര അടിച്ചത് ബാക്കി കല്യാണം കഴിഞ്ഞു അടിക്കാമെന്ന്... അതോടെ ഋഷി ഒരു വളിച്ച ചിരിയും ചിരിച്ചു പുറകിലേക്ക് മാറി....

സ്വർണവും ഒരുമിച്ചു തന്നെയാണ് എടുത്തത്... ജ്വല്ലറിയിൽ നിന്ന് ഇറങ്ങാൻ നേരം യാഷിന്റെ അമ്മ എന്നെ ഒരു ബോക്സ്‌ ഏല്പിച്ചു ഇത് മോൾക്ക് അമ്മയുടെ വകയെന്ന് പറഞ്ഞു...

" തുറന്നു നോക്കിയപ്പോൾ പാലയ്ക്ക കല്ലിന്റെ ഒരു വള.... അത് വരെ അടക്കി വെച്ചിരുന്ന സങ്കടത്തിന്റെ ബാക്കിയായി ആ അമ്മയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു അടുത്ത ജന്മം ഈ അമ്മയെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല കേട്ടൊന്ന്..." 

ഞാൻ അത് പറഞ്ഞപ്പോൾ അമ്മയുടെ കണ്ണും നിറഞ്ഞു....

" അന്നേരം തന്നെ.... എന്താണിവിടെ രണ്ടാളും കൂടി ഒരു രഹസ്യം എന്ന് ചോദിച്ചു അതിഥി അവിടേക്ക് വന്നു...."

" ഞങ്ങളെ ഒന്ന് സ്നേഹിക്കാനും, സമ്മതിക്കില്ലേന്ന് ചോദിച്ചു ഞാൻ അമ്മയെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു... "

എല്ലാരും ഒരുമിച്ചു ഭക്ഷണവും കഴിച്ചിട്ട് ആണ് പിരിഞ്ഞത്... വീട്ടിൽ എത്തി ക്ഷീണം കാരണം എല്ലാവരും ഒന്ന് കിടന്നപ്പോഴാണ് യാഷിന്റെ Come To Park എന്ന മെസ്സേജ് ഫോണിലേക്ക് വന്നത്...

ഞാൻ പതിയെ പാർക്കിലേക്ക് ചെന്നപ്പോൾ അവൻ ആ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു....

അവനൊപ്പം ആ ബെഞ്ചിലേക്ക് ചെന്നിരുന്ന് അവന്റെ തോളിലേക്ക് ചായുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറയാൻ തുടങ്ങി...

എന്നെ കൈ ഉയർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു....

" ഞാൻ കാരണം നീ ഒരുപാടു വേദനിക്കുന്നുണ്ട് അല്ലേ ഡീ കട്ടുറുമ്പേ... "

" നീയും വേദനിക്കുന്നില്ലേ ഞാൻ കാരണം... "

" സ്നേഹിച്ചതിന്റെ നൂറു മടങ്ങ് നമുക്ക് വേദനിക്കാനാണ് വിധിയെന്ന് തോന്നുന്നു അല്ലേടി പെണ്ണേ... "

" യാഷ് നീ ഇന്നലെ രാത്രി ഉറങ്ങിയില്ല അല്ലേ.... "

" ആഹാ.... ചോദിക്കുന്നത് കേട്ടാൽ തോന്നും നീ  ഉറങ്ങിയെന്നു..."

" യാഷ്... ഞാൻ ഒരു കാര്യം പറയട്ടെ...
നിന്റെ നെഞ്ചിനോട് ഇങ്ങനെ ചേർന്നിരിക്കുമ്പോൾ എനിക്ക് ഒരു തോന്നൽ  നിനക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന്...... "

" പരസ്പരം മറ്റ് എന്തിനെക്കാളും നന്നായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് ഒരു ആമുഖം വേണ്ടല്ലോ അല്ലേ ഡീ.... എനിക്ക് അറിയാം ഞാൻ പറയാൻ പോകുന്നത് കേൾക്കാൻ നീയുമിപ്പോൾ prepared ആണെന്ന്.... "

" ശെരിയാണ് എനിക്ക് ഊഹിക്കാം യാഷ് നീ എന്താണ് എന്നോട് പറയാൻ പോകുന്നതെന്ന്... അങ്ങനെ ഒരു തീരുമാനത്തിൽ നമ്മളെ നമ്മുടെ സാഹചര്യം കൊണ്ട് എത്തിച്ചു കളഞ്ഞു അല്ലേ ഡാ... "

