രചന: സോണി അഭിലാഷ്
വീട്ടിൽ നിന്നിറങ്ങിയ ഷാഹുൽ ശാലിനിയുടെ വീടിന്റെ അടുത്തെത്തിയപ്പോൾ അങ്ങോട്ട് നോക്കി പക്ഷേ അവിടേ ആരെയും കണ്ടില്ല..
അതേ സമയത്തു പോലീസ്‌സ്റ്റേഷനിൽ..
എല്ലാവരും ഭയങ്കര പണിയിൽ ആയിരുന്നു..
അടുക്കി പെറുക്കലും വൃത്തിയാക്കലും ഒക്കെ ആയി തകൃതി ആയി നടക്കുകയായിരുന്നു...
എടോ സർക്കിൾ എപ്പോൾ എത്തും എന്ന വല്ല വിവരവും ഉണ്ടോ..? കുട്ടപ്പൻപോലീസ് അടുത്തു നിന്ന കോൺസ്റ്റബിളിനോട് ചോദിച്ചു..
ഇലല്ലോ സാർ..ഒരു 8.30 ആകുമ്പോഴേക്കും എത്തുമായിരിക്കും അയാൾ പറഞ്ഞു..
എല്ലായിടവും ക്ലീൻ ആക്കി അവർ വാതിക്കൽ സർക്കിളിനെ സ്വീകരിക്കാൻ കാത്തുനിന്നു..
കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷന്റെ മുറ്റത്തു ഒരു ബൈക്കു വന്നു നിന്നു മുഖം കണ്ടില്ല എങ്കിലും യൂണിഫോമിൽ നിന്നും അവർ ആളെ തിരിച്ചറിഞ്ഞു..ബൈക്കു സ്റ്റാൻഡിൽ ഇട്ട് ഹെൽമെറ്റ് ഊരി മുഖം ഉയർത്തിയ ആളേ കണ്ട് അവരെല്ലാം ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു..അവരുടെ എല്ലാം മനസിലൂടെ ഇന്നലെ സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ ഒരു ഇടിമിന്നലായി കടന്നുപോയി..
അകെ വിഷമിച്ചു നിൽക്കുന്ന അവരുടെ അടുത്തേക്ക് തൊപ്പിയും എടുത്തുവച്ചു ഷാഹുൽ നടന്നു ചെന്നു..
എന്താ എല്ലാവരും വല്ലാതെ നില്കുന്നത്.. അവൻ ചോദിച്ചു..
പെട്ടന്ന് തന്നെ അവർ എല്ലാവരും അവനെ സല്യൂട്ട് ചെയിതു അവരെ തിരിച്ചു അഭിവാദ്യം ചെയ്‌ത ശേഷം അവൻ അകത്തേക്ക് നടന്നു.അവരെല്ലാം അവനെ അനുഗമിച്ചു..സർക്കിളിന്റെ കസേരയിൽ ഇരുന്ന ശേഷം അവൻ എല്ലാവരെയും ഒന്ന് നോക്കി..
സാർ ഇന്നലെ ആളറിയാതെ ആണ് അങ്ങിനെ എല്ലാം ഉണ്ടായത്..ക്ഷെമിക്കണം..കുട്ടപ്പൻ പോലീസ് പറഞ്ഞു..
അതൊന്നും സാരമില്ല..ഇനി ആരോടും ആവർത്തിക്കരുത്..നമ്മൾ എല്ലാം ഒരു കുടുംബം പോലെ കഴിയേണ്ടതല്ലേ..അവൻ പറഞ്ഞു അത് കേട്ടപ്പോൾ അവർക്കെല്ലാം ആശ്വാസം ആണ് തോന്നിയത്.
ഇവിടെ എത്ര സ്റ്റാഫ് ഉണ്ട്..എത്ര സെൽ ഉണ്ട്..പ്രതികൾ ആരെങ്കിലും ഉണ്ടോ.അവൻ കുട്ടപ്പനോട് ചോദിച്ചു..
