ചെമ്പകം, ഭാഗം: 2

Valappottukal Page



രചന: അല്ലി (ചിലങ്ക)
അവന്റെ  മുന്നിൽ  ആമി  മാത്രമായിരുന്നു. തന്റെ  കുഞ്ഞിനെ  ഉദരത്തിൽ  ചുമക്കെയാണ്  കൺമുന്നിൽ  വണ്ടി  തെറിപ്പിച്ച്  ഇട്ടത്.....

രുദ്രേട്ടാ  എനിക്ക്  മസാല  ദോശ  വേണം..... വണ്ടിയിൽ  ഇരുന്ന്  കൊണ്ട്  ചുണ്ട്  പിളർത്തി  പറയുന്ന  ആമി  പെണ്ണിനെ  നോക്കിയതും  അവന്  ചിരിയാണ്  വന്നത്....
കൊച്ചു  പിള്ളേരെ  പോലെ  ആണ്  പെണ്ണ്..... തൊട്ടാവാടി . അത്  കൊണ്ട്  തന്നെയാണ്  ആർക്കും  വിട്ട് കൊടുക്കാതെ   കൂടെ  കൂട്ടിയത്.
പക്ഷെ  അതിൽ  തന്റെ  അച്ഛനെയും  അമ്മയെയും  വിട്ട്  പോകേണ്ടതായി  വന്നു.. ഒറ്റ മകൻ  ആയിട്ടു എല്ലാത്തിനും  അവർ  കൂടെ  നിന്നും  പക്ഷെ  അനാഥയായ ആമി യെ  കൂടെ  കൂട്ടൻ  അവർ  നിന്നില്ലെന്ന്  മാത്രമല്ല  അവളുടെ  മുഖം  പോലും  അറിയാൻ  അവർ  ആഗ്രഹിച്ചില്ല.....
പിന്നീട്  ഒന്നും  നോക്കാതെ  ആമി  പെണ്ണിനെ  കൊണ്ട്  രുദ്രൻ  അവിടം  വിട്ടു...

ഇച്ചായോ ....... ആമി  തട്ടി  വിളിച്ചു...
വണ്ടി ഒതുക്കി  നിർത്തി  അവളെ  ഒന്ന്  നോക്കി....
പല്ലിളിച്ച്  കൊണ്ട്  ഇരിക്കുകയാണ്  പെണ്ണ്....
നീ  ഇവിടെ  ഇരിക്ക്  ഞാൻ  മേടിച്ചു  കൊണ്ട്  വരാട്ടോ.... അവളുടെ  കവിളിൽ  പിച്ചി കൊണ്ട്  അവൻ  പറഞ്ഞതും  അവൻ  ശരിയെന്ന്  തലയാട്ടി.....
കാറിൽ  നിന്നും  ഇറങ്ങി  അവൻ  റോഡ്  ക്രോസ്സ്  ചെയ്ത് അപ്പുറത്തെ  തട്ടുക്കടയിൽ  ചെന്നു... തിരക്ക്  കാരണം കുറച്ച്  നേരം  അങ്ങനെ നിൽക്കേണ്ടി  വന്നു....

ഇച്ചായാ........... അപ്പുറത്ത് നിന്നും  ആമി  വിളിച്ചതും  അവൻ  അത്  കേട്ടേയില്ല.. അവസാനം  ക്ഷമഇല്ലാതെ   റോഡ്  ക്രോസ്സ്  ചെയ്തതും  എതിരെ  ഒരു  ലോറി  വന്നതും  ഒത്തായിരുന്നു... ലോറി  കണ്ട പതർച്ചയിൽ  ആമി  അങ്ങനെ  നിന്നും  പോയ്‌.... രുദ്രൻ  അങ്ങോട്ട്  നോക്കിയതും  അവന്റെ  ജീവൻ  നഷ്ടപ്പെടുന്നത് പോലെ  തോന്നി  . ആമി   എന്ന്  അലറിക്കൊണ്ട്  അവളുടെ  അടുത്തേക്ക് ഓടാൻ  പോയതും പെട്ടെന്ന്  ഏതോ  മനുഷ്യൻ
 അവളുടെ  അടുത്തേക്ക്  ഓടി  പിടിച്ച്  മാറ്റാനായി  നോക്കി.. എന്നാൽ  അതിനു  മുന്നേ  അവരെ രണ്ട്  പേരെയും  വണ്ടി  തട്ടി  തെറിപ്പിച്ച്  പോയ്‌.....
ആമിയും  ആ  മനുഷ്യനും  ലോറിയുടെ  വീലുകൾക്ക്  അടിയിൽ  പെട്ട്  അപ്പോൾ  തന്നെ  മരിച്ചു..

