അന്ന് പെയ്ത മഴയിൽ, പാർട്ട് 3 (അവസാന ഭാഗം )

Valappottukal

രചന: സോണി അഭിലാഷ്
ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു ഷാഹുലിനെ ആ നാട്ടിെലല്ലാവർക്കും പരിചയം ആയി അവന്റെ സാനിധ്യം എപ്പോഴും അവർക്കിടയിൽ ഉണ്ടായി...നെൽസണും അവനെ നന്നായി വിശ്വാസിച്ചു..ഡ്യൂട്ടി കഴിഞ്ഞു എന്ന് പോകുമ്പോഴും അവൻ മെഡിക്കൽ ഷോപ്പിൽ നിന്നും വിക്സ് ഗുളിക വാങ്ങിക്കാൻ മറന്നില്ല..അവൻ വൈകിയാൽ എന്തോ ശാലിനിയുടെ മനസിലും ഒരു നിരാശ വന്നു മൂടുമായിരുന്നു..

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി..ഒരു ദിവസം ഷാഹുൽ ഡ്യൂട്ടി കഴിഞ്ഞു വന്ന് കുറച്ചു കഴിഞ്ഞപോൾ ആരോ കോളിംഗ് ബെൽ അടിക്കുന്നത് കേട്ട് അവൻ പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന നെൽസനെ അവൻ കണ്ടു..

അല്ല ആരിത് കയറിവാ..അവൻ നെൽസനെ അകത്തേക്ക് ക്ഷണിച്ചു..

നെൽസൺ അകത്തേക്ക് വന്നു..വീട് മൊത്തത്തിൽ ഒന്നു നോക്കി..

രചന: സോണി അഭിലാഷ്

കിട്ടുണ്ണിയേട്ടാ രണ്ട് ചായ മുകളിലേക്ക് കൊണ്ടുവരണെ..അതും വിളിച്ചു.പറഞ്ഞിട്ട് അവൻ നെൽസനെയും കൂട്ടി ബാൽക്കണിയിൽ പോയിരുന്നു..പെട്ടന്നു ഷാഹുലിന്‌ ഒരു ഫോൺ വന്നു അവൻ അതെടുത്തു മാറി നിന്നു സംസാരിച്ചിട്ട് തിരിച്ചെത്തി..അപ്പോഴേക്കും കിട്ടുണ്ണി ചായയും കൊണ്ട് വന്നു കൊടുത്തു..

നെൽസൺ എഴുനേറ്റ് ചായയുമായി ഭദ്രന്റെ വീടിന്റെ അങ്ങോട്ട് നോക്കി നിന്നു..ഷാഹുൽ ഫോണും ചായയുമായി അയാളുടെ അടുത്തേക്ക് ചെന്നു..

സാർ എന്താ അങ്ങോട്ട് നോക്കി നില്കുന്നത് ഷാഹുൽ ചോദിച്ചു 

അത് ഭദ്രന്റെ വീടല്ലേ..നെൽസൺ ചോദിച്ചു 

അതേ..സാർ ഇതുവരെ അവിടേ പോയിട്ടില്ലേ അവൻ അത്ഭുതത്തോടെ ചോദിച്ചു..

ഇല്ല അവൻ ഇതുവരെ എന്നെ അങ്ങോട്ട് കൊണ്ടുപോയിട്ടില്ല...നെൽസൺ പറഞ്ഞു..

അത് എന്താ..? ഷാഹുൽ ചോദിച്ചു 

അതോ..അവിടേ ഒരു പെണ്ണില്ലേ..അവന്റെ അനന്തിരവൾ ആ മെഡിക്കൽ ഷോപ്പിൽ പോകുന്നത്..അവളൊരു കൊച്ചു കിളി അല്ലേ..അവളെ എനിക്ക് ഒരു നോട്ടം ഉണ്ടന്ന് അവനറിയാം  അതാണ്..പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു..

സാർ താങ്കൾ വിവാഹിതൻ അല്ലേ..അപ്പോൾ പിന്നേ ഇതൊക്കെ..ഷാഹുൽ പകുതിക്ക് ചോദ്യം നിർത്തി..

വീണ്ടും അയാൾ വീണ്ടും.പൊട്ടിച്ചിരിച്ചു എന്നിട്ട് തുടർന്നു...എത്രകാലം എന്നുവച്ചാൽ ആണ് ഷാഹുൽ ഒരേ ചട്ടിയിൽ നിന്നും വാരി കഴിക്കുന്നത് നമുക്ക് മടുക്കില്ലേ..അപ്പോ നമ്മൾ പുതിയ ചട്ടി തേടി പോകും..അങ്ങിനെ കുറെ ഉണ്ട്‌ പക്ഷേ അതെല്ലാം പഴയത് ആണ്..ഇത് ഫ്രഷ് അല്ലേ അതിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ് അതും പറഞ്ഞു അയാൾ വീണ്ടും ചിരിച്ചു..ആ ചിരിക്ക് ഒപ്പം ഷാഹുലിന്റെ വിരലുകൾ ഞെരിഞ്ഞു..

