ചെമ്പകം,ഭാഗം: 5 (അവസാനഭാഗം )

Valappottukal Page



രചന: അല്ലി (ചിലങ്ക)

ആ  മനുഷ്യൻ ചിരിച്ചു....
മക്കളിലെ  മാറ്റം  അവരുടെ  അച്ഛനും  അമ്മയ്ക്കും  അല്ലാതെ  എങനെ  വേറെ  ആർക്കാ  മനസ്സിലാക്കാൻ  പറ്റുക  സുലു....

അതേ  ഏട്ടാ... അന്ന്  മോൾക്ക്  താലി  കെട്ടികൊടുക്കാൻ  പറഞ്ഞപ്പോൾ  അവന്റെ  പതർച്ച ഞാൻ  ശ്രദ്ധിച്ചതാ.. അത്  കൊണ്ട്  തന്നെയാ  നാരായണനെ  കൊണ്ട്  എല്ലാം  പറയിപ്പിച്ചത്.....അവരുടെ  കണ്ണുകൾ  നിറഞ്ഞു   .

അച്ഛനും  അമ്മയും  എന്ന നിലയിൽ  ഒരു  പരാജയം  ആയിരുന്നു  നമ്മൾ  അല്ലേ  സുലു... നമ്മളുടെ  മോനെ  മനസ്സിലാക്കാൻ  പറ്റിയില്ല. അത്  കൊണ്ടല്ലെ  അവന്  ഇങ്ങനെ  ഒരു  അവസ്ഥ വന്നത്... അദ്ദേഹത്തിന്റെ  ശബ്ദം  ഇടറി....

അങ്ങനെ  അല്ല  ഏട്ടാ... എല്ലാം  വിധിയാണ്  . ആമി  മോൾക്ക്  അത്രയും  ആയുസ്സേ ഉള്ളായിരുന്നു.. രുദ്രാന്റെ  കൂടെ  ജീവിക്കാൻ  ചെമ്പകത്തിനാണ്  യോഗം. ഒരു  നെടുവീർപ്പോടെ  അവർ  പറഞ്ഞു...

അവൻ  സ്വികരിക്കുവോ ടോ... ഇന്നല്ലേ  അവരുടെ  കണക്കുകൾ  പ്രകാരം  അവസാനദിവസം ... കുഞ്ഞുണ്ണിയേ  ഓർക്കുബോൾ  നെഞ്ചിൽ ഒരു  നോവാ....

ഒരിക്കലും  ഇല്ല  ഏട്ടാ... ഭഗവാന്റെ  കണക്കുകൂട്ടലിൽ നമ്മളുടെ  ഒന്നുo  അല്ല... എനിക്ക്  ഉറപ്പുണ്ട്. രുദ്രന്  കുഞ്ഞുണ്ണി  ഇല്ലാതെ  ഇനി  പറ്റില്ല...... മനസ്സ്  കൊണ്ട്  എന്നെ  അവൻ  കുഞ്ഞുണ്ണിയുടെ  അച്ഛനായി  കഴിഞ്ഞു.
പിന്നെ  എന്റെ  മോൾ.... അവന്റെ  കണ്ണുകളിൽ  ഞാൻ  കണ്ടിട്ടുള്ളതാ  അവളോടുള്ള  പ്രണയവും  കരുതലും  എല്ലാം.......
ഒരിക്കലും  എന്റെ  മോൻ  അവരെ  കൈ വിടില്ല.... ജീവിതകാലം  മുഴുവൻ  അവന്റെ  കൂടെ  ചെമ്പകവും  കുഞ്ഞുണ്ണിയും  കാണും.... അവരും  ഒത്തുള്ള നല്ലൊരു  ജീവിതം  മരിക്കുന്നതിന്  മുന്നേ  നമ്മൾ കാണും..... ഉറപ്പ്...... അവർ  ആത്മ  വിശ്വാസത്തോടെ  പറഞ്ഞു ....