ആമി........അലറി ക്കൊണ്ട്  അവിടെ  എത്തിയതും  ജീവൻ അറ്റ് രണ്ട്  ദേഹങ്ങൾ  റോഡിൽ  അവിടെയും  ഇവിടെയും  കിടക്കുന്നത്  കണ്ട്  അവന്റെ മനോനില  തെറ്റി....

ഒരു  വശത്ത്  തന്റെ  പ്രണയം .. രണ്ട്  മാസം  തന്റെ  കുഞ്ഞിനെ  ഉദരത്തിൽ  വഹിച്ച  തന്റെ  ജീവൻ ....
മറുവശത്ത്  ആരെന്നു  പോലും  നോക്കാതെ   ജീവൻ  ബലി കൊടുത്ത  മനുഷ്യൻ....... അയാൾക്കും  കാണില്ലേ  കുടുംബവും  കുട്ടികളും......

*****************

കുഞ്ഞുണ്ണിയുടെ  കരച്ചിൽ കേട്ടാണ്  രുദ്രൻ  ഓർമകളിൽ  നിന്നും ഉണർന്നത്. ഞെട്ടി  പിടഞ്ഞ്   അവൻ എഴുന്നേറ്റു...മനസ്സിനേക്കൾ  മുന്നേ  അവന്റെ  കാലുകൾ  കുഞ്ഞുണ്ണിയുടെ  അടുത്തേക്ക്  ചലിപ്പിച്ചു...
റൂമിൽ  എത്തിയതും  കട്ടിലിൽ  കിടന്ന് അലമുറയിട്ട്  കരയുകയാണ്  കുഞ്ഞുണ്ണി .. ഇട്ട തുണി മൂത്രത്തിൽ   നിറഞ്ഞിട്ടുണ്ട്....
അവന്റെ  ഉള്ളം നീറി..
കുഞ്ഞുങ്ങളുടെ  കരച്ചിൽ  അവനെ അസ്വസ്ഥമാക്കാറുണ്ട്. പക്ഷെ  കുഞ്ഞുണ്ണിയുടെ  കരച്ചിൽ അവന്റെ  ഹൃദയത്തിൽ  തുളച്ചു കേറുന്നത്  പോലേ രുദ്രന് തോന്നി...
നിലത്തേക്ക്  നോക്കിയതും  ചെമ്പകം വേറെ  ഏതോ  ലോകത്തെന്ന പോലെ  ഇരിക്കുകയാണ്.. അവൻ  കൊടുത്ത  പണം  അവളുടെ  അടുത്ത്  ചിതറി  കിടക്കുന്നത്  അവൻ  കണ്ടു....

എടി.........രുദ്രന്റെ  അലർച്ച കേട്ടതും  അവൾ  ഞെട്ടി  നിലത്ത്  നിന്ന്  എഴുന്നേറ്റ്  പേടിയോടെ  അവനെ  നോക്കി......

അത്  കരയുന്നത്  കണ്ടില്ലേടി...  പോയ്‌  എടുക്കടി  കൊച്ചിനെ.......