അയാൾ പോയി കഴിഞ്ഞിട്ടും നെൽസന്റെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു..

പിറ്റേദിവസം ഒരു ശനിയാഴ്ച ആയിരുന്നു..ഷാഹുൽ ആ സ്റ്റേഷനിൽ ചാർജ് എടുത്തിട്ട് ഇതുവരെ ഉണ്ടാകാത്ത തിരക്ക്‌ ആയിരുന്നു അന്ന്..അടിപിടി കേസും ആക്‌സിഡന്റും ഒക്കെ ആയി അവൻ അന്ന് വിശ്രമം എന്തെന്നു അറിഞ്ഞിട്ടില്ല..രാത്രി 8.30.കഴിഞ്ഞാണ് അവൻ ഇറങ്ങിയത്..ടൗണിൽ എത്തിയപ്പോൾ അവൻ കണ്ടു കടയിൽ നിൽക്കുന്ന ശാലിനിയേ..

ഇവൾ ഇതുവരെ പോയില്ലേ അവൻ ആത്മഗതം.പറഞ്ഞു കൊണ്ട് വണ്ടി അങ്ങോട്ട് വിട്ടു..

വണ്ടിയുടെ ശബ്ദം കേട്ട് ശാലിനി തല പൊക്കി നോക്കി ഷാഹുലിനെ കണ്ട് അവളുടെ ഉള്ളം തുടിച്ചു..അവൻ അവളുടെ അടുത്തേക്ക് ചെന്നു..

താൻ എന്താ കട അടക്കാതെ..ദിവാകരൻ എന്തിയെ..അവൻ ചോദിച്ചു 

പുറത്തേക്ക് പോയതാ..ഇതുവരെ വന്നില്ല അവൾ പറഞ്ഞു..

മ്മ് അവൻ ഒന്ന് മൂളിയിട്ട് വണ്ടിയിൽ പോയി ചാരി ഇരുന്നു ഫോൺ നോക്കാൻ തുടെങ്ങി കുറച്ചു കഴിഞ്ഞിട്ടും അയാൾ വന്നില്ല..

ശാലിനി താൻ അയാളുടെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കു സ്‌പീക്കറിൽ ഇടണം  ഷാഹുൽ പറഞ്ഞു 

അതനുസരിച്ചു അവൾ വിളിച്ചപ്പോൾ അയാൾക്കു പെട്ടന്നു വരാൻ പറ്റില്ല എന്ന് പറയുന്നത് ഷാഹുൽ കേട്ടു അവൻ.ഫോണിനായി കൈ നീട്ടി അവൾ അത് കൊടുത്തു..

ഹലോ ദിവാകരൻ ഞാൻ സിഐ ഷാഹുൽ ആണ്..

ഹലോ സാർ എന്താ അവിടേ..ദിവാകരൻ പേടിയോടെ ചോദിച്ചു..

ടോ ഈ കൊച്ചിന്റെ ജോലി സമയം എത്ര വരായാണ്..? അവൻ ചോദിച്ചു 

ഒരു  8 -8.30 വരെ അയാൾ വിക്കി പറഞ്ഞു 

ഇപ്പോൾ സമയം എന്തായി..ലാസ്റ്റ് ബസ് എത്രമണിക് ആണ്..? ഷാഹുൽ ചോദിച്ചു 

ലാസ്റ്റ് ബസ് 8-45നു ഇപ്പോൾ സമയം 9മണി ആയി 

എന്നിട്ട് താൻ വരുന്നത് വരെ ഇയാൾ ഇവിടെ നിക്കണോ..ഇനി ഈ സമയത്തു എങ്ങിനെ ഇയാൾ പോകും..അതോ എന്നും താൻ കൊണ്ടുപോയി വീടോ..തനിക് ഒക്കെ എന്തും ആവാം ഇവർക്ക് ഒക്കെ എന്തെങ്കിലും സംഭവിച്ചാൽ നാളെ അത് അന്വേഷിക്കേണ്ടത് ഞാൻ തന്നെ ആണ്..ഇനി ഇത് റിപീറ് ചെയ്യരുത്..താൻ വരാൻ വയ്ക്കുയയാണെങ്കിൽ നേരത്തേ കട അടച്ചു പൊയ്ക്കോളാൻ പറയണം..ഇപ്പോ ഞാൻ കട അടക്കുകയാണ് താക്കോൽ താൻ നാളെ ഇയാളുടെ വീട്ടിൽ പോയി വാങ്ങിക്കോ..അതും പറഞ്ഞു  അവൻ ഫോൺ കട്ട് ചെയിതു..

അപ്പോൾ ആണ് അവൻ കാണുന്നത് ശാലിനി പേടിച്ചു നിൽക്കുകയാണ്..താൻ എന്ത് സ്വപനം കണ്ടുകൊണ്ട് നില്കുന്നത് കട അടച്ചു പോകാൻ നോക്കൂ..അതും പറഞ്ഞവൻ കട അടച്ചു താക്കോൽ അവൾക്ക് കൊടുത്തു..

