❤️പ്രണയാർദ്രം❤️
പാർട്ട് -40
വേദ് പറഞ്ഞ സ്ഥലത്തേക്ക് പോകാൻ ഒരുങ്ങുവായിരുന്നു ലോകേഷും സിദ്ധുവും ദേവും.
"സിദ്ധു... ഞാൻ കൂടുതൽ പോലീസിനെ അറേഞ്ച് ചെയ്തിട്ടുണ്ട്... ഇതൊരു ട്രാപ് ആണെങ്കിലോ..."ദേവ് പറഞ്ഞു.
"ദേവ്... നീ വെറുതെ മണ്ടത്തരം കാണിക്കരുത്... ലക്ഷ്മി അവന്റെ കൂടെയാണ് ഉള്ളതെന്ന് ഓർമ വേണം...സപ്പോസ് അവൻ നമുക്ക് വേണ്ടി ഒരു കെണി ഒരുക്കിയിട്ടുണ്ടെങ്കിലും അതിൽ വീഴുന്നത് ലക്ഷ്മി ആയിരിക്കും..."സിദ്ധു പറഞ്ഞു.
"ദേവ്... നീ അവരോട് വരണ്ടെന്ന് പറ... എന്തുണ്ടായാലും നമ്മൾ മൂന്ന് പേരും ഒരുമിച്ചു നേരിടും..."ലോകേഷ് പറഞ്ഞു.
സിദ്ധു കാറിന്റെ കീയും എടുത്ത് റൂമിന് പുറത്തേക്ക് പോയി.
"അച്ചേ... എബടെ പോവാ... ഞാനും വരുന്നു..."അവന്റെ പിറകെ ചെന്നു നിഹ പറഞ്ഞു.
സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു മുട്ട് കുത്തി ഇരുന്നു.
"അച്ഛ ലെച്ചുവിനെ വിളിച്ചിട്ട് വരാം... കുഞ്ഞ് ഇവിടെ ഇരുന്നോ കേട്ടോ..."സിദ്ധു അവളുടെ കവിളിൽ അമർത്തി മുത്തി പുറത്തേക്ക് പോയി. പിന്നാലെ ദേവും ലോകേഷും.
-----------------------------
"ബിന്ദു ചേച്ചി... ഞാൻ ഒന്ന് പുറത്ത് പോയിട്ടു വരാം... അവർ വരുവാണെങ്കിൽ കയറി ഇരിക്കാൻ പറയണം..."വീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയോട് പറഞ്ഞതിന് ശേഷം വേദ് കാറും എടുത്ത് പുറത്തേക്ക് പോയി.
"സിദ്ധു... ഇത് തന്നെയാണോ അവൻ പറഞ്ഞ സ്ഥലം..."മുന്നിലുള്ള വീട് ചൂണ്ടി ലോകേഷ് ചോദിച്ചു.
"ഇത് തന്നെയാടാ... വാ നമുക്ക് നോക്കാം..."
അവർ മൂന്ന് പേരും കാറിൽ നിന്ന് ഇറങ്ങി. ഗേറ്റ് തുറന്നു അകത്തേക്ക് ചെന്നു.തടി കൊണ്ട് പണി കഴിപ്പിച്ച ഒരു വീടായിരുന്നു അത്. വീടിനു മുന്നിലായി ഒരുപാട് വെറൈറ്റി ചെടികൾ കൊണ്ട് ഒരു ഗാർഡൻ ഉണ്ടാക്കിയിട്ടുണ്ട്.
അവർ മൂന്ന് പേരും ചെല്ലുമ്പോൾ വാതിൽ മലക്കെ തുറന്നു കിടക്കുവായിരുന്നു. ബെൽ അടിച്ചെങ്കിലും ആരെയും കണ്ടില്ല. അവർ അകത്തേക്ക് കയറി. ഹാളിൽ എല്ലാ സാധനവും തട്ടിമറിഞ്ഞു കിടക്കുവായിരുന്നു.അവർ ചുറ്റിനും നോക്കി ആരെയും കണ്ടില്ല.അവരുടെ വലതുവശത്തെ മുറിയിൽ നിന്നും ഞരക്കം കേട്ട് അവർ അങ്ങോട്ടേക്ക് ചെന്നു.
കയ്യും വായും കെട്ടി ബിന്ദുവിനെ(വേദിന്റെ വീട്ടിലെ ജോലിക്കാരി) അവിടെ കെട്ടിയിട്ടിരിക്കുന്നു. അവരെന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു.
ലോകേഷ് അവരുടെ വായിലെ കെട്ടഴിച്ചു.
"അവർ വന്ന് കൊണ്ടുപോയി...." വായിലെ കെട്ടഴിച്ചതും അവശതയോടെ കിതച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞു.
"ആരെ..."അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് സിദ്ധു ചോദിച്ചു.
"ലക്ഷ്മിയെ..."അവർ പറഞ്ഞു.
"ബിന്ദു ചേച്ചി... എന്താ പറ്റിയത്..."
പുറത്തു പോയിട്ടു വേദ് അപ്പോഴാണ് തിരിച്ചെത്തിയത് തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച വീട്ടിലെ സാധനങ്ങൾ എല്ലാം തട്ടിമറിഞ്ഞു കിടക്കുന്നതും. വീട്ടിലെ ജോലിക്കാരിയെ കെട്ടിയിട്ടിരിക്കുന്നതും ആണ്.
"മോനെ... മോൻ പോയ പിന്നാലെ... ആരൊക്കെയോ ഇവിടെ വന്നു... ആരാ എന്താ എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല... എന്നെ തള്ളി മാറ്റി അവർ ലക്ഷ്മിയെ പിടിച്ചുകൊണ്ടു പോയി... ഞാൻ തടയാൻ കുറെ നോക്കിയതാ പക്ഷെ അവർ എന്നെ കെട്ടിയിട്ടു..."കരഞ്ഞുകൊണ്ട് അവർ വേദിനോട് പറഞ്ഞു.
വേദ് എന്തൊക്കെയാണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ നിന്നു. സിദ്ധു മുഷ്ടി ചുരുട്ടി കണ്ണുകളടച്ചു നിൽക്കുവായിരുന്നു.
വേദ് സിദ്ധുവിന്റെ അടുത്തേക്ക് ചെന്നു.
"സിദ്ധു..."വേദ് വിളിച്ചു.
"ലക്ഷ്‌മി എവിടെ...."താഴേക്ക് നോക്കികൊണ്ട് സിദ്ധു ചോദിച്ചു.
"എനിക്കറിയില്ല... ഞാൻ..."
"നീ എന്റെ ജീവൻ വെച്ച കളിക്കുന്നത്... നിർത്തിക്കോ വേദ്... ഒരു ബലപ്രയോഗത്തിന് ഞാനില്ല... ലക്ഷ്മിയെ എനിക്ക് തിരിച്ചു തരണം...."വേദിന്റെ കണ്ണുകളിലേക്ക് നോക്കി കൈകൾ കൂപ്പി സിദ്ധു പറഞ്ഞു.
