നിനക്കായ്‌ ഞാൻ, ( അവസാന ഭാഗം)

Valappottukal Page



രചന: മാനസാ ഹൃദയ

""സാർ..""

 അവൾ പിടിവിടാൻ കൈകൾ അയച്ചു കൊണ്ടു വിളിച്ചു... 

""നീ കൂടി നോക്കരുതായോ പെണ്ണിന്റെ മുഖം ....? ""

""ഞാൻ രാവിലെ കണ്ടതാ ഫോട്ടോ....""

""എന്നാലും..""

അവൻ ഒന്നുകൂടി ഫോട്ടോ അവൾക്ക് നേരെ കാട്ടികൊടുത്തു... വീണ്ടും അത് കാൺകെ അവളുടെ മനം വിങ്ങി... അവനെ ബോധിപ്പിക്കാനെന്നോണം വെറുതെ ഫോട്ടോ കൈയിൽ വാങ്ങിച് നോക്കുന്ന പോലാക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു..... 

""നല്ല കുട്ടിയാ... സർന് ചേ..ർച്ച ഉണ്ട്..... ""

ആ വാക്കുകൾ അപ്പോഴും മുറിയുകയായിരുന്നു.. 

""ഇതിനെക്കാൾ നന്നായി എനിക്ക് ചേരുന്ന പെണ്ണ് വേറെ ഇല്ലാല്ലേ.... ""

""ഇല്ലാ... അതല്ലേ പറഞ്ഞത് സാറിന് ചേരുന്നുണ്ടെന്ന്... ""

""എന്തായാലും നിന്നെക്കാളും ഭംഗിയൊക്കെയുണ്ട്..... ""

""ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ..... എനിക്കിഷ്ടായി..... ""

പിന്നെ അവന് സംസാരിക്കാൻ ഇടം നൽകാതെ അവൾ പോയി കഴിഞ്ഞിരുന്നു... 

""ശേ... ഈ പൊട്ടി പെണ്ണ് ഒരു വിധത്തിലും അടുക്കുന്നില്ലല്ലോ.... നോക്കിക്കോ.. നിന്നെ കൊണ്ട് എന്നെയിഷ്ടമാണെന്ന് ഞാൻ പറീപ്പിക്കും... പിന്നെന്തിനാ മുത്തേ ചേട്ടൻ ഇത്രേം കാലം നിന്നെ കൂടെ കൂട്ടിയെ... 

എന്റെ പെണ്ണിനെ നല്ലൊരു നർത്തകി ആക്കീട്ട് പറയാന്ന് വച്ചതാ.. അപ്പോഴേക്കും അമ്മേടെ വക ഈൗ കുരിശിന്റെ ആലോചന.... അതോണ്ടെന്താ തരുണിടെ മുഖത്ത്‌ അവള് പോലും അറിയാതെ വരുന്ന കുശുമ്പ് കാണാൻ പറ്റീലെ... എന്നാലും ആ കുരിപ്പ് ഒന്ന് സമ്മതിച്ചു തരണില്ലല്ലോ...... """

അവൻ മനസ്സിൽ ഓർത്തോർത്തു ചിരിച്ചു... തരുണി കൊണ്ടു കൊടുത്ത ചായ മെല്ലെ ഊതി കുടിക്കുമ്പോ അവന്റെ മനസിലും കഴിഞ്ഞ  രംഗങ്ങൾ ഓർമ വന്നിരുന്നു... മനഃപൂർവം അവളുടെ കൈവിരൽ ഒന്നും അറിയാത്ത ഭാവത്തിൽ പിടിച്ചു വായിലിട്ടതും... ഫോട്ടോ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകി ചുവന്നതും എല്ലാമവൻ ഒന്ന്കൂടി മനസ്സിൽ കണ്ടു....
  

കുടിച്ചു കഴിഞ്ഞ ഗ്ലാസുമെടുത്തവൻ വീണ്ടും അടുക്കളയിലേക്ക് ചെന്നപ്പോൾ തരുണി അവിടെ ഉണ്ടായിരുന്നില്ല... ഒന്ന് ചുറ്റും കണ്ണോടിച് അവിടെങ്ങും കാണാഞ്ഞു മുകളിലേക്ക് ചെന്നു നോക്കി... ആള് അപ്പോഴും എന്തോ ചിന്തയിൽ ബാൽക്കണിയിലിരിപ്പുണ്ട്.... അത് കണ്ടതും കൗശിക്ന് ചിരി പൊട്ടി..... 

