കൂടപ്പിറപ്പ് തുടർക്കഥ 4 ഭാഗങ്ങൾ ഒരുമിച്ച് വായിക്കൂ...

Valappottukal Page






രചന: മഞ്ജു ജയകൃഷ്ണൻ
"നിനക്കെന്തെങ്കിലും  വേണോടാ " എന്ന ചോദ്യം  അച്ഛൻ  എപ്പോഴും  ചോദിക്കുമായിരുന്നു...

'ചോദിക്കാതെ  തരേണ്ട  സ്നേഹം  ' മാത്രം  തരാൻ  അച്ഛനു  മടിയായിരുന്നു

എന്നും  വീട്ടിൽ നിന്നും  കേൾക്കുന്നത്  അച്ഛനും  അമ്മയും  തമ്മിലുള്ള  വഴക്ക്  ആയിരുന്നു....

ഒടുവിൽ  വണ്ടിയെടുത്തു  മദ്യപിക്കാൻ  പോകുന്ന അച്ഛനും...ആ  ദേഷ്യം  എന്റെയടുത്തു  കാണിക്കുന്ന  അമ്മയും...

അച്ഛമ്മയായിരുന്നു എന്നെ  നോക്കിയതും  വളർത്തിയതും...

ഒരു  അനിയത്തിക്കുട്ടി  എന്റെ  സ്വപ്നം  ആയിരുന്നു.... കുറുമ്പു കാട്ടാനും  സ്നേഹിക്കാനും  ഒക്കെ  ഒരു  കാന്താരി  മുളക്....

പക്ഷെ.......

മദ്യപിച്ചു  കട്ടിലിന്റെ  അറ്റത്തായി  കിടക്കുന്ന അച്ഛനും  മറുഭാഗത്തു  അമ്മയും....

അവരുടെ  കൂടെകിടക്കാനുള്ള  കൊതി  കൊണ്ട്  ഞാൻ  അവരറിയാതെ  നടുക്ക്  കിടന്നു....

വെളുക്കുവോളം  ഞാൻ  അവിടെ  കിടക്കുന്നുണ്ടെന്നു  പോലും  അവരറിഞ്ഞില്ല  എന്നതായിരുന്നു  നേര്...

പേരെന്റ്സ്  മീറ്റിംഗിന്  വരാൻ  മാത്രം  വല്യമ്മായി  ഉണ്ടായിരുന്നു.... അച്ഛൻ  ഒരിക്കലും  അറിഞ്ഞിരുന്നില്ല... അമ്മയാണെങ്കിൽ  അതൊന്നും  ശ്രദ്ധിച്ചതെ  ഉണ്ടായിരുന്നില്ല...

ഞാൻ  വളരുന്തോരും  അച്ഛനും  അമ്മയും  തമ്മിലുള്ള  അകലവും  കൂടി....

ഒടുവിൽ  അച്ഛൻ  വീട്ടിലേക്ക്  വരാതായി..

പിന്നെ  കേട്ടു....

അച്ഛന്  വേറെ  ഒരു  ബന്ധം  ആയി  എന്നൊക്കെ.....

അച്ഛനോടുള്ള  വെറുപ്പിൽ  എന്തൊക്കെയോ  കാണിച്ചു  വിജയിക്കാൻ  ഉള്ള  തിരക്കിൽ  ആയിരുന്നു  അമ്മ....

അച്ഛൻ  പോയിട്ടും  അമ്മ  ഒരിക്കലും  സങ്കടപ്പെട്ടില്ല.....

പക്ഷെ  എന്നോടുള്ള  വെറുപ്പ്  മാത്രം  കൂടി  വന്നു....

എന്തെങ്കിലും  എതിർത്തു  പറഞ്ഞാൽ
"ആ  വിത്ത്  അല്ലേ.. അതങ്ങനേ  വരൂ " എന്ന്  പറഞ്ഞു  ശകാരിക്കും...

"പെങ്കൊച്ചാന്നാ  എല്ലാരും  പറയണേ " എന്ന്  അച്ഛമ്മ ഒരിക്കൽ  പറഞ്ഞപ്പോൾ  അമ്മ  അവരെ  തിന്നാൻ  ചെന്നു..

