നിനക്കായ്‌ ഞാൻ, ഭാഗം: 2

Valappottukal Page


രചന: മാനസാ ഹൃദയ

മോളെ... ഈ  പെൺകുട്ടീടെ ഫോട്ടോ ഒന്ന് നോക്കിയേ.... എങ്ങനുണ്ട്... കൊള്ളാം ല്ലേ.. എന്റെ കൗശിക്നു നന്നായി ചേരും ""

രാവിലെ ഉറക്കമെഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ കയ്യിലുള്ള പെൺ കുട്ടിയുടെ ഫോട്ടോ തരുണിക്ക് നേരെ നീട്ടി... 

""ഞാൻ അന്നേ ആ ബ്രോക്കർ ദാമോദരനോട്‌ പറഞ്ഞായിരുന്നു... കൗശിക്ന് ചേരുന്ന പെണ്ണ് വല്ലതും ഉണ്ടേൽ നോക്കണേയെന്ന്.... എനിയ്ക്കീ കുട്ടിയെ അങ്ങ് ഇഷ്ടപെട്ടു... മോൾക്ക് ഇഷ്ടായോ? ""

വീണ്ടും അവളോടായി ചോദിച്ചപ്പോൾ മനസിന്റെ ഒരു കോണിൽ വേദന പടരുന്നത് അവൾ അറിയുകയായിരുന്നു...ഇനി തനിക്ക് ഇഷ്ടാണോ കൗശിക് സർനെ.... വേണ്ട.. ഇത്രയ്ക്ക് സ്വാർത്ഥ ആവാൻ പാടില്ല... ജീവിതത്തിൽ സന്തോഷവും സമാധാനവും തന്ന ആൾക്കാര ഇവർ.....കൂടുതലൊന്നും മോഹിക്കരുത്.......  അവൾ മനസ്സിൽ ഓർത്തു. 

"കുഞ്ഞേ.. അതും വാങ്ങി ആലോചിച്ചു നിക്കാതെ പെണ്ണ് എങ്ങനെ ഉണ്ടെന്ന് പറ..... '"

""കൊള്ളാം..... സർ ന്  നന്നായി ചേരും... """

""ഹാ... എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ... നല്ല കൂട്ടരാന്നാ പറഞ്ഞെ.... കാര്യങ്ങളൊക്കെ പെട്ടെന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു.... ""

അമ്മയുടെ മുഖത്തെ സന്തോഷത്തിലുണ്ടായിരുന്നു മകന്റെ ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ...ഒരു ചെറു നോവ് തോന്നിയെങ്കിലും  പുഞ്ചിരിയിലൂടെ അതിനെ തടഞ്ഞു മാറ്റി....

"" ദേ... നമ്മുടെ കാലക്ഷേത്രയുടെ പണികൾ എല്ലാം പൂർത്തി ആവാറായിട്ടോ.... ഞാൻ കൗശിയോട് അപ്പോഴേ പറഞ്ഞതാ ടൗണിൽ എവിടേലും പണിതാൽ മതീന്ന്... ഇതിപ്പോ മോള് കല്യാണം കഴിഞ്ഞ് പോയാൽ പിള്ളേരെ ഡാൻസ് പഠിപ്പിക്കാൻ ഇവിടെ തന്നെ വരണ്ടേ.... അതൊക്കെ മോശാ... എന്നാലും സാരില്യ... ആദ്യം എന്റെ കൗശിക് മോന്റെ വിവാഹം ....നിന്നെ ഈ  അമ്മ ഇപ്പോഴൊന്നും കെട്ടിക്കുന്നില്ല.. മോള്  പിള്ളേരെ നൃത്തോക്കെ പഠിപ്പിച് കുറച്ച് കാലം ഇവിടെ തന്നെ അങ്ങ് കൂട്... സമയാവുമ്പോൾ ഞാൻ ഒരുത്തന്റെ കയ്യിൽ പിടിച്ചങ്ങു ഏൽപ്പിക്കും അതാ എനിക്കിഷ്ടം... ""

അത്രയും പറഞ്ഞ് അമ്മ അകത്തേക്ക് പോയി....