*************************

രുദ്രന്റെ  കാർ  ചെമ്പകത്തിന്റ  വീട്ട്  വഴിയിൽ  നിന്നും...ഇരുവരുടെയും  ഹൃദയം  എന്തിനോ  വേണ്ടി  കൊതിക്കുന്നത്  പോലെ  തോന്നി... മൗനം തളം കെട്ടിയ  സമയത്തേ  ഇല്ലാണ്ടാക്കിയത്  കുഞ്ഞുണ്ണിയുടെ  കരച്ചിലാണ്.....
രുദ്രൻ  വേദനയോടെ  അവളെ  നോക്കി..
വീട് എത്തിയതൊന്നും  അവൾ  അറിഞ്ഞില്ല...
കുഞ്ഞുണ്ണിയേയും  കൊണ്ട്  പോകരുത്  നീ... എന്ന്  അവളുടെ  അടുത്ത്  പറയണം  എന്നുണ്ട് . പക്ഷെ  എന്തോ  പറ്റുന്നില്ല അവന്...അന്ന്  അവൾ  പറഞ്ഞ  കാര്യങ്ങൾ  അവന്റെ  മനസ്സിൽ  കുമിഞ്ഞു  കൂടി  

ചെമ്പകം.......... ആർദ്രമായ  അവന്റെ  വിളിയിൽ  ആണ്  അവൾ  ഞെട്ടി  ഉണർന്നത്...
ഒഴുകാൻ  വെമ്പുന്ന  കണ്ണീരിനെ  തുടച്ചു മാറ്റി  അവൾ  അവനെ  നോക്കി...

ആ  കണ്ണുകൾ  തന്നോട്  പറയുന്നത്  പ്രണയം  ആണോ ??
ഏയ്‌.. തന്റെ  ചിന്തകൾ  കൊണ്ട്  അങ്ങനെ  തോന്നുന്ന  വെറും  പൊട്ടത്തരം  മാത്രം  . 
കയ്യിൽ  കരുതിയ  ബാഗ്  എടുത്ത്  അവൾ  അവനെ  നോക്കി....
മനസ്സ്  കൊണ്ട് എന്നെ    ഒറ്റയ്ക്കാക്കി പോകല്ലേടി യെന്ന്  അവൻ  യാചിക്കുന്നത്  പോലെ  അവൾക്ക്  തോന്നി.....

പോവാ......ഏ..... അല്ല  സർ.......... അവനെ  നോക്കി  ഒരു  വിളറിയ ചിരി നൽകി ക്കൊണ്ട്  അവൾ  പറഞ്ഞു....

നെഞ്ച് പൊട്ടി പോകുന്നത്  പോലെ  അവന്  നോക്കി .. കുഞ്ഞുണ്ണി യുടെ  നോട്ടം  രുദ്രനിൽ  ആയിരുന്നു....

. ഞാൻ.... ഒരു  ഉമ്മ  കൊടുത്തോട്ടെ  കുഞ്ഞുണ്ണിക്ക്..........

അവന്റെ  ചോദ്യം  കേട്ടതും  അവൾ  ചിരിച്ചു  കൊണ്ട്  മൂളി ....

കുഞ്ഞുണ്ണിയുടെ  മുഖം  കൈ കുമ്പിളിൽ  എടുത്ത്  അവൻ  തുരുതുരെ  ഉമ്മകൾ  കൊണ്ട്  മൂടി..........
എണ്ണ മില്ലാത്ത  ഉമ്മകൾ......

മതി  സർ.......  ഇനി നിന്നാൽ  ആ  നെഞ്ചിൽ  ചേർന്ന്  കരയും  എന്ന അവസ്ഥയായതും  അവൾ  പറഞ്ഞു...
അത്  കേട്ടതും  അവൻ  പെട്ടെന്ന്  കുഞ്ഞുണ്ണി യിൽ  നിന്നും  മാറി....... അവളെ  നോക്കി...പെട്ടെന്ന്  കാറിൽ  നിന്നും  ഇറങ്ങി  ഡോർ  അടച്ചു  ..