താൻ ഇനി എങ്ങിനെ ആണ് പോകുന്നത്..ഷാഹുൽ ചോദിച്ചു 

അത് പിന്നേ ഓട്ടോക്ക് അവൾ വിക്കി പറഞ്ഞു 

മ്മ് അവൻ ഒന്ന്‌ അമർത്തി മൂളിയിട്ട് വണ്ടിയിൽ ചാരി ഇരുന്നു കുറച്ചു നേരം നോക്കിയിട്ടും വണ്ടി ഒന്നും വന്നില്ല..

വണ്ടി ഒന്നും ഇല്ലന്ന് തോന്നുന്നു..ഒരു കാര്യം ചെയ്യ്‌ താൻ ഇതിലേക്ക് കയറിക്കോ ഞാൻ കൊണ്ടാക്കാം അവൻ പറഞ്ഞു 

അവൻ നോക്കിയപ്പോൾ അവൾ മടിച്ചു നിക്കുന്നത് ആണ് കണ്ടത്..

താൻ ഇത് എന്ത് ആലോചിട്ട് നിക്കുവാ..എനിക്ക് ചെന്നിട്ട് ഒന്ന് കിടക്കണം..ഇന്ന് സ്റ്റേഷനിൽ നല്ല തിരക്ക്‌ ആയിരുന്നു അവൻ ദേക്ഷ്യപെട്ട് പറഞ്ഞപ്പോൾ അവൾ വണ്ടിയിൽ കയറി അവനെ മുട്ടാതെ കമ്പിയിൽ പിടിച്ചിരുന്നു..അവൻ ചിരിയോടെ വണ്ടി വിട്ടു അവർ പോകുന്ന വഴിക്ക് കുറച്ചു സ്ഥലം വിജനമായത് ആണ് അവിടേ എത്തിയപ്പോൾ അവൻ വണ്ടി നിർത്തി..

ശാലിനി പേടിയോടെ താഴേക്ക് ഇറങ്ങി അവനും വണ്ടി സ്റ്റാൻഡിൽ ഇട്ടിട്ട് അതിൽ ചാരി നിന്ന് അവളെ നോക്കി ചോദിച്ചു 

തനിക് ഞാൻ ആരാണ് എന്നറിയാമോ..?

മ്മ് ഇവിടുത്തെ സിഐ..അവൾ പറഞ്ഞു 

അത്രേ അറിയൂ..? അവൻ വീണ്ടും ചോദിച്ചു 

അവൾ തലയാട്ടി..

എന്നാൽ താൻ കേട്ടോ...ഞാൻ ഒരു കാമുകൻ ആണെടോ..കാമുകൻ..ഞാൻ ഒരു പെൺകുട്ടിയുമായി ഭയങ്കര പ്രേമത്തിൽ ആണ്..അവൾക്കും എന്നെ ഇഷ്ടം ആണെന്ന് തോന്നുന്നു അവൻ പറഞ്ഞു..എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി..

ആ സമയത്തു പ്രതീക്ഷിക്കാതെ കേട്ട വാർത്തയിൽ ഞെട്ടി നിൽക്കുകയായിരുന്നു ശാലിനി..ആ നിറഞ്ഞു വരുന്ന കണ്ണുകൾ മതിയായിരുന്നു അവന് കിട്ടാനുള്ള ഉത്തരത്തിനു..വീണ്ടും അവർ യാത്ര തുടർന്നു അവളെ വീട്ടിൽ ആക്കി അവനും വീട്ടിലെത്തി ഒന്ന് ഫ്രഷ് ആയി കിടന്നതേ ഓർമ ഉണ്ടായുള്ളൂ ഷാഹുലിന്..

പിറ്റേദിവസം വളരെ വൈകി ആണ് അവൻ എഴുന്നേറ്റത്..താഴെ ചെന്നപ്പോൾ കിട്ടുണ്ണി നല്ല തിരക്കിൽ.ആയിരുന്നു..

കിട്ടുണ്ണിയേട്ടാ അവൻ വിളിച്ചു 

ആഹാ കുഞ്ഞു എണീറ്റോ..അയാൾ ചോദിച്ചുകൊണ്ട് അവന് കാപ്പി കൊടുത്തു..

എന്താ പരിപാടി അവൻ ചോദിച്ചു..

അത് ഇന്ന് ദോശയും സാമ്പാറും ഉണ്ടാക്കാനുള്ള തിരക്കിൽ ആണ് 

എന്നാ ഞാനും സഹായിക്കാം എന്നും പറഞ്ഞവൻ ഇന്നലെ ഉണ്ടായ സ്റ്റേഷനിലെ സംഭവങ്ങൾ പറഞ്ഞുകൊണ്ട് പച്ചക്കറി അരിയുകയായിരുന്നു പെട്ടന്ന് ആണ് അവനിൽ നിന്നും ഹാ എന്നൊരു ശബ്ദം ഉണ്ടായത്..കിട്ടുണ്ണി തിരിഞ്ഞു നോക്കിയപ്പോൾ വിരൽ മുറിഞ്ഞു ചോര ഒലിപ്പിച്ചു മുന്നിൽ ഷാഹുൽ നില്കുന്നു..