""ഞാൻ മാത്രേ കൗശിക് സർന്റെ കൂടെയുള്ള ജീവിതം ആഗ്രഹിക്കുന്നുള്ളു..അമ്മ എന്നെ  സ്വന്തം മകളായ് കാണുന്നു....എനിക്ക് വേണ്ടി ചെയ്ത് തരുന്ന സഹായങ്ങൾക്കും സ്നേഹത്തിനും അതിരില്ല.  പിന്നെന്തിനാ വേണ്ടാത്ത ചിന്തകൾ ഓരോന്നും മനസിൽ കേറി കൂടുന്നെ..... അമ്മ ഒരിക്കലും കൗശിക് സർന്റെ ജീവിതത്തിലേക്ക് എന്നെ പ്രതീക്ഷിക്കുന്നില്ല... അല്ലേലും എന്നെ പോലുള്ള പെണ്ണിനെ ഭാര്യ ആക്കാനും ആരും ആഗ്രഹിക്കില്ലല്ലോ.... ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും ഇത്ര വരെ എത്തിയത് എന്തോ ഭാഗ്യം..... മതി... ഈ സന്തോഷം മാത്രം മതി.... "'

പെട്ടെന്നാണ് നടുപ്പുറത്ത്‌ ഒരടി വീണത്.... തരുണി ഒന്ന് ഞെട്ടിപ്പോയി.....

""എന്താണ് ഇത്ര മാത്രം നിനക്കിത്ര  ചിന്തിച്ചു കൂട്ടാൻ... എപ്പോഴും ഏതേലും ലോകത്ത് ആയിരിക്കും....... """

ചിരിച്ച് കൊണ്ട് വർത്താനം പറയുന്ന കൗശിക്കിനെ കണ്ടപ്പോൾ അവൾ അങ്ങനേ നോക്കി നിന്നു...... 

""മ്മ്മ്.....?? """

അവൻ പുരികകൊടി ഉയർത്തി ചോദിച്ചു... 

""ഒന്നുല്ല . ... ""

""ഗ്ലാമർ കണ്ടിട്ടാണോ.... ദേ ഈ താടി ഇങ്ങനെ വച്ചപ്പോൾ നല്ല ലുക്ക്‌ ഇല്ലേ... ഏത് പെൺപിള്ളേർ കണ്ടാലും ഒന്ന് നോക്കും അല്ലേ... വൈകുന്നേരം അമ്മയെ സോപ്പിട്ടു അമ്പലം വരെയൊന്ന് പോകണം...നാട്ടിലെ പെൺപിള്ളേരേയൊക്കെ ഞാനീ ലുക്ക്‌ ഒന്ന് കാണിക്കട്ടെ.... ""

മീശ പിരിച്ചു കൊണ്ടവൻ പറഞ്ഞു. 

"""എന്തോ.. നല്ല സന്തോഷത്തിലാണ് അല്ലാതെ രാവിലെ തന്നെ ഇങ്ങനെ തുള്ളാൻ നിക്കില്ല.... ഹ്മ്മ്😏.... കോഴി കുഞ്ഞ്... ""

മനസ്സിൽ പറയാൻ ശ്രമിച്ചതാണെങ്കിലും അവളുടെ ശബ്ദം ഇത്തിരി ഉയർന്നതായി പോയി....അവനെ നോക്കി കൊണ്ട് ഒരു  വളിച്ച ചിരി ചിരിച് പോകാൻ നോക്കിയെങ്കിലും അത്പോലെ തന്നെ  തടഞ്ഞു വച്ചു...... 

"""നീ... എന്താ പറഞ്ഞെ..... കോഴി കുഞ്ഞെന്നോ.....???? നീ പോടീ പിടക്കോഴി....രാവിലെ എഴുന്നേറ്റ് കുളിക്ക പോലും ചെയ്യാതെ ഇളിച്ചു കാട്ടി നിക്കുന്ന കണ്ടില്ലേ.....ദേ ഈ കയ്യിലെയും കാലിലെയും ചായം വരെ പോയിട്ടില്ല... സത്യം പറ.. നീ ഇന്നലെ ഡാൻസ് കഴിഞ്ഞ് വന്ന് കുളിച്ചായിർന്നോടി  ""

""ഇല്ലാ... അതിന് ഇയാൾക്കെന്താ... ഇന്നലെ രാത്രി മുഖോം വീർപ്പിച്ചിരിപ്പായിരുന്നല്ലോ...വൈകുന്നേരം അവിടെ പ്രോഗ്രാം സ്ഥലത്ത് കൊണ്ട് വിട്ട് എങ്ങോട്ടോ പോയി.... പിന്നെ നോക്കുമ്പോ ദേ എല്ലാം കഴിഞ്ഞപ്പോ കേറി വരുന്നു... ""