സാർ ഇവിടെ സാറിനെയും കൂട്ടി നമ്മൾ 10പേരുണ്ട്..അതിൽ രണ്ട്പേർ ഡ്രൈവർമാരാണ് രണ്ടുപേർ വനിതാ പോലീസും ആണ്.പിന്നേ 4 സെൽ ഉണ്ട് പ്രതികൾ ഇന്നലത്തെ അവരാണ് അത് പറഞ്ഞപ്പോൾ കുട്ടപ്പൻ പോലീസിന് ഒരു ചമ്മൽ ഉണ്ടായി..
ഓക്കേ പ്രതികളെ ഇങ്ങോട്ട് വിളിക്ക്..അവൻ പറഞ്ഞു..
ഭദ്രനും മറ്റായാളും ഷാഹുലിന്റെ മുന്നിൽ വന്ന് നിന്നു..കാര്യങ്ങൾ.അവൻ ചോദിച്ചു..എല്ലാം കേട്ട ശേഷം ഭദ്രനെ അവിടേ നിർത്തിയിട്ട് മറ്റയാളെ പറഞ്ഞു വിട്ടു..
താൻ നെൽസന്റെ ആളാണല്ലേ..ഷാഹുൽ ചോദിച്ചു
ഭദ്രൻ തലയാട്ടി..
കുട്ടപ്പൻ സാറേ..ഇന്ന് അദ്യ ദിവസം ആയതുകൊണ്ട് ഒരു കിഴിവ് കൊടുക്കാം..ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്ന് എഴുതി വാങ്ങിയിട്ട് പറഞ്ഞു വിട്ടേക്ക്..കേസ് ഒന്നും ചാർജ് ചെയിതിട്ടില്ലല്ലോ അല്ലേ..
ഇല്ല സാർ..കുട്ടപ്പൻ.പറഞ്ഞു..
മ്മ് ശരി..ടോ ഇമ്മാതിരി പണിയും കൊണ്ട് ഇനി വന്നാൽ ഇടിച്ചു നിന്റെ കൂമ്പ് ഞാൻ വാട്ടും ഇപ്പോൾ പൊയ്ക്കോ..അതും പറഞ്ഞു അവൻ അയാളെ പറഞ്ഞു വിട്ടു..
കുട്ടപ്പൻ സാറേ..ഇന്ന് എല്ലാവർക്കും ചായ എന്റെ വക ആണ്..നിങ്ങൾക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ വാങ്ങിക്കോ..എനിക്ക് ഒരു സ്ട്രോങ്ങ് കട്ടൻകാപ്പിയും പറഞ്ഞേക്ക്..
ചായ കുടിച്ചിരുന്നപ്പോൾ അവൻ ചോദിച്ചു നിങ്ങളിൽ ആരൊക്കെയാണ് നെൽസന്റെ ആൾക്കാർ..
അങ്ങിനെ ഒന്നും ഇല്ല സാർ..ഇടക്കു കാണുമ്പോൾ.എന്തെങ്കിലും പോക്കറ്റിൽ ഇട്ട് തരും കുട്ടപ്പൻ പറഞ്ഞു..
അപ്പോൾ അയാളുമായി കൂടി നിന്നാൽ പ്രയോജനം ഉണ്ടല്ലേ.. ഷാഹുൽ ചോദിച്ചു
അതേ സാർ..സണ്ണി സാർ മാത്രമാണ് അങ്ങേരുമായി ഉടക്കിയിട്ടുള്ളു ബാക്കി എല്ലാവരും കമ്പനി ആയിരുന്നു..അയാൾ പറഞ്ഞു..
ചായ കുടിച്ചു കഴിഞ്ഞു ഷാഹുൽ കുട്ടപ്പനോട് പറഞ്ഞു നമുക്ക് ഈ സ്ഥലം ഒക്കെ ഒന്ന് കണ്ടാലോ..
അതിനെന്താ സാർ ഞാൻ ഡ്രൈവറെ വിളിക്കാം അയാൾ പറഞ്ഞു.