"ആയുസെത്താതെ  ഒടുങ്ങും... നോക്കിക്കോ "

എന്ന്  അമ്മ  പറഞ്ഞപ്പോൾ  'അങ്ങനെയൊന്നും  വരുത്തല്ലേ എന്റെ  കുഞ്ഞു  പെങ്ങൾക്ക്  ' എന്ന്  ഈശ്വരനോട്‌  ഞാൻ  പ്രാർത്ഥിച്ചു...

"അതാടാ  നിന്റെ  അച്ഛന്റെ  സെറ്റപ്പ് ..." എന്നൊരിക്കൽ  കൂട്ടുകാരൻ  കാണിച്ചപ്പോൾ  ആണ്  അവരെ  ഞാൻ  കാണുന്നത്..കൂടെ  കൈയിൽ  തൂങ്ങി  ഒരു  പാവാടക്കാരിയും..

മുഖം  തിരിച്ചു നടന്നു  എങ്കിലും..  കുറച്ചു  കഴിഞ്ഞു  ഞാൻ  തിരിഞ്ഞു  നോക്കിയപ്പോൾ  എന്നെ   തിരിഞ്ഞു  നോക്കുന്ന രണ്ടു  കുഞ്ഞികണ്ണുകൾ  എന്റെ  നെഞ്ചുലച്ചു....

കുറച്ചു  നാൾ  കഴിഞ്ഞു.....

അമ്മ  കേസിനു  പോയി  അച്ഛന്റെ  സ്വത്തെല്ലാം  സ്വന്തമാക്കാൻ  ശ്രമിക്കുന്നു  എന്നറിഞ്ഞു  അച്ഛൻ  ഒരിക്കൽ  വീട്ടിൽ  വന്നു..

എല്ലാം  അമ്മയുടെ  പേരിൽ  എഴുതിക്കൊടുക്കാം  എന്ന്  സമ്മതിച്ചു...

കുറച്ചു  ഭാഗം  അവർക്കും  മകൾക്കും  കൊടുക്കണം  എന്ന്  അച്ഛൻ  അമ്മയോടു അപേക്ഷിച്ചു  എങ്കിലും  അമ്മ  അതൊന്നും  ചെവിക്കൊണ്ടില്ല..

"ഞങ്ങൾക്കൊന്നും  വേണ്ട ... ഉള്ളതെല്ലാം  അവർക്ക്  കൊടുത്തേക്ക് "

എന്ന്  പറഞ്ഞ  അവരോട്  ആദ്യമായി  ഒരു  ബഹുമാനം  തോന്നി...

"നിനക്ക്  വേണ്ടത്  ഞാൻ  തന്നു... നിനക്കും  വീട്ടുകാർക്കും  വേണ്ടതും  അതായിരുന്നല്ലോ?"

എന്നുള്ള  അച്ഛന്റെ  ചോദ്യം  പോലും  അമ്മ  ഗൗനിച്ചതേ  ഇല്ല...

"ആരായിരുന്നു  ശരി..."

ഞാൻ  ചിന്തിച്ചു..

എന്റെ  ചോദ്യങ്ങൾക്ക്  ആദ്യം അച്ഛമ്മ ഒഴിഞ്ഞു മാറി എങ്കിലും പിന്നീട്  എല്ലാം  പറഞ്ഞു.. 

അച്ഛനു  പണ്ടൊരു  പ്രണയം  ഉണ്ടായിരുന്നു  എന്നും അമ്മാവന്റെ  മോളായ  അമ്മയോട്  അതൊക്കെ  പറഞ്ഞിരുന്നു  എന്നും...

ആദ്യമൊക്കെ  അവരുടെ  പ്രണയത്തിനു  കൂട്ടു  നിന്നതും  അമ്മ  ആയിരുന്നു 

പക്ഷെ  അമ്മാവന്റെ  ഉപദേശത്തിൽ അമ്മ  പതിയെ  മാറി.... അമ്മയുടെ  കണ്ണും  അച്ഛന്റെ  സ്വത്തിൽ  പതിയാൻ  തുടങ്ങി ..

അവരുടെ  പ്രണയത്തെ  സംബന്ധിക്കുന്ന എന്തോ  കാര്യം  പറയാൻ  എന്ന വ്യാജന അച്ഛനെ  വിളിച്ചു  അമ്മ  മുറിയിൽ  കേറ്റി..

അച്ഛൻ  കാലുപിടിച്ചു  അപേക്ഷിച്ചിട്ടും  അമ്മ  വാതിൽ  തുറന്നില്ല...

