ചെമ്പകം, തുടർക്കഥ മുഴുവൻ ഭാഗങ്ങൾ ഒരുമിച്ചു വായിക്കൂ...

Valappottukal Page



ഭാഗം: 1

രചന: അല്ലി (ചിലങ്ക)
എന്താ  നിന്റെ  പേര് ???

അടുക്കളയിൽ  പാ വിരിച്ച്  കിടത്തിയ  കുഞ്ഞുണ്ണി  കരഞ്ഞപ്പോൾ പാത്രം  കഴുകൽ  നിർത്തി  കുഞ്ഞിനെ  എടുത്ത് വാതിൽ  ഓരത്ത്  അവന്  പാല്  കൊടുക്കുകയായിരുന്നു  അവൾ....
പുറകിൽ  നിന്നും  ഉള്ള  ചോദ്യം  കേട്ട്  അവൾ  കുഞ്ഞുണ്ണിക്ക്  പാല്  കൊടുക്കുന്നത്  മതിയാക്കി  പെട്ടെന്ന്  സാരി  നേരെയാക്കി കുഞ്ഞുണ്ണിയുടെ  കരച്ചിൽ  വകവെയ്ക്കാതെ  തിരിഞ്ഞു നോക്കി....

ചുവന്ന  കണ്ണുകളോടെ  ഗൗരവം  നിറഞ്ഞ  മുഖത്തോടെ  തന്റെ  മുന്നിൽ  നിൽക്കുന്ന  രുദ്രനെ  കണ്ട് അവൾ  ഒന്ന്  പേടിച്ചു.....
ഇവിടെ  ജോലിക്ക്  വന്ന്  ഇത്രയും  ദിവസവും  തന്നെ ഒന്ന് നോക്കുക പോലും  ചെയ്യാത്ത  മനുഷ്യൻ  ആണ്  ഇപ്പോൾ  തന്നെ  കാണാൻ  അടുക്കളയിൽ  വന്നേക്കുന്നത്  .....
തോളിൽ  കരയുന്ന  കുഞ്ഞുണ്ണിയെ  മെല്ലെ  തട്ടി  അവൾ  അവനെ  നോക്കി...
രുദ്രാന്റെ  നോട്ടം  ഇപ്പോഴും  അവളിൽ  തന്നെയാണ്....

ചോദിച്ചത്  കെട്ടില്ലേടി....... നിന്റെ  പേരെന്താണെന്ന് ??? നേരത്തേ  തിൽ  കൂടുതൽ ശബ്ദത്തിൽ  പറഞ്ഞതും  അവൾ  ഞെട്ടി  അവനെ  നോക്കി...

ചെ.... ചെമ്പകം.... വിറയാർന്ന ശബ്ദത്തോടെ  അവൾ  പറഞ്ഞതും  രുദ്രൻ ഒന്ന്  അമർത്തി  മൂളി  അവളെ  അടിമുടി  നോക്കി...
അവന്റെ  നോട്ടം  അവളിൽ  വല്ലാത്ത  ചളിപ്പ്  ഉണ്ടാക്കി...

അതിന്റെ  പേരെന്താ.....???

തോളിൽ  കിടന്ന്  മയക്കം  ആയ കുഞ്ഞുണ്ണിയെ കൗതകത്തോടെ  നോക്കി  രുദ്രൻ  ചോദിച്ചതും.... കുഞ്ഞിന്റെ പുറത്ത് തലോടി കൊണ്ട്  കുഞ്ഞുണ്ണി  എന്ന്  പറഞ്ഞു....

ഹ്മ്മ്.. എന്റെ  കയിൽ താ.... കൈ നീട്ടി  അവൻ  ചോദിച്ചതും...

