ചെമ്പകം, ഭാഗം: 4

Valappottukal Page



രചന: അല്ലി (ചിലങ്ക)

"ഓമന  തിങ്കൾ  കിടാവോ.....
നല്ല  കോമള  താമര പൂവോ..........
പൂവിൽ  നിറഞ്ഞ  മധുവോ .... പരി....
പൂർണേന്തു  തന്റെ  നിലാവോ.............
പുത്തൻ  പവിഴ കൊടിയോ.....ചെറു....
തത്തകൾ  കൊഞ്ചും  മൊഴിയോ........."

താമസിച്ച്  റൂമിലേക്ക്  വന്നതും  രുദ്രൻ കാണുന്നത്  കുഞ്ഞുണ്ണിയേ  എടുത്ത്  പാട്ട് പാടി ഉറക്കുന്ന  ചെമ്പകത്തിനെ യാണ്....
അത്  കണ്ടപ്പോൾ  അവന്റെ  മനസ്സിൽ  എന്തെന്നില്ലാത്ത  ഒരു  വികാരം  പൊതിഞ്ഞു......
തന്റെ  കുഞ്ഞിനെ പറ്റി അ  ഒരു  നിമിഷം  അവൻ  ഓർത്തു..
ക്ലോക്കിൽ  സമയം  നോക്കി  12മണി.....
ഇത്  വരെയും  അവർ  ഉറങ്ങിയില്ലെന്ന്  അവന്  മനസ്സിലായി...
അമ്മമാരോളം  വേറെ  ആരും  വരില്ലെന്ന്  പറയുന്നത്  എത്ര ശരിയാണ്....
ഒരു  കുഞ്ഞ്  ഒന്ന്  വലുതാകുന്നത്  വരെ  അല്ല  വലുത് ആയി കഴിഞ്ഞാലും  അമ്മയുടെ  സ്നേഹവും  കരുതലും നിർവചിക്കാൻ  പറ്റാത്തതാണ്.... ( അച്ഛനും  അങ്ങനെ  യാട്ടോ  ഇവിടെ  സന്ദർഭം അനുസരിച്ച്  )
കുഞ്ഞുണ്ണിയേ  ഉറക്കി കഴിഞ്ഞ്  കട്ടിലിൽ  കിടത്തി  തിരിഞ്ഞതും വാതിലിൽ  നിൽക്കുന്ന   രുദ്രനെ  കണ്ട്  അവൾ  ഒന്ന്  ഞെട്ടി.......
പക്ഷെ  അവന്റെ നോട്ടം  ഉറങ്ങികിടക്കുന്ന  കുഞ്ഞുണ്ണിയിൽ  ആയിരുന്നു......

സ... സർ.....അവളുടെ  വിളി കേട്ടാണ് അവൻ  കുഞ്ഞുണ്ണിയിൽ  നിന്നും നോട്ടം  മാറ്റിയത്.....

അഹ്.... നിനക്ക്  ഉറക്കം  ഒന്നുമില്ലേടി.... ചമ്മൽ  മറയ്ക്കാൻ  വേണ്ടി  രുദ്രൻ  അവളുടെ  എടുത്ത്  ചോദിച്ചു...

ഉ... ഉണ്ട്... അത് ... കുഞ്ഞുണ്ണി കരഞ്ഞപ്പോൾ.....

ഹ്മ്മ്... പിന്നെ  ഈ  സർ  വിളി വേണ്ടാ  ഏട്ടായെന്ന്  വിളിച്ചോ . മനസ്സിലായോ...??

ആയെന്ന്  അവൾ  തലയാട്ടി....

നിന്നോട്  ഞാൻ  പറഞ്ഞിട്ടില്ലെടി  വാ  തുറന്ന്  മൊഴിയാൻ........ ഇച്ചിരി  ശബ്ദം  കുറച്ച്  അവൻ  ചോദിച്ചു....

ക്ഷമിക്കണം... സർ.... അല്ല. ഏട്ടാ..... അവൾ  മുഖം  താഴ്ത്തി  പറഞ്ഞു...

ഹ്മ്മ്.. കിടന്നോ ... അതും  പറഞ്ഞ്  ഷിറ്റ് എടുത്തു  കൊണ്ട്  അവിടെ  കിടന്ന  സോഫയിൽ  പോയ്‌  കിടന്നു...
ചെമ്പകവും  പിന്നെ  ഒന്നും  മിണ്ടാതെ  കിടന്ന്  ലൈറ്റ് അണയ്ക്കാൻ  പോയ്‌....

എന്തിനാടി  ലൈറ്റ് അണയ്ക്കുന്നെ??

അത്.. സാറിന്  അല്ല  ഏട്ടന്  ലൈറ്റ് അണച്ചല്ലേ  കിടക്കാ.......

കൊച്ച് രാത്രിയിൽ ഞെട്ടി  കരയില്ലേടി പോത്തേ...... അല്ലെങ്കിൽ  തന്നെ  എനിക്ക്  അങ്ങനെ  ഒന്നുവില്ല... മരിയാദയ്ക്ക്  കിടക്കടി.......

പിന്നെ  ഒന്നും  നോക്കാതെ  കട്ടിലിൽ  കേറി  കിടന്നു.. 