അപ്പോഴാണ് അവൾ  കുഞ്ഞുണ്ണിയെ  നോക്കുന്നത്... ഇത്രയും നേരം  രുദ്രന്റ് വാക്കുകൾ  ആയിരുന്നു  അവളുടെ  മനസ്സിൽ  നിറയെ...പെട്ടെന്ന്  കുഞ്ഞുണ്ണിയെ  എടുത്ത്  നിക്കർ  മാറ്റി  വേറെ  തുണി ഇട്ട്  കൊടുത്ത്  തോളിൽ  കിടത്തി  പുറത്ത്  തട്ടി  സമാധാനിപ്പിച്ചു... അപ്പോഴേക്കും  അവന്റെ  കരച്ചിൽ  മാറി .... രുദ്രൻ  അത്ഭുതത്തോടെ  അത് നോക്കി നിന്നും..കുഞ്ഞുണ്ണിയുടെ  കരച്ചിൽ മാറിയപ്പോൾ  തന്റെ  ഉള്ളം  തണുത്തത്  അവൻ  അറിഞ്ഞു... ഉറക്കം ആയെന്ന്  മനസ്സിലായപ്പോൾ  ചെമ്പകം  കുഞ്ഞുണ്ണിയെ  കട്ടിലിൽ  കിടത്തി  അറ്റത്ത്  വീഴാതെ  ഇരിക്കാൻ  തലയിണ  ചേർത്ത്  വെച്ചു..

ഹ്മ്മ്  വാ  എന്റെ  കൂടെ  അത്രയും  പറഞ്ഞ്  രുദ്രൻ  അവിടെ  നിന്നും  പോയ്‌ ...

പുറകെ  ചെമ്പകവും...

ബാൽക്കണിയിൽ  പുറം  തിരിഞ്ഞ്  നിൽക്കുന്ന  രുദ്രന്റെ  പുറകിലായി  അവൾ  നിന്നും  അവൾ  ഉണ്ടെന്ന്  മനസ്സിലായതും ചെമ്പകത്തിന് അഭിമുഖംമായി  അവൻ  നിന്നും....

എന്തായി  തീരുമാനം...... ഗൗരവത്തിൽ  അവൻ  ചോദിച്ചതും  ചെമ്പകം  തലയുയർത്തി അവനെ  നോക്കി...
അവന്റെ  ചുവന്ന  കണ്ണുകൾ  അവളെ  വീണ്ടും  പേടിയിൽ  ആഴ്ത്തി...
ഒരുപാട്  കേട്ടിട്ടുണ്ട്  രുദ്രൻ  ips  നെ  പറ്റി... ആരെയും  കുസൽ  ആക്കാത്ത മനുഷ്യൻ...
തെറ്റ്  ചെയ്തവരെ  കണ്ണിൽ  ചോര  ഇല്ലാതെ  അടിച്ചു  പരിപ്പെടുക്കുന്ന  മനുഷ്യൻ...
പാർട്ടിക്കാരോ നേതാക്കളോ  വക്കാലത്തുമായി ചെന്നാൽ  ഇട്ടിരിക്കുന്ന  ഷൂസ്സ് കൊണ്ട്  കരണം പുകയ്ക്കുന്ന  അടിയാണ്  അവന്റെ  വക.. എല്ലാം  കൊണ്ടുo  മുന്നിൽ  നിൽക്കാൻ  പോലും  പേടിയാണ്  അവൾക്ക്..

നിന്റെ  ചെവിക്കാത്ത്  എന്താടി.... ഞാൻ  ചോദിച്ചത്  കേട്ടില്ലേ ??
അവന്റെ അലറക്കം  കേട്ട്  അവൾ  പേടിയോടെ  അവനെ  നോക്കി....

സർ .. ഞാൻ... അത്... എന്റെ കുഞ്ഞുണ്ണി.. ആ. അത് .... അവൾക്ക്  അവന്റെ  മുന്നിൽ  വാക്കുകൾ  കിട്ടാതെയായി....

What  the  fu***k,.. ദേഷ്യത്തിൽ  അവൻ അവിടെ  ഇരുന്ന  ചെയർ  തട്ടി തെറിപ്പിച്ചു... പേടിയോടെ  ചെമ്പകം  പുറകിലോട്ട്  വേച്ചു...