മനസ്സില്ലാ  മനസ്സോടെ  അവൾ  കുഞ്ഞിനെ  അവൻറെ  കയിൽ കൊടുത്തു     ....
കുഞ്ഞിനെ  നെഞ്ചോട്  ചേർത്ത്  തന്റെ  മുന്നിൽ  നിൽക്കുന്ന  രുദ്രനെ  അവൾ  അത്ഭുതത്തോടെ  നോക്കി  നിന്നും....
കുഞ്ഞിന്റെ  കരച്ചിൽ കേട്ടാകാം  ഇങ്ങോട്ട്  വന്നത്    .... ആദ്യ മായിട്ടാണ്  കുഞ്ഞുണ്ണിയെ  രുദ്രൻ  കാണുന്നത്... രാവിലെ  ഉണ്ടാക്കി  വെച്ചത്  കഴിച്ചു  പോയാൽ  രാത്രിയിലെ  അവൻ  വരുകയുള്ളു... അതും  നാല് കാലിൽ... പിന്നെ  എങനെ  കുഞ്ഞിനെ  കാണും ... ചെമ്പകം  ഓർത്തു    ....
അവനെ  നോക്കിയപ്പോൾ  കുഞ്ഞുണ്ണിയെ  ചേർത്ത്  പിടിച്ച്  അവന്റെ  മുഖത്തേക്ക്  കണ്ണിമ മാറ്റാതെ  നോക്കുകയാണ്  രുദ്രൻ....
കുഞ്ഞുണ്ണിയെ  കൊണ്ട്  അവൻ  അവിടെ  നിന്നും  നടന്നു.....
അവൾ  പരിഭ്രമത്തോടെ  അവൻ  കുഞ്ഞുണ്ണിയെ  കൊണ്ടു പോകുന്നത്  നോക്കി  നിന്നും....

****************

രുദ്രൻ  IPS ന്റെ  വീട്ടിൽ  ജോലിക്ക്  വന്നിട്ട്  കഷ്ടിച്ച്  നാല്  മാസമേ  ആകുന്നുള്ളു.....
ഒരു  വേലക്കാരി....
ഇങ്ങനെ  ഒരു  അവസ്ഥയിൽ  ജീവിക്കേണ്ട  ഗതി  അവൾ  ഓർത്തു....
വീട്ടുകാരുടെ  എതിർപ്പ്  കൊണ്ട്  ബാലേട്ടന്റെ  കൂടെ  ഒളിച്ചോടി പോകുമ്പോൾ   അറിഞ്ഞില്ല  വിട്ടുകാരുടെ  ശാപം  എന്റെ  തലയ്ക്കു മുകളിൽ  കനം പോലെ  ഉണ്ടെന്ന്.......
ആരും ഇല്ലാതെ  ദൂരെ  ഒരു  സ്ഥലത്ത്  കുഞ്ഞ്  വീട്ടിൽ  ഞാനും  ബാലേട്ടനും  ഞങ്ങൾക്ക്  ഞങൾ  മാത്രമായി  ജീവിച്ചു.....
ആർക്കും  അസൂയ  ഉണ്ടാക്കും  വിധം  ആയിരുന്നു  ജീവിതം....
അവിടെ ഇണക്കവും പിണക്കവും  സ്നേഹവും കരുതലുമായി  ജീവിച്ചു.....
കൂലിവേല കഴിഞ്ഞ്  വരുമ്പോൾ  ബാലേട്ടന്റെ കയിൽ  തനിക്ക്  വേണ്ടി  എന്നും  പലഹാര പൊതി  കാണും....
കൊതിയോടെ  അതിൽ  ഓരോന്ന്  കഴിക്കുമ്പോൾ തലയ്ക്ക്  ഒരു  കൊട്ട്  തന്ന്  തന്റെ വായിൽ  വെച്ച്  തരും.....
പക്ഷെ  ഒരു  ദിവസം സന്ധ്യയായിട്ടും  ബാലേട്ടൻ  വന്നില്ല....
പേടിയോടെ  വീട്ടിലെ  ഉമ്മറ പടിയിൽ  ഇരുന്നു.  
രാത്രി  ആയിട്ടും  കാണാതെ  ആയതും  കരഞ്ഞുകൊണ്ട്  അയൽ വിടുക്കളയിൽ  സഹായത്തിന്  വേണ്ടി  ഓടി..... നടന്നു.....
അവസാനം  പിറ്റേന്ന്  രാവിലെ  ആംബുലസിൽ  വെള്ള പുതപ്പിച്ച്  ജീവൻ  അറ്റ ബാലേട്ടന്റെ  ശരീരത്തിനു  മുന്നിൽ  ആർത്തു  കരയുമ്പോൾ  വയറ്റിൽ  ഒരു  ജീവന്റ  തുടിപ്പ്  ഉള്ളത് അവൾ  അറിഞ്ഞില്ല....
ലോറി  കേറി  മരിച്ചതാണത്രേ...  
ഒരു  തുണ്ട്  ഭൂമിയില്ലാത്തത്  കൊണ്ട്  സ്മാശാനത്തിൽ  ആണ്  ചിത ഒരുക്കിയത്... 
അ  ചിത എരിയുന്നപോലെ അവളുടെ  സ്വപ്നങ്ങളും  പ്രതിക്ഷകളും  ഇല്ലാണ്ടായത്   ചെമ്പകം  അറിഞ്ഞു....
പിന്നീട്  ഒരു  മരവിപ്പ്  ആയിരുന്നു മനസ്സിൽ....
മരിക്കാൻ  തുനിഞ്ഞപ്പോൾ  ആണ്  തന്റെ  ബാലേട്ടന്റെ  കുഞ്ഞ്  വയറ്റിൽ  ഉണ്ടെന്ന്  അറിഞ്ഞത്   .
പിന്നെ മരിക്കാൻ  തോന്നിയില്ല....
ജീവിക്കാൻ  തീരുമാനിച്ചു   അയൽക്കാരുടെ  സഹായത്തോടെ  തണലോടെ  ജീവിക്കുമ്പോൾ  അപ്പോഴും  അവളുടെ  വീട്ടുകാർ   ചെമ്പകത്തിന്  അന്യമായിരുന്നു....
തുണിക്കടയിലും  മറ്റും  പ്രസവം  അടുക്കുന്നത്  വരെ  ജോലി  ചെയ്തു...
കുഞ്ഞുണ്ണി  ഉണ്ടായതിനു  ശേഷം  അവിടെ  ജോലി  ചെയ്യാൻ  പറ്റാത്തെയായി.. അടുക്കള  പണിക്ക്  പോലും കുഞ്ഞിനെ  കൊണ്ട്  ജോലി  ചെയ്യാൻ  ആരും  സമ്മതിച്ചില്ല.... എത്ര  നാൾ  നാട്ടുകാരുടെ സഹായത്തോടെ  ജീവിക്കും...
അങ്ങനെ  ഇരിക്കുമ്പോൾ  ആണ്  ഇവിടെ  ജോലിക്ക്  ഒരു  ആൾ  വേണമെന്ന് അറിഞ്ഞത്    .....കുഞ്ഞുണ്ണിയെ  കൊണ്ട്  ബുദ്ധിമുട്ട്  ഉണ്ടായിരുന്നെങ്കിലും  ഇപ്പോൾ  ശീലം  ആണ് ...