*******************************

മുഖത്തേക്ക്  തെറിച്ച  വെള്ള  തുള്ളികൾ  കൊണ്ട്  രുദ്രൻ  കണ്ണ്  ചിമ്മി  തുറന്നതും  കണ്ണാടിയുടെ  മുന്നിൽ  തല  തൂവർത്തുന്ന  ചെമ്പകത്തേയാണ്  കണ്ടത്.....
അവന്റെ  കണ്ണുകൾ  അവളിൽ  തന്നെയായിരുന്നു..  .
എന്നാ  ചെമ്പകം  അതൊന്നും  അറിയാതെ  കണ്ണാടിയിൽ  നോക്കി  തല തൂവർത്തിക്കൊണ്ട്  ഇരുന്നു.....
അപ്പോഴാണ്  കുഞ്ഞുണ്ണി  കരഞ്ഞത്.....
അയ്യോ.   അമ്മേടെ  കുഞ്ഞുണ്ണി  കരയല്ലേ...... എന്നും  പറഞ്ഞ്  ചെമ്പകം  അവന്റെ  അടുത്തേക്ക്  നടന്ന്  കുഞ്ഞുണ്ണിയേ  കോരിയെടുത്തു. രുദ്രൻ  അതെല്ലാം  കണ്ടോണ്ട്  കിടന്നു 

അമ്മേടെ  കുഞ്ഞുണ്ണിക്ക്  വിശക്കുന്നുണ്ടോ...... കരയല്ലേ.... കരഞ്ഞാൽ  അമ്മ  ദോ  പൂതത്തേ ഉണർത്തു...  ഉണർത്തും.... ഉണർത്തട്ടേ..... അതും  പറഞ്ഞ്  രുദ്രനെ  ചൂണ്ടിയതും  അവൻ  കയ്യും  കെട്ടി  ഇരിക്കുന്നതാണ്  ചെമ്പകം  കണ്ടത്....

പേടികൊണ്ട്  അവൾ  അവനെ  നോക്കി... ഉമിനിർ  ഇറക്കി  ഒന്ന്  ചിരിച്ചു കൊണ്ട്  കുഞ്ഞുണ്ണിയേ  കൊണ്ട്  അവിടെ  നിന്നും  വേഗം  പോയ്‌....
രുദ്രൻ  അവളുടെ  പോക്ക്  കണ്ട്  ചിരിച്ചു..
സോഫയിൽ  നിന്നും  എഴുന്നേറ്റ്  കണ്ണാടിയിൽ  ഒന്ന്  നോക്കി.....
അങ്ങോട്ടും  ഇങ്ങോട്ടും  നോക്കി....
ഭൂതത്തേ  പോലെയോ......🤔

*******************************

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീഎന്റെ ബാല ഗോപാലനെഎണ്ണ തേപ്പിക്കുമ്പം പാടടീവെള്ളം കോരിക്കുളിപ്പിച്ചുകിന്നരിച്ചോമനിച്ചയ്യയ്യാഎന്റെ മാരിപ്പളുങ്കിപ്പംരാജപ്പൂമുത്തായ് പോയെടീചൊല്ലി നാവേറരുതേകണ്ടു കണ്ണേറരുതേപിള്ള ദോഷം കളയാൻമൂളു പുള്ളോൻ കുടമേ  🎶 ♪ 🎶......

രുദ്രൻ  ഫ്രഷ്  ആയി താഴെ  വന്നതും  അമ്മയും  ചെമ്പകവും  കുഞ്ഞുണ്ണിയേ  കുളിപ്പിക്കുന്ന  തിരക്കിൽ  ആണ്,.
അമ്മയാണ്  പാട്ട് പാടി  അവനെ  കുളിപ്പിക്കുന്നത്... അച്ഛനും   ചെമ്പകവും  അത്  കണ്ടു കൊണ്ട്  ഇരിക്കുകയാണ്....
കുഞ്ഞുണ്ണി   കരച്ചിലോട് കരച്ചിൽ  അതുകൊണ്ട്  പാട്ട്  പാടി  മയക്കുകയാണ് അമ്മ....

രുദ്രനെ  കണ്ടതും  ചെമ്പകം  ഇരുന്നയിടത്ത്  നിന്നും  എഴുന്നേൽക്കാൻ  പോയതും  അവന്റെ  നോട്ടം  കണ്ട്  അവിടെ  തന്നെ യിരുന്നു...

അമ്മേ  ചൂട്  വെള്ളത്തിൽ  അല്ലേ   കൊച്ചിനെ  കുളിപ്പിക്കുന്നെ... അല്ലെങ്കിൽ  പനി  വരും  കേട്ടോ .. രുദ്രൻ  പറയുന്നത്  കേട്ട്  അമ്മയും  അച്ഛനും  പരസ്പരം  നോക്കി  ചിരിച്ചു   

എന്റെ  ചെറുക്കാ  നീ   എന്നോടാണോ  പറയുന്നേ....... ഏഹ് .... കുഞ്ഞുണ്ണിയേ  കുളിപ്പിച്ച്  കഴിഞ്ഞ്  കൊണ്ട്  അമ്മ  പറഞ്ഞു.....