"സിദ്ധു... എനിക്കറിയില്ല... ഞാനല്ല..."വേദ് പറഞ്ഞു.
അപ്പോഴാണ് സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തത്. പ്രിയങ്ക ആയിരുന്നു.
"സിദ്ധു... ഞാനാ പ്രിയങ്ക... വേദ് അടുത്തുണ്ടല്ലോ അല്ലെ... ഫോൺ സ്പീക്കറിൽ ഇട്..."
സിദ്ധു ഫോൺ സ്പീക്കറിൽ ഇട്ടു.
"എല്ലാവരും ലക്ഷ്മിയെ തപ്പി നടക്കുവാ അല്ലെ...."പ്രിയങ്ക പൊട്ടിച്ചിരിച്ചു.
"പേടിക്കണ്ട... അവൾ എന്റെ കൂടെ ഉണ്ട്...പാവം കുറെ വിഷമിച്ചു അല്ലെ സിദ്ധു... ഇനി അവൾക്ക് വിഷമിക്കേണ്ടി വരില്ല...അവളെ ഞാൻ എല്ലാ സങ്കടത്തിൽ നിന്നും രക്ഷിക്കാം...സന്തോഷമായില്ലേ സിദ്ധു..."പ്രിയങ്ക പരിഹാസത്തോടെ പറഞ്ഞു.
"പ്രിയങ്ക... പ്ലീസ്... അവളെ ഒന്നും ചെയ്യരുത്... നിനക്ക് എന്താ വേണ്ടത്... എന്റെ സ്വത്തോ പണമോ... എന്ത് വേണമെങ്കിലും തരാം... അവളെ ഒന്നും ചെയ്യരുത്... പ്ലീസ്..."സിദ്ധു കരഞ്ഞുകൊണ്ട് പറഞ്ഞു.
പ്രിയങ്ക അത് കേട്ട് ചിരിച്ചു.
"Now the game is on the right track...."പ്രിയങ്ക പറഞ്ഞു.
"ശെരി...സിദ്ധാർഥ് മാധവ് നിന്റെ എല്ലാ സ്വത്തും എന്റെ പേരിലേക്ക് എഴുതി എപ്പോ എന്റെ കയ്യിൽ കിട്ടും..."പ്രിയങ്ക ചോദിച്ചു.
"നീ പറ... എപ്പോ എവിടെ കൊണ്ട് തരണം..."സിദ്ധു ചോദിച്ചു.
"നാളെ 4 മണിക്ക് ഞാൻ പറയുന്ന സ്ഥലത്തു വരണം... നീ നല്ല സ്മാർട്ട് ആണെന്ന് എനിക്കറിയാം പക്ഷെ അത് ഇവിടെ കാണിക്കണ്ട... ഞാൻ പറഞ്ഞത് മനസ്സിലായല്ലോ... ഒറ്റക്ക് വേണം വരാൻ..."
പ്രിയങ്ക ഫോൺ കട്ട് ചെയ്തു.സിദ്ധു ഊർന്നു നിലത്തേക്ക് ഇരുന്നു.
"നീയും പ്രിയങ്കയും കൂടെ ഉള്ള പ്ലാൻ അല്ലെ ഇതെല്ലാം..."ദേവ് വേദിനോട് ചോദിച്ചു.
"ഇല്ല... എനിക്ക് ഒന്നും അറിയില്ല... നിങ്ങൾ എന്നെ വിശ്വസിച്ചേ മതിയാകു... She is a devil... അവളുടെ കൂടെ കൂടി ഞാൻ ഒന്നും ചെയ്യില്ല..."വേദ് പറഞ്ഞു.
"ഇതെല്ലാം കള്ളം ആണെങ്കിൽ വെച്ചേക്കില്ല നിന്നെ..."ലോകേഷ് വേദിനോട് പറഞ്ഞു.
പിറ്റേന്ന്.....
"സിദ്ധു ഞങ്ങൾ കൂടെ വരാം..."പ്രിയങ്ക പറഞ്ഞ സ്ഥലത്തേക്ക് ഇറങ്ങാൻ നിൽക്കവേ ലോകേഷ് പറഞ്ഞു.
"അതെ സിദ്ധു... നിന്നോട് ഒറ്റക്ക് വരാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവൾ എന്തെങ്കിലും ചതി ഒരുക്കിയിട്ടുണ്ടാകും... ഞങ്ങളും വരാം..."വേദ് പറഞ്ഞു.
സിദ്ധു ഒന്നും മിണ്ടാതെ കാറിൽ കയറി പോയി. അവനു പിന്നാലെ ലോകേഷും ദേവും വേദും മറ്റൊരു കാറിലായി പോയി.അവർ ഒരു സേഫ് ഡിസ്റ്റൻസിൽ സിദ്ധുവിനെ ഫോളോ ചെയ്തു കൊണ്ടിരുന്നു.
സിദ്ധുവിന്റെ കാർ ഒരു വീടിനു മുന്നിൽ ചെന്നു നിന്നു. അതൊരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു.വീടിന് മുന്നിലായി നാലഞ്ചു ആളുകൾ നിൽപ്പുണ്ടായിരുന്നു. എല്ലാം പ്രിയങ്കയുടെ ആളുകളായിരിക്കാം. ലോകേഷും വേദും ദേവും കാർ ദൂരെ ഒരു സ്ഥലത്ത് നിർത്തി ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.
സിദ്ധു കാറിൽ നിന്നിറങ്ങി വീടിനടുത്തേക്ക് നടന്നു. അവിടെ നിന്നിരുന്നവരിൽ ഒരാൾ അവനെ തടഞ്ഞു നിർത്തി.
"മാഡം... അയാൾ എത്തിയിട്ടുണ്ട്..."അയാൾ ഫോണിലൂടെ പറഞ്ഞു.
"ഡോക്യൂമെന്റ്സ് ഒക്കെ കൊണ്ട് വന്നിട്ടുണ്ടോ..."അയാൾ സിദ്ധുവിനോട് ചോദിച്ചു. സിദ്ധു അവന്റെ കയ്യിലിരുന്ന ഫയൽ അയാൾക്ക് കാണിച്ചു കൊടുത്തു.അയാൾ സിദ്ധുവിനെ അകത്തേക്ക് കയറ്റി വിട്ടു.
സിദ്ധു വീടിനകത്തേക്ക് നടന്നു. അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.
"നിനക്ക് നല്ല അനുസരണ ആണല്ലോ സിദ്ധു... അത്രക്ക് ഇഷ്ടമാണോ അവളെ..."പിറകിൽ നിന്നും പ്രിയങ്ക പറഞ്ഞു.
സിദ്ധു തിരിഞ്ഞു നോക്കി.
"അവൾ എവിടെ..."സിദ്ധു ചോദിച്ചു.