സർ  വരണ്ടാ... പൊയ്ക്കോ..... വണ്ടിയിൽ  നിന്നും  ഇറങ്ങൻ  പോയ  രുദ്രനെ  തടഞ്ഞു  കൊണ്ട്  അവൾ  പറഞ്ഞതും  അവൻ  ദയനിയ  മായി  അവളെ  നോക്കി....
ആ  നോട്ടത്തെ  അവഗണിച്ചു കൊണ്ട്  അവൾ  വീട്ടിലേക്ക്  നടന്നു...കുഞ്ഞുണ്ണി  അവനെ  നോക്കി  അലമുറയിട്ട്  കരയുന്നത്  കണ്ട് അവന്റെ  ഉള്ളം  പിടഞ്ഞു...
അവൾ  പോയതും  അവൻ  വണ്ടി  സ്റ്റാർട്ടാക്കി രുദ്രൻ  വേഗത്തിൽ  പോയ്...
ചെമ്പകം  ഒന്ന്  നിന്ന്  തിരിച്ച്  ഓടി.....
അവന്റെ  വണ്ടി  കൺമുന്നിൽ  നിന്നും  മായുന്നത്  വരെ  നോക്കി  നിന്നും.....
അവൾ  പോലും  അറിയാതെ  കൈകൾ  താലിയിൽ  പിടിത്ത മിട്ടു.....

" ചങ്കിൽ  കരിങ്കൽ  കൊത്തിയ
കലിപ്പന്റെ  കണ്ണിലും  ഞാൻ കണ്ടു
നിസ്സഹായതയുടെ  ഒരു  തുള്ളി  കണ്ണിര് "
                       ( കടപ്പാട് )

**************************

വണ്ടിയിൽ  നിന്നും  ഇറങ്ങി  കുറച്ച്  നേരം  അങ്ങനെ  രുദ്രൻ  നിന്നും....
ആമി  മരിച്ചതിന്  ശേഷം ഒറ്റ  പ്പെട്ട  ജീവിതം  ആയിരുന്നു. പക്ഷെ  ഇപ്പോൾ  ചെമ്പകവും  കുഞ്ഞുണ്ണിയും  പോയപ്പോൾ  അതിനേക്കാൽ  ഒറ്റ പ്പെടൽ  അവന്  തോന്നി.....
ഡോർ  തുറന്ന്  അകത്തേക്  കേറി... ചുറ്റും  കണ്ണുകളോടിച്ചു  അവിടെ  മുഴുവൻ  കുഞ്ഞുണ്ണിയേ  കൊണ്ട്  നടക്കുന്ന ചെമ്പകത്തെയാണ്  അവൻ  കണ്ടത്....
കുഞ്ഞുണ്ണിയുടെ  കരച്ചിലും  ചിരിയും.... ചെമ്പകത്തിന്റ   താരാട്ട്  പാട്ടും  ശകാരവും.... തന്നെ  കാണുമ്പോൾ  ഉള്ള പേടിയും  ഏട്ടാന്നുള്ള വിളിയും..... എല്ലാം  അവനെ  ഭ്രാന്ത്  പിടിക്കുന്നത്  പോലെ  തോന്നി...........

***†********************

കുഞ്ഞുണ്ണിയുടെ  കരച്ചിൽ  കേട്ടാണ്  ചെമ്പകം   ചിന്തകളിൽ നിന്നും  ഉണർന്നത്. അവനെ  കോരിയെടുത്ത്  അവൾ  അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു.......

" പാട്ടു  പാടി ഉറക്കാം  ഞാൻ..
താമരപ്പും  പൈതലേ.....
കേട്ടു  കേട്ടു  നീയുറങ്ങൻ
കരളിന്റെ  കാതലേ........
കരളിന്റെ  കാതലേ.............. "

കുഞ്ഞിനെ  പാടി  ഉറക്കി  അവൾ  ജന്നലിലൂടെ  നിലാവിനെ  നോക്കി  നിന്നും...

ഇല്ലാണ്ടായി  പോകുവാ  ഞാൻ... സ്ഥാനം  അറിഞ്ഞിട്ടും  അറിയാതെ...... അവളുടെ  കണ്ണുകൾ  നിറഞ്ഞു....

കണ്ടില്ലേ  ബാലേട്ടാ........ഞാനും  കുഞ്ഞുണ്ണിയുo  വീണ്ടും  ആരും  ഇല്ലാത്തവരായി........

അവളുടെ താലിയിൽ  പിടി മുറുക്കി.....