******************

അവൾ  ഓർമകളിൽ  നിന്നും  ഉണർന്ന്  ചുറ്റും  നോക്കി... കുഞ്ഞുണ്ണിയെ  കൊണ്ട്  പോയ  രുദ്രനെ  അവൾ  ചുറ്റും നോക്കി...
ഇത്രയും  നാൾ  താൻ  ഈ വീട്ടിൽ  ഉണ്ടെന്ന്  പോലും അറിയാത്ത  മനുഷ്യൻ ആണ്.. എന്ത്  പറ്റിയോ  എന്തോ ??
മുന്നിൽ  നിൽക്കാൻ  തന്നെ  പേടിയാണ്....
അ  ചുവന്ന  കണ്ണുകൾക്ക്  മുന്നിൽ .. അത്  കൊണ്ട്  തന്നെ  രാവിലെ  കഴിക്കാൻ  കൊടുക്കുബോൾ  പോലും അ  മുഖത്തേക്ക്  നോക്കാറില്ല.....
ജോലി  കഴിഞ്ഞ്  കുഞ്ഞുണ്ണി യെ  കൊണ്ട്  രാത്രിയിൽ  തിരിച്ച്  കൊണ്ടു  പോകുന്നത്  ഇവിടുത്തെ  നാരായണേട്ടൻ  ആണ്....
ആ മനുഷ്യൻ ഉള്ളത്  കൊണ്ട്  പേടിയില്ലാതെ  വീട്ടിൽ  എത്താം

**************-*********

ചെമ്പകം  പേടിയോടെ   രുദ്രന്റെ  മുറിയിൽ  തലയിട്ട്  നോക്കി..
കട്ടിലിൽ  ഉറങ്ങികിടക്കുന്ന  കുഞ്ഞുണ്ണിയുടെ  തലയിൽ  ചിരിയോടെ  തലോടുകയാണ്  രുദ്രൻ... ഒരു  നിമിഷം  അങ്ങനെ  നോക്കി  നിന്നു പോയ്‌  അവൾ...
പെട്ടെന്ന്  രുദ്രൻ  അവിടേക്ക്  നോക്കിയതും  അവൾ  ഞെട്ടി  അവനെ  നോക്കി . അവൻ  കുഞ്ഞുണ്ണിയെ  പുതപ്പ്  കൊണ്ട്  പുതച്ച്  അവിടെ  നിന്നും  എഴുന്നേറ്റു   .....