"ലക്ഷ്‌മി ഇവിടൊക്കെ തന്നെ ഉണ്ട്... സുരക്ഷിത ആയിട്ട്..."
പ്രിയങ്ക അവന്റെ നേരെ കൈ നീട്ടി. സിദ്ധു പ്രിയങ്കയുടെ കയ്യിലേക്ക് ആ ഫയൽ വെച്ചുകൊടുത്തു.അവൾ ഡോക്യൂമെന്റ്സ് എല്ലാം പരിശോദിച്ചു.അവളുടെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു.അപ്പോഴും സിദ്ധുവിന്റെ കണ്ണുകൾ ലക്ഷ്മിയെ തിരഞ്ഞുകൊണ്ടിരുന്നു.
"സിദ്ധു... ലക്ഷ്മിയെ എന്തിനാ നിനക്ക്... നിനക്ക് ഞാൻ പോരെ... അവളെ അങ്ങ് വിട്ടേക്ക്... എന്റെ കൂടെ വന്നാൽ നിനക്ക് നിന്റെ സ്വത്തും കിട്ടും..."അവന്റെ അടുത്തേക്ക് ചെന്നു അവന്റെ ഷർട്ട് ഒന്ന് നേരെ ആക്കികൊണ്ട് പ്രിയങ്ക പറഞ്ഞു.
"സിദ്ധു... അവളെ മറന്നേക്കെടാ...നിന്റെ ഏതാഗ്രഹവും സാധിച്ചു തരാൻ ഞാൻ ഇല്ലേ..."അവന്റെ മുഖത്തേക്ക് ഉറ്റു നോക്കികൊണ്ട് അവൾ ചോദിച്ചു.
"നായിന്റെ മോളേ... നീ പെണ്ണ് തന്നെ ആണോ... മാനം വിറ്റ് ജീവിക്കുന്ന പെണ്ണുങ്ങൾക്ക് ഉണ്ടല്ലോടി ഇതിലും അന്തസ്സ്..."അവളുടെ കവിളിൽ കുത്തിപിടിച്ചുകൊണ്ട് സിദ്ധു പറഞ്ഞു.
പ്രിയങ്ക പുച്ഛിച്ചുകൊണ്ട് അവന്റെ കൈ തട്ടി മാറ്റി.പ്രിയങ്ക അടുത്ത് കിടന്ന ടേബിളിന്റെ ഡ്രോയർ തുറന്നു അതിൽ നിന്നും ഒരു തോക്ക് പുറത്തേക്കെടുത്തു.
"വിജയ്...."തോക്കിൽ ബുള്ളറ്റ് നിറച്ചുകൊണ്ട് അവൾ വിളിച്ചു.
"മാഡം..."അവൾ വിളിച്ച ഉടനെ പുറത്ത് നിന്നും ഒരാൾ അവളുടെ അടുത്തേക്ക് വന്നു. അവൾ അയാളുടെ കയ്യിലേക്ക് സിദ്ധു കൊടുത്ത ഫയൽ വെച്ചുകൊടുത്തു. അയാൾ അതും കൊണ്ട് അകത്തേക്ക് പോയി.
പ്രിയങ്ക സിദ്ധുവിനെ നേരെ തോക്ക് ചൂണ്ടി.
"ട്ടോ...."അവൾ വെടിവെക്കുന്നത് പോലെ കാണിച്ചു.
സിദ്ധുവിന്റെ കണ്ണിൽ അപ്പോഴും ഭയം ഇല്ലായിരുന്നു.
"പ്രിയങ്ക... ലക്ഷ്മി എവിടെ..."ക്ഷമ നശിച്ചു അവൻ ചോദിച്ചു.
"ധൃതി കൂട്ടാതെ സിദ്ധു... വാ..."പ്രിയങ്ക അതും പറഞ്ഞു മുന്നേ നടന്നു.സിദ്ധു അവളുടെ പിന്നാലെ ചെന്നു.
"എടാ അവൻ പോയിട്ടു അനക്കം ഒന്നും കേൾക്കുന്നില്ലല്ലോ..."ലോകേഷ് ചോദിച്ചു.
"അകത്തു ഇനിയും ആൾകാർ ഉണ്ടോ ആവോ... ഒരു കൈ നോക്കിയാലോ..."ദേവ് അവരെ രണ്ട് പേരെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു.
"എന്ന നോക്കി കളയാം..."വേദ് പറഞ്ഞു.
"ഇവിടെ സിസിടീവി ക്യാമറ ഒന്നും ഇല്ലല്ലോ..."ലോകേഷ് വീടിന് ചുറ്റും നോക്കികൊണ്ട് ചോദിച്ചു.
"ക്യാമറ ഒന്നും ഇല്ല..."ദേവ് പറഞ്ഞു.
അവർ നിന്നിരുന്ന സ്ഥലത്ത് നിന്നും വീടിനടുത്തുള്ള ഒരു കുറ്റികാടിനിടയിൽ മൂന്ന് പേരും ഒളിച്ചിരുന്നു.ഒരാൾ സിഗറേറ്റും വലിച്ചു ആ കുറ്റികാടിനടുത്തു വന്ന് നിന്നു. വേദ് അയാളുടെ പിറകിലൂടെ ചെന്നു വാ പൊത്തി പിടിച്ച് കഴുത്തു തിരിച്ചു. അയാൾ താഴേക്ക് പിടഞ്ഞു വീണു.
വീടിന് പുറത്തായി മറ്റു മൂന്ന് പേരുകൂടെ ഉണ്ടായിരുന്നു. അവരെയും ലോകേഷും വേദും ദേവും ചേർന്ന് അടിച്ച് താഴെ ഇട്ടു.
പ്രിയങ്ക സിദ്ധുവിനെയും കൊണ്ട് ചെന്നു നിന്നത് ഒരു വാതിലിന് മുന്നിൽ ആണ്. അവൾ ആ വാതിൽ തുറന്നു. അവിടെ നിന്നും താഴേക്ക് പടികൾ ഉണ്ടായിരുന്നു.അവർ രണ്ടുപേരും പടികൾ ഇറങ്ങി.ചുറ്റും ഇരുട്ട് നിറഞ്ഞു നിന്നിരുന്നു.
സിദ്ധു ചുറ്റും നോക്കി. അപ്പോഴേക്കും പ്രിയങ്ക പോയി ലൈറ്റ്സ് എല്ലാം ഓൺ ആക്കി.മുന്നിലായി ഒരു ചെയറിൽ ലക്ഷ്മിയെ കെട്ടി ഇട്ടിരിക്കുന്നു. അവൾ തളർന്നു ബോധമില്ലാതെ ആ ചെയറിൽ ഇരിപ്പുണ്ട്.
"ലെച്ചു...."സിദ്ധു കരഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെല്ലാനായി പോയതും പ്രിയങ്ക മുന്നിലേക്ക് നിന്ന് അവന്റെ നേരെ തോക്ക് ചൂണ്ടി.