ഈശ്വര  എന്താകും  അവസ്ഥ...... അവളുടെ  ഉള്ളം പിടഞ്ഞു.............

*****†*******†*****************

കുഞ്ഞേ  മതി..... നാരായണൻ  അവന്റെ  കയിൽ  നിന്നും  മദ്യo  നിറച്ച  ഗ്ലാസ്സ്  പിടിച്ച്  മാറ്റി.....

ഇല്ല  നാരായണാ  ഞാൻ   തുടങ്ങിയതെ ഉള്ളു...... അവൻ  തടഞ്ഞു...

മതി  കുഞ്ഞേ...........

എന്ത്  മതിയെന്നാ  നാരായണാ.... എനിക്ക്  ആരുമില്ല... ആരും....... എന്റെ  എന്റെ  ആമി  പോയ്‌........ എന്റെ   കുഞ്ഞ്  പോയ്‌........
ഇപ്പൊ  എന്റെ  കുഞ്ഞുണ്ണി... എന്റെ........ ബാക്കി  പറയാൻ  പറ്റാതെ  നിർത്തി....

എന്റെ.....എന്റെ.... ചെമ്പകം............ ആ  അതേ... എന്റെ  യാ...... അറിയാതെ  എപ്പോഴോ  ഞാൻ  ഇഷ്ട്ടപ്പെട്ട്  പോയ്‌  നാരായണാ.......... അവൻ  കരഞ്ഞു  കൊണ്ട്  വീണ്ടും  അത്  വായിലാക്കി....,

അവന്റെ  അവസ്ഥ കണ്ട്  നാരായണന്  സങ്കടം  വന്നു......

എന്തിനാ  നാരായണാ  എന്നോട്  ഇങ്ങനെ..... കൂടെ  കൂട്ടിയേനെ  അവളെയും  എന്റെ  മോനെയും........ അന്ന്  പറഞ്ഞില്ലയോ  അവൾ  ഞാൻ  ആരാണെന്ന് ?? എന്ത് അധികാരo ആണെന്ന്...... തകർന്ന്  പോയില്ലേ  നാരായണാ........... ഞാൻ............ അവൻ  കുപ്പി  വായിൽ  ആക്കി  കുടിച്ചു....

പറ്റില്ല  നാരായണാ  എന്റെ  കുഞ്ഞുണ്ണി  അവൻ ഇല്ലാതെ  അവൾ  ഇല്ലാതെ  ഇനി  ഒരു  നിമിഷം  എനിക്ക്  പറ്റില്ല .... പോവാ  ഞാൻ.... അഹ്... പോവാ........ അത്  പറഞ്ഞ്  അവൻ  നടന്ന്  വേച്ച് വീണതും  ഒത്തായിരുന്നു......

കുഞ്ഞേ......... നാരായണൻ  വിളിക്കുമ്പോഴേക്കും  അവൻ  ലഹരിയിൽ ബോധം  കെട്ട് വീണു.............

*************************

രാവിലെ  ഏറെ  വൈകിയാണ്  രുദ്രൻ  കണ്ണുകൾ  തുറന്നത്.... തലയ്ക്ക്  നല്ല  ഭാരം  പോലെ  തോന്നി.....
ബെഡിൽ  നിന്നും  എഴുന്നേറ്റ്  കുറച്ച്  നേരം  അങ്ങനെ  ഇരുന്നു...
പെട്ടെന്നാണ്  ചെമ്പകത്തിന്റയും  കുഞ്ഞുണ്ണിയുടേത്  ഓർമ്മ മനസ്സിൽ  വന്നത്....