അയ്യോ കുഞ്ഞേ മുറിഞ്ഞല്ലോ..അതും പറഞ്ഞയാൾ അവിടേ ഉണ്ടായിരുന്ന തുണി.കീറി വിരൽ കെട്ടി വച്ചു..ഇവിടെ ആണെങ്കിൽ ഒരു മരുന്നും ഇല്ല..എന്തായാലും കുഞ്ഞിവിടെ ഇരിക്ക് ഞാൻ ആ ശാലിനിയുടെ അടുത്തു വല്ലതും ഉണ്ടോ എന്ന് തിരക്കട്ടെ അതും പറഞ്ഞു അയാൾ പുറത്തേക്ക് ഓടി..

ശാലിനി..ശാലിനി..ആരോ വിളിക്കുന്നത് കേട്ടാണ് ശാലിനി പുറത്തിറങ്ങിയത് അപ്പോൾ കാണുന്നത് ആകെ പരിഭ്രമിച്ചു നിൽക്കുന്ന കിട്ടുണ്ണിയെ ആണ് അവൾ വേഗം അയാളുടെ അടുത്തേക്ക് ചെന്നു..

ചേട്ടാ..എന്താ എന്ത്പറ്റി..? അവൾ ചോദിച്ചു 

അത് ഇവിടെ മുറിവിന്റെ മരുന്ന് വല്ലതും.ഇരിപ്പുണ്ടോ..? അയാൾ ചോദിച്ചു..

അത് ഇപ്പോ ആർക്കാ മുറിവുണ്ടായത്.. അവൾ ചോദിച്ചു 

അയാൾ അവളോട് അവിടേ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു..അത് കേട്ടതും അവൾ ഡ്രെസ്സിങ് ചെയ്യാനുള്ള എല്ലാം ആയി അയാൾക്കൊപ്പം പോയി അവർ ചെല്ലുമ്പോൾ ഷാഹുൽ മുറിവും അമർത്തി പിടിച്ചു ഇരിക്കുകയായിരുന്നു..അവരെ കണ്ടു അവൻ മുകളിലേക്ക് നടന്നു ഒപ്പം അവരും..

റൂമിലെത്തിയ ഷാഹുൽ ഒരു കസേരയിലേക്ക് ഇരുന്നു എന്നിട്ട് കിട്ടുണ്ണിയോട് താഴേക്ക് പൊയ്ക്കോളാൻ പറഞ്ഞു വന്നപ്പോൾ മുതൽ അവൻ ശാലിനിയെ നോക്കുകയായിരുന്നു എന്നാൽ അവളോ അവനെ ശ്രെധിച്ചത് പോലുമില്ല..

അവൾ അവന്റെ അടുത്തു മുട്ടുകുത്തിയുരുന്നു പഞ്ഞിയിലേക്ക് മുറിവ് ക്ലീൻ ചെയ്യാനുള്ള മരുന്ന് ഒഴിച്ച് മുറിവ് clean ചെയ്യാൻ തുടെങ്ങി..നീറ്റൽ കൊണ്ട് ഷാഹുലിന്റെ മുഖം ചുളിഞ്ഞു..അവനെ വേദനിപ്പിക്കാതെ ഡ്രെസ്സിങ് എല്ലാം ചെയ്ത് പോകാനായി.അവൾ എണീറ്റു..

പെട്ടന്ന് ആണ് ഷാഹുൽ അവളുടെ കൈയിൽ പിടിച്ചു അവനിലേക്ക് ചേർത്തു..അവൾ കുതറി മാറാൻ ശ്രെമിച്ചു..പക്ഷേ അവൻ വിട്ടില്ല..അപ്പോൾ.എല്ലാം അവളുടെ കാതിൽ അവൻ പറഞ്ഞ കാര്യങ്ങൾ മാത്രം ആയിരുന്നു..

എന്താടോ ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്നത്..അവൻ ചോദിച്ചു 

അവൾ അവനെ ഒന്നു നോക്കി..

ഇന്നലെ ഞാൻ പറഞ്ഞത് ഓർത്തിട്ടാണോ..ശാലിനി തന്നെ അന്ന് ആ രാത്രിയിൽ കണ്ടത്‌ മുതൽ ആണ് ഞാൻ എന്നിൽ ഒരു കാമുകൻ ഉണ്ടന്ന് തിരിച്ചറിഞ്ഞത്..ശാലിനി..ഞാൻ തന്നെ.പ്രണയിക്കുന്നു..നിനക്കും അത് പോലെ ആണെന്ന് എനിക്കറിയാം..

അവന്റെ ശബ്ദം ഒരു അശിരീരി പോലെ ആണ് അവളുടെ കാതിൽ എത്തിയത് അവൾക് ഒന്നും മനസിലായില്ല. അവൻ കവിളിൽ തട്ടി വിളിച്ചപ്പോൾ ആണ് അവൾ സോബോധത്തിലേക്ക് വന്നത്..