""ഇന്നലെത്തെ കാര്യോന്നും എന്നെകൊണ്ട് പറയ്പ്പിക്കെണ്ടാ... ഓരോരുത്തൻ വന്നെന്തേലും പറയുമ്പോ മോങ്ങാൻ നിക്കരുത്.... തിരിച്ചും അങ്ങ് എതിർത്ത്‌ പറഞ്ഞോളണം...... ഇത് പോലൊരു സാധനം..... ""

അവനും വിട്ട് കൊടുക്കാത്ത രീതിയിൽ സംസാരിച്ചു.. ഈ ബഹളമെല്ലാം കേട്ട് കൊണ്ട് അപ്പോഴേക്കും അമ്മ പുറത്തേക്ക് ഇറങ്ങി വന്നു..... 

"'എന്താ ഇത്... ഒന്ന് മതിയാക്യേ... ""..

""ദേ... ഞാൻ നിർത്തി.. അതിന് മുൻപ് ഒരു കാര്യം കൂടി പറയാൻ ഉണ്ട്.... ""

കൗശിക് പറഞ്ഞു. 

""എന്താ... ""

""ഇന്നലെ നടന്ന നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നമ്മുടെ തരുണിക്കാ...... """

കുറച്ചുറക്കെ കൗശിക് അങ്ങനെ പറഞ്ഞപ്പോൾ തരുണിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു....

""അതല്ലേലും എനിക്ക് അറിയായിരുന്നു.. എന്റെ മോള് ഫസ്റ്റ് വാങ്ങും ന്ന്.... """

""ആഹാ.. അങ്ങനെ ക്രെഡിറ്റ്‌ മുഴുവൻ ഇപ്പോ അമ്മ അങ്ങനെ എടുക്കണ്ട...ഞാനും മനസ്സിൽ കരുതിയതാ അവൾക്കേ കിട്ടൂ ന്ന്...എന്തായാലും ഞാൻ ഒന്ന് ടൗൺ വരെ പോയിട്ട് വരട്ടെ.... ഇന്ന് ഫുൾ ആഘോഷം.. ""

അതും പറഞ്ഞവൻ നടന്നകലുമ്പോൾ അമ്മയും തരുണിയും നോക്കി നിന്നു... 

""കണ്ടോ.. എന്റെ കൊച്ച് ഇങ്ങനെ  സന്തോഷത്തോടെ സംസാരിക്കുന്നതൊക്കെ കുറവാ... നിനക്ക് ആണ് ഫസ്റ്റ് എന്നറിഞ്ഞപ്പോ എന്താ അവന്റെ മുഖത്തൊരു തെളിച്ചം.... ""

"""മ്മ്മ്മ്.... എന്നോട് രാവിലെ തന്നെ മിണ്ടാൻ വന്നപ്പോഴേ തോന്നി... ആള് നല്ല മൂഡിലാണെന്ന്... ""

""ആഹ്  ... 
ഇനീപ്പോ ആ പെൺകുട്ടീടെ കാര്യം കൂടി ഒന്ന് സൂചിപ്പിക്കണം.... ഒരു ജീവിതോക്കെ തുടങ്ങട്ടെ... അതാവുമ്പോ എപ്പോഴും ഇങ്ങനെ അങ്ങ് നടന്നോളും... """

എന്താണെന്നറിയില്ല ആ വാക്കുകൾ കേട്ടപ്പോൾ മാത്രം തരുണിയുടെ മുഖത്തെ ചിരി മാഞ്ഞു പോയി.... എങ്കിലും മനസിനെ നല്ലത്  മാത്രം പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരുന്നു.....

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"""തരുണി എന്ത് പറഞ്ഞു ഫോട്ടോ കണ്ടിട്ട്..?"