" ഒപ്പം ജീവിക്കാൻ ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം പകരം ഒരിക്കൽ പോലും പിരിയാൻ കഴിയാത്ത ഒരാളെ കണ്ടെത്തുന്നതാണ് പ്രണയമെന്ന് ഒക്കെ കേട്ടിട്ടുണ്ടെങ്കിലും സ്വന്തം അനുഭവത്തിൽ വരേണ്ടി വന്നു അല്ലേ ചില കാര്യങ്ങളൊക്കെ വിശ്വസിക്കാൻ... "

അവൻ അത് പറഞ്ഞപ്പോൾ ഒരു കുസൃതിയോടെ ഞാൻ ചോദിച്ചു....

" എടാ... പെരുച്ചാഴി... നീ എന്നെ മറക്കുമോ....?? "

" നിന്നെ മറക്കണമെങ്കിൽ ഞാൻ മരിക്കണം, വേദൂ അന്നേരവും എന്റെ ആത്മാവിൽ നീ മാത്രമായിരിക്കും എന്നും എപ്പോഴും....."

" അടുത്ത ജന്മം എന്ത് സംഭവിച്ചാലും നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞു അവനോടു ചേർന്നിരുന്നപ്പോൾ.. എന്നെ പോലെ തന്നെ അവന്റെ കണ്ണും നിറഞ്ഞിരുന്നു... "

" വേദൂ...  ഒരു നിമിഷമെങ്കിലും നിനക്ക് തോന്നിയില്ലേ നമ്മൾ തമ്മിൽ കാണണ്ടായിരുന്നുയെന്ന്... "

" ഒരിക്കലുമില്ല യാഷ്... നിന്നോട് ഒപ്പമുണ്ടായിരുന്ന ഓരോ നിമിഷവും  മതിയെനിക്ക് ഈ ജന്മം മുഴുവൻ നിന്നെ ഓർക്കാൻ.... നിന്റെ ഈ നെഞ്ചിന്റെ ചൂട് എനിക്ക് തന്ന സുരക്ഷിതത്വം മറ്റാർക്കും നൽകാനാവില്ല.... ഇന്നലെ എനിക്ക് തോന്നി എന്നെ തന്നെ അങ്ങ് അവസാനിപ്പിക്കാൻ പക്ഷേ അത് ഈ ലോകത്ത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിന്നെയാണ് എന്നോർത്തപ്പോൾ നിനക്ക് വേണ്ടി... നിനക്ക് വേണ്ടി മാത്രം ഇനിയുള്ള എന്റെ ആയുസ്സ് ജീവിച്ചു തീർക്കുമെന്ന് ഇന്നലെ തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ്..."

" എന്നെ ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു അങ്ങനെ വല്ല മണ്ടത്തരവും നീ കാണിച്ചിരുന്നെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ലായിരുന്നു വേദൂ.... എവിടെ ആയാലും നീ സന്തോഷമായി ഇരിക്കുന്നു എന്നെങ്കിലും കേട്ടാൽ മതിയെനിക്ക്..."

" യാഷ് ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ...?? "

" ചോദിക്ക്...?? "

" എന്റെ അച്ഛൻ ഇന്നലെ നിന്നെ വിളിച്ചിരുന്നോ...?? "

അവന്റെ മൗനത്തിൽ നിന്നുതന്നെ എനിക്ക് മനസ്സിലായി അച്ഛൻ വിളിച്ചിരുന്നു എന്ന്... അല്ലാതെ പെട്ടെന്ന് യാഷ് ഇങ്ങനെയൊരു തോൽവി സമ്മതിക്കില്ലന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു....

" മറ്റുള്ളവരെ നമ്മൾ ആയിട്ട് എന്തിനാടി വേദനിപ്പിക്കുന്നത്... നമ്മൾ സങ്കടപെട്ടാലും  ആരെങ്കിലുമൊക്കെ സന്തോഷമായി ഇരിക്കുന്നെങ്കിൽ ഇരിക്കട്ടെന്നെ..."