ഡ്രൈവർ വേണ്ടാ..വണ്ടി ഞാൻ എടുത്തോളം അതും പറഞ്ഞു അയാളെയും കൂട്ടി അവൻ വണ്ടി സ്റ്റാർട്ട് ചെയിതു.ഓരോ ഇടവഴിയും പ്രധാനവും കുപ്രസിദ്ധവും ആയ സ്ഥലങ്ങൾ കുട്ടപ്പൻ ഷാഹുലിന് കാണിച്ചു കൊടുത്തു..
ഇവിടെ കുറച്ചു ഭാഗം കാടുപിടിച്ചു കിടക്കുകയാണല്ലോ..നാളെ പഞ്ചായത്തിൽ ഒന്ന് ചോദിച്ചു നോക്കൂ ഇത് ഒന്ന് വെട്ടുന്ന കാര്യം..ഷാഹുൽ പറഞ്ഞു
അത് പിന്നേ സാർ..ഇത് ആരും വെട്ടാറില്ല..ഇവിടെ സാധരണ ഇരിക്കുന്നത് നെൽസന്റെ ആളുകൾ ആണ്..കുട്ടപ്പൻ പറഞ്ഞു..
ഓ...ആണോ എന്നാൽ വേണ്ടാ..ഷാഹുൽ പറഞ്ഞു..
പോകുന്ന വഴിക്ക് ഒരു വലിയ വീട് കാണിച്ചിട്ട് അത് നെൽസന്റെ വീട് ആണെന്നു കുട്ടപ്പൻ പറഞ്ഞു..അവർ ഓരോന്നും പറഞ്ഞു ടൗണിൽ എത്തി..
അല്ല സാറേ നിങ്ങൾ എങ്ങിനെയാ പരിചയം..കുട്ടപ്പൻ ചോദിച്ചു
എനിക്ക് നേരിട്ട് അറിയില്ല..പക്ഷേ പുള്ളിയെ അടുത്തറിയാവുന്ന ഒരാൾ എന്നോടു എല്ലാം പറഞ്ഞിട്ടുണ്ട്..കൂടെ നിന്നാൽ നല്ല ഗുണം ആണെന്ന്..ഷാഹുൽ പറഞ്ഞു
അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു അവിടേ..ഷാഹുൽ വണ്ടി ഒരു സൈഡിലേക് ഒതുക്കി ഇട്ട് അതെല്ലാം നോക്കി കണ്ടു..
കുറച്ചു കഴിഞ്ഞപ്പോൾ അവൻ വണ്ടി നേരെ മെഡിക്കൽ ഷോപ്പിലേക്ക് വിട്ടു..പോലീസ് ജീപ്പ് കണ്ടപ്പോള് ശാലിനിയും ദിവാകരനും തയുയർത്തി നോക്കി ജീപ്പിൽ നിന്നും ഇറങ്ങുന്ന കുട്ടപ്പനെ കണ്ട ദിവാകരൻ ശാലിനിയോട് പറഞ്ഞു ഈ കുരിശു എന്തിനാണാവോ വരുന്നത്..എന്നാൽ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങുന്ന ആളെ കണ്ടു അവരുടെ സകല കിളികളും പറന്നുപോയി..ദിവാകരന്റെ മനസ്സിൽ അപ്പോൾ അന്ന് രാത്രി അവനോട് പറഞ്ഞ ഡയലോഗ് ആയിരുന്നു..എന്നാൽ ശാലിനി ശരിക്കും സ്തംഭിച്ചു പോയി..
ഷാഹുലിനെ കണ്ടു ദിവാകരൻ കടയുടെ വെളിയിൽ വന്നു..
എന്താ സാർ വേണ്ടത്..?അയാൾ ചോദിച്ചു
ഷാഹുലിന്റെ നോട്ടം ശാലിനിയുടെ നേരെ തിരിഞ്ഞു..അതുകണ്ട അവളുടെ കൈകൾ വിക്സ് ഗുളികയിലേക്ക് നീങ്ങി അതുകണ്ട അവനൊരു കുസൃതി തോന്നി.