കൂട്ടികൊണ്ട്  വരണം.... എങ്ങോട്ടും  വിടില്ല  ഞാൻ .... അഹ്.... അത്രയും പറഞ്ഞ്  ടൗവലും എടുത്ത്  അവൻ  ബാത്‌റൂമിലേക്ക്  പോയ്‌.....
ഫ്രഷ്  ആയി അലമാര തുറന്ന്  ഡ്രസ്സ്‌  എടുക്കാൻ  നോക്കിയതും  ചെമ്പകത്തിന്റ  സാരി  ഇരിക്കുനത്  രുദ്രാന്റെ  കണ്ണിൽ  പെട്ടു
അത്  കണ്ടതും  അവന്റെ  ഉള്ളം  നീറി.....
കുഞ്ഞുണ്ണിയേ  പാട്ട്  പാടി  ഉറക്കുന്ന  ചെമ്പകത്തിന്റെ  മുഖം  അവന്  ഓർമ്മ വന്നു....
ആ  സാരി  കൈകളിൽ  എടുത്ത്  അവൻ  മുഖത്തോട്  ചേർത്തു....
അവളുടെയും  കുഞ്ഞുണ്ണിയുടെയും ഗന്ധം  അവന്റെ  നാസികയിൽ തുളച്ചു  കേറി....... 
കുറച്ച്  നേരം  കണ്ണുകൾ  അടച്ച് അങ്ങനെ  നിന്നും....
കണ്ണ്  തുറന്ന്  അത്  അവിടെ  വെയ്ക്കാൻ  പോയതും  ഒരു  ഫോട്ടോ  അവന്റെ  കണ്ണിൽ  പെട്ടു....
രുദ്രൻ  സംശയത്തോടെ  അത്  എടുത്ത്  നോക്കിയതും  അതിലെ  ആൾക്കാരെ  കണ്ട്  അവന്റെ  ഹൃദയം ശര വേഗത്തിൽ  ഇടിച്ചു.... ചെന്നിയിൽ  നിന്നും  വിയർപ്പ്  പൊടിയാൻ  തുടങ്ങി.....

കല്യണ വേഷത്തിൽ  നിൽക്കുന്ന  ചെമ്പകവും  അവളെ  തന്നോട്  ചേർത്ത്  നിർത്തുന്ന  ബാലനും.......

അവന്റെ  കയിൽ  നിന്നും  അത്  വഴുതി  നിലത്തേക്ക്  വീണു.......
അതോടൊപ്പം  അവനും....

അവന്റെ  കണ്ണുകളിൽ  ജീവൻ  അറ്റ്  കിടക്കുന്ന  ആമി യേയും  ആ  മനുഷ്യന്റെയും  മുഖം  ആയിരുന്നു....
ഇച്ചായാ.... എന്നുള്ള  വിളി.. അവന്റെ  കാതിൽ  പതിച്ചു  കൊണ്ടിരുന്നു.....
കണ്ണിൽ  ഇരുട്ട്  കേറുന്നത്  പോലെ  അവന്  തോന്നി.

ഈശ്വര  ചെമ്പകത്തിന്റ  ഭർത്താവ്  ആയിരുന്നോ  ആ  മനുഷ്യൻ.... കുഞ്ഞുണ്ണിയുടെ അച്ഛൻ.... തന്റെ  ആമിക്ക്  വേണ്ടി...  അവന്റെ  കണ്ണുകൾ  നിറഞ്ഞു........

താൻ  എന്ത്  സ്വാർത്ഥൻ  ആണ്... ഇത്  വരെ  ആ  മനുഷ്യൻ  ആരാണെന്നോ  അവന്റെ  കുടുംബo  ഏതാണെന്നോ  ഒന്ന്  തിരക്കാൻ  പോലും  മനസ്സ്  കാണിച്ചില്ല.... പക്ഷെ  വിധി  അവരെ  തന്റെ  മുന്നിൽ   കൊണ്ട്  നിർത്തി ....
തന്റെ  കുഞ്ഞുണ്ണി...........
മനസ്സിൽ  എന്തോ  ഉറപ്പിച്ചു  കൊണ്ട്  അവൻ  അവിടെ  നിന്നും  എഴുനേറ്റു....

***************************

കുഞ്ഞുണ്ണിയേ  പായയിൽ  കിടത്തി  കളിപ്പിക്കുകയായിരുന്നു  ചെമ്പകം.   പെട്ടെന്ന്  വാതിലിലേക്ക്  നോക്കിയതും  അവിടെ  നിൽക്കുന്ന  ആളെ  കണ്ട്  അവൾ  ഞെട്ടി  ഇരുന്ന  യിടത്ത്  നിന്നും  എഴുനേറ്റു....

രുദ്രൻ.... ആയിരുന്നു.....