" പ്രണയത്തേക്കാൾ സുന്ദരം പ്രണയം തരുന്ന ഓർമ്മകൾക്കാണ് എന്നൊക്കെ ഇനി നമുക്കും പറഞ്ഞു നടക്കാം അല്ലേടി....!! "

അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ അവനെ ഇറുക്കി പുണർന്നു കൊറേ നേരം കരഞ്ഞു ഇനി കരഞ്ഞാൽ വരാൻ  കണ്ണീരുപോലുമില്ല എന്ന അവസ്ഥയിൽ എത്തി നിന്നപ്പോൾ അവൻ എന്നോട് പറഞ്ഞു....

" വേദൂ.... മാര്യേജ് കഴിഞ്ഞാൽ ഞാൻ നെക്സ്റ്റ് ഡേ തന്നെ പോകും ഇനി ഇങ്ങോട്ടേക്ക് ഒരു മടങ്ങി വരവ് ഒരിക്കലുമുണ്ടാവില്ല, കാരണം ഇവിടെ മുഴുവൻ നിന്റെ ഓർമ്മകളാണ്... നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങളാണ്... "

" ഒളിച്ചോട്ടം അല്ലേ യാഷ്... ഞാൻ എങ്ങോട്ടേക്കാണ് ഓടി പോകേണ്ടത്... എനിക്ക് എങ്ങോട്ടും പോകണ്ട കാരണം എനിക്ക് ഈ ഓർമ്മകൾ വേണം ഇനി അങ്ങോട്ട് ജീവിക്കാൻ.... എനിക്ക് അറിയില്ല ഋഷിയെ എത്രത്തോളമെനിക്ക് സ്നേഹിക്കാൻ കഴിയുമെന്ന്... ആത്മാർത്ഥമായി തന്നെ ശ്രമിക്കും എന്നല്ലാതെ മറ്റൊന്നുമെനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല... "

" അവൻ പതിയെ ബെഞ്ചിൽ നിന്ന് എഴുനേറ്റ് കൊണ്ട് എന്നോട് പറഞ്ഞു... "

നമ്മൾ തമ്മിൽ ഉള്ള ബന്ധം ഇനി ഒരിക്കലും ആരും അറിയാൻ പാടില്ല.... അത് നമ്മളിൽ തന്നെ ഒതുങ്ങി നിൽക്കട്ടെ.... അത് അറിഞ്ഞാൽ ചിലപ്പോൾ ഋഷിക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല... നിന്റെ ജീവിതത്തിലേക്ക് അതൊരു കരട് ആയി കയറി വരാനുള്ള സാധ്യതയുമുണ്ട്....

നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു രഹസ്യമായി തന്നെ നമ്മുടെ ഈ പ്രണയകാലവുമിരിക്കട്ടെ...

" അവന്റെ വാക്കുകളിൽ അപ്പോഴും എന്റെ ജീവിതം ഭദ്രമാക്കാൻ ആഗ്രഹിക്കുന്നത് കണ്ടപ്പോൾ ചങ്ക് പിടഞ്ഞു കൊണ്ട് തന്നെ ഞാൻ അവനോടു ചോദിച്ചു...."

" യാഷ്... Can i hug u...? "

" എന്ത് ചോദ്യമാടി പെണ്ണേന്ന് പറഞ്ഞു അവൻ എന്നെ അവനിലേക്ക് ചേർത്തു പിടിക്കുമ്പോൾ അറിയാതെ തോന്നി പോയി ഈ ലോകത്തോട് വിളിച്ചു പറയാൻ ഇവൻ എന്റേത് എന്റേത് മാത്രമാണെന്ന്..."

ജീവിതത്തിൽ ആദ്യമായി  അവനെയൊന്ന്  പുണരാൻ പോലും പെർമിഷൻ വാങ്ങിക്കേണ്ടി വന്ന ആ ദയനീയത ലോകത്ത് ഇനി ആർക്കും ഉണ്ടാകല്ലെന്ന് ആഗ്രഹിച്ചു പോയി....

" ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ വീണ് ഉടഞ്ഞത് ആലോചിച്ചപ്പോൾ... അല്ലെങ്കിൽ നാളെ തൊട്ട് അവൻ മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന് ഓർത്തപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ അവനോടു പറഞ്ഞു എനിക്ക് തോന്നുന്നില്ലെടാ നിന്നെ വിട്ടിട്ട് പോകാൻ... നീ എന്റെ ജീവനാണ്... മരിക്കും വരെ നിന്റെ ഈ നെഞ്ചിന്റെ ചൂട് പറ്റണമെന്ന് ആഗ്രഹിച്ച എനിക്ക് പറ്റുന്നില്ല ഈ തീരുമാനം... "

എന്റെ വാക്കുകൾ അവന്റെ നെഞ്ഞിനേയും കീറി മുറിക്കുന്നുണ്ടായിരുന്നു....