നോക്കൂ ശാലിനി എന്റെ മാതാപിതാക്കൾ രണ്ട് ജാതി ആണ്..എന്റെ ബാപ്പ മുസ്ലിമും അമ്മ ഹിന്ദുവും ആണ്..പിന്നേ തൻ്റെ കാര്യം അവർക്കു അറിയാട്ടോ അവൻ പറഞ്ഞു 

പക്ഷേ സാർ എന്നെ കുറിച്ചു കുറച്ചു പറയാനുണ്ട് അവൾ പറഞ്ഞു 

ശാലിനി അതൊക്കെ എനിക്ക് അറിയാം..വേറെ എന്തെങ്കിലും ഉണ്ടോ..അവൻ ചോദിച്ചു 

മ്മ് ഉണ്ട്‌ ..എന്റെ അമ്മാവൻ സമ്മതിക്കാതെ ഞാനും സമ്മതിക്കില്ല..അവൾ പറഞ്ഞു..അതൊക്കെ അപ്പോൾ അല്ലേ അവൻ സമാധാനിപ്പിച്ചു..

പിന്നേ പെണ്ണേ..രാവിലെ ഉണരുമ്പോളും രാത്രി നീ ഉറങ്ങുന്നത് വരെയും ഈ ഉള്ളവൻ ഇവിടെ ഉണ്ടാകും ഒന്ന്‌ ഗൗനിച്ചേക്കണേ..അവൻ പറയുന്നത് അവൾ അത്ഭുതത്തോടെ അവനെ നോക്കി..

അത്..പിന്നേ ഇത്രയും ദിവസം ഞാൻ നിന്നെ ഇവിടെ നിന്നും ഒളിച്ചാണ് നോക്കിയിരുന്നത്.. ഇനി മുതൽ അധികാരത്തോടെ നോക്കാല്ലോ ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു 

   അവർ താഴെ വന്നപ്പോൾ കിട്ടുണ്ണി കഴിക്കാൻ എല്ലാം എടുത്തു വച്ചിരുന്നു..

 താൻ എന്തേലും കഴിച്ചായിരുന്നോ..? ഷാഹുൽ ശാലിനിയോട് ചോദിച്ചു..

ഇല്ല..അവൾ പറഞ്ഞു..എന്നാ ഇരിക്ക് ഇവിടന്നു കഴിക്കാം അവൻ പറഞ്ഞിട്ട് അവൾക്കുള്ള പ്ലേറ്റ് കൂടി എടുത്തുവച്ചു എന്നിട്ട് കിട്ടുണ്ണിയോട് പറഞ്ഞു 

കിട്ടുണ്ണിയേട്ടാ ഇത്തിരി മീൻ.കിട്ടോന്നു നോക്കൂ മീൻ വറുത്തു കഴിക്കാൻ തോന്നുന്നു..അവൻ പറഞ്ഞതും അയാൾ മീൻ വാങ്ങാൻ പുറത്തേക്ക് പോയി..ആ സമയത്തു തന്നെ ഷാഹുൽ അവന്റെ പാത്രം മാറ്റിവച്ചു അതുകണ്ട ശാലിനി അവനെ ഒന്ന് നോക്കി..

വിരൽ മുറിഞ്ഞിരിക്കുകയല്ലേ അതുകൊണ്ട് കഴിക്കാൻ പറ്റില്ല അവൻ പറഞ്ഞു..

അതിന് ഇടതു കൈയിൽ അല്ലേ മുറിവ് പിന്നെന്താ..അവൾ ചോദിച്ചു..

ദേ..പെണ്ണേ നിനക്കു പറ്റുമെങ്കിൽ മതി..ഇല്ലങ്കിൽ വേണ്ടാ അവൻ ദേക്ഷ്യപെട്ടു പിണങ്ങി ഇരുന്നു..

അതുകണ്ട ശാലിനി പാത്രത്തിൽ ഭക്ഷണം എടുത്തു അവന്റെ അടുത്തിരുന്നു വാരി കൊടുത്തു..അപ്പോൾ അവരുടെ കണ്ണുകളിൽ പ്രണയം മാത്രമായിരുന്നു നിറഞ്ഞിരുന്നത്...

ദിവസങ്ങൾ കടന്നുപോയി..അതോടൊപ്പം അവരുടെ പ്രണയവും..ഒരു ദിവസം ഷാഹുലിന് നെൽസന്റെ ഫോൺ വന്നു അയാളുടെ മകളുടെ ബെർത്ഡേ പാർട്ടിക്കുള്ള ക്ഷെണം.ആയിരുന്നു..അവൻ അന്ന് വൈകുനേരം ചെല്ലാം എന്ന് ഏറ്റു..