"എന്താ സിദ്ധു ഇത്... അവൾ ഉറങ്ങുന്നത് കണ്ടില്ലേ... ശല്യപ്പെടുത്താതെ..."പ്രിയങ്ക പരിഹാസത്തോടെ പറഞ്ഞു.
"നിനക്ക് വേണ്ടത് കിട്ടിയില്ലേ... ഇനി എങ്കിലും അവളെ വെറുതെ വിട്..."സിദ്ധു ലക്ഷ്മിയേയും പ്രിയങ്കയേയും മാറി മാറി നോക്കികൊണ്ട് പറഞ്ഞു.
"വെറുതെ വിടാനോ... ഇത്രയും കഷ്ടപ്പെട്ട് കാര്യങ്ങൾ എല്ലാം ഇവിടം വരെ ഞാൻ എത്തിച്ചത് അവളെ വെറുതെ വിടാൻ വേണ്ടിയാണോ..."
അപ്പോഴേക്കും വേദും ലോകേഷും ദേവും അവിടേക്ക് എത്തി.
"വന്നല്ലോ..."പ്രിയങ്ക അവരെ നോക്കി പറഞ്ഞു.
"നീയൊക്കെ എന്ത് കണ്ടിട്ടാടാ ഇവൾക്ക് വേണ്ടി ഇങ്ങനെ നടക്കുന്നെ..."പ്രിയങ്ക അവരോട് ചോദിച്ചു.
"എന്ത് പറ്റി വേദ്... നിനക്ക് രണ്ടു ദിവസം കൊണ്ട് അവളെ മതിയായോ..."
"ഛീ നിർത്തേടി... ഞാൻ ചെയ്തത് തെറ്റ് തന്നെയാ ഞാൻ സമ്മതിച്ചു... പക്ഷെ അവളെ ആ കണ്ണിലൂടെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല..."വേദ് പറഞ്ഞു.
"പിന്നെ നിനക്കെന്താ പ്രേമമാണോ ഇവളോട്..."പ്രിയങ്ക ചോദിച്ചു.
"അല്ലെന്ന് മനസ്സിലാക്കാൻ വൈകി.... എനിക്ക് ആ തെറ്റ് തിരുത്തിയെ പറ്റു... പ്രിയങ്ക ലക്ഷ്മിയെ വെറുതെ വിട്ടേക്ക്..."വേദ് മുന്നോട്ടേക്ക് വന്ന് പറഞ്ഞു.
പ്രിയങ്ക അവനു നേരെ തോക്ക് ചൂണ്ടി.
"എനിക്ക് ഈ ജന്മം ആസ്വദിച്ചു ജീവിക്കാൻ ഉള്ളതൊക്കെ കിട്ടി... പക്ഷെ എന്നാലും അതങ്ങോട്ട് മുഴുവനായും ആസ്വദിക്കണമെങ്കിൽ ഇവൾ മരിക്കണം... ഇവൾ ജീവനോടെ ഉള്ളടത്തോളം കാലം എനിക്ക് സന്തോഷമായി ഇരിക്കാൻ പറ്റില്ല... ഞാൻ എന്തൊക്കെ ആഗ്രഹിച്ചിട്ടുണ്ടോ അതിനെല്ലാം തടസ്സം ഇവൾ മാത്രമായിരുന്നു..."ലക്ഷ്മിയെ നോക്കി പകയോടെ പ്രിയങ്ക പറഞ്ഞു.
അവളുടെ ശ്രെദ്ധ ലക്ഷ്മിയിലേക്ക് മാറിയ സമയം ദേവ് അവളുടെ കയ്യിൽ നിന്ന് തോക്ക് വാങ്ങാൻ ഒരു ശ്രെമം നടത്തി.
"അയ്യോ ചേട്ടന്മാർ കൂടുതൽ സ്മാർട്ട് ആകല്ലേ...ഇവളെ ഇവിടുന്ന് അങ്ങനെ കൊണ്ട് പോകാം എന്നൊന്നും ആരും വിചാരിക്കണ്ട നടക്കില്ല..."പ്രിയങ്ക അവർക്ക് നേരെ തോക്ക് ചൂണ്ടികൊണ്ട് പറഞ്ഞു.
പ്രിയങ്ക ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു. ബോധമില്ലാതെ തളർന്നു കിടക്കുന്ന ലക്ഷ്മിയെ കണ്ട് സിദ്ധുവിന്റെ ഹൃദയം നീറി.
"പ്രിയങ്ക ഇത് ചതിയാണ്... നീ വേണേൽ എന്നെ കൊന്നോ അവളെ ഒന്നും ചെയ്യരുത്..."സിദ്ധു മുന്നിലേക്ക് വന്നുകൊണ്ട് പറഞ്ഞു.
"എന്താ സ്നേഹം... ശോ... ഇത് കാണുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്..."പ്രിയങ്ക പല്ല് കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു.
"അവൾക്ക് നിന്നെ ഭയങ്കര വിശ്വാസം ആണല്ലോടാ... രണ്ടിനെയും തമ്മിൽ തല്ലിക്കാൻ നോക്കിയപ്പോൾ രണ്ടും കൂടുതൽ അങ്ങ് ഒട്ടി..."
"നീയാണോ സ്നേഹയെ..."
"ഞാൻ തന്നെ... എല്ലാം ഞാൻ തന്നെ... സ്നേഹയെ നിന്റെ കൂടെ കിടത്തിയത്... നിഹയെ നിങ്ങളിൽ നിന്ന് അകറ്റിയത്... എല്ലാം ഞാൻ തന്നെയാ ചെയ്തത്..."ലോകേഷ് ചോദിച്ചപ്പോൾ മറുപടിയായി പ്രിയങ്ക പറഞ്ഞു.
"സിദ്ധു എനിക്കറിയാം നിനക്ക് അവളെ എത്രമാത്രം ഇഷ്ടമാണെന്ന്... അതുകൊണ്ട് ഞാൻ ഇവളെ പെട്ടെന്ന് ഒന്നും കൊല്ലില്ല പതുക്കെ പതുക്കെ എല്ലാ വേദനയും അനുഭവിച്ചേ അവൾ ചാകു..."ഒരു കയ്യിൽ തോക്ക് അവർക്ക് നേരെ ചൂണ്ടി പിടിച്ചു മറ്റേ കൈ കൊണ്ട് അടുത്തുണ്ടായിരുന്ന ടേബിളിൽ നിന്നും ഒരു ചെറിയ ബോട്ടിലും സിറിഞ്ചും എടുത്തുകൊണ്ടു പറഞ്ഞു.
"വിജയ്.... സ്റ്റാലിൻ..."അവൾ പിറകിലേക്ക് നോക്കി വിളിച്ചു. ഇരുട്ടിൽ നിന്നും നാലു ആളുകൾ മുന്നിലേക്ക് വന്നു.
"എനിക്കൊരു പ്രൊട്ടക്ഷൻ വേണ്ടേ അതിനാ..."ലോകേഷും സിദ്ധുവും ദേവും വേദും അവരെ നോക്കുന്നത് കണ്ട് സിദ്ധു പറഞ്ഞു.