കുറച്ച് നേരം  അങ്ങനെ  തന്നെ  നിന്ന് ഒന്ന്  ശാന്തം  ആയപ്പോൾ  അവൻ  അവളെ  നോക്കി....
ഇപ്പോഴും  പേടിയോടെ  അവൾ  അവനെ  നോക്കി  നിൽക്കുകയാണ്...

നോക്ക്  ചെമ്പകം നിനക്കോ  നിന്റെ  കുഞ്ഞുണ്ണിക്കോ  ഒരു  കുഴപ്പവും  ഉണ്ടാകില്ല... എന്തിന്  നമ്മൾ  തമ്മിലുള്ള  ഈ  കാര്യം  നമ്മൾ  അല്ലാതെ  പുറത്ത്  ഒരാളും  അറിയില്ല. എന്റെ  ഭാഗത്ത്  നിന്ന്  ഒരു  മോശമായ കാര്യം  പോലും  ഉണ്ടാകില്ല . അതെന്റെ  ഉറപ്പാണ്. നാളെ  മുതൽ  എന്റെ  ഭാര്യയായി  എന്റെ  കുഞ്ഞിന്റെ  അമ്മയായിനീ നിന്ന്  തരണം.... എന്റെ  അച്ഛന്റെയും  അമ്മയുടെയും  മുന്നിൽ  ഇനി  നാല് മാസം  എന്റെ  ആമിയായി  നിന്നെ  പറ്റു... എല്ലാം  കഴിഞ്ഞ്  നീ  ചെയ്ത  ജോലിക്ക്  നീ  അർഹിക്കുന്നതിൽ  കൂടുതൽ  ഞാൻ  തരും... പിന്നെ  നിനക്കോ  നിന്റെ മോനോ  ഒരു  കഷ്ട്ടപാടും  ഉണ്ടാകേണ്ടി  വരില്ല....

കേട്ടല്ലോ.....

അവൾ  ഒന്നും  മിണ്ടിയില്ല.....

എടി  കേട്ടോ  എന്ന്.... അവന്റെ  അലറക്കം  കേട്ട്  കേട്ടു  എന്ന് തലയാട്ടി....

ഹ്മ്മ് . എന്നാ  ഈ  രാത്രി  മുതൽ  നീയും  കുഞ്ഞുണ്ണിയും ഇനി  നാല്  മാസം  വരെ  ഇവിടം  വിട്ട്  എന്നെ  വിട്ട്  പോകാൻ പാടില്ല . ആ  റൂം  നിനക്ക്  യൂസ്  ചെയ്യാം  പിന്നെ  നിനക്കും  കുഞ്ഞുണ്ണിക്കും  വേണ്ടതെല്ലാം  നാളെ  എത്തു...
രാവിലെ  റയിൽവേസ്റ്റേഷനിൽ അവരെ  പിക്  ചെയ്യാൻ  പോകണം ... കേട്ടല്ലോ.....

ഒരു  യന്ദ്രം കണക്കെ  അവൾ  തലയാട്ടി.

ഹ്മ്മ്...ഒന്ന് മൂളി  അവൻ  അവിടെ  നിന്നും പോയ്‌ ..
ഇപ്പോൾ  ഇങ്ങനെ ഒരു  നാടകത്തിന്റ  ആവിശ്യം  ഉണ്ട്... കെറു എല്ലാം  മാറി  മരുമകളെയും  പേരകുട്ടിയേയും  കാണാൻ  വരുന്ന  അവരുടെ  എടുത്ത്  എങനെ  പറയും  ഇപ്പോൾ  ആരും ഇല്ലാത്ത  അവസ്ഥയാണ്  തനിക്കെന്ന് ? ഇനി  അങ്ങനെ  പറഞ്ഞെങ്കിൽ  തന്നെയും  വേറെ  ഏതെങ്കിലും  ഒരുത്തിയെ  താൻ  കെട്ടേണ്ടി  വരും. ആമി  അല്ലാതെ  വേറെ  ഒരു  പെണ്ണിനെ  ഇനി  ഈ  രുദ്രാന്റെ  ലൈഫിൽ  ഇല്ല.... അത്  കൊണ്ട്  മാത്രം  ആണ്  ഇങ്ങനെ  ഒരു  നാടകം.....
**************