""വിരഹ കാമുകി... ""

അവൻ മനസ്സിൽ പറഞ്ഞു 

""നീ ഇവിടെ ഇരിക്കുവാണോ....""

അവളുടെ അടുത്തേക്ക് ചെന്ന്.. ഇത്തിരി മുട്ടിയുരുമ്മിതന്നെ കൗശിയും ഇരുന്നു... 

""എന്താണ്.. നിനക്ക് എന്തോ പറ്റീട്ടുണ്ടല്ലോ... മൂഡ് ഓഫ്‌ ആണല്ലോ പെണ്ണേ.... ""

""എനിക്കൊരു മൂഡ് ഓഫും ഇല്ലാ... സാറിന് എന്തോ പറ്റീട്ടുണ്ട്... അല്ലാതെ ഏത് നേരോം എന്റെ പിന്നാലെ കൂടാറില്ലല്ലോ... മണവാളൻ ആയതിന്റെ സന്തോഷാ ല്ലേ.... എനിക്കറിയാം. '"

""എക്സാറ്റ്ലി..... കണ്ട് പിടിച്ചല്ലോ തരുണി.."

അവനും വിട്ട് കൊടുക്കാതെ സംസാരിച്ചു..

അവൾ കനപ്പിച്ചൊരു നോട്ടം നൽകി. 

"തരുണി.... നീ ആരെയേലും പ്രേമിച്ചിട്ടുണ്ടോ?? "

കുറേ നേരത്തെ മൗനതിന് ശേഷമവൻ ചോദിച്ചു. 

""അതെന്താ ഇപ്പോ അങ്ങനൊരു ചോദ്യം?. എന്റെ ജീവിതത്തെ കുറിച്ചും സാഹചര്യത്തെ കുറിച്ചുമെല്ലാം സാറിന് അറിയില്ലേ.... നന്ദിയുണ്ട് കൂടെ കൂട്ടിയതിന്... സഹായിച്ചതിന്.... ""

"""ഇപ്പോഴും ഞാൻ ചോദിച്ചതിനുള്ള ഉത്തരമല്ല താൻ പറഞ്ഞത്...? """

""ഞാൻ ആരെയും പ്രേമിച്ചിട്ടി... ല്ലാ....""

 അവന്റെ മുഖത്തു നോക്കാതെ തരുണി ഉത്തരം പറഞ്ഞു..... 

അപ്പോഴേക്കും കൗശിക് ഇരുന്ന ഇടത്തിൽ നിന്നും  അവളുടെ ചുമലിലൂടെ കയ്യിട്ടു പിടിച്ചു... ഒന്ന് ഞെട്ടി തരിച്ച ഭാവത്തിലായിരുന്നു അപ്പോൾ തരുണി...ഇത് വരെയും ഇങ്ങനൊന്നും ചെയ്തിട്ടില്ല... ഇത്ര അടുത്ത് സംസാരിച്ചിട്ടില്ല.. പക്ഷെ സാർ ഇന്നെന്താ ഇങ്ങനെ... അവൾ ആത്മഗതം മൊഴിഞ്ഞു..... കൗശിയിൽ നിന്നും മെല്ലെ നീങ്ങി മാറിയിരിക്കാൻ ശ്രമിച്ചു.... പക്ഷെ അവൻ അവളെ നീങ്ങാനാവാത്ത വിധം കൈ വലയത്തിൽ മുറുകെ പിടിച്ചിരുന്നു... തരുണി മെല്ലെ തലയുയർത്തി കൗശിക്കിനെ നോക്കി..... 

"""ഈ കണ്ണുകളിൽ ഇപ്പോൾ തുളുമ്പുന്നത് എന്നോടുള്ള പ്രണയമല്ലേ തരുണി..... മ്മ്മ്..? "

""അല്ല...""