" പതിയെ എന്റെ മുഖം അവന്റെ കൈ കുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു....

" എന്റെ നെഞ്ചിന്റെയും, എന്റെ സ്നേഹത്തിന്റെയും ചൂട് അറിഞ്ഞ ആദ്യത്തെ പെണ്ണ് നീയാണ്... നിന്നെ സ്നേഹിച്ചത് പോലെ എനിക്ക് ഈ ലോകത്ത് ആരെയും സ്നേഹിക്കാൻ കഴിയില്ല.... ഈ നെഞ്ചിൽ എന്നും എന്റെ പെണ്ണ് ഭദ്രമായി അവിടെ തന്നെ ഉണ്ടാവും... എന്റെ മാത്രമായിട്ട്...."

" ഇനി നമ്മൾ തമ്മിൽ ഇങ്ങനെയൊരു കൂടി കാഴ്ച ഉണ്ടാവില്ല വേദൂ.... പക്ഷേ നിന്റെ ഒരു വിളിപ്പാട് അകലെ എന്നും ഞാൻ ഉണ്ടാകും നിന്റേത് മാത്രമായി..."

" എന്റെ പെണ്ണിന് ഞാൻ ഒരു വാക്ക് തരുന്നു...
ഈ നെഞ്ചിൽ നിന്നെ പോലെ സ്ഥാനം പിടിക്കാൻ ഇനി ഒരിക്കലും മറ്റൊരു പെണ്ണിനുമാവില്ല..."

" യാഷ് എന്ന് എന്നെ വിളിക്കാൻ എന്റെ അമ്മ കഴിഞ്ഞാൽ ആർകെങ്കിലും അവകാശമുണ്ടെങ്കിൽ അതെന്നും എന്റെ വേദൂന് മാത്രമായിരിക്കും..."

എന്റെ കണ്ണ് തുടച്ചു കൊണ്ട് അവൻ പറഞ്ഞു സമയം വൈകി നീ തിരിച്ചു പോയ്‌ക്കോ.... നമ്മൾ ഒരുമിച്ചു നിൽക്കുന്ന ഓരോ നിമിഷവും പരസ്പരം എടുത്ത ഈ  തീരുമാനത്തെ നമ്മുടെ സ്നേഹം  ദുർബലപെടുത്തി കൊണ്ട് ഇരിക്കും...

ഈ തിരിച്ചു പോക്ക് പുതിയ ഒരു ജീവിതത്തിലേക്ക് ആണേന്ന ഓർമ്മ എപ്പോഴും നിനക്ക് വേണമെന്ന് പറഞ്ഞു അവൻ നടന്ന് അകലാൻ തുടങ്ങിയപ്പോൾ ചവിട്ടി നിന്ന മണ്ണ് ഒലിച്ചു പോകുന്നത് പോലൊരു തോന്നൽ....

" പെട്ടെന്ന് ഞാൻ എന്തോ ഓർത്തത് പോലെ അവനെ യാഷ് എന്ന് വിളിച്ചു..."

തിരിഞ്ഞു നോക്കിയ അവനെ ഓടി പോയി കെട്ടിപിടിച്ചു.... അവന്റെ കവിളിൽ എന്റെ ചുണ്ടുകൾ ചേർത്തു കൊണ്ട് പറഞ്ഞു....

" I Love You Yash......
Till My Last Breath.....!!! "

എന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവനും പറഞ്ഞു...

" Love You Too....
More Than Anything In The World..."

എന്ന് പറഞ്ഞിട്ട് എന്നോട് പറഞ്ഞു....
ഇനി നീ വിളിച്ചാലും ഞാൻ തിരിഞ്ഞു നോക്കില്ല... നോക്കിയാൽ എനിക്ക് ഒരിക്കലും മടങ്ങി പോകാനാവില്ല കൊച്ചേന്ന് പറഞ്ഞു കൊണ്ട് അവൻ നടന്ന് അകന്നു...