പ്രിയങ്ക തോക്ക് അവരിൽ ഒരാളുടെ കയ്യിലേക്ക് കൊടുത്തിട്ട് സിറിഞ്ചിലേക്ക് ആ ചെറിയ ബോട്ടിലിൽ നിന്നും മരുന്ന് നിറച്ചു.
അവൾ ആ സിറിഞ്ചുമായി വന്യമായി ചിരിച്ചു കൊണ്ട് ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു.
"പ്രിയങ്ക...നോ..."അവളെ തടയാൻ ചെന്ന സിദ്ധുവിനെയും ബാക്കി ഉള്ളവരെയും പ്രിയങ്കയുടെ ആളുകൾ തടഞ്ഞു.
പ്രിയങ്ക സിദ്ധുവിനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചിട്ട് ലക്ഷ്മിയുടെ കയ്യിൽ സിറിഞ്ചു കുത്താനായി പോയി. സിദ്ധു സർവ്വ ശക്തിയുമെടുത്തു അവനെ തടഞ്ഞു വെച്ചവരെ തള്ളി മാറ്റി. പ്രിയങ്കയുടെ അടുത്തേക്ക് ചെന്നു അവളെ തള്ളി ഇട്ടു.
"ലെച്ചു...മോളേ... കണ്ണ് തുറക്ക്..."സിദ്ധു ലക്ഷ്മിയുടെ കവിളിൽ തട്ടി വിളിച്ചു.
പ്രിയങ്ക വീണ്ടും എഴുന്നേറ്റ് വന്ന് ലക്ഷ്മിയുടെ അടുത്തേക്ക് വന്നെങ്കിലും സിദ്ധു എഴുന്നേറ്റ് ചെന്നു അവളുടെ കവിളിൽ ആഞ്ഞടിച്ചു.അവൾ നിലത്തേക്ക് വീണു.സിദ്ധു ലക്ഷ്മിയുടെ കയ്യിലെ കേട്ടഴിക്കാനായി ചെന്നതും അവനെ പ്രിയങ്കയുടെ ആളുകളിൽ ഒരാൾ പിറകിൽ നിന്നും വന്ന് പിടിച്ച് വെച്ചു. സിദ്ധു അയാളുടെ വയറിൽ കൈമുട്ട് കൊണ്ട് ഇടിച്ചപ്പോൾ അയാളുടെ പിടി അയഞ്ഞു. അവൻ തിരിഞ്ഞു നിന്ന് അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അയാൾ ദൂരേക്ക് തെറിച്ചു വീണു. ബാക്കി ഉള്ളവരെ എല്ലാവരെയും വേദും ലോകേഷും ദേവും ചേർന്ന് ഒതുക്കി.
"ലെച്ചു... എന്നെ നോക്ക്... കണ്ണ് തുറന്നെ..."സിദ്ധു അവളുടെ കവിളിൽ തട്ടി വിളിച്ചു. ലക്ഷ്മി പതിയെ കണ്ണുകൾ തുറന്നു.
"ലെച്ചു...."സിദ്ധു അവളുടെ നെറുകയിൽ മുത്തി. അവളുടെ കേട്ടെല്ലാം അഴിച്ചു.
"സിദ്ധു...."അവൾ കരഞ്ഞുകൊണ്ട് അവനെ ഇറുക്കെ പുണർന്നു.അവൾ അവന്റെ തലയിലെ മുറിവിലൂടെ വിരലോടിച്ചു വീണ്ടും ഇറുക്കെ പുണർന്നു.അപ്പോഴേക്കും ഒരാൾ വന്ന് സിദ്ധുവിനെ ലക്ഷ്മിയുടെ അടുക്കൽ നിന്നും പിടിച്ചു മാറ്റി. അയാൾ സിദ്ധുവിനെ അടിക്കാൻ തുടങ്ങി.
നിലത്തു കിടക്കുന്ന തോക്ക് പ്രിയങ്കയുടെ ശ്രെദ്ധയിൽ പെട്ടു. അവൾ ഓടിച്ചെന്ന് ആ തോക്കെടുത്തു.എന്നിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് പാഞ്ഞടുത്തു. അവൾ ലക്ഷ്മിയുടെ നെറ്റിയിൽ തോക്ക് വെച്ചു.
"സിദ്ധു...."ലക്ഷ്മി ഭയന്ന് വിറച്ചു വിളിച്ചു.
സിദ്ധു നോക്കിയപ്പോൾ ലക്ഷ്മിയുടെ നെറ്റിയിൽ തോക്കമർത്തി നിൽക്കുന്ന പ്രിയങ്കയെ ആണ്.സിദ്ധു നേരിട്ടുകൊണ്ടിരുന്നവന്റെ മൂക്കിൽ ഇടിച്ചിട്ട് ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.
"കൊല്ലും ഞാൻ..."ലക്ഷ്മിയുടെ നെറ്റിയിൽ തോക്കമർത്തി കൊണ്ട് പ്രിയങ്ക പറഞ്ഞു.
സിദ്ധു കണ്ണുകൾ കൊണ്ട് പ്രിയങ്കയോട് യാചിച്ചു. ലക്ഷ്മി സിദ്ധുവിന്റെ കണ്ണുകളിലേക്ക് നോക്കി. സിദ്ധു ലക്ഷ്മിയുടെയും.ലക്ഷ്മി നിറഞ്ഞ കണ്ണുകൾ ഒന്ന് ചിമ്മി സിദ്ധുവിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി.
"പ്രിയങ്ക... പ്ലീസ്...അവളെ ഒന്നും ചെയ്യരുത്..."വേദ് പറഞ്ഞു.
"എനിക്ക് ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം...അതിനിവൾ ഉണ്ടാകാൻ പാടില്ല..."പ്രിയങ്ക ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.
പിന്നിൽ നിന്ന ദേവിനെ എന്നാൽ പ്രിയങ്ക ശ്രെദ്ധിച്ചില്ല. ദേവ് ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ ചെന്നു പ്രിയങ്കയുടെ കയ്യിൽ നിന്നും തോക്ക് തട്ടിപ്പറിച്ചു മേടിക്കാൻ ശ്രെമിച്ചു.പിടിവലിക്കിടയിൽ തോക്ക് പൊട്ടി.പ്രിയങ്ക ഊർന്ന് താഴേക്ക് വീണു.ദേവ് കയ്യിലിരുന്ന തോക്കിലേക്ക് ഒന്ന് നോക്കിയ ശേഷം താഴെ വീണു കിടക്കുന്ന പ്രിയങ്കയെ നോക്കി.അവളുടെ നെഞ്ചിൽ ബുള്ളറ്റ് തുളച്ചു കയറി.
ദേവ് കുനിഞ്ഞിരുന്നു. പ്രിയങ്കയുടെ കൈകൾ ഒന്ന് കുടഞ്ഞു നോക്കിയെങ്കിലും അവളിൽ നിന്ന് അനക്കം ഒന്നും ഉണ്ടായില്ല.