ഒട്ടും താമസിയാതെ അവൾ മറുപടി പറഞ്ഞു.. എന്തോ ഉള്ളിലെ ഇഷ്ടം തുറന്നു പറയാൻ അവൾക്കപ്പോഴും മനസ് വന്നില്ലായിരുന്നു..കൗശി അവളെ ചേർത്ത് നേരെ പിടിച്ചു കൊണ്ട് ഇടത്തെ കവിളിൽ ഒരു മുത്തം വച്ചു കൊടുത്തു... 

""ഇപ്പോഴോ.... ഇപ്പോ പ്രണയം തോന്നുന്നില്ലേ നിനക്ക്.... ""

അവൾ ഒന്നും മിണ്ടിയില്ല.. പകരം പെയ്യാനായി മൂടി കെട്ടി നിന്നു....അവൻ വീണ്ടും വീണ്ടും കവിളിൽ മാറി മാറി ചുംബിച്ചു..... കഴുത്തിൽ മുഖം പൂഴ്ത്തി ചുംബിച്ചു.... ഒന്നിനെയും എതിർക്കാനാവാത്ത വിധം സ്വയം തരിച്ചു നിന്നെന്ന ബോധം ഉടലെടുത്തപ്പോൾ തരുണി സർവ ശക്തിയുമെടുത്തവനെ തള്ളിമാറ്റി.... എങ്കിലും അവന്റെ പിടി വിടാൻ അവൾക്കായില്ല.......

""ഇതൊന്നും പ്രണയല്ലേ തരുണി... നീ ഇപ്പോ മറുത്തൊന്നും പറയാതെ എന്നെ ചേർത്ത് പിടിച്ചത് പ്രണയല്ലേ... പിന്നെ അതെന്താ നിനക്കൊന്ന് സമ്മതിച്ചാൽ... ഹ്മ്മ്?? ""

അവൾ ഒന്നും മിണ്ടിയില്ല...കുറേ കരഞ്ഞു... സങ്കടം മാറും വരെയും..... തരുണി ഒന്നും മിണ്ടാതെയും,  ഇഷ്ടം തുറന്ന് പറയാതെയും വെറുതെ കരയുന്നത് കാണുമ്പോൾ കൗശിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു....കലി തുള്ളി അവിടെ നിന്നും എഴുന്നേറ്റ് പോകാൻ നോക്കിയപ്പോഴേക്കും തരുണി പിന്നിൽ നിന്നും ചെന്നവനെ കെട്ടിപിടിച്ചു...... 

"""ഇഷ്ടാണോ എന്നെ....??പ്രണയാണോ എന്നോട്...... എനിക്കും ഇഷ്ടണല്ലോ ഒരുപാട്.. പക്ഷെ ആഗ്രഹിക്കാൻ പാടില്ലാത്തതെന്തോ സ്വന്തമാക്കാൻ പോകുന്ന പോലെ തോന്നി... എല്ലാം മറച്ചു വെക്കാം ന്ന് തോന്നി...... സാർ എന്നല്ല... കൗശിയേട്ടാന്ന് എത്ര തവണ ആരും കേൾക്കാതെ ഞാൻ വിളിച്ചിട്ടുണ്ടെന്ന് അറിയോ..... അത്രയും ഇഷ്ടാണ്... എന്നെ കരയ്ക്കടുപ്പിച്ച ഈ ദൈവത്തോട്... എല്ലാമാണ്... എന്റെ പ്രാണനാണ്.... """

കരഞ്ഞു കൊണ്ട് അവളുടെ വായിൽ നിന്നും അത്രയൊക്കെ കേട്ടതും അവന്റെ മിഴികളും തനിയെ നിറഞ്ഞിരുന്നു...കൗശി അഭിമുഖമായി നിന്നുകൊണ്ട് അവളുടെ മുഖം കൈ കുമ്പിളിലാക്കി നെറ്റിമേൽ ചുംബിച്ചു...

""വേറെ ഒരു പെണ്ണും എന്റെ മനസ്സിൽ ഇല്ല. നീ മാത്രല്ലാതെ...തരുണിക്കല്ലാതെ വേറെ ഒരു പെണ്ണിനും  ഈ നെഞ്ചിൽ സ്ഥാനം കൊടുത്തിട്ടില്ല ഞാൻ...... ""

അവനവളുടെ നെറ്റിമേൽ പാറി വീണിരിക്കുന്ന മുടിയിഴകൾ മെല്ലെ ചെവിക്കുള്ളിലേക്ക് ഒതുക്കി കൊടുത്തു.... ഇതുവരെയും നോക്കാത്ത വിധം അവളുടെ കണ്ണുകളിലേക്ക് നോക്കി... അത്ര പ്രേമത്തോടെ...... 