എന്റെ കണ്ണിൽ നിന്ന് ആ കാഴ്ച മായുന്നത് വരെ ഞാൻ അവനെ നോക്കി നിന്നു...

അന്ന് രാത്രി ഒരിക്കൽ കൂടിയും,  അവസാനമായും ഞാൻ ആ ഡയറിയിൽ വീണ്ടും എന്തൊക്കെയോ കുത്തി കുറിച്ചു....

" ഏറെ കൊതിച്ചിട്ടുണ്ട്‌, ആഗ്രഹിച്ചിട്ടുണ്ട്‌
നിന്റെ ചൂടറിയാൻ...  ഇപ്പോൾ ആ കാത്തിരിപ്പ് ഒരിക്കൽ കൂടി നീ എന്നെയൊന്നു  ചേർത്തു പിടിച്ചിരുന്നു എങ്കിലെന്ന് മാത്രമായി....
കൊതിയാവുന്നു എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിന്റെ മിഴി ഇണകളിലേക്ക് നോക്കാൻ,  കാതോർത്തിരിക്കുന്നുണ്ട് നിന്റെ ശബ്ദത്തിനു വേണ്ടി..."

" സ്വന്തമാകില്ലെന്നറിഞ്ഞിട്ടും, അറിഞ്ഞിട്ടും ആരൊക്കെയോ ആയി ചേർത്ത് നിർത്താൻ വീണ്ടും വീണ്ടും മനസ്സ് കൊതിക്കുന്നുണ്ട്....  എന്റെ നിശ്വാസത്തിന്റെ അവസാന നാഴിക വരെ നീ എനിക്ക് എല്ലാമാണ്, എന്റെ മാത്രമാണ്...!! "

" അത്രമേൽ മനസ്സിൽ പതിഞ്ഞതൊന്നും മായില്ല മറക്കില്ല അതുകൊണ്ടാണല്ലോ ഓർമ്മകൾ എന്നതിലൂടെ നാം ഇന്നും പലതും ഓർക്കുന്നത്...." 

എന്റെ പ്രിയപ്പെട്ട പ്രണയക്കാലവും ഇന്ന് മുതൽ ഓർമ്മകളായി മാറുകയാണ്....

എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ....!! "

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

പിന്നീട് ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി... പലപ്പോഴും ഞങ്ങൾ പല അവസരങ്ങളിലായി കണ്ടെങ്കിലും ഒരു പുഞ്ചിരിയിൽ പരസ്പരം ഒഴിഞ്ഞു മാറി നടന്നു....

കല്യാണത്തിന്റെ തലേ ദിവസം റിസോർട്ടിൽ വെച്ച് ഒരു ഫാമിലി ഗെറ്റ് ടുഗെതർ ഉണ്ടായിരുന്നു... അവനോടു സംസാരിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചെങ്കിലും എന്റെ ആഗ്രഹത്തെ ഞാൻ ശാസിച്ചു നിർത്തി....

പരസ്പരം ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ആവും അവൻ പുറത്തേക്ക് ഇറങ്ങി പോകുന്നത് കണ്ടു... പിന്നാലെ അതിഥിയും പോയി....

അവൻ റിസോർട്ടിന് മുന്നിലുള്ള ഗാർഡൻ വ്യൂ ഇന്റെ സൈഡിൽ നിന്ന് ഫോൺ ചെയ്തത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് അതിഥി നിൽക്കുന്നത് കണ്ടത്....

അവൾ പെട്ടെന്ന് അവനോടു ചോദിച്ചു....

" നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്യുമോ ആവോ..."

" പിന്നെ എന്തോരം മൈൻഡ് വേണം.... വാരി കോരി തരാല്ലോ... "

" ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ.... "

" ആദ്യം ചോദിക്ക്... ബാക്കിയൊക്കെ പിന്നെയല്ലേ... "

" അതേ നീയും, വേദികയും തമ്മിൽ സ്നേഹത്തിൽ അല്ലായിരുന്നോ... പിന്നെ എങ്ങനെയാണ് നീ ഈ കല്യാണത്തിന് സമ്മതിച്ചത്... എനിക്ക് ഒന്നും മനസ്സിലായില്ല... "
" ഞങ്ങൾക്ക് പ്രേമിച്ചു ബോർ അടിച്ചു, അതുകൊണ്ട് ഞങ്ങൾ പിരിഞ്ഞു.... എന്തേ നിനക്ക് വല്ല വിരോധവുമുണ്ടോ...? "

" ഓഹോ... അങ്ങനെയാണോ... എങ്കിൽ വിരോധമൊന്നുമില്ല..."