ചേട്ടാ ഇവിടെ ഏലാദിയുടെ മിട്ടായി ഉണ്ടോ..? അവൻ ചോദിച്ചു..
ഉണ്ടല്ലോ..ശാലിനി സാറിന് എത്ര വേണം എന്ന് വച്ചാൽ കൊടുക്കു..ദിവാകരൻ ശാലിനിയോട് പറഞ്ഞൂ
അതുകേട്ടു ഷാഹുൽ അവളുടെ അരികിലെക്ക് നീങ്ങി നിന്നു..മിട്ടായി പാക്ക് ചെയുകയാണെന്കിലും അവളുടെ കണ്ണുകൾ തന്റെ പേരിൽ ആണെന്ന് അവന് മനസിലായി..പത്തു മിട്ടായി അവൾ പാക്ക് ചെയ്ത് അവന് കൊടുത്തു
എത്രയായി..? ഷാഹുൽ ചോദിച്ചു
അത് സാറേ പൈസ ഒന്നും വേണ്ടാ ദിവാകരൻ ഭവ്യതയോടെ പറഞ്ഞു
അത് ശരിയാവില്ല ചേട്ടാ എന്നും പറഞ്ഞു അവൻ പത്തു രൂപ അവൾക്ക് കൊടുത്തു..എന്നിട്ട് അവിടന്നു ഇറങ്ങാൻ പോയി..
സാറേ..സാറിന്റെ പേരെന്താ..? ദിവാകരൻ ചോദിച്ചു
അവൻ തിരിഞ്ഞു ശാലിനിയെ നോക്കിയിട്ട് പറഞ്ഞു ഷാഹുൽ...ഷാഹുൽ മുഹമ്മദ്..
അവിടന്ന് അവൻ പോയത് ചായക്കടയിലേക്ക് ആണ് ..വണ്ടി നിർത്തിയിട്ട് അവനിറങ്ങി കടയിലേക്ക് ചെന്നു
പ്രകാശൻ ചേട്ടാ രണ്ട് ചായ..ഷാഹുൽ പറഞ്ഞു
പ്രകാശൻ ചായ കൊണ്ടുവന്ന് കൊടുത്തിട്ട് പറഞ്ഞു സാറേ ഇന്നലെ അറിയില്ലായിരുന്നു കേട്ടോ..അത് കേട്ട് സാരമില്ലാ എന്നാ രീതിയിൽ ചിരിച്ചു.
ചായ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോഴും അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ മെഡിക്കൽ ഷോപ്പിലേക്ക് പോയി..അവൻ അവിടേ ഇരിക്കുന്നത് ശാലിനിയും കണ്ടു..
തിരിച്ചു സ്റ്റേഷനിൽ എത്തിയ ഷാഹുൽ കുട്ടപ്പനെയും കൂട്ടി റെക്കോർഡുകൾ ചെക്ക് ചെയിതു തുടെങ്ങി..
സണ്ണി സാറ് വന്നതിൽ പിന്നേ ആണല്ലോ ഇതിനൊക്കെ ജീവൻ വച്ചിരിക്കുന്നത്..അതിന് മുൻപ് ഇവിടെ പ്രശനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ..ഷാഹുൽ ചോദിച്ചു
ഉണ്ടാട്ടിരുന്നതാ സാറേ..അത് ഒക്കെ നെൽസന്റെ ആളുകൾ ആയിരിക്കും അതെല്ലാം കേസ് ആകുന്നതിനു മുൻപ് അയാൾ വന്ന് ഇറക്കി കൊണ്ട് പോകും..കുട്ടപ്പൻ പറഞ്ഞു
മ്മ്..ഷാഹുൽ ഒന്ന് അമർത്തി മൂളി..എന്നിട്ട് ചോദിച്ചു ഇവിടെ ഒരു സഖാവിന്റെ കൊലപാതകം നടന്നില്ലേ ആരായിരുന്നു അയാൾ...