വൈകിട്ട് 7മണി ആയപ്പോൾ അവൻ നെൽസന്റെ വീട്ടിൽ.എത്തി..കുട്ടിക്ക് ആശംസകൾ പറഞ്ഞു നെൽസൺ സുഹൃത്തുക്കൾക്കായി ഒരു മദ്യസൽക്കാരവും ഒരുക്കിയിരുന്നു.എല്ലാവരും അവർക്ക് ആവശ്യം ഉള്ളതെല്ലാം ഒഴിച്ചെടുത്തു..ഒരാൾ അവനോട് ചോദിച്ചു 

ഷാഹുൽ കുടിക്കോ..ഫോൺ എടുത്തു പുറത്തുവച്ചുകൊണ്ട് അവൻ പറഞ്ഞു ഇല്ല..പാർട്ടി മുറുകി കൊണ്ടിരുന്നപ്പോൾ ആണ് നെൽസന്റെ കൂട്ടുകാരാൻ പറഞ്ഞത് 

എടോ താനറിഞ്ഞോ ആ സഖാവ് ശ്രീധരന്റെ മരണം സർക്കാർ അന്വേഷിക്കാൻ പോവാണ് എന്ന്..

മ്മ് ഞാനും കേട്ടു..ഷാഹുലിന് എന്തെങ്കിലും അറിയാമോ..നെൽസൺ ചോദിച്ചു 

ഇല്ല സാർ..അങ്ങിനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ഈ പോസ്റ്റിലൊക്കെ.ഉള്ള ഞങ്ങൾ ഒക്കെ അവസാനമേ അറിയൂ..എന്തെങ്കിലും അറിഞ്ഞാൽ ഞാൻ പറയാം..ശരിക്കും എന്താ സംഭവം..ഞാൻ ആ ഫയൽ പോലും തുറന്നിട്ടില്ല ഇതുവരെ..അവൻ പറഞ്ഞു 

അതൊരു കഥയാണ്..നാട് നന്നക്കാൻ നടന്നിരു നേതാവ്..തുഫ്..അവനെ ഞാൻ അങ്ങു കൊന്നു എന്റെ കൈകൊണ്ട്..നല്ല ഫിറ്റ് ആയതുകൊണ്ട് അന്നുണ്ടായ കാര്യങ്ങൾ അയാൾ പറഞ്ഞു ഷാഹുൽ എല്ലാം കേട്ടിരുന്നു ഒപ്പം.മറ്റു പലരും..

രണ്ട് ദിവസത്തിന് ശേഷം...

ഇത് എന്താ ഇവിടെ ഇത്രയും തിരക്ക്‌..കടയിലൊക്കെ ഇരിക്കുന്നവർ ചോദിച്ചു..ഇത് ഒക്കെ ടീവീ ക്കാര് അല്ലേ..മൈക്ക് ഒക്കെ ആയിട്ട് പ്രകാശൻ പറഞ്ഞു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് നിറയെ പോലിസുകാർ വന്നിറങ്ങി ഒപ്പം രണ്ട് പോലീസ് ജീപ്പും..ഒരു ജീപ്പിൽ നിന്നും ഷാഹുൽ ഇറങ്ങി ആ ജീപ്പിന്റെ പുറകിൽ നിന്നും വിലങ്ങണിഞ്ഞ കൈകളോടെ നെല്സണും ഭദ്രനും വേറെ രണ്ടുപേരും ഇറങ്ങി റിപോർട്ടർ മാരെല്ലാം കൂടി അവനെ വളഞ്ഞു..

സാർ ഇതിപ്പോൾ എന്തിന്റെ പേരിൽ ആണ് ഈ അറസ്റ്റ്..ഒരാൾ ചോദിച്ചു..

അവൻ ഒന്ന്‌ പുഞ്ചിരിച്ചിട്ട് പറഞ്ഞു..ആദ്യമായ്‌ എനിക്ക് ഈ നാട്ടുകാരോടും എന്റെ സഹപ്രവർത്തകരോടും ഒരു സത്യം തുറന്ന് പറയാനുണ്ട്..ഞാൻ ഒരു സർക്കിൾ ഇൻസ്‌പെക്ടർ അല്ല..ഞാൻ ഷാഹുൽ മുഹമ്മദ് IPS..കേരള പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഒരാൾ ആണ്..അവന്റെ ആ പ്രസ്താവന ശാലിനിയും നെല്സണും അടക്കം എല്ലാവർക്കും ഉണ്ടാക്കിയ ഞെട്ടൽ ഭയങ്കരമായിരുന്നു..

എന്തിനായിരുന്നു സാർ ഇങ്ങനെ ഒരു നാടകം..? ഒരു റിപ്പോർട്ടർ ചോദിച്ചു..

ഇവിടെ നടന്ന ഒരു കൊലപാതകം അന്വേഷിക്കാൻ വേണ്ടിയാണ്..പാർട്ടിയുടെ സമുന്നതനായ നേതാവും അടുത്ത ഇലെക്ഷനിലെ ഒരു MLA സ്ഥാനാർഥി ആയി പാർട്ടി തീരുമാനിക്കുകയും ചെയ്ത സഖാവ് ശ്രീധരന്റെ..അത് തെളിയിക്കേണ്ടത് പാർട്ടിയുടെ ആവശ്യംആണ്..നല്ല രീതിയിൽ അതിന്റെ തെളിവുകൾ കിട്ടില്ല എന്നറിയാം അതിന് നെൽസന്റെ വിശ്വസ്തൻ ആയെ പറ്റുമായിരുന്നുള്ളു..അവൻ പറഞ്ഞു 

എന്നിട്ട് തെളിവുകൾ എല്ലാം ആയോ..? ഒരാഴ്ച് ചോദിച്ചു..