" ആ അങ്ങനെ തന്നെയാണെന്ന് പറഞ്ഞു കൂടുതൽ ചോദ്യങ്ങൾ ഒഴുവാക്കാൻ വേണ്ടി  അവൻ പോകാൻ തുടങ്ങിയപ്പോൾ അതിഥി ചോദിച്ചു.... "

" നിനക്ക് എന്നെങ്കിലും എന്നെ സ്നേഹിക്കാൻ പറ്റുമോ ധ്രുവ് നീ വേദികയെ സ്നേഹിച്ചത് പോലെ...?

അവളുടെ ചോദ്യത്തിൽ ഒരു നിമിഷം യാഷ് പകച്ചു പോയെങ്കിലും അവൾക്ക് അരികിലേക്ക് ചെന്ന് അവളെ ചേർത്തു പിടിച്ചു പറഞ്ഞു....

" അവളെപ്പോലെ എന്റെ ജീവിതത്തിൽ അവൾ മാത്രമേ ഒള്ളൂ അതിഥി... Gv me some Time... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ... നിന്നെ ഞാൻ ഒരിക്കലും സങ്കടപെടുത്തില്ല.. അത് പോരെ നിനക്കെന്ന് പറഞ്ഞു നിറഞ്ഞ കണ്ണുകളോടെ യാഷ് പോകുന്നത് അവൾ നോക്കി നിന്നു.... "

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഈ പ്രശ്നങ്ങൾക്ക് ഇടയിൽ ദക്ഷ് ആയിരുന്നു എന്റെ ഏക ആശ്വാസം... അവൻ ഡിസ്ചാർജ് ആയപോൾ ഏട്ടൻ അവനെ നേരെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരുന്നു.... തകർന്നു പോകുന്ന ഓരോ സന്ദർഭങ്ങളിലും എന്നെ താങ്ങി നിർത്തി അവൻ ധൈര്യം പകർന്നു... അവൻ കൂടി എനിക്ക് ഒപ്പം ഇല്ലായിരുന്നു എങ്കിൽ ഞാൻ എപ്പോഴേ തകർന്നു പോയേനെ... യാഷിന്റെ ആ സ്പേസ് നികത്താൻ ഒന്നിനും കഴിയാതെ വന്നു... പതിയെ പതിയെ മനസ്സിനെ നിയന്ത്രിക്കാൻ പഠിപ്പിച്ചെങ്കിലും അവന്റെ പേരൊന്നു കേട്ടാൽ പോലും ഓർമ്മകൾ എന്നിലേക്ക് ഇരച്ചു കയറാൻ വ്യഗ്രത കാട്ടി കൊണ്ട് ഇരുന്നു....

💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

അങ്ങനെ ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്ന ആ ദിവസമെത്തി.... പക്ഷേ ഇന്ന് എന്നിൽ ആ ദിവസത്തിന്റെ സ്വപ്നങ്ങളോ, പ്രതീക്ഷകളോ ഒന്നും ബാക്കി ഉണ്ടായിരുന്നില്ല... എന്റെ സ്വപ്‌നങ്ങൾക്ക് ജീവൻ വെക്കണമെങ്കിൽ ഒപ്പം അവൻ കൂടി ഉണ്ടാകണമായിരുന്നു... അവനില്ലാത്തതിനാൽ എല്ലാമെനിക്ക് ശൂന്യത മാത്രമായിരുന്നു....

രാവിലെ തന്നെ എല്ലാരും കൂടി എന്നെ അണിയിച്ച് ഒരുക്കി ഒരു രാജകുമാരിയെ പോലെ ആക്കിയെങ്കിലും രാജകുമാരൻ ഇല്ലാത്ത കുറവ് എന്നിൽ നിഴലിച്ചു വന്നു....

ഞാനും അതിഥിയും ഒരുമിച്ചായിരുന്നു... കതിർമണ്ഡപത്തിലേക്ക് ഇറങ്ങിയത്....