അവന്റെ  നോട്ടം  അവളിലും കുഞ്ഞുണ്ണിയിലും  ആയിരുന്നു......
ഇത്രയും  നാൾ  കൂടെ  ഉണ്ടായിരുന്നിട്ടും  അറിയാൻ  പറ്റിയില്ലലോ ??
മുഖത്ത് ഭാവ വത്യാസം  ഇല്ലാതെ  അവൻ  അവളുടെ  അടുത്തേക്ക്  നടന്നു...

ചെമ്പകം  പേടിയോടെ  താലിയിൽ  പിടിത്തം  ഇട്ടു....

താൻ  തന്നെ  ഇത്  അഴിച്ചു  മാറ്റും എന്ന്  അന്ന്  രുദ്രൻ  പറഞ്ഞത്  അവൾ  ഓർത്തു... ഇന്നലത്തോട്  കൂടി  എല്ലാം  അവസാനിച്ചല്ലോ  ഇപ്പോൾ  ഇത്  ഇല്ലാണ്ടാക്കാൻ  വന്നതാകും....

അവൻ  അവളുടെ  മുന്നിൽ  വന്നു നിന്ന്  അവളെ  തന്നെ  നോക്കി  നിന്നും.....
അവൾ  മുഖം  ഉയർത്തി  അവനെ  നോക്കി... ആ  കണ്ണുകളിൽ  ഇന്ന്  വരെ  താൻ  കാണാത്ത  ഒരു  വികാരം  ആയിട്ടാണ്  ചെമ്പകത്തിന്  തോന്നിയത്.......

അവന്റെ  കൈ  കൾ  അവൾക്ക്  നേരെ  പോയതും  ചെമ്പകം  അവന്റെ  കാലിൽ കേറി  പിടിച്ചതും  ഒത്തായിരുന്നു....

താ... താലി... അഴിച്ചു  മാറ്റല്ലേ..
. ഏട്ടാ............. ഞാൻ  ഒന്നിനുo  വരില്ല...... കുഞ്ഞുണ്ണിയും  ഞാനും  ഇവിടെ  കഴിഞ്ഞോളം..... ഒ... ഒന്നിനും.. വരില്ല........ താലി  പൊട്ടിച്ച്  കളയല്ലേ............
അവന്റെ  കാലിൽ  പിടിച്ചു കരയുന്ന  ചെമ്പകത്തെ  കണ്ട്  അവന്റെ  ഉള്ളം  നീറി... അവളെ  കൈകൾ  കൊണ്ട്  ഉയർത്തി.... കൈ കൾ  കൊണ്ട്  ആ  മുഖം  കോരിയെടുത്ത്....
വെട്ടി  വിറയ്ക്കുന്ന  അവളുടെ  ചുണ്ടുകൾ  അപ്പോഴുo  പറയുന്നുണ്ടായിരുന്നു  താലി  അഴിച്ചു  മാറ്റാരുതേ യെന്ന്....
അത്  പറഞ്ഞ്  മുഴുവപ്പിക്കുന്നതിന്  മുന്നേ രുദ്രൻ  അവളെ  ഇറുക്കെ  പുണർന്നു.... ഉരുക്ക് വലയത്തിൽ  അകപ്പെട്ട പോലെ  അത്രയും ശക്തമായി  ആർക്കും  വിട്ട്  കൊടുക്കില്ല  എന്ന  മട്ടിൽ.......
അവളും  അവനെ  ഇറുക്കെ  പുണർന്നു....
സങ്കടം  എല്ലാം  അവന്റെ  നെഞ്ചിൽ  പെയ്തിറക്കി....
കുറച്ച്  നേരം  അങ്ങനെ  നിന്നതിന്  ശേഷം രുദ്രൻ  അവളെ  തന്നിൽ  നിന്നും  അടർത്തി  മാറ്റി....
അവൾ  അവനെ  തന്നെ  നോക്കി  നിന്നും....