മ്മ് കിട്ടി..ഇയാളുടെ പല കുറ്റങ്ങളും ഞാൻ കണ്ണടച്ചത് എന്റെ കൂടെ ഉള്ളവരുടെ നിർദേശപ്രകാരം ആയിരുന്നു..പിന്നേ ഇയാൾ കൊലപാതകത്തെ കുറിച്ചു വിശധീരകരികുമ്പോൾ എന്റെ ഫോണിലൂടെ അവരും കേൾകുന്നുണ്ടായിരുന്നു..അപ്പോൾ എല്ലാ തെളിവും ആയത് കൊണ്ടാണ് ഇപ്പോ ഈ അറസ്റ്റ്..അവൻ പറഞ്ഞു..

അതിനെ കുറിച്ചുള്ള കാര്യം നെൽസൺ പറയും..അപ്പോഴേക്കും ഷാഹുലിന്റെ മാതാപിതാക്കളും കിട്ടുണ്ണിയും ശാലിനിയുടെ അമ്മായിയും എത്തി..

നെൽസൺ പറഞ്ഞു തുടങ്ങി..എന്റെ പല പ്രവർത്തികൾക്കും ശ്രീധരൻ ഒരു തടസ്സം ആയിരുന്നു SI സണ്ണി കൂടി വന്നപ്പോൾ എനിക്ക് ഒരു തരത്തിലും ബിസിനെസ്സ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാതായി..അങ്ങിനെ ആണ് കൊല്ലാനുള്ള തീരുമാനം ഉണ്ടായത്..സണ്ണി സ്ഥലത്തില്ലാതിരുന്ന ഒരു രാത്രിയിൽ പാർട്ടി മീറ്റിങ്ങും കഴിഞ്ഞു വന്ന ശ്രീധരന്റെ മുഖത്തേക്ക്.ഞാൻ മുളകുപൊടി വിതറി..കണ്ണിൽ പൊടി വീണ ശ്രീധരന് പെട്ടന്നു കാഴ്ച്ച മറഞ്ഞു ആ ഒരു സമയത്തു ഞാൻ കൈയിൽ കരുതിയിരുന്ന വാക്കത്തി കൊണ്ട് ഞാൻ അവന്റെ തലവെട്ടി മാറ്റുകയായിരുന്നു..ഇവരെല്ലാം എന്നെ സഹായിച്ചു..

ആ കഥകേട്ട്  അവിടേ നിന്നവരെല്ലാം തരിച്ചു നിന്നു..അപ്പോഴേക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തി ഷാഹുൽ അവരെ അവർക്ക് കൈമാറി..

ഷാഹുൽ വേഗം ഭദ്രനെ വിളിച്ചു ഒപ്പം ശാലിനിയെയും..

ഭദ്രൻ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്..പക്ഷേ നിങ്ങളുടെ അനുവാദം ഇല്ലാതെ ഇവൾ കല്യാണത്തിനു സമ്മതിക്കില്ല എന്ന് പറഞ്ഞു..അതുകേട്ടു ഭദ്രൻ ശാലിനിയെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

അമ്മാവന്റെ കുട്ടിക്ക് സാറിനെ ഇഷ്ടം ആണോ..അയാൾ ചോദിച്ചു..അവൾ തലയാട്ടി..അയാൾ അവളുടെ കൈ എടുത്തു അവന്റെ കൈകളിൽ ഏല്പിച്ചു..എന്നിട്ട് അവനെ ഒന്ന്‌ നോക്കി അതിന്റെ അർത്ഥം മനസിലായ ഷാഹുൽ പറഞ്ഞു 

പേടിക്കേണ്ട എന്റെ അടുത്തു അവൾ സുരക്ഷിത ആയിരിക്കും ഒപ്പം അമ്മായിയെ കൂടെ ഞാൻ കൊണ്ടുപോകും..അവൻ ഉറപ്പ് നൽകി..നിറകണ്ണുകളോടെ ഭദ്രൻ ജീപ്പിൽ കയറി..

ഇന്നാണ് അവരുടെ വിവാഹം..ശാലിനിയുടെ ആഗ്രഹം.പോലെ അടുത്തുള്ള അമ്പലത്തിൽ വച്ചു താലികെട്ടി അവൻ ശാലിനിയെ സ്വന്തമാക്കി..ഷാഹുലിന്റെമാതാപിതാക്കളോടൊപ്പം അമ്മായിയും കാറിൽ യാത്ര തിരിച്ചു..ശാലിനിയെ കൂട്ടി അവൻ കിട്ടുണ്ണിയോട് യാത്ര പറഞ്ഞു അവന്റെ ബൈക്കിൽ യാത്രയായി.. അവന്റെ വീട്ടിലെത്തിയ ശാലിനിയെ ദീപ നിലവിളക്കു കൊടുത്തു സ്വീകരിച്ചു..