അത്  കേട്ടതും  ചെമ്പകo  ചിരിച്ച്  അവനെ  നോക്കി....
അതോടെ  അവളുടെ  ചിരിയും  നിന്നും.
രുദ്രൻ  നാരായണ നെയും  കൂട്ടി  വെളിയിലേക്ക്  പോയ്‌... ചെമ്പകവും  അമ്മയും  അടുക്കളയിൽ  ജോലിയിൽ ആയിരുന്നു.. കുഞ്ഞുണ്ണി  അച്ഛനോട്  പെട്ടെന്ന്  അടുത്തു  അതുകൊണ്ട്  തന്നെ  കുഞ്ഞുണ്ണി യേ  അച്ഛനെ  ഏൽപ്പിച്ചു  കൊണ്ടാണ്  അടുക്കളയിൽ  കേറിയത്.

********************

മോൾക്ക്  അമ്മയോടൊക്കെ  ദേഷ്യം ഉണ്ടോ.അമ്മയുടെ  ചോദ്യം കേട്ട്  ചെമ്പകം  അവരെ  സംശയത്തോടെ  നോക്കി...

എന്തിനാ  അമ്മേ......

ഇത്രയും  നാൾ നിങ്ങളെ  കാണാൻ  വരാത്തതിൽ?? അമ്മയ്ക്ക്  അറിയാം  കാണും  എന്ന്.... മോൾ  അമ്മായോട്.. ക്ഷ... ബാക്കി  പറയും  മുന്നേ അവൾ  അവരുടെ  വാ  പൊത്തി...

എന്താ  അമ്മേ  ഇങ്ങനെ  പറയുന്നേ... ഒന്നുവല്ലെങ്കിൽ  പ്രായത്തിൽ  മൂത്തതല്ലേ.... അമ്മേടെ  സ്ഥാനത്ത്  വേറെ  ആരായാലും   ഇങ്ങനെയല്ലേ  ചെയ്യാ..... അത്  കേട്ടതും  അവർ  അവളുടെ  നെറുകയിൽ  ചുണ്ടുകൾ  അമർത്തി.....

************************

ഉച്ചയ്ക്ക്  എല്ലാരും  കൂടി  കഴിച്ചു  കഴിഞ്ഞ്  റൂമിലേക്ക് പോയ്‌... പണ്ട്  വീട്ടിൽ  ആയിരുന്നപ്പോൾ  അച്ഛന്റ്റെ യും  അമ്മയുടെയും  കൂടെ   ഒന്നിച്ചു  കഴിക്കുന്നത്  അവൾക്ക്  ഓർമ  വന്നു....
പിന്നീട്  അത്  ബാലേട്ടനും  താനും  മാത്രമായി ... പിന്നീട്  താൻ  മാത്രമായി....ഇപ്പോൾ  വീണ്ടും ......

******************************

വൈകിട്ട്  കുഞ്ഞുണ്ണിയേ  ഉറക്കി  കിടത്തിയപ്പോൾ  ആണ്  രുദ്രൻ  അവിടേക്ക്  വന്നത്.....
രാവിലെ  പുതം  എന്ന്  വിളിച്ചത്  കേട്ടു  കാണുവോ ആവോ.. അ  പേടിക്കൊണ്ട്  അവനെ  നോക്കാനെ  അവൾ  പോയില്ല... കഴിക്കാൻ ഇരുന്നപ്പോഴും അങ്ങനെ  തന്നെയായിരുന്നു.....
മുഖം  താഴ്ത്തി അവൾ  പോകാൻ  പോയതുo  രുദ്രൻ  അവളുടെ  കയിൽ  കേറി  പിടിച്ചു    .

അവൾ ഞെട്ടി  അവനെ നോക്കി.....

എവിടെ യാടി  തല  കുഞ്ഞിച്ച്  പോകുന്നത് ഏഹ്??

അവൾ  ഒന്നും മിണ്ടാതെ  തല  കുഞ്ഞിച്ച് നിന്നും..

ഇങ്ങോട്ട്  നോക്കടി... അവളുടെ  താടി ഉയർത്തിക്കൊണ്ട്  രുദ്രൻ  പറഞ്ഞതും  ചെമ്പകം  ഇപ്പോൾ കരയും  എന്ന  മട്ടിൽ  നിന്നും....

കള്ളത്തരം  ചെയ്യുന്നവരാ തല  കുഞ്ഞിച്ച്  നിൽക്കുന്നത് . അറിയില്ലേ  നിനക്ക്  ഏഹ് ?

അ....അറിയാം......

ഹ്മ്മ്.. നീ  എന്തെങ്കിലും  കട്ടോ ...

ഈ    ഇല്ലാ....

ഹ്മ്മ്... പൊയ്ക്കോ....അത്  കേൾക്കേണ്ട  താമസം  അവൾ  അവിടെ  നിന്നുo  നടന്നു..

ഒന്ന്  നിന്നേ...... പുറകിൽ  നിന്നും  അവന്റെ  പറച്ചിൽ  കേട്ട്  അവൾ  പേടിയോടെ  തിരിഞ്ഞ്  നോക്കി...

ചെമ്പകത്തിന്റെ  അടുത്തേക്ക്  വന്ന്  കൈയിൽ  ഒരു  പൊതി നീട്ടി...

അവൾ  സംശയത്തോടെ  അവനെ  നോക്കി. അവളുടെ  നോട്ടത്തിന്റെ  അർഥം  മനസിലാ യതും  രുദ്രൻ  പൊതി  അഴിച്ച്  അതിൽ  നിന്നും മഞ്ഞ  ചരടിൽ  കോർത്ത  താലി  അവൾക്ക്   നേരെ  നീട്ടി....
ചെമ്പകം  ഒരു  ഞെട്ടലോടെ  താലിയേയും  അവനേയും  മാറി  മാറി നോക്കി ....