""അവൾക്ക് നല്ലിഷ്ടായി കുട്ടിയെ... നിനക്ക് നന്നായി ചേരും ന്ന് പറഞ്ഞു...... ""

""ഓഹോ.. അവൾ അങ്ങനെ പറഞ്ഞോ..? "

""നിനക്ക് വിശ്വാസുല്ലേൽ നേരിട്ട് ചോദിച്ചോക്ക്.... അടുക്കളേൽ ഉണ്ട്... പിന്നെ ഞാൻ ഒന്ന് അമ്പലത്തിൽ വരെ പോകുവാ.. നീ വരുന്നുണ്ടേൽ വാ.. ""

""ഇല്ലമ്മേ... പോയിട്ട് വാ . "

അവൻ നിർവികാരനായി പറഞ്ഞു....എനിക്ക് നന്നായി ചേരും പോലും... ഹ്മ്മ് 😏ഏതാ ഈ മൂശേട്ട.... കാണാൻ ഇത്തിരി ചന്തോക്കെ ഉണ്ട്... എന്നാലും....ആാാ.. ഒപ്പിക്കാം ."""

അവൻ ഫോട്ടോ നോക്കി കൊണ്ട് ആത്മഗതം പറഞ്ഞു... അമ്മ അമ്പലത്തിലേക്ക് പോകുന്നത് മുറ്റത്തു നിന്നും നോക്കി കണ്ടു കൊണ്ടവൻ അകത്തേക്ക് കയറി........അടുക്കളയിൽ  ചെന്ന് നോക്കിയപ്പോഴേക്കും തരുണി കറിക്കരിയുകയായിരുന്നു..  പക്ഷെ ഏതോ ലോകത്തെ ചിന്തയിലാണ്... 

""ഡി...""

അവൻ പിറകിൽ നിന്നും  അവളുടെ ചുമലിൽ പിടിച്ചൊന്ന് വിളിച്ചു... ഒരു വിറയലോടെ അവൾ തിരിഞ്ഞു നോക്കിയപ്പോഴേക്കും കത്തി കൈ വിരലിൽ കൊണ്ടു മുറിഞ്ഞിരുന്നു .... 

"അഹ്...ഊൗ.... ""

പെട്ടെന്നുള്ള വേദനയിലവൾ കൈ കുടഞ്ഞു..... 

"""എവിടെ.. നോക്കട്ടെ.... ഇത് ചെറിയ മുറിവാ...... ഏതേലും ലോകത്ത് ചിന്തിച് അരിയാൻ നിന്നാൽ ഇങ്ങനെ ഇരിക്കും.... """

 കൗശിക് തരുണിയുടെ കൈ വിരൽ പിടിച്ചു വായിൽ ഇട്ടു...... 

""ദേ.. ഇത്രേ ഉള്ളു.. ഇപ്പോ മാറീലെ....എനിക്ക് ഒരു ഗ്ലാസ്‌ ചായ വേണായിരുന്നു.. ഒന്ന് പൂമുഖത്തേക്ക് എത്തിച്ചേക്കണേ  ""

അതും പറഞ്ഞവൻ കടന്നു പോകാൻ ശ്രമിക്കുമ്പോൾ  തരുണി തരിച്ചു നിന്ന അവസ്ഥയിലായിരുന്നു......

""ഇനിയും നോക്കി നിക്കാതെ ഒന്ന് വേഗം ഉണ്ടാക്ക് മാഷേ.... ഞാൻ ഇനി അധിക കാലം തന്നെ ബുദ്ധിമുട്ടിപ്പിക്കില്ല..... അമ്മ ഒരാളെ കണ്ട് പിടിച്ചിട്ടുണ്ട് പോലും... വേം കെട്ടിയേക്കാം അല്ലേ.... """

തരുണിയുടെ മുഖത്തു നോക്കി അവൻ അങ്ങനെ ചോദിച്ചപ്പോൾ അവൾ വീണ്ടും പച്ചക്കറി അരിയാനായി തിരിഞ്ഞു നിന്നു.... 

""ച്...... ചായ...തന്നേക്കാം.... ""

അത്ര മാത്രമേ അവളുടെ വായിൽ വന്നുള്ളൂ.. ഇനിയും പറഞ്ഞാൽ ചിലപ്പോ കരഞ്ഞു പോകുമെന്ന് തോന്നി തരുണിക്ക്....

""അമ്മ അമ്പലത്തിൽ പോയേക്കുവാ... അതാ നിന്നോട് വന്ന് ചോദിച്ചത്....പെട്ടെന്ന് എടുത്തിട്ട് വാ . ""

""മ്മ്മ്..... ""
അവളൊന്നു മൂളുക മാത്രം ചെയ്തു. 
 എത്രയൊക്കെ പഠിപ്പിചിട്ടും മനസ് മുഴുവൻ ഇയാളോടുള്ള പ്രണയം മാത്രേ തോന്നുന്നുള്ളു ല്ലോ ഭഗവാനെ.... 