വേദും ലോകേഷും അവളുടെ അടുത്തേക്ക് ചെന്നു.
"She is dead...."സിദ്ധുവിനെ നോക്കി ദേവ് പറഞ്ഞു.
സിദ്ധുവിന്റെ കണ്ണുകൾ പോയത് ലക്ഷ്മിയുടെ അടുത്തേക്കാണ്. കണ്ണുകൾ അടച്ചു രണ്ടു കൈകൾ കൊണ്ടും ചെവി പൊത്തി പിടിച്ചു നിൽക്കുവായിരുന്നു ലക്ഷ്മി. അവൻ അവളുടെ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു.സിദ്ധു അവളുടെ മുഖം മുഴുവനും ചുംബിച്ചു. വാശിയോടെ അവളുടെ അധരങ്ങൾ കവർന്നു. ലക്ഷ്മി നിലത്തു നിന്നും ഉയർന്നു പൊങ്ങി.
--------------------------------
അൽപ്പ നേരം കഴിഞ്ഞു പോലീസ് അവിടേക്ക് വന്നു.
"നിങ്ങൾ പൊക്കോ... ഇനി ഇവിടെ നിൽക്കണ്ട... എനിക്കിവിടെ കുറച്ചു പണിയുണ്ട്..."ദേവ് ലോകേഷിനോട് പറഞ്ഞു.
"അപ്പോൾ വേദ്..."ലോകേഷ് വേദിനോട് ചോദിച്ചു.
"ഞാൻ വന്നോളാം... നിങ്ങൾ പൊക്കോ..."ലോകേഷിനോട് പറഞ്ഞതിന് ശേഷം ദൂരെ മാറി നിൽക്കുന്ന ലക്ഷ്മിയുടെയും സിദ്ധുവിന്റെയും അടുത്തേക്ക് വേദ് ചെന്നു. പിറകെ ദേവും ലോകേഷും.
"വേദന ഉണ്ടോ..."സിദ്ധുവിന്റെ നെറ്റിയിലെ മുറിവിൽ തൊട്ടുകൊണ്ട് ലക്ഷ്മി ചോദിച്ചു. അവൻ ഇല്ലെന്ന് തലയാട്ടി.
"സിദ്ധു..."വേദ് അവരുടെ അടുത്തേക്ക് ചെന്നു.
"ഞാൻ...."
"അടുത്താഴ്ച്ച ഞങ്ങളുടെ മോൾടെ ബര്ത്ഡേയ... വേദ് ഉറപ്പായിട്ടും വരണം..."വേദിനെ പറഞ്ഞു മുഴുവിപ്പിക്കാതെ സിദ്ധു പറഞ്ഞു.
വേദ് സിദ്ധുവിനെ കെട്ടിപ്പിടിച്ചു.
"ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ..."സിദ്ധു വേദിന്റെ ചെവിയിൽ പറഞ്ഞു.
"എന്നാൽ നിങ്ങൾ വിട്ടോടാ... എനിക്കിവിടെ ഇനി കുറച്ചു ജോലി ഉണ്ട്..."ദേവ് അവരോട് പറഞ്ഞതിന് ശേഷം അവിടെ നിന്നും പോയി.
"എടാ നാറി ഉളുപ്പുണ്ടോടാ... എന്തൊരു കിസ്സിങ് ആയിരുന്നു അതും ഫ്രഞ്ച്... എനിക്കിതോന്നും കാണാൻ വയ്യേ..."സിദ്ധുവിനെയും ലക്ഷ്മിയെയും കളിയാക്കി കൊണ്ട് ലോകേഷ് പറഞ്ഞു.
"അതിന്റെ ഫീൽ ഒക്കെ നിനക്ക് ലൈഫിൽ ഒരു പെണ്ണൊക്കെ വന്നാലേ മനസ്സിലാവൂ..."ലക്ഷ്മിയെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് സിദ്ധു പറഞ്ഞു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ ലോകേഷ് സിദ്ധുവിന്റെ കയ്യിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി.നേരം ഇരുട്ടിയിരുന്നു.
"എടാ വേഗം വാ.. വാ..."ലോകേഷ് സിദ്ധുവിന്റെയും ലക്ഷ്മിയുടെയും കയ്യിൽ പിടിച്ച് വലിച്ചു കാറിനടുത്തേക്ക് ഓടി.
"എന്താടാ എന്ത് പറ്റി..."ഡ്രൈവ് ചെയ്യുന്ന ലോകേഷിനോട് സിദ്ധു ചോദിച്ചു.
"തേങ്ങ... മിണ്ടാതിരിക്കെടാ അവിടെ..."ലോകേഷ് അതും പറഞ്ഞു വണ്ടി പറപ്പിച്ചു വിട്ടു.
അവർ നേരെ ചെന്നത് റെയിൽവേ സ്റ്റേഷനിലേക്ക് ആണ്.ലോകേഷ് വണ്ടി നിർത്തി കാറിൽ നിന്ന് ഇറങ്ങി പ്ലാറ്റഫോമിലേക്ക് ഓടി.അവന്റെ പിന്നാലെ ലക്ഷ്മിയും സിദ്ധുവും കാര്യം അറിയാതെ ഓടി.
"May i have your attention please..train no 12301 Kochi to Bangalore has arrived on Platform no. 3..!!"
അന്നൗൺസ്‌മന്റ് കേട്ടതും ലോകേഷിന്റെ കാലുകൾക്ക് വേഗത കൂടി. അവൻ വേഗം പ്ലാറ്റഫോമിലേക്ക് എത്തി.പ്ലാറ്റ്ഫോം മുഴുവനും ആളുകളെ കൊണ്ട് നിറഞ്ഞിരിന്നു. അവൻ ട്രെയ്നിനകത്തും പ്ലാറ്റ്ഫോമിലും ഒക്കെയായി സ്നേഹയെ തിരഞ്ഞു.
ഒടുവിൽ ട്രെയിനിലേക്ക് കയറാൻ ബാഗുമായി നിൽക്കുന്ന സ്നേഹയെ അവൻ കണ്ടു.
"സ്നേഹ..."അവൻ അവളുടെ അടുത്തേക്ക് ചെന്നുകൊണ്ട് വിളിച്ചു.
ലോകേഷിനെ കണ്ടതും സ്നേഹ ആദ്യം ഒന്ന് ഞെട്ടി. അവനെ കാണാതെ പോകേണ്ടി വരുമെന്നാണ് വിചാരിച്ചിരുന്നത്.
"പോകണ്ട..."കിതച്ചുകൊണ്ട് അവൻ സ്നേഹയുടെ അടുത്ത് ചെന്നു പറഞ്ഞു.
അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് ട്രെയിനിലേക്ക് കയറാൻ പോയി. ലോകേഷ് അവളുടെ കയ്യിൽ പിടിച്ചു ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറ്റി നിർത്തി. അപ്പോഴേക്കും ട്രെയിൻ പോയിരുന്നു.