എനിക്ക്  വേണo  കുഞ്ഞുണ്ണിയേയും  അവന്റെ  അമ്മയെയും..... എന്റെ മാത്രമായി... ആർക്കും  വിട്ട്  കൊടുക്കില്ല  ഞാൻ......... ആർക്കും...... അത്രയും  പറഞ്ഞ്  അവളുടെ  നെറ്റിയിൽ അവൻ ചുണ്ടുകൾ  അമർത്തി.....
അവൾ  കണ്ണുകൾ  അടച്ച്  അത്  സ്വികരിച്ചു....
തങ്ങളെ നോക്കി  ചിരിക്കുന്ന കുഞ്ഞുണ്ണിയെ  നോക്കിയതും  രണ്ട് പേരുടെയും  ചുണ്ടിൽ  ചിരി  വിരിഞ്ഞു....

**************-*-***-

വർഷങ്ങൾക്ക്  ശേഷം.........

ദേ.... എഴുന്നേൽക്കുന്നുണ്ടോ...... എത്ര  നേരമായി  ഞാൻ  ഇങ്ങനെ  വിളിച്ചു കൂവുന്നെന്ന്  അറിയോ... എഴുന്നേൽക്കാൻ.............. എഴുന്നേൽക്കാൻ........ ഒരു  കയി നടുവിലും  കുത്തി  മറ്റേ  കൈ വീർത്ത  വയറ്റിൽ  പിടിച്ചു  കൊണ്ട്  ചെമ്പകം  ദേഷ്യത്തിൽ  പറഞ്ഞു....

കുഞ്ഞുണ്ണി.... എഴുന്നേൽക്കാനാ  പറഞ്ഞത് ... സ്കൂളിൽ  പോകണ്ടേടാ  നിനക്ക്......

ടു  മിനിറ്സ് അമ്മാ........ ഷിറ്റ്  പോലും  മാറ്റാതെയുള്ള  അവന്റെ  പറച്ചിൽ   കേട്ട് അവൾക്ക്  ദേഷ്യം  വന്നു.....

ദേ  മനുഷ്യ.... എഴുന്നേൽക്ക്..... ജോലിക്ക്  പോകണ്ടേ............ എഴുന്നേൽക്കാൻ.......

ടു  മിനിറ്സ്...... ഭാര്യേ...... രുദ്രൻ  ഷിറ്റ്  പോലും  മാറ്റാതെ  പറയുന്നത്  കേട്ട്.... അവൾ  കലി  തുള്ളി  ഷിറ്റ്  അവരിൽ  നിന്നും  മാറ്റി.....
അച്ഛനും  മോനും  കെട്ടിപ്പിടിച്ചു  കിടക്കുവാ........

നിങ്ങൾക്ക്  രണ്ടാൾക്കും  എന്നോട്  എന്തെങ്കിലും  സ്നേഹം  ഉണ്ടോ... വയ്യാത്ത എന്നെ  ഇങ്ങനെ  വായിട്ട്  അലപ്പിക്കാൻ .... ഹോ.... അവൾ  മെല്ലെ  ബെഡിൽ  ഇരുന്നു....

രുദ്രനും  കുഞ്ഞുണ്ണിയും  പരസ്പരം  നോക്കി  കണ്ണിറുക്കി  ചിരിച്ചു കൊണ്ട്  എഴുന്നേറ്റ്  അവളുടെ  മടിയിൽ  തല  വെച്ചു  കിടന്നു.....

കെറു  കാണിച്ചെങ്കിലും  പിന്നെ  അത്  ചിരിയിലേക്ക്  ആയി....

നീ  ഞങളുടെ  ചെമ്പകം  അല്ലേടി......... അതും  പറഞ്ഞ്  അവൻ അവളുടെ  വീർത്ത  വയറിൽ  മെല്ലെ  മുത്തി....
കുഞ്ഞുണ്ണിയും..................,
അവൾ  സ്നേഹത്തോടെ  രണ്ട് പേരെയും  തന്റെ  കൈകൾ  കൊണ്ട്  ചേർത്തു.....

അവസാനിച്ചു......🌸🌸
എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചില്ലേ, ഇനി  എല്ലാരും  വല്യ  അഭിപ്രായം  പറഞ്ഞാട്ടെ....വന്നാട്ടെ.... കമന്റ് ഇടാൻ മടി ഉള്ളോർ ഒന്നു ലൈക്ക് ചെയ്യണേ...
യെന്ന്....അല്ലി.....


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top