ഓ അത് സഖാവ് ശ്രീധരൻ..പാർട്ടിയിലെ വലിയ നേതാവായിരുന്നു..നാട് അങ്ങോട്ട് ഒരുപാട് നന്നാക്കാൻ പോയതാണ്..രാത്രി ആരോ കൊന്നു കുട്ടപ്പൻ വളരെ ലാഘവത്തോടെ പറഞ്ഞു..
വൈകുനേരം വരെ റെക്കോർഡുകൾ പരിശോധിച്ച ശേഷം രണ്ട്മൂന്ന് ഫയലുകൾ എടുത്തിട്ട് അന്നത്തെ ഡ്യൂട്ടിയും കഴിഞ്ഞു അവരോട് യാത്രയും പറഞ്ഞു അവനിറങ്ങി..വീട്ടിൽ ചെല്ലുമ്പോൾ കിട്ടുണ്ണി നോക്കി ഇരിക്കുന്നുണ്ടായിരുന്നു..അന്നത്തെ വിശേഷങ്ങൾ പറഞ്ഞു അയാൾ കൊടുത്ത കട്ടൻകാപ്പിയും കുടിച്ചവൻ ഫയലുകളുമായി മുകളിലേക്ക് പോയി..
കുളിയെല്ലാം കഴിഞ്ഞു വീട്ടിലും വിളിച്ചു ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം കഴിഞ്ഞു താഴെ വന്ന് ടീവീയിൽ പ്രോഗ്രാംസ് കണ്ടു വാർത്ത കാണാൻ കിട്ടുണ്ണിയും വന്നിരുന്നു..കുറച്ചു നേരം അവിടേ ഇരുന്നു കിട്ടുണ്ണിയോട് വർത്തമാനവും പറഞ്ഞു അവൻ മുറിയിലേക്ക് പോയി ഫയലുകളുമായി അവൻ ബാൽക്കണിയിൽ വന്നിരുന്നു ഓരോന്നും ശ്രെധാപൂർവം നോക്കി..
രാത്രി ഒരു 8മണി ആയപ്പോൾ ശാലിനി വരുന്നത് അവൻ കണ്ടു..അവൾ അകത്തുവന്നപ്പോൾ അവനിരിക്കുന്ന സൈഡിലെ അവരുടെ വീട്ടിലെ ഒരു മുറിയിൽ ലൈറ്റ് ഇട്ടത് അവൻ കണ്ടു..പിന്നേ ആ ലൈറ്റ് ഓഫ് ആകുന്നത് വരെ അവൻ അവിടേ ഇരുന്നു..
ദിവസങ്ങൾ കടന്നുപോയി..വലിയ പ്രശനങ്ങൾ ഒന്നും ഇല്ലാത്തൊരു സ്റ്റേഷൻ ആയിരുന്നു അത്..അതുകൊണ്ട് തന്നെ ഷാഹുലിന് വലിയ തലവേദന ഒന്നും ഉണ്ടായില്ല..അതിനിടയിൽ നെൽസൺ അവനെ കാണാൻ വരുകയും അവർ തമ്മിൽ ഒരു സൗഹൃദം ഉടലെടുക്കുകയും ചെയിതു..
അവർ പരസ്പരം ടൗണിൽ കാണുകയും സംസാരിക്കുകയും ചെയുന്നത് അവർ തമ്മിൽ നേരത്തേ ബന്ധം ഉണ്ടായിരുന്നു എന്ന ചിന്ത നാട്ടുകാരിൽ ഊട്ടി ഉറപ്പിച്ചു..നെൽസന്റെ ആളുകൾ കാണിക്കുന്ന പല പ്രശനങ്ങളും അവൻ കണ്ടില്ല എന്ന് നടിച്ചു..ആ പ്രവർത്തി അവൻ വിശ്വസ്തൻ ആണെന്ന് ഉള്ള ചിന്ത നെൽസണിലും ഉണ്ടാക്കി...