""""തരുണി.... ഐ ലവ് യൂ..... ""

കൗശിക് അവളുടെ മൂക്കിൻ തുമ്പിലൊരു ചെറു കടി വച്ചു കൊടുത്തു...പിന്നെ ഊർന്നിറങ്ങി അധരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചതും തരുണി ഒരു പിടച്ചിലോടെ മാറി... പക്ഷെ അവൻ അവളുടെ ആ നാണത്തെ പതിയെ പതിയെ ഒപ്പിയെടുത്തു.... അവൾ പോലുമറിയാതെ അധരങ്ങളെ സ്വന്തമാക്കി നുണഞ്ഞു....അവളുടെ നഖം കഴുത്തിനു പിന്നിൽ അമരുന്നത് കൗശി അറിയുകയായിരുന്നു....വീണ്ടും വീണ്ടും പിടിവിടാതെ ചുംബിച്ചു കൊണ്ടവൻ അത്രയും നാൾ കാത്തു വച്ച പ്രണയം പകർന്നു....

പക്ഷെ അവിടേക്ക് കയറി വന്ന് കൊണ്ട് അമ്മ അതെല്ലാം കാണുന്നുണ്ടായിരുന്നു...  വിളറികൊണ്ടവർ മാറി നിന്നു.... ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം കണ്മുന്പിലെ ആ കാഴ്ച അവർക്ക് കണ്ണുനീർ സമ്മാനിച്ചു.... ഒന്നും പറയാതെ പടികൾ ഇറങ്ങി താഴോട്ട് ചെന്ന് സോഫയിൽ ഇരുന്നു..... 

"""അവർക്കിടയിൽ ഇങ്ങനൊന്ന് ഉണ്ടായിരുന്നോ... ഒന്നും പറഞ്ഞില്ലല്ലോ രണ്ടും..... ആ പെണ്ണ് രാവിലേം കൂടി പറഞ്ഞതാണല്ലോ കൗശിക്കിനു മറ്റേ കുട്ടി നന്നായി ചേരുമെന്ന്.... എന്നിട്ടവള് തന്നെ... ച്ചേ...... വന്ന വഴി മറക്കില്ലല്ലോ...അത് പോലൊരുത്തിയെ എടുത്ത് തലേൽ വച്ച എന്നെ പറഞ്ഞാൽ മതീലോ....എന്റെ മോനേം കൂടി......  ""

അവർ ഓരോന്നായി മനസ്സിൽ കുറിച്ചിട്ടു...അപ്പോഴേക്കും കൗശിക്കും തരുണിയും താഴേക്ക് വന്നിരുന്നു... അമ്മയെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ചേർന്നൊരുമ്മി വന്നപ്പോൾ തരുണി മാറി നിൽക്കാൻ ശ്രമിച്ചു.... പക്ഷെ കൗശി അവളുടെ കയ്യിൽ മുറുകെ തന്നെ പിടിച്ചു...

""അമ്മ വന്നിട്ട് ഒത്തിരി നേരായോ?? ""

തരുണി ആയിരുന്നു ചോദിച്ചത്.. പക്ഷെ ഉത്തരമൊന്നും നൽകാതെ അമ്മ എഴുന്നേറ്റ് പോയി...

""അമ്മേ.... """
അവൾ ഒന്നുകൂടി വിളിച്ചു.... 

""എന്നെ അങ്ങനെ വിളിക്കണ്ട നീയ്.... രണ്ടിന്റേം ലീല വിലാസങ്ങളൊക്കെ ഞാൻ കണ്ടു... ദേ...എന്റെ മോനെ കൂടി നീ വഴി തെറ്റിക്കരുത്... അവന്റെ നല്ല ഭാവി.. കല്യാണം അതൊക്കെ പ്രതീക്ഷിച്ചിരിക്യാ ഞാൻ... നിങ്ങൾക്ക് തോന്നും പോലെ ജീവിക്കാൻ ആണോ ഉദ്ദേശം.. നാളെ അവന്റെ ജീവിതത്തിലേക്ക് പുതിയൊരു പെണ്ണ് കേറി വരുമ്പോ നീ ഇവിടെ  ഉണ്ടാകാൻ പാടില്ല..   ഇപ്പോ ഇറങ്ങിക്കോളണം  ഇവിടുന്ന്"".