രാത്രി  യിൽ  ഉറക്കം  ഇല്ലാതെ  ആ  വല്യ  മുറിയിൽ  കുഞ്ഞുണ്ണിയെ മാറോട് ചേർത്ത്  കിടക്കുകയായിരുന്നു  ചെമ്പകം.
നാളെ  മുതൽ ആമി  എന്ന മുഖം  മൂടിയിൽ ജീവിക്കാൻ  പോകുകയാണ് നാല്  മാസം  വരെ     ...
എന്താ  അല്ലേ  കുഞ്ഞുണ്ണി ...
മോന്റെ  അമ്മയ്ക്ക്  ചോദിക്കാനും  പറയാനും  ആരും  ഇല്ലാത്തോണ്ടാ  അല്ലേ ?? അവളുടെ  ശബ്ദം  ഇടറി...
അരുമയോടെ  കുഞ്ഞുണ്ണിയുടെ  നെറ്റിയിൽ  ഒന്ന്  മുത്തി...

***********************

റെഡി ആയില്ലേടി  നീ....ഡോർ  ദേഷ്യത്തിൽ  തുറന്ന്  രുദ്രൻ  അകത്തേക്ക്  കേറി  വന്നതും  ചെമ്പകത്തെയും  കുഞ്ഞുണ്ണിയേയും  കണ്ട് ഒരു  നിമിഷം  അങ്ങനെ  തന്നെ  നിന്നും... താൻ  മേടിച്ചു  കൊടുത്ത  തുണിയിലും  ആഭരണത്തിലും  അവർ  നക്ഷത്രംപോലെ  മിന്നി....അവന്റെ  നോട്ടം  കുഞ്ഞുടുപ്പിൽ  ഓമനത്തം  നിറഞ്ഞു  നിൽക്കുന്ന കുഞ്ഞുണ്ണിയിൽ  ആയിരുന്നു...അവനെ  കണ്ടതും കുഞ്ഞുണ്ണി  നുണകുഴി  കാട്ടി  ചിരിച്ചു  അത്  കണ്ടതും  അവൻ   പോലും  അറിയാതെ  രുദ്രന്റെ  ചുണ്ടിലും  ചിരി വിരിഞ്ഞു..

പോകാം..... ചെമ്പകത്തിന്റെ  പറച്ചിൽ  കേട്ട്  അവൻ  കുഞ്ഞുണ്ണിയിൽ  നിന്നും  നോട്ടം  മാറ്റി...

ഹ്മ്മ്.. പോകാം..... ഒരു  മിനിറ്റ്.....
അത്രയും  പറഞ്ഞ്  രുദ്രൻ  ചെമ്പകത്തിന്റെ  അടുത്തേക്ക്  നടന്നു...
അവൻ  വരുന്നതിന്  അനുസരിച്ച്  അവളുടെ  ഹൃദയം  വല്ലാതെ  ഇടിക്കാൻ  തുടങ്ങി...
എന്താണെന്ന്  മനസ്സിലാകുന്നതിന്  മുന്നേ  അവിടെ  ഇരുന്ന  സിന്ദൂര ചെപ്പിൽ  നിന്നും  ഒരു നുള്ള് സിന്ധുരം  അവളുടെ  നെറുകയിൽ   രുദ്രൻ  ചാർത്തി...
ചെമ്പകം  ഒരു  നിമിഷം  തറഞ്ഞു  നിന്നും... അപ്പോഴും  കുഞ്ഞുണ്ണി  മോണ കാട്ടി  ചിരിക്കുന്നുണ്ടായിരുന്നു...
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top