ഇതിന്റെ  ഒരു കുറവുണ്ട്    നിനക്ക്....
പിടിക്ക്  നീ തന്നെ  ഇത്  കഴുത്തിൽ  ഇട്ടോ  ഇന്നാ... അവൾക്ക്  നേരെ  നീട്ടിക്കൊണ്ട്  അവൻ  പറഞ്ഞു...

അ... അത്.... സർ.... അല്ല  ഏട്ടാ....

പിടിക്കടി..........   അലർച്ച  കേട്ട്  അവൾ  അത്  മേടിക്കാനായി പോയ്‌...

എന്താ  ഇവിടെ ???  അപ്പോഴാണ്  അമ്മ  അവിടേക്ക്  വന്നത് . രുദ്രന്റെ  കയിൽ  ഇരിക്കുന്ന  താലിയിലേക്ക്  അവരുടെ  നോട്ടം  ചെന്നെത്തി ....
രുദ്രനും  ചെമ്പകവും  ഇനി എന്ത്  ചെയ്യും എന്നരിതിയിൽ പരസ്പരം  നോക്കി..

അത്... അമ്മേ.... ഇവളുടെ  താലി  പൊട്ടി  അതുകൊണ്ട്  മഞ്ഞ ചരടിൽ  കോർത്ത്  കൊടുത്തതാ...രുദ്രൻ  പെട്ടെന്ന്  പറഞ്ഞൊപ്പിച്ചു....

ശ്രദ്ധിച്ചൂടെ  മോളെ  നിനക്ക്  താലി  അങ്ങനെ  പൊട്ടാൻ  പാടില്ല......... അവരുടെ  പറച്ചിൽ  കേട്ട്  അവൾ  ഒരു  ചിരി വരുത്തി...

ഇന്നാ  ഇട്......

നീ  ഇട്ട്  കൊടുക്ക്  രുദ്രാ........

അത്  കേട്ടതും  രുദ്രാന്റെയും  അവളുടെയും  ഹൃദയം  പൊട്ടി പോകുന്നത്  പോലെ  തോന്നി...

സാരമില്ല  അമ്മേ  ഞാൻ  ഇട്ടോളാം.....

വേണ്ടാ  നീ  ഇട്ട്  കൊടുക്ക്  രുദ്രാ.....

അമ്മേ  അത്.......

അതിനെന്താ  നിന്റെ  ഭാര്യയല്ലേ.... ഇട്ട്  കൊടുക്ക്  മോനെ.........

രുദ്രൻ  താലി  പിടിച്ച്  ചെമ്പകത്തെ  നോക്കി ..
ആ  നോട്ടത്തിൽ  അവനോട്  വേണ്ട യെന്ന്  പറയുന്നത്  അവന്  മനസിലാക്കാൻ  പറ്റുമായിരുന്നു.... പക്ഷെ  വേറെ  നിവർത്തിയില്ലാതെ  അവളുടെ  കഴുത്തിൽ  രുദ്രൻ  താലി  ചാർത്തി ... കണ്ണുകൾ അടച്ച്  അത്  സ്വികരിക്കുമ്പോഴും  അവളുടെ  കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.....

ജന്നലിൽലൂടെ പുറത്തേക്ക്  നോക്കി  നിൽക്കുകയാണ്  ചെമ്പകം.... കൈകൾ രുദ്രൻ  കെട്ടിയ  താലിയിൽ  പിടിച്ചിട്ടുണ്ട്  .
മനസ്സ്  അസ്വസ്ഥമാണ്‌....
എന്ത്  വിധിയാണ്  ഭഗവാനെ  ....
ബാലേട്ടന്റെ  വേർപ്പാടിൽ  തളർന്ന  താൻ  കുഞ്ഞുണ്ണിക്ക്  വേണ്ടിയല്ലേ  എല്ലാം  മറന്ന്  ജീവിക്കാൻ  തുടങ്ങിയത്... പക്ഷെ  ഇപ്പോൾ  അതിനെക്കാട്ടിൽ  വേദന  ആണല്ലോ  തരുന്നത്  .
ഒരു  നാടകത്തിന്റെ  പേരിൽ  താലി  ചാർത്തിയ ഒരു  അന്യ പുരുഷൻ ....
അയാൾക്ക്  താൻ  വെറും  ഒരു  ഉപകരണം  മാത്രമാണ്. പക്ഷെ  താലി യുടെ  മഹത്വം  അറിയുന്ന  ഒരു  പെണ്ണിന്  വെറും  നിസാരം  ആണോ  കഴുത്തിൽ  കിടക്കുന്ന  താലി....
അത്രയും ഉള്ളോ  അതിന്റെ  മൂല്യം......
അവളുടെ  ഉള്ളം  നീറി......
ബാലേട്ടന്റെ  താലി  മാറിൽ  ചേർന്ന്  കിടന്നയിടുത്ത്  ഇപ്പോൾ  രുദ്രൻറെ താലി....
എന്ത്  വിധിയാണ്  ഭഗവാനെ..........
കുഞ്ഞുണ്ണിയേ  ഒന്ന്  തിരിഞ്ഞ് നോക്കി....
ഓമനത്തം  തുളുമ്പുന്ന  ആ  മുഖം  കാണുമ്പോൾ  അവളുടെ   ചുണ്ടിൽ  ചിരി വിരിയും  ..
നീ  ഉള്ളത്  കൊണ്ട്  മാത്രമാണ്  മോനെ  ഈ  അമ്മ  ഇപ്പോൾ  ജീവനോടെ  ഇരിക്കുന്നത്. അല്ലെങ്കിൽ........ അവളുടെ  ചുണ്ടുകൾ  വിതുമ്പി .....
അപ്പോഴാണ്  രുദ്രൻ  അവിടേക്ക് വന്നത്.. അവനെ  കണ്ടതും  കണ്ണീർ  സാരി  കൊണ്ട്  തുടച്ച്  നേരെ  നിന്നും..
അവൻ  അവളുടെ  അടുത്തേക്ക്  വന്നു ...