ഒരൊറ്റ ശ്വാസത്തിൽ ചീറി അടുത്തു കൊണ്ട് തരുണിയോട് പറഞ്ഞു.. അവൾ വാടി കൊണ്ട് ചുവരിൽ ചാർന്നു പോയി.... 

""നീ.. സാറെ... എന്ന് വിളിച്ച് ഇവന്റെ പിന്നാലെ കൂടി... ഞാൻ ഇവിടെ ഇല്ലാത്ത തക്കം നോക്കി വേറെ വല്ലതും നടന്നോ ന്ന് ആർക്കറിയാം...."""

ഒക്കെയും കേൾക്കുമ്പോൾ അവൾ നിഷേധാര്ഥത്തിൽ തലയാട്ടികൊണ്ട് കരഞ്ഞു... കൗശിക് അമ്മയെ അനുനയിപ്പിക്കാൻ അവരുടെ അടുത്തേക്ക് ചെന്നു... 

""അമ്മേ...അമ്മ കരുതും പോലൊന്നും അല്ല... എനിക്ക് തരുണിയെയും അവൾക്ക് എന്നെയും ഇഷ്ടാണ്... അത് ദേ... ഈ നിമിഷ തുറന്ന് പറഞ്ഞത്...അവളെ കുറ്റപ്പെടുത്തല്ലേ... ""

""നിർത്തെടാ...നീ.... നീയും കണക്കാ..ച്ചേ... "'

""അമ്മ ഒന്ന് വിശ്വസിക്ക്‌.. എനിക്ക് ഇവളെ ഇഷ്ടാണ്.. വിവാഹം കഴിക്കുന്നുണ്ടേൽ അത്  തരുണിയെ മാത്രമായിരിക്കും..ദയവ് ചെയ്ത്  ഇവളെ തെറ്റ് ധരിക്കരുത്..ഉള്ളിലുള്ള ഇഷ്ടം പരസ്പരം തുറന്ന് പറയാൻ അല്പം വൈകി പോയി.. അത്രമാത്രേ ഉള്ളു.... ""

അവൻ പറയുന്നത് കേട്ടപ്പോൾ അമ്മ തല കുനിച്ചു നിന്നു. പിന്നെ മുറിയിലേക്ക് ചെന്ന് കിടന്നു... തരുണിയും പിന്നാലെ പോകാൻ ശ്രമിച്ചെങ്കിലും കൗശിക് തടഞ്ഞു വച്ചു... 

"""പേടിക്കണ്ട... എന്റെ അമ്മയല്ലേ.. അത്ര നേരം പിണങ്ങി ഇരിക്കത്തൊന്നുല്ലാ.... ""

അവളെ സമാധാനിപ്പിച്ചു കൊണ്ട് കൗശിക് പുറത്തേക്കിറങ്ങി.. എങ്കിലും തരുണിയുടെ ഉള്ളം ചുട്ടു പൊള്ളുകയായിരുന്നു.... അന്ന് രാത്രി വരെ മൂവരും പരസ്പരം ഒന്നും മിണ്ടിയില്ല.... ഭക്ഷണം പോലും കഴിച്ചില്ല . എല്ലാം താൻ കാരണമാണോ എന്ന തോന്നൽ തരുണിയെ മുറിവേൽപ്പിക്കാൻ തുടങ്ങി... കിടന്നിടത്തു നിന്നും ഒരുപാട് കരഞ്ഞു... പെട്ടെന്നാണ് നെറുകയിൽ ഒരു തലോടൽ അറിഞ്ഞത്.... അടുത്ത സ്പർശം അറിഞ്ഞപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കി.... 

""അമ്മ.. ""

അറിയാതെ നാവിൽ ഉരുവിട്ടു.... 