രാത്രി ഷാഹുൽ റൂമിൽ ഫോണിൽ നോക്കി.കിടക്കുമ്പോൾ ആണ് ഒരു ഗ്ലാസ്സിൽ പാലുമായി ശാലിനി വന്നത്..അവൻ അവളെ അടുത്തു പിടിച്ചിരുത്തി..എന്നിട്ട് ഗ്ലാസ് വാങ്ങി ടേബിളിൽ വച്ചു എന്നിട്ട് അവളെയും കൂട്ടി ടെറസിലേക്ക് നടന്നു..അപ്പോൾ.ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു..

അവളുടെ അരയിൽ കൈചേർത്തു വച്ചിട്ട്.അവൻ അവളുടെ ചുമലിലേക്ക് മുഖം ചേർത്തുപിടിച്ചു..അവളിലൂടെ ഒരു തരിപ്പ് കയറി പോയി..അവളുടെ ചെവിയിൽ അവന്റെ ചുടുനിശ്വാസം അടിച്ചു.ഒപ്പം അവന്റെ ശബ്ദം അവളുടെ കാതുകളിൽ വീണു..

ശാലു..അന്ന് നമ്മൾ ആദ്യമായ് കാണുമ്പോൾ ഇത് പോലെ.ഒരു മഴ ഉണ്ടായിരുന്നു..അന്ന് പെയ്ത് ആ മഴയിൽ തന്നെ ആണ് പെണ്ണേ എന്നിൽ നീ ഒരു പ്രണയമഴയായി.പെയ്തിറങ്ങിയത്..ഇന്ന് നമ്മുടെ ആദ്യരാത്രി ആണ്..എന്റെ പെണ്ണിന്റെ സമ്മതത്തോടെ ഞാൻ എന്റെ പ്രണയത്തെ സ്വന്തമാക്കികോട്ടേ..അത് കേട്ട് ശാലിനിയുടെ കൈകൾ അവന്റെ കൈകളിൽ മുറുകി..

അവളെ തിരിച്ചു നിർത്തിയിട്ട് അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു ഉമ്മവെച്ചു അവസാനം അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി കോർത്തു പതുക്കെ അതിന്റെ ശക്തി കൂടി വന്നു ഒപ്പം അവളുടെ വായിൽ ചോരയുടെ രുചി പടർന്നു..കുറച്ചു കഴിഞ്ഞു കിതച്ചുകൊണ്ട് അവൻ അടർന്നുമാറി അപ്പോഴും അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു..അവളുടെ ചുണ്ടിൽ പൊടിഞ്ഞ ചോര മഴത്തുള്ളിയോടൊപ്പം അവൻ തുടച്ചു മാറ്റിയപ്പോൾ അവൾ വേദനകൊണ്ട് ഉയർന്നു പൊങ്ങി..

ആ നിമിഷം തന്നെ അവൾ വായുവിൽ ഉയരുന്നത് അവളറിഞ്ഞു..നനഞ്ഞു ഒട്ടിയ വസ്ത്രത്തോടെ അവൻ അവളെ ബെഡിൽ കിടത്തി അവന്റെ വിരലുകളാൽ തന്റെ വസ്ത്രങ്ങളുടെ സ്ഥാനം തെറ്റുന്നത് അവളറിഞ്ഞു കണ്ണുകൾ തുറന്ന അവൾ കാണുന്നത് പ്രണയാർദ്രമായ കണ്ണുകളോടെ അവളെ നോക്കുന്ന ഷാഹുലിനെ ആണ്..

പുറത്തു പെയ്യുന്ന മഴയുടെ ശക്തി കൂടുന്നത് പോലെ അവരിലെ പ്രണയമഴയും തീവ്രമായി..അവസാനം ഒരു ചെറുനോവ് അവൾക്ക് സമ്മാനിച്ച് അവൻ അവളിലേക്ക് തളർന്നു വീണു..അവൾ അവനെ ചേർത്തുപിടിച്ചു..കുറച്ചു കഴിഞ്ഞപ്പോൾ മുഖം.ഉയർത്തി ഷാഹുൽ നോക്കുമ്പോൾ ശാലിനിയുടെ കണ്ണുകൾ നിറഞ്ഞതായി കണ്ടു..

എന്ത്പറ്റി..അവൻ ചോദിച്ചു..ഒന്നുമില്ല എന്നവൾ കണ്ണടച്ചു കാണിച്ചു..പറ്റി അവൻ ചുണ്ടുകളാൽ ആ കണ്ണുനീർ തുടച്ചെടുത്തു എന്നിട്ട് അവളെ നെഞ്ചോട് ചേർത്തു കണ്ണുകൾ അടച്ചു..

അവരെ കാത്തിരിക്കുന്ന പുതിയൊരു പുലരിക്കായി...                               ശുഭം..അപ്പോ അവരുടെ പുതിയ ജീവിതം ഇവിടെ തുടങ്ങുകയാണ്..അപ്പോൾ ഞാൻ അങ്ങോട്ട് പോകുകയാണ്..അപ്പോൾ.ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ പോന്നോട്ടെ... ഷെയർ ചെയ്യണേ...

രചന: സോണി അഭിലാഷ്
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top