നോക്ക്  ചെമ്പകം  നേരത്തേ  അങ്ങനെ  അമ്മ  പറഞ്ഞത്  കൊണ്ട്  മാത്രമാണ്ഞാൻ  അങ്ങനെ  ചെയ്തത്. അല്ലാതെ  മനസ്സറിഞ്ഞല്ല....

അവൻ  പറയുന്നത്  കേട്ട്  ഒന്നും  മിണ്ടാതെ  അവൾ നിന്നും 

എനിക്കറിയാം  നിനക്ക്  ഉൾക്കൊള്ളാൻ പറ്റില്ലെന്ന്   . സാരമില്ല  ഒരു  നാലു മാസത്തെ  കാര്യമല്ലേ  ഉള്ളു. അത്  കഴിഞ്ഞ്  ഞാൻ  കെട്ടിയത്  ഞാൻ  തന്നെ  നിന്റെ  കഴുത്തിൽ  നിന്നും  അഴിച്ചു  മാറ്റിക്കോളാം... അപ്പോൾ  എല്ലാം  സോൾവ്  ആകുമല്ലോ  അത്  വരെ  അത്  അവിടെ  തന്നെ  കിടന്നോട്ടെ ... Okk....
അത്രയും  പറഞ്ഞ്  അവൻ  റൂമിൽ  നിന്നും  ഇറങ്ങി...
ഇപ്പോഴും  പ്രതിമ  പോലെ  നിൽക്കുകയാണ്  ചെമ്പകo.
ഒരു  തുള്ളി  കണ്ണീർ  അവൻറെ  വാക്കുകൾ  കേട്ട്  വന്നില്ല...
ഇതെല്ലാം  താൻ  നേരത്തേ  പ്രതീക്ഷിച്ചതാണ്..... പണം  ഉള്ളവർക്ക്  വില  കൊടുത്ത്  പുതിയ ബദ്ധം  ഉണ്ടാക്കാം. പക്ഷെ  പാവപെട്ടവർക്ക്  അവന്റെ  ഗതികേട്  കൊണ്ട്  സ്വികരിക്കേണ്ടി  വരുന്നു.
ഒന്ന് കൂടി  ആ  താലി  അവൾ  പിടിച്ചു നോക്കി...
ഇനി  ഒരു  താലി  അണിയണം  എന്ന്  ഒരിക്കലും  ആഗ്രഹിച്ചിട്ടില്ല.. പക്ഷെ  എന്തിന്റെ  പേരിൽ  ആണെങ്കിലും ഒരു  താലി  പെണ്ണിന്റ കഴുത്തിൽ  വീഴുമ്പോൾ   ബന്ധങ്ങളുടെ വില  അറിയാവുന്ന  ഒരു  പെണ്ണിന്  അത്  പറിച്ചെറിയാൻ  പറ്റുമോ???
അറിയില്ല  .... ഇനി  എങനെ  ആയി  തിരുമെന്ന് അറിയില്ല..........
******************************
ആമി........ ഫോണിൽ അവളുടെ  ഫോട്ടോയിൽ  നോക്കി  രുദ്രൻ  വേദനയോടെ  വിളിച്ചു......

മനഃപൂർവം  അല്ല  ആമി... പറ്റി പോയ്‌.... ഇപ്പോൾ  തോനുന്നു  ഇങ്ങനെ  ഒരു  നാടകം  വേണ്ടായിരുന്നു  എന്ന്.. പക്ഷെ  നിന്റെ  സ്ഥാനത്ത്  ഏതെങ്കിലും  ഒരു  പെണ്ണിനെ  എനിക്ക്  ഇനി  കാണാൻ  പറ്റാഞ്ഞിട്ടാ...  അവന്റെ  ശബ്ദം  ഇടറി.....