""പോട്ടെ... ദേഷ്യം വന്നപ്പോൾ പറഞ്ഞ് പോയതാ... നമ്മൾ മൂന്നാളും ഇങ്ങനെ പിണങ്ങി ഇരിക്കണത് അമ്മയ്ക്ക് സഹിക്കണില്ല....മോള് ക്ഷമിക്കില്ലേ ഈ അമ്മയോട്..... നിങ്ങടെ ഇഷ്ടം എന്താണോ.. അത് പോലെ നടക്കട്ടെ.. ഞാൻ തടസം നിക്കില്ല..  """

ആാാ വാക്കുകൾ കേട്ടപ്പോൾ തന്നെ തരുണി അമ്മയെ ഇറുകെ പുണർന്നു.. 

""അമ്മയോട് ദേഷ്യംന്നുല്ലാ...പിണങ്ങാണ്ടായിരുന്നു.. അത് ഇത്തിരി വിഷമായി പോയി... ""

അവൾ പറഞ്ഞ് കഴിയുമ്പോഴേക്കും കൗശിക്കും മുറിയിലേക്ക് വന്നു..... അവനെയും അമ്മ ചേർത്തു പിടിച്ചു... അന്ന് ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും  തരുണിയും കൗശികും  അമ്മയെ വട്ടം പിടിച്ചു കൊണ്ട് അവിടെ തന്നെ കിടന്നുറങ്ങി......

'"'നമുക്ക് നമ്മൾ മാത്രം മതി അമ്മേ... വേറെ എവിടെയും ഇതേ പോലുള്ള സ്നേഹം കിട്ടില്ല.. ""

കൗശിക് പറഞ്ഞപ്പോൾ അമ്മ അവന്റെ കവിളിൽ ഒന്നു പിടിച്ചു.... 

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് പോയി.. 
കാലക്ഷേത്രയിലെ ഉൾക്കോണിൽ നിന്നും ചിലങ്കയുടെ നാദം കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു...കൗശിക് ആ  ശബ്ദങ്ങളിലേക്ക് തന്നെ കാതോർമിച്ചു... അപ്പോഴേക്കും കുഞ്ഞി വാവയെയും എടുത്തോണ്ട് അമ്മ പുറത്തേക്ക് വന്നു... 

ഉറക്കം തെളിഞ്ഞു കണ്ണൊക്കെ തിരുമ്മുന്ന ആ  കുട്ടി തരുണിയെ കൗശി കൈകളിൽ വാങ്ങിച്ചുകൊണ്ട് അവളുടെ  അടുത്തേക്ക് ചെന്നു....

"""മോള്.. അമ്മേടെ കൂടെ ഡെൻസ് കച്ചുന്നോ..... ദാ.... കൊച്ചിനെ പിടിയെടി..ഡാൻസ് ടീച്ചറെ.. ""

അവൻ  തരുണിയോട് ഗൗരവ പൂര്വ്വം പറഞ്ഞു... അവൾ  അപ്പോൾ പുരികം ചുളിച്ചു കൊണ്ടൊരു നോട്ടം നൽകി..അപ്പോഴേക്കും ഒരു കവിളിൽ വാവയ്ക്കും മറ്റേ കവിളിൽ തരുണിക്കും മുത്തം വച്ചു കൊണ്ട് കൗശിക് ഓടിയിരുന്നു...

""കണ്ടോടി... കോഴി കുഞ്ഞ് ഓടണ കണ്ടോ..""

വാവയോടായി അവൻ കേൾക്കാൻ പാകത്തിന് തരുണി ചിരിച് കൊണ്ട് പറഞ്ഞു...

ഇനി... ഇനിയെന്താ.... 

"''അവിടെ നിലയ്ക്കാതെ ഉയരുന്ന ചിലങ്കയുടെ നാദം പോലെ തന്നെ അവരും പ്രണയത്തിലാണ്... സന്തോഷത്തിലാണ്... വരും നാളുകളിലേക്കും ആടി തിമിർക്കാൻ എത്രയോ  ബാക്കിയാക്കി കൊണ്ട്..... ""
പോരെ..
അവസാനിച്ചു..
കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ... ഷെയർ ചെയ്ത് ഒരാൾക്കൂടെ വായിക്കാനുള്ള അവസരം നൽകൂ...


രചന: മാനസാ ഹൃദയ


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top