ചെമ്പകം, ഭാഗം: 3

Valappottukal Page



രചന: അല്ലി (ചിലങ്ക)
അവളുടെ  കണ്ണുകളിൽ  ബാലേട്ടൻ  തന്റെ  നെറുകയിൽ  ചാർത്തിയത്  ഓർമ  വന്നു..കണ്ണിൽ  നിന്നും  കണ്ണീർ  പൊടിഞ്ഞു  കൊണ്ട്  രുദ്രന്റെ  കൈകൾ   ചെമ്പകം  തട്ടി  മാറ്റി ....
രുദ്രൻ  ദേഷ്യത്തോടെ  അവളെ  നോക്കി...

ഞാൻ  ഒരു  വിധവ  ആണെന്ന്  അറിയില്ലേ  നിങ്ങൾക്ക് . ഒരു  പെണ്ണ്  ദുർബല ആണെന്ന്  കരുതി  അവളുടെ  അനുവാദം  ഇല്ലാതെ  ഇങ്ങനെ  ഒക്കെ  ചെയ്യാൻ  നിങ്ങൾക്ക്  ആരാ  അധികാരം  തന്നത്... അപ്പോൾ  തോന്നിയ  ദേഷ്യത്തിൽ  അവൾ  അവനോട്‌  കയർത്ത്  സംസാരിച്ചതും  രുദ്രന്റെ  മുഖം  ദേഷ്യം  കൊണ്ട്  വലിഞ്ഞു  മുറുകി... കുഞ്ഞുണ്ണി  പേടിയോടെ  അവളുടെ  നെഞ്ചിൽ  മുഖം  പൂഴ്ത്തി  ഇരുന്നു...
പെട്ടെന്ന്  രുദ്രൻ  അവളുടെ  കവിളിൽ  കുത്തിപ്പിടിച്ച്  ഭിത്തിയോട്  ചേർത്ത്  നിർത്തി..
ചെമ്പകം  ഭയന്ന്  അവനെ  നോക്കി .. കുഞ്ഞുണ്ണിയേ  മുറുക്കെ  പിടിച്ചു ..
രുദ്രൻ  അവളുടെ  അടുത്തേക്ക്  മുഖം  അടുപ്പിച്ചു..
"
നിനക്ക്  ചോദിക്കാനും പറയാനും  ആരുമില്ലെന്ന്  അറിഞ്ഞിട്ട്  തന്നെയാടി  ഈ  രുദ്രൻ  ഇതിന്  ഇറങ്ങി  തിരിച്ചത് . പിന്നെ  നീ  നേരത്തേ  പറഞ്ഞില്ലേ  നീ  വിധവ യാണെന്ന് . ശരി  സമ്മതിച്ചു ഇപ്പോൾ  നീ  എന്റെ  ഭാര്യ യായിട്ട    കൂടെ  വരുന്നത് . അത്  കൊണ്ട്  മാത്രമാ ഞാൻ  ഇങ്ങനെ  ചെയ്തത്.. പിന്നെ  ഒരു  കാര്യം    വിധവകൾക്ക്  വർണ്ണങ്ങൾ  അന്യം  അല്ല  ചെമ്പകം. അവരും  മനുഷ്യരാണ്... പല  വിധവകളും  ഒരു  പൊട്ടു  തൊടാൻ അല്ലെങ്കിൽ  നല്ല   സാരിയുടുത്ത്  ആഘോഷത്തിൽ  പങ്കെടുക്കാൻ  ഒരുപാട് അല്ലെങ്കിൽ  ചെറുതായിട്ടെങ്കിലും  മോഹം  ഉള്ളവർ  ഉണ്ടാകാം... പക്ഷെ  അവർക്ക്  പേടിയാണ് . ഈ  സമൂഹത്തെ... ഇവിടുത്തെ  മ  ചില  മനുഷ്യ കൃമികളെ...
അത്  കൊണ്ട്  നീ അങ്ങനെ  കൂടുതൽ  ഒന്നും  എന്നോട്  പറയാൻ  നിൽക്കണ്ടാ.... കേട്ടോടി......"
അത്രയും  പറഞ്ഞ്  അവളുടെ  കവിളിൽ  നിന്നും  കൈകൾ  മാറ്റി  അവൻ  റൂമിൽ  നിന്നും  ഇറങ്ങി.. പോകുന്നതിനു മുമ്പ്  കരയുന്ന കുഞ്ഞുണ്ണിയേ  ഒന്ന്  നോക്കാനും  അവൻ മറന്നില്ല.....
അവൾ  അവൻ  പോകുന്നതും  നോക്കി  നിന്നും .
എന്ത്  മനുഷ്യൻ  ആണ്  ഇയാൾ..??? മനസ്സിലാക്കാൻ   പറ്റുന്നില്ലല്ലോ .

******************-*
റൂമിൽ  നിന്നും ഇറങ്ങി  രുദ്രൻ  കാറിന്റെ  അടുത്തേക്ക്  നടന്നു .

കുഞ്ഞേ..... പുറകിൽ  നിന്നും  നാരായണേട്ടൻ  വിളിച്ചതും  അവൻ  എന്തെന്ന ഭാവത്തിൽ  തിരിഞ്ഞ്  നോക്കി...

എന്താ  നാരായണാ....... അവൻ  ഗൗരവത്തിൽ  ചോദിച്ചു.

കുഞ്ഞേ  ആ കൊച്ച്  ഒരു  പാവമാ.....

അതിന്??? അവളെ  തന്നെ  വേണം  എന്ന്  ഞാൻ  പറഞ്ഞോ  നാരായണ നിങ്ങളോട്? ഏഹ് ... ഏതെങ്കിലും  ഒരു  പെണ്ണിനെ   മതി  എന്ന് പറഞ്ഞപ്പോൾ  നിങ്ങൾ  അല്ലേ  പറഞ്ഞെ  ആരും  ഇല്ലാത്ത  പെണ്ണാ .  എന്തെങ്കിലും  കുടുത്ത്  സഹായിച്ചാൽ  മതി  യെന്ന് ??

അതേ  കുഞ്ഞേ...ഞാൻ  പറഞ്ഞതാ.. പക്ഷെ ..  .. അയാളുടെ  മുഖം  മുഖം  കുഞ്ഞിഞ്ഞു....

ഒരു  പക്ഷയുo ഇല്ല... ഞാൻ  പൈസ കൊടുത്ത്  നിർത്തുന്നവർ  ഞാൻ  പറയുന്നതും  ചെയ്യുന്നതും  അനുഭവിക്കാൻ  തയ്യാർ  ആയിരിക്കണം  ആയെ പറ്റു....
മനസ്സിലായോ???

മനസ്സിലായി  കുഞ്ഞേ...

ഹ്മ്മ്........

****************

വണ്ടിയിൽ  പുറത്തേക്ക്  നോക്കി  ഇരിക്കുകയായിരുന്നു ചെമ്പകം... കുഞ്ഞുണ്ണി  മടിയിൽ  ഇരുന്ന്  അവളുടെ  മാറിൽ  തപ്പുന്നത്  അറിഞ് അവൾ  അവനെ  നോക്കി...കൈ  ഉറുഞ്ചി  അവളുടെ  ഞെഞ്ചിൽ  കൈ പരതു ന്നത് അറിഞ്ഞതും    ചിരിയോടെ  കുഞ്ഞുണ്ണിക്ക്  കരുതി വെച്ച  പാൽ കുപ്പി  അവന്റെ  വായിൽ  വെച്ച് കൊടുത്തു....
തൃപ്തിയോടെ  കുടിക്കുന്ന  കുഞ്ഞുണ്ണിയേ  കണ്ടതും  അവളിൽ  ചിരി വിരിഞ്ഞു.....
ഇതേ  സമയം  പാല്  കുടിക്കുന്ന  കുഞ്ഞുണ്ണിയേ  ഇടം  കണ്ണിട്ട്  നോക്കുകയായിരുന്നു  രുദ്രൻ.... അവനെ  കാണുമ്പോൾ  രുദ്രന്റെ  മനസ്സ് എന്തിന് വേണ്ടിയോ  കൊതിക്കുന്ന  പോലെ  അവന്  തോന്നി.....
ചെമ്പകം പെട്ടെന്ന്  മുഖം  ഉയർത്തി  നോക്കിയതും  അവൻ  പെട്ടെന്ന്  അ വരിൽ  നിന്നും  മുഖം  തിരിച്ചും...

നിനക്ക്  എന്നോട്  ഒന്നും  ചോദിക്കാൻ  ഇല്ലേടി ???? മൗനത്തിന്  അറുതി വരുത്തി  രുദ്രൻ  ചോദിച്ചതും  ചെമ്പകം  ഞെട്ടി  അവനെ  നോക്കി... കുഞ്ഞുണ്ണി  അപ്പോഴും  ഉറക്കത്തിൽ  ആയിരുന്നു.

ചോദിച്ചത്  കേട്ടില്ലേ???

ഉ.... ഉണ്ട്............

പിന്നെ  എന്താ  ചോദിക്കാത്തത്  ഏഹ് ???

അ.. അത്  പേടിച്ചിട്ടാ.........

ഹ്മ്മ്.... പേടി നല്ലതാ..... ഇനി  ഈ  നാടകം  എന്തിനാണെന്ന്  പറയാം.. നീ  അറിഞ്ഞിരിക്കണമല്ലോ...... വണ്ടി  ഓടിച്ചു  കൊണ്ട്  രുദ്രൻ  പറയാൻ  തുടങ്ങി...

അ... അപ്പോ.. ആമി............ അവൾ  ഇടറിയ  ശബ്ദത്തോടെ  ചോദിച്ചതും  അവൻ  അവളിലേക്ക്  മുഖം  തിരിച്ചു....

ഇത്രയും  നേരം  ഞാൻ  എന്താ  നിന്നോട്  പറഞ്ഞത്  ഇടിയറ്റ്..... എന്റെ  ആമി  പോയ്‌... ഒരു ആക്‌സിഡന്റിൽ........ ഉള്ളിലെ  വിഷമം മറച്ച്  കൊണ്ട്  അവൻ  ദേഷ്യത്തിൽ  പറഞ്ഞതും  അവൾ  പേടിയോടെ  അവനിൽ  നിന്നും  മുഖം  തിരിച്ചു.....

ഇയാൾക്ക്  സങ്കടം  ഇല്ലേ  ഭാര്യ മരിച്ചതിൽ?
ഉണ്ട്... പെണ്ണുങ്ങളെ  പോലെ  അല്ല  ആണുങ്ങൾ . അവരുടെ  വേദനകൾ  അവർ  ഉള്ളിൽ  തന്നെ  ഒതുക്കി  നിര്ത്തും ... അതാണ്   സത്യം...

****************************

വണ്ടി  പാർക്ക്  ചെയ്ത്  രുദ്രൻ  വണ്ടിയിൽ  നിന്നും  ഇറങ്ങൻ പോയ്‌...

നിന്നോട്  ഇനി  പ്രത്യകം  പറയണോ ?? കൊച്ചിനെ  കൊണ്ട്  ഇറങ്ങടി..........

പെട്ടെന്ന്  ഉറങ്ങി കിടന്ന  കുഞ്ഞുണ്ണിയേ  തോളിൽ  ഇട്ട്  ചെമ്പകം  വണ്ടിയിൽ  നിന്നും  ഇറങ്ങി...

********************

വണ്ടിയിൽ നിന്നും  ഇറങ്ങിയതും  രുദ്രൻ  ആരെയോ  വിളിച്ച്  സംസാരിച്ചു... കുറച്ച്  കഴിഞ്ഞ്  അവൻ  അങ്ങോട്ട്  നോക്കി  ആരെയോ  കൈ കാണിക്കുന്നത്  കണ്ടു....
ചെമ്പകം  അങ്ങോട്ട്  നോക്കിയതും  വയസ്സായ  അമ്മയും  അച്ഛനും  ചിരിച്ചു കൊണ്ട്  അവരുടെ  അടുത്തേക്ക്  വരുന്നു..
അവന്റെ  അച്ഛനും  അമ്മയും  ആണെന്ന്  അവൾക്ക്  മനസ്സിലായി....
അവനെ  കണ്ടപ്പോൾ  അവരുടെ  മുഖത്തെ  തിളക്കവും  സങ്കടവും  അവൾ കണ്ടു...
അവന്റെ  മുഖത്തും  അത്  പ്രകടമായിരുന്നു...
അവർ  അടുത്ത്  വന്ന്  രുദ്രനെ  പുണർന്നു.... കരച്ചിലും  പരിഭവവും  എല്ലാം  നിറഞ്ഞ  അവരുടെ  നിമിഷങ്ങൾ...
പിന്നീട്  ആണ്  കുഞ്ഞുണ്ണിയും  ആയി രുദ്രന്റെ  കൂടെ  നിൽക്കുന്ന  ചെമ്പകത്തെ  അവർ  കണ്ടത്....
അവരെ  കണ്ട് ചെമ്പകം  ഒരു  ചിരി  നൽകി...
അമ്മയും  അച്ഛനും   സംശയത്തോടെ  അവനെ  നോക്കി.
അതിന്റെ  അർഥം  മനസ്സിലായതും  തന്റെ  കൈകൾ  കൊണ്ട്  ചെമ്പകത്തെ  ചേർത്ത്  പിടിച്ചു  അവൻ....
അവളുടെ  ഉള്ളിൽ  കൊള്ളിയാൻ മിന്നി.....

ഇതാണ്  എന്റെ .. എന്റെ... ആമി...... അതു  പറഞ്ഞപ്പോൾ  അവന്റെ  ശബ്ദം  ഇടറി ... ഇത്  എന്റെ  മോൻ  കുഞ്ഞുണ്ണി... അവന്റെ  കവിളിൽ  തലോടിക്കൊണ്ട്  രുദ്രൻ  പറഞ്ഞതും  അ  അമ്മയുടെ  കണ്ണുകൾ  നിറഞ്ഞു...
ചെമ്പകത്തിന്റ  നെറുകയിൽ  തലോടി....
കുഞ്ഞുണ്ണിയെ  അവളുടെ  കയിൽ  നിന്നും  എടുത്ത്  തുരു തുരെ  മുഖം  ഉമ്മകൾ  കൊണ്ട്  മൂടി... അറിയാൻ  വയ്യാത്ത  ആളുകൾ  ആയത്  കൊണ്ട്  കുഞ്ഞുണ്ണി  വല്ല്യ  വായിൽ  കാറാൻ  തുടങ്ങി....
പെട്ടെന്ന്  മനസ്സില്ലാതെ  അമ്മ  കുഞ്ഞുണ്ണിയേ  ചെമ്പകത്തിന്  തിരിച്ചു  നൽകി.... അവൾ  അവനെ  പുറത്ത്  തട്ടി  സമാധാനിപ്പിച്ചു...

നിങ്ങളുടെ  വാശി  കാരണo  അല്ലേ  മനുഷ്യ ഇത്രയും നാൾ  എന്റെ  മോളെയും  കുഞ്ഞിനേയും  കാണാൻ  പറ്റാഞ്ഞത്  എന്ന്  പോകാൻ  നേരം  വണ്ടിയിൽ  ഇരുന്നുകൊണ്ട്  അമ്മ  അച്ഛനോട്  പരാതി  പറഞ്ഞപ്പോൾ  അറിയാതെ  ഒരേ  സമയം  രുദ്രന്റെയും  ചെമ്പകത്തിന്റയും  നോട്ടം  പരസ്പരം  കോർത്തു.. .

****************************

വീട്ടിൽ  എത്തി  സ്നേഹം  കൊണ്ട്  അച്ഛനും  അമ്മയും  ചെമ്പകത്തെയും  കുഞ്ഞുണ്ണിയേയും  സ്നേഹം  കൊണ്ട്  മൂടുകയായിരുന്നു...
അവൾക്ക്  അത്  സന്തോഷം  തോന്നി.... പക്ഷെ  താൻ  അർഹിക്കാത്തത്  ആണെന്ന്  ഓർത്തപ്പോൾ  അ  സന്തോഷം  ഒരു  പുക കണക്കെ  ആവിയായി പോയ്‌...
രുദ്രനും  അതെല്ലാം  ആസ്വദിച്ചു...കുഞ്ഞുണ്ണിയേ  മെരുക്കാൻ  അച്ഛനും  അമ്മയും  നോക്കി  എങ്കിലും  അവൻ  പെട്ടെന്ന്  അവരുടെ  അടുത്ത് ചെന്നില്ല...

***************

രാത്രിയിൽ  രുദ്രന്റെ  മുറിയിൽ  കിടക്കുകഅല്ലാതെ  ഒരു  നിവർത്തി  ഇല്ലെന്ന്  അമ്മയുടെ  പെരുമാറ്റത്തിലൂടെ  അവൾക്ക്  മനസ്സിലായി...
ഇഷ്ടം  അല്ലാഞ്ഞിട്ട്  കൂടി  അവൾ  കുഞ്ഞുണ്ണിയേ  കൊണ്ട്  അവന്റെ  റൂമിലേക്ക്  ചെന്നു...
അവൻ  അപ്പോൾ  ലാപ്പിൽ  എന്തോ  ചെയ്യുകയായിരുന്നു..
അവളെ  കണ്ടതും  അവൻ   അതിൽ  നിന്നും  മുഖം  ഉയർത്തി  അവളെ  നോക്കി...

ഹ്മ്മ്.... അമ്മ  ഉണ്ടല്ലേ...... അവൻ  ഗൗരവത്തിൽ  ചോദിച്ചതും അവൾ  അതേയെന്ന്  തലയാട്ടി...

ഞാൻ  എന്തെങ്കിലും  ചോദിക്കുമ്പോൾ  വാ  തുറന്ന്  വല്ലതും  മൊഴിഞ്ഞോണം.... കേട്ടല്ലോ.....

അവൾ  ശരിയെന്ന്  പറഞ്ഞ്  കട്ടിലിൽ  കിടന്ന  ഷിറ്റ്  എടുത്ത് നിലത്തേക്ക്  വിരിച്ചു...
അത്  കണ്ടതും  രുദ്രൻ  ചാടി പിടഞ്ഞു അവിടെ  നിന്നും  എഴുന്നേറ്റു....

എന്താടി  നീ  കാണിക്കുന്നത് ????

ഞാ.. ഞാൻ... കിടക്കാൻ  വേണ്ടി.....

നിലത്താണോടി  കൊച്ചിനെ  കൊണ്ട്  കിടക്കുന്നത്.. അവന് പനി വല്ലതും  വന്നാലോ?? കേറി  കട്ടിലിൽ കിടക്കടി....
അവന്റെ  അലർച്ച  കേട്ടതും  അവൾ  പെട്ടെന്ന്  കുഞ്ഞുണ്ണിയേ കൊണ്ട്  കട്ടിലിൽ  കിടന്നു...
അത്  കണ്ടതും  ലാപ്പ് എടുത്ത്  രുദ്രൻ  റൂം  വിട്ട്  ഇറങ്ങി...

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top