"എടൊ താൻ എന്ത് പണിയാ കാണിച്ചേ എന്റെ ട്രെയിൻ പോയി..."സ്നേഹ കപട ദേഷ്യത്തോടെ ലോകേഷിനോട് പറഞ്ഞു.
ഇതെല്ലാം കണ്ടുകൊണ്ടാണ് ലക്ഷ്മിയും സിദ്ധുവും പ്ലാറ്റ്ഫോമിലേക്ക് വന്നത്.പ്ലാറ്റ്ഫോമിൽ ഇപ്പൊ തിരക്കെല്ലാം ഒഴിഞ്ഞിരുന്നു.
"ഞാൻ ഇനി എങ്ങനെ ബാംഗ്ലൂർ പോകും..."സ്നേഹ ലോകേഷിനോട് ചോദിച്ചു.
"നീ പോകണ്ട...."ലോകേഷ് പറഞ്ഞു.
"ഇതെന്താ ഇങ്ങനെ..."സിദ്ധു ലക്ഷ്മിയോട് ചോദിച്ചു. അവൻ ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.
"ഇപ്പോ മനസ്സിലാകും...."ലക്ഷ്മി പറഞ്ഞു.
സ്നേഹ ബാഗും എടുത്ത് റിസർവേഷൻ കൗണ്ടറിൽ പോയി.
"സർ... ബാംഗ്ലൂരിലേക്കുള്ള അടുത്ത ട്രെയിൻ എപ്പോഴാ..."അവൾ റിസർവേഷൻ കൗണ്ടറിൽ അന്വേഷിച്ചു.
"നിനക്കെന്താടി ഭ്രാന്താണോ.... നിന്നെ എന്തിനാ ഇപ്പൊ ബാംഗ്ലൂർ കെട്ടിയെടുക്കുന്നെ..."ലോകേഷ് അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.
"ഞാൻ എന്തിനാ ഇവിടെ നിക്കുന്നെ... എനിക്കിവിടെ ആരാ ഉള്ളത്..."സ്നേഹ ലോകേഷിനോട് ചോദിച്ചു.
"പിന്നെ ഞാൻ എന്തിനാടി കോപ്പേ..."ലോകേഷ് ശബ്ദം ഉയർത്തി ചോദിച്ചു.
സ്നേഹയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞെങ്കിലും അവൾ അത് സമർത്ഥമായി ഒളിപ്പിച്ചു.
"താൻ എന്തിനാ എന്റെ കാര്യം നോക്കുന്നത്... ഇയാൾ പോയി പണി നോക്ക്..."സ്നേഹ ബാഗും കൊണ്ട് മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
ലോകേഷ് അവളുടെ മുന്നിൽ കയറി നിന്നു.
"എന്റെ പെണ്ണാ നീ... എന്റെ മാത്രം... കേട്ടല്ലോ..."ലോകേഷ് ഉറക്കെ വിളിച്ചു പറഞ്ഞു.
സിദ്ധു അത് കേട്ട് വായ പൊളിച്ചു നിന്നു.
"എടി ഇതൊക്കെ എപ്പോ..."സിദ്ധു ലക്ഷ്മിയോട് ചോദിച്ചു.
ലക്ഷ്മി അത് കേട്ട് ചിരിച്ചു.
"അത് താനാണോ തീരുമാനിക്കുന്നത്.... ഞാൻ ബാംഗ്ലൂർ പോകുവാ..."സ്നേഹ വീണ്ടും മുന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
"നീ എന്തിനാടി പുല്ലേ എന്ത് പറഞ്ഞാലും അങ്ങോട്ട് കെട്ടി എടുക്കുന്നത്....നിന്നെ ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് കാണാൻ തുടങ്ങിയതാ... അന്ന് മുതൽ ഈ മനസ്സിൽ കയറി കൂടിയതാ...നിന്നോട് എപ്പോ ഇഷ്ടമാണെന്ന് പറയാൻ വന്നാലും അപ്പോ എന്തെങ്കിലും പ്രശ്നം ഉണ്ടാകും... രണ്ടും കല്പിച്ചു നിന്റടുത്തു വന്ന് ഇഷ്ടം തുറന്നു പറയാൻ ഇരുന്നപ്പോഴ നിന്റെ അമ്മുമ്മേ കെട്ടിക്കാനായി നിന്നെ ബാംഗ്ലൂരിലേക്ക് കെട്ടി എടുത്തത്...അതും കഴിഞ്ഞു ഞാൻ അവിടെ വന്നപ്പോഴോ നിന്നെ ഇങ്ങോട്ട് കെട്ടി എടുക്കുന്നു... അപ്പോ ഞാൻ കുറെ സന്തോഷിച്ചു... അപ്പോഴാ അറിഞ്ഞേ നീ ഈ പൊട്ടനെ കെട്ടാൻ വേണ്ടിയാ ഇങ്ങോട്ട് കെട്ടി എടുത്തത് എന്ന്.... മര്യാദക്ക് എന്നെ കെട്ടി എനിക്ക് അഞ്ചാറു പിള്ളേരെയും തന്നോണം കേട്ടല്ലോ...."ലോകേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.
സ്നേഹയും സിദ്ധുവും ലക്ഷ്മിയും അവനെ ഒരുപോലെ വായും പൊളിച്ചു നോക്കി നിന്നു.
"എന്താടി നിന്റെ നാക്കിറങ്ങി പോയോ..."ലോകേഷ് അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.
"ഇനിയും നിനക്കെന്നെ വേണ്ടെങ്കിൽ നീ പോടീ..."ലോകേഷ് അതും പറഞ്ഞു മുന്നോട്ടേക്ക് നടന്നു.
"എടൊ അവിടെ നിന്നെ ഒന്ന്...."സ്നേഹ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു. അവൾ അവന്റെ മുന്നിലേക്ക് ചെന്നു നിന്നു.