എനിയ്ക്കറിയാം  അവൾ എന്നെകാട്ടിൽ  നീറുന്നുണ്ടെന്ന് ....
കുഞ്ഞുണ്ണിയേ  ഓരോ നിമിഷവും  കാണുമ്പോൾ  നമ്മടെ  കുഞ്ഞിനെ  എനിക്ക്  ഓർമ  വരും  ആമി....
അവനെ  കാണുമ്പോൾ  എന്നിലെ  അച്ഛൻ ഉണർന്നത്  ഞാൻ  അറിയുന്നുണ്ട്  ആമി....
അവനെ  എടുക്കാൻ  മുഖത്ത്  തുരുതുരെ  ഉമ്മ  വെയ്ക്കാൻ..... ഒക്കെ  എനിക്ക്  തോന്നുന്നുണ്ട്  ആമി.....
പക്ഷെ എനിക്ക്  പറ്റുന്നില്ല.....
എന്താ  ആമി  അത്...............
ഇനി  അവനുമായി  അടുത്താൽ  എന്നെ  തന്നെ  നഷ്ടപ്പെടുമെന്ന്  അറിഞ്ഞിട്ടാണോ.... അറിയില്ലല്ലോ.....
അവളുടെ  ഫോട്ടോയിൽ  നോക്കി  രുദ്രൻ  പറഞ്ഞു നിർത്തിയതും  കണ്ണിൽ  നിന്നും  ഒഴുകുന്ന  കണ്ണീരിനെ  അവൻ  തുടച്ചു  മാറ്റി....

വാതിലിൽ  മാറി  നിന്ന്  ചെമ്പകം  ഇതെല്ലാം  കാണുന്നുണ്ടായിരുന്നു. അവന്റെ ഓരോ  വാക്കുകകളും  അവളുടെ മനസ്സിൽ  കുത്തി  നോവിക്കുന്നത്  പോലെ  അവൾക്ക്  തോന്നി.

താൻ  വിചാരിച്ചത്  പോലെയല്ല  രുദ്രൻ. ഒരുപാട്  വേദനകൾ  ഉള്ളിൽ  ഒതുക്കിയാണ്  പുറമെ  ദേഷ്യം  കാണിക്കുന്നത്. അവന്റെ  ഓരോ  വാക്കിലും  ആമിയോടുള്ള  പ്രണയവും  നഷ്ടപ്പെട്ട  തന്റെ കുഞ്ഞിനോടുള്ള  ഒരു  അച്ഛന്റ്റെ  സ്നേഹവും  അവൾ  അറിയുകയായിരുന്നു.
സത്യത്തിൽ തുല്യ ദുഖിതർ അല്ലേ  ഇരുവരും... തനിക്ക്  സ്വന്തം  എന്ന്  പറയാൻ  തന്റെ  കുഞ്ഞുണ്ണിയുണ്ട്. പക്ഷെ  രുദ്രന്....
കുഞ്ഞുണ്ണിയേ  കാണുമ്പോൾ  ഉള്ള  ആ  കണ്ണുകളിലെ  തിളക്കം  താൻ  കാണാറുണ്ട്............
പക്ഷെ  എന്തിന്  ഇങ്ങനെ  ഒളിച്ച് വെയ്ക്കണം . കുഞ്ഞുണ്ണിയേ  ഒന്ന്  എടുത്തെന്ന്  വെച്ച് ഉമ്മ  വെയ്ക്കും  എന്ന്  വെച്ച് താൻ  എന്തെങ്കിലും  പറയുമോ???
കണ്ണുകൾ  തുടച്ച്  ചായയും  ആയി  അവന്റെ  മുന്നിൽ  അവൾ  വന്നു.. അവളെ  കണ്ടതും  അവൻ  മുഖം   നേരെ  യാക്കി  ഇരുന്നു...

ഏ...ഏട്ടാ..... ചായാ......അതും  പറഞ്ഞ്  അവൾ  നീട്ടിയതും  അവൻ അത്  മേടിച്ച്  അവൾക്ക്  മുഖം  കൊടുക്കാതെ  കുടിച്ചു...

അതേ..... അത്.....

ഹ്മ്മ്.. എന്താ ... എന്തെങ്കിലും  പറയാൻ  ഉണ്ടോ???

ഹ്മ്മ്... കുഞ്ഞുണ്ണിയേ  ഒന്ന്  നോക്കോ എനിക്ക്  കുളിക്കാൻ  ആയിരുന്നു.....

അമ്മയില്ലേ..??

ഇല്ല... അമ്മയും  അച്ഛനും  അമ്പലത്തിൽ പോയ്‌ ......

ഹ്മ്മ്.... അതും   പറഞ്ഞ്  അവൻ  റൂമിലേക്ക്  പോയ്‌....

അവൾ  ഒന്ന്  ചിരിച്ചു  കൊണ്ട്  റൂമിലേക്ക്  പോയ്‌ അലമാരയിൽ  നിന്നും  ഡ്രസ്സ്‌  എടുത്ത്  ബാത്‌റൂമിലേക്ക്  കേറി....