അവൾ മനസ്സിൽ ഓർത്തു....തന്റെ പിറകിൽ വന്ന് അവൻ ചേർത്ത് നിർത്തി പറഞ്ഞപ്പോൾ ഉള്ളിൽ ഒരു മഞ്ഞു വീഴുന്ന പോലെ തോന്നിയതവൾ  ഒന്ന്കൂടി മനസ്സിൽ കണ്ടു.... ആാാ ഞെട്ടലിൽ കൈ മുറിഞ്ഞതും അവൻ കയ്യിൽ പിടിച് വായിലിട്ട് നുണഞ്ഞതുമെല്ലാം വീണ്ടും മനസിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി....

സാറും അപ്പൊ ഒരു പെണ്ണിനെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കുന്നുണ്ടല്ലേ.... ഞാൻ..... എന്റെ  മനസ് എന്താ ഇങ്ങനെ... എത്ര ശ്രമിച്ചിട്ടും അടങ്ങാത്ത വിധം പാറി കളിക്കുന്നെ....... ഇല്ലാ... എനിക്ക് ഇഷ്ടല്ല... ആ പെണ്ണ്... ആ പെണ്ണ് തന്നെയാ സാറിന് ചേരുന്നെ... എന്നെ പോലെയൊരുവൾ ചേരില്ല..........അവൾ ഇറുകെ കണ്ണുകൾ അടച്ച് സങ്കടം കുടഞ്ഞു കളഞ്ഞു.....എങ്കിലും  അശ്രുകണങ്ങൾ അപ്പോഴും പൊഴിയുകയായിരുന്നു...

ചായയുമെടുത്തു പൂമുഖത്തേക്ക് അവനെയും തിരക്കി ചെന്നു.. ഉമ്മറത്തുള്ള  ഊഞ്ഞാലിൽ കൗശിക്  ചാർന്നിരുന്നു ആടുന്നത് കണ്ടപ്പോൾ അവിടേക്ക് നീങ്ങികൊണ്ട് കയ്യിലുള്ള ചായ  നീട്ടി... 

"""എനിക്ക് ഇപ്പോ തന്നെ ഇങ്ങ് കെട്ടിയാലോ ന്ന് തോന്നുവാ... അത്രയ്ക്കും സുന്ദരി..... """

കയ്യിലുള്ള ഫോട്ടോ നോക്കി വീണ്ടും അവൻ മന്ത്രിക്കുന്നത് കാതിൽ വന്നലച്ചപ്പോൾ തരുണി ഒന്നും കേൾക്കത്തതായ് ഭാവിച്ചു... 

""ദ... ചായ.... ഒന്ന് പിടിക്കണുണ്ടോ.. എനിക്ക് പോയ്ട്ട് തിരക്കുണ്ട്..... """

""ഹാ.. അതിനെന്തിനാ ഇത്ര ദേഷ്യം?.. വെയിറ്റ്... ഞാൻ ഒന്നൂടി ഈ ഫോട്ടോ നോക്കട്ടെ.. എത്ര കണ്ടിട്ടും മതിയാവുന്നില്ല.. എന്തൊരു ചന്താ... എന്നാ ഒരൈശ്വര്യാ.... ""

""ഓഹ്.. അപ്പോ സർന് നന്നായിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്.. അതാണിത്ര സന്തോഷം... സന്തോഷം വരുമ്പോൾ മാത്രേ സർ അധികം  മിണ്ടാറുള്ളു....അല്ലേൽ സർ ഇങ്ങനെയൊന്നു അല്ല.. ഒതുങ്ങി നിക്കാറാ പതിവ്... "(ആത്മ )

""കൊണ്ടാടോ...ചായ... ""

മിഴിച്ചു നിൽക്കുന്ന അവളോടായി ചോദിച്ചപ്പോൾ ഗ്ലാസ്‌ അവന് കൊടുത്തു കൊണ്ട് പോകാൻ തുനിഞ്ഞു.. അപ്പോഴേക്കും അവനാ കൈകളിൽ പിടുത്തമിട്ടിരുന്നു. 

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top