അഷ്ടമംഗല്യവും കയ്യിലേന്തി താലപ്പൊലിയുടെ അകമ്പടിയോടെ കതിർമണ്ഡപത്തിലേക്ക് ഓരോ ചുവടും വെക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ മങ്ങലേൽപ്പിച്ച കാഴ്ചയിൽ ഞാൻ കണ്ടു ഋഷിയും, യാഷും മണ്ഡപത്തിന്റെ ഇരുവശങ്ങളിലുമായി ഇരിക്കുന്നത്...

{{{ Some People Are Meant To Fall In Love With Each Other But Not Meant To Be Together...!! }}}

(സത്യമായും ഈ തീരുമാനത്തിൽ എനിക്ക് ഒരു പങ്കുമില്ല... അവർ സ്വന്തമായി എടുത്ത തീരുമാനമാണ്.... അപ്പോൾ എല്ലാം പറഞ്ഞത് പോലെ ഞാൻ എന്നാൽ അങ്ങോട്ട് പോട്ടേ....... 🏃‍♀️🏃‍♀️🏃‍♀️)
                                      തുടരും....
3dyz ഞാൻ ഗ്യാപ് ഇട്ടിട്ടും, എന്റെ സുഖമില്ലായ്മ മനസ്സിലാക്കി എന്നെ  ചേർത്തു പിടിച്ച എന്റെ എല്ലാ വായനക്കാരോടും നന്ദി.... നാളെ നീയും ഞാനും സ്റ്റോറിയുടെ ക്ലൈമാക്സ്‌ പാർട്ടാണ്... ഇനി ഒരിക്കലും എന്നെ കൊണ്ട് ഒരു 50പാർട്ട്‌ സ്റ്റോറി എഴുതാൻ കഴിയുമോന്ന് അറിയില്ല... അഞ്ചു പാർട്ടിൽ ഇൻസ്റ്റാഗ്രാമിന് വേണ്ടി എഴുതിയ നീയും ഞാനും ഫേസ്ബുക്കിൽ 50പാർട്ട്‌ ആയി വികസിപ്പിച്ച് എഴുതി എന്നത് ഇപ്പോഴുമെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഈ കഥ ഇത്രേയും പാർട്ട്‌ വരെ എത്തിയെങ്കിൽ അതിന് ഒരു കാരണം മാത്രമേ ഒള്ളൂ... വളപ്പൊട്ടിന്റെ റീഡേഴ്‌സ് സപ്പോർട്ട്... അതിനോടൊപ്പം തന്നെ ഞാൻ ഈ സ്റ്റോറി ആയിട്ട് fb ഇലേക്ക് വരാൻ എനിക്ക് കോൺഫിഡൻസ് തന്ന എന്റെ ചില സുഹൃത്തുക്കളോട് കൂടി താങ്ക്സ് പറയുന്നു... എനിക്ക് അറിയാം ഞാൻ നന്ദി ഒന്നും പറഞ്ഞില്ലെങ്കിലും  അവകാശ തർക്കം നടത്താനോ, ചെയ്തതിന് ഒന്നും കണക്ക് പറയാനോ നിങ്ങൾ ഒരിക്കലും വരില്ലന്ന്...
ഇന്നത്തെ പാർട്ട്‌ വായിച്ചപ്പോൾ നിങ്ങൾ സങ്കടപെട്ടെങ്കിൽ അത് എഴുതിയപ്പോൾ ഞാനും ഒരുപാട് സങ്കടപെട്ടു... അനിവാര്യമായ ചില സങ്കടങ്ങൾ  നമുക്ക് ഒരിക്കലും ഒഴുവാക്കാൻ കഴിയില്ലല്ലോ... എനിക്ക് അറിയാം ഇന്ന് എല്ലാരും കൂടി എന്നെ തേച്ചു ഭിത്തിയിൽ ഒട്ടിക്കുമെന്ന്... ഒന്ന് മാത്രേ പറയാനൊള്ളൂ കൊല്ലരുത് ക്ലൈമാക്സ്‌ പാർട്ട്‌ എഴുതാനുള്ള കുറച്ചു ജീവൻ ബാക്കി വെച്ചേക്കണം... 
പിന്നെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുട്ടോ നിങ്ങൾ ഓരോരുത്തരെയും... സത്യം പറഞ്ഞാൽ കഥ നിർത്തി പോകാൻ തോന്നുന്നില്ല... 😭😭😭😭😭
ഞാൻ നിക്കണോ അതോ പോകണോ 🤔

രചന : ശിൽപ ലിന്റോ

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top