അവൾ  ഒന്ന് പോകാൻ  വേണ്ടി  കാത്തിരുന്ന  പോലെ  രുദ്രൻ  കുഞ്ഞുണ്ണിയുടെ  അടുത്ത്  വന്നിരുന്നു... അവനെ  മെല്ലെ  തഴുകി  നെറ്റിയിൽ  മുത്തി.... മോണ കാട്ടി  കുഞ്ഞുണ്ണിയുടെ  ചിരി കണ്ട്  ഇനിയും  രുദ്രന്  പിടിച്ചു  നിൽക്കാൻ  പറ്റില്ലായിരുന്നു.
അവനെ  കോരിയെടുത്ത്  തന്റെ  നെഞ്ചിൽ  ചേർത്ത്  കിടത്തി....
കുഞ്ഞി  കവിളിൽ  മാറി  മാറി  ഉമ്മ  വെച്ചു... കുഞ്ഞുണ്ണി  യിൽ നിന്നും  വമിക്കുന്ന  ഗന്ധം അവനിലെ  അച്ഛനെ  ഉണർത്തി ..
അവനെ  ആർക്കും  കൊടുക്കില്ലെന്ന പോലെ  പൊതിഞ്ഞു.
എത്ര നേരം  അങ്ങനെ  ഇരുന്നുയെന്ന്  അവന്  അറിയില്ലായിരുന്നു ...
ചെമ്പകം  ഡ്രസ്സ്‌  മാറി   ബാത്‌റൂമിൽ  നിന്നും  ഇറങ്ങിയതും  അതേ  ഇരുത്തയാണ്  അവൾ  കണ്ടത്. അത്  കണ്ടതും  അവളുടെ  ചുണ്ടിൽ  ചിരി  വിരിഞ്ഞു...
അവളെ  കണ്ടതും  രുദ്രൻ  കുഞ്ഞുണ്ണിയേ  കട്ടിലിൽ  കിടത്തി  റൂമിൽ  നിന്നും  പോകാനായി  നടന്നു.

ഏട്ടാ..... ചെമ്പകത്തിന്റ വിളി കേട്ട്  അവൻ  അവിടെ  നിന്ന്  എന്തെന്ന ഭാവത്തിൽ  അവളെ  നോക്കി ..

കുഞ്ഞുണ്ണി യേ  എടുക്കുന്നതിനോ  ഉമ്മവെയ്ക്കുന്നതിനോ  ഞാൻ  ഒന്നും  പറയില്ല. ഈ  നാല്  മാസം  വരെ  കുഞ്ഞുണ്ണി  ഇവിടെ  തന്നെയുണ്ട്........ ഏട്ടന്  അവനെ  സ്നേഹിക്കാം.......

അത്  കേട്ടതും  അവൻ  ഒന്ന്  ചിരിച്ച്  റൂമിൽ  നിന്നും ഇറങ്ങി.

************************

പിന്നിടുള്ള   ഓരോ  ദിവസങ്ങളിൽ  ചെമ്പകം  കാണുകയായിരുന്നു  രുദ്രന് കുഞ്ഞുണ്ണിയോടുള്ള  അടുപ്പം....... ഒരു  അച്ഛൻ  സ്വന്തം  കുഞ്ഞിനോട്  എങനെയാണോ  അതിൽ  അപ്പുറം  രുദ്രൻ  കുഞ്ഞുണ്ണിയേ  സ്നേഹിച്ചു..
കുഞ്ഞുണ്ണി ഒന്ന്  കരഞ്ഞാൽ  കലി തുള്ളി  ചെമ്പകത്തോടും  അമ്മയോടും  കയർക്കും....
ഈ  ചെറുക്കന് ഇത്  എന്തിൻറെ  കേടാ ഈ  ലോകത്ത്  ഇവൻ  മാത്രമേ  ഉള്ളോ  അച്ഛൻ  എന്ന്  അമ്മ  കളിയാക്കി  പറയുബോൾ  ചെമ്പകത്തിന്റ  ഉള്ളം  നീറും...
ഇനി  കുറച്ച്  നാളുകൾ  കഴിഞ്ഞാൽ  എന്നനേക്കുമായി  പടി ഇറങ്ങി  പോകേണ്ടതാണ് കുഞ്ഞുണ്ണിയേയും  കൊണ്ട്....
ഇത്രയും  സ്നേഹം അന്നേരം  തീരാ  വേദനയായി   രുദ്രന്  മാറില്ലേ ??
അവളിൽ പേടിയുണ്ടാക്കി...
ഇത്രയും  ദിവസത്തിനിടയിൽ  അവൾ  പോലും  അറിയാതെ  രുദ്രനോട്  പ്രണയം മുള പൊട്ടുന്നത്  ചെമ്പകം  അറിഞ്ഞു...
മനസ്സിനെ  നിയധ്രിക്കാൻ  ശ്രമിക്കുമ്പോഴും  രുദ്രന്റെ  കുഞ്ഞുണ്ണിയോടുള്ള  സ്നേഹവും  തന്നോടുള്ള  കരുതലും  അത്  കൂട്ടി....
അവളിൽ  അത് പേടിയുണ്ടാക്കി...
ബാലേട്ടനെ  മറന്ന്  തന്റെ  മനസ്സ്  കൈ  വിട്ട്  പോകുമോന്ന്  അവൾ  പേടിച്ചു.....

**********--*********
ഒരു  ദിവസം  കുഞ്ഞുണ്ണി  പനി പിടിച്ച്  കിടന്നപ്പോൾ  രുദ്രൻ  ദേഷ്യത്തോടെ  ചെമ്പകത്തെ  വഴക്ക്  പറഞ്ഞു.....

നിന്റെ  അശ്രദ്ധ കൊണ്ടല്ലേടി  കുഞ്ഞിന്  ഇങ്ങനെ  ഉണ്ടായത് ..... കൊച്ചിനെ  നോക്കാൻ  വയ്യെങ്കിൽ  ഈ  പണിക്ക്  പോകരുത്  എന്ന്  രുദ്രൻ  ദേഷ്യത്തിൽ  പറഞ്ഞപ്പോൾ  അത്രയും  നാൾ  മിണ്ടാതെയിരുന്ന  ചെമ്പകം  ദേഷ്യം  കൊണ്ട് വലിഞ്ഞു മുറുകി....