ഒടുവിൽ  അമ്മാവൻ  നാട്ടുകാരെ  മുഴുവൻ  വിളിച്ചു  കൂട്ടി  അത്  കാണിച്ചു  കൊടുത്തു..

 അങ്ങനെ  അച്ഛന്  അമ്മയെ കല്യാണം  കഴിക്കേണ്ടി  വന്നു....

അച്ഛനെ  സ്വന്തമാക്കി  എങ്കിലും  'സംശയം'  അമ്മയുടെയും  അച്ഛന്റെയും  ദാമ്പത്യം  തകർത്തിരുന്നു...

തൊട്ടതിനും  പിടിച്ചതിനും  ഒക്കെ  നിയന്ത്രണങ്ങളുമായി  വന്ന അമ്മയെ  ഒരിക്കലും  അച്ഛൻ  അംഗീകരിച്ചിരുന്നില്ല...

ആ  സമയത്ത്  അച്ഛന്  അവരുമായി  യാതൊരു  ബന്ധവും  ഇല്ലാതിരുന്നിട്ടു  കൂടി  അമ്മ  അച്ഛനെ  വിശ്വസിച്ചിരുന്നില്ല  എന്നതായിരുന്നു  നേര്...കൂടെ  അമ്മാവന്റെ  ഉപദേശവും കൂടെ  ആയപ്പോൾ  ആ  ബന്ധം  ആടിയുലഞ്ഞു..

പതിയെ... മദ്യപാനത്തിലേക്ക്  അച്ഛൻ  കൂപ്പുകുത്തി....

അപ്പോഴാണ്  അച്ഛന്റെ  കാമുകി  ഇപ്പോഴും  ഒറ്റക്കാണെന്ന സത്യം  അച്ഛൻ  അറിഞ്ഞത്... ആദ്യം  അവർ  വിലക്കിയെങ്കിലും  അച്ഛന്റെ  അവസ്ഥ  അറിഞ്ഞു  കൂടെ  നിന്നു...

പരസ്പരസമ്മതത്തോടെ  വിവാഹമോചനം  ആവശ്യപ്പെട്ടെങ്കിലും  അമ്മ  സമ്മതിച്ചില്ല....

അച്ഛന്റെ  സ്വത്ത്‌  മുഴുവനായും  ലഭിക്കില്ല  എന്നതായിരുന്നു  കാരണം...

ആ  വാശിക്ക്  അച്ഛൻ  അവരുടെ  കൂടെ  താമസം  തുടങ്ങി....

"ചതിച്ചു  സ്വന്തമാക്കിയത്  നിലനിൽക്കില്ല  കുട്ടി "

അച്ഛമ്മ  പറഞ്ഞു  നിർത്തി...

"അപ്പൊ  ഇതിന്റെ  ഇടക്ക്  ഞാൻ  ഉള്ള  കാര്യം  എല്ലാവരും മറന്നല്ലേ "

എന്നുള്ള  ചോദ്യത്തിന്  അച്ഛമ്മ  എന്നെ  ചേർത്തു  പിടിച്ചു...

അപ്പോഴേക്കും  അമ്മ  തീർത്തും  മറ്റൊരാളായി  മാറിയിരുന്നു... കയ്യിൽ  വന്ന പണത്തോടെ  കൂടുതൽ  അഹങ്കാരിയായി  മാറി.... രാത്രി  ഒരുപാട്  വൈകി  പാർട്ടി  ഒക്കെ  കഴിഞ്ഞു മദ്യപിച്ചു  വീട്ടിലെത്താൻ  പോലും  അമ്മക്ക്  യാതൊരു  മടിയും  ഇല്ലെന്നായി..

എല്ലാം  എതിർത്ത  അച്ഛമ്മയോട്  പോലും  തട്ടിക്കേറാൻ  തുടങ്ങി...

ആയിടക്കാണ്  അച്ഛന്  ഒരു ആക്സിഡന്റ് പറ്റുന്നത്.....ഇടിച്ച വണ്ടിയാവട്ടെ  നിറുത്താതെ  പാഞ്ഞു  പോയി....

ആ  അപകടത്തിൽ പോലും  എല്ലാവരുടെയും  സംശയമുനകൾ  അമ്മയിലേക്ക്  നീണ്ടു..

കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top