"ഇയാൾ കിടന്നു വലിയ കുറെ ഡയലോഗ് ഒക്കെ അടിച്ചല്ലോ... ഇത് കേക്കാൻ വേണ്ടിയാടാ പൊട്ടാ ഞാൻ ഇത്രയും കാലം കാത്തിരുന്നത്... ഈ ആൺപിള്ളേർക്ക് ഒരു വിചാരം ഉണ്ട് അവന്മാർക്ക് ഏതെങ്കിലും ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അത് ആ പെണ്ണിന് അറിയത്തില്ലെന്ന്...എന്നാലേ അതൊക്കെ വെറുതെയാ...നീ എന്താ വിചാരിച്ചത് ഞാൻ സിദ്ധാർഥ്നെ കെട്ടാൻ വേണ്ടിയാ കഷ്ടപ്പെട്ട് ഇവിടം വരെ വന്നതെന്നോ... സ്കൂൾ മുതൽ അല്ലെങ്കിലും എപ്പോഴോ എന്റെ മനസ്സിലും കയറി കൂടിയതാ ഈ തിരുമോന്ത... ഇവിടം വിട്ട് ബാംഗ്ലൂരിലേക്ക് പോകുമ്പോൾ എനിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു... അപ്പോഴാ അറിഞ്ഞത് താനും ബാംഗ്ലൂർ എവിടെയോ ആണ് താമസം എന്ന്... അങ്ങനെ കഷ്ടപ്പെട്ട് തന്റെ അഡ്രസ്സും തപ്പി പിടിച്ചു വരുന്നതിനിടയില അവന്മാർ എന്നെ കേറി... അത് പോട്ടെ...അന്ന് ഞാൻ ഉമ്മ തന്നതേ വെള്ളമടിച്ചു ബോധം പോയിട്ടു ഒന്നുമല്ല... നല്ല ബോധം ഉണ്ടായിട്ട് തന്നെയാ...ഇവിടേക്ക് ഞാൻ വന്നതും ഈ തിരുമോന്ത കാണാൻ വേണ്ടി തന്നെയാ..."സ്നേഹ പറഞ്ഞു നിർത്തി.
"എന്തൊക്കെയാ ലെച്ചു ഇവിടെ നടക്കുന്നത്...."സിദ്ധു ലക്ഷ്മിയോട് ചോദിച്ചു. ലക്ഷ്മി കൈ മലർത്തി കാണിച്ചു.
ലോകേഷിന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
"അപ്പൊ.... നീ... പാറുവിനോട് പറഞ്ഞതോ..."ലോകേഷ് വിക്കി വിക്കി ചോദിച്ചു.
"നിന്റെ കസിൻ അല്ലെ... അവളെ ഊറ്റി എന്റെ വിവരം എല്ലാം എടുക്കും എന്നറിയാം... അതാ ഞാൻ അങ്ങനെ പറഞ്ഞത്...."സ്നേഹ പറഞ്ഞു.
"അപ്പൊ അന്ന് സിദ്ധുവിന്റെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോൾ നീ കരഞ്ഞതൊക്കെയോ..."
"അത് കുറച്ചു ഒറിജിനാലിറ്റി ആയിക്കോട്ടെ എന്ന് കരുതി...."സ്നേഹ ആകാശത്തേക്ക് നോക്കി പറഞ്ഞു.
"എടി പുല്ലേ...."ലോകേഷ് അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ കവർന്നു.
"നേരത്തെ നമ്മളെ കളിയാക്കിയവൻ ആണോ ഈ കിടന്നു കിസ്സ് അടിക്കുന്നത്...."ലക്ഷ്മി സിദ്ധുവിനോട് ചോദിച്ചു.
പക്ഷെ സിദ്ധുവിന്റെ മറുപടി ഒന്നും ഇല്ലായിരുന്നു. ലക്ഷ്മി തലചരിച്ചു അവനെ നോക്കി. സിദ്ധു അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് വന്നു. ലക്ഷ്മി അതിനനുസരിച്ചു മുഖം പിറകിലേക്ക് നീക്കി.
"സിദ്ധു... നീ എന്താ ഈ കാണിക്കുന്നത്..."ലക്ഷ്മി അവനോട് ചോദിച്ചു.
"അല്ല കിസ്സിങ് സീൻ അല്ലെ... ഞാനായിട്ട് എന്തിനാ കുറക്കുന്നെ..."
"അയ്യടാ...."ലക്ഷ്മി അവന്റെ മുഖം കൈകൊണ്ട് മാറ്റി.
സിദ്ധു അവളെ ചുണ്ടിൽ ഊറിയ കുസൃതി ചിരിയോടെ ചേർത്തുപിടിച്ചു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു തടസ്സവുമില്ലാതെ അവർ അങ്ങനെ പ്രണയിക്കട്ടെ....♥️അവരുടെ കഥ ഇവിടെ അവസാനിക്കുന്നില്ല അതങ്ങനെ തുടർന്നു കൊണ്ടേ ഇരിക്കുന്നു....♥️
*****************
ഹാവൂ... അങ്ങനെ നമ്മുടെ കഥ തീർന്നു... എപ്പോഴോ മനസ്സിലേക്ക് കയറി കൂടിയ രണ്ടു കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയും സിദ്ധുവും... അവരെ വെച്ച് ഒരു കഥ എഴുതണമെന്ന് തോന്നി എഴുതി തുടങ്ങിയതാണ് ❤️പ്രണയാർദ്രം❤️... ഈ കഥ എഴുതി തുടങ്ങിയപ്പോൾ ഒരു ഐഡിയയും ഇല്ലായിരുന്നു... ഒരു ആവേശത്തിന്റെ പുറത്ത് എഴുതി തുടങ്ങിയതായിരുന്നു... പിന്നീട് കഥ എങ്ങനെ അവസാനിപ്പിക്കും എന്നൊക്കെ ഓർത്തു കിളി പോയി കിടക്കുവായിരുന്നു...ആദ്യമായി എഴുതിയ കഥയാണ് എനിക്കറിയാം ചില ആവശ്യമില്ലാത്ത സീൻ ഒക്കെ കഥയിൽ വന്നിട്ടുണ്ട്... അതെല്ലാം എഴുതി കഴിയുമ്പോഴാണ് ഞാനും ഓർക്കുന്നത്...അങ്ങനെ ഒരുപാട് കുറവുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്... ഇത്രയും കാലം എന്നെ സഹിച്ച... എന്റെ കഥയെ സ്നേഹിച്ച... എന്നെ സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാരോടും... നിങ്ങൾ പോളിയാണ് മച്ചാനെ...😘പിന്നെ വളപ്പൊട്ടുകളുടെ അഡ്മിൻ ചേട്ടാ താങ്ക്സ് ഉണ്ട് കേട്ടോ... അപ്പൊ ഞാൻ പോവാണേ... എല്ലാവരും നല്ല സന്തോഷമായി ഇരിക്കുക അടിച്ചു പൊളിക്കുക... സങ്കടങ്ങളോടും പ്രശ്നങ്ങളോടും ഒരു സൈഡിൽ മാറി ഇരിക്കാൻ പറഞ്ഞിട്ട് ഉള്ള ടൈം ഹാപ്പി ആയി ഇരിക്കുക... അപ്പോ ശെരി... ടാറ്റാ...
അയ്യോ ഒരു കാര്യം പറയാൻ മറന്നു പോയി... ഇന്ന് ലാസ്റ്റ് ഡേ അല്ലെ കഥയെ കുറിച്ചുള്ള അഭിപ്രായം ഇങ്ങോട്ട് ഒരു essay ആയി തന്നെ പോരട്ടെ... ഇഷ്ടപെട്ട കഥാപാത്രം... ഇഷ്ടപ്പെട്ട ഭാഗം എല്ലാം ഇങ്ങോട്ട് പറയുക നോം കേക്കട്ടെ...😂♥️
രചന:-സീതാലക്ഷ്മി