പേടിയോടെ  അവൾ  അവന്റെ  റൂമിൽ  എത്തി.
അവൾക്ക്  മുഖം  കൊടുക്കാതെ  രുദ്രൻ  അലമാരയിൽ  എന്തോ  തിരഞ്ഞു . 
ചെമ്പകത്തിന്റെ  നോട്ടം  അരുമയെ  പോലെ  കിടക്കുന്ന  കുഞ്ഞുണ്ണിയിൽ  ആയിരുന്നു....
കീറിയ  പായയിൽ  കിടക്കുന്ന  കുഞ്ഞുണ്ണി  പഞ്ഞിക്കെട്ട്  പോലെയുള്ള  മെത്തയിൽ  കിടക്കുന്നത്  കണ്ടപ്പോൾ  അവൾക്ക്  എന്തെന്നില്ലാത്ത  സന്തോഷം  ഉണ്ടാക്കി...

എത്ര വയസ്സായി  അവന് ???
എന്തോ  എടുത്ത്  കൊണ്ട്  തിരിഞ്ഞ  രുദ്രന്റെ  ചോദ്യത്തിൽ  അവൾ  ഞെട്ടി  അവനെ  നോക്കി....

അ... ആറു മാസം ........  .... അവൾ  വിക്കി പറഞ്ഞു...

ഹ്മ്മ്... ഇത്  പിടിക്ക് ..... കയിൽ  ഒരു  പൊതി  നീട്ടി  ക്കൊണ്ട്  അവൻ  പറഞ്ഞതും  ചെമ്പകം  പേടിയോടെ  അവനെ  നോക്കി......

എ... എന്താ  ഇത്   ......

പിടിക്കാൻ   ..... പെട്ടെന്ന്  തന്നെ  അവൾ  അത്  മേടിച്ചു.....
. അതിൽ  അഞ്ചു ലക്ഷം  രൂപ യുണ്ട് ..  നാളെ  മുതൽ ഒരു നാല്  മാസം  നീ  എന്റെ  ഭാര്യയായി എന്റെ  അച്ഛന്റ്റെ യും  അമ്മയുടെയും  മുന്നിൽ  അഭിനയിക്കണം...... ഇവൻ  എന്റെ  മോൻ  ആയിട്ടും.......

അത്രയും  പറഞ്ഞ്  നിർത്തി  അവൻ  റൂമിൽ  നിന്നും  ഇറങ്ങി.....

ചെമ്പകം  അപ്പോഴും  ശില പോലെ  അങ്ങനെ  നിന്നും.....ഒന്നും  മനസ്സിലാകാതെ.....

അതേ...... അവന്റെ വിളി കേട്ട്  അവൾ  അങ്ങോട്ട്  നോക്കി...

പറ്റില്ലെന്ന്  പറയാൻ  വല്ല  ഉദ്ദേശം  ഉണ്ടെങ്കിൽ  നീയും  നിന്റെ  കുഞ്ഞു  പിന്നെ   ഈ  ഭൂമിയിൽ സമാധാനത്തോടെ  ജീവിക്കില്ല  ഓർത്തോ ???? അത്രയും  പറഞ്ഞ്  കുഞ്ഞുണ്ണിയെ  ഒന്ന്  നോക്കി  അവൻ അവിടെ  നിന്നും  പോയ്‌ .....

കൈയിലെ  പണം വഴുതി  നിലത്തേക്ക്  വീണതിന്റെ  കൂടെ  അവളും  നിലത്തേക്ക്  ഉതിർന്നു    .....
വിതുമ്പലോടെ  കരഞ്ഞു....
എന്ത്  പരീക്ഷണമാണ് ഭഗവാനെ..  
ബാലേട്ടൻ  മരിച്ചിട്ടും  ഒരിക്കലും  അഭിമാനം  പണയപ്പെടുത്തി  ജീവിച്ചിട്ടില്ല... പക്ഷെ  ഇപ്പോൾ ...
താൻ  പറ്റില്ലെന്ന്  പറഞ്ഞാൽ??
തന്റെ  കുഞ്ഞുണ്ണി...
അവൾ മനസ്സിൽ  ഓർത്ത്  പൂച്ച കുഞ്ഞിനെ  പോലെ  കിടക്കുന്ന  കുഞ്ഞുണ്ണിയിലേക്ക്  നോട്ടം  പായിച്ചു...
ഇതേ  സമയം  ബാൽക്കണിയിൽ  കസേരയിൽ  ചാരി  കിടക്കുകയായിരുന്നു  രുദ്രൻ .  പഴയ  ഓർമ്മകൾ  അവന്റെ  കണ്ണിൽ  നിന്നും  കണ്ണീർ  പൊടിയിച്ചു....

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top