നിങ്ങൾക്ക്  എന്ത്  വേണം... കുഞ്ഞുങ്ങൾ ആയാൽ പനിയൊക്കെ  വരും.... വയ്യാതെ  കിടക്കും.... നിങ്ങൾ  ആരാ  ചോദിക്കാൻ... എന്റെ  കുഞ്ഞാ  കുഞ്ഞുണ്ണി  അവന്  എന്തെങ്കിലും  പറ്റിയാൽ  ഞാൻ  സഹിക്കും...ഇനി  കുറച്ച്  ദിവസം മാത്രമേ  നിങ്ങൾക്ക്  ഇങ്ങനെ  അധികാരം  കാണിക്കാൻ  പറ്റു.. അത്  കഴിഞ്ഞാൽ  ഒന്നിന്റെ  പേരിലും  ഞങ്ങളുടെ  അടുത്ത്  വന്ന്  പോകാരുത്  നിങ്ങൾ..... മടുത്തു  എനിക്ക്....
മനസ്സിൽ  ആയിരം  മാപ്പ്  പറഞ്ഞു  കൊണ്ട്  അത്രയും  പറഞ്ഞതും  ഒന്നും  മിണ്ടാതെ  രുദ്രൻ  റൂം  വിട്ട്  ഇറങ്ങി....
നിലത്തിരുന്ന്  ഒരുപാട്   കരഞ്ഞു  അവൾ...
ആ  മനസ്സ്  ഒരുപാട്  നീറുന്നുണ്ട് അറിയാം.... പക്ഷെ  ഇതാ  നല്ലത്....
നമ്മൾക്ക്  രണ്ടാൾക്കും.....
അല്ലെങ്കിൽ  ഒരുപാട്  വേദനിക്കേണ്ടി  വരും....... ഒരുപാട്...... അത്രയും  പറഞ്ഞ്  മുഖം  പൊത്തി   അവൾ  കരഞ്ഞു.....

****************--**
അവളുടെ  വാക്കുകൾ  രുദ്രനിൽ  വല്ലാതെ  വേദനയുണ്ടാക്കി.... അവൾ  പറഞ്ഞത്  ശരിയാണ്... എന്തിന്റെ  പേരിലാണ്  അവളോടും  കുഞ്ഞുണ്ണിയോടും  അധികാരം  കാണിക്കുന്നത്... വിരലിൽ എണ്ണാവുന്ന  ദിവസങ്ങൾ  കഴിഞ്ഞാൽ  അവർ  പോകും....
അത്  ഓർത്തപ്പോൾ  അവന്റെ കണ്ണുകൾ  നിറഞ്ഞു....
കുഞ്ഞുണ്ണി..........
ഈശ്വര ...... അവനില്ലാതെ ഇനി  പറ്റുവോ  തനിക്ക്....
അറിയില്ല     
പിന്നിടുള്ള  ദിവസങ്ങളിൽ  അവൻ  അവളിൽ  നിന്നും  ഒഴിഞ്ഞു  മാറി... കുഞ്ഞുണ്ണിയേ  എടുക്കാൻ ആഗ്രഹിച്ചില്ലെങ്കിലും  അവൻ  അതിന്  തയ്യാർ  ആയില്ല.. അവന്റെ  മാറ്റം  കണ്ടു  അമ്മയും  അച്ഛനും  ചോദിച്ചെങ്കിലും  അവൻ  ഒഴിഞ്ഞുമാറി.....

*****************************-

ഇന്നാണ്  ആ  ദിവസം  എല്ലാം  കഴിഞ്ഞ്  രുദ്രാന്റെ  ജീവിതത്തിൽ  നിന്നും  പടി ഇറങ്ങി പോകേണ്ട ദിവസം....
മരവിപ്പ്  മാത്രമാണ്‌  ചെമ്പകത്തിന്റയും  രുദ്രാന്റെയും  മനസ്സിൽ .
ട്രെയിനിൽ  കേറാൻ  നേരം  അച്ഛന്റെയുണ്ട്  അമ്മയുടെയും  കണ്ണുകൾ  നിറഞ്ഞു...
ഇങ്ങനെ  ഒരു  അച്ഛനെയും  അമ്മയെയും  കിട്ടാൻ  ഭാഗ്യം  ചെയ്യണം...
പോകാൻ  നേരം  രണ്ട്  പേരും  തുരുതുരെ  ചുംബിച്ചു . രുദ്രനെയും  ചെമ്പകത്തേയും  ചേർത്ത്  പിടിച്ച്  അനുഗ്രഹിച്ചു....
വണ്ടി  പോകുന്നത്  വരെ  അവർ  രണ്ടും  അവിടെതന്നെ  നിന്നും....

***********

പോകാം... അത്രയും  പറഞ്ഞ്  രുദ്രൻ  അവിടെ  നിന്നും  നടന്നും... ഒന്നും  മിണ്ടാതെ  ചെമ്പകവും....

നമ്മളുടെ  മോൻ നമ്മളുടെ  മുന്നിൽ  നന്നായി അഭിനയിച്ചു  അല്ലേ  ഏട്ടാ......
അമ്മയുടെ  പറച്ചിൽ  കേട്ട്  ആ  മനുഷ്യൻ  ചിരിച